ദാറുല്‍ ഹുദാക്ക് തിരുവനന്തപുരത്ത് കാമ്പസ്. ശിലാസ്ഥാപനം 18 ന്

ഹിദായ നഗര്‍: ദാറുല്‍ ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ ആറാമത് കാമ്പസ് തലസ്ഥാന നഗരിയില്‍ വരുന്നു. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ പനവൂര്‍ പുല്ലാമലയിലാണ് വാഴ്‌സിറ്റി നേരിട്ട് നടത്തുന്ന ആറാമത് കാമ്പസ് സ്ഥാപിക്കുന്നത്. പുതിയ കാമ്പസിന്റെ ശിലാസ്ഥാപനം 18 ന് ഞായറാഴ്ച രാവിലെ പത്തിന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ദാറുല്‍ ഹുദാ വി. സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനാകും. കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ഡി. കെ മുരളി എം. എല്‍. എ, നൗഷാദ് ബാഖവി ചിറയിന്‍കീഴ് തുടങ്ങി മത-രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

നിലവില്‍ സീമാന്ധ്രയിലെ പുങ്കനൂര്‍, പശ്ചിമ ബംഗാളിലെ ഭീര്‍ഭൂം ജില്ലയിലെ ഭീംപൂര്‍, ആസാമിലെ ബൈശ, ഉത്തര കര്‍ണാടകയിലെ ഹാവേരി ജില്ലയിലെ ഹാംഗല്‍ എന്നിവിടങ്ങളിലാണ് ദാറുല്‍ ഹുദായുടെ കാമ്പസുകള്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ വഡോളിയില്‍ അഞ്ചാമത് കാമ്പസിനും ശിലയിട്ടിരുന്നു.

സംസ്ഥാനത്ത് ആദ്യമായാണ് ദാറുല്‍ ഹുദാ നേരിട്ടു നടത്തുന്ന മറ്റൊരു കാമ്പസ് സ്ഥാപിക്കുന്നത്. വിവിധ ജില്ലകളിലായി വാഴ്‌സിറ്റിയുടെ 23 യു. ജി സ്ഥാപനങ്ങള്‍ കേരളത്തിലും കേരളത്തിന് പുറത്ത് മഹാരാഷ്ട്രയിലും കര്‍ണാടകയിലുമായി 3 യു. ജി കോളേജുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

- Darul Huda Islamic University