മത-മതേതര ഭീകരരില്‍ നിന്നും വിശ്വാസികള്‍ക്ക് സംരക്ഷണം വേണം: SKSSF

കോഴിക്കോട്: ശബരിമല വിവാദത്തിന്റെ മറവില്‍ വര്‍ഗ്ഗീയത ഇളക്കി വിടാന്‍ ശ്രമിക്കുന്നവരെ കേരള ജനത തിരിച്ചറിയണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് മത ധ്രുവീകരണവും വോട്ട് ബാങ്കും സൃഷ്ടിക്കാനാണ് പലരും ശബരിമല വിഷയത്തില്‍ ഇടപെടുന്നത്. മതത്തേയും മതേതരത്വത്തേയും സ്ത്രീ സ്വാതന്ത്ര്യത്തേയും മുന്നില്‍ വെച്ച് നടത്തുന്ന ഈ രാഷ്ട്രീയകളിയില്‍ നിന്ന്‌ വിശ്വാസികളുടെ താത്പര്യങ്ങള്‍ക്ക് സംരക്ഷണം വേണം. ഇസ്‌ലാമിക വിശ്വാസത്തോടോ, മുസ്‌ലീം ആചാരങ്ങളോടൊ ഒരു ബന്ധവുമില്ലാത്ത ഫാത്തിമ രഹ്‌നയെ മുന്നില്‍ നിര്‍ത്തി ചിലര്‍ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുകയാണ്. ഇവരുടെ ബി. ജെ. പി ബന്ധത്തെ കറിച്ച് സഹപ്രവര്‍ത്തക നടത്തിയ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച് ആന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ശൗക്കത്തലി വെള്ളമുണ്ട, റഫീഖ് അഹമ്മദ് തിരൂര്‍, മുസ്തഫ അശ്‌റഫി കക്കുപടി, വി കെ ഹാറൂണ്‍ റശീദ് മാസ്റ്റര്‍, ഡോ. ജാബിര്‍ ഹുദവി, ശഹീര്‍ പാപ്പിനിശ്ശേരി, ഹാരിസ് ദാരിമി ബെദിര, സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, സുഹൈബ് നിസാമി നീലഗിരി, ആശിഖ് കുഴിപ്പുറം, ഹബീബ് ഫൈസി കോട്ടോപാടം, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, ആസിഫ് ദാരിമി പുളിക്കല്‍, ശുക്കൂര്‍ ഫൈസി കണ്ണൂര്‍, ശഹീര്‍ അന്‍വരി പുറങ്ങ്, ഇഖ്ബാല്‍ കോടഗ്, ശഹീര്‍ ദേശമംഗലം, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, നൗഫല്‍ വാകേരി, സുഹൈല്‍ വാഫി കോട്ടയം, സിദ്ധീഖ് അസ്ഹരി പാത്തൂര്‍, ജലീല്‍ ഫൈസി അരിമ്പ്ര, ഖാദര്‍ ഫൈസി തലക്കശ്ശേരി, പി എം ഫൈസല്‍ കങ്ങരപ്പടി, നിസാം കണ്ടത്തില്‍ കൊല്ലം, ഇസ്മാഈല്‍ യമാനി മംഗലാപുരം, ജാഫര്‍ ഹുസൈന്‍ യമാനി ലക്ഷദ്വീപ്, സുഹൈര്‍ അസ്ഹരി പള്ളംകോട് എന്നിവര്‍ സംസാരിച്ചു. ജന. സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും റശീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE