ഉര്‍ദു ഭാഷാ പരിപോഷണത്തിനായി കേന്ദ്രസര്‍വ്വകലാശാലയായ ജാമിഅ മില്ലിയ്യ ഇസ്‍ലാമിയ്യ (ന്യൂഡല്‍ഹി) യുടെ ഉര്‍ദു കറസ്പോണ്ടന്‍റ് കോഴ്സിനു അപേക്ഷിക്കാം. ഉര്‍ദു വായിക്കാനും എഴുതാനും മനസ്സിലാക്കാനും പ്രയോജനപ്പെടുന്ന ഈ കോഴ്സിനു അപേക്ഷിക്കുവാന്‍ പ്രത്യേക പ്രായപരിധിയോ പ്രവേശന യോഗ്യതയോ സമയമോ ബാധകമല്ല. പഠന മാധ്യമമെന്ന നിലയില്‍ ഇംഗ്ലീഷിലോ ഹിന്ദിയിലോ ഉള്ള പരിജ്ഞാനം അനിവാര്യമാണ്.
ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെ കാലാവധിയുള്ള ഈ കോഴ്സിന്‍റെ പാഠ്യപദ്ധതി മൂന്ന് ഘട്ടങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു. പ്രാഥമിക ഘട്ടത്തില്‍ ഉര്‍ദു ലിപി പരിജ്ഞാനത്തിനും രണ്ടാം ഘട്ടത്തില്‍ ലളിതമായ കഥകള്‍ , കവിതകള്‍ , കത്തുകള്‍ , വാചക നിര്‍മ്മാണം എന്നിവക്കും പ്രാധാന്യം നല്‍കുന്നു. അവസാന ഘട്ടത്തിലെ പാഠ്യപദ്ധതിയില്‍ ആധുനിക പൗരാണിക സാഹിത്യ രചനകളാണ് പ്രധാനമായിട്ടും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
കോഴ്സിനു വേണ്ട പഠന സാമഗ്രികള്‍ യൂണിവേഴ്സിറ്റി സൗജന്യമായി അയച്ചുതരുന്നതാണ്. പാഠ പുസ്തകത്തോടൊപ്പമുള്ള നിര്‍ദ്ദേശങ്ങളുടെ ഭാഗമായി തിരിച്ചയക്കുന്ന അസൈന്‍മെന്‍റുകളാണ് അടുത്ത ഘട്ടത്തിലുള്ള യോഗ്യതയായി പരിഗണിക്കുന്നത്
നിശ്ചിത അപേക്ഷയോടൊപ്പം ജാമിഅ മില്ലിയ്യ ഇസ്‍ലാമിയ്യ യുടെ പേരിലെടുത്ത നൂറു രൂപയോ പോസ്റ്റല്‍ ഓര്‍ഡറോ ബാങ്ക് ട്രാഫ്റ്റോ സഹിതം അപേക്ഷിക്കുക. വിലാസം Hony, Director, Urdu Correspondence Course, Arjun Singh Centre for distance and open learning, Jamia Millia, Islamia, Jamia Nagar, New Delhi 110025
അപേക്ഷകള്‍ ഇസ്‍ലാമിയ്യ സെന്‍ററിലും http://www.jmi.nic.in/cdol/Uccform.pdf എന്ന സൈറ്റിലും ലഭ്യമാണ്.
- trend skssf -