കോണ്‍വെക്കേഷന്‍ പ്രോഗ്രാം നടത്തി

വേങ്ങര : എസ് കെ എസ് എസ് എഫ് ട്രെന്‍ഡ് സംസ്ഥാന സമിതിയുടെ കീഴില്‍ നടത്തിവരുന്ന ട്രെന്‍ഡ് പ്രീസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദന ചടങ്ങു നടത്തി. വേങ്ങര പാലമടത്തില്‍ ചിന ഇഖ്‌റഅ് പ്രിസ്‌കൂളില്‍ നടന്ന ചടങ്ങില്‍ സയ്യിദ് സ്വാബിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പി. കെ മൂസ ഹാജി, ഹസ്സന്‍ മാസ്റ്റര്‍, മാട്ര കമ്മുണ്ണി ഹാജി, എ പി അബ്ദുറഹ്മാന്‍ ഹാജി, ഷാഫി മാസ്റ്റര്‍ ആട്ടീരി, എം കെ മുഹമ്മദ് കുട്ടി, ഫതഹുദീന്‍ തങ്ങള്‍, നിസാമുദ്ദീന്‍, ശിഹാബുദ്ദീന്‍ ഫൈസി, സയ്യിദ് സലീം തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ചെയര്‍മാന്‍ ഡോ. അബ്ദുല്‍ മജീദ് കൊടക്കാട് സ്വാഗതവും അബ്ദുല്‍ ഖാദര്‍ ഫൈസി നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE