ജാമിഅഃ മീലാദ് കോണ്‍ഫ്രന്‍സ് നവംബര്‍ 12ന്

പട്ടിക്കാട്: ജാമിഅഃ നൂരിയ്യഃ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന ഓസ്‌ഫോജ്‌ന നടത്തുന്ന മീലാദ് കോണ്‍ഫ്രന്‍സ് 2018 നവംബര്‍ 12ന് തിങ്കളാഴ്ച നടത്താന്‍ പാണക്കാട് ചേര്‍ന്ന ഓസ്‌ഫോജ്‌ന കേന്ദ്ര കമ്മറ്റി തീരുമാനിച്ചു. ജാമിഅഃ നൂരിയ്യയില്‍ നടക്കുന്ന മീലാദ് കോണ്‍ഫ്രന്‍സില്‍ ദേശീയ അന്തര്‍ദേശീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

യോഗത്തില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ യോഗം ഉദ്ഘാടനം ചെയ്തു. ജാമിഅഃ ജനറല്‍ സെക്രട്ടറി സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഏലംകുളം ബാപ്പു മുസ്‌ലിയാര്‍, എ. വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ നന്തി, കെ. വി അസ്ഗറലി ഫൈസി, ശരീഫ് ഫൈസി കടബ, ഉസ്മാന്‍ ഫൈസി തോഡാര്‍, സുലൈമാന്‍ ഫൈസി, അശ്‌റഫ് ഫൈസി കര്‍ണാടക, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, ഖാദര്‍ ഫൈസി കുന്നുംപുറം, അബ്ദുല്ല ഫൈസി പടന്ന, അബ്ദുറഹ്മാന്‍ ഫൈസി മാണിയൂര്‍, റഷീദ് ഫൈസി വെള്ളായിക്കോട്, റഫീഖ് സകരിയ്യ ഫൈസി കൂടത്തായ്, ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്, ഹസന്‍ ഫൈസി എറണാകുളം, ബശീര്‍ ഫൈസി മാണിയൂര്‍, അലവി ഫൈസി കുളപ്പറമ്പ്, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ബശീര്‍ ഫൈസി ആനക്കര, അബ്ദുറഹീം ഫൈസി കുമരംപുത്തൂര്‍, നസീര്‍ഖാന്‍ ഫൈസി തിരുവനന്തപുരം സംസാരിച്ചു.
- JAMIA NOORIYA PATTIKKAD