ഏകസിവില്‍കോഡ്: കേന്ദ്രസര്‍ക്കാര്‍ നിലപാട് മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം- സമസ്ത

കോഴിക്കോട്: ഏകസിവില്‍കോഡുമായി മുന്നോട്ട് പോകാനുള്ള കേന്ദ്രസര്‍ക്കാര്‍ നിലപാട് മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ പ്രസ്താവിച്ചു. ഏകീകൃത സിവില്‍കോഡുമായി ബന്ധപ്പെട്ട് നിയമകമ്മിഷന്‍ പൊതുജനാഭിപ്രായം തേടിയതിനെകുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ബാധിക്കുന്ന അടിസ്ഥാന വിഷയങ്ങളില്‍ നടപടികള്‍ സ്വീകരിക്കാതെ ഏകീകൃതസിവില്‍കോഡ് പോലുള്ള വിഷയങ്ങളില്‍ രാഷ്ട്രീയപ്രേരിതമായ തിടുക്കം കാട്ടുന്ന നിലപാട് പ്രതിഷേധാര്‍ഹമാണ്.
ഇന്ത്യന്‍ ഭരണഘടനയില്‍ ‘വിശ്വാസ സ്വാതന്ത്ര്യം’ അടിസ്ഥാനതത്വമായി അംഗീകരിക്കപ്പെട്ടതാണ്. അതേസമയം ഏക സിവില്‍കോഡിന് പരിശ്രമിക്കാന്‍ ഭരണകൂടങ്ങളോട് ആവശ്യപ്പെടുന്ന 44ാം വകുപ്പ് ഭരണഘടനയിലെ മാര്‍ഗനിര്‍ദേശക തത്വങ്ങളിലാണ് ഉള്‍പ്പെടുന്നത്. ഇത് ഭരണഘടന അടിസ്ഥാന തത്വമായി അംഗീകരിച്ച ‘മതസ്വാതന്ത്ര്യ’ത്തിന് വിരുദ്ധമാണെന്ന് നിയമനിര്‍മാണവേളയില്‍ തന്നെ മുസ്‌ലിം നേതാക്കളും സാമാജികരും ചൂണ്ടിക്കാട്ടിയിരുന്നു. മുസ്‌ലിംകളെയല്ല ഇതുകൊണ്ട് ലക്ഷ്യമാക്കുന്നതെന്നും വ്യക്തിനിയമങ്ങളെ കുറിച്ച് പ്രത്യേകം നിയമങ്ങളൊന്നുമില്ലാത്ത വിഭാഗങ്ങളെയാണെന്നുമാണ് ഭരണഘടനാശില്‍പ്പികള്‍ അന്ന് നല്‍കിയ വ്യാഖ്യാനം. ഈ ഉറപ്പിന്റെ ലംഘനമാണ് മുസ്‌ലിംകളുടെ മേല്‍ ഏകസിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള നീക്കം. എന്തു വിലകൊടുത്തും ഇത് പ്രതിരോധിക്കേണ്ടതുണ്ട്. പ്രശ്‌നത്തില്‍ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് കൈക്കൊണ്ട തീരുമാനം സ്വാഗതാര്‍ഹമാണ്.
മതേതര രാജ്യത്തില്‍ മുത്വലാഖിന് പ്രസക്തിയില്ലെന്ന കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍ കൈകൊണ്ട നിലപാട് മുസ്‌ലിം വ്യക്തിനിയമത്തിലുള്ള കടന്നുകയറ്റമാണെന്നും അത് അംഗീകിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്ന മതസ്വാതന്ത്ര്യത്തിന്റെ പ്രത്യക്ഷ സാക്ഷ്യമാണ് മുസ്‌ലിം വ്യക്തിനിയമം. ഇത് ഭരണഘടന നല്‍കുന്ന അവകാശമാണ്. 1937ലെ ശരീഅത്ത് അപ്ലിക്കേഷന്‍ ആക്ടിന്റെ അടിസ്ഥാനത്തില്‍ നിലനില്‍കുന്ന അവകാശത്തിന് മേല്‍ കടന്നുകയറുന്നത് ആപത്കരമായ പ്രവണതയാണ്. ഇത് ഏകസിവില്‍കോഡിലേക്കുള്ള നീക്കത്തിന്റെ ആദ്യപടിയാണ്. മതേതരത്വം സംബന്ധമായ പരാമര്‍ശം സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയത് ദുരുദ്ദേശ്യത്തോടെയാണ്. മതേതരത്വമെന്നത് ഓരോരുത്തര്‍ക്കും അവര്‍ക്ക് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനുള്ള അവകാശമാണ്. 1937 മുതല്‍ നിലവില്‍ വന്ന ശരീഅത്ത് അപ്ലിക്കേഷന്‍ ആക്ട് സ്വതന്ത്ര്യാനന്തരവും തുടര്‍ന്ന് പോന്നിട്ടുണ്ട്. മതേതരരാജ്യത്ത് ഏഴ് പതിറ്റാണ്ട് കാലത്തോളം മതനിയമങ്ങള്‍ക്ക് നിയമപരിരക്ഷ ലഭിക്കുകയും ചെയ്തു. ഇതിനെ എതിര്‍ക്കുന്നത് അംഗീകരിക്കാനാകില്ല. ഏതെങ്കിലും രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങളുമായി ബന്ധപ്പെടുത്തി മുത്വലാഖിനെ വ്യഖ്യാനിക്കാനുള്ള നീക്കവും ശരിയല്ല. മതനിയമങ്ങളുടെ സ്രോതസ് ഖുര്‍ആനും ഹദീസുമാണ്. എന്നിരിക്കേ അവകളെ അവഗണിച്ചുള്ള നിയമനിര്‍മാണം മുസ്‌ലിംകള്‍ക്ക് സ്വീകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.  -സുപ്രഭാതം

എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍ മീറ്റ്: ബഹ്റൈന്‍ പ്രതിനിധി സംഘം പുറപ്പെട്ടു

മനാമ: അബൂദാബിയില്‍ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന  ഗ്ലോബല്‍ മീറ്റില്‍ പങ്കെടുക്കാന്‍ ബഹ്റൈനില്‍ നിന്നുള്ള പ്രതിനിധി സംഘം പുറപ്പെട്ടു.
എസ്.കെ.എസ്.എസ്.എഫ് ബഹ്റൈന്‍ പ്രസിഡന്‍റ് ഉമറുല്‍ ഫാറൂഖ് ഹുദവി, സെക്രട്ടറി മജീദ് ചോലക്കോട് എന്നിവരടങ്ങുന്ന 10 അംഗ സംഘമാണ് കഴിഞ്ഞ ദിവസം ബഹ്റൈനില്‍ നിന്നും യാത്ര തിരിച്ചത്. 
സമസ്ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനമായ മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തില്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ വില്ല്യാപ്പള്ളി ഉസ്താദ് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സമസ്ത ബഹ്റൈന്‍ കേന്ദ്ര-ഏരിയാ നേതാക്കളും പോഷക സംഘടനാ പ്രതിനിധികളും സംബന്ധിച്ചു.
വിവിധ രാഷ്ട്രങ്ങളില്‍ നിന്നായി നിരവധി പേര്‍ പങ്കെടുക്കുന്ന പ്രതിനിധി ക്യാന്പില്‍ എസ്.കെ.എസ്.എസ്.എഫ്  കേരള സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍, ജന.സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ എന്നിവരടക്കമുള്ള പ്രമുഖര്‍ സംബന്ധിക്കുന്നുണ്ട്. -സുപ്രഭാതം

ഒരു ദിനം ഒരു തിരുവചനം



പെരുന്നാള്‍ ദിനത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഭക്ഷണവുമായി SKSSF

- Ajas PH

SKSSF പേങ്ങാട്ടുശേരി യൂണിറ്റ് കോണ്‍വെസ്‌ക്‌സ് മിറര്‍ സ്ഥാപിച്ചു

എറണാകുളം: SKSSF പേങ്ങാട്ടുശേരി ശാഖാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ സ്ഥാപിച്ച 'കോൺവെക്സ് മിററിന്റെ' ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് സയ്യിദ് ഷഫീഖ് തങ്ങൾ നിർവഹിക്കുന്നു. 6 സ്ഥലങ്ങളിലായിട്ടാണ് കോൺവെക്സ് മിററുകൾ സ്ഥാപിച്ചിട്ടുള്ളത്.
- Faisal PM

പ്രവാചക പ്രേമത്തിന്റെ അലയൊലി തീർത്ത് റമസാൻ പ്രഭാഷണം സമാപിച്ചു

പൊന്നാനി: റമളാൻ ശരീഫിലൂടെ റൗളാ ശരീഫിലേക്ക് എന്ന വിഷയത്തിലൂടെ പ്രാവചകാനുരാഗത്തിന്റെ അലയടി തീർത്ത് എസ് കെ എസ് എസ് എഫ് സത്യധാര റീഡേഴ്സ് ഫോറം ഉമറുൽ ഫാറൂഖ് ജുമാ മസ്ജിദിൽ സംഘടിപ്പിച്ച അബ്ദുൽ ജലീൽ റഹ്മാനിയുടെ റമസാൻ പ്രഭാഷണം സമാപിച്ചു. സി.എം. അശ്റഫ് മൗലവി പ്രാർത്ഥന നടത്തി. സി കെ. അബ്ദുറസാഖ്, അഹമ്മദുണ്ണി കാളാച്ചാൽ, വി.എ. ഗഫൂർ, നൗഫൽ ഹുദവി, സി. ഹബീബ്, സി.പി. റാസിഖ് സംബന്ധിച്ചു.
- Rafeeq CK

ശവ്വാല്‍ മാസപ്പിറവി അറിയിക്കുക

കോഴിക്കോട്: ഇന്ന് (റമളാന്‍ 29  തിങ്കള്‍) ശവ്വാല്‍ മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (0483 2836700), സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (9447630238), സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ (9446629450), കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി (9447172149), സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ (9447405099) എന്നിവര്‍ അറിയിച്ചു.
- CALICUT QUAZI

ഒരു ദിനം ഒരു തിരുവചനം



ഈദുല്‍ ഫിത്തറിന് മൂന്ന് ദിവസത്തെ അവധിവേണം: SKSSF

കോഴിക്കോട്: ഈദുല്‍ ഫിത്തറിന് മൂന്ന് ദിവസം സര്‍ക്കാര്‍ അവധി അനുവദിക്കണമെന്ന് എസ് കെ എസ് എസ് എഫ്സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജന.സെക്രട്ടറി സത്താര്‍പന്തലൂരും സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ പ്രഭല സമുദായമായ മുസ്‌ലീംകളുടെസുപ്രധാന ആഘോഷങ്ങളില്‍ ഒന്നായ ഈദുല്‍ ഫിത്തറിന് നിലവില്‍ അനുവദിക്കപ്പെടുന്ന ഒരു ദിവസത്തെ അവധിയുംനിയന്ത്രിതഅവധിയുമെല്ലാം മുസ്‌ലീം ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അപര്യാപ്തമാണ്. എല്ലാമത വിഭാഗങ്ങളുടേയും ആഘോഷങ്ങള്‍ സാമുദായിക സൗഹാര്‍ദ്ദത്തിന്റെകൂടിമാതൃകകളായി മാറിയ കേരളത്തില്‍ ഈദുല്‍ ഫിത്തറിന് കൂടി ആവശ്യമായ തോതില്‍ അവധി നല്‍കുന്നത് മതേതര സമൂഹത്തിന് നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാറിന്റെ ബാധ്യതാണ്. ആയിരക്കണക്കിന്സര്‍ക്കാര്‍ ജീവനക്കാരുടേയും വിദാര്‍ത്ഥികളുടേയും കാലങ്ങളായുള്ള ഈ ആവശ്യം ഈ വര്‍ഷം മുതല്‍ പരിഗണിക്കാന്‍ മുഖ്യമന്ത്രി മുന്‍കൈ എടുക്കണമെന്ന് അവര്‍ സംയുക്ത പ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു.
- SKSSF STATE COMMITTEE

ഒരു ദിനം ഒരു തിരുവചനം







SKSSF സ്‌നേഹ തണല്‍ ഉല്‍ഘാടനം ചെയ്തു

തൃശൂര്‍: അനാഥ അഗതികളായ കുട്ടികള്‍ക്ക് പെരുന്നാള്‍ വസ്ത്രം വിതരണം ചെയ്യുന്ന പദ്ധതി 'സ്‌നേഹ തണല്‍' തൃശൂര്‍ എം ഐ സിയില്‍ കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. ജില്ലയിലെ മുന്നൂറോളം അനാഥകള്‍ക്ക് വസ്ത്രം വിതരണം ചെയ്യുന്നതിനുളള ഫണ്ട് അദ്ദേഹം മേഖലാ കമ്മിറ്റികള്‍ക്ക് കൈമാറി.
സമസ്ത കേന്ദ്ര മുശാവറ അംഗവും സ്‌നേഹ തണല്‍ രക്ഷാധികാരിയുമായ ശൈഖുനാ ചെറുവാളൂര്‍ മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സ്ദ്ധീഖ് ബദ്‌രി ആമുഖ പ്രഭാഷണം നടത്തി. എസ് കെ എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഷെഹീര്‍ ദേശമംഗലം സ്വാഗത പ്രഭാഷണം നടത്തി. സ്‌നേഹ തണല്‍ ചെയര്‍മാന്‍ ഓണമ്പിളളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. ദുബൈ എസ് കെ എസ് എസ് എഫ് മുഅല്ലിംകള്‍ക്ക് ആദരവായി നല്‍കുന്ന തുക എസ് കെ എസ് എസ് എഫ് യു എ ഇ നാഷണല്‍ കമ്മറ്റി സെക്രട്ടറി ഹുസൈന്‍ ദാരിമി അകലാട് കൈമാറി.
വി കെ ഹംസ ലേക്‌ഷോര്‍, അബുഹാജി ആറ്റൂര്‍, ത്രീ സ്റ്റാര്‍ കുഞ്ഞുമുഹമ്മദ് ഹാജി, സി എ റഷീദ്, നാസര്‍ ഫൈസി തിരുവത്ര, സി എ ഷംസുദ്ധീന്‍, അബൂബക്കര്‍ സിദ്ധീഖ് ഖത്തര്‍, അഡ്വ: ഹാഫിള് അബൂബക്കര്‍, ഷാഹിദ് കോയ തങ്ങള്‍, സത്താര്‍ ദാരിമി, കബീര്‍ ഫൈസി പുത്തന്‍ചിറ, സിദ്ധീഖ് ഫൈസി മങ്കര, സൈനുദ്ധീന്‍ ഹാജി കൂര്‍ക്കഞ്ചേരി, ഹാരിസ് തൈക്കാട്, ജാബിര്‍ യമാനി, ഷാഹുല്‍ പഴുന്നാന, ഷറഫുദ്ധീന്‍ കൂട്ടുപാത, സിറാജുദ്ധീന്‍ തെന്നല്‍ തുടങ്ങിയവര്‍ സംസാരിച്ചു. എസ് കെ എസ് എസ് എഫ് ദമാം കമ്മിറ്റി നല്‍കുന്ന പെന്‍ഷന്‍ ജില്ലാ ദാഇക്കുളള തുകയും പരിപാടിയില്‍ വിതരണം ചെയ്തു. ജില്ലാ ട്രഷറര്‍ മെഹ്‌റൂഫ് വാഫി നന്ദി പറഞ്ഞു.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

പുതു തലമുറയില്‍ റോള്‍ മോഡലുകള്‍ വളര്‍ന്നു വരണം: ഹമീദലി ശിഹാബ് തങ്ങള്‍

തിരുവനന്തപുരം: മാതൃകാപരമായ ജീവിതം നയിക്കുന്നതിലൂടെ മതപ്രബോധനം നിര്‍വഹിച്ച പൂര്‍വ സൂരികളെ പിന്തുടര്‍ന്ന് പുതുതലമുറക്ക് റോള്‍ മോഡലുകളായി വളര്‍ന്നു വരാന്‍ സാധിക്കണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം എം ഇ എസ് ഓഡിറ്റോറിയത്തില്‍ നടന്ന എസ് കെ എസ് എസ് എഫ് സൗത്ത് കേരള ഡെലിഗേറ്റ്‌സ് കോഫറന്‍സിന്റെ പ്രചാരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 2016 ആഗസ്റ്റ് 13, 14 തിയ്യതികളില്‍ തൊടുപുഴയില്‍ നടക്കുന്ന പരിപാടിയില്‍ ദക്ഷിണ മേഖലയിലെ വിദ്യാഭ്യാസ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് സൗത്ത് കേരള ഡെലിഗേറ്റ്‌സ് കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുക. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് വിഴിഞ്ഞം സഈദ് മൗലവി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സയ്യിദ് അബ്ദുള്ള തങ്ങള്‍ ദാരിമി മുഖ്യ പ്രഭാഷണം നടത്തും. നസീര്‍ ഖാന്‍ ഫൈസി, തോക്കല്‍ ജമാല്‍, ഫഖുറുദ്ദീന്‍ ബാഖവി, ഷറഫുദ്ദീന്‍ ബാഖവി, അഹ്മദ് റഷാദി, നൗഫല്‍ കുട്ടമശ്ശേരി, ഷനവാസ് കണിയാപുരം, അബ്ദുസലാം വേളി, അബ്ദുള്ള മഹ്‌ളരി, അഡ്വ. ഹസീം മുഹമ്മദ് പ്രസംഗിച്ചു.
- SKSSF STATE COMMITTEE

അക്കാദമിക്‌ അവധി ദിനങ്ങൾ മതേതരമായി വിഭജിക്കണം: ഷബിൻ മുഹമ്മദ്‌

"പെരുന്നാളിനു അവധി നൽകാൻ തടസ്സമാകുന്നത്‌, അക്കാദമിക്‌ ലീവ്‌ കൂടും എന്ന കാരണമാണെങ്കിൽ അക്കാദമിക്‌ അവധി ദിവസങ്ങൾ മതേതരമായി വിഭജിച്ച്‌ തുല്യ നീതി നടപ്പാക്കാൻ ഈ ഗവൺമന്റ്‌ തയ്യാറാകണം."

സി.എച്ച്‌ അടക്കമുള്ള നവോത്ഥാന നായകർ നേതൃത്വം നൽകിയ വിദ്യാഭ്യാസ വിപ്ലവത്തിന്റെ ഫലമായി ഇന്ന് ധാരാളം കുട്ടികൾ ദീർഘ ദൂരങ്ങൾ താണ്ടി മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ തേടി പോകുന്നു. പെരുന്നാൾ പോലുള്ള അവധി ദിനങ്ങൾ നേരത്തെ നിശ്ചയിക്കാൻ സാധ്യമല്ലാത്തതിനാൽ ഗവൺമന്റ്‌ കനിയുന്ന ഒരു ദിവസത്തെ കലണ്ടർ ലീവ്‌ കൊണ്ട്‌ ഈ വിദ്യാർഥികൾക്ക്‌ സ്വന്തം നാട്ടിലേക്ക്‌, തന്റെ ഉറ്റവരോടൊപ്പം, വീട്ടുകാരോടൊപ്പം പെരുന്നാൾ ആഘോഷിക്കാൻ വരാൻ കഴിയാതെ പോകുന്നുണ്ട്‌. ഉദ്യോഗസ്ഥരും ഈ ബുദ്ധിമുട്ട്‌ അനുഭവിക്കുന്നു.
കലണ്ടർ പ്രകാരം നിശ്ചയിക്കപ്പെടുന്ന പെരുന്നാൾ ദിനത്തിനു 2 ദിവസം പിറകിലും, 1 ദിവസം ശേഷവുമായി, ആകെ 4 ദിവസമെങ്കിലും ചുരുങ്ങിയത്‌ ചെറിയ പെരുന്നാൾ സന്തോഷം കുടുംബത്തോടൊപ്പം പങ്കിടാൻ ഗവൺമന്റ്‌ കനിയേണ്ടതുണ്ട്‌. അങ്ങനെ ഔദാര്യം കാണിച്ചാൽ, ബസ്സിലും ട്രെയിനിലും തൂങ്ങിപ്പിടിച്ചെങ്കിലും ഇവർക്ക്‌ തന്റെ വീടെത്താനാവും. ഓണത്തിനും കൃസ്തുമസിനും അനുവദിക്കുന്ന ലീവ്‌ താരതമ്യപ്പെടുത്തുമ്പോൾ ഇസ്ലാം മത വിശ്വാസികൾക്ക്‌ ഇതിനു അവകാശവും ഉണ്ട്‌. അക്കാദമിക്‌ ഇയറിൽ ലീവ്‌ ദിനങ്ങൾ കൂടുന്നതാണു ഇത്‌ കൊണ്ട്‌ ഉണ്ടാകുന്ന പ്രയാസമെങ്കിൽ അക്കാദമിക്‌ അവധി ദിവസങ്ങൾ മതേതരമായി വിഭജിച്ച്‌ തുല്യ നീതി നടപ്പാക്കാൻ ഈ ഗവൺമന്റ്‌ തയ്യാറാകണമെന്ന് എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ക്യാമ്പസ്‌ വിംഗ്‌ മുൻ സംസ്ഥാന ജനറൽ കൺവീനർ ഷബിൻ മുഹമ്മദ്‌ പ്രസ്താവിച്ചു.
- shabin muhammed

SKSSF ഡെലിഗേറ്റ്‌സ്കോണ്‍ഫറന്‍സ്; പ്രചാരണോദ്ഘാടനം ഇന്ന് (ബുധന്‍ ) തിരുവനന്തപുരത്ത്

കോഴിക്കോട്: 2016 ആഗസ്റ്റ് 13, 14 തിയ്യതികളില്‍ തൊടുപുഴയില്‍ നടക്കുന്ന എസ് കെ എസ് എസ് എഫ് സൗത്ത് കേരള ഡെലിഗേറ്റ്‌സ് കോണ്‍ഫറന്‍സിന്റെ പ്രചാരണോദ്ഘാടനം ഇന്ന് (ബുധന്‍) തിരുവനന്തപുരം എം ഇ എസ് ഓഡിറ്റോറിയത്തില്‍ നടക്കും. കാലത്ത് പത്ത് മണിക്ക്നടക്കുന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് വിഴിഞ്ഞം സഈദ് മൗലവി അധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി സയ്യിദ് അബ്ദുള്ള തങ്ങള്‍ ദാരിമി മുഖ്യ പ്രഭാഷണം നടത്തും. നസീര്‍ ഖാന്‍ ഫൈസി, തോന്നക്കല്‍ ജമാല്‍, ഫഖുറുദ്ദീന്‍ ബാഖവി, ഷറഫുദ്ദീന്‍ ബാഖവി, അഹ്മദ് റഷാദി, നൗഫല്‍ കുട്ടമശ്ശേരി, ഷനവാസ് കണിയാപുരം, അബ്ദുസലാം വേളി, അബ്ദുള്ള മഹ്‌ളരി, അഡ്വ. ഹസീം മുഹമ്മദ് പ്രസംഗിക്കും. സൗത്ത് കേരള ഡെലിഗേറ്റ്‌സ് കോണ്‍ഫറന്‍സില്‍ എറണാംകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ഏഴ് ജില്ലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് പങ്കെടുക്കുക.
- SKSSF STATE COMMITTEE

SKSSF "സ്നേഹ തണൽ" വസ്ത്ര വിതരണോൽഘാടനം നാളെ

തൃശൂർ: അനാഥ അഗതികളായ കുട്ടികൾ, വിധവകൾ, വൃദ്ധർ എന്നിവർക്ക് ചെറിയ പെരുന്നാളിനുള്ള ഒരു ജോഡി പുതുവസ്ത്രം വിതരണം ചെയ്യുന്നതിന് എസ് കെ എസ് എസ് എഫ് തൃശൂർ ജില്ലാ കമ്മിറ്റി ആവിഷ്കരിച്ച സ്നേഹ തണൽ പദ്ധതി നാളെ കാലത്ത് 10:30 ന് തൃശൂർ എം.ഐ.സി യിൽ കേരള വഖ്ഫ് ബോർഡ് ചെയർമാൻ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്യും. നിത്യരോഗികൾക്ക് പെൻഷനും സാമ്പത്തിക സഹായവും മെഡിക്കൽ ഉപകരണങ്ങളും വിതരണം ചെയ്യുന്ന ജില്ലാ സഹചാരി റിലീഫ് സെല്ലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനകം തന്നെ നിരവധി അപേക്ഷകളാണ് പദ്ധതിയിലേക്ക് ലഭിച്ചിട്ടുള്ളത്. സഹായിക്കാൻ താൽപര്യമുള്ളവർക്ക് താഴെ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 9847431994 , 9141291442
ബാങ്ക് അക്കൗണ്ട് നമ്പർ: 4267000100092153, IFSC Code: PUNB0426700, പഞ്ചാബ് നാഷണല്‍ ബാങ്ക്, ദേശമംഗലം ബ്രാഞ്ച്‌.
എസ് കെ എസ് എസ് എഫ് ദുബൈ തൃശൂർ ജില്ലാ കമ്മിറ്റി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട മദ്റസാ മുഅല്ലിംകൾക്ക് നൽകുന്ന ധനസഹായവും പരിപാടിയിൽ വിതരണം ചെയ്യും.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

മമ്പുറം മഖാമിന് ഇനി പുതിയ മുഖം; കെട്ടിട സമുച്ചയത്തിന് ഹൈദരലി തങ്ങള്‍ ശിലയിട്ടു

തിരൂരങ്ങാടി: ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ മമ്പുറം മഖാമിന് ഇനി പുതിയ മുഖം. മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളെ സിയാറത്ത് ചെയ്യുന്നതിനായി ദിനേനെ മഖാമിലെത്തുന്ന തീര്‍ത്ഥാടകര്‍ക് കൂടുതല്‍ സൗകര്യം ഏര്‍പെടുത്തുന്നതിന്റെ ഭാഗമായാണ് മഖാമിന് പുതിയ മുഖം നല്‍കാന്‍ നടത്തിപ്പുകാരായ ദാറുല്‍ഹുദാ മാനേജിംഗ് കമ്മിറ്റി തീരുമാനമാനിച്ചത്.
കേരളീയ മുസ്‌ലിം പൈത്യകവും പാരമ്പര്യവും സ്ഫുരിക്കുന്ന വാസ്തുകല ഉപയോഗിച്ചാണ് സമുച്ചയം പണിയുന്നത്. മമ്പുറം തങ്ങളുടെയും ബന്ധുക്കളുടെയും മഖ്ബറകള്‍ ഉള്‍കൊള്ളുന്ന മഖാം നിലനിര്‍ത്തി ചുറ്റും തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുന്ന രീതിയിലാണ് സമുച്ചയം. സ്വലാത്ത് മജ്‌ലിസ്, വിശ്രമ കേന്ദ്രം, സ്ത്രീകള്‍ക്ക് നിസ്‌കാര ഹാള്‍, ശൗചാലയം എന്നിവയും സമച്ചയത്തിലുണ്ട്.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമുച്ചയത്തിനു ശിലയിട്ടു. കോഴിക്കോട് വലിയ ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍, സയ്യിദ് അഹ്മദ് ജിഫ്രി തങ്ങള്‍ മമ്പുറം, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ. എം സൈദലവി ഹാജി കോട്ടക്കല്‍, യു. ശാഫി ഹാജി ചെമ്മാട്, ഡോ. യു. വി. കെ മുഹമ്മദ്, കെ. പി ശംസുദ്ദീന്‍ ഹാജി, ഹംസ ഹാജി മൂന്നിയൂര്‍, സി. കെ മുഹമ്മദ് ഹാജി, ഇബ്രാഹിം ഹാജി കീഴടത്തില്‍, ഇബ്രാഹീം ഹാജി തയ്യിലക്കടവ്, എ. പി അബ്ദുല്‍ മജീദ് ഹാജി, മണമ്മല്‍ ഇബ്രാഹീം ഹാജി, ഓമച്ചുപ്പഴ അബ്ദുല്ല ഹാജി, പി. ടി അഹ്മദ് ഹാജി തുടങ്ങിയവര്‍ സംബന്ധച്ചു.
ഫോട്ടോ: മമ്പുറം മഖാമിമിനടുത്ത് നിര്‍മ്മിക്കുന്ന പുതിയ സമുച്ചയത്തിന് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ കുറ്റിയടിക്കുന്നു
- Darul Huda Islamic University

അബ്ദുല്‍ ജലീല്‍ റഹ്മാനിയുടെ റമളാന്‍ പ്രഭാഷണം ഇന്ന് പൊന്നാനിയില്‍

പൊന്നാനി: എസ് കെ എസ് എസ് എഫ് സത്യധാര റീഡേഴ്‌സ് ഫോറം സംഘടിപ്പിക്കുന്ന അബ്ദുല്‍ ജലീല്‍ റഹ്മാനിയുടെ റമളാന്‍ പ്രഭാഷണം ഇന്ന് (ബുധന്‍) രാത്രി 10.30ന് പൊന്നാനി പോലീസ് സ്‌റ്റേഷനു സമീപം ഉമറുല്‍ ഫാറൂഖ് ജുമാമസ്ജിദില്‍ നടക്കും. റമളാന്‍ ശരീഫിലൂടെ റൗളാശരീഫിലേക്ക് എന്ന വിഷയത്തിലാണ് പ്രഭാഷണം. സ്ത്രീകള്‍ക്ക് മസ്ജിദ് പരിസരത്ത് സൗകര്യം ഒരുക്കിയതായി സംഘാടകര്‍ അറിയിച്ചു.
- Rafeeq CK

മദ്‌റസാധ്യാപകര്‍ക്ക് 55 ലക്ഷം രൂപ സര്‍വ്വീസ് ആനുകൂല്യം അനുവദിച്ചു

തേഞ്ഞിപ്പലം: സമസ്തയുടെ അംഗീകൃത മദ്‌റസകളില്‍ സേവനമനുഷ്ഠിക്കുന്ന അദ്ധ്യാപകര്‍ക്കായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ വര്‍ഷത്തിലൊരിക്കല്‍ നല്‍കിവരുന്ന സര്‍വ്വീസ് ആനുകൂല്യം വിതരണത്തിന് സജ്ജമായി. അപേക്ഷകരില്‍ നിന്നും തെരഞ്ഞെടുത്ത അധ്യാപകര്‍ക്കായി 55 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ആനുകൂല്യം ലഭിച്ചവര്‍ക്ക് അതുസംബന്ധിച്ചുള്ള വിവരം അവരുടെ മൊബൈല്‍ ഫോണിലേക്ക് സന്ദേശമായി അയക്കും.

സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 28ന് ചൊവ്വാഴ്ച പാണക്കാട് വെച്ച് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക്, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, എം.എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ വയനാട്, കെ.കെ. ഇബ്രാഹീം മുസ്‌ലിയാര്‍, എം.അബൂബക്ര്‍ മൗലവി ചേളാരി, ഹുസൈന്‍കുട്ടി മൗലവി പുളിയാട്ടുകുളം സംബന്ധിക്കും.

ജൂണ്‍ 29-ന് ബുധനാഴ്ച രാവിലെ 10 മണി മുതല്‍ മലപ്പുറം സുന്നി മഹല്‍, കണ്ണൂര്‍ ഇസ്‌ലാമിക് സെന്റര്‍, എടരിക്കോട് മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസ, കോഴിക്കോട് മുഅല്ലിം സെന്റര്‍, കല്‍പറ്റ ജില്ലാ ഓഫീസ്, തൃശൂര്‍ എം.ഐ.സി, പാലക്കാട് ചെര്‍പുളശ്ശേരി, കാസര്‍കോഡ് ജില്ലാ ഓഫീസ് എന്നിവിടങ്ങളിലും തുടര്‍ന്ന് ചേളാരി സമസ്താലയത്തില്‍ വെച്ചും വിതരണം നടക്കും. അദ്ധ്യാപകര്‍ ഒറിജിനല്‍ മുഅല്ലിം സര്‍വ്വീസ് റജിസ്റ്ററുമായി വന്ന് തുക കൈപറ്റണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അറിയിച്ചു.
- Mahboob Maliyakkal

വിദ്യാഭ്യാസ സമുദ്ധാരണമാണ് സാമൂഹിക മുന്നേറ്റത്തിന്റെ നിദാനം: ഹൈദരലി ശിഹാബ് തങ്ങള്‍

ഹാദിയ റമദാന്‍ പ്രഭാഷണത്തിനു ഉജ്ജ്വല സമാപ്തി

തിരൂരങ്ങാടി (ഹിദായ നഗര്‍): ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ (ഹാദിയ) സംഘടിപ്പിച്ച മൂന്നാമത് റമദാന്‍ പ്രഭാഷണ പരമ്പരക്ക് ഉജ്ജ്വല സമാപ്തി. അഞ്ച് ദിവസങ്ങളിലായി നടന്ന പ്രഭാഷണ പരമ്പരയില്‍ വിവിധ വിഷയങ്ങില്‍ മുസ്ഥഫ ഹുദവി ആക്കോട്, സിംസാറുല്‍ഹഖ് ഹുദവി തുടങ്ങിയവര്‍ പ്രഭാഷണം നടത്തി.
സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സാമൂഹികവും സാംസ്‌കാരികവുമായ മുന്നേറ്റത്തിന് വിദ്യാഭ്യാസ സമുദ്ധാരണമാണ് നിദാനമെന്ന് തങ്ങള്‍ അഭിപ്രായപ്പെട്ടു. അറിവും വായനയും ശീലമാക്കുകയും അതുവഴി ക്രിയാത്മക ചിന്തകള്‍ക്കും വിജ്ഞാനകൈമാറ്റത്തിനും തയ്യാറാവുന്ന സമൂഹമാണ് പുതിയ കാലം തേടികൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസപരമായി ഏറെ പിന്നാക്കം നില്‍ക്കുന്ന കേരളേതര സംസ്ഥാനങ്ങളില്‍ മത-സാമൂഹിക ജാഗരണത്തിന് വിദ്യാഭ്യാസ വിപ്ലവത്തിലൂടെ മാത്രമേ പരിഹാരം കാണാനാവൂ എന്നും ദാറുല്‍ഹുദായുടെ കീഴില്‍ നടത്തുന്ന വിദ്യാഭ്യാസ സംരംഭങ്ങള്‍ക്ക് സമൂഹം പിന്തുണയും പ്രോത്സാഹനവും നല്‍കണമെന്നും തങ്ങള്‍ പറഞ്ഞു.
ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. സമാപന ദുആക്ക് കോഴിക്കോട് ഖാദിയും ദാറുല്‍ഹുദാ വൈസ് പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമല്ലുല്ലൈല്‍ നേതൃത്വം നല്‍കി. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തി. ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, തോപ്പില്‍ കുഞ്ഞാപ്പു ഹാജി, കെ.പി ശരീഫ് കൊല്‍കത്ത, യു. ശാഫി ഹാജി ചെമ്മാട്, ഡോ.യു.വി.കെ മുഹമ്മദ്, ഹംസ ഹാജി മൂന്നിയൂര്‍, സി.കെ മുഹമ്മദ് ഹാജി, ബാവ പാലത്തിങ്ങല്‍, കബീര്‍ കുണ്ടൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Darul Huda Islamic University

ഒരു ദിനം ഒരു തിരുവചനം


- Mubarak Muhammed

ദാറുല്‍ഹുദാ പ്രവേശനം; അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഇന്ന്

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ സെക്കന്ററിയിലേക്കും വനിതാ കോളേജിലേക്കും മമ്പുറം ഹിഫ്‌ള് കോളേജിലേക്കും വിദ്യാര്‍ത്ഥികളെ ചേര്‍ക്കുന്നതിന് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഇന്ന്. 
സമസ്തയുടെ അഞ്ചാം ക്ലാസ്  പാസായവരും 2016 ജൂണ്‍ 25 ന് പതിനൊന്നര വയസ്സ് കവിയാത്തവരുമായ ആണ്‍കുട്ടികള്‍ക്ക് ദാറുല്‍ഹുദായിലെയും ഇതര യു.ജി കോളേജുകളിലേയും സെക്കന്ററിയിലേക്ക് ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. www.dhiu.in എന്ന  ഔദ്യോഗിക വെബ്‌സൈറ്റില്‍ അഡ്മിഷന്‍ ലിങ്കില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ വായിച്ചു കൃത്യമായി പൂരിപ്പിക്കേണ്ടതാണ്.
സമസ്തയുടെ ഏഴാം ക്ലാസ് പാസായവരും ജൂണ്‍ 25 ന് പതിമൂന്നര വയസ്സ് കവിയാത്തവരുമായ പെണ്‍കുട്ടികള്‍ക്ക് ദാറുല്‍ഹുദായുടെ വനിതാകോളേജിലേക്കും മൂന്നാം ക്ലാസ് പൂര്‍ത്തിയാക്കിയ ഒമ്പത് വയസ്സ് കവിയാത്ത ആണ്‍കുട്ടികള്‍ക്ക് മമ്പുറം ഹിഫ്‌ള് കോളേജിലേക്കും അപേക്ഷിക്കാം. അപേക്ഷകള്‍ ദാറുല്‍ഹുദാ ഓഫീസില്‍ നിന്ന് നേരിട്ടോ വെബ്‌സെറ്റില്‍ നിന്നു ഡൗണ്‍ലോഡ്‌ചെയ്‌തോ പൂരിപ്പിക്കേണ്ടതാണ്. അപേക്ഷകള്‍ ഇന്ന് തന്നെ പ്രായം തെളിയിക്കുന്ന രേഖയുടെ കോപ്പി സഹിതം പരീക്ഷാ സെന്ററുകളിലോ ദാറുല്‍ഹുദാ ഓഫീസിലോ സമര്‍പ്പിക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് 0494 2463155 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്. 
- Darul Huda Islamic University

ഹാദിയ റമദാന്‍ പ്രഭാഷണത്തിന് നാളെ സമാപനം

തിരൂരങ്ങാടി (ഹിദായ നഗര്‍): ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ സംഘടിപ്പിക്കുന്ന റമദാന്‍ പ്രഭാഷണ പരമ്പര നാളെ സമാപിക്കും. സമാപന സമ്മേളനം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ വി.സി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിക്കും. മുത്ത് നബിയുടെ അന്ത്യവസ്വിയത്ത് വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ സമാപന ദുആക്ക് നേതൃത്വം നല്‍കും.
    ഇന്ന് കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ ഉദ്ഘാടനം ചെയ്യും. സ്വര്‍ഗം ഖുര്‍ആനില്‍ വിഷയത്തില്‍ സിംസാറുല്‍ഹഖ് ഹുദവി പ്രഭാഷണം നടത്തും. യു.ശാഫി ഹാജി ചെമ്മാട് അധ്യക്ഷത വഹിക്കും. സി.എച്ച് ബാപ്പുട്ടി മുസ്‌ലിയാര്‍ പറപ്പൂര്‍ സമാപന പ്രാര്‍ത്ഥന നടത്തും. ഡോ.യു.വി.കെ മുഹമ്മദ്, കെ.സി മുഹമ്മദ് ബാഖവി,സി.എച്ച് ത്വയ്യിബ് ഫൈസി, പി.എം മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, സി.കെ മുഹമ്മദ് ഹാജി, അബ്ദുല്ലക്കുട്ടി ഹാജി മദനപ്പള്ളി സംബന്ധിക്കും.
- Darul Huda Islamic University

പെരുന്നാള്‍ ദിനത്തില്‍ പുതുവസ്ത്രവുമായി SKSSF

തൃശൂര്‍: അനാഥരും അഗതികളുമായ 15 വയസ്സിന് താഴെയുളള കുട്ടികള്‍, വിധവകള്‍ ആശ്രിതരില്ലാത്തവര്‍, വൃദ്ധജനങ്ങള്‍ തുടങ്ങിയവര്‍ക്ക് ഈ വരുന്ന പെരുന്നാളിന് എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി സഹചാരി റിലീഫ് സെല്‍ വഴി പുത്തനുടുപ്പുകള്‍ വിതരണം ചെയ്യും. കഴിഞ്ഞ വര്‍ഷം തുടക്കം കുറിച്ച 'സ്‌നേഹതണല്‍'പദ്ധതി വഴി ജില്ലയിലെ അര്‍ഹതപ്പെട്ടവര്‍ക്ക് മഹല്ല് കമ്മറ്റികള്‍ വഴിയും എസ് കെ എസ് എസ് എഫ് ശാഖാ കമ്മിറ്റികള്‍ വഴിയും ഈ വര്‍ഷം സഹായം കൂടുതല്‍ പേരിലേക്ക് വ്യപിപ്പിക്കാന്‍ ജില്ലാ കമ്മറ്റി തീരുമാനിച്ചു. സ്‌നേഹ തണലിന്റെ പ്രവര്‍ത്തനങ്ങള്‍ സമസ്ത കേന്ദ്ര മുശാവറ അംഗവും എസ് എം എഫ് ജില്ലാ പ്രസിഡന്റുമായ ശൈഖുന ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര്‍ രക്ഷാധികാരിയും ഓണമ്പിളളി മുഹമ്മദ് ഫൈസി ചെയര്‍മാനും ഷെഹീര്‍ ദേശമംഗലം കണ്‍വീനറുമായ സമിതിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നു.
30 വ്യാഴാഴ്ച തൃശൂര്‍ എം ഐ സിയില്‍ നടക്കുന്ന ചടങ്ങില്‍ കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ വസ്ത്രത്തിന്റെ വിതരണോല്‍ഘാടനം നടത്തും. 31 വെള്ളിയാഴ്ച ജുമുഅക്കു ശേഷം മുഴുവന്‍ മേഖലകളിലും യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ അര്‍ഹതപ്പെട്ടവര്‍ക്ക്‌വസ്ത്രം വിതരണം ചെയ്യും.
സ്‌നേഹ തണലില്‍ പങ്കാളിയാവാനും സഹായങ്ങള്‍ ചെയ്യാനും 9847431994, 9142291442 എന്ന നമ്പറില്‍ ബന്ധപ്പെടുക. സഹായങ്ങള്‍ അയക്കാനുള്ളഅക്കൗണ്ട് നമ്പര്‍: 4267000100092153 (IFSC Code: PUNB0426700 പഞ്ചാബ് നാഷണല്‍ ബാങ്ക്, ദേശമംഗലം ബ്രാഞ്ച്).
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

സന്നദ്ധ സേവനത്തിന് റമദാന്‍ വേദിയാക്കണം: അബ്ബാസലി ശിഹാബ് തങ്ങള്‍

തിരൂരങ്ങാടി (ഹിദായ നഗര്‍): സന്നദ്ധ സേവനങ്ങള്‍ക്കും സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കും റമദാന്‍ വേദിയാക്കണമെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍. ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ സംഘടിപ്പിക്കുന്ന റമദാന്‍ പ്രഭാഷണ പരമ്പരയുടെ മൂന്നാം ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും നിരാലംബരുടെ കണ്ണീരൊപ്പാനും യൂവാക്കള്‍ സമയം കണ്ടെത്തണമെന്നും അതുവഴി സഹജീവിസ്‌നേഹമുണ്ടാക്കിയെടുക്കണമെന്നും തങ്ങള്‍ പറഞ്ഞു.
    ഹംസ ഹാജി അധ്യക്ഷത വഹിച്ചു. ശിഥിലമാകുന്ന കുടുംബബന്ധങ്ങള്‍ വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തി. മജ്‌ലിസുന്നൂറിന് സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി നേതൃത്വം നല്‍കി. ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, സി.യൂസുഫ് ഫൈസി മേല്‍മുറി, യു.ശാഫി ഹാജി ചെമ്മാട്, സിദ്ദീഖ് ഹാജി ചെറുമുക്ക് എന്നിവര്‍ സംബന്ധിച്ചു. ഹംസ ഹുദവി ഊരകം സ്വാഗതവും നാസിര്‍ ഹുദവി കൈപ്പുറം നന്ദിയും പറഞ്ഞു.
     25 ന് ശനിയാഴ്ച സമസ്ത ജനറല്‍ സെക്രട്ടറി ശൈഖുനാ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സ്വര്‍ഗം ഖുര്‍ആനില്‍ വിഷയത്തില്‍ സിംസാറുല്‍ഹഖ് ഹുദവി പ്രഭാഷണം നടത്തും. യു.ശാഫി ഹാജി ചെമ്മാട് അധ്യക്ഷത വഹിച്ചു. സി.എച്ച് ബാപ്പുട്ടി മുസ്‌ലിയാര്‍ പറപ്പൂര്‍ സമാപന പ്രാര്‍ത്ഥന നടത്തും. ഡോ.യു.വി.കെ മുഹമ്മദ്, കെ.സി മുഹമ്മദ് ബാഖവി,സി.എച്ച് ത്വയ്യിബ് ഫൈസി സംബന്ധിക്കും. 26 ന് ഞായറാഴ്ച സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുത്ത് നബിയുടെ അന്ത്യവസ്വിയത്ത് വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും.
- Darul Huda Islamic University

ദാറുല്‍ഹുദാ പി.ജി (ഹുദവി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി മെയ് മാസത്തില്‍ നടത്തിയ ബിരുദ പരീക്ഷ(മൗലവി ഫാളില്‍  ഹുദവി) യുടെ ഫലം പ്രസിദ്ധീകരിച്ചു. അഞ്ച് ഡിപ്പാര്‍ട്ട്‌മെന്റുകളിലായി 171 വിദ്യാര്‍ത്ഥികളാണ് പി.ജി അവസാന വര്‍ഷ പരീക്ഷ എഴുതിയത്.
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഖുര്‍ആന്‍ ആന്‍ഡ് സയന്‍സസില്‍ മഅ്‌റൂഫ് അഹ്മദ് എം.എ ഒന്നാം റാങ്ക് നേടി. കാസര്‍ഗോഡ് ജില്ലയിലെ പള്ളം സ്വദേശിയായ മുഹമ്മദ്-ബീഫാത്തിമ ദമ്പതികളുടെ മകനാണ്. മുഹമ്മദ് ബശീര്‍ പി.കെ വെസ്റ്റ്‌കോഡൂര്‍ രണ്ടും മുഹമ്മദ് ആരിഫ് പി.കെ പുതുപ്പള്ളി മൂന്നും റാങ്കുകള്‍ നേടി.
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹദീസ് ആന്‍ഡ് റിലേറ്റഡ് സയന്‍സസില്‍ മുഹമ്മദ് ഉനൈസ് കെ. ഒന്നാം റാങ്ക് നേടി. ദാറുല്‍ഹുദാ വി.സി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി-ഉമ്മുസലമ ദമ്പതികളുടെ മകനാണ്. മുഹമ്മദ് സിബ്ഗത്തുല്ലാ ഇരുമ്പുഴി രണ്ടും മുഹമ്മദ് റബീഅ് കെ.കൊളത്തറ മൂന്നും റാങ്കുകള്‍ നേടി.
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിഖ്ഹ് ആന്‍ഡ് ഉസ്വലുല്‍ ഫിഖ്ഹില്‍ മുഹമ്മദ് റാഷിദ് ഒ.പി ഒന്നാം റാങ്ക് നേടി.കൊടുവള്ളി സ്വദേശിയായ ഓത്തുപുരക്കല്‍ റസാഖ്- റസീന ദമ്പതികളുടെ മകനാണ്. മുഹമ്മദ് ശറഫുദ്ദീന്‍ ചെരക്കാപ്പറമ്പ്, റാഷിഖ് ഒ.പി പന്നൂര്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും റാങ്കുകള്‍ നേടി.
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഖീദ ആന്‍ഡ് ഫിലോസഫിയില്‍ സുഹൈല്‍ വി.കെ ചാപ്പനങ്ങാടി ഒന്നാം സ്ഥാനം നേടി. വെള്ളുക്കുന്നന്‍ മുഹമ്മദലി-റസീന ദമ്പതികളുടെ മകനാണ്. മൂന്നിയൂര്‍ പാറക്കടവ് സ്വദേശിയായ മുഹമ്മദ് ശാഫി എം.കെ രണ്ടും അബ്ദുസ്സ്വമദ് വണ്ടുംതറ മൂന്നും റാങ്കുകള്‍ നേടി.
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ദഅ്‌വാ ആന്‍ഡ് കംപാരറ്റീവ് റിലീജ്യനില്‍ ഹാഫിള് മുഹമ്മദ് ഫാറൂഖ് പി.പി ഒന്നാം റാങ്ക് നേടി. കരുവാരക്കുണ്ട് തരിശ് സ്വദേശി സൈദലവി ഫൈസി- ആയിശ ദമ്പതികളുടെ മകനാണ്. അബ്ദുശുക്കൂര്‍ ചെട്ടിപ്പറമ്പ് രണ്ടും മുഹമ്മദ് ശബീര്‍ ടി കാളാവ് മൂന്നും റാങ്കുകള്‍ നേടി.
ഡിഗ്രി പരീക്ഷയില്‍ ഹാഫിള് മുഹമ്മദ് ഹഫിയ്യ് എം.പി മുഴുപ്പിലങ്ങാട് (ദാറുല്‍ ഹുദാ ഡിഗ്രി കാമ്പസ് ) ഒന്നാം റാങ്ക് നേടി. മുഹമ്മദ് മുസ്ഥഫ പി. വല്ലപ്പുഴ (സബീലുല്‍ ഹിദായ പറപ്പൂര്‍) രണ്ടും മുഹമ്മദ് അബ്ദുല്‍ ബാസ്വിത് വറ്റലൂര്‍ (ദാറുല്‍ഹുദാ കാമ്പസ്) മൂന്നും റാങ്കുകള്‍ നേടി.
സീനിയര്‍സെക്കണ്ടറി ഫൈനല്‍ പരീക്ഷയില്‍ സൈനുല്‍ ആബിദീന്‍ എ.പി.കെ (എം.ഐ.സി ചട്ടഞ്ചാല്‍) ഒന്നും മുഹമ്മദ് സാലിം കെ (സബീലുല്‍ഹിദായ പറപ്പൂര്‍) രണ്ടും ഫൈസല്‍ കെ.സി (മാലിക് ദീനാര്‍ അക്കാദമി തളങ്കര) മൂന്നും റാങ്കുകള്‍ നേടി.
സെക്കണ്ടറി ഫൈനല്‍ പരീക്ഷയില്‍ അബൂബക്കര്‍ പരയങ്ങാനം (ദാറുല്‍ഇര്‍ശാദ് ഉദുമ) ഒന്നാം റാങ്ക് നേടി. ഖിള്ര്‍ പി.ടി (ദാറുല്‍ഹുദാ കാമ്പസ്), യഹ്‌യ സല്‍മാന്‍ ബീഹാര്‍ (ദാറുല്‍ഹുദാ ഉര്‍ദു മീഡിയം) യഥാക്രമം മൂന്നും റാങ്കുകള്‍ നേടി.
സപ്ലിമെന്ററി പരീക്ഷയുടെ ഫലം ജൂണ്‍ 30 പ്രസിദ്ധീകരിക്കും. കൂടതല്‍ പരീക്ഷാഫലങ്ങള്‍ക്കും വിശദവവരങ്ങള്‍ക്കും  ദാറുല്‍ ഹുദായുടെ ഔദ്യോഗിക വെബ്‌സൈറ്റ് (www.dhiu.in) സന്ദര്‍ശിക്കുക.
ദാറുല്‍ഹുദാ സെക്കണ്ടറി, ഫിഫ്‌ള് കോളേജ്, വനിതാകോളേക് എന്നിവിടങ്ങളിലേക്ക് അപേക്ഷിക്കേണ്ട അവസാന തിയ്യതി റമദാന്‍ 20 (ജൂലൈ 25).
വിജയികളേയും റാങ്ക് ജേതാക്കളേയും ദാറുല്‍ഹുദാ വി.സി രജിസ്ട്രാര്‍, മാനേജ്‌മെന്റ് ഭാരവാഹികള്‍ എന്നിവര്‍ അഭിനന്ദിച്ചു.
- Darul Huda Islamic University

ബദ്ര്‍ നീതിക്കുവേണ്ടിയുള്ള പോരാട്ടമാത്യകയാണ്: ഹമീദലി ശിഹാബ് തങ്ങള്‍

തിരൂരങ്ങാടി (ഹിദായ നഗര്‍): നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങളെ വര്‍ഗീയമായി കാണേണ്ടതില്ലെന്നും ഇസ്‌ലാമിക ചരിത്രത്തില്‍ ബദ്ര്‍ സംഭവത്തെ നീതിക്കുവേണ്ടിയുള്ള പോരാട്ട മാതൃകയായിട്ടാണ് വിലയിരുത്തേണ്ടെതെന്നും എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍.
    ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ സംഘടിപ്പിക്കുന്ന റമദാന്‍ പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അസത്യവും അനീതിയുമാണ് പുതിയ കാലത്തെ ധാര്‍മികശോഷണത്തിന്റെ പ്രധാന കാരണങ്ങള്‍. അനീതിക്കുവേണ്ടി ശബ്ദിക്കുന്നവരെ ചെറുത്തുതോല്‍പിക്കുന്ന പ്രവണത ശരിയല്ലെന്നും രാജ്യത്തെ മുസ്‌ലിം മുന്നേറ്റത്തിനു ധാര്‍മികവിപ്ലവങ്ങള്‍ നടത്തേണ്ടതുണ്ടെന്നും തങ്ങള്‍ പറഞ്ഞു.
    ദാറുല്‍ഹുദാ ജന. സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി അധ്യക്ഷത വഹിച്ചു. ഇവരാണ് നമ്മുടെ നായകര്‍ വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തി. ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി, കെ. എം സൈദലവി ഹാജി കോട്ടക്കല്‍, ഇബ്രാഹീം ഫൈസി തരിശ്, തോപ്പില്‍ കുഞ്ഞാപ്പു ഹാജി, യു. ശാഫി ഹാജി ചെമ്മാട്, ഇബ്രാഹീം ഹാജി ഓമച്ചപ്പുഴ, ഹംസ ഹാജി മൂന്നിയൂര്‍ എന്നിവര്‍ സംബന്ധിച്ചു. സി. എച്ച് ശരീഫ് ഹുദവി സ്വാഗതവും പി. കെ അബ്ദുന്നാസ്വിര്‍ ഹുദവി നന്ദിയും പറഞ്ഞു.
- Darul Huda Islamic University

ഒരു ദിനം ഒരു തിരുവചനം

- shuhaib cps

സൈനുല്‍ഉലമാ അനുശോചന കാവ്യസമാഹാരം പ്രകാശനം ചെയ്തു

ചെമ്മാട്:  കേരളത്തിലെ ഇസ്‌ലാമിക മതവിജ്ഞാന രംഗത്ത് സുദീര്‍ഘ കാലം നിറഞ്ഞുനിന്നിരുന്ന പണ്ഡിത ജ്യോതിസ്സും കര്‍മശാസ്ത്ര രംഗത്തെ ആധികാരിക ശബ്ദവുമായിരുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുന്‍ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ നോവുന്ന ഓര്‍മകള്‍ക്ക് അറബിയില്‍ കാവ്യവിഷ്‌കാരം തീര്‍ത്ത് ദാറുല്‍ഹുദാ യുജി വിദ്യാര്‍ത്ഥി യൂണിയന്‍ അസാസ് പുറത്തിറക്കിയ അറബി കാവ്യസമാഹാരം പ്രാകാശിതമായി.
ദാറുല്‍ഹുദായില്‍ നടക്കുന്ന ഹാദിയ റമദാന്‍ പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടന സമ്മേളനത്തില്‍ കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ വി.പി സൈദലവി ഹാജി വെളിമക്കിന് കോപ്പി നല്‍കി പുസ്തകം പ്രകാശനം ചെയ്തു.
കേരളത്തില്‍ ഇതുവരെ പുറത്തിറങ്ങിയ കാവ്യസമാഹാരങ്ങളില്‍ നിന്ന് വ്യതിരക്തമായി അറബി കാവ്യാശാസ്ത്രനിയമങ്ങള്‍ക്കനുസൃതമായി എഴുതപ്പെട്ട കവിതകള്‍ മാത്രം ഉള്‍ക്കൊള്ളിച്ച കാവ്യസമാഹാരം കേരളത്തിലെ അറബി സാഹിത്യത്തിനും മുതല്‍ക്കൂട്ടാണ്. അതീവ സാഹിത്യ ഭംഗിയോടെ എഴുതപ്പെട്ട കൃതിയില്‍ തങ്ങളുടെ പ്രിയപ്പെട്ട ഉസ്താദിന്റെ ജീവിതം, അധ്യാപനം, സൂഫി ചിന്തകള്‍, വിയോഗം, ഓര്‍മകള്‍ തുടങ്ങിയ വിവിധ മേഖലകള്‍ ഏറെ വൈകാരികമായാണ് അവതരിപ്പിക്കപ്പെടുന്നത്. ഗ്രന്ഥത്തില്‍ പഴയ കാലം മുതല്‍ക്കുള്ള ഉസ്താദിന്റെ ശിഷ്യഗണങ്ങള്‍, കേരളത്തിലെ പ്രമുഖ അറബി കവികള്‍, പണ്ഡിതര്‍, ദാറുല്‍ഹുദാ വിദ്യാര്‍ഥികള്‍, സമകാലികര്‍ തുടങ്ങിയവരുടെ കവിതകളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
- Darul Huda Islamic University

വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാമൂഹിക വിമോചനം സാധ്യമാകൂ: റശീദലി ശിഹാബ് തങ്ങള്‍

ഹാദിയ റമദാന്‍ പ്രഭാഷണ പരമ്പരക്ക് തുടക്കമായി


തിരൂരങ്ങാടി (ഹിദായ നഗര്‍): വിശുദ്ധ റമദാന്‍ വിശ്വാസിയുടെ ആത്മഹര്‍ഷം പ്രമേയത്തില്‍ ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ ഹാദിയ സംഘടിപ്പിക്കുന്ന മൂന്നാമത് റമദാന്‍ പ്രഭാഷണപരമ്പരക്ക് ഹിദായനഗരിയില്‍ തുടക്കമായി.
    കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ പരമ്പര ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് മികച്ച പദ്ധതികള്‍ രൂപപ്പെടുത്തി അവ പ്രാവര്‍ത്തികമാക്കാനുള്ള ഊര്‍ജ്ജിത ശ്രമങ്ങള്‍ നടത്തുന്നതിലൂടെ മാത്രമേ മുസ്‌ലിം സമൂഹത്തിന് ഉന്നതികള്‍ പ്രാപിക്കാനാകൂ എന്ന് തങ്ങള്‍ അഭിപ്രായപ്പെട്ടു. കേരളമടക്കമുള്ള ചില സംസ്ഥാനങ്ങളില്‍ മുസ്‌ലിം സമൂഹം ഏറെ പുരോഗതിയിലാണെങ്കിലും ഉത്തരേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും വളരെ പരിതാപകരമായ അവസ്ഥയാണ് മുസ്‌ലിംകള്‍ നേരിടുന്നതെന്നും വിദ്യാഭ്യാസ വിമോചനത്തിലൂടെ മാത്രമേ ഈയൊരു ദുരവസ്ഥക്ക് പരിഹാരമാകൂയെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു.
    ഇസ്ഹാഖ് ബാഖവി ചെമ്മാട് അധ്യക്ഷത വഹിച്ചു. ദാറുല്‍ഹുദാ യു.ജി വിദ്യാര്‍ത്ഥി യൂണിയന്‍ അസാസ് പുറത്തിക്കിയ സൈനുല്‍ ഉലമാ അനുശോചന കാവ്യം അറബി പുസ്തകം വി.പി സൈദലവി ഹാജി വെളിമുക്കിന് നല്‍കി തങ്ങള്‍ പ്രകാശനം ചെയ്തു. ഉമര്‍ബിന്‍ അബ്ദുല്‍ അസീസ് ഉദാത്തമായ നീതിബോധം വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തി. ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, കാളാവ് സൈദലവി മുസ്‌ലിയാര്‍, സി. യൂസുഫ് ഫൈസി മേല്‍മുറി, അലി മൗലവി ഇരിങ്ങല്ലൂര്‍, യു.ശാഫി ഹാജി ചെമ്മാട്, ഹംസ ഹാജി മൂന്നിയൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പി.കെ അബ്ദുന്നാസ്വിര്‍ ഹുദവി സ്വാഗതവും സി.എച്ച് ശരീഫ് ഹുദവി നന്ദിയും പറഞ്ഞു.
    ഇന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ ജന.സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി അധ്യക്ഷത വഹിക്കും. സമസ്ത ട്രഷറര്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. ഇവരാണ് നമ്മുടെ നായകര്‍ വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. 23 ന് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. 25 ന് ശനിയാഴ്ച സമസ്ത ജനറല്‍ സെക്രട്ടറി ശൈഖുനാ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സിംസാറുല്‍ഹഖ് ഹുദവി പ്രഭാഷണം നടത്തും. സി.എച്ച് ബാപ്പുട്ടി മുസ്‌ലിയാര്‍ പറപ്പൂര്‍ സമാപന പ്രാര്‍ത്ഥന നടത്തും. 26 ന് ഞായറാഴ്ച സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
- Darul Huda Islamic University

തീരദേശ മേഖലക്ക് സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം: SKSSF

SKSSF യു എ ഇ മലപ്പുറം ജില്ലാ തീരദേശ റിലീഫ് കിറ്റ് വിതരണം ചെയ്തു


പൊന്നാനി: നിത്യവൃത്തിക്കു പോലും ബുദ്ധിമുട്ടനുഭവിക്കുന്ന ധാരാളം കുടുംബങ്ങൾ താമസിക്കുന്ന തീരദേശ മേഖലയിൽ കാരുണ്യ പ്രവർത്തനങ്ങളിലൂന്നി സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് എസ് കെ എസ് എസ് എഫ് മലപ്പുറം ജില്ലാ പ്രസിഡണ്ട് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ കണ്ണന്തളി ആവശ്യപ്പെട്ടു. സമ്പത്ത് ചെലവഴിക്കുന്നവർ അവശതയനുഭവിക്കുന്നവർക്ക് ആശ്വാസമേകുന്ന പ്രവർത്തനങ്ങളിൽ ശ്രദ്ധ പതിപ്പിക്കണമെന്നും തങ്ങൾ പറഞ്ഞു. റമളാൻ കാമ്പയിന്റെ ഭാഗമായി യു. എ. ഇ. എസ്. കെ. എസ്. എസ്. എഫ്. മലപ്പുറം ജില്ലാ കോഡിനേഷൻ കമ്മിറ്റിയുടെ തീരദേശ റിലീഫ് വിതരണോദ്ഘാടനം വെളിയങ്കോട് അയ്യോട്ടിച്ചിറ മജ് ലിസുന്നൂർ ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങൾ. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന സെക്രട്ടറി പി. എം. റഫീഖ് അഹ് മദ് അധ്യക്ഷത വഹിച്ചു.
എസ്. കെ. എസ്. എസ്. എഫ് അംഗീകൃത ശാഖകൾ മുഖേന നടപ്പാക്കുന്ന പദ്ധതിക്ക് തീരദേശ മേഖലയിലെ ക്ലസ്റ്റർ ഭാരവാഹികൾ നേതൃത്വം നൽകും. ഉദ്ഘാടന ചടങ്ങിൽ സയ്യിദ് മുത്തുമോൻ തങ്ങൾ, തവനൂർ മണ്ഡലം എസ്. വൈ. എസ്. ജനറൽ സെക്രട്ടറി ടി. എ. റശീദ് ഫൈസി, എസ്. വൈ. എസ്. പൊന്നാനി മണ്ഡലം സെക്രട്ടറി അബ്ദുറസാഖ് പുത്തൻപള്ളി, ഹാജി ഇമ്പാവു മുസ്ലിയാർ, കെ. മുബാറക് മൗലവി, ഐ. പി. അബു തിരൂർ, എൻ. കെ. മാമുണ്ണി, മൊയ്തുട്ടി ഹാജി, ജാഫർ അയ്യോട്ടിച്ചിറ, സുബൈർ ദാരിമി, യാസിർ മൊയ്തുട്ടി, സി. എം. അശ്റഫ് മൗലവി പുതുപൊന്നാനി, ജംശീർ മരക്കടവ്, അബൂബക്കർ ഫൈസി, ഫാറൂഖ് വെളിയങ്കോട്, ഇ. കെ. ജുനൈദ്, ഇബ്റാഹിം ഫൈസി, പി. എം. ആമിർ പ്രസംഗിച്ചു. സി. കെ. റസാഖ് സ്വാഗതവും എസ് കെ എസ് എസ് എഫ് മേഖലാ ജനറൽ സെക്രട്ടറി വി. എ. ഗഫൂർ നന്ദിയും പറഞ്ഞു. ബദർ അനുസ്മരണവും ഇഫ്ത്താറും നടന്നു.
ഫോട്ടോ: റമളാൻ കാമ്പയിന്റെ ഭാഗമായി എസ്. കെ. എസ്. എസ്. എഫ്. മലപ്പുറം ജില്ലാ യു. എ. ഇ. കോഡിനേഷൻ കമ്മിറ്റിയുടെ തീരദേശ റിലീഫ് വിതരണോദ്ഘാടനം നിർവഹിച്ച് എസ്. കെ. എസ്. എസ്. എഫ് ജില്ലാ പ്രസിഡണ്ട് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ കണ്ണന്തളി പ്രസംഗിക്കുന്നു.
- Rafeeq CK

അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിന്റെ പ്രഭാഷണം ഇന്ന് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍

- Mohd Ali

SKIC ആയിരം രോഗികളെ സഹായിക്കും

റിയാദ്: സൗദിയില്‍ മത സാംസ്‌ക്കാരിക ജീവകാരുണ്യ രംഗത്തെ സജീവ സാനിധ്യമായ എസ് കെ ഐ സി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ സഹചാരി എസ് കെ ഐ സി സൗദി എന്ന പേരില്‍ ഏകീകരിക്കാന്‍ തീരുമാനിച്ചു. ജീവ കാരുണ്യരംഗത്ത് കൂടുതല്‍ പങ്കാളിയാകുന്നതിന്റെ ഭാഗമായി ഈ വര്‍ഷം മുതല്‍ വൃക്ക കാന്‍സര്‍ രോഗികളായ ആയിരം ആളുകള്‍ക്ക് പ്രതിമാസം ആയിരം രൂപ വീതം നല്‍കുന്ന 'സഹചാരി കാരുണ്യത്തിനൊരു കൈതാങ്ങ്' എന്ന ചികത്സ സഹായ പദ്ധതി നടപ്പാക്കും. സമൂഹം നല്‍കുന്ന സഹായം പൂര്‍ണമായും അര്‍ഹര്‍ക്ക് ലഭിക്കാനാവശ്യമായ സംവിധാനങ്ങള്‍ ചെയ്യുമെന്നും, എസ് കെ ഐ സി സെന്‍ട്രല്‍ കമ്മിററികള്‍ നടത്തുന്ന വിഭവസമാഹരണത്തില്‍ സഹകരിക്കണമെന്നും എസ് കെ ഐ സി സൗദി നാഷണല്‍ കമ്മിററി ഭാരവാഹികളായ അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, അലവിക്കുട്ടി ഒളവട്ടുര്‍, സെയ്തു ഹാജി മുന്നിയൂര്‍ തുടങ്ങിയവര്‍ അറിയിച്ചു.
- Aboobacker Faizy

SKSSF കാസർകോട് ജില്ലാ തല റമളാൻ പ്രഭാഷണം പുതിയ ബസ്റ്റാൻ സ്ത് പരിസരത്ത് പടുകൂറ്റൻ വേദി ഒരുങ്ങുന്നു

കാസർകോട്: സഹനം, സമരം, സമർപ്പണം എന്നീ പ്രമേയത്തിൽ എസ് കെ എസ് എസ് എഫ് കാസർകോട് ജില്ലാ കമീറ്റി ജില്ലയിൽ വ്യാപകമായി സംഘടിപ്പിക്കുന്ന റമളാൻ കാമ്പയിന്റ ഭാഗമായി ജൂൺ 24 മുതൽ 28 വരെ കാസർകോട് പുതിയ ബസ്റ്റ് പരിസരത്ത് മർഹും കോയ കുട്ടി ഉസ്താദ് നഗറിൽ സംഘടിപ്പിക്കുന്ന ജില്ലാ തല റമദാൻ പ്രഭാഷണത്തിന് പുതിയ ബസ്റ്റാന്റ് പി. ബി ഗ്രൗണ്ടിൽ പടുകൂറ്റൻ വേദി ഒരുങ്ങുന്നു, ആയിരങ്ങൾക്ക് ഇരിക്കാനുള്ള ഇരിപ്പിടമാണ് സംഘാടക സമിതി തയ്യാർ ചെയ്യുന്നത് ജൂൺ 24വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് സിംസാറുൽ ഹഖ് ഹുദവിയുടെ ആഭാസങ്ങളിൽ നിന്ന് ആചാരങ്ങളിലേക്ക് എന്ന വിഷയത്തിലുള്ള പ്രഭാഷണത്തോടെ തുടക്കമാവും, ജൂൺ 25 ന് രാവിലെ 9 മണിക്ക് പരസഹായം അവഗണിക്കപ്പെടുന്നു വിട്ടുവീഴ്ച്ച ധിക്കരിക്കപ്പെടുന്നു എന്ന വിഷയത്തിൽ ഖലീൽ ഹുദവി കല്ലായം, ജൂൺ 26 ന് ഞായർ രാവിലെ 9 മണിക്ക് അഡ്വ ഓണമ്പിള്ളി മുഹമ്മദ് ഫൈസി നവ മാധ്യമങ്ങൾ, ഖുർ ആനിന്റെ തിരുത്ത് എന്ന വിഷയത്തിലും ജൂൺ 27 തിങ്കൾ രാവിലെ 9 മണിക്ക് ഹാഫിള് നിസാമുദ്ധീൻ അസ്ഹരി കുമ്മനം, നല്ല വീട് സ്വർഗജീവിതം ഇവിടെയും സാധ്യമാകും എന്ന വിഷയത്തിലും, ജൂൺ 28 ചൊവ്വ രാവിലെ 9 മണിക്ക്, നുകരാം ഈമാനിക മാധുര്യം എന്ന വിഷയത്തിൽ ബഷീർ ഫൈസി ദേശമംഗലവും പ്രഭാഷണം നടത്തും റമളാൻ കാമ്പയിന്റ ഭാഗമായി ജില്ലയിൽ വിവിധ പരിപാടികളാണ് ശാഖ, ക്ലസ്റ്റർ, മേഖല തലങ്ങളിലായി നടന്ന് കൊണ്ടിരിക്കുന്ന കാമ്പയിന്റെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ ഖുര്‍ആന്‍ ടാലന്റ് ടെസ്റ്റ് നടക്കും. ഒരു ദിനം ഒരു തിരു വചനം എന്ന ഹദീസ് പഠനം സാമൂഹ്യ മാധ്യമങ്ങള്‍ വഴി നടത്തും. റമളാനിലെ പ്രത്യേക ദിനങ്ങളെ കുറിച്ചും ആരാധന, ആചാര രിതികളെ കുറിച്ചും ധവല്‍കരണം നടത്തും. ക്ലസ്റ്റര്‍ തലങ്ങളില്‍ തസ്‌കിയത്ത് മീറ്റ്, ശാഖ തലങ്ങളിൽ ഐ, എഫ്, സി ക്ലാസുകൾ, ബദർ ദിനത്തിൽ മൗലീദ് സദസ്സ്, ഇ അത്തികാഫ് ജൽസ, സഹചാരി ഫണ്ട്, മേഖല തലത്തില്‍സാമ്പത്തിക സെമിനാര്‍, ജില്ലാതല സംവേദനങ്ങല്‍ എന്നിങ്ങനെ വിവിധ പരിപാടികളാണ് നടന്നുകൊണ്ടിരിക്കുന്നത്. റമളാൻ പ്രഭാഷണത്തിന്റെ വിജയത്തിനായി മുഴുവൻ ശാഖ, ക്ലസ്റ്റർ, മേഖല, ഭാരവാഹികൾ സജീവമായി പ്രവർത്തിക്കണമെന്ന് ജില്ലാ പ്രസിഡണ്ട് താജുദ്ധീൻ ദാരിമി പടന്നയും ജനറൽ സെക്രട്ടറി ഹാരിസ് ദാരിമി ബെദിരയും അറിയിച്ചു.
- Secretary, SKSSF Kasaragod Distict Committee

ഹാദിയ റമദാന്‍ പ്രഭാഷണ പരമ്പരക്ക് ഇന്ന് തുടക്കം (21 ചൊവ്വ)

സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും


തിരൂരങ്ങാടി (ഹിദായ നഗര്‍): വിശുദ്ധ റമദാന്‍ വിശ്വാസിയുടെ ആത്മഹര്‍ഷം എന്ന പ്രമേയത്തില്‍ ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ ഹാദിയ സംഘടിപ്പിക്കുന്ന മൂന്നാമത് റമദാന്‍ പ്രഭാഷണപരമ്പരക്ക് ഇന്ന് ഹിദായ നഗരിയില്‍ തുടക്കമാവും.
    രാവിലെ ഒമ്പതിന് കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ പരമ്പര ഉദ്ഘാടനം ചെയ്യും. ഇസ്ഹാഖ് ബാഖവി ചെമ്മാട് അധ്യക്ഷത വഹിക്കും. ഉമര്‍ ബിന്‍ അബ്ദില്‍ അസീസ്: ഉദാത്തമായ നീതി ബോധം വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. കോഴിക്കോട് വലിയ ഖാസി സയ്യിദ് അബ്ദുല്‍ നാസിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ സമാപന ദുആക്ക് നേതൃത്വം നല്‍കും. ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, കാളാവ് സൈദലവി മുസ്‌ലിയാര്‍, ഹാജി കെ. അബ്ദുല്‍ഖാദിര്‍ ഹാജി ചേലേമ്പ്ര തുടങ്ങിയവര്‍ സംബന്ധിക്കും.
    നാളെ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ട്രഷറര്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. ഇവരാണ് നമ്മുടെ നായകര്‍ വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. 23 ന് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ശിഥിലമാകുന്ന പവിത്ര ബന്ധങ്ങള്‍ വിഷയത്തില്‍ മുസ്ഥഫ ഹുദവി പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന മജ്‌ലിസുന്നൂറിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കും. 25 ന് ശനിയാഴ്ച സമസ്ത ജനറല്‍ സെക്രട്ടറി ശൈഖുനാ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സിംസാറുല്‍ഹഖ് ഹുദവി പ്രഭാഷണം നടത്തും. സി.എച്ച് ബാപ്പുട്ടി മുസ്‌ലിയാര്‍ പറപ്പൂര്‍ സമാപന പ്രാര്‍ത്ഥന നടത്തും.
    26 ന് ഞായറാഴ്ച സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ വി.സി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിക്കും. അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തും. മുത്ത് നബിയുടെ അന്ത്യവസ്വിയത്ത് വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും.
- Darul Huda Islamic University

ഒരു ദിനം ഒരു തിരുവചനം

- shuhaib cps

വ്രതം ഇന്ത്യയുടെ പാരമ്പര്യത്തെ ഊട്ടിയുറപ്പിക്കുന്നു: മന്ത്രി വി എസ് സുനില്‍കുമാര്‍

തൃശൂര്‍: ബഹുസ്വരതയാണ് ഇന്ത്യയുടെ പാരമ്പര്യം. വിവധ മതവിഭാഗങ്ങള്‍ക്കിടയിലുളള സ്‌നേഹമാണ് എല്ലാവരേയും ഒരുമിപ്പിക്കുന്നത്. റംസാന്‍ വ്രതം ഈ പാരമ്പര്യത്തെ ഊട്ടിയുറപ്പിക്കാന്‍ ഏറെ സഹായകരമാണ് എന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. ലോകത്ത് നിഷ്ഠൂരമായ കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഐസ് പോലുളള തീവ്രവാദ-ഭീകരവാദ സംഘടനകളെ എതിര്‍ക്കുന്നതിനേക്കാള്‍ ഇസ്‌ലാമിനെ തേജോവധം ചെയ്യനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും യഥാര്‍ത്ഥത്തില്‍ ഇസ്‌ലാം വിഭാവനം ചെയ്യുന്നത് സമാധാനമാണെന്നും അദ്ദേഹം പറഞ്ഞു. റംസാന്‍ കാമ്പയിന്റെ ഭാഗമായി ബദര്‍ ഇന്നും പ്രസക്തമാണ് എന്ന വിഷയത്തില്‍ എസ് കെ എസ് എസ് എഫ് നടത്തിയ സെമിനാറിന്റെ സംസ്ഥാന തല ഉല്‍ഘാടനെ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ഓണമ്പിളളി മുഹമ്മദ് ഫൈസി മോഡറേറ്ററായി. ബഷീര്‍ ഫൈസി ദേശമംഗലം വിഷയാവതരണം നടത്തി. പാര്‍ശ്വവല്‍കരിക്കപ്പെട്ടവരുടേയും കീഴാള വര്‍ഗത്തിന്റെയും നേരെ നടക്കുന്ന ആഢ്യ ആക്രമങ്ങള്‍ക്കതിരേയും സാമ്രാജ്യത്വ നിലപാടുകള്‍ക്കെതിരേയുമാണ് ആശയ പോരാട്ടങ്ങള്‍ നടക്കേണ്ടത്. ബദര്‍ അറേബ്യന്‍ സാമ്രാജ്യത്വത്തിന്റെ നിലപാടുകള്‍ക്കെതിരെയുളള അനിവാര്യ സമരമായിരുന്നു. വര്‍ത്തമാന കാലത്ത് ഇസ്‌ലാമോഫീബിയ പടരുമ്പോള്‍ യഥാര്‍ത്ഥ ഇസ്‌ലാമിനെ പരിചയപ്പെടുത്തുകയാണ് ഏറ്റവും വലിയ ജിഹാദ് എന്ന് അദ്ദേഹം പറഞ്ഞു.
എസ് എം കെ തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു.

ജില്ലാ കമ്മിറ്റി പുറത്തിറക്കിയ ആന്‍ഡ്രോയിഡ് മൊബൈല്‍ ആപ്ലിക്കേഷന്‍(SKSSF THRISSUR) എന്‍ ഷംസുദ്ദീന്‍ എം. എല്‍. എ ലോഞ്ച് ചെയ്തു. ഗിന്നസ് റെക്കോര്‍ഡ് നേടിയ സത്താര്‍ ആദൂരിന് ജില്ലാ കമ്മിറ്റി നല്‍കിയ ഉപഹാരം ഓണമ്പിളളി മുഹമ്മദ് ഫൈസി ബഷീര്‍ ഫൈസി ദേശമംഗലം ചേര്‍ന്ന് സമ്മാനിച്ചു. കാപ്പാട് ഹസനി കോളേജില്‍ ഈ വര്‍ഷം മുത്വവ്വല്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഫൈസല്‍ കെ വൈ മൂള്ളൂര്‍ക്കരക്കുളള പുരസ്‌കാരം ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര്‍ സമ്മാനിച്ചു. കടമേരി റഹ്മാനിയ്യ അറബിക് കോളേജില്‍ നിന്നും ഒന്നും രണ്ടും റാങ്കുകള്‍ കരസ്ഥമാക്കിയ മുഹമ്മദ് സ്വാലിഹ് കെ എം, അബ്ദുറഹീം വെട്ടിക്കാട്ടിരി എന്നിവര്‍ക്കുളള പുരസ്‌കാരം എസ് എം കെ തങ്ങള്‍ നല്‍കി. തേറമ്പില്‍ രാമകൃഷ്ണന്‍, കെ എസ് ഹംസ, ഹുസൈന്‍ ദാരിമി അകലാട്, അബുഹാജി ആറ്റൂര്‍, സിദ്ധീഖ് ബദ്‌രി, ഷെഹീര്‍ ദേശമംഗലം സെയ്തു മുഹമ്മദ് ഹാജി, സി എച്ച് റഷീദ്, ഹംസ ലേകഷോര്‍, നാസര്‍ ഫൈസി തിരുവത്ര, ഇബ്രാഹിം ഫൈസി പഴുന്നാന, മെഹ്‌റൂഫ് വാഫി, അഡ്വ ഹാഫിള് അബൂബക്കര്‍ സിദ്ധീഖ് തുടങ്ങിയവര്‍ പങ്കെടുത്തു.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

ഹാദിയ റമദാന്‍ പ്രഭാഷണത്തിന് നാളെ തുടക്കം (ചൊവ്വ)

റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും


തിരൂരങ്ങാടി (ഹിദായ നഗര്‍): വിശുദ്ധ റമദാന്‍ വിശ്വാസിയുടെ ആത്മഹര്‍ഷം എന്ന പ്രമേയത്തില്‍ ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ ഹാദിയ സംഘടിപ്പിക്കുന്ന മൂന്നാമത് റമദാന്‍ പ്രഭാഷണപരമ്പരക്ക് നാളെ ഹിദായ നഗരിയില്‍ തുടക്കമാവും.
രാവിലെ ഒമ്പതിന് പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ പരമ്പര ഉദ്ഘാടനം ചെയ്യും. ഇസ്ഹാഖ് ബാഖവി ചെമ്മാട് അധ്യക്ഷത വഹിക്കും. ഉമര്‍ ബിന്‍ അബ്ദില്‍ അസീസ്: ഉദാത്തമായ നീതി ബോധം വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. കോഴിക്കോട് വലിയ ഖാസി സയ്യിദ് അബ്ദുല്‍ നാസിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ സമാപന ദുആക്ക് നേതൃത്വം നല്‍കും. ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, കാളാവ് സൈദലവി മുസ്‌ലിയാര്‍, ഹാജി കെ. അബ്ദുല്‍ഖാദിര്‍ ഹാജി ചേലേമ്പ്ര തുടങ്ങിയവര്‍ സംബന്ധിക്കും.
22 ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ട്രഷറര്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. ഇവരാണ് നമ്മുടെ നായകര്‍ വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. 23 ന് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ശിഥിലമാകുന്ന പവിത്ര ബന്ധങ്ങള്‍ വിഷയത്തില്‍ മുസ്ഥഫ ഹുദവി പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന മജ്‌ലിസുന്നൂറിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കും. 25 ന് ശനിയാഴ്ച സമസ്ത ജനറല്‍ സെക്രട്ടറി ശൈഖുനാ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സിംസാറുല്‍ഹഖ് ഹുദവി പ്രഭാഷണം നടത്തും. സി.എച്ച് ബാപ്പുട്ടി മുസ്‌ലിയാര്‍ പറപ്പൂര്‍ സമാപന പ്രാര്‍ത്ഥന നടത്തും.
26 ന് ഞായറാഴ്ച സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ വി.സി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിക്കും. അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തും. മുത്ത് നബിയുടെ അന്ത്യവസ്വിയത്ത് വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും.
- Darul Huda Islamic University

ഒരു ദിനം ഒരു തിരുവചനം

- shuhaib cps

സമസ്ത: പൊതുപരീക്ഷ: 97.08% വിജയം. റാങ്കുകള്‍ അധികവും പെണ്‍കുട്ടികള്‍ക്ക്


കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് 2016 മെയ് 11, 12 തിയ്യതികളില്‍ നടത്തിയ പൊതുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടക, മഹാരാഷ്ട്ര, ലക്ഷദ്വീപ്, അന്തമാന്‍, യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, മലേഷ്യ, സഊദി അറേബ്യ, കുവൈത്ത്, ഖത്തര്‍ എന്നിവിടങ്ങളിലെ 9603 മദ്‌റസകളിലെ അഞ്ച്, ഏഴ്. പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് പൊതുപരീക്ഷ നടന്നത്. ആകെ രജിസ്തര്‍ ചെയ്തിരുന്ന 2,29,023 വിദ്യാര്‍ത്ഥികളില്‍ 2,22,578 പേരാണ് പരീക്ഷക്കിരുന്നത്. ഇതില്‍ 2,16,077 പേര്‍ വിജയിച്ചു (97.08%).
അഞ്ചാം ക്ലാസില്‍ മലപ്പുറം ജില്ലയിലെ മുണ്ടുപറമ്പ് ഖിദ്മത്തുല്‍ ഇസ്‌ലാം മദ്‌റസയിലെ റുശ്ദ ബീവി കെ.പി. 500ല്‍ 494 മാര്‍ക്ക് വാങ്ങി ഒന്നാം റാങ്കും, വട്ടപ്പാററോഡ് ആട്ടീരി നജ്മുല്‍ ഹുദാ മദ്‌റസയിലെ മുഹ്‌സിന പി.സി 500ല്‍ 493 മാര്‍ക്ക് നേടി രണ്ടാം റാങ്കും, ചേറൂര്‍ -മുതുവില്‍കുണ്ട് അല്‍മദ്‌റസത്തുല്‍ മുഹമ്മദിയ്യയിലെ മുഹമ്മദ് നദീര്‍ കെ.കെ 500ല്‍ 492 മാര്‍ക്ക് വാങ്ങി മൂന്നാം റാങ്കും കരസ്ഥമാക്കി.
അഞ്ചാം ക്ലാസില്‍ 54,434 ആണ്‍കുട്ടികളും, 52,388 പെണ്‍കുട്ടികളും പങ്കെടുത്തതില്‍ 50,966 ആണ്‍കുട്ടികളും 50,381 പെണ്‍കുട്ടികളും വിജയിച്ചു. 6,215 ഡിസ്റ്റിംങ്ഷനും, 24,010 ഫസ്റ്റ് ക്ലാസും, 19,652 സെക്കന്റ് ക്ലാസും, 51,470 തേര്‍ഡ് ക്ലാസുമുള്‍പ്പെടെ 1,01,347 പേര്‍ വിജയിച്ചു (94.87%).
ഏഴാം ക്ലാസില്‍ വയനാട് ജില്ലയിലെ തരുവണ - കിഴക്കുമൂല മഅ്ദനുല്‍ ഉലൂം മദ്‌റസയിലെ ഹഫീഫ തസ്‌നീം.കെ 400ല്‍ 396 മാര്‍ക്ക് വാങ്ങി ഒന്നാം റാങ്കും, പാലക്കാട് ജില്ലയിലെ തൃത്താല - മേഴത്തൂര്‍ മദ്‌റസത്തുല്‍ ബദ്‌രിയ്യയിലെ ശിബില.എ.കെ 400ല്‍ 395 മാര്‍ക്ക് വാങ്ങി രണ്ടാം റാങ്കും, മലപ്പുറം ജില്ലയിലെ എടരിക്കോട് - പുതുപ്പറമ്പ് ബയാനുല്‍ ഇസ്‌ലാം മദ്‌റസയിലെ ശിഫാന. വി 400ല്‍ 394 മാര്‍ക്ക് വാങ്ങി മൂന്നാം റാങ്കും കരസ്ഥമാക്കി.
ഏഴാം ക്ലാസില്‍ 41,174 ആണ്‍കുട്ടികളും 42,719 പെണ്‍കുട്ടികളും പങ്കെടുത്തതില്‍ 40,774 ആണ്‍കുട്ടികളും 42,554 പെണ്‍കുട്ടികളും വിജയിച്ചു. 14,571 ഡിസ്റ്റിംങ്ഷനും, 30,586 ഫസ്റ്റ് ക്ലാസും, 16,917 സെക്കന്റ് ക്ലാസും, 21,254 തേര്‍ഡ് ക്ലാസുമുള്‍പ്പെടെ 83,328 പേര്‍ വിജയിച്ചു (99.33%).
പത്താം ക്ലാസില്‍ മലപ്പുറം ജില്ലയിലെ ചോലമുക്ക്-നെടിയിരുപ്പ് ഹിദായത്തുത്വാലിബീന്‍  മദ്‌റസയിലെ നിയാസ്‌മോന്‍.പി 400ല്‍ 395 മാര്‍ക്ക് നേടി ഒന്നാം റാങ്കും,  വെസ്റ്റ്‌നെല്ലാര്‍-പള്ളിപ്പടി മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസയിലെ നസീബ ബീവി.വി.എസ് 400ല്‍ 394 മാര്‍ക്ക് വാങ്ങി രണ്ടാം റാങ്കും, കണ്ണൂര്‍ ജില്ലയിലെ ചാലാട് അഞ്ചുമന്‍ ഇല്‍ഫത്തുല്‍ ഇസ്‌ലാം മദ്‌റസയിലെ മുഹമ്മദ്.കെ 400ല്‍ 393 മാര്‍ക്ക്  വാങ്ങി മൂന്നാം റാങ്കും കരസ്ഥമാക്കി.
പത്താം ക്ലാസില്‍ 14,206 ആണ്‍കുട്ടികളും 14,752 പെണ്‍കുട്ടികളും പങ്കെടുത്തതില്‍ 13,931 ആണ്‍കുട്ടികളും 14,640 പെണ്‍കുട്ടികളും വിജയിച്ചു. 1,476 ഡിസ്റ്റിംങ്ഷനും, 8,139 ഫസ്റ്റ് ക്ലാസും, 6,852 സെക്കന്റ് ക്ലാസും, 12,104 തേര്‍ഡ് ക്ലാസുമുള്‍പ്പെടെ 28,571 പേര്‍ വിജയിച്ചു (98.66%).
പ്ലസ്ടു ക്ലാസില്‍ മലപ്പുറം ജില്ലയിലെ കിഴക്കുംപാടം സിറാജുല്‍ ഹുദാ മദ്‌റസയിലെ റാബിഅഫര്‍വീന്‍ പി. 400ല്‍ 395 മാര്‍ക്ക് വാങ്ങി ഒന്നാം റാങ്കും, അറനാടംപാടം പള്ളിപ്പടി ബയാനുല്‍ ഇസ്‌ലാം മദ്‌റസയിലെ റിന്‍സിയ.പി 400ല്‍ 394 മാര്‍ക്ക് വാങ്ങി രണ്ടാം റാങ്കും, കിഴക്കുംപാടം സിറാജുല്‍ ഹുദാ മദ്‌റസയിലെ റാഫിഅഷറിന്‍.പി 400ല്‍ 393 മാര്‍ക്ക് വാങ്ങി മൂന്നാം റാങ്കും കരസ്ഥമാക്കി. ഒന്നും മൂന്നും റാങ്ക് നേടിയവര്‍ ഒരേ മദ്‌റസയില്‍ പഠിക്കുന്ന ഇരട്ട സഹോദരികളാണ്.
പ്ലസ്ടു ക്ലാസില്‍ 1,507 ആണ്‍കുട്ടികളും 1,398 പെണ്‍കുട്ടികളും പങ്കെടുത്തതില്‍ 1,446 ആണ്‍കുട്ടികളും 1,385 പെണ്‍കുട്ടികളും വിജയിച്ചു. 173 ഡിസ്റ്റിംങ്ഷനും, 752 ഫസ്റ്റ് ക്ലാസും, 709 സെക്കന്റ് ക്ലാസും, 1,197 തേര്‍ഡ് ക്ലാസുമുള്‍പ്പെടെ 2,831 പേര്‍ വിജയിച്ചു (97.45%).
ആകെ വിജയിച്ച 2,16,077 പേരില്‍ 22,435 പേര്‍ ഡിസ്റ്റിംഷനും, 63,487 പേര്‍ ഫസ്റ്റ് ക്ലാസും, 44,130 പേര്‍ സെക്കന്റ് ക്ലാസും, 86,025 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കി.
ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ അഞ്ച്, ഏഴ് ക്ലാസുകളില്‍ പങ്കെടുപ്പിച്ച്  മികച്ച വിജയം കൈവരിച്ചത് തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം സിറാജുല്‍ ഇസ്‌ലാം മദ്‌റസയാണ്. അഞ്ചാം ക്ലാസില്‍ 135 കുട്ടികളെ പരീക്ഷക്കിരുത്തിയതില്‍ 126 പേരും, ഏഴാം ക്ലാസില്‍ പരീക്ഷയില്‍ പങ്കെടുത്ത 99 കുട്ടികളും വിജയിച്ചു. പത്താം ക്ലാസില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തത് മലപ്പുറം ജില്ലയിലെ പൂക്കോട്ടൂര്‍-മുതിരിപ്പറമ്പ് ദാറുല്‍ ഉലൂം മദ്‌റസയില്‍ നിന്നാണ്. ഇവിടെ പരീക്ഷയില്‍ പങ്കെടുത്ത 45 പേരും വിജയിച്ചു. പ്ലസ്ടു ക്ലാസില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മലപ്പുറം ജില്ലയിലെ മുതുവില്‍കുണ്ട് അല്‍ മദ്‌റസത്തുല്‍ മുഹമ്മദിയ്യയില്‍ 26 പേരും വിജയിച്ചു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ മലപ്പുറം ജില്ലയില്‍ 85,657 പേര്‍ വിജയം നേടി. ഏറ്റവും കുറച്ചു പരീക്ഷാര്‍ത്ഥികളെ പങ്കെടുപ്പിച്ച കോട്ടയം ജില്ലയില്‍ 238 പേര്‍ വിജയിച്ചു. ഇന്ത്യയിലെ ഇതര ഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ കര്‍ണ്ണാടകയിലെ ദക്ഷിണ കന്നട ജില്ലയില്‍ 7,353 പേര്‍ വിജയിച്ചു. ഏറ്റവും കുറവു വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കിരുന്ന കോയമ്പത്തൂരില്‍ 60 പേരും വിജയിച്ചു. വിദേശ രാഷ്ട്രങ്ങളില്‍ നിന്നും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തിയ യു.എ.ഇ.യില്‍ 695 പേരും, കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ സഊദി അറേബ്യയില്‍ 9 പേരും വിജയിച്ചു.
ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക് അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ 2016 ജൂലൈ 24ന് ഞായറാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന ''സേ''പരീക്ഷക്കിരിക്കാവുന്നതാണ്. സേപരീക്ഷക്ക് രജിസ്തര്‍ ചെയ്യാനുള്ള അവസാന തിയ്യതി ജൂണ്‍ 30 ആണ്.
പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ 2016 ജൂണ്‍ 30 വരെ സ്വീകരിക്കും. പുനര്‍മൂല്യനിര്‍ണയത്തിനും സേ പരീക്ഷക്കും 100 രൂപ ഫീസടച്ചു നിശ്ചിത ഫോറത്തില്‍ അപേക്ഷിക്കണം. ഫോറങ്ങള്‍ താഴെ കൊടുത്ത സമസ്ത വെബ്‌സൈറ്റില്‍ ലഭ്യമാണ്.
മാര്‍ക്ക് ലിസ്റ്റ് അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ ജൂണ്‍ 20 തിങ്കളാഴ്ച പകല്‍ 11മണിക്ക് വിതരണം ചെയ്യും. റാങ്ക് ജേതാക്കള്‍ക്കും, അവരുടെ അധ്യാപകര്‍ക്കും ക്യാഷ് അവാര്‍ഡുകള്‍ നല്‍കും.
പരീക്ഷാ ഫലം www.samastha.info, www.result.samastha.info എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. സ്‌കൂള്‍വര്‍ഷ സിലബസ് പ്രകാരം നടത്തിയ പൊതുപരീക്ഷയുടെ ഫലം നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.
എന്ന്,
എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ (ഒപ്പ്)
(ചെയര്‍മാന്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ്)

പത്രസമ്മേളനത്തില്‍ പങ്കെടുത്തവര്‍:
കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍
(ജനറല്‍ സെക്രട്ടറി, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്)
എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍
(ചെയര്‍മാന്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ്)
കെ. മോയിന്‍കുട്ടി മാസ്റ്റര്‍
(മാനേജര്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്)
- SKIMVBoardSamasthalayam Chelari

SKSSF തൃശൂര്‍ ജില്ലാ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ ലോഞ്ചിങ്ങ് ഇന്ന്

തൃശൂര്‍: സൈബര്‍ വിംഗ് തൃശൂര്‍ ജില്ലാ കമ്മിറ്റി പുറത്തിറക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍ ഇന്ന് ലോഞ്ച് ചെയ്യും. തൃശൂര്‍ എം ഐ സിയില്‍ നടക്കുന്ന ചടങ്ങില്‍ വെച്ചാണ്‌ലോഞ്ചിങ്ങ്.
തൃശൂരിന്റെ വിവരങ്ങള്‍ പൂര്‍ണ്ണമായും ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏറ്റവും പുതിയ വാര്‍ത്തകള്‍, പരിപാടികളുടെ അറിയിപ്പുകള്‍, ഫെയ്‌സ്ബുക്ക് പേജ്, യൂടൂബ് ചാനല്‍ തുടങ്ങിയവയും ആപ്പില്‍ ലഭ്യമാകും.
എസ് കെ എസ് എസ് എഫ് തൃശൂര്‍ എന്ന് ടൈപ്പ് ചെയ്താല്‍ ഗൂഗ്ള്‍പ്ലേസ്റ്റോറില്‍ നിന്നുംആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാം.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

'ബദര്‍ ഇന്നും പ്രസക്തമാണ്'; SKSSF സെമിനാര്‍ ഇന്ന് (19/6/16)

തൃശൂര്‍:എസ് കെ എസ് എസ് എഫ് റമളാന്‍ കാമ്പയിനോടനുബന്ധിച്ച് ജില്ലാ തലങ്ങളില്‍ നടത്തുന്ന 'ബദര്‍ ഇന്നും പ്രസക്തമാണ്' എന്ന ശീര്‍ഷകത്തിലുളള സെമിനാറിന്റെ സംസ്ഥാനതല ഉദ്ഘാടനവും തൃശൂര്‍ ജില്ലാ സെമിനാറും ഇന്ന്‌വൈകിട്ട് 3.30 മുതല്‍ തൃശൂര്‍ എം ഐ സി യില്‍ നടക്കും.കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ഉദ്ഘാടനം നിര്‍വ്വഹിക്കും. അഡ്വ: എന്‍ ഷംസുദ്ധീന്‍ എം.എല്‍.എ, മുന്‍ എം.പി പിസി ചാക്കോ, പ്രശസ്ത സാഹിത്യകാരന്‍ പി സുരേന്ദ്രന്‍തുടങ്ങിയവര്‍ സംസാരിക്കും.എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണമ്പിളളി മുഹമ്മദ് ഫൈസി മോഡറേറ്ററായിരിക്കും.ട്രഷറര്‍ ബഷീര്‍ ഫൈസി ദേശമംഗലംവിഷയാവതരണം നടത്തും. ജില്ലാ പ്രസിഡന്റ് സിദ്ധീഖ് ബദ്‌രി അദ്ധ്യക്ഷത വഹിക്കും.ജില്ലാ സെക്രട്ടറി ഷെഹീര്‍ ദേശമംഗലം ആമുഖ പ്രഭാഷണം നടത്തും.
കാപ്പാട് ഹസനി കോളേജില്‍ ഈ വര്‍ഷം മുത്വവ്വല്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഫൈസല്‍ കെ വൈ മൂള്ളൂര്‍ക്കര, കടമേരി റഹ്മാനിയ്യ അറബിക് കോളേജില്‍നിന്നുംഒന്നും രണ്ടും റാങ്കുകള്‍ കരസ്ഥമാക്കിയ മുഹമ്മദ് സ്വാലിഹ് കെ എം, അബ്ദുറഹീം വെട്ടിക്കാട്ടിരിഎന്നിവരെ എസ് കെ എസ് എസ് എഫ് ത്വലബാ ജില്ലാ സമിതി ചടങ്ങില്‍ ആദരിക്കും. ഇരുവരുംപുലിക്കണ്ണി ദാറുത്തഖ്‌വാ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്.
3137 ചെറുപുസ്തകങ്ങളുടെ ശേഖരവുമായി ഗിന്നസ് റെക്കോര്‍ഡിലേക്ക്പരിഗണിക്കപ്പെട്ട പ്രശസ്ത സാഹിത്യകാരന്‍ സത്താര്‍ ആദൂരിനെയുംപരിപാടിയില്‍ ആദരിക്കും. എസ് കെ എസ് എസ് എഫ് ന്റെ മുഖപത്രമായ സത്യധാരയിലൂടെയാണ് സത്താര്‍ ആദൂര്‍ സാഹിത്യരചനാ രംഗത്തേക്ക് കടന്നു വന്നത്. എസ് കെ എസ് എസ് എഫിന്റെ കലാ സാഹിത്യവിഭാഗമായ സര്‍ഗലയത്തിന്റെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ് അദ്ദേഹം.
എസ് കെ ജെ എം ജില്ലാ പ്രസിഡന്റ് പി ടി കുഞ്ഞുമുഹമ്മദ് മുസ്ലിയാര്‍,ജില്ലാ സെക്രട്ടറി ഇല്യാസ് ഫൈസി, സുപ്രഭാതം ഡയറക്ടര്‍ അബൂബക്കര്‍ ഖാസിമി, എസ് കെ എസ് എസ് എഫ് യു എ ഇ നാഷണല്‍ കമ്മിറ്റി സെക്രട്ടറി ഹുസൈന്‍ ദാരിമി, സമസ്ത ജില്ലാ വൈസ് പ്രസിഡന്റ് നാസര്‍ ഫൈസി തിരുവത്ര, എസ് എം എഫ് ജില്ലാ ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് മുഹമ്മദ് കുട്ടി ബാഖവി, ടി എസ് മമ്മി സാഹിബ്, ട്രഷറര്‍ ത്രീ സ്റ്റാര്‍ കുഞ്ഞിമുഹമ്മദ് ഹാജി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ഷറഫുദ്ധീന്‍ വെമ്പേനാട്, എസ് വൈ എസ് ജില്ലാ സെക്രട്ടറി കരീം ഫൈസി, മദ്രസ്സ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സി എ റഷീദ് നാട്ടിക, എം ഐ സി കേന്ദ്ര കമ്മിറ്റി വര്‍ക്കിങ്ങ് സെക്രട്ടറി കെ എസ് എം ബഷീര്‍ ഹാജി,സെക്രട്ടറി സി എ ഷംസുദ്ധീന്‍, ഗള്‍ഫ് സത്യധാര മാനേജിംഗ് ഡയറക്ടര്‍ ഷിയാസ് സുല്‍ത്താന്‍, എസ് കെ എസ് എസ് എഫ്‌സംസ്ഥാന കൗണ്‍സിലര്‍ ഇബ്രാഹിം ഫൈസി പഴുന്നാന ജില്ലാ വൈസ് പ്രസിഡന്റ് ഷാഹിദ് കോയ തങ്ങള്‍, ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി അഡ്വ.ഹാഫിള് അബൂബക്കര്‍ സിദ്ധീഖ്, ജില്ലാ ട്രഷറര്‍ മെഹ്‌റൂഫ് വാഫി, തുടങ്ങിയവര്‍ പങ്കെടുക്കും.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

ദാറുല്‍ഹുദാ സെക്കന്ററി പ്രവേശനം; അപേക്ഷകള്‍ ജൂണ്‍ 25 നകം സമര്‍പ്പിക്കണം

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ സെക്കന്ററിയിലേക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചവര്‍ അപേക്ഷാ ഫോം പ്രിന്റ് ചെയ്തു പ്രസ്ഥാന ഭാരവാഹികളുടെ അറ്റസ്റ്റേഷനോടു കൂടി തെരഞ്ഞെടുത്ത പരീക്ഷാ സെന്ററുകളിലോ വാഴ്‌സിറ്റിയിലോ ജൂണ്‍ 25 (റമദാന്‍ 20) നു മുന്‍പായി സമര്‍പ്പിക്കേണ്ടതാണ്.
സമസ്തയുടെ അഞ്ചാം ക്ലാസ് പാസായവരും 2016 ജൂണ്‍ 25 ന് പതിനൊന്നര വയസ്സ് കവിയാത്തവരുമായ ആണ്‍കുട്ടികള്‍ക്ക് ദാറുല്‍ഹുദായിലെയും ഇതര യു.ജി കോളേജുകളിലേയും സെക്കന്ററിയിലേക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. www.dhiu.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ അഡ്മിഷന്‍ ലിങ്കില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ വായിച്ചു കൃത്യമായി പൂരിപ്പിക്കേണ്ടതാണ്. അപേക്ഷകള്‍ 25 നകം പ്രായം തെളിയിക്കുന്ന രേഖയുടെ കോപ്പി സഹിതം പരീക്ഷാ സെന്ററുകളിലോ ദാറുല്‍ഹുദാ ഓഫീസിലോ സമര്‍പ്പിക്കേണ്ടതാണ്.
സമസ്തയുടെ ഏഴാം ക്ലാസ് പാസായവരും ജൂണ്‍ 25 ന് പതിമൂന്നര വയസ്സ് കവിയാത്തവരുമായ പെണ്‍കുട്ടികള്‍ക്ക് ദാറുല്‍ഹുദായുടെ വനിതാകോളേജിലേക്കും മൂന്നാം ക്ലാസ് പൂര്‍ത്തിയാക്കിയ ഒമ്പത് വയസ്സ് കവിയാത്ത ആണ്‍കുട്ടികള്‍ക്ക് മമ്പുറം ഹിഫ്‌ള് കോളേജിലേക്കും അപേക്ഷിക്കാം. അപേക്ഷകള്‍ ദാറുല്‍ഹുദാ ഓഫീസില്‍ നിന്ന് നേരിട്ടോ വെബ്‌സെറ്റില്‍ നിന്നു ഡൗണ്‍ലോഡ്‌ചെയ്‌തോ പൂരിപ്പിക്കേണ്ടതാണ്. അപേക്ഷകള്‍ ജൂണ്‍ 25 നകം പ്രായം തെളിയിക്കുന്ന രേഖയുടെ കോപ്പി സഹിതം ദാറുല്‍ഹുദായില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് 04942463155 എന്ന നമ്പറിലും ഓണ്‍ലൈന്‍ സംബന്ധമായ സംശയങ്ങള്‍ക്ക് 8547290575 എന്ന ഹെല്‍പ് ലൈന്‍ നമ്പറിലും വിളിക്കാവുന്നതാണ്.
- Darul Huda Islamic University

'ബദര്‍ ഇന്നും പ്രസക്തമാണ്' SKSSF സെമിനാര്‍ നാളെ (19/6/16)

തൃശൂര്‍:എസ് കെ എസ് എസ് എഫ് റമളാന്‍ കാമ്പയിനോടനുബന്ധിച്ച് ജില്ലാ തലങ്ങളില്‍ നടത്തുന്ന 'ബദര്‍ ഇന്നും പ്രസക്തമാണ്' എന്ന ശീര്‍ഷകത്തിലുളള സെമിനാറിന്റെ സംസ്ഥാനതല ഉദ്ഘാടനവും തൃശൂര്‍ ജില്ലാ സെമിനാറും നാളെ വൈകിട്ട് 3. 30 മുതല്‍ തൃശൂര്‍ എം ഐ സി യില്‍ നടക്കും. കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ഉദ്ഘാടനം നിര്‍വ്വഹിക്കും. അഡ്വ: എന്‍ ഷംസുദ്ധീന്‍ എം. എല്‍. എ, മുന്‍ എം. പി പിസി ചാക്കോ, പ്രശസ്ത സാഹിത്യകാരന്‍ പി സുരേന്ദ്രന്‍തുടങ്ങിയവര്‍ സംസാരിക്കും. എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണമ്പിളളി മുഹമ്മദ് ഫൈസി മോഡറേറ്ററായിരിക്കും. ട്രഷറര്‍ ബഷീര്‍ ഫൈസി ദേശമംഗലംവിഷയാവതരണം നടത്തും. ജില്ലാ പ്രസിഡന്റ് സിദ്ധീഖ് ബദ്‌രി അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി ഷെഹീര്‍ ദേശമംഗലം ആമുഖ പ്രഭാഷണം നടത്തും.
കടമേരി റഹ്മാനിയ്യ അറബിക് കോളേജില്‍ ഈ വര്‍ഷം മുത്വവ്വല്‍ പരീക്ഷയില്‍ ഒന്നും രണ്ടും റാങ്കുകള്‍ കരസ്ഥമാക്കിയ മുഹമ്മദ് സ്വാലിഹ് കെ എം, അബ്ദുറഹീം വെട്ടിക്കാട്ടിരി, കാപ്പാട് ഹസനി കോളേജില്‍ നിന്നും ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഫൈസല്‍ കെ വൈ മൂള്ളൂര്‍ക്കര എന്നിവരെ എസ് കെ എസ് എസ് എഫ് ത്വലബാ ജില്ലാ സമിതി ചടങ്ങില്‍ ആദരിക്കും. മുഹമ്മദ് സ്വാലിഹും അബ്ദുറഹീമുംപുലിക്കണ്ണിയും ദാറുത്തഖ്‌വാ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്.
എസ് കെ ജെ എം ജില്ലാ പ്രസിഡന്റ് പി ടി കുഞ്ഞുമുഹമ്മദ് മുസ്ലിയാര്‍, ജില്ലാ സെക്രട്ടറി ഇല്യാസ് ഫൈസി, സുപ്രഭാതം ഡയറക്ടര്‍ അബൂബക്കര്‍ ഖാസിമി, എസ് കെ എസ് എസ് എഫ് യു എ ഇ നാഷണല്‍ കമ്മിറ്റി സെക്രട്ടറി ഹുസൈന്‍ ദാരിമി, സമസ്ത ജില്ലാ വൈസ് പ്രസിഡന്റ് നാസര്‍ ഫൈസി തിരുവത്ര, എസ് എം എഫ് ജില്ലാ ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് മുഹമ്മദ് കുട്ടി ബാഖവി, ടി എസ് മമ്മി സാഹിബ്, ട്രഷറര്‍ ത്രീ സ്റ്റാര്‍ കുഞ്ഞിമുഹമ്മദ് ഹാജി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ഷറഫുദ്ധീന്‍ വെമ്പേനാട്, എസ് വൈ എസ് ജില്ലാ സെക്രട്ടറി കരീം ഫൈസി, മദ്രസ്സ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സി എ റഷീദ് നാട്ടിക, എം ഐ സി കേന്ദ്ര കമ്മിറ്റി വര്‍ക്കിങ്ങ് സെക്രട്ടറി കെ എസ് എം ബഷീര്‍ ഹാജി, സെക്രട്ടറി സി എ ഷംസുദ്ധീന്‍, ഗള്‍ഫ് സത്യധാര മാനേജിംഗ് ഡയറക്ടര്‍ ഷിയാസ് സുല്‍ത്താന്‍, എസ് കെ എസ് എസ് എഫ് സംസ്ഥാന കൗണ്‍സിലര്‍ ഇബ്രാഹിം ഫൈസി പഴുന്നാന ജില്ലാ വൈസ് പ്രസിഡന്റ് ഷാഹിദ് കോയ തങ്ങള്‍, ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി അഡ്വ. ഹാഫിള് അബൂബക്കര്‍ സിദ്ധീഖ്, ജില്ലാ ട്രഷറര്‍ മെഹ്‌റൂഫ് വാഫി, തുടങ്ങിയവര്‍ പങ്കെടുക്കും.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

ഒരു ദിനം ഒരു തിരുവചനം

 - shuhaib cps

ജില്ലാ ഇഫ്താര്‍ മീറ്റ് നാളെ (19/6/2016) തൃശൂര്‍ എം ഐസി യില്‍

തൃശൂര്‍: സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റിയും മാലിക് ബിന്‍ ദീനാര്‍ ഇസ്‌ലാമിക് കോംപ്ലെക്‌സ് (എം ഐ സി) യും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ ഇഎഫ്താര്‍ മീറ്റ് നാളെ തൃശൂര്‍ എം ഐ സി യില്‍ നടക്കും. ഇഫ്താറിനോട് അനുബന്ധിച്ച് നടക്കുന്ന സൗഹൃദ സദസ്സ് വൈകിട്ട് 5. 30 ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ സയ്യിദ് മുഹമ്മദ് കോയ ബാ അലവി തങ്ങള്‍ (എസ് എം കെ തങ്ങള്‍) ശൈഖുനാ എം എം മുഹിയുദ്ധീന്‍ മൗലവി, ശൈഖുനാ ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍, ഖത്തര്‍ ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റ് അബൂബക്കര്‍ ഖാസിമി, എം ഐ സി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ആര്‍ വി സിദ്ധീഖ് മുസ്‌ലിയാര്‍, പി എ സൈതു മുഹമ്മദ് ഹാജി, അഡ്വ: എന്‍ ഷംസുദ്ധീന്‍ എം എല്‍ എ, മുന്‍ എം പി. പി സി ചാക്കോ, തുടങ്ങി മത സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റും എം ഐ സി ഇമാമുമായ ഓണമ്പിളളി മുഹമ്മദ് ഫൈസി എം ഐ സി തൃശൂര്‍ യൂണിറ്റ് പ്രസിഡന്റ് സി എ മുഹമ്മദ് ഹനീഫ, സെക്രട്ടറി കെ എം ഷറഫുദ്ദീന്‍ എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സിദ്ധീഖ് ബദ്‌രി, ജനറല്‍ സെക്രട്ടറി ഷെഹീര്‍ ദേശമംഗലം എന്നിവര്‍ അറിയിച്ചു.
- Malik Deenar

കൂമഞ്ചേരിക്കുന്ന് യൂണിറ്റ് റംസാൻ റിലീഫ് കിറ്റ് വിതരണം ചെയ്തു

മണ്ണാർക്കാട്: എസ്. കെ. എസ്. എസ്. എഫ് കൂമഞ്ചേരിക്കുന്ന് ശാഖാ കമ്മിറ്റി റംസാൻ റിലീഫ് കിറ്റ് വിതരണം ചെയ്തു. സയ്യിദ് പി. കെ ഇമ്പിച്ചിക്കോയ തങ്ങൾ കൊടക്കാട് ഉദ്ഘാടനം ചെയ്തു. ഹബീബ് ഫൈസി കോട്ടോപ്പാടം അധ്യക്ഷത വഹിച്ചു. സലീം ഫൈസി തെയ്യോട്ട്ചിറ മുഖ്യ പ്രഭാഷണം നിർവഹിച്ചു. അബൂബക്കർ മുസ്ലിയാർ, അഹമ്മദ് സഈദ്. എൻ, അബൂബക്കർ. എൻ, ഹസീബ്. എൻ, കമ്മാപ്പുട്ടി, ഹസ്സൻ. ടി. പി, മനാഫ് കോട്ടേപ്പാടം തുടങ്ങിയവർ സംബന്ധിച്ചു.
- ABDUL MANAF KOTTOPADAM

നാദാപുരത്ത് പോലീസ് അഴിച്ചുപണി അനിവാര്യം: SKSSF

കോഴിക്കോട് : നാദാപുരത്ത് പോലീസ് സേനയെ ഉടച്ചുവാര്‍ത്ത് തികഞ്ഞ മതേതര സ്വഭാവമുള്ള സേനയെ നിയോഗിക്കണമെന്ന് എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കാലങ്ങളായി നാദാപുരം മേഖലയില്‍ നിലനില്‍ക്കുന്ന അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായ നിലപാടാണ് പോലീസ് സ്വീകരിച്ചുവരുന്നത്. തികച്ചും വര്‍ഗ്ഗീയവത്കരിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥരാണ് മേഖലയിലുള്ളത്. വളരെപെട്ടെന്ന് അക്രമങ്ങള്‍ അമര്‍ച്ചചെയ്യാന്‍ സാധിക്കുന്ന അത്യാധുനിക സംവിധാനങ്ങളും ആവശ്യത്തിലധികം പോലീസ് ഉദ്യോഗസ്ഥരുമുള്ള മേഖലയില്‍ എന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് അക്രമങ്ങളും കവര്‍ച്ചകളും നടക്കാറുള്ളത്. അക്രമങ്ങളുടെ മറവില്‍ പ്രദേശത്തെ സമ്പന്ന കുടുംബങ്ങളെ ചൂഷണം ചെയ്യുകയെന്നത് അക്രമികളുടെയും പോലീസിന്റെയും കൂട്ടായ അജണ്ടയായാണ് കണ്ട് വരുന്നത്. എല്ലാ മത വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യവും, കാര്യക്ഷമതയുമുള്ള പോലീസ് സേനയെയാണ് പ്രദേശത്ത് നിയമപാലനത്തിന് നിയോഗിക്കേണ്ടതെന്നും യോഗം ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. അബ്ദുറഹീം ചുഴലി, ഹബീബ് ഫൈസി കോട്ടോപ്പാടം, കെ മമ്മൂട്ടി നിസാമി തരുവണ, കുഞ്ഞാലന്‍കുട്ടി ഫൈസി, അഹ്മദ് ഫൈസി കക്കാട്, ടി. പി സുബൈര്‍ മാസ്റ്റര്‍, ഡോ ജാബിര്‍ ഹുദവി, ആഷിഖ് കുഴിപ്പുറം, അബ്ദുല്‍ ലത്തീഫ് പന്നിയൂര്‍, നൗഫല്‍ കുട്ടമശ്ശേരി ചര്‍ച്ചയില്‍ പങ്കെടുത്തു. ജന. സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും പി. എം റഫീഖ് അഹ്മദ് നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE

ഒരു ദിനം ഒരു തിരുവചനം


- Mubarak Muhammed

ഗിന്നസ് സത്താര്‍ ആദൂരിനെ SKSSF ആദരിക്കുന്നു

തൃശൂര്‍: ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന് പരിഗണിക്കപ്പെട്ട പ്രശസ്ത സാഹിത്യകാരന്‍ സത്താര്‍ ആദൂരിനെ എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി ആദരിക്കുന്നു. 3137 ചെറുപുസ്തകങ്ങളുടെ ശേഖരവുമായി ഗിന്നസ് റെക്കോര്‍ഡിലേക്ക് കയറിയ സത്താര്‍ ആദൂര്‍ എസ് കെ എസ് എസ് എഫ് ന്റെ മുഖപത്രമായ സത്യധാരയിലൂടെ സാഹിത്യരചനാ രംഗത്തേക്ക് കടന്നു വന്ന വ്യക്തിയാണ്. എസ് കെ എസ് എസ് എഫിന്റെ കലാ സാഹിത്യവിഭാഗമായ സര്‍ഗലയത്തിന്റെ മുന്‍ സംസ്ഥാന വൈസ് പ്രഹസിഡന്റ് കൂടിയായ സത്താറിന്റെ നേട്ടത്തിന് ആദരം അര്‍പ്പിച്ച് കൊണ്ടുളള ചടങ്ങ് ജൂണ്‍ 19 ഞായറാഴ്ച 4 മണിക്ക് എം ഐ സി യിലാണ് നടക്കുന്നത്. സമസ്ത കേന്ദ്ര മുശാവറ അംഗം എസ് എം കെ തങ്ങള്‍, എം എം മുഹിയുദ്ധീന്‍ മൗലവി, ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര്‍, എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണമ്പിളളി മുഹമ്മദി ഫൈസി, എസ് കെ എസ് എസ് എഫ് സംസ്ഥാന ട്രഷറര്‍ ബഷീര്‍ ഫൈസി ദേശമംഗലം തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കുമെന്ന് എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി അറിയിച്ചു.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

സഹചാരി ഫണ്ട് ശേഖരണം രണ്ടാം ഘട്ടം ഇന്ന്

തൃശൂര്‍: കരുണയുടെ നോട്ടം കനിവിന്റെ സന്ദേശം എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന സഹചാരി റിലീഫ് സെല്ലിലേക്ക് കഴിഞ്ഞ വെളളിയാഴ്ച ഫണ്ട് ശേഖരിക്കാത്ത പളളികളില്‍ ഇന്ന ശേഖരിക്കണമെന്ന് എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സിദ്ധീഖ് ബദ്‌രി ജനറല്‍ സെക്രട്ടറി ഷെഹീര്‍ ദേശമംഗലം എന്നിവര്‍ അിറയിച്ചു.
കിഡ്‌നി രോഗവും ക്യാന്‍സര്‍ ഉള്‍പ്പടെയുളള രോഗങ്ങള്‍ പിടിപെട്ടവര്‍ക്കും അപകടങ്ങളില്‍പ്പെട്ടവര്‍ക്കും സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവര്‍ക്കും സാമ്പത്തിക സഹായവും, നിത്യരോഗികള്‍ക്ക് പെന്‍ഷന്‍ പദ്ധതിയും നല്‍കി വരുന്ന സഹചാരി റിലീഫ് ഈ വര്‍ഷം 100 കാന്‍സര്‍ വിമുക്ത ഗ്രാമങ്ങള്‍ എന്ന പദ്ധതിയും നടപ്പിലാക്കുന്നതിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ സഹചാരി സംസ്ഥാന സമിതി തീരുമാനിച്ചിരിക്കുകയാണ്. ഈ പദ്ധതിയുടെ വിജയത്തിനും രോഗികളെ സഹായിക്കാനും ഓരോ വ്യക്തികളും മുന്നോട്ട് വരണമെന്നും മഹല്ല് കമ്മിറ്റികളും ഖത്തീബുമാരും ദീനി പ്രവര്‍ത്തകരും ഇതിന് മുന്‍കൈയ്യെടുക്കണമെന്നും എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. ഇന്ന് പളളികളില്‍ നിന്ന് സ്വരൂപിച്ച ഫണ്ട് 19-ാം തീയ്യതി 2 മണിക്ക് തൃശൂര്‍ എം ഐ സി യില്‍ എത്തിക്കേണ്ടതാണ്.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

SKSSF കാസർകോട് ജില്ലാതല റമളാൻ പ്രഭാഷണം പന്തലിന് കാൽ നാട്ടി

കാസർകോട്: സഹനം, സമരം, സമർപ്പണം, എന്നീ പ്രമേയത്തിൽ എസ് കെ എസ് എസ് എഫ് ജില്ലയിൽ വ്യാപകമായി സംഘടിപ്പിക്കുന്ന റമളാൻ കാമ്പയിന്റെ ഭാഗമായി ജൂൺ 24 മുതൽ 28 വരെ കാസർകോട് പുതിയ ബസ്റ്റാന്റ് പി. ബി ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിക്കുന്ന ജില്ലാതല റമളാൻ പ്രഭാഷണത്തിന് റ പന്തൽ കാൽ നാട്ടൽ കർമ്മം സ്വാഗത സംഘം വൈസ്ചെയർമാൻ ഇസ്ഹാഖ് ഹാജി ചിത്താരി നിർവ്വഹിച്ചു. എസ് കെ എസ് എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാർ, എസ് പി സലാഹുദ്ധീൻ മൊഗ്രാൽപുത്തൂർ, യു ബഷീർ ഉളിയത്തടുക്ക, ബഷീർ ദാരിമി തളങ്കര, ടി മുഹമ്മദ് കഞ്ഞി തുരുത്തി, റൗഫ് ഉദുമ, ഹാരിസ് മൗലവിഗാളിമുഖം, അബ്ദുസലാം മൗലവി ചുടു വളപ്പിൽ ജൗഹർ ഉദുമ പടിഞ്ഞാർ, സുഹൈൽ ഫൈസി കമ്പാർ, ജംഷീർ കമ്പാർ, മഅറൂഫ് ചെങ്കള, ജഅഫർ ബുസ്ത്താനി പട്ട്ള, ഉസ്മാൻ ഹാജിതുരുത്തി, സിദ്ധീഖ് കമ്പാർ, ആശിഖ് ചിത്താരി, സിദ്ധീഖ് കമ്പാർ, അബ്ദുൽ ലത്തീഫ് അശ്റഫി, ഇർഷാദ് ഇർഷാദി അൽ ഹുദവി ബെദിര തുടങ്ങിയവർ സംബന്ധിച്ചു
ജൂൺ 24 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രമുഖ പണ്ഡിതൻ ഉസ്താദ് സിംസാറുൽ ഹഖ് ഹുദവിയുടെ പ്രഭാഷണത്തോടെ തുടക്കം കുറിക്കുന്ന പരിപാടിയിൽ, 25 ന് രാവിലെ 9 മണിക്ക് ഖലീൽ ഹുദവി കല്ലായം, 26 രാവിലെ 9 മണിക്ക്, അഡ്വ ഓണമ്പള്ളി മുഹമ്മദ് ഫൈസി, 27 ന് രാവിലെ 9 മണിക്ക് കുമ്മനം നിസാമുദ്ധീൻ അസ്ഹരി, 28 ന് രാവിലെ 9 മണിക്ക് ബഷീർ ഫൈസി ദേശം മംഗലം തുടങ്ങിയ പ്രമുഖർ പ്രഭാഷണം നടത്തും. റമളാൻ കാമ്പയിന്റ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ ഖുര്‍ആന്‍ ടാലന്റ് ടെസ്റ്റ് നടക്കും. ഒരു ദിനം ഒരു തിരു വചനംഎന്ന ഹദീസ് പഠനം സാമൂഹ്യ മാധ്യമങ്ങള്‍ വഴി നടത്തും. റമളാനിലെ പ്രത്യേക ദിനങ്ങളെ കുറിച്ചും ആരാധന, ആചാര രിതികളെ കുറിച്ചും ബോധവല്‍കരണം നടത്തും. ക്ലസ്റ്റര്‍ തലങ്ങളില്‍ തസ്‌കിയത്ത് മീറ്റ്, ശാഖ തലങ്ങളിൽ ഐ, എഫ്, സി ക്ലാസുകൾ, ബദർ ദിനത്തിൽ മൗലീദ് സദസ്സ്, ഇ അത്തികാഫ് ജൽസ, സഹചാരി ഫണ്ട്, മേഖല തലത്തില്‍സാമ്പത്തിക സെമിനാര്‍, ജില്ലാതല സംവേദനങ്ങല്‍ എന്നിങ്ങനെ വിവിധ പരിപാടികളാണ് ജില്ലയിൽ വ്യാപകമായി നടന്നു കൊണ്ടിരിക്കുന്നത്.
- Secretary, SKSSF Kasaragod Distict Committee

അന്യസംസ്ഥാനങ്ങളില്‍ വിജ്ഞാനവിരുന്നൊരുക്കി ഇത്തവണയും ദാറുല്‍ഹുദാ വിദ്യാര്‍ത്ഥികള്‍


തിരൂരങ്ങാടി: കേരളേതര സംസ്ഥാനങ്ങളിലെ സാമൂഹികമായും മതപരമായും ഏറെ പിന്നാക്കം നില്‍കുന്ന പ്രദേശങ്ങളില്‍ വിജ്ഞാനവിരുന്നൊരുക്കാന്‍ ഇത്തവണയും റമദാന്‍ അവധിക്കാലം ഉപയോഗപ്പെടുത്തി ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്സ്റ്റി വിദ്യാര്‍ത്ഥികള്‍.
ദാറുല്‍ഹുദായിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂറ്റ് ഫോര്‍ ഇസ്‌ലാമിക് ആന്റ് കണ്ടംപററി സ്റ്റഡീസിനു കീഴില്‍ വെസ്റ്റ് ബംഗാള്‍, ബീഹാര്‍, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ജാര്‍ഖഢ്, ഗുജറാത്ത്, ആന്ധ്രപ്രദേശ്, കര്‍ണ്ണാടക തുടങ്ങിയ പത്തിലധികം സംസ്ഥാനങ്ങളിലാണ് വിവിധ പള്ളികളും പാഠശാലകളും കേന്ദ്രീകരിച്ചു വിദ്യാര്‍ത്ഥികള്‍ നാട്ടുകാര്‍ക്കായി മത പഠനക്ലാസുകളും പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നത്. 1996 ലാണ് ദാറുല്‍ഹുദാ ആദ്യമായി റമദാനില്‍ ഇതര സംസ്ഥാനങ്ങളിലേക്ക് വിദ്യാര്‍ത്ഥികളെ പ്രബോധനപ്രവര്‍ത്തനങ്ങള്‍ക്കായി അയച്ചുതുടങ്ങിയത്.
വാഴ്‌സിറ്റിയിലെ ഡിഗ്രിയിലെയും പിജിയിലെയും അറുപതിലധികം വിദ്യാര്‍ത്ഥികളാണ് ഇത്തവണ റമദാനില്‍ വിജ്ഞാന പ്രസരണത്തിനും സാംസ്‌കാരിക കൈമാറ്റത്തിനുമായി വിവിധ സംസ്ഥാനങ്ങളിലേക്ക് സംഘങ്ങളായി യാത്ര തിരിച്ചത്. കഴിഞ്ഞ 8 ന് ബുധനാഴ്ചയാണ് നാലും അഞ്ചും പേരടങ്ങുന്ന സംഘങ്ങള്‍ യാത്ര പുറപ്പെട്ടത്. ഏറെ പിന്നാക്കം നില്‍കുന്ന പ്രദേശങ്ങളിലെ വിവിധ ഗ്രാമങ്ങളില്‍ വീടുകളും മതപാഠ ശാലകളും കേന്ദ്രീകരിച്ചു ആവശ്യമായ മതപഠന പരിശീലന പരിപാടികളും ഗൈഡന്‍സ് ക്ലാസുകളുമാണ് വിദ്യാര്‍ത്ഥകള്‍ക്കു കീഴല്‍ നടത്തപ്പെടുന്നത്.
കേരളേതര സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ദാറുല്‍ ഹുദാ കാമ്പസില്‍ പ്രവര്‍ത്തികുന്ന ഉര്‍ദു മീഡിയത്തിലേക്ക് വിദ്യാര്‍ത്ഥികളെ ചേര്‍ക്കുന്നതിനും കര്‍ണ്ണാടക, സീമാന്ധ്ര, ആസാം, വെസ്റ്റ് ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദാറുല്‍ ഹുദാ കാമ്പസുകളുടെ പ്രചരണത്തിനും വിദ്യാര്‍ത്ഥികള്‍ പര്യടനത്തിനടയില്‍ സമയം കണ്ടെത്തും. കേരളത്തിലെ മതകീയാന്തരീക്ഷവും വിദ്യാഭ്യാസ മുന്നേറ്റങ്ങളും ഇതര സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാനും അവിടങ്ങളിലെ പിന്നാക്കാവസ്ഥയെ നേരിട്ട് മനസ്സിലാക്കാനും ഇതിലൂടെ സാധിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെടുന്നു.
ഫോട്ടോ: ഗുജറാത്തിലെ ഗാന്ധിനഗറിലെ പ്രാദേശികരോടൊപ്പം ദാറുല്‍ഹുദാ വിദ്യാര്ത്ഥികള്‍
- Darul Huda Islamic University

ഹാദിയ റമദാന്‍ പ്രഭാഷണം ജൂണ്‍ 21 മുതല്‍

തിരൂരങ്ങാടി: വിശുദ്ധ റമദാന്‍ വിശ്വാസിയുടെ ആത്മഹര്‍ഷം എന്ന പ്രമേയത്തില്‍ ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ സംഘടിപ്പിക്കുന്ന മൂന്നാമത് റമദാന്‍ പ്രഭാഷണ പരമ്പരക്ക് ജൂണ്‍ 21 ന് തുടക്കമാവും.
വാഴ്‌സിറ്റി കാമ്പസില്‍ പ്രത്യേകം സജ്ജമാക്കിയ മര്‍ഹൂം ഡോ. യു. ബാപ്പുട്ടിഹാജി നഗറില്‍ 21 ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പരമ്പര ഉദ്ഘാടനം ചെയ്യും. മുസ്ഥഫ ഹുദവി ആക്കോട്, സിംസാറുല്‍ഹഖ് ഹുദവി എന്നിവര്‍ വിവിധ ദിവസങ്ങളില്‍ പ്രഭാഷണം നടത്തും.
22 ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ട്രഷറര്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. 23 ന് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ പ്രാര്‍ത്ഥന നടത്തും. 25 ന് ശനിയാഴ്ച സമസ്ത ജനറല്‍സെക്രട്ടറി ശൈഖുനാ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സി. എച്ച് ബാപ്പുട്ടി മുസ്‌ലിയാര്‍ പറപ്പൂര്‍ പ്രാര്‍ത്ഥന നടത്തും.
26 ന് ഞായറാഴ്ച സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ വി. സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിക്കും. അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തും.
- Darul Huda Islamic University

റമസാൻ ആത്മ വിചാരണയിലൂടെ വിജയമാർഗമാക്കുക: സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ

പൊന്നാനി: 'റമസാൻ ആത്മ വിചാരണയിലൂടെ വിജയമാർഗമാക്കണമെന്ന് സമസ്ത ട്രഷറർ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. എസ്. കെ. എസ്. എസ്. എഫ് ചമ്രവട്ടം ജങ്ഷൻ ക്ലസ്റ്റർ നാല് ദിവസങ്ങളിലായി പൊന്നാനി ആർ. വി ഹാളിൽ സംഘടിപ്പിച്ച റമളാൻ പ്രഭാഷണ സമാപന ദുആ സംഗമത്തിൽ സംസാരിക്കുകയായിരുന്നു. പൈശാചിക ചിന്തകൾ മനുഷ്യനെ വേട്ടയാടുന്നത് പ്രവർത്തന മേഖലയിൽ സ്വയം വീണ്ടുവിചാരം നടത്താത്തത് കൊണ്ടാണ്.
ഹസൻ സഖാഫി പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തി. എസ് വൈ എസ് മുനിസിപ്പൽ ട്രഷററായിരുന്ന മർഹൂം. കെ. കുഞ്ഞുമോൻ സാഹിബിനെ അനുസ്മരിച്ച് പ്രാർത്ഥന നടത്തി. മരണ വീടും തങ്ങൾ സന്ദർശിച്ചു. പൊന്നാനി മഖ്ദൂം സയ്യിദ് എം. പി മുത്തുക്കോയ തങ്ങൾ, ത്വാഹാ ഹുസൈൻ തങ്ങൾ ഹൈദ്രൂസി, ടി. മുഹ് യിദ്ദീൻ മുസ്ലിയാർ പുറങ്ങ്, ടി. എ. റഷീദ് ഫൈസി, കെ. വി. എ. മജീദ് ഫൈസി, പി. കെ. എം. റഫീഖ് ഖാലിദി, പി. കെ. ലുഖ്മാനുൽ ഹഖീം ഫൈസി, പി. കെ. റഷീദ് ഫൈസി, അബ്ദുർഹ്മാൻ ബാഖവി, ജലീൽ ഫൈസി, ടി. വി ഹസൻ, അബ്ദുല്ല കുട്ടി ഹാജി, മുഹമ്മദ് ഹാജി, നസീർ അഹ് മദ് ഹുദവി സംസാരിച്ചു. മൂന്നാം ദിവസം സയ്യിദ് അഹ്മദ് ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്തു. വിവിധ ദിവസങ്ങളിൽ ജലീൽ റഹ്മാനി ശമീർ ദാരിമി, സിറാജുദീൻ ഖാസിമി പ്രഭാഷണം നടത്തി.
- Rafeeq CK

അയ്യോട്ടുച്ചിറ ഇസ് ലാമിക് സെന്റർ പ്രഭാഷണത്തിന് തുടക്കം

പൊന്നാനി: വെളിയങ്കോട് അയ്യോട്ടുച്ചിറ ഇസ് ലാമിക് സെന്ററിൽ റമസാൻ പഠന പ്രഭാഷണ വേദിക്ക് തുടക്കമായി. എസ്. കെ. എസ്. എസ്. എഫ് ജില്ലാ സെക്രട്ടറി ഷഹീർ അൻവരി ഉദ്ഘാടനം ചെയ്തു. വിവിധ ദിവസങ്ങളിൽ സാലിഹ് നിസാമി പുതുപൊന്നാനി, സി കെ. റസാഖ് മൗലവി, ശരീഫ് മുസ്ലിയാർ കറുകത്തിരുത്തി, സി. എം. അശ്റഫ് മുസ്ലിയാർ പ്രസംഗിച്ചു. ഇന്ന് വനിതാ സംഗമത്തിൽ വഫിയ്യ ക്ലാസ്സെടുക്കും. നാളെ അൻവർ ശഫീഉല്ല പ്രഭാഷണം നടത്തും.
ഇന്ന് (വെള്ളി) ചങ്ങരംകുളം ടൗൺ ജുമാ മസ്ജിദ് - പ്രഭാഷണം - അബ്ദുറസാഖ് പൊന്നാനി - 1:30
- Rafeeq CK

SKSSF ആനപ്പടി യൂണിറ്റ് റമസാൻ കിറ്റ് വിതരണം നടത്തി

പൊന്നാനി: ആനപ്പടി ശാഖാ എസ് കെ എസ് എസ് എഫ് സഹചാരി റമസാൻ കിറ്റ് വിതരണം ഉമറുൽ ഫാറൂഖ് മഹല്ല് ഖത്തീബ് സി എം അഷ്റഫ് മൗലവി നിർവ്വഹിച്ചു. സി കെ റസാഖ്, നൗഫൽ ഹുദവി, വി എ ഗഫൂർ, ഫസലുറഹ്മാൻ മൗലവി, സി കെ റഫീഖ്, പി സവാദ്, കെ സൈനുദ്ദീൻ, കെ ഹാരിസ് സംബന്ധിച്ചു.
ഫോട്ടോ: ആനപ്പടി ശാഖാ എസ് കെ എസ് എസ് എഫ് റമസാൻ കിറ്റ് വിതരണം സി എം അഷ്റഫ് മൗലവി നിർവ്വഹിക്കുന്നു
- Rafeeq CK

സമസ്ത ജനറല്‍ സെക്രട്ടറികെ ആലിക്കുട്ടി മുസ്‌ലിയാരെ ആദരിച്ചു

റിയാദ്: സമസ്ത ജനറല്‍ സെക്രട്ടറിയായതിനു ശേഷം റിയാദിലെത്തിയ ശൈഖുല്‍ ജാമിഅ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ക്ക് പൗരസ്വീകരണം നല്‍കി. റിയാദിലെ മത രാഷ്ട്രീയ, സാംസ്‌ക്കാരിക രംഗത്തെ പ്രഗത്ഭ വ്യക്തികള്‍ പൗരസ്വീകരണത്തില്‍ പങ്കെടുത്തു. അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളെ നല്ലരൂപത്തില്‍ ഉപയോഗപ്പെടുത്തണമെന്നും പൂര്‍വീകരുടെ നന്മകള്‍ പിന്തുടരാന്‍ പ്രേരിതമാകും വിധം ഭാവി തലമുറയെ സംസ്‌ക്കരിക്കണമെന്നും ആലിക്കുട്ടി മുസ്‌ലിയാര്‍ ഉണര്‍ത്തി. കെ. എം. സി. സി സഊദി നാഷണല്‍ കമ്മിററി ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട് ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട് അധ്യക്ഷത വഹിച്ചു. മോഡേണ്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് ഹനീഫ്, എസ്. കെ. ഐ. സി നാഷണല്‍ കമ്മിററി ജനറല്‍ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂര്‍, സൈതലവി ഫൈസി (എസ്. വൈ. എസ്) ഹമീദ് വാണിന്മേല്‍ (ചന്ദ്രിക) സുലൈമാന്‍ ഹുദവി (മലയാളം ന്യൂസ്) നാസര്‍ കാരന്തൂര്‍ (ഏഷ്യാനെററ്) അബൂബക്കര്‍ ഹാജി ബ്ലാത്തൂര്‍ തുടങ്ങിയവര്‍ ആശംസ പ്രസംഗം നടത്തി. മുസ്തഫ ബാഖവി (എസ്. കെ. ഐ. സി) അസീസ് വാഴക്കാട് (എസ്. വൈ. എസ്) മൊയ്തീന്‍ കോയ (കെ. എം. സി. സി), മൊയ്തീന്‍ കുട്ടി തെന്നല (ദാറുല്‍ ഹുദ), ശമീര്‍ പുത്തൂര്‍ (കെ. ഡി. എം. എഫ്) സുബൈര്‍ ഹുദവി (ഹാദിയ) അബ്ദുല്‍ സലാം തൃക്കരിപ്പൂര്‍ (മൊട്ടമ്മല്‍ മുസ്‌ലിം ജമാഅത്ത്), ശംസുദ്ധീന്‍ പെരുമ്പട്ട (തൃക്കരിപ്പൂര്‍ സംയുക്ത മുസ്‌ലിം ജമാഅത്ത്) മുഹമ്മദ് കളപ്പാറ (കാസര്‍ഗോഡ് സംയുക്ത മുസ്‌ലിം ജമാഅത്ത്), ശരീഫ് തോടാര്‍ (ദാറുന്നൂര്‍ കാശിപട്ണ മംഗലാപുരം), മാള മുഹ്‌യുദ്ദീന്‍ (ദാറുറഹ്മ തൊഴിയൂര്‍) മുഹമ്മദ് ഉപ്പള (പി. യു. എ കോളേജ്), ആശ മുസ്തഫ തുടങ്ങിയവര്‍ ഷാളണയിച്ച് ആദരിച്ചു. കോയാമു ഹാജി, അഹമ്മദ് കുട്ടി തേനുങ്ങല്‍, ഹബീബുളള പട്ടാമ്പി, മുഹമ്മദ് കോയ തങ്ങള്‍, ഇബ്രാഹീം സുബ്ഹാന്‍, ഇഖ്ബാല്‍ കാവനൂര്‍, ബശീര്‍ ഫൈസി തുടങ്ങിയവര്‍ പങ്കെടുത്തു. അബൂബക്കര്‍ ഫൈസി വെളളില സ്വാഗതവും എന്‍. സി. മുഹമ്മദ് കണ്ണൂര്‍ നന്ദിയും പറഞ്ഞു.
ഫോട്ടൊ: സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ ആലിക്കുട്ടി മുസ്ലിയാര്‍ പ്രസംഗിക്കുന്നു.
- A. K. RIYADH

ഒരു ദിനം ഒരു തിരുവചനം



- Mubarak Muhammed

SKSSF കാസർകോട് ജില്ലാ റമളാൻ പ്രഭാഷണം ഫണ്ട് ഉദ്ഘാടനം ചെയ്തു

കാസർകോട്: സഹനം, സമരം, സമർപ്പണം എന്നീ പ്രമേയത്തിൽ ജൂൺ 24 മുതൽ 28 വരെ കാസർകോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് വച്ച് നടക്കുന്ന എസ് കെ എസ് എസ് എഫ് ജില്ലാ റമളാൻ പ്രഭാഷണ പരിപാടിയുടെ ഫണ്ട് ഉദ്ഘാടനം സ്വാഗത സംഘം ട്രഷറർ ഹമീദ് ഹാജി ചൂരി പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾക്ക് നൽകി നിർവ്വഹിച്ചു. ജില്ലാ പ്രസിഡണ്ട് താജുദ്ധീൻ ദാരിമി പടന്ന അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഹാരിസ് ദാരിമിസബെദിര സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി സത്താർ പന്തല്ലൂർ, ഡോ ഖത്തർ ഇബ്രാഹിം ഹാജി കളനാട്, പി. എം റഫീഖ് അഹമ്മദ്, ഖത്തർ അബ്ദുല്ല ഹാജി ഉദുമ പടിഞ്ഞാർ, ലത്ത്വീഫ് മാസ്റ്റർ പന്നിയൂർ, ആർ. എം. സുബലു സബീൽ, അബ്ദുല്ല ദാരിമി കൊട്ടില, സയ്യദ് നൂറുദ്ധീൻ തങ്ങൾ, മുസ്തഫ അഷ്റഫി കക്കുപ്പടി, , ഇബ്രാഹിം ഫൈസി ജെഡിയാർ, കെ. കെ. അബ്ദുല്ല ഹാജി ഖത്തർ, അബൂബക്കർ സലൂദ് നിസാമി, താജുദ്ദീൻ ദാരിമി പടന്ന, ഹാരിസ് ദാരിമി ബെദിര, ബഷീർ ദാരിമി, സുഹൈർ അസ്ഹരി, ഹമീദ് ഹാജി, കെ. എം സൈനുദ്ധീൻ ഹാജി, സ്വാലിഹ് മുസ്‌ലിയാർ, ചെർക്കളം അഹമ്മദ് മുസ്‌ലിയാർ, സലാം ഫൈസി, ഹമീദ് കേളോട്ട്, മഹ്മൂദ് ദേളി, യൂനുസ് ഫൈസി, യൂനുസ് ഹസനി, ഷരീഫ് നിസാമി, ഇസ്മായിൽ മച്ചംപാടി, മുഹമ്മദലി നീലേശ്വരം, സയ്യദ് ഉമറുൽ ഫാറൂഖ് തങ്ങൾ, മുഹമ്മദ്‌ ഫൈസി കജ, മൊയ്തീൻകുഞ്ഞി ചെർക്കള, ഇബ്രാഹിം മാവ്വൽ, അഹമ്മദ് ഷാഫി ദേളി, ഉമറുൽ ഫാറൂഖ് ദാരിമി, മുഹമ്മദ് കുഞ്ഞി തുരുത്തി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee.

SKSSF റമളാന്‍കാമ്പയിന്‍; ഖുര്‍ആന്‍ ടാലന്റ് ടെസ്റ്റ് രജിസ്‌ട്രേഷന്‍ ജൂണ്‍ 20 വരെ

കോഴിക്കോട്: 'സഹനം സമരം സമര്‍പ്പണം' പ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന റമളാന്‍ കാമ്പയിന്റെ ഭാഗമായിസംസ്ഥാനത്തെ തെരെഞ്ഞെടുത്തകേന്ദ്രങ്ങളില്‍ ഖുര്‍ആന്‍ ടാലന്റ്ടെസ്റ്റ് നടക്കും. ജൂലൈ ഒന്നിന് കാമ്പസുകളിലും രണ്ടിന് യൂണിറ്റുകളിലുമാണ് ടെസ്റ്റ് നടക്കുന്നത്. ഖുറആനിലെയാസീന്‍, മുല്‍ക്, കഹ്ഫ്, നൂര്‍ സൂറത്തുകളായിരിക്കും ടെസ്റ്റ് സിലബസ്. ശാഖ സെക്രട്ടറി, പ്രസിഡന്റ് തുടങ്ങിയവരുടെ മേല്‍ നോട്ടത്തില്‍നടക്കുന്നടെസ്റ്റിലെ പ്രധാന വിജയിയെ സംസ്ഥാന കമ്മിറ്റി ആദരിക്കും. മറ്റു വിജയികള്‍ക്ക് ശാഖ കമ്മിറ്റിപ്രോത്സാഹന സമ്മാനം നല്‍കണം. ഖുര്‍ആന്‍ ടാലന്റ് ടെസ്റ്റില്‍ പങ്കെടുക്കുന്നശാഖകള്‍ ജൂണ്‍ 20 ന്മുമ്പ്യൂണിറ്റിന്റെ പേരുംഅംഗീകരണ നമ്പറും സെക്രട്ടറിയുടെ വിലാസവും 9895757751 എന്ന നമ്പറിലേക്ക് എസ് എം എസ് അയക്കണം. ടെസ്റ്റ് സിലബസ് അനുബന്ധ വിവരങ്ങള്‍ www.skssf.in എന്ന സൈറ്റില്‍ ലഭ്യമാണ്.
- SKSSF STATE COMMITTEE

സിംസാറുല്‍ ഹഖ് ഹുദവിയുടെ റമളാന്‍ പ്രഭാഷണം ജൂണ്‍ 17ന് മണ്ണാര്‍ക്കാട്ട്

മണ്ണാര്‍ക്കാട്: എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റിയുടെ സംരംഭമായ ഇസ്‌ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തില്‍, പ്രമുഖ പണ്ഡിതനും യുവ പ്രഭാഷകനുമായ സിംസാറുല്‍ ഹഖ് ഹുദവി (അബുദാബി)യുടെ ഏകദിന റമളാന്‍ പ്രഭാഷണം 2016 ജൂണ്‍ 17 വെള്ളി രാത്രി തറാവീഹ് നമസ്‌ക്കാരാനന്തരം മണ്ണാര്‍ക്കാട് ബസ്റ്റാന്റിനടുത്തുള്ള കുടുഗ്രൗണ്ടില്‍ നടക്കും.     ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ സിംസാറുല്‍ ഹഖ് ഹുദവി അറബി, ഇംഗ്ലീഷ്, ഉറുദു എന്നീ ഭാഷകളിലായി വിവിധ രാഷ്ട്രങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തി ശ്രദ്ധേയനായ ഹുദവി അബൂദാബി ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഇസ്‌ലാമിക് സ്റ്റഡീസില്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി കൂടിയാണ്. ലോകരാഷ്ട്രങ്ങളില്‍ പ്രഭാഷണം നടത്തി പ്രശസ്തനായ സിംസാറുല്‍ഹഖ് ഹുദവി ആദ്യമായാണ് മണ്ണാര്‍ക്കാട്ട് പ്രഭാഷണത്തിനെത്തുന്നത്. 17ന് വെള്ളിയാഴ്ച നടക്കുന്ന ചടങ്ങ് എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് കുമരംപുത്തൂര്‍ എ.പി. മുഹമ്മദ് മുസ്‌ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. എസ്.കെ.ജെ.എം. സംസ്ഥാന പ്രസിഡണ്ട് സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ അധ്യക്ഷതവഹിക്കും. പി.വി. അബ്ദുല്‍ വഹാബ് എം പി മുഖ്യാഥിതിയായിരിക്കും. അഡ്വ: എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, പാണക്കാട് സയ്യിദ് സ്വാബിക്കലി ശിഹാബ് തങ്ങള്‍, ഓണംപിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തല്ലൂര്‍, പി.കെ. ഇമ്പിച്ചിക്കോയ തങ്ങള്‍ കൊടക്കാട്, സി.പി. ബാപ്പുമുസ്‌ലിയാര്‍, കെ.സി. അബൂബക്കര്‍ ദാരിമി, സി. മുഹമ്മദലി ഫൈസി, അലവി ഫൈസി കുളപ്പറമ്പ്, ടി.കെ. മുഹമ്മദ്കുട്ടി ഫൈസി പട്ടാമ്പി, കളത്തില്‍ അബ്ദുള്ള, ടി.എ. സലാം മാസ്റ്റര്‍, ഫായിദ ബഷീര്‍, മുസ്തഫ അഷ്‌റഫി കക്കുപ്പടി, അഡ്വ: ടി.എ. സിദ്ധീഖ്, ഷമീര്‍ ഫൈസി കോട്ടോപ്പാടം, കെ.പി. ബാപ്പുട്ടിഹാജി, ഹമീദ് ഹാജി പൊന്നങ്കോട്, വി.കെ. അബൂബക്കര്‍ എന്നിവര്‍ സംബന്ധിക്കും. ഹബീബ് ഫൈസി കോട്ടോപ്പാടം സ്വാഗതവും സംസം ബഷീര്‍ ഹാജി നന്ദിയും പറയും.
- SKSSF STATE COMMITTEE

ബഹ്റൈനില്‍ സമസ്ത സംഘടിപ്പിക്കുന്ന പ്രതിദിന ബഹുജന ഇഫ്താര്‍ സംഗമങ്ങള്‍ ശ്രദ്ധേയമാകുന്നു

പ്രതിദിനം മനാമയിലെ സമസ്ത ആസ്ഥാനത്ത് നോന്പുതുറക്കാനെത്തുന്നത് നിരവധി വിശ്വാസികള്‍

മനാമ: ബഹ്റൈനിലെ പ്രവാസികള്‍ക്കായി മനാമയിലെ സമസ്‌ത ബഹ്‌റൈന്‍ കമ്മറ്റി സംഘടിപ്പിച്ചു വരുന്ന പ്രതിദിന ഇഫ്താര്‍ സംഗമങ്ങള്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു. മനാമ സൂഖിലും പരിസര പ്രദേശങ്ങളിലുമുള്ള വിശ്വാസികള്‍ക്ക് ഏറെ അനുഗ്രഹവും ആശ്വാസവുമായി മാറുന്ന ബഹ്റൈന്‍ തലസ്ഥാന നഗരിയിലെ ഈ ഇഫ്താര്‍ സംഗമം റമസാന്‍ 30 ദിവസവും തുടരുമെന്നതും ഇതില്‍ ആര്‍ക്കും പങ്കെടുക്കാമെന്നതും സമസ്തയുടെ ഇഫ്താറിനെ കൂടുതല്‍ ശ്രദ്ധേയമാക്കുകയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഒരു പ്രചരണവുമില്ലാതെ മനാമ കേന്ദ്രീകരിച്ചു നടന്നു വരുന്ന ഈ പ്രതിദിന ഇഫ്താര്‍ സംഗമം ഈ വര്‍ഷം മുതല്‍ മനാമ ഗോള്‍ഡ് സിറ്റിയുടെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സമസ്ത ബഹ്റൈന്‍ കേന്ദ്ര കമ്മറ്റിയുടെ പുതിയ ഓഫീസ് ആസ്ഥാനത്തെ മദ്റസാ ഹാളിലാണ് നടക്കുന്നത്. റമളാന്‍ ആരംഭിച്ചതു മുതല്‍ എല്ലാ ദിവസവും ഇവിടെ നോമ്പുതുറക്കായി എത്തുന്ന വിശ്വാസികളുടെ എണ്ണം തിട്ടപ്പെടുത്താന്‍ കഴിയില്ലെങ്കിലും എല്ലാവര്‍ക്കും ആവശ്യമായ ഭക്ഷണം ഇവിടെ സജ്ജീകരിക്കപ്പെടുന്നുണ്ടെന്നതും ഈ ഇഫ്താറിന്‍റെ സവിശേഷതയാണ്. കേവലം ഒരു ഇഫ്താര്‍ ചടങ്ങ് എന്നതിനപ്പുറം വിശ്വാസികള്‍ക്ക് ആത്മീയാനുഭൂതി പകരുന്ന ഉദ്‌ബോധന പ്രഭാഷണവും തുടര്‍ന്നുള്ള സമൂഹ പ്രാര്‍ത്ഥനകളും സമസ്തയുടെ ഇഫ്താറിനെ വേറിട്ടതാക്കുന്നു. കൂടാതെ, പ്രാര്‍ത്ഥനക്ക് ഏറെ പ്രാധാന്യമുള്ള ഇഫ്താര്‍ സമയത്തുള്ള സമൂഹ പ്രാര്‍ത്ഥനക്കും പ്രഭാഷണങ്ങള്‍ക്കും സമസ്ത പ്രസിഡന്‍റ് കൂടിയായ സയ്യിദ് ഫക്റുദ്ധീന്‍ തങ്ങളാണ് മിക്ക ദിവസവും നേതൃത്വം നല്‍കി വരുന്നതെന്നതും ഇഫ്താര്‍ ചടങ്ങിന് ഇരട്ടി മധുരമാണ് നല്‍കുന്നത്.
ഫക് റുദ്ധീന്‍ തങ്ങളെ കൂടാതെ സമസ്ത ബഹ്റൈന്‍ കേന്ദ്ര ഭാരവാഹികളും മദ്റസാ അദ്ധ്യാപകരും പണ്ഢിതന്മാരും നേതാക്കളുമടങ്ങുന്ന ഒരു നിരയുടെ സാന്നിധ്യവും ഇഫ്താര്‍ ചടങ്ങിനെ സന്പന്നമാക്കുന്നുണ്ട്. പ്രതിദിനം വന്‍ സാന്പത്തിക ചിലവ് പ്രതീക്ഷിക്കുന്ന ഈ ഇഫ്താറിന്‍റെ ചിലവുകള്‍ വഹിക്കുന്നതും ഉദാര മതികളായ വിശ്വാസികളും പ്രവാസികളായ ചില കച്ചവട സ്ഥാപനങ്ങളുടെ ഉടമകളുമാണ്.
ഒരു വിശ്വാസിയെ നോന്പു തുറപ്പിച്ചാല്‍ അതിന് സഹായിച്ചവനും സമാനമായ പ്രതിഫലം അല്ലാഹു നല്‍കുമെന്നാണ് പ്രവാചകാദ്ധ്യാപനം. ഈ അടിസ്ഥാനത്തില്‍ പ്രതിദിനം നൂറു കണക്കിന് വിശ്വസികളെ നോന്പു തുറപ്പിച്ച പ്രതിഫലം ലഭ്യമാകുന്ന സമസ്തയുടെ ഇഫ്താറിന് സ്പോണ്‍സര്‍ ചെയ്യാന്‍ വിശ്വാസികളും കച്ചവട സ്ഥാപനങ്ങളും മത്സരിക്കുന്ന അനുഭവവും ഉണ്ടാകാറുണ്ട്. അതു കൊണ്ടു തന്നെ ഇവിടെ നോന്പു തുറക്കാവശ്യമായ വെള്ളം, ഫ്രൂട്ട്സ്, പലഹാരങ്ങള്‍ തുടങ്ങിയവയില്‍ പലതും ഇതിനകം മിക്ക വിശ്വാസികളും നേരത്തെ സ്പോണ്‍സര്‍ ചെയ്യാറാണ് പതിവ്.
സമസ്ത പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ തങ്ങള്‍, സെക്രട്ടറി എസ്.എം. അബ്ദുല്‍ വാഹിദ്, ട്രഷറര്‍ വി.കെ കുഞ്ഞഹമ്മദ് ഹാജി എന്നിവരുടെയും മദ്റസാ അദ്ധ്യാപകരുടെയും നേതൃത്വത്തിലാണ് പ്രതിദിനം ഇഫ്താര്‍ ഒരുക്കങ്ങള്‍ ഇവിടെ നടന്നു വരുന്നത്. കൂടാതെ ഇഫ്താറിനോടനുബന്ധിച്ച് വിഭവങ്ങള്‍ സജ്ജീകരിക്കാനും ഭക്ഷണം വിതരണം ചെയ്യാനും എസ്.കെ.എസ്.എസ്.എഫ് - വിഖായയുടെ നേതൃത്വത്തിലുള്ള വിപുലമായ ഒരു വളണ്ടിയര്‍ ടീമും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
എല്ലാദിവസവും നോന്പു തുറക്കു ശേഷം ഇവിടെ തന്നെ മഗ് രിബ് നമസ്കാരത്തിനുള്ള സൗകര്യവും സമസ്ത ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം ദിവസവും രാത്രി 8.മണിയോടെ സ്ത്രീകള്‍ക്ക് മാത്രമായി സമൂഹ തറാവീഹ് നിസ്കാരവും ഇവിടെ നടന്നു വരുന്നുണ്ട്. ഇതിന് നേതൃത്വം നല്‍കുന്നത് സ്ത്രീകള്‍ തന്നെയാണ് എന്നതിനാല്‍ നിരവധി സഹോദരിമാരാണ് ഈ സൗകര്യം ഓരോ ദിവസവും ഉപയോഗപ്പെടുത്തി വരുന്നത്.
കൂടാതെ തൊട്ടടുത്തള്ള സമസ്ത പള്ളി എന്നറിയപ്പെടുന്ന മസ്ജിദ് കേന്ദ്രീകരിച്ച് ദിവസവും രാത്രി 10 മണിക്ക് പുരുഷന്മാര്‍ക്കായി തറാവീഹ് സൗകര്യവും സമസ്ത സജ്ജീകരിച്ചിട്ടുണ്ട്. സമസ്ത മദ്റസാ മുഅല്ലിം കൂടിയായ ഉസ്താദ് ഹാഫിള് ശറഫുദ്ധീന്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കുന്ന ഈ നമസ്കാരത്തിന് പള്ളി നിറഞ്ഞൊഴുകിയാണ് വിശ്വാസികള്‍ സംബന്ധിച്ചു വരുന്നത്.
കേന്ദ്ര കമ്മറ്റിക്കു പുറമെ ബഹ്റൈന്‍റെ വിവിധ ഭാഗങ്ങളിലുള്ള ഏരിയാ കമ്മറ്റികളുടെ കീഴിലും ഇത്തരം സംരംഭങ്ങള്‍ ഇപ്പോള്‍ വ്യാപകമാക്കാന്‍ കേന്ദ്ര കമറ്റി നിര്‍ദേശിച്ചിട്ടുണ്ട്, ഇതിനാവശ്യമായ മാര്‍ഗ നിര്‍ദേശങ്ങളും സഹായ സഹകരണങ്ങളും കേന്ദ്ര കമ്മറ്റി നല്‍കി വരുന്നുണ്ട്. കൂടാതെ ഏരിയാ കമ്മറ്റികളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി സമസ്ത കേന്ദ്ര കമ്മറ്റി ആവശ്യാനുസരണം ഉസ്താദുമാരെ അയക്കുന്നുമുണ്ട്
പ്രതിദിന ഇഫ്താര്‍ സംഗമങ്ങള്‍ക്കു പുറമെ എല്ലാ വ്യാഴാഴ്ച രാത്രിയിലും ഇവിടെ സ്വലാത്ത് മജ് ലിസ്, മത പഠന ക്ലാസ്സുകള്‍, വിവിധ ജീവകാരുണ്ണ്യ സേവന പ്രവര്‍ത്തനങ്ങള്‍ എന്നിവയും നടന്നു വരുന്നുണ്ട്‌.
ഐഹിക ലാഭേഛകള്‍ ഏതുമില്ലാതെ ഈ പദ്ധതികളുടെയെല്ലാം പ്രചരണങ്ങള്‍ സ്വയം ഏറ്റെടുത്ത് നടത്തുന്നതും ആവശ്യമായ ചിലവുകള്‍ വഹിക്കുന്നതും ഈ ഭാഗങ്ങളിലുള്ള സാധാരണക്കാരും ഉദാരമതികളായ വിശ്വാസികളാണെന്നതും സമസ്തയുടെ സംരംഭങ്ങളെ കൂടുതല്‍ ജനകീയവും വേറിട്ടതുമാക്കുന്നു.
- samastha news