സ്വാതന്ത്ര്യ ദിനത്തിൽ 200 കേന്ദ്രങ്ങളിൽ എസ് കെ എസ് എസ് എഫ് ഫ്രീഡം സ്ക്വയർ

കോഴിക്കോട്: സ്വാതന്ത്ര്യ ദിനത്തിൽ വർഷങ്ങളായി എസ് കെ എസ് എസ് എഫ് നടത്തി വരുന്ന ഫ്രീഡം സ്ക്വയർ ഈ വർഷം ഇരുനൂറ് മേഖലാ കേന്ദ്രങ്ങളിൽ നടത്താൻ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. 'സ്വാതന്ത്ര്യം സംരക്ഷിക്കാം, സമരം തുടരാം' എന്ന സന്ദേശവുമായി ഓരോ കേന്ദ്രങ്ങളിലും നൂറ് കണക്കിന് വിദ്യാർത്ഥി യുവജനങ്ങളെ അണിനിരത്തിയാണ് പരിപാടികൾ സംഘടിപ്പിക്കുക. സ്വാതന്ത്ര്യ സമര ചരിത്രം, രാജ്യത്തിന്റെ ബഹുസ്വരത, ഫാഷിസ്റ്റ് ഭീഷണിയും പ്രതിരോധവും, രാഷ്ട്ര നിർമാണത്തിൽ പുതുതലമുറയുടെ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങൾ വ്യാപകമായി ചർച്ച ചെയ്യുന്ന പ്രചാരണങ്ങൾ നടത്തും. കേരളത്തിന് പുറമെ വിവിധ സംസ്ഥാനങ്ങളിലെയും ഗൾഫ് രാജ്യങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലും ഫ്രീഡം സ്ക്വയർ സംഘടിപ്പിക്കും.
പരിപാടികൾക്ക് അന്തിമരൂപം നൽകുന്നതിന് ജൂൺ 30 ന് ശനിയാഴ്ച 3 മണിക്ക് ചേളാരി സമസ്താലയത്തിലും ജൂലൈ ഒന്നിന് രാവിലെ 11 മണിക്ക് ആലുവ സെൻട്രൽ മസ്ജിദ് ഹാളിലും നേതൃസംഗമം നടക്കും.
- https://www.facebook.com/SKSSFStateCommittee/photos/a.1723333694591623.1073741839.1664451827146477/2101387530119569/?type=3&theater

'സ്മാര്‍ട്ട്' രണ്ടാമത് ബാച്ച് നാടിന്ന് സമര്‍പ്പിച്ചു

മണ്ണാര്‍ക്കാട്: എസ് കെ എസ് എസ് എഫ് വിദ്യാഭ്യാസ വിഭാഗമായ ട്രന്റിന്റെ ആഭിമുഖ്യത്തില്‍ മണ്ണാര്‍ക്കാട് ഇസ്‌ലാമിക് സെന്ററില്‍ വെച്ച് നടത്തിവരുന്ന സ്റ്റുഡന്റസ് മൊബിലൈസഷന്‍ ഫോര്‍ അക്കാഡമിക് റീച് ആന്‍ഡ് തര്‍ബിയ - സ്മാര്‍ട്ട് പദ്ധതിയുടെ രണ്ടാമത് ബാച്ചിന്റെ ഉല്‍ഘാടനം എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട്‌സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. രാജ്യത്തെ ഉന്നത സ്ഥാപനങ്ങളില്‍ പഠിക്കുന്നതിനും സിവില്‍ സര്‍വീസ് അനുബന്ധ മേഖലകളില്‍ തൊഴില്‍ നേടുന്നതിനും സാമൂഹിക ധാര്‍മ്മിക അവബോധമുള്ള വിദ്യാര്‍ത്ഥി തലമുറയെ യോഗ്യരാക്കുന്നതിനുള്ള പരിശീലന പദ്ധതിയാണ് മണ്ണാര്‍ക്കാട് ഇസ്‌ലാമിക് സെന്റര്‍ ആസ്ഥാനമായി നടക്കുന്ന സ്മാര്‍ട്ട്. ഉദ്ഘാടനചടങ്ങില്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന നേതാക്കളായ ശാഹുല്‍ ഹമീദ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ഹബീബ് ഫൈസി കോട്ടോപ്പാടം, സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് ഷാഹിദ്‌ തിരുവള്ളൂര്‍, ട്രന്റ് ഡയറക്ടര്‍ ഡോ. ടി. എ. മജീദ് കൊടക്കാട്, ട്രന്റ് സംസ്ഥാന കണ്‍വീനര്‍ റഷീദ് കൊടിയൂറ, ബഷീര്‍ സാഹിബ്, ഡോ. ശംസീര്‍ അലി, പ്രഫ. ശംസാദ്‌സലീം , മുശ്താഖ് ഒറ്റപ്പാലം, ജാസ് അലി ഹാജി, അശ്ക്കര്‍ കരിമ്പ, ശമീര്‍ ഫൈസി, കബീര്‍ അന്‍വരി നാട്ടുകല്‍, ഉബൈദ് ആക്കാടന്‍, ശാഫി മാസ്റ്റര്‍, പ്രഫ: സി.പി സൈനുദ്ധീന്‍, എസ് കെ എസ് എസ് എഫ്, ട്രെന്‍ഡ് സംസ്ഥാന-ജില്ല നേതാക്കള്‍ സംബന്ധിച്ചു.
- www.skssf.in

SKSSF Friday Message 29-06-2018


- https://www.facebook.com/SKSSFStateCommittee/photos/a.1723333694591623.1073741839.1664451827146477/2100407980217524/?type=3&theater

ഹാജി കെ മമ്മദ് ഫൈസി അര്‍പ്പിത സേവനത്തിന്റെ അനുപമ മാതൃക: പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ

പെരിന്തല്‍മണ്ണ : അര്‍പ്പിത സേവനത്തിന്റെ അനുപമ മാതൃകയായിരുന്നു ഹാജി കെ. മമ്മദ് ഫൈസിയെന്ന് പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ പറഞ്ഞു. ജാമിഅഃ നൂരിയ്യയില്‍ നടന്ന മമ്മദ് ഫൈസി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരു വലിയ മത പണ്ഡിതനായിരിക്കെ ബിസിനസ്സുകാരനായും, വിദ്യഭ്യാസ പ്രവര്‍ത്തകനായും മത-രാഷ്ട്രീയ രംഗങ്ങളിലെ മികച്ച സംഘാടകനായും പ്രതിഭ തെളിയിച്ച ഫൈസിയുടെ വ്യക്തിത്വം ആരെയും വിസ്മയിപ്പിക്കുന്നതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലും അനാഥ സംരക്ഷണ മേഖലകളിലുമെല്ലാം ഫൈസിയുടെ സേവനം നിസ്തുലവും അനുകരണീയവുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സമസ്ത സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ഇ. ഹംസ ഫൈസി ഹൈതമി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ശിഹാബ് ഫൈസി കൂമണ്ണ, എ.ടി മുഹമ്മദലി ഹാജി സംസാരിച്ചു.
- JAMIA NOORIYA PATTIKKAD

സമസ്ത 'സേ' പരീക്ഷ ജൂലായ് ഒന്നിന്

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് 2018 ഏപ്രില്‍ 28, 29 തിയ്യതികളില്‍ നടത്തിയ പൊതുപരീക്ഷയില്‍ ഒരു വിഷയത്തിന് മാത്രം പരാജയപ്പെടുകയോ ആബ്‌സന്റാവുകയോ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് നടത്തുന്ന 'സേ' പരീക്ഷ ജൂലായ് 1ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വെച്ച് നടക്കും.
കേരളത്തിലും വിദേശ രാജ്യങ്ങളിലുമായി 125 കേന്ദ്രങ്ങളില്‍ വെച്ചാണ് 'സേ' പരീക്ഷ നടക്കുന്നത്. സേ പരീക്ഷക്ക് രജിസ്തര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ അന്നെ ദിവസം രാവിലെ 10 മണിക്ക് മുമ്പായി അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ എത്തിച്ചേരണമെന്ന് പരീക്ഷാബോര്‍ഡ് ചെയര്‍മാന്‍ എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ അറിയിച്ചു.
- Samasthalayam Chelari

മത വിജ്ഞാന സമ്പാദനം പാരത്രിക വിജയത്തിനുള്ള ഉത്തമ വഴി: കെ ആലിക്കുട്ടി മുസ്‌ലിയാര്‍

പെരിന്തല്‍മണ്ണ: മത വിജ്ഞാന സമ്പാദനവും അധ്യാപനവും പാരത്രിക വിജയത്തിനുള്ള ഏറ്റവും ഉത്തമമായ വഴിയാണെന്നും ആ പാതയില്‍ പ്രവേശിക്കാനുള്ള സൗഭാഗ്യം ദൈവികമായ പ്രത്യേക അനുഗ്രഹമാണെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രസ്താവിച്ചു. പട്ടിക്കാട് ജാമിഅഃ നൂരിയ്യഃയില്‍ പഠനോല്‍ഘാടനം നിര്‍വ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമകാലിക യുഗത്തില്‍ മത വിദ്യാര്‍ത്ഥികളുടേയും മതാദ്ധ്യാപകരുടേയും ഉത്തരവാദിത്വം വളരെ വലുതാണെന്നും തങ്ങളിലര്‍പ്പിതമായ മഹത്തായ ദൗത്യം യഥാവിധി നിര്‍വ്വഹിക്കാന്‍ എല്ലാ പണ്ഡിതന്‍മാരും പ്രബോധകരും തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഹമീദ മാസ്റ്റര്‍ എം.എല്‍.എ, ഹംസ ഫൈസി അല്‍ ഹൈതമി, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, ശിഹാബ് ഫൈസി കൂമണ്ണ, സുലൈമാന്‍ ഫൈസി ചുങ്കത്തറ, എ ബാപ്പു ഹാജി, എ.ടി മുഹമ്മദലി ഹാജി, എം അബൂബക്കര്‍ ഹാജി സംസാരിച്ചു.
ഫോട്ടോ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃയില്‍ നടന്ന പഠനോല്‍ഘാടനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ നിര്‍വ്വഹിക്കുന്നു
- JAMIA NOORIYA PATTIKKAD

SKSBV സില്‍വര്‍ ജൂബിലി പ്രഭാഷക ശില്‍പ്പശാല നാളെ ചേളാരിയില്‍

ചേളാരി: സമസ്ത കേരള സുന്നി ബാലവേദി ഡിസംബര്‍ 24,25,26 തിയ്യതികളില്‍ മലപ്പുറം ബൈത്തുല്‍ ഹികമില്‍ വെച്ച് സംഘടിപ്പിക്കുന്ന സില്‍വര്‍ ജൂബിലിയുടെ ഭാഗമായി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പ്രഭാഷക ശില്‍പ്പശാല മുപ്പതിന് ഉച്ചക്ക് 2 മണി മുതല്‍ ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ.മോയിന്‍ കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷനാകും. സംഘടന പിന്നിട്ട വഴികള്‍ എസ്.കെ.ജെ.എം.സി.സി മാനേജര്‍ എം.എ ഉസ്താദ് ചേളാരി ബൈത്തുല്‍ ഹികം ഡോ.സുബൈര്‍ ഹുദവി ചേകന്നൂര്‍, നാം മുന്നോട്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി എന്നിവര്‍ അവതരിപ്പിക്കും. എസ്.കെ.ജെ.എം.സി.സി സെക്രട്ടറി കൊടക് അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം നിര്‍വഹിക്കും. അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, ഹുസൈന്‍ കുട്ടി മുസ്ലിയാര്‍, അബ്ദുസമദ് മുട്ടം, ഹസൈനാര്‍ ഫൈസി ഫറോഖ്, സയ്യിദ് സ്വദഖത്തുള്ള തങ്ങള്‍ അരിമ്പ്ര, റബീഉദ്ദീന്‍ വെന്നിയൂര്‍, ഫുആദ് വെള്ളിമാട്കുന്ന്, മുനാഫര്‍ ഒറ്റപ്പാലം, ശഫീഖ് മണ്ണഞ്ചേരി, അസ്‌ലഹ് മുതുവല്ലൂര്‍, റിസാല്‍ ദര്‍അലി ആലുവ, അനസ് അലി ആമ്പല്ലൂര്‍, മുബശിര്‍ മേപ്പാടി, ഫര്‍ഹാന്‍ കൊടക്, മുഹ്‌സിന്‍ ഓമശ്ശേരി, തുടങ്ങിയവര്‍ സംബന്ധിക്കും. മുന്‍ കൂട്ടി റജിസറ്റര്‍ ചെയ്തവരും ജില്ല സംസ്ഥാന ഭാരവാഹികളുമാണ് ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത്.
- Samastha Kerala Jam-iyyathul Muallimeen

ജംഇയ്യത്തുല്‍ മുഫത്തിശീന്‍ ശില്‍പശാല സമാപിച്ചു

എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ (പ്രസിഡന്റ്), കെ.എച്ച്.കോട്ടപ്പുഴ (ജനറല്‍ സെക്രട്ടറി), വി.കെ.എസ്. തങ്ങള്‍ (ഖജാഞ്ചി)

ചേളാരി: മൂന്ന് ദിവസമായി ചേളാരി സമസ്താലയത്തില്‍ നടന്നുവരുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ ശില്‍പശാല സമാപിച്ചു. പുതിയ അധ്യയന വര്‍ഷത്തെ കര്‍മപദ്ധതികളും മാറിയ പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശീലനത്തിന്റെ മൊഡ്യൂള്‍ അവതരണവും ഉള്‍പ്പെടെ എട്ട് സേഷനുകളിലായി നടന്ന ശില്‍പശാലയില്‍ പുതുതായി നിയമിതരായവര്‍ ഉള്‍പ്പെടെ 105 മുഫത്തിശുമാരും 40 മുദരിബുമാരും പങ്കെടുത്തു.
സമാപന ദിവസം ജംഇയ്യത്തുല്‍ മുഫത്തിശീന്‍ പ്രസിഡന്റ് എം.ടി. അബ്ദുല്ല മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക കൗണ്‍സിലില്‍ വെച്ച് പുതിയ ഭാവാഹികളെ തെരഞ്ഞെടുത്തു. എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍ (പ്രസിഡന്റ്), ഖാരിഅ് അബ്ദുറസാഖ് മുസ്‌ലിയാര്‍ പുത്തലം, വി.കെ. ഉണ്ണീന്‍കുട്ടി മുസ്‌ലിയാര്‍ (വൈസ് പ്രസിഡന്റുമാര്‍), കെ.എച്ച്.കോട്ടപ്പുഴ (ജനറല്‍ സെക്രട്ടറി), വി. ഉസ്മാന്‍ ഫൈസി ഇന്ത്യനൂര്‍, കെ.ഇ. മുഹമ്മദ് മുസ്‌ലിയാര്‍ (സെക്രട്ടറിമാര്‍), വി.കെ.എസ്. തങ്ങള്‍ (ട്രഷറര്‍), കെ.വി കുഞ്ഞിമൊയ്തീന്‍ മുസ്‌ലിയാര്‍ (ക്ഷേമനിധി കണ്‍വീനര്‍), ടി.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ (ജോ. കണ്‍വീനര്‍) തിരഞ്ഞെടുത്തു.
സുതാര്യവും വ്യവസ്ഥാപിതവുമായ രീതിയില്‍ നടന്നുവരുന്ന മദ്‌റസകളെ പ്രത്യേക ബോര്‍ഡിന് കീഴില്‍ അംഗീകാരം നേടണമെന്ന വ്യവസ്ഥ കൊണ്ടുവരാനുള്ള കേന്ദ്ര നീക്കത്തിനെതിരെ യോഗം ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തുകയും കേന്ദ്രസര്‍ക്കാര്‍ അത്തരം നടപടികളില്‍ നിന്ന് പിന്തിരിയണമെന്ന് പ്രമേയം മുഖേന ആവശ്യപ്പെടുകയും ചെയ്തു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എം.എ. ചേളാരി, കെ.പി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, കെ.സി. അഹ്മദ് കുട്ടി മൗലവി പ്രസംഗിച്ചു. കെ.എച്ച്. കോട്ടപ്പുഴ സ്വാഗതവും കെ.ഇ. മുഹമ്മദ് മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.
- Samasthalayam Chelari

ദാറുല്‍ഹുദാ സെക്കന്‍ഡറി പ്രവേശന ഫലം പ്രസിദ്ധീകരിച്ചു

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ മുഴുവന്‍ യു.ജി കോളേജുകളിലെയും സെക്കന്‍ഡറിയിലേക്ക് നടന്ന ഏകീകൃത പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം വാഴ്‌സിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അറിയാവുന്നതാണ്.
വാഴ്‌സിറ്റിക്കു കീഴിലുള്ള ഫാഥ്വിമ സഹ്‌റാ വനിതാകോളജ്, മമ്പുറം ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജ് എന്നീ സ്ഥാപനങ്ങളിലേക്കു നടന്ന പ്രവേശന പരീക്ഷയുടെ ഫലവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ദാറുല്‍ഹുദാ സെക്കന്‍ഡറിയിലേക്ക് ഇത്തവണ മുവ്വായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് അപേക്ഷിച്ചത്. കേരളത്തിലെ 24 സ്ഥാപനങ്ങളിലായി 888 സീറ്റുകളിലേക്കാണ് ഒന്നാം അലോട്ട്‌മെന്റിന്‍ പ്രവേശനം ലഭിച്ചത്. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുകയും ഈ മാസം 30 നകം നിശ്ചിത സ്ഥാപനങ്ങളില്‍ പ്രവേശനം ഉറപ്പുവരുത്തേണ്ടതുമാണ്.
പുതുതായി പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ജൂലായ് 4 ന് ബുധനാഴ്ച ക്ലാസുകളാരംഭിക്കും. മമ്പുറം ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജിലേക്ക് പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കും 4 നു ക്ലാസുകളാരംഭിക്കും.
വാഴ്‌സിറ്റിയുടെ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജിലെ 17 സീറ്റുകളിലേക്ക് 378 വിദ്യാര്‍ത്ഥികളും വനിതാ കോളേജ് സെക്കന്‍ഡറിയിലെ 35 സീറ്റുകളിലേക്ക് 559 വിദ്യാര്‍ത്ഥികളുമാണ് ഇത്തവണ പ്രവേശന പരീക്ഷ എഴുതിയത്.
വനിതാകോളേജിലേക്ക് പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ 7 ന് ശനിയാഴ്ച ക്ലാസുകളാരംഭിക്കും.
- Darul Huda Islamic University

വൈജ്ഞാനിക വിപ്ലവത്തിന് മദ്‌റസകള്‍ വഹിച്ച പങ്ക് നിസ്തുലം: കെ. ആലിക്കുട്ടി മുസ്‌ലിയാര്‍

ചേളാരി: വൈജ്ഞാനിക വിപ്ലവത്തിന് മദ്‌റസകള്‍ വഹിച്ച പങ്ക് നിസ്തുലമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ.കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. ചേളാരി സമസ്താലയത്തില്‍ നടന്നുവരുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ ത്രിദിന ശില്‍പശാലയുടെ രണ്ടാം ദിവസത്തെ പരിപാടികള്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്‌റസ വിദ്യാഭ്യാസത്തിന്റെ ലോകമാതൃകയാണ് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്. കേരളീയ സമൂഹത്തിന് ദിശാബോധം നല്‍കിയത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രവര്‍ത്തനഫലമായാണെന്നും അദ്ദേഹം പറഞ്ഞു. മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ അദ്ധ്യക്ഷനായി. എസ്.വി. മുഹമ്മദലി മാസ്റ്റര്‍, പി.കെ. ഷാഹുല്‍ഹമീദ് മാസ്റ്റര്‍ എന്നിവര്‍ ക്ലാസെടുത്തു. കെ.എച്ച്. കോട്ടപ്പുഴ സ്വാഗതവും കെ.സി. അഹ്മദ്കുട്ടി മൗലവി നന്ദിയും പറഞ്ഞു.
- Samasthalayam Chelari

മദ്‌റസകള്‍ക്ക് അഫിലിയേഷന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണം: സമസ്ത

കോഴിക്കോട്: മദ്‌റസകള്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ ബോര്‍ഡിന് കീഴില്‍ അഫിലിയേഷന്‍ നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാരും, ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാരും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ചട്ടങ്ങള്‍ പാലിച്ചും സൊസൈറ്റീസ് രജിസ്‌ത്രേഷന്‍ ആക്ട് അനുസരിച്ചുമാണ് രാജ്യത്തെ മദ്‌റസകള്‍ പ്രവര്‍ത്തിച്ചുവരുന്നത്. സര്‍ക്കാറുകളുടെ ഏത് പരിശോധനകള്‍ക്കും വിധേയമാകും വിധം സുതാര്യവും വ്യവസ്ഥാപിതവുമായി പ്രവര്‍ത്തിച്ചുവരുന്ന മദ്‌റസകള്‍ക്ക് മേല്‍ അനാവശ്യ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കമായി വേണം ഇതിനെ കരുതാന്‍. കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തോടൊപ്പം രാജ്യസ്‌നേഹവും ധാര്‍മിക ബോധവും സൃഷ്ടിച്ച് ഉത്തമ പൗരന്മാരാക്കി വളര്‍ത്തുന്ന ദൗത്യമാണ് മദ്‌റസകള്‍ നിര്‍വ്വഹിക്കുന്നത്. അത്തരം മദ്‌റസകളുടെ പ്രവര്‍ത്തനം തടയിടാനുള്ള ഒരു നീക്കവും അനുവദിക്കില്ലെന്നും അവര്‍ പറഞ്ഞു.
- Samasthalayam Chelari

SKIC തര്‍ബിയത്ത് ക്യാമ്പ് സംഘടിപ്പിച്ചു

റിയാദ്: പ്രവാചക പാഠങ്ങള്‍ പാലിച്ച് കുടുംബ ജീവിതം മാതൃകാപരമാക്കണമെന്നും, എങ്കില്‍ മാത്രമേ ഉത്തമ പൗരന്മാരുളള ഉത്തമ സമൂഹമുണ്ടാകുകയുളളുവെന്നും എസ്. കെ. ഐ. സി റിയാദ് തര്‍ബിയത്ത് ക്യാമ്പ് അഭിപ്രായപ്പെട്ടു. ശാഫി ദാരിമി പാങ്ങ് അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട് ഉദ്ഘാടനം ചെയ്തു. മുസ്തഫ ബാഖവി പെരുമുഖം മുഖ്യപ്രഭാഷണം നടത്തി. എസ്. കെ. ഐ. സിയുടെ ഭാഗമായ വാദീനൂര്‍ ഹജ്ജ് രജിസ്‌ട്രേഷന്‍ ഉദ്ഘാടനം എന്‍. സി. മുഹമ്മദ് ഹാജി കണ്ണൂര്‍ നിര്‍വഹിച്ചു. ബഷീര്‍ ഫൈസി ചുങ്കത്തറ, അബ്ദുറഹ്മാന്‍ ഹുദവി, സലീം വാഫി മൂത്തേടം, എം. ടി. പി മുനീര്‍ അസ്അദി, അലവിക്കുട്ടി ഒളവട്ടൂര്‍, ശമീര്‍ പുത്തൂര്‍ പ്രസംഗിച്ചു. അബ്ദുറസാഖ് വളക്കൈ, മുഹമ്മദലി ഹാജി, ഉമര്‍ കോയ ഹാജി, അബൂബക്കര്‍ ഹാജി ബ്ലാത്തൂര്‍, സലീം വാഫി തവനൂര്‍, ബഷീര്‍ താമരശ്ലേരി, മുഹ്‌സിന്‍ വാഫി, ജുനൈദ് മാവൂര്‍, ഇബ്‌റാഹീം സുബ്ഹാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഹബീബുളള പട്ടാമ്പി സ്വാഗതവും ഇഖ്ബാല്‍ കാവനൂര്‍ നന്ദിയും പറഞ്ഞു.
- Alavikutty Olavattoor - Al-Ghazali

ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 60-ാം വാര്‍ഷികം; പ്രഭാഷക ശില്‍പശാല നടത്തി

തേഞ്ഞിപ്പലം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി പ്രത്യേകം തെരഞ്ഞെടുത്ത പ്രഭാഷകര്‍ക്കുള്ള സംസ്ഥാനതല ശില്‍പശാല 'ഇന്‍തിബാഹ് 2018' ചേളാരി സെഞ്ച്വറി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. സി.കെ.എം. സ്വാദിഖ് മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ.മോയിന്‍കുട്ടി മാസ്റ്റര്‍, എം.എ. ചേളാരി, എം.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക്, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ഡോ.സുബൈര്‍ ഹുദവി ചേകനൂര്‍, ഹാജി പി.കെ. മുഹമ്മദ് പ്രസംഗിച്ചു.
ഫോട്ടോ: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാനതല പ്രഭാഷക ശില്‍പശാല 'ഇന്‍തിബാഹ് 2018' ചേളാരിയില്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
- Samastha Kerala Jam-iyyathul Muallimeen

സുന്നി ബാലവേദി സില്‍വര്‍ ജൂബിലി യൂണിറ്റ് അസ്സംബ്ലിക്ക് തുടക്കമായി

ചേളാരി: ''നന്മ കൊണ്ട് നാടൊരുക്കാം വിദ്യ കൊണ്ട് കൂടു തീര്‍ക്കാം'' എന്ന പ്രമേയവുമായി ഡിസംബര്‍ 24, 25, 26 തിയ്യതികളില്‍ മലപ്പുറം ബൈത്തുല്‍ ഹികമില്‍ വെച്ച് നടക്കുന്ന സമസ്ത കേരള സുന്നി ബാലവേദി സില്‍വര്‍ ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി സംഘടിപിക്കുന്ന യൂണിറ്റ് അസ്സംബ്ലിക്ക് തുടക്കമായി. ജൂലൈ 5 വരെ നീണ്ടു നില്‍ക്കുന്ന യൂണിറ്റ് അസ്സംബ്ലിയുടെ ഭാഗമായി യൂണിറ്റ് തലങ്ങളില്‍ ഭാരവാഹികളെ തിരഞ്ഞെടുക്കല്‍, റിലീഫ് പ്രവര്‍ത്തനം, നവാഗത സംഗമം, മധുരവിതരണം, സില്‍വര്‍ ജൂബിലി പ്രചരണാരംഭം, പ്രമേയ പ്രഭാഷണം എന്നിവ നടക്കും. സംസ്ഥാനത്തിനകത്തും പുറത്തുമായി ഒന്‍പതിനായിരത്തോളം യൂണിറ്റ് കേന്ദ്രങ്ങളില്‍ കാമ്പയിന്‍ കാലയളവില്‍ വ്യവസ്ഥാപിതമായി യൂണിറ്റ് കമ്മിറ്റി നിലവില്‍ വരികയും സില്‍വര്‍ ജൂബിലിയുടെ യൂണിറ്റ് തല പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാവുകയും ചെയ്യും.
യൂണിറ്റ് അസ്സംബ്ലിയും സില്‍വര്‍ ജൂബിലി പ്രചാരണ പ്രവര്‍ത്തനങ്ങളും വന്‍ വിജയമാക്കണമെന്ന് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി, ട്രഷറര്‍ ഫുആദ് വെള്ളിമാട്കുന്ന് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
- Samastha Kerala Jam-iyyathul Muallimeen

ജാമിഅഃ നൂരിയ്യ അറബിയ്യ പ്രവേശന പരീക്ഷ തിങ്കളാഴ്ച

പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയിലെ അടുത്ത അധ്യായന വര്‍ഷത്തെ പുതിയ ബാച്ചിലേക്കുള്ള ഇന്റര്‍വ്യൂ ജൂണ്‍ 25, തിങ്കള്‍ കാലത്ത് 9 മണി മുതല്‍ ആരംഭിക്കുന്നതാണ്. മുത്വവ്വല്‍, മുഖ്തസ്വര്‍ വിഭാഗങ്ങളിലേക്കാണ് പ്രവേശനം നടക്കുന്നത്. അപേക്ഷകള്‍ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികള്‍ കൃത്യ സമയത്ത് ജാമിഅയില്‍ എത്തിച്ചേരണമെന്ന് ശൈഖുല്‍ ജാമിഅഃ കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അറിയിച്ചു.
- JAMIA NOORIYA PATTIKKAD

ദാറുല്‍ഹുദാ സ്ഥാപനങ്ങള്‍ തിങ്കളാഴ്ച തുറക്കും

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ മുഴുവന്‍ യു.ജി സ്ഥാപങ്ങളും റമദാന്‍ വാര്‍ഷികാവധിക്കു ശേഷം ജൂണ്‍ 25 ന് തിങ്കളാഴ്ച പുതിയ അധ്യയന വര്‍ഷം ആരംഭിക്കും. വാഴ്‌സിറ്റിക്കു കീഴിലുള്ള മമ്പുറം ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജും നാളെ തുറക്കും. പുതുതായി പിജിയിലേക്ക് പ്രവേശം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് 26 ന് ചൊവ്വാഴ്ച അഡ്മിഷന്‍ എടുക്കണം. വാഴ്‌സിറ്റിയുടെ ഫാഥിമ സഹ്‌റാ വനിതാ കോളേജ് 30 ശനിയാഴ്ച തുറക്കമെന്നും അറിയിച്ചു.
- Darul Huda Islamic University

ജംഇയ്യത്തുല്‍ മുഫത്തിശീന്‍ ശില്‍പശാല ജൂണ്‍ 25 മുതല്‍ 27 കൂടി ചേളാരിയില്‍

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ശില്‍പശാല ജൂണ്‍ 25 മുതല്‍ 27 കൂടി ചേളാരി സമസ്താലയത്തില്‍ വെച്ച് നടക്കും. 25ന് രാവിലെ 9 മണിക്ക് സമസ്ത കേരള മത വിദ്യഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ ഉല്‍ഘാടനം ചെയ്യും. എസ്.കെ.ഐ.എം.വി ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും. കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം (തഫ്ത്തീഫ് എങ്ങനെ കാര്യക്ഷമമാക്കാം ?), കെ.പി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ ഉഗ്രപുരം (റിക്കാര്‍ഡുകള്‍: വന്നിട്ടുള്ള മാറ്റവും കുറ്റമറ്റ പരിശോധനയും) അബ്ദുറസാഖ് മുസ്‌ലിയാര്‍ പൂത്തലം(വിശുദ്ധ ഖുര്‍ആന്‍ പാരായണ ശാസ്ത്രം) എന്നിവര്‍ ക്ലാസെടുക്കും. 26 ന് രാവിലെ 8 മണിക്ക് പരിഷ്‌കരിച്ച പാഠ പുസ്ത ഓറിയന്റേഷനും തുടര്‍ന്ന് അധ്യാപക പരിശീലനം മൊഡ്യൂള്‍ അവതരണവും നടക്കും. എസ്.വി. മുഹമ്മദലിയും പി. കെ. ശാഹുല്‍ ഹമീദ് മാസ്റ്ററും നേത്യത്വം നല്‍കും. 27 ന് രാവിലെ 9 മണിക്ക് ജംഇയ്യത്തുല്‍ മുഫത്തിശീന്‍ പ്രസിഡണ്ട് എം.ടി. അബ്ദുല്ല മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ വാര്‍ഷിക കൗണ്‍സില്‍ ചേര്‍ന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും.
- Samasthalayam Chelari

SKSSF തൃശൂര്‍ ജില്ലാ സ്‌നേഹതണല്‍ ഇന്ന്

തൃശൂര്‍: എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മറ്റി സഹചാരി റിലീഫ് സെല്ലിന് കീഴില്‍ നാല് വര്‍ഷമായി നടത്തിവരുന്ന സ്‌നേഹതണല്‍ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനവും ജില്ലാ ഇഫ്താര്‍ സംഗമവും ഇന്ന് വൈകിട്ട് 5 മണിക്ക് തൃശൂര്‍ എം ഐ സിയില്‍ വെച്ച് നടക്കും. സി എന്‍ ജയദേവന്‍ എം പി ഉല്‍ഘാടനം ചെയ്യും. സമസ്ത ജില്ലാ പ്രസിഡന്റ് എസ് എം കെ തങ്ങള്‍, ജില്ലാ സെക്രട്ടറി എം എം മുഹിയുദ്ദീന്‍ മൗലവി, ചെറുവാളൂര്‍ ഹൈദ്രൂസ് മുസ്‌ലിയാര്‍ മുസ്ലിയാര്‍, പുറന്നാട്ടുകര ശ്രീരാമകൃഷ്ണ മഠം സ്വാമി സദ്ഭവാനന്ദ, മാര്‍ത്ത മറിയം വലിയ പള്ളി വികാരി ഫാ. ബിനുജോസഫ്, അശോകന്‍ ചെരുവില്‍, കെ രാധാകൃഷ്ണന്‍, കെ കൈ വത്സരാജ്, കെ. എസ് ഹംസ, നാസര്‍ ഫൈസി തിരുവത്ര, കരീം ഫൈസി പൈങ്കണ്ണിയൂര്‍, ഹംസ ബിന്‍ ജമാല്‍ റംലി, ഷറഫുദ്ദീന്‍ മൗലവി വെന്മേനാട്, ലത്തീഫ് ദാരിമി അല്‍ ഹൈത്തമി, ഇല്യാസ് ഫൈസി, പി. എസ് മുഹമ്മദ് കുട്ടി ബാഖവി, ത്രീസ്റ്റാര്‍ കുഞ്ഞുമുഹമ്മദ് ഹാജി, സുലൈമാന്‍ ദിരിമി, ഇസ്മായില്‍ റഹ്മാനി, സുലൈമാന്‍ അന്‍വരി, എം. ഐ. സി പ്രസിഡന്റ് ആര്‍. വി സിദ്ദീഖ് മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദര്‍ ഹാജി ചിറക്കല്‍, എസ്. കെ. എസ്. എസ്. എഫ് ജില്ലാ പ്രസിഡന്റ് മഹ്‌റൂഫ് വാഫി, ജനറല്‍ സെക്രട്ടറി അഡ്വ. ഹാഫിള് അബൂബക്കര്‍, ട്രഷറര്‍ അമീന്‍ കൊരട്ടിക്കര തുടങ്ങി പ്രമുഖര്‍ സംബന്ധിക്കും. 1000 രൂപ വിലമതിക്കുന്ന ഒരു വസ്ത്രമാണ് ഒരു കുട്ടിക്ക് നല്‍കുന്നത്. ജില്ലാ തല ഉല്‍ഘാടനത്തിന് ശേഷം വിവിധ മേഖലകളില്‍ സ്‌നേഹതണല്‍ നടക്കും.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

SKSBV സില്‍വര്‍ ജൂബിലി പ്രഭാഷക ശില്‍പശാല മുപ്പതിന്

ചേളാരി: നന്മ കൊണ്ട് നാടൊരുക്കാം വിദ്യ കൊണ്ട് കൂടു തീര്‍ക്കാം എന്ന പ്രമേയവുമായി ഡിസംബര്‍ 24, 25, 26 തിയ്യതികളില്‍ മലപ്പുറം ബൈത്തുല്‍ ഹികമില്‍ വെച്ച് സംഘടിപ്പിക്കുന്ന എസ്. കെ. എസ്. ബി. വി സില്‍വര്‍ ജൂബിലിക്ക് മുന്നോടിയായി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രഭാഷക ശിപശാല സംഘടിപിക്കുന്നു. ജൂണ്‍ 30 ന് രാവിലെ 10 മണിക്ക് കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയാത്തിലാണ് പരിപാടി. സുന്നി ബാലവേദി പ്രവര്‍ത്തകരായ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും മദ്രസ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടിയാണ് ഏകദിന ശില്‍പശാല സംഘടിപ്പിക്കുന്നത്. പങ്കെടുക്കുന്നവര്‍ മദ്രസ സദര്‍ മുഅല്ലിം, യൂണിറ്റ്-റെയിഞ്ച്-ജില്ല എസ്. കെ. എസ്. ബി. വി കമ്മിറ്റികളില്‍ ഏതെങ്കിലും ഒന്നിന്റെ സാക്ഷ്യ പത്രം ഹാജറാക്കേണ്ടാതാണ്. പൂര്‍ണമായും പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫികറ്റും നല്‍കപ്പെടും. വിവരങ്ങള്‍ക്കും റജിസ്‌ട്രേഷനും ബന്ധപെടുക. 8129316479, 04942400530, 9207000424.
- Samastha Kerala Jam-iyyathul Muallimeen

SKSSF Friday Message 07-06-2018


For printing, please download from here
- alimaster vanimel

പൊന്നാനി ക്ലസ്റ്റർ സംഘടിപ്പിക്കുന്ന 'പടരുന്ന പകർച്ചവ്യാധികൾ' റമസാൻ പ്രഭാഷണം ഇന്ന് (വ്യാഴം)

പൊന്നാനി: 'പടരുന്ന പകർച്ചവ്യാധികൾ ആശ്വാസത്തിന്റെ വഴി തേടാം' എന്ന വിഷയത്തിൽ പൊന്നാനി ക്ലസ്റ്റർ എസ്കെഎസ്എസ്എഫ് സംഘടിപ്പിക്കുന്ന റമസാൻ പ്രഭാഷണം ഇന്ന് രാത്രി 10.30 ന് മരക്കടവ് ബദർ ജുമാമസ്ജിദിൽ നടക്കും. അബ്ദുൽ ജലീൽ റഹ്മാനി പ്രഭാഷണം നടത്തും. മദ്രസയിൽ സ്ത്രീകൾക്കും സൗകര്യം ഒരുക്കിയതായി സംഘാടകർ അറിയിച്ചു.
- CK Rafeeq

സമൂഹത്തോടും സമുദായത്തോടും പ്രതിപത്തിയുള്ള വിദ്യാര്‍ഥി സമൂഹം വളര്‍ന്നു വരണം: ഹമീദലി ശിഹാബ്‌ തങ്ങള്‍

എസ്‌. കെ. എസ്‌. എസ്‌. എഫ്‌ ട്രെന്റ്‌ പ്രീ സ്‌കൂള്‍ സംസ്ഥാനതല പ്രവേശനോത്സവം
പുത്തനത്താണി : മാതാപിതാക്കളെ സ്‌നേഹിക്കുന്ന പരിപാലിക്കുന്ന സമുദായത്തോടും സമൂഹത്തോടും പ്രതിപത്തിയുള്ള ഉത്തമ വിദ്യാര്‍ഥി സമൂഹം വളര്‍ന്നു വരേണ്ടതുണ്ടെന്ന് പാണക്കാട്‌ സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍. എസ്‌. കെ. എസ്‌. എസ്‌. എഫ്‌ ട്രെന്റ്‌ പ്രീ സ്‌കൂള്‍ സംസ്ഥാനതല പ്രവേശനോത്സവും കാടാമ്പുഴ മേല്‍മുറി രിയാളുല്‍ ഉലൂം മദ്‌റസയില്‍ അല്‍-ബിദായ സ്‌കൂളിന്റെ ഉദ്‌ഘാടനവും നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു. പ്രീ സ്‌കൂള്‍ സംസ്ഥാന ചെയര്‍മാന്‍ ശാഹുല്‍ ഹമീദ്‌ മാസ്റ്റര്‍ മേല്‍മുറി അധ്യക്ഷനായി. എസ്‌. കെ. എസ്‌. എസ്‌. എഫ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. പ്രീ സ്‌കൂള്‍ സംസ്ഥാന കണ്‍വീനര്‍ ഡോ. ടി. എ മജീദ്‌ മാസ്‌റ്റര്‍, ട്രന്റ്‌ സംസ്ഥാന സമിതി ചെയര്‍മാന്‍ റഹീം മാസ്‌റ്റര്‍ ചുഴലി, കണ്‍വീനര്‍ റഷീദ്‌ കൊടിയൂറ, മാറാക്കര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എ. പി മൊയ്‌തീന്‍കുട്ടി മാസ്റ്റര്‍, സി. കെ സുലൈമാന്‍ ലത്തീഫി, സയ്യിദ്‌ ഷാക്കിറുദ്ദീന്‍ തങ്ങള്‍, ശംസുദ്ദീന്‍ മാസ്റ്റര്‍ ഒഴുകൂര്‍, അബ്ദുസ്സലാം ബാഖവി, ജസീം മാസ്റ്റര്‍, റപീഖ്‌ മാസ്റ്റര്‍, പി. കുഞ്ഞാപ്പ ഹാജി, മുജീബ്‌ മുസ്ലിയാര്‍, ഖാസിം ബാവ മാസ്റ്റര്‍, ഉബൈദ്‌ വാഫി, റിയാസ്‌ ഫൈസി എന്നിവര്‍ സംബന്ധിച്ചു. പ്രവേശനത്തോടനുബന്ധിച്ച്‌ സംസ്ഥാന സമിതി തയ്യാറാക്കിയ പ്രവേശനോത്സവ ഗാനത്തിന്റെ പ്രകാശനവും സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍ നിര്‍വഹിച്ചു.
- SKSSF STATE COMMITTEE

സമസ്ത പൊതുപരീക്ഷ: പുനഃപരിശോധനക്കും, സേ പരീക്ഷക്കും അപേക്ഷ ജൂണ്‍ 12 വരെ

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഏപ്രില്‍ 28, 29 തിയ്യതികളില്‍ നടത്തിയ പൊതുപരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിനും സേ പരീക്ഷക്കുമുള്ള അപേക്ഷകള്‍ ജൂണ്‍ 12 വരെ സ്വീകരിക്കും. www.samastha.info എന്ന വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാഫോറങ്ങള്‍ ലഭ്യമാവും. 2018 ജൂലായ് 1ന് ആണ് സേ പരീക്ഷ.
- Samasthalayam Chelari

സമസ്ത പരിഷ്‌കരിച്ച കെ.ജി പാഠപുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

മലപ്പുറം: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അസോസിയേഷന്‍ ഓഫ് സമസ്ത മൈനോറിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍സ് (അസ്മി)യുടെ പരിഷ്‌കരിച്ച കെ.ജി. പാഠപുസ്തകങ്ങളുടെ പ്രകാശനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. പാണക്കാട് നടന്ന ചടങ്ങില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ ആദ്യ പ്രതികള്‍ ഏറ്റുവാങ്ങി.
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, ഹാജി പി.കെ മുഹമ്മദ്, റഹീം ചുഴലി, കാടാമ്പുഴ മൂസ ഹാജി, പി.കെ ഷാഹുല്‍ഹമീദ് മാസ്റ്റര്‍, ഒ.കെ.എം കുട്ടി ഉമരി, അഡ്വ: പി.പി ആരിഫ്, മജീദ് പറവണ്ണ, പ്രൊഫ. ഖമറുദ്ദീന്‍ പരപ്പില്‍, ഷിയാസ് ഹുദവി എന്നിവര്‍ സംബന്ധിച്ചു.
- Samasthalayam Chelari

SKSBV സ്‌പെഷ്യല്‍ എക്‌സിക്യുട്ടീവ് മീറ്റ് ഇന്ന് (06-06-18)

ചേളാരി: സമസ്ത കേരള സുന്നീ ബാലവേദി സംസ്ഥാന കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും 2018 ഡിസംബര്‍ 24,25,26 തിയ്യതികളില്‍ മലപ്പുറത്ത് വെച്ച് നടക്കുന്ന സില്‍വര്‍ ജൂബിലിക്ക് മുന്നോടിയായി തയ്യാറാക്കിയ കര്‍മപദ്ധതി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന് വേണ്ടിയുള്ള സംസ്ഥാന ഭാരവാഹികളുടെയും പ്രവര്‍ത്തക സമിതി അംഗങ്ങളുടെയും സ്‌പെഷ്യല്‍ എക്‌സിക്യുട്ടീവ് മീറ്റ് ഇന്ന് വൈകിട്ട് 3 മണിക്ക് പാണക്കാട് വെച്ച് നടക്കും. സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. എസ്. കെ. ജെ. എം. സി. സി. സെക്രട്ടറി ഹുസൈന്‍കുട്ടി മുസ്‌ലിയാര്‍ പുളിയാട്ടുകുളം, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, ശഫീക് മണ്ണഞ്ചേരി, സയ്യിദ് സ്വദഖത്തുല്ല തങ്ങള്‍ അരിമ്പ്ര, അഫ്‌സല്‍ രാമന്തളി, ഫുആദ് വെള്ളിമാട്കുന്ന് തുടങ്ങിയവര്‍ സംബന്ധിക്കും.
- Samastha Kerala Jam-iyyathul Muallimeen

പരിസ്ഥിതിയെ സംശുദ്ധമാക്കൽ വിശ്വാസത്തിന്റെ ഭാഗം: ഹമീദലി ശിഹാബ് തങ്ങൾ

വിഖായ പ്രവർത്തകർ ഇന്ന് ഒരു ലക്ഷം വൃക്ഷ തൈ നടും
പെരിന്തൽമണ്ണ: പരിസ്ഥിതിയെ സംരക്ഷിക്കുന്നതും അതിന്റെ തനിമ നിലനിർത്തുന്നതും വിശ്വാസത്തിന്റെ ഭാഗമായിട്ടാണ് ഇസ്‌ലാം പഠിപ്പിക്കുന്നതെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. എസ് കെ എസ് എസ് എഫ് സന്നദ്ധ വിഭാഗമായ വിഖായ പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരൂർക്കാട് നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. വൃക്ഷ തൈകൾ നട്ട് പിടിപ്പിക്കുന്നതും അതിന്റെ ഫലങ്ങൾ മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും ഉപയുക്തമാക്കുന്നതും മതത്തിൽ പുണ്യകർമമായാണ് പഠിപ്പിക്കുന്നത്. അത് നശിപ്പിക്കുന്നത് തിന്മയും പ്രവാചകാധ്യാപനങ്ങൾക്ക് വിരുദ്ധവുമാണ്.
പരിസ്ഥിതി ദിനത്തിൽ സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ വിഖായ പ്രവർത്തകർ ഒരു ലക്ഷം തൈകൾ നട്ട് പിടിപ്പിക്കും. കഴിഞ്ഞ വർഷങ്ങളിൽ നട്ടുപിടിപ്പിച്ച തൈകൾ കൃത്യമായി പരിചരിച്ചവർക്കുള്ള സമ്മാന ദാനവും ചടങ്ങിൽ നടക്കും. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ ബോധവത്കരണം, മാലിന്യ നിർമാർജനം തുടങ്ങിയ പ്രവർത്തനങ്ങൾക്കും വിഖായ പ്രവർത്തകർ നേതൃത്വം നൽകും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജലീൽ ഫൈസി അരിമ്പ്ര അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ശമീർ ഫൈസി ഒടമല, വിഖായ സംസ്ഥാന ചെയർമാൻ സലാം ഫറോഖ്, കൺവീനർ സൽമാൻ ഫൈസി തിരൂർക്കാട്, നിസാം ഓമശേരി, പി. ടി അൻവർ ഹുദവി, കെ. ടി അബ്ദുൽ ജബ്ബാർ മാസ്റ്റർ, ശമീർ നാട്ടുകൽ, കെ കെ ശരീഫ് ഫൈസി, ശിഹാബ് പേരയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഫോട്ടോ: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വൃക്ഷ തൈകൾ വെച്ചു പിടിപ്പിക്കുന്നതിന്‍റെ സംസ്ഥാന തല ഉദ്ഘാടനം എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ തിരൂര്‍ക്കാട് അന്‍വാര്‍ ഹയർ സെക്കണ്ടറി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിർവഹിക്കന്നു
- SKSSF STATE COMMITTEE

SKSBV പരിസ്ഥിതി വാരാചരണത്തിന് തുടക്കം

ചേളാരി: പരിസ്ഥിതിയെ ചൂഷണം ചെയ്യുകയും സ്വാര്‍ത്ഥതക്കും സ്വകാര്യ ആവശ്യങ്ങള്‍ക്കും വേണ്ടി ജീവിക്കുന്ന ചുറ്റുപാടിനെ നശിപ്പിക്കുകയും ചെയ്യുന്നതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ പരിസ്ഥിതി സംരക്ഷണം പറഞ്ഞു. സമസ്ത കേരള സുന്നീ ബാലവേദി സംസ്ഥാന കമ്മിറ്റിയുടെ പരിസ്ഥിതി വാരാഘോഷം ചേളാരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ റെയിഞ്ച് ജില്ലാ കേന്ദ്രങ്ങളില്‍ നടക്കുന്ന വാരാചരണത്തിന്റെ ഉദ്ഘാടനം സംസ്ഥാന ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളിക്ക് വൃക്ഷതൈ നല്‍കി സ്വാദിഖ് മുസ്ലിയാര്‍ നിര്‍വ്വഹിച്ചു. മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, ഡോ.എന്‍.എ.എം.അബ്ദുല്‍ ഖാദിര്‍, കെ. മോയിന്‍കുട്ടി മാസ്റ്റര്‍ മുക്കം, എം. എ. ചേളാരി, എം.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക്, എം.എം.ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ വയനാട്, കെ.കെ. ഇബ്രാഹീം മുസ്‌ലിയാര്‍ കോഴിക്കോട്, ടി.മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി മലപ്പുറം വെസ്റ്റ്, പി.ഹസ്സന്‍ മുസ്‌ലിയാര്‍ വണ്ടൂര്‍, ഹുസൈന്‍കുട്ടി മൗലവി പുളിയാട്ടുകുളം, അബ്ദുസ്സ്വമദ് മൗലവി മുട്ടം, സയ്യിദ് ഹുസൈന്‍ തങ്ങള്‍ കാസര്‍കോഡ്, സയ്യിദ് ഹംസക്കോയ തങ്ങള്‍ ലക്ഷദ്വീപ്, സി.മുഹമ്മദലി ഫൈസി പാലക്കാട്, പി.ഹസൈനാര്‍ ഫൈസി കോഴിക്കോട്, എ.എം.ശരീഫ് ദാരിമി നീലഗിരി, പി.ഇ.മുഹമ്മദ് ഫൈസി ഇടുക്കി, വി.എം.ഇല്യാസ് ഫൈസി തൃശൂര്‍ മുനാഫര്‍ ഒറ്റപ്പാലം, അസ്ലഹ് മുതുവല്ലൂര്‍, ഫര്‍ഹാന്‍ മില്ലത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.
ഫോട്ടോ: എസ്.കെ.എസ്.ബി.വി പരിസ്ഥിതി വാരാചരണം സംസ്ഥാന തല ഉദ്ഘാടനം സമസ്ത ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്ലിയാര്‍ വൃക്ഷതൈ നല്‍കി നിര്‍വ്വഹിക്കുന്നു.
- Samastha Kerala Jam-iyyathul Muallimeen

സ്രഷ്ടാവിനെ അനുസരിക്കുന്ന അടിമയാവുക: ജിഫ്‌രി തങ്ങൾ

ഷാർജ: സ്രഷ്ടാവിന്റെ സാമീപ്യം നേടാൻ അവസരമൊരുക്കുന്ന അനുഷ്ഠാന കർമ്മങ്ങളെ കേവലം ചടങ്ങുകളിൽ ഒതുക്കുമ്പോൾ അല്ലാഹുവിനെ അറിയാനും അനുസരിക്കാനും ഉള്ള അവസരങ്ങൾ നഷ്ടപ്പെടുമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
ലൗകിക ജീവിതത്തിന്റെ തിരക്കുകൾ കൊണ്ട് ആരാധന കർമ്മങ്ങൾ അവഗണിക്കപ്പെടരുതെന്നും ക്ഷമയും സഹനവും കൊണ്ട് അനുഷ്ഠാന കർമ്മങ്ങളുടെ പൂർണ്ണത കൈവരിക്കാൻ കഴിയണമെന്നും തങ്ങൾ പറഞ്ഞു.
ജീവിതത്തിന്റെ സർവ കാര്യങ്ങളും പ്രയാസ രഹിതമാവാൻ ഈമാനിന്റെ പ്രഭ കൊണ്ട് ഹൃദയത്തെ നിറക്കുക. എങ്കിൽ ആരാധനകളെ ആസ്വദിക്കാൻ കഴിയുമെന്ന് തങ്ങൾ കൂട്ടിച്ചേർത്തു.
യു എ ഇ പ്രസിഡന്റിന്റെ റമളാൻ അതിഥിയായി എത്തിയ തങ്ങളുടെ പ്രഭാഷണം ശ്രവിക്കാൻ എത്തിയ വിശ്വാസി സഹോദരങ്ങളെ കൊണ്ട് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റോറിയം തിങ്ങിനിറഞ്ഞു.
അഹ്മദ് സുലൈമാൻ ഹാജി അധ്യക്ഷത വഹിച്ചു. സയ്യിദ് ശുഐബ് തങ്ങൾ ഉൽഘാടനം നിർവ്വഹിച്ചു. UM ഉസ്താദ്,കുട്ടി ഹസൻ ദാരിമി, ജോൺസൺ (പ്രസിഡൻറ് IAS), അബ്ദുല്ല മല്ലിച്ചേരി ( ജനറൽ സെക്രട്ടറി(IAS)TK. അബ്ദുൽ ഹമീദ് , നിസാർ തളങ്കര, അബ്ദുൽ ജലീൽ ദാരിമി ദുബൈ, മിഥുലാജ് റഹ്മാനി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
അബ്ദുല്ല ചേലേരി സ്വാഗതവും അബ്ദുൽ റസാഖ് വളാഞ്ചേരി നന്ദിയും പറഞ്ഞു.
- ishaq kunnakkavu

SKSSF തൃശൂര്‍ ജില്ലാ സ്‌നേഹതണല്‍ ജൂണ്‍ 8 ന്

തൃശൂര്‍: എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മറ്റി സഹചാരി റിലീഫ് സെല്ലിന് കീഴില്‍ നടത്തിവരുന്ന സനേഹതണല്‍ പദ്ധതി നാലാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. അനാഥരും അഗതികളുമായ കുട്ടികള്‍ക്ക് പെരുന്നാള്‍ ദിനത്തില്‍ ധരിക്കാനുള്ള വസ്ത്രം സൗജന്യമായി വിതരണം ചെയ്യുന്ന ഈ പദ്ധതി വഴി ഇതിനകം ആയിരക്കണക്കിന് കുട്ടികള്‍ക്ക് വസ്ത്രം വിതരണം ചെയ്യ്തിട്ടുണ്ട്. ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നും അര്‍ഹരായവരെ കണ്ടെത്തി അവര്‍ക്ക് പ്രദേശത്തെ ഷോപ്പുകളില്‍ നിന്നും അനുയേജ്യമായ വസ്ത്രം തെരഞ്ഞെടുക്കാവുന്ന രീതിയിലാണ് പദ്ധതി നടന്ന് വരുന്നത്. ഓരോ വര്‍ഷവും അപേക്ഷകളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവാണുള്ളത്. സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ അദ്ധ്യക്ഷന്‍, സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍ രക്ഷാധികാരിയും ഓണമ്പിള്ളി മുഹമ്മദ് ഫൈസി ചെയര്‍മാനുമായ സമിതിയുടെ മേല്‍നോട്ടത്തിലാണ് പദ്ധതി നടന്ന് വരുന്നത്.
ഈ വര്‍ഷത്തെ സ്‌നേഹതണല്‍ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനവും ജില്ലാ ഇഫ്താര്‍ സംഗമവും ജൂണ്‍ 8 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് തൃശൂര്‍ എം ഐ സിയില്‍ വെച്ച് നടക്കും. സി എന്‍ ജയദേവന്‍ എം പി, സമസ്ത ജില്ലാ പ്രസിഡന്റ് എസ് എം കെ തങ്ങള്‍, ജില്ലാ സെക്രട്ടറി എം എം മുഹിയുദ്ദീന്‍ മൗലവി, സ്വാമി സദ്ഭവാനന്ദ, ഫാ. ബിനുജോസഫ്, കെ രാധാകൃഷ്ണന്‍, കെ കൈ വത്സരാജ്, സി എ റഷീദ് നാട്ടിക തുടങ്ങി പ്രമുഖര്‍ സംബന്ധിക്കും. 1000 രൂപ വിലമതിക്കുന്ന ഒരു വസ്ത്രമാണ് ഒരു കുട്ടിക്ക് നല്‍കുന്നത്. സ്‌നേഹതണല്‍ പദ്ധതിയിലേക്ക് സഹായം ചെയ്യുന്നതിന് 9847431994 , 9142291442 , 95767064161 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. അക്കൗണ്ട് നമ്പര്‍ : 12800100182137 FEDERAL BANK THRISSUR, IFSC
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

ചരിത്രം തീർത്ത്‌ സിംസാറുൽ ഹഖ് ഹുദവിയുടെ റമദാൻ പ്രഭാഷണതിന് സമാപനം

അൽഐൻ: ഇയർ ഓഫ് സായിദിന്റെ ഭാഗമായി അൽ ഐൻ യുഎഇ യൂണിവേഴ്സിറ്റി സോഷ്യൽ ക്ലബ്‌ ഓഡിറ്റോറിയത്തിൽ ദാറുൽ ഹുദാ ഇസ്ലാമിക്‌ യൂണിവേഴ്സിറ്റി പൂർവ്വ വിദ്യാർത്ഥി സംഘടന ഹാദിയ അൽ ഐൻ ചാപ്റ്റർ സംഘടിപ്പിച്ച റമദാൻ പ്രോഗ്രാമിന് പ്രൗഡോജല സമാപനം.
സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ളവർ പങ്കെടുത്ത പ്രോഗ്രാം, ജന പങ്കാളിതം കൊണ്ടും വ്യത്യസ്ഥത കൊണ്ടും ശ്രദ്ദേയമായി. രാത്രി പത്തു മണിക്ക് ആരംഭിച്ച പ്രോഗ്രാമിൽ ഇയർ ഓഫ് സായിദുമായി ബന്ധപ്പെട്ട് വിവിധ പ്രോഗ്രാമുകൾ അരങ്ങേറി.
ബുർദ ആലാപനം, ഡോക്യൂമെന്ററി പ്രദർശനം, ശൈഖ് സായിദ് പ്രകീർത്തനം, മൊമെന്റോ പ്രസന്റേഷൻ, മത പ്രഭാഷണം, തുടങ്ങിയ വൈവിദ്ധ്യമാർന്ന പ്രോഗ്രാമുകൾ കൊണ്ടു സമ്പന്നമായി ഹാദിയറമദാൻ പ്രോഗ്രാം.
മത രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ച പ്രോഗ്രാം യു എ. ഇ യൂണിവേഴ്സിറ്റി സയൻസ് വിഭാഗം തലവൻ ഡോ. അഹ് മദ് അലി മുറാദ് നിർവഹിച്ചു. യു. എ. ഇ രാഷ്ട്ര പിതാവ് ശൈഖ് സായിദ് സമാനതകൾ ഇല്ലാത്ത നേതാവ് ആയിരുന്നു എന്ന് അദ്ദേഹം അനുസ്മരിച്ചു.
റമദാൻ ആത്മ സമർപ്പണത്തിന്റെ ദിന രാത്രങ്ങൾ എന്ന വിഷയത്തിൽ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ സിംസാറുൽ ഹഖ് ഹുദവി പ്രഭാഷണം നടത്തി. റമദാനിന്റെ ചൈതന്യം ജീവിതത്തിൽ ഉടനീളം പുലർത്തണമെന്ന് അദ്ദേഹം തന്റെ റമദാൻ സന്ദേശത്തിൽ ഓർമിപ്പിച്ചു.
ശൈഖ് സായിദ് ഇയറു മായി ബന്ധപ്പെട്ട വിവിധ പരിപാടികൾ അരങ്ങേറിയ വേദിയിൽ സമൂഹത്തിലെ വിവിധ മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ അനുമോദിച്ചു. ചടങ്ങിൽ അബൂദാബി കമ്മ്യൂണിറ്റി പോലീസ് പ്രതിനിധികൾ, അൽ ഐൻ സുന്നീ യൂത്ത് സെന്റർ പ്രസിഡന്റ്‌ വി.പി.പൂക്കോയ തങ്ങൾ ബാ അലവി, സുന്നീ യൂത്ത് സെന്റർ സെക്രട്ടറി ഇ കെ മൊയ്‌തീൻ ഹാജി, യു എ ഇ കെഎംസിസി സീനിയർ വൈസ് പ്രസിഡന്റ്‌ അഷ്‌റഫ്‌ പള്ളികണ്ടം, എസ് കെ എസ് എസ് എഫ് അൽഐൻ സ്റ്റേറ്റ് പ്രസിഡന്റ്‌ സയ്യിദ് നൗഷാദ് തങ്ങൾ ഹുദവി, ഹാദിയ അൽഐൻ ചാപ്റ്റർ പ്രസിഡന്റ്‌ അബ്ദുൽ റഹീം ഹുദവി തുടങ്ങിയവർ സംബന്ധിച്ചു. യു എ യുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവർക്ക്‌ മികച്ച സൗകര്യമാണ് സംഘാടകർ ഒരുക്കിയിരുന്നത് .
- sainualain

സമസ്ത: പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. വിജയം 93.63%, 1245 പേര്‍ക്ക് ടോപ് പ്ലസ്

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് 2018 ഏപ്രില്‍ 28, 29 തിയ്യതികളില്‍ നടത്തിയ പൊതുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളില്‍ രജിസ്തര്‍ ചെയ്ത 2,36,627 വിദ്യാര്‍ത്ഥികളില്‍ 2,31,288പേര്‍ പരീക്ഷക്കിരുന്നതില്‍ 2,16,557 പേര്‍ വിജയിച്ചു (93.63 ശതമാനം). ആകെ വിജയിച്ച 2,16,557 പേരില്‍ 1,245 പേര്‍ ടോപ് പ്ലസും, 25,795 പേര്‍ ഡിസ്റ്റിംഗ്ഷനും, 49,680 പേര്‍ ഫസ്റ്റ് ക്ലാസും, 24,781 പേര്‍ സെക്കന്റ് ക്ലാസും, 1,15,056 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കി.

കേരളം, കര്‍ണാടക, പോണ്ടിച്ചേരി, തമിഴ്‌നാട്, അന്തമാന്‍, ലക്ഷ ദ്വീപ്, യു.എ.ഇ, ഖത്തര്‍, സഊദി അറേബ്യ, ബഹ്‌റൈന്‍, ഒമാന്‍, മലേഷ്യ എന്നിവിടങ്ങളിലായി 6909 സെന്ററുകളിലാണ് പരീക്ഷ നടന്നത്.

അഞ്ചാം ക്ലാസില്‍ പരീക്ഷക്കിരുന്ന 1,10,300 കുട്ടികളില്‍ 1,00,051 പേര്‍ വിജയിച്ചു. 90.71 ശതമാനം. 159 ടോപ് പ്ലസും, 7,293 ഡിസ്റ്റിംഗ്ഷനും, 19,512 ഫസ്റ്റ് ക്ലാസും, 8,477 സെക്കന്റ് ക്ലാസും, 64,610 തേര്‍ഡ്ക്ലാസും ലഭിച്ചു. ഏഴാം ക്ലാസില്‍ പരീക്ഷക്കിരുന്ന 84,807 കുട്ടികളില്‍ 81,481 പേര്‍ വിജയിച്ചു. 96.08 ശതമാനം. 891 ടോപ് പ്ലസും, 14,627 ഡിസ്റ്റിംഗ്ഷനും, 19,432 ഫസ്റ്റ് ക്ലാസും, 12,703 സെക്കന്റ് ക്ലാസും, 33,828 തേര്‍ഡ്ക്ലാസും ലഭിച്ചു. പത്താം ക്ലാസില്‍ പരീക്ഷക്കിരുന്ന 31,784 കുട്ടികളില്‍ 31,008 പേര്‍ വിജയിച്ചു. 97.56 ശതമാനം. 189 ടോപ് പ്ലസും, 3,706 ഡിസ്റ്റിംഗ്ഷനും, 9,914 ഫസ്റ്റ് ക്ലാസും, 3,318 സെക്കന്റ് ക്ലാസും, 13,881 തേര്‍ഡ്ക്ലാസും ലഭിച്ചു. പ്ലസ്ടു ക്ലാസില്‍ പരീക്ഷക്കിരുന്ന 4,397 കുട്ടികളില്‍ 4,017 പേര്‍ വിജയിച്ചു. 91.36 ശതമാനം. 6 ടോപ് പ്ലസും, 169 ഡിസ്റ്റിംഗ്ഷനും, 822 ഫസ്റ്റ് ക്ലാസും, 283 സെക്കന്റ് ക്ലാസും, 2,737 തേര്‍ഡ്ക്ലാസും ലഭിച്ചു.

ഈ വര്‍ഷം മുതല്‍ റാങ്കിന് പകരം എല്ലാ വിഷയങ്ങള്‍ക്കും 97 ശതമാനവും അതിന് മുകളിലും മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് 'ടോപ് പ്ലസ്' പദവിയാണ് ലഭിക്കുക. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ അഞ്ച്, ഏഴ് ക്ലാസുകളില്‍ പങ്കെടുപ്പിച്ച് മികച്ച വിജയം കൈവരിച്ചത് തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം സിറാജുല്‍ ഇസ്‌ലാം മദ്‌റസയാണ്. അഞ്ചാം ക്ലാസില്‍ 214 കുട്ടികളെ പരീക്ഷക്കിരുത്തിയതില്‍ 126 പേരും, ഏഴാം ക്ലാസില്‍ പരീക്ഷയില്‍ പങ്കെടുത്ത 94 കുട്ടികളില്‍ 83 പേരും വിജയിച്ചു. പത്താം ക്ലാസില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തത് മലപ്പുറം ജില്ലയിലെ എടരിക്കോട് പുതുപ്പറമ്പ് ബയാനുല്‍ ഇസ്‌ലാം മദ്‌റസയില്‍ നിന്നാണ്. ഇവിടെ പരീക്ഷയില്‍ പങ്കെടുത്ത 61 കുട്ടികളില്‍ 59 പേരും വിജയിച്ചു. പ്ലസ്ടു ക്ലാസില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മലപ്പുറം ജില്ലയിലെ ചാപ്പനങ്ങാടി തലകാപ്പ് മസ്‌ലകുല്‍ ഇസ്‌ലാം മദ്‌റസയിലെ 26 പേരില്‍ 25 പേരും വിജയിച്ചു.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ മലപ്പുറം ജില്ലയില്‍ 85,994 പേര്‍ വിജയം നേടി. ഇന്ത്യയിലെ ഇതര ഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ കര്‍ണ്ണാടകയിലെ ദക്ഷിണ കന്നട ജില്ലയില്‍ 7,259 പേര്‍ വിജയിച്ചു. വിദേശ രാഷ്ട്രങ്ങളില്‍ നിന്നും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തിയ യു.എ.ഇ.യില്‍ 749 പേരും വിജയിച്ചു. സ്‌കൂള്‍വര്‍ഷ സിലബസ് പ്രകാരം നടത്തിയ മദ്‌റസകളിലെ പൊതുപരീക്ഷാ ഫലം നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക് അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ 2018 ജൂലൈ 1ന് ഞായറാഴ്ച രാവിലെ 10 മണി മുതല്‍ നടക്കുന്ന ''സേ''പരീക്ഷക്കിരിക്കാവുന്നതാണ്. സേപരീക്ഷക്കും, പുനര്‍ മൂല്യനിര്‍ണയത്തിനും 140 രൂപ ഫീസടച്ചു നിശ്ചിത ഫോറത്തില്‍ അപേക്ഷിച്ചുക്കാനുള്ള അവസാന തിയ്യതി ജൂണ്‍ 12 ആണ്.

പരീക്ഷാ ഫലവും, മാര്‍ക്ക് ലിസ്റ്റും, പുനഃപരിശോധനയുടെയും സേ പരീക്ഷയുടെയും അപേക്ഷാ ഫോറങ്ങളും www.samastha.info, www.result.samastha.info എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.
- Samasthalayam Chelari

ദാറുല്‍ഹുദാ സെക്കന്ററി പ്രവേശനം; ജൂണ്‍ 5 വരെ അപേക്ഷിക്കാം

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലയിലെയും ഇതര യു.ജി കോളേജുകളിലേയും സെക്കന്ററി ഒന്നാം വര്‍ഷത്തിലേക്ക് ജൂണ്‍ 5 വരെ അപേക്ഷിക്കാം.
സമസ്തയുടെ അഞ്ചാം ക്ലാസ് പൊതുപരീക്ഷ പാസ്സായവരും ജൂണ്‍ 5 ന് പതിനൊന്നര വയസ്സ് കവിയാത്തവരുമായ ആണ്‍കുട്ടികള്‍ക്കാണ് സെക്കന്ററിയിലേക്ക് അപേക്ഷിക്കാന്‍ അവസരം.
സമസ്തയുടെ ഏഴാം ക്ലാസ് പാസായവരും ജൂണ്‍ 5 ന് പതിമൂന്നര വയസ്സ് കവിയാത്തവരുമായ പെണ്‍കുട്ടികള്‍ക്ക് ദാറുല്‍ഹുദായുടെ ഫാഥിമാ സഹ്റാ ഇസ്ലാമിക് വനിതാ കോളേജിലേക്കും മദ്റസാ മൂന്നാം ക്ലാസ് പാസായ ജൂണ്‍ 5 ന് ഒമ്പത് വയസ്സ് കവിയാത്ത ആണ്‍കുട്ടികള്‍ക്ക് വാഴ്സിറ്റിക്കു കീഴിലുള്ള മമ്പുറം സയ്യിദ് അലവി മൌലദ്ദവീല ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജിലേക്കും അപേക്ഷിക്കാം. സെക്കന്ററി (അഞ്ച് വര്‍ഷം), സീനിയര്‍ സെക്കന്ററി (രണ്ട് വര്‍ഷം) ഡിഗ്രി (ആറ് സെമസ്റ്റര്‍), പിജി (4 സെമസ്റ്റര്‍) എന്നിങ്ങനെ പന്ത്രണ്ട് വര്‍ഷത്തെ കോഴ്‌സാണ് ദാറുല്‍ഹുദാ വിഭാവനം ചെയ്യുന്നത്.
മുഴുവന്‍ അപേക്ഷകളും വാഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റി (www.dhiu.in)ലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. പ്രവേശന പരീക്ഷ ജൂണ്‍ 23 വിവിധ കേന്ദ്രങ്ങളില്‍ നടക്കും. വിശദ വിവരങ്ങള്‍ക്ക് 04942463155, 2464502, 2460575 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
- Darul Huda Islamic University