ട്രെന്റ് അഡ്വാൻസ് ആന്റ് മാസ്റ്റർ കോഴ്സ് ഒക്ടോബർ രണ്ടിന്

കോഴികോട് : എസ്.കെ.എസ്.എസ്.എഫ് വിദ്യാഭ്യാസ വിങ് ട്രെൻ്റിൻ്റെ പരിശീലക കൂട്ടായ്മയായ ട്രെൻ്റ് റിസോഴ്സ് ബാങ്കിന് കീഴിലുള്ള ട്രെൻ്റ് അഡ്വാൻസ് കോഴ്സ്, ട്രെൻ്റ് മാസ്റ്റർ കോഴ്സ് എന്നിവ ഒക്ടോബർ രണ്ട് മൂന്ന് തിയതികളിൽ വെള്ളിമുക്ക് ക്രസെൻ്റ് റെസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കും. ട്രന്റ് പാട്രൻ 'എസ്. വി മുഹമ്മദലി, ഇന്റർനാഷണൽ ഫെലോ മാരായ റഹീം ചുഴലി, ഡോ.അബ്ദുൾ ഖയ്യൂം നാഷണൽ ഫെലോ മാരായ റഷീദ് കമ്പളക്കാട്, സിദ്ധീഖുൽ അക്ക്ബർ വാഫി, എസ് കെ ബഷീർ നാദാപുരം, ഷാഹുൽ കെ പഴുന്നാന തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നൽകും. സത്താർ പന്തലൂർ, ഡോ. മജീദ് കൊടക്കാട്, റഷീദ് കൊടിയൂറ, ഷാഫി ആട്ടീരി തുടങ്ങിയവർ പങ്കെടുക്കും.

കോഴ്സ് വിജയകരമായി പൂർത്തിയാക്കി പരിഷ്കരിച്ച ടെന്റ് റിസോഴ്സ് ബാങ്കിൻറെ മാന്വൽ പ്രകാരമുള്ള പ്രവൃത്തികൾ പൂർത്തിയാക്കിയവർക്കുള്ള മൂന്നാമത് കോൺവെക്കേഷൻ ഫെബ്രുവരിയിൽ രണ്ടാം വാരം നടക്കും.
- SKSSF STATE COMMITTEE

സഹചാരി സെന്റര്‍ വാര്‍ഷികം 500 കേന്ദ്രങ്ങളില്‍; ഒക്ടോബര്‍ രണ്ടിന് വിഖായ ദിനം

കോഴിക്കോട്: എസ് കെ എസ് എസ് എഫിന്റെ ആതുര സേവന പ്രവര്‍ത്തനത്തിന്റെ ഭാഗമായി അഞ്ഞൂറ് കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ച് വരുന്ന സഹചാരി സെന്ററുകളില്‍ വിഖായ ദിനമായ ഒക്ടോബര്‍ രണ്ടിന് വാര്‍ഷികാഘോഷ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. വയനാട് ബാണാസുരയില്‍ നടന്ന ദ്വിദിന ക്യാമ്പാണ് പദ്ധതികള്‍ക്ക് രൂപം നല്‍കിയത്. 2016 ലെ വിഖായ ദിനത്തില്‍ ആരംഭിച്ച സഹചാരി സെന്ററുകള്‍ ഇന്ന് അഞ്ഞൂറോളം കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ചു വരികയാണ്. കിടപ്പിലായ രോഗികള്‍ക്കുള്ള പരിചരണം, മരുന്നുവിതരണം, ഫിസിയോ തെറാപ്പി സെന്റര്‍, മിനി ക്ലിനിക്, പ്രാഥമിക ശുശ്രൂഷകള്‍, വളണ്ടിയര്‍ സേവനം തുടങ്ങിയവ വിവിധ കേന്ദ്രങ്ങളില്‍ നടന്നു വരുന്നുണ്ട്.

വാര്‍ഷികത്തിന്റെ ഭാഗമായി സംഘടനയുടെ വിവിധ ഘടകങ്ങളില്‍ രോഗീപരിചരണം, വിദ്യാലയങ്ങളുടെ ശുചീകരണം, സര്‍ക്കാര്‍ ആശുപത്രികളിലേക്ക് ഉപഹാര സമര്‍പ്പണം, അണു നശീകരണം, റോഡ് നിര്‍മ്മാണം, മേഖലാ തല വിഖായ വളണ്ടിയര്‍ മീറ്റ്, രക്തദാനം, കോവിഡ് മൃതദേഹ സംസ്‌കരണത്തിന് നേതൃത്വം നല്‍കിയവര്‍ക്ക് ആദരം തുടങ്ങിയ പരിപാടികള്‍ നടക്കും.

സഹചാരി സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുന്നതിനും അതിനു വേണ്ട പരിശീലനങ്ങള്‍ നല്‍കുന്നതിനും സഹചാരി സെന്റര്‍ കോഓര്‍ഡിനേറ്റര്‍മാരുടെ സംസ്ഥാന തല സംഗമം ഒക്ടോബര്‍ 13 ന് ബുധനാഴ്ച തിരൂരില്‍ നടത്താനും ക്യാമ്പ് തീരുമാനിച്ചു റഷീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്‍ന്തളി, ഹബീബ് ഫൈസി കോട്ടോപാടം, ഡോ. കെ ടി ജാബിര്‍ ഹുദവി, ശഹീര്‍ ദേശമംഗലം, ടി പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, എം എ ജലീല്‍ ഫൈസി അരിമ്പ്ര, ഖാസിം ദാരിമി മംഗലാപുരം, ഒ പി എം അശ്‌റഫ് കുറ്റിക്കടവ്, ബഷീര്‍ അസ്അദി നമ്പ്രം, സ്വാദിഖ് അന്‍വരി ആലപ്പുഴ, ബശീര്‍ ഫൈസി മാണിയൂര്‍, ഫൈസല്‍ ഫൈസി മടവൂര്‍, ശുഹൈബ് നിസാമി നീലഗിരി, നിയാസ് എറണാകുളം, ഖാദര്‍ ഫൈസി തലക്കശ്ശേരി, അയ്യൂബ് മുട്ടില്‍, ഷമീര്‍ ഫൈസി ഒടമല, നാസിഹ് മുസ്‌ലിയാര്‍ ലക്ഷദ്വീപ്, സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, നിസാം ഓച്ചിറ, ത്വാഹ നെടുമങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവുംപറഞ്ഞുചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും ആഷിഖ് കുഴിപ്പുറം നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE

ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ നിര്‍ദ്ദേശം; സമസ്ത മദ്റസകള്‍ നവംബര്‍ ഒന്നിന് തുറക്കും

ചേളാരി : ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തി മദ്റസകള്‍ നവംബര്‍ ഒന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം തീരുമാനിച്ചു. കോവിഡ് - 19 പശ്ചാത്തതലത്തില്‍ നിയന്ത്രണങ്ങള്‍ കാരണം 2020 മാര്‍ച്ച് 10 മുതല്‍ അടഞ്ഞുകിടന്ന മദ്റസകളാണ് നവംബര്‍ ഒന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ നവംബര്‍ ഒന്നിനു തുറന്നു പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കേരളത്തിനകത്തും പുറത്തുമായി 10316 മദ്റസകളാണ് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ഒന്നര വര്‍ഷമായി ഓണ്‍ലൈന്‍ ക്ലാസിലുടെ പഠനം നടത്തി വന്ന പന്ത്രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് നവബംര്‍ ഒന്നു മുതല്‍ ഓഫ് ലൈന്‍ പഠനത്തിനൊരുങ്ങുന്നത്. മദ്റസകള്‍ തുറക്കുന്നതിന് മുന്നോടിയായി ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ മദ്റസ മാനേജിംഗ് കമ്മിറ്റികളോട് യോഗം നിര്‍ദ്ദേശിച്ചു.

മദ്റസകളില്‍ ആവശ്യമായ മെയിന്റനന്‍സ് നടത്തണം. ക്ലാസ് റൂമുകളും പരിസരവും ശുചീകരിക്കണം. ക്ലാസെടുക്കാന്‍ മതിയായ മുഅല്ലിംകളുടെ സാന്നിദ്ധ്യം ഉറപ്പാക്കണം. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിക്കണം. മുഅല്ലിംകളും വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും മാസ്ക് ധരിക്കണം. കോവിഡ് ബാധിതരോ രോഗലക്ഷണമുള്ളവരോ ക്ലാസുകളില്‍ ഹാജരാവുന്നത് ഒഴിവാക്കണം. അത്തരം വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്ന ഓണ്‍ലൈന്‍ പഠനം തുടരാം. മദ്റസ ഭാരവാഹികള്‍ ഗൃഹ സന്ദര്‍ശനം നടത്തി ആവശ്യമായ ബോധവല്‍ക്കരണം നടത്താനും യോഗം നിര്‍ദ്ദേശിച്ചു. മദ്റസകള്‍ തുറക്കുന്നതിന്റെ മുന്നോടിയായി ആവശ്യമായ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒക്ടോബര്‍ 10നകം ജില്ലാ തലങ്ങളിലും 25നകം റെയ്ഞ്ച് തലങ്ങളിലും മദ്റസ മാനേജ്മെന്റ് അസോസിയേഷന്റെയും ജംഇയ്യത്തുല്‍ മുഅല്ലിമീന്റേയും സംയുക്ത യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാനും യോഗം തീരുമാനിച്ചു.

പ്രസിഡന്റ്‌ പി. കെ. പി അബ്ദുസ്സലാം മുസ്‌ലിയാരുടെ രോഗ ശമനത്തിന് വേണ്ടിയും വി. കെ. അബ്ദുൽ ഖാദർ മൗലവിയുടെ മഗ്ഫിറത്തിനു വേണ്ടിയും പ്രത്യേകം പ്രാർത്ഥന നടത്തി

'ജിഹാദ്: വിമര്‍ശനവും യാഥാര്‍ത്ഥ്യവും' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി സമസ്ത ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ 2021 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ നടത്തുന്ന 'ബോധന യത്നം' വിജയിപ്പിക്കാന്‍ യോഗം അഭ്യര്‍ത്ഥിച്ചു. പ്രൊ. കെ. ആലിക്കുട്ടി മുസ്ലിയാർ അധ്യക്ഷനായി. സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി എം.ടി അബ്ദുള്ള മുസ്ലിയാർ സ്വാഗതം പറഞ്ഞു. കെ.ടി ഹംസ മുസ്ലിയാർ, കെ. ഉമ്മർ ഫൈസി മുക്കം, എ.വി. അബ്ദുറഹിമാൻ മുസ്ലിയാർ, എം.സി മായിൻ ഹാജി, കെ.എം അബ്ദുല്ല മാസ്റ്റർ കോട്ടപ്പുറം, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂർ, ഇ. മൊയ്‌തീൻ ഫൈസി പുത്തനഴി, വാക്കോട് മൊയ്‌തീൻ കുട്ടി ഫൈസി, ഇസ്മായിൽ കുഞ്ഞു ഹാജി മാന്നാർ, എസ് സഈദ് മുസ്ലിയാർ വിഴിഞ്ഞം, കൊടക് അബ്ദുറഹിമാൻ മുസ്ലിയാർ പ്രസംഗിച്ചു. മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ നന്ദി പറഞ്ഞു.
- Samasthalayam Chelari

തഹ്സീനുല്‍ ഖിറാഅഃ ഇതര സംസ്ഥാനങ്ങളിലെ പരിശീലനം ആരംഭിച്ചു

കടപ്പ/ഹാവേരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ നടപ്പാക്കിവരുന്ന തഹ്സീനുല്‍ ഖിറാഅഃ കോഴ്സ് കേരളേതര സംസ്ഥാനങ്ങളില്‍ ആരംഭിച്ചു. ഖുര്‍ആന്‍ പഠനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മുഅല്ലിംകള്‍ക്ക് പന്ത്രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന തഹ്സീനുല്‍ ഖിറാഅഃ പരിശീലനം വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്നത്. കേരളത്തില്‍ അരലക്ഷത്തോളം വരുന്ന മുഅല്ലിംകള്‍ ഇതിനകം പരിശീലനത്തില്‍ പങ്കെടുത്തിട്ടുണ്ട്. കോഴ്സിന്റെ ഭാഗമായി പ്രത്യേകം പരീക്ഷയും സര്‍ട്ടിഫിക്കറ്റും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ കര്‍ണ്ണാടക, ആന്ധ്രപ്രദേശ്, ആസാം, വെസ്റ്റ് ബംഗാള്‍, ബീഹാര്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹാദിയ മദ്റസകളിലെ മുഅല്ലിംകള്‍ക്കാണ് സെപ്തംബര്‍, ഒക്ടോബര്‍, നവംബര്‍ എന്നീ മാസങ്ങളിലായി തഹ്സീനുല്‍ ഖിറാഅഃ കോഴ്സ് നടത്തുന്നത്. ഒന്നാം ഘട്ടമായി കര്‍ണ്ണാടക, അന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ വിവിധ സെന്ററുകളില്‍ കഴിഞ്ഞ ദിവസം പരീശീലനം ആരംഭിച്ചു.

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ മുജവ്വിദുമാരായ ഇസ്മായില്‍ ഹുദവി ഏഴൂര്‍, ടി. അബ്ദുല്‍കരീം മുസ്ലിയാര്‍ ആമനങ്ങാട്, മുസ്തഫ ഹുദവി കൊടുവള്ളി, റിയാസ് മുസ്ലിയാര്‍ നായന്മാര്‍മൂല എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. ആന്ധ്രപ്രദേശിലെ നന്ദ്യാല്‍, അല്ലാഗഡ്ഡ, ചകല്‍മാരി, പൂര്‍മമില്ല, കര്‍ണാടകയിലെ ഹാവേരി, ഗുണ്ടൂര്‍ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ പരിശീലനം നടക്കുന്നത്.
- Samasthalayam Chelari

ജിഹാദ് : വിമര്‍ശനവും യാഥാര്‍ത്ഥ്യവും സമസ്ത ബോധന യത്‌നം വിജയിപ്പിക്കുക: സമസ്ത പ്രവാസി സെല്‍

ചേളാരി : 2021 ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെ 'ജിഹാദ്: വിമര്‍ശനവും യാഥാര്‍ത്ഥ്യവും' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഏകോപന സമിതി നടത്തുന്ന ബോധന യത്‌നം വിജയിപ്പിക്കാന്‍ ചേളാരിയില്‍ ചേര്‍ന്ന സമസ്ത പ്രവാസി സെല്‍ കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രവാസി സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളോട് യോഗം ആവശ്യപ്പെട്ടു.

പി.എസ്.എച്ച് തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ചെയര്‍മാന്‍ ആദൃശ്ശേരി ഹംസ കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷനായി. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു. കെ.എ മജീദ് പത്തപ്പിരിയം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.എ ചേളാരി, സിദ്ദീഖ് നദ്‌വി ചേറൂര്‍, ഇബ്രാഹീം ഫൈസി തിരൂര്‍ക്കാട്, മുസ്തഫ ബാഖവി പെരുമുഖം, വി.കെ മുഹമ്മദ്, ബശീര്‍ ഹാജി തൃശൂര്‍, ശൈഖ് അലി മുസ്‌ലിയാര്‍ തെന്നല, കുഞ്ഞുട്ടി മുസ്‌ലിയാര്‍, മൂസക്കുട്ടി നെല്ലാക്കാപറമ്പ്, ഒ.കെ.എം മൗലവി ആനമങ്ങാട്, ഒ.കെ.എം കുട്ടി ഉമരി, എ.കെ ആലിപ്പറമ്പ്, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വര്‍ക്കിംങ് സെക്രട്ടറി ഹംസ ഹാജി മൂന്നിയൂര്‍ സ്വാഗതവും അബൂബക്കര്‍ ഫൈസി ചെങ്ങമനാട് നന്ദിയും പറഞ്ഞു.
- SAMASTHA PRAVASI CELL

'ലൈറ്റ് ഓഫ് മിഹ്‌റാബ്' കാമ്പയിന്‍; മേഖലാ സംഗമങ്ങള്‍ക്ക് തുടക്കമായി: സുന്നി മഹല്ല് ഫെഡറേഷന്‍

ചേളാരി: സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍ - സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ' ലൈറ്റ് ഓഫ് മിഹ്‌റാബ്' ത്രൈമാസ കാമ്പയിനിന്റെ മേഖലാ തല സംഗമങ്ങള്‍ക്ക് തുടക്കമായി. മഹല്ലുകളില്‍ പുത്തനുണര്‍വ് നല്‍കുക, മത നിരാസപ്രവണതകളെയും യുക്തിവാദ- സ്വതന്ത്ര ചിന്തകളെയും പ്രതിരോധിക്കുക, ആത്മീയ - അവകാശ ബോധം വളര്‍ത്തുക, ചരിത്രധ്വംസന ശ്രമങ്ങള്‍ക്കെതിരെ ബോധവല്‍കരണം നടത്തുക, ഉലമാ - ഉമറാ ബന്ധം ഊട്ടിയുറപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി സംഘടിപ്പിക്കപ്പെടുന്ന കാമ്പയിനിന്റെ ജില്ലാ സംഗമങ്ങള്‍ നേരത്തേ നടന്നിരുന്നു. 'വിശ്വാസമാണ് ആശ്വാസം', 'ആത്മീയതയാണ് പരിഹാരം', 'അവകാശങ്ങള്‍ക്കായി സാവേശം, ചരിത്രധ്വംസനത്തിനെതിരെ ജാഗ്രതയോടെ', 'ഉലമാ - ഉമറാ കരുത്തും കരുതലും' എന്നീ വിഷയങ്ങളാണ് കാമ്പയിന്‍ ചര്‍ച്ച ചെയ്യുന്നത്.

കാസറഗോഡ് ജില്ലയില്‍ തൃക്കരിപ്പൂര്‍ മേഖലാ സംഗമം സയ്യിദ് ശഫീഖ് തങ്ങള്‍ ചന്തേര ഉല്‍ഘാടനം ചെയ്തു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, നൗഫല്‍ ഹുദവി കൊടുവള്ളി, ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍ വിഷയാവതരണം നടത്തി. മലപ്പുറം ജില്ലയില്‍ നിലമ്പൂര്‍ മേഖലാ സംഗമം സയ്യിദ് സ്വാദിഖ് ഫൈസി അല്‍ ബുഖാരി ഉല്‍ഘാടനം ചെയ്തു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, റശീദ് ഹുദവി ഏലംകുളം വിഷയാവതരണം നടത്തി. വേങ്ങര മേഖലാ സംഗമം സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍ പാണക്കാട് ഉല്‍ഘാടനം ചെയ്തു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഹംസ റഹ്മാനി കൊണ്ടിപറമ്പ് വിഷയവതരണം നടത്തി. മലപ്പുറം മേഖലാ സംഗമം സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ പാണക്കാട് ഉല്‍ഘാടനം ചെയ്തു. സുലൈമാന്‍ സഖാഫി പടിഞ്ഞാറ്റുമുറി, റശീദ് ഹുദവി ഏലംകുളം വിഷയാവതരണം നടത്തി. പാലക്കാട് ജില്ലയില്‍ ആലത്തൂര്‍ മേഖലാ സംഗമം വി.എ.സി. കുട്ടി ഹാജി ഉല്‍ഘാടനം ചെയ്തു. സലീം അന്‍വരി വരവൂര്‍, സ്വാലിഹ് അന്‍വരി ദേശമംഗലം വിഷയാവതരണം നടത്തി. കേരളത്തിലെ എല്ലാ മേഖലാ തലങ്ങളിലും തുടര്‍ന്ന് മഹല്ല് തലങ്ങളിലും കാമ്പയിന്‍ പ്രവര്‍ത്തനങ്ങളും സംഗമങ്ങളും നടക്കും.
- SUNNI MAHALLU FEDERATION

ട്രെന്റ് അഡ്വാൻസ് കോഴ്സ് ഒക്ടോബർ രണ്ടിന്

എസ് കെ എസ് എസ് എഫ് വിദ്യാഭ്യാസ വിഭാഗമായ ട്രെന്റ് പരിശീലക കൂട്ടായ്മയായ ട്രന്റ് റിസോഴ്സ് ബാങ്കിന് കീഴിലുള്ള ട്രെന്റ് അഡ്വാൻസ് കോഴ്സ്, ട്രൻറ് മാസ്റ്റർ കോഴ്സ് എന്നിവ ഒക്ടോബർ ഒന്ന്, രണ്ട് മൂന്ന് തിയ്യതികളിൽ നടക്കും. ജില്ലാതലത്തിൽ നടന്ന ബേസിക് കോഴ്സുകളിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ഈ ദിവസങ്ങളിൽ നടക്കും. ഈ വർഷം കോഴ്സിൽ പങ്കെടുത്ത്, പരിഷ്കരിച്ച ടി ആർ ബി മാന്വൽ പ്രകാരമുള്ള പ്രവർത്തികൾ പൂർത്തിയാക്കിയവർക്കുള്ള ട്രന്റ് റിസോഴ്സ് ബാങ്കിന്റെ മൂന്നാമത് കോൺവൊക്കേഷൻ ഫെബ്രുവരി ആദ്യവാരം നടക്കും.

യോഗത്തിൽ റഷീദ് കൊടിയൂറ, ശാഫി ആട്ടീരി, ഡോ.എം.അബ്ദുൾ ഖയ്യൂം, ജിയാദ് എറണാംകുളം, പി സി സിദ്ധീഖുൽ അക്ബർവാഫി, അഷ്റഫ് മലയിൽ, എസ് കെ ബഷീർ നാദാപുരം, റിയാസ് പള്ളിപ്പുറം പങ്കെടുത്തു.
- SKSSF STATE COMMITTEE