ട്രെന്റ് റിസോഴ്‌സ് ബാങ്ക് ദ്വിദിന റസിഡന്‍ഷ്യല്‍ കേമ്പ് നാളെ തുടങ്ങും

കോഴിക്കോട്: എസ്.കെ.എസ് എസ് എഫ് വിദ്യാഭ്യാസ വിഭാഗമായ ട്രെന്റിന്റെ സംസ്ഥാന റിസോഴ്‌സ് അംഗങ്ങള്‍ക്കുള്ള ദ്വിദിന പരിശീലനം ശനി, ഞായര്‍ ദിവസങ്ങളിലായി ചെമ്മാട് ദാറുല്‍ ഹുദയില്‍ നടക്കും. സുന്നി യുവജന സംഘം സംസ്ഥാന ജന:സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. ഡോ: ബഹാഉദ്ദീന്‍ നദ് വി, യു ശാഫി ഹാജി മുഖ്യാതിഥികളായിരിക്കും. സംസ്ഥാനത്തെ വിവിധ കാമ്പസുകളില്‍ പഠിക്കുന്ന ബിരുദവിദ്യാര്‍ത്ഥികള്‍ക്ക് ജീവിത നൈപുണി പരിശീലനം നല്‍കാന്‍ റിസോഴ്‌സ് അംഗങ്ങളെ സജജരാക്കലാണ് കേമ്പിന്റെ പ്രധാന ലക്ഷ്യം.

ട്രെന്റ് സംസ്ഥാന സമിതിയുടെ കോച്ചുമാരായ എസ്.വി മുഹമ്മദലി, ശാഹുല്‍ ഹമീദ് മേല്‍മുറി, റഹീം ചുഴലി,ഡോ.മജീദ് കൊടക്കാട്, നൗഫല്‍ വാകേരി, റിയാസ് നരിക്കുനി, റഷീദ് കോടിയൂറ, ഖയ്യും കടമ്പോട്, റഷീദ് കംബ്‌ളക്കാട്, ശംസാദ് പൂവത്താണി, സമദ് ഇടുക്കി എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കുക.

സത്താര്‍ പന്തല്ലൂര്‍, സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍, അഹ്മദ് വാഫി കക്കാട്, വി.കെ എച്ച് റഷീദ്, ഡോ. ജാബിര്‍ ഹുദവി, റഫീഖ് അഹമ്മദ് തിരൂര്, സഹീര്‍ അന്‍വരി പുറങ്ങ്, ജലില്‍ ഫൈസി അരിമ്പ്ര, ആഷിഖ് കുഴിച്ചുറം, ശാഫി ആട്ടീരി എന്നിവര്‍ വിവിധ സെഷനുകളില്‍ അധ്യക്ഷ രാകും.സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളില്‍ നിന്നുമുള്ള തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന തല റിസോഴ്‌സ് അംഗങ്ങള്‍ക്കുള്ള മൂന്നാം ഘട്ട പരിശീലനമാണിത്.
- SKSSF STATE COMMITTEE