കോഴിക്കോട്: പെണ്‍കുട്ടികള്‍ മാതാപിതാക്കളില്‍ സുരക്ഷിതരല്ല, എന്ന രീതിയില്‍ ചിലര്‍ നടത്തുന്ന ഒറ്റപ്പെട്ട പ്രസ്‌താവനകള്‍ സമൂഹം തള്ളികളയണം. മുസ്ലിം വിവാഹത്തെ കുറിച്ചുള്ള മാധ്യമ ചര്‍ച്ചകള്‍ സമൂഹത്തില്‍ തെറ്റിദ്ധാരണയുണ്ടാക്കുകയാണന്നും പൊതു ജനം അത് തിരിച്ചറിയണമെന്നും നേതാക്കള്‍ പ്രസ്‌താവനയില്‍ തുടര്‍ന്നു.
യോഗത്തില്‍ സംസ്ഥാന ചെയര്‍മാന്‍ സ്വാലിഹ് എന്‍.ഐ.ടി. അദ്ധ്യക്ഷത വഹിച്ചു. ദേശീയ കണ്‍വീനര്‍ എ.പി.ആരിഫ് ഉദ്‌ഘാടനം ചെയ്‌തു. കോ ഓര്‍ഡിനേറ്റര്‍ ഷബിന്‍ മുഹമ്മദ്, ജാബിര്‍ മലബാരി, ജന.കണ്‍വീനര്‍ മുനീര്‍ പി.വി, ഹാരിസ് പാറക്കുളം, റാഷിദ് വേങ്ങര, സയ്യിദ് സവാദ്, ഡോ. അബ്‌ദുല്‍ ജവാദ്, അബൂബക്കര്‍ സിദ്ധീഖ് എന്നിവര്‍ സംബന്ധിച്ചു.