പാഠ പുസ്തക പരിഷ്‌കരണം, ചരിത്രത്തെ മായ്ച്ചു കളയാനുള്ള ശ്രമത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണം: SKSBV

ചേളാരി: സ്‌കൂളിലെ പാഠ പുസ്തകങ്ങള്‍ പരിഷ്‌കരിക്കുക വഴി സുപ്രധാന സ്വതന്ത്ര സമരത്തേയും മുസ്ലിം പോരാളികളുടെ പങ്കിനേയും മായ്ച്ചു കളയാനുള്ള ശ്രമത്തില്‍ നിന്ന് വിദ്യഭ്യാസ വകുപ്പും സര്‍ക്കാരും പിന്‍ വാങ്ങണമെന്ന് സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപെട്ടു. പരിഷ്‌കരണത്തിന്റെ പേരില്‍ ചരിത്രത്തിലെ സുപ്രധാന നായകന്മാരുടെ പങ്കിനെ കുറിച്ചറിയാനുള്ള വിദ്യാര്‍ത്ഥികളുടെ അവകാശത്തേയാണ് മാറ്റപെടുന്നതെന്നും തീരുമാനം തിരുത്താന്‍ തയ്യാറാവണമെന്നും യോഗം ആവശ്യപെട്ടു.

സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. അസൈനാര്‍ ഫൈസി ഫറോഖ് മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് സ്വദഖത്തുള്ള തങ്ങള്‍ അരിമ്പ്ര, ഷഫീഖ് മണ്ണഞ്ചേരി, റബീഉദ്ദീന്‍ വെന്നിയൂര്‍, റിസാല്‍ ദര്‍ അലി ആലുവ, ഫര്‍ഹാന്‍ മില്ലത്ത്, സുഹൈല്‍ കൊടക്, ഫര്‍ഹാന്‍ കൊടക്, നാസിഫ് തൃശൂര്‍, അസ്‌ലഹ് മുതുവല്ലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി സ്വാഗതവും ട്രഷറര്‍ ഫുആദ് വെള്ളിമാട്കുന്ന് നന്ദിയും പറഞ്ഞു.
- Samastha Kerala Jam-iyyathul Muallimeen