തിരുവനന്തപുരം
: ധര്‍മശബ്ദത്തിന്‍റെ
കാഹളം മുഴക്കി ആത്മീയ
ചൂഷണത്തിനെതിരെ ജിഹ്വയുയര്‍ത്തി
നാടുണര്‍ത്തി ഏപ്രില്‍ 18ന്
മംഗലാപുരത്ത് നിന്ന്
ആരംഭിച്ച വിമോചനയാത്ര ഇന്ന്
തിരുവനന്തപുരത്ത് സമാപിക്കും.
പരിശുദ്ധമായ
ആത്മീയതയെ വ്യവസായ വത്‌കരിക്കുന്ന
സകലകേന്ദ്രങ്ങള്‍ക്കും
വ്യക്തമായ മറുപടി വിമോചനയാത്രയുടെ
സമാപന മഹാസമ്മേളനം തിരുവനന്തപുരം
പുത്തരിക്കണ്ടം മൈതാനിയില്‍
കെ.പി.സി.സി
പ്രസിഡന്‍റ് രമേശ് ചെന്നിത്തല
ഉദ്‌ഘാടനം ചെയ്യും.
ഇസ്‌ലാമിന്‍റെ
തനതായ ആത്മീയതയുടെ പൊരുള്‍
കേരളക്കരയിലെ പൊതുജന സമക്ഷം
സമര്‍പ്പിച്ച് വ്യാജന്മാരുടെ
കള്ളത്തരങ്ങളെ തുറന്ന്
കാട്ടിയാണ് വിമോചനയാത്ര
സമാപിക്കുന്നത്. ഇന്ന്
നാല് മണിക്ക് തുടങ്ങുന്ന
സമാപന സംഗമത്തില്‍ പാണക്കാട്
സയ്യിദ് സ്വാദിഖലി ശിഹാബ്
തങ്ങള്‍ അധ്യക്ഷത വഹിക്കും.
പ്രഫ. കെ
ആലിക്കുട്ടി മുസ്‌ലിയാര്‍,
ഡോ.
ബഹാഉദ്ദീന്‍
മുഹമ്മദ് നദ്‌വി,
കോട്ടുമല ടി.എം
ബാപ്പു മുസ്‌ലിയാര്‍,
പാണക്കാട്
സയ്യിദ് അബ്ബാസലി ശിഹാബ്
തങ്ങള്‍, മന്ത്രിമാരായ
പി.കെ
കുഞ്ഞാലിക്കുട്ടി, വി.കെ
ഇബ്രാഹീം കുഞ്ഞ്, എം.
കെ മുനീര്‍,
കെ. ബാബു,
അബ്‌ദുല്‍
ഹമീദ് ഫൈസി അമ്പലക്കടവ്,
ഓണംപിള്ളി
മുഹമ്മദ് ഫൈസി, നാസര്‍
ഫൈസി കൂടത്തായ്,
എം.ല്‍.എമാരായ
ടി.എ
അഹ്‌മദ് കബീര്‍, കെ.
എം ഷാജി
തുടങ്ങിയവര്‍ സംബന്ധിക്കും.
പാണക്കാട് കുടുംബത്തിന് ബദലാവാന്‍ ശ്രമിക്കുന്നവരെ സമൂഹം തള്ളിക്കളയും : മന്ത്രി ഡോ.എം.കെ മുനീര്‍
കണ്ണനെല്ലൂര്‍
വിമോചനയാത്ര സ്വീകരണം ഡോ.എം.കെ
മുനീര്‍ ഉദ്ഘാടനം ചെയ്യുന്നു
|
നേരത്തെ
ജില്ലാ അതിര്‍ത്തിയില്‍
നിന്ന് വന്‍ ജനാവലിയാണ്
യാത്രയെ ആദ്യ സ്വീകരണ കേന്ദ്രമായ
കരുനാഗപ്പള്ളിയിലേക്ക്
ആനയിച്ചത്. സമ്മേളനം
അഡ്വ. ശ്യാം
സുന്ദര്‍ ഉദ്‌ഘാടനം ചെയ്‌തു.
ആശയങ്ങള്‍
പ്രയോഗിക്കാന്‍ കഴിയാതെ
വരുമ്പോഴാണ് ചൂഷണ പ്രവണത
കടന്നു വരുന്നതെന്ന് അദ്ദേഹം
പറഞ്ഞു. അബ്‌ദുസ്സമദ്
മാസ്റ്റര്‍ അധ്യക്ഷം വഹിച്ചു.
അബ്‌ദുല്ല
തങ്ങള്‍, അബ്‌ദുല്ല
കൂട്ടറ, ശമീര്‍
ഫൈസി, ജലീല്‍
ഇടപ്പള്ളിക്കോട്ട,
ഹുസൈന്‍ ഫൈസി,
ത്വല്‍ഹത്
അമാനി, ഹാരിസ്
ഫൈസി, ഷാജഹാന്‍
ഫൈസി, അമ്പുവിള
ലത്തീഫ്, പി.ടി
ഉസ്‌താദ് തുടങ്ങിയവര്‍
പങ്കെടുത്തു.
അടുത്ത
സ്വീകരണ കേന്ദ്രമായ അഞ്ചലില്‍
അഡ്വ. കെ.
രാജു എം.ല്‍.എ
ഉദ്‌ഘാടനം ചെയ്‌തു.
ചൂഷണം
മതങ്ങള്‍ക്കതീതമായി
എതിര്‍ക്കപ്പെടേണ്ടതും ഈ
വഴിയില്‍ നടത്തപ്പെടുന്ന
മുന്നേറ്റങ്ങള്‍ പ്രശംസനീയമാണെന്നും
അദ്ദേഹം പറഞ്ഞു. യോഗത്തില്‍
സുബൈര്‍ സാഹിബ് അധ്യക്ഷം
വഹിച്ചു. സലീം
ചടയമംഗലം, മുഹമ്മദ്
ദാരിമി വെട്ടപ്പാറ, അഡ്വ
ആര്‍.എസ്
അരുണ്‍രജ് എന്നിവര്‍
സംബന്ധിച്ചു.
ജില്ലയിലെ
തന്നെ മൂന്നാം സ്വീകരണ
കേന്ദ്രമായ പറവൂര്‍ തെക്കുംഭാഗത്ത്
അനവധിപ്രവര്‍ത്തകരുടെ
നിലക്കാത്ത ആശംസകളേറ്റുവാങ്ങിയ
സംഗമം റഹീം ചുഴലി ഉദ്‌ഘാടനം
ചെയ്‌തു. ജവാദ്
ബാഖവി, അന്‍വര്‍
പറവൂര്‍ തുടങ്ങിയവര്‍
പങ്കെടുത്തു.
ജില്ലയിലെ
സമാപന സമ്മേളനത്തിന്
പ്രവര്‍ത്തകരുടെ ഊഷ്‌മള
വരവേല്‍പിന് ഒടുവില്‍ നടന്ന
ഉജ്ജ്വല സ്വീകരണത്തില്‍
സാമൂഹ്യക്ഷേമവകുപ്പ്
മന്ത്രിയും മുസ്‌ലിംലീഗ്
സെക്രട്ടറിയുമായ ഡോ.
എ.കെ
മുനീര്‍ യോഗം ഉദ്‌ഘാടനം
ചെയ്‌തു. ആത്മീയതയെ
ചൂഷണം ചെയ്യുന്നവര്‍ ആരായാലും
സമൂഹം അവരെ തിരിച്ചറിയുമെന്ന്
അദ്ദേഹം പറഞ്ഞു.
ഡോ.ബഹാഉദ്ദീന്‍
മുഹമ്മദ് നദ്‌വി വിഷിഷ്‌ഠാധിതിയായി
പങ്കെടുത്ത സ്വീകരണ സമ്മേളനത്തില്‍
അബ്ദുല്ല ദാരിമി, ഹാജി
എ അബ്ബാസ്, പി.കെ
മുഹമ്മദ് ശഹീദ് ഫൈസി,
ശിഹാബുദ്ദീന്‍
ഫൈസി പൂളപ്പാടം, ഹക്കീം
ഫൈസി അഹ്‌മദ് ഉഖൈല്‍,
നിസാര്‍ ഫൈസി,
ഫാരിസ് ദാരിമി
തുടങ്ങിയവര്‍ പങ്കെടുത്തു.
ജാഥാനായകന്‍
അബ്ദുല്‍ ഹമീദ് ഫൈസി,
ഓണംപിള്ളി
മുഹമ്മദ് ഫൈസി, അയ്യൂബ്
കൂളിമാട്, ഇസ്‌മാഈല്‍
ഹാജി എടച്ചേരി, ഒ.പി
അഷ്‌റഫ്, കെ.എന്‍.എസ്
മൗലവി, അബ്ദുല്‍
ഖാദിര്‍ ഫൈസി തുടങ്ങിയവര്‍
യാത്രക്ക് നേതൃത്വം നല്‍കി.
ഇസ്‌മാഈല്‍
സഖാഫി തോട്ടുമുക്കം,
അബൂബക്‌ര്‍
ഫൈസി മലയമ്മ, ബശീര്‍
ഫൈസി ദേശമംഗലം, ജാബിര്‍
തൃക്കരിപ്പൂര്‍, മുഹമ്മദ്
തരുവണ, സഈദ്
വല്ലപ്പുഴ, നാസര്‍
സഖാഫി പടിഞ്ഞാറത്തറ തുടങ്ങിയവര്‍
വിവിധ സ്ഥലങ്ങളില്‍ പ്രമേയ
പ്രഭാഷണം നടത്തി.
മംഗലാപുരത്ത്
നിന്ന് ആരംഭിച്ച യാത്രക്ക്
ഇന്ന് തിരുവനന്തപുരം
പുത്തരിക്കണ്ടം മൈതാനിയല്‍
സമാപ്‌തിയാവും.
വിമോചനയാത്ര അലങ്കോലപ്പെടുത്താന്‍ വീണ്ടും ഗൂഢശ്രമം
കണ്ണനല്ലൂര്‍/കൊല്ലം
: വിമോചന
യാത്രയുടെ കൊല്ലം ജില്ലാ
സ്വീകരണ സമാപന സമ്മേളനം
അലങ്കോലപ്പെടുത്താന്‍
വിഘടിതരുടെ ഗൂഢ ശ്രമം.
പറവൂര്‍
തെക്കുംഭാഗത്ത് നിന്നും
സ്വീകരണം ഏറ്റുവാങ്ങി
കണ്ണനല്ലൂരില്‍ ഏര്‍പെടുത്തിയ
ജില്ലാ സമാപന സമ്മേളനത്തില്‍
പങ്കെടുക്കാന്‍ വരികയായിരുന്ന
യാത്രാ പ്രതിനിധികള്‍ക്ക്
അകമ്പടിയായി സഞ്ചരിച്ച
അനൗണ്‍സ് വാഹനത്തെ പിടിച്ചു
നിര്‍ത്തി ഭീഷണിപ്പെടുത്തുകയായിരുന്നു.
ഡ്രൈവറുടെ
കഴുത്ത് പിടിച്ച് ഭീഷണിപ്പെടുത്തിയ
സംഘത്തിന്‍റെ കയ്യില്‍
മാരകായുധം ഉണ്ടായിരുന്നെന്ന്
ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഇതിന് മുമ്പ്
മലപ്പുറത്ത് വളാഞ്ചേരി,
തൃശൂരിലെ
കേച്ചേരി തുടങ്ങി സ്ഥലങ്ങളിലും
വിഘടിതര്‍ യാത്ര അലങ്കോലപ്പെടുത്താന്‍
ശ്രമിച്ചിരുന്നു.
അസ്‌അദിയ്യ: സ്വലാത്ത് വാര്‍ഷികവും 20ാം വാര്‍ഷിക സമ്മേളന പ്രഖ്യാപനവും ഇന്ന് (30)
പാപ്പിനിശ്ശേരി
വെസ്റ്റ് : സമസ്‌ത
കണ്ണുര്‍ ജില്ലാ കമ്മിറ്റിയുടെ
കീഴില്‍ പ്രവര്‍ത്തിക്കുന്ന
ഉന്നത മത ഭൗതിക സമന്വയ വിദ്യാഭ്യാസ
കേന്ദ്രമായ ജാമിഅ:
അസ്‌അദിയ്യ:
ഇസ്‌ലാമിയ്യ:
അറബിക്
കോളേജില്‍ എല്ലാ അറബി മാസവസാനവും
നടത്തി വരാറുള്ള സ്വലാത്ത്
ദിക്‌റ് മജ്‌ലിസിന്റെ
വാര്‍ഷികവും 20ാം
വാര്‍ഷിക സമ്മേളന പ്രഖ്യാപനവും
ഇന്ന് രാത്രി 7 മണിക്ക്
അസ്‌അദാബാദില്‍ നടക്കും.
സയ്യിദ് ഹാശിം
കുഞ്ഞി തങ്ങളുടെ പ്രാരംഭ
പ്രാര്‍ത്ഥനയോടെ തുടങ്ങുന്ന
മഹനീയ സദസ്സിനു സമസ്‌ത കണ്ണൂര്‍
ജില്ലാ പ്രസിഡന്‍റ്
പി.കെ.പി.അബ്ദുസ്സലാം
മുസ്‌ലിയാരുടെ അധ്യക്ഷതയില്‍
കോഴിക്കോട് ഖാസി സയ്യിദ്
മുഹമ്മദ് കോയ ജമലുല്ലെലി
തങ്ങള്‍ ഉദ്‌ഘാടനം നിര്‍വഹിക്കും.
സമ്മേളന
പ്രഖ്യാപനം സയ്യിദ് അസ്‌ലം
മശ്‌ഹൂര്‍ തങ്ങളും ഉദ്‌ബോധന
പ്രസംഗം പി.പി.
ഉമര്‍ മുസ്‌ലിയാരും
നിര്‍വ്വഹിക്കും.
സ്വലാത്ത്
ദിക്‌റ് ദുആ മജ്‌ലിസിനു
പ്രമുഖ സൂഫി വര്യന്‍ അത്തിപ്പറ്റ
മൊയ്‌തീന്‍ കുട്ടി മുസ്‌ലിയാര്‍
നേതൃത്വം നല്‍കും.
സയ്യിദ്
ഹാമിദ് കോയമ്മ തങ്ങള്‍,
സയ്യിദ് ഉമര്‍
കോയ തങ്ങള്‍ , മാണിയൂര്‍
അഹ്‌മദ് മുസ്‌ലിയാര്‍,കെ.ടി.അബ്ദുല്ല
മൗലവി, കബീര്‍
ഫൈസി ചെറുകോട് തുടങ്ങിയവര്‍
പ്രസംഗിക്കും .
www.as-adiyyah.8m.com എന്ന
വെബ്‌സൈറ്റില്‍ തത്സമയ
സംപ്രേഷണം ചെയ്യും.
കണ്ണപുരം,
മടക്കര,
പുതിയതെരു,
മാങ്കടവ്
ഭാഗങ്ങളിലേക്ക് വാഹന സൗകര്യം
ഉണ്ടായിരിക്കുന്നതാണ്.
നാടുണര്‍ത്തിയ വിമോചനയാത്രക്ക് നാളെ (30) സമാപനം
തിരുവനന്തപുരം
: ധര്‍മശബ്ദത്തിന്‍റെ
കാഹളം മുഴക്കി ആത്മീയ
ചൂഷണത്തിനെതിരെ ജിഹ്വയുയര്‍ത്തി
നാടുണര്‍ത്തി ഏപ്രില്‍ 18ന്
മംഗലാപുരത്ത് നിന്ന്
ആരംഭിച്ച വിമോചനയാത്ര നാളെ
തിരുവനന്തപുരത്ത് സമാപിക്കും.
പരിശുദ്ധമായ
ആത്മീയതയെ വ്യവസായ വത്‌കരിക്കുന്ന
സകലകേന്ദ്രങ്ങള്‍ക്കും
വ്യക്തമായ മറുപടി വിമോചനയാത്രയുടെ
സമാപന മഹാസമ്മേളനം തിരുവനന്തപുരം
ഗാന്ധിപാര്‍ക്കില്‍ കെ.പി.സി.സി
പ്രസിഡന്‍റ് രമേശ് ചെന്നിത്തല
ഉദ്‌ഘാടനം ചെയ്യും.
ഇസ്‌ലാമിന്‍റെ
തനതായ ആത്മീയതയുടെ പൊരുള്‍
കേരളക്കരയിലെ പൊതുജന സമക്ഷം
സമര്‍പ്പിച്ച് വ്യാജന്മാരുടെ
കള്ളത്തരങ്ങളെ തുറന്ന്
കാട്ടിയാണ് വിമോചനയാത്ര
സമാപിക്കുന്നത്. നാളെ
നാല് മണിക്ക് തുടങ്ങുന്ന
സമാപന സംഗമത്തില്‍ പാണക്കാട്
സയ്യിദ് സ്വാദിഖലി ശിഹാബ്
തങ്ങള്‍ അധ്യക്ഷത വഹിക്കും.
പ്രഫ. കെ
ആലിക്കുട്ടി മുസ്‌ലിയാര്‍,
ഡോ.
ബഹാഉദ്ദീന്‍
മുഹമ്മദ് നദ്‌വി,
കോട്ടുമല ടി.എം
ബാപ്പു മുസ്‌ലിയാര്‍,
പാണക്കാട്
സയ്യിദ് അബ്ബാസലി ശിഹാബ്
തങ്ങള്‍, മന്ത്രിമാരായ
പി.കെ
കുഞ്ഞാലിക്കുട്ടി, വി.കെ
ഇബ്രാഹീം കുഞ്ഞ്, എം.
കെ മുനീര്‍,
കെ. ബാബു,
അബ്‌ദുല്‍
ഹമീദ് ഫൈസി അമ്പലക്കടവ്,
ഓണംപിള്ളി
മുഹമ്മദ് ഫൈസി, നാസര്‍
ഫൈസി കൂടത്തായ്,
എം.ല്‍.എമാരായ
ടി.എ
അഹ്‌മദ് കബീര്‍, കെ.
എം ഷാജി
തുടങ്ങിയവര്‍ സംബന്ധിക്കും.
Labels:
Kerala,
News-Highlights,
Thiruvananthapuram,
Vimochana-Yathra
കായലുകളുടെ നാട്ടില്‍ വിമോചനയാത്രക്ക് ഉജ്ജ്വല സ്വീകരണം
എ.എ ശുകൂര്‍ എം.ല്‍.എ ജാഥാനായകന്‍ അബ്ദുല്‍ ഹമീദ് ഫൈസിയെ ഹാരാര്‍പ്പണം നടത്തുന്നു |
രാവിലെ
പതിനൊന്ന് മണിക്ക്
മണ്ണഞ്ചേരിയില്‍ പ്രവര്‍ത്തകരുടെ
പ്രൗഢമായ സ്വീകാരം ഏറ്റുവാങ്ങിയ
സദസ്സ് എം.എ
ഷുക്കൂര്‍ എം.ല്‍.എ
ഉദ്‌ഘാടനം ചെയ്‌തു.
കേരളീയ സമൂഹത്തില്‍
വിദ്യാഭ്യാസ സാമൂഹിക മണ്ഡലത്തില്‍
ഉന്നമനം സാധ്യമാക്കിയ പ്രസ്ഥാനം
സമസ്‌തയാണെന്ന് അദ്ദേഹം
പറഞ്ഞു. മുഹമ്മദ്
ഹനീഫ ബാഖവി അദ്ധ്യക്ഷം വഹിച്ചു.
ശ്യാം സുന്ദര്‍,
വി.എം
ബിയാസ്, ഓണംപിള്ളി
മുഹമ്മദ് ഫൈസി, സത്താര്‍
പന്തല്ലൂര്‍, ഇസ്‌മാഈല്‍
ഹാജി എടച്ചേരി, നാസര്‍
സഖാഫി പടിഞ്ഞാറത്തറ,
അയ്യൂബ്
കൂളിമാട്, നവാസ്
പാനൂര്, ജാബിര്‍
എം.കെ
തൃക്കരിപ്പുര്‍, അബ്ദുല്ല
തരുവണ, സഈദ്
വല്ലപ്പുഴ, യഹ്‌യ,
മുഹമ്മദ്
ഹനീഫ്, കുന്നംപള്ളി
മജീദ്, അബ്‌ദുല്ല
വാഴയില്‍, ഷാജി
പനമ്പിള്ളി, നിസാര്‍
പറമ്പന്‍, നസ്‌റുദ്ദീന്‍,
ജഅ്‌ഫര്‍
മൗലവി, മുഹമ്മദലി
ഹുദവി, ബഷീര്‍
അഹ്‌മദ് തുടങ്ങിയവര്‍
സംബന്ധിച്ചു. ജാഥാനായകന്‍
അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്
മറുപടി പ്രസംഗം നടത്തി.
അടുത്ത
സ്വീകരണകേന്ദ്രമായ ഹരിപ്പാട്
ആയിരക്കണക്കിന് പ്രവര്‍ത്തകര്‍
അവേശത്തോടെ ഏറെനേരമായി സംഘത്തെ
കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.
സ്വീകരണ സംഗമം
ജില്ലാപഞ്ചായത്ത് പ്രതിപക്ഷനേതാവ്
ജോണ്‍ തോമസ് ഉദ്‌ഘാടനം
ചെയ്‌തു. ഒ.
അബ്ദുല്
അസീസ് ഹാജി അധ്യക്ഷം വഹിച്ചു.
നിസാമുദ്ദീന്‍
ഫൈസി, അഡ്വ.
അബ്‌ദുല്‍
ലത്തീഫ്, എ.കെ
രാജന്‍, അഡ്വ.
മുട്ടം നാസര്‍,
ശശികുമാര്‍,
നസ്‌റുദ്ദീന്‍,
നവാസ് അന്‍വരി,
ഹാഷിം വളഞ്ഞവഴി,
ഷാഫി മുസ്‌ലിയാര്‍,
നിസാര്‍
പറമ്പന്‍, അസാരുകുഞ്ഞ്,
അബ്ദുല്ല ഹാജി,
സി.എം.എസ്
ഹാജി, ഉസ്‌മാന്‍
കുട്ടി മൗലവി, ഉമ്മര്‍
കുഞ്ഞ് ആയാംപറമ്പില്‍
തുടങ്ങിയവര്‍ സംബന്ധിച്ചു.
ജില്ലയിലെ
അവസാന സ്വീകരണ കേന്ദ്രമായ
ആദിക്കാട്ടുകുളങ്ങരയില്‍
ഗവണ്‍മെന്‍റ് ചീഫ് വിപ്പ്
പി.സി
ജോര്‍ജ്ജ് എം.ല്‍.എ
ഉദ്‌ഘാടനം ചെയ്‌തു.
നൗഷാദ്
തച്ചിലയത്ത് അധ്യക്ഷം വഹിച്ച
യോഗത്തില്‍ അബ്ദുല്‍ ഖാദിര്‍
ദാരിമി, അന്‍സാര്‍
ഫൈസി, വി.എം
ഷാജഹാന്‍, അബ്ദുര്‍റഹ്മാന്‍
അല്‍ ഖാസിമി, ഹാഷിം
നീര്‍ക്കുന്ന്, സി.എം
ഷാജഹാന്‍, സജീവ്
തെറ്റിക്കുഴിയില്‍,
ഷൈജു കിണര്‍വിളയില്‍,
അബദുര്‍റഷീദ്
ബാഖവി, അബൂബകര്‍
തങ്ങള്‍, സഅ്‌ലബത്ത്
ദാരിമി, ആര്‍.
മുഹമ്മദ്
റഫീഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.
യാത്രയുടെ
പന്ത്രണ്ടാം ദിവസമായ ഇന്ന്
യാത്രാസംഘം കരുനാഗപ്പള്ളി,
ചടയമംഗലം,
പറവൂര്‍,
കണ്ണനെല്ലൂര്‍
തുടങ്ങി സ്ഥലങ്ങളില്‍ പര്യടനം
നടത്തും.
വിമോചനയാത്ര സമാപന സമ്മേളനം വിജയിപ്പിക്കുക : സമസ്‌ത നേതാക്കള്‍
തിരുവനന്തപുരം
: SKSSF സംസ്ഥാന
കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍
സംഘടിപ്പിച്ച വിമോചനയാത്രയുടെ
സമാപന സമ്മേളനം വന്‍വിജയമാക്കാന്‍
സമസ്‌ത കേരള ജംഇയ്യത്തുല്‍
ഉലമ പ്രസിഡണ്ട് കാളമ്പാടി
മുഹമ്മദ് മുസ്‌ലിയാര്‍,
വൈസ് പ്രസിഡണ്ട്
സയ്യിദ് ഹൈദരലി ശിഹാബ്
തങ്ങള്‍ പാണക്കാട്,
ജന.
സെക്രട്ടറി
ചെറുശ്ശേരി സൈനുദ്ദീന്‍
മുസ്‌ലിയാര്‍ എന്നിവര്‍
സംയുക്ത പ്രസ്‌താവനയില്‍
അഭ്യര്‍ത്ഥിച്ചു.
ആത്മീയതയുടെ
മുഖമൂടിയണിഞ്ഞ് വിശ്വാസികളെ
ചൂഷണം ചെയ്യുന്നതിന് വേണ്ടി
പ്രവാചകനാമം പോലും ദുരുപയോഗം
ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ്
SKSSF അതിനെതിരെ
സമരത്തിനിറങ്ങിയത്.
പ്രവാചക
സ്‌നേഹികളായ വിശ്വാസികള്‍
വിട്ടുവീഴ്‌ചയില്ലാതെ
പോരാടേണ്ട ധര്‍മ്മ സമരത്തിനാണ്
വിമോചനയാത്ര നേതൃത്വം
നല്‍കിയത്. ഏപ്രില്‍
30ന്
തിങ്കളാഴ്‌ച തിരുവനന്തപുരം
ഗാന്ധി പാര്‍ക്കില്‍ നടക്കുന്ന
സമാപന മഹാസമ്മേളനം വന്‍
വിജയമാക്കാന്‍ സമസ്‌തയുടെയും
പോഷക ഘടകങ്ങളുടെയും പ്രവര്‍ത്തകര്‍
മുന്നിട്ടിറങ്ങണമെന്ന്
നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
Labels:
Kerala,
News-Highlights,
Thiruvananthapuram,
Vimochana-Yathra
കുവൈത്ത് ഇസ്ലാമിക് സെന്‍റര്‍ ഐക്യ ദാര്‍ഢ്യ സമ്മേളനം സംഘടിപ്പിച്ചു
കുവൈത്ത്
സിറ്റി : ആത്മീയത
ചൂഷണത്തിനെതിരെ ജിഹാദ് എന്ന
പ്രമേയവുമായി SKSSF സംസ്ഥാന
കമ്മിറ്റിയുടെ നേതൃത്വത്തില്‍
നടക്കുന്ന വിമോചനയാത്രക്ക്
ഐക്യദാര്‍ഢ്യവുമായി കുവൈത്ത്
ഇസ്ലാമിക് സെന്‍റര്‍
സെന്‍ട്രല്‍ കമ്മിറ്റി
സമ്മേളനം സംഘടിപ്പിച്ചു.പ്രസിഡന്‍റ്
ഉസ്‌മാന്‍ ദാരിമിയുടെ
അദ്ധ്യക്ഷതയില്‍ നടന്ന
സമ്മേളനം ഹംസ ദാരിമി ഉദ്‌ഘാടനം
ചെയ്‌തു. ഇല്‍യാസ്
മൗലവി മുഖ്യപ്രഭാഷണം നടത്തി.
പ്രവാചകരുടേതെന്ന്
അവകാശപ്പെട്ട് വ്യാജമുടിയുമായി
രംഗത്തുവന്ന് വിശ്വാസികളുടെ
ആത്മീയതയെ ചൂഷണം ചെയ്‌ത്
കോടികള്‍ തട്ടിയെടുത്ത വിഘടിത
വിഭാഗം മാനവികതയുടെ ഏറ്റവും
വലിയ ശത്രുക്കളാണെന്ന്
അദ്ദേഹം അഭിപ്രായപ്പെട്ടു.
മുഹമ്മദലി
പുതുപ്പറമ്പ് സ്വാഗതവും
മുജീബ് റഹ്‌മാന്‍ ഹൈതമി
നന്ദിയും പറഞ്ഞു.
‘വിമോചനയാത്ര’; ലൈവ് സംപ്രേഷണം നാളെ മനാമ സമസ്‌താലയത്തില്‍
മനാമ: ‘ആത്മീയത; ചുഷണത്തിന്നെതിരെ ജിഹാദ്’ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മറ്റി ഏപ്രില്‍ 18 മുതല്‍ നടത്തിവരുന്ന വിമോചനയാത്ര പൊതുസമ്മേളനത്തോടെ നാളെ(30, തിങ്കള്‍) തിരുവന്തപുരത്ത് സമാപിക്കും.
മത–രാഷ്‌ട്രീയ രംഗത്തെ പ്രമുഖരും വിഘടിത വിഭാഗം വിട്ട് സമസ്‌തയില്‍ ചേരുന്നവരുമള്‍പ്പെടെ പങ്കെടുക്കുന്ന സമാപന- പൊതു സമ്മേളനത്തിന്റെ തല്‍സമയ സംപ്രേഷണം തിങ്കളാഴ്‌ച ഉച്ചക്കു 2 മണിമുതല്‍ മനാമ സമസ്‌താലയത്തില്‍ ഉണ്ടായിരിക്കുമെന്ന് മനാമ സമസ്‌ത ഓഫീസില്‍ നിന്നറിയിച്ചു.
കൂടാതെ 24 മണിക്കൂറും ഇന്റര്‍നെറ്റില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇസ്ലാമിക് ക്ലാസ്സ് റൂം വഴിയും മൊബൈലിലെ ഇന്റര്‍നെറ്റ് റേഡിയോ വഴിയും തല്‍സമയ സംപ്രേഷണം ലഭ്യമായിരിക്കും. വിമോചനയാത്രയുടെ തുടക്കം മുതലുള്ള പ്രമുഖരുടെ പ്രഭാഷണങ്ങളും അനുബന്ധ വെബ്‌സൈറ്റുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിശദ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഓഫീസുമായോ ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് ഐ.ടി വിങുമായി ബന്ധപ്പെടുക: 00973-33413570, 38391890, 33842672, e-mail: bahrainskssf@gmail.com, www.facebook.com/Bahrain SKSSF.
വിഘടിത 'മാനവികത' കയ്യോടെ പിടികൂടിയപ്പോള്‍..
ആത്മീയ ചൂഷണത്തിന് പിന്നില്‍ വ്യവസായതാല്‍പര്യം : അബ്‌ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്
തൊടുപുഴ
(ഇടുക്കി)
: ആത്മീയ
ചൂഷണത്തിന് പിന്നില്‍
സാമ്പത്തക-വ്യാവസായിക
താല്‍പര്യമാണെന്നും മതപണ്ഡിതരുടെ
വേഷം ചമഞ്ഞ് ഇത്തരം വിലകുറഞ്ഞ
പണികള്‍ ചെയ്യുന്നത് സമൂഹത്തിലെ
ധാര്‍മിക അന്തരീക്ഷത്തെ
കളങ്കപ്പെടുത്താനേ സഹായിക്കൂവെന്നും
അബ്‌ദുല്‍ ഹമീദ് ഫൈസി
അമ്പലക്കടവ് പറഞ്ഞു.
ആത്മീയത
ചൂഷണത്തിനെതിരെ ജിഹാദ് എന്ന
പ്രമേയവുമായി SKSSF സംസ്ഥാന
കമ്മിറ്റി 18ന്
മംഗലാപുരത്ത് നിന്ന്
ആരംഭിച്ച വിമോചനയാത്രക്ക്
തൊടുപുഴയില്‍ നല്‍കിയ സ്വീകരണ
സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു
അദ്ദേഹം.
ത്വലബ
വിങ് സംസ്ഥാന പ്രസിഡണ്ട്
സയ്യിദ് മുഹമ്മദ് മുഹ്‌സിന്‍
ബുഖാരി കുറുമ്പത്തൂര്‍
ഉദ്‌ഘാടനം ചെയ്‌തു.
ഇസ്‌ലാമിക
ചരിത്രത്തില്‍ വ്യാജന്മാര്‍
പുത്തരിയല്ലെന്നും സാമ്പത്തിക
അഭിവൃദ്ധിക്ക് വേണ്ടി
ചൂഷണാത്മ പ്രവര്‍ത്തനങ്ങളിലൂടെ
ജനങ്ങളെ കബളിപ്പിക്കാന്‍
മുമ്പും ശ്രമങ്ങള്‍
നടന്നിട്ടുണ്ടെന്നും വ്യാജന്മാരെ
സ്വീകരിക്കാന്‍ പൊതുജനത്തെ
ഇനി കിട്ടില്ലെന്നും അദ്ദേഹം
പറഞ്ഞു. യാത്രയുടെ
പത്താം ദിവസമായ ഇന്നലെ
വൈകിട്ടാണ് ഇടുക്കി ജില്ലയില്‍
പ്രവേശിച്ചത്. ജില്ലയിലെത്തിയ
യാത്രാസംഘത്തെ നിരവധി
വാഹനങ്ങളുടെ അകമ്പടിയോടെയാണ്
സ്വീകരണ വേദിയിലേക്ക്
ആനയിച്ചത്.
അബ്ദുല്‍
ജലീല്‍ ഫൈസി ആധ്യക്ഷം വഹിച്ചു.
ഓണമ്പിള്ളി
മുഹമ്മദ് ഫൈസി, നാസര്‍
ഫൈസി കൂടത്തായി, കെ.എന്‍.എസ്
മൗലവി, ഖാദിര്‍
ഫൈസി പാലക്കാട്, ഹൈദര്‍
മുസ്‌ലിയാര്‍, കൂന്നം,
ടി.കെ
അബ്‌ദുല്‍ കരീം മൗലവി,
മുഹമ്മദ്
തരുവ, ജാബിര്‍
തൃക്കരിപ്പൂര്‍, നാസര്‍
സഖാഫി പടിഞ്ഞാറേത്തറ,
മുഹമ്മദ്
തരുവണ, അയ്യൂബ്
കൂളിമാട്, സഈദ്
വല്ലപ്പുഴ തുടങ്ങിയവര്‍
സംബന്ധിച്ചു. ജസീര്‍
ദാരിമി സ്വാഗതവും അബ്‌ദുല്‍
കബീര്‍ റഷാദി നന്ദിയും പറഞ്ഞു.
യാത്രയുടെ
പതിനൊന്നാം ദിവസമായ ഇന്ന്
രാവിലെ 10 മണിക്ക്
മണ്ണഞ്ചേരി, ഉച്ചക്ക്
3 മണിക്ക്,
4ന് അടൂര്‍,
വൈകിട്ട്
7ന്
കായംകുളം എന്നിവിടങ്ങളില്‍
സംഘം പര്യടനം നടത്തും.
SKSSF ഏറ്റെടുത്തത് കാലത്തിന്‍റെ ദൗത്യം : കെ. രാധാകൃഷ്‌ണന്‍ MLA
തൃശൂര്‍
: സര്‍വമേഖലകളിലും
ചൂഷണം കയ്യടക്കുമ്പോള്‍
ആത്മീയതയും മാര്‍ക്കറ്റില്‍
വ്യവസായമായി മാറിക്കഴിഞ്ഞ
സാഹചര്യത്തില്‍ SKSSF
ഏറ്റെടുത്തത്
കാലത്തിന്‍റെ ദൗത്യമാണെന്ന്
മുന്‍ സ്‌പീക്കര്‍ കെ.
രാധാകൃഷ്‌ണന്‍
എം.എല്‍.എ
പറഞ്ഞു. ധാര്‍മിക
സംരക്ഷണത്തിന്‍റെ കാഹളമുയര്‍ത്തി
SKSSF നടത്തുന്ന
വിമോചനയാത്രക്ക് ചെറുതുരുത്തിയില്‍
നല്‍കിയ സ്വീകരണം ഉദ്‌ഘാടനം
ചെയ്‌ത് സംസാരിക്കുകയായിരുന്നു
അദ്ദേഹം.
പി.ടി
കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍
യോഗത്തില്‍ അധ്യക്ഷം വഹിച്ചു.
അബ്ദുല്‍
ഹമീദ് ഫൈസി അമ്പലക്കടവ്,
ഓണംപിള്ളി
മുഹമ്മദ് ഫൈസി, നാസര്‍
ഫൈസി കൂടത്തായ്, ഹാജി
കെ. മമ്മദ്
ഫൈസി, സത്താര്‍
പന്തല്ലൂര്‍, അബൂബക്‌ര്‍
ഫൈസി മലയമ്മ, സ്വലാഹുദ്ദീന്‍
ഫൈസി വല്ലപ്പുഴ, അയ്യൂബ്
കൂളിമാട്, ഇസ്‌മാഈല്‍
ഹാജി എടച്ചേരി, ജാബിര്‍
എം.കെ
തൃക്കരിപ്പൂര്‍, സഈദ്
വല്ലപ്പുഴ തുടങ്ങിയവര്‍
സംസാരിച്ചു. ഒ.പി
അഷ്‌റഫ്, ഖാദിര്‍
ഫൈസി, സി.എച്ച്
റഷീദ്, ഖമറുദ്ദീന്‍,
കുഞ്ഞിക്കോയ
തങ്ങള്‍, ജോണി
മണിച്ചിറ, ഹംസ
മാസ്റ്റര്‍, അമീര്‍,
ഇബ്രാഹീം ഫൈസി,
സിദ്ദീഖ്
ഫൈസി, പി.എസ്
മമ്മി, ബഷീര്‍
ഫൈസി, നൗഫല്‍,
മുഹ്‌യുദ്ദീന്‍,
സിദ്ദീഖ്
ഫൈസി, മുഹ്‌യുദ്ദീന്‍
ആഡൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വിമോചനയാത്രയുടെ
ഒന്‍പതാം ദിവസമായ ഇന്നലെ
തൃശൂര്‍ ജില്ലയിലെ വിവിധ
കേന്ദ്രങ്ങളില്‍ പര്യടനം
നടത്തിയ സംഘം എറണാകുളത്തേക്ക്
പ്രവേശിച്ചു. രാവിലെ
പതിനൊന്ന് മണിക്ക് രണ്ടാം
സ്വീകരണ കേന്ദ്രമായ
കേച്ചേരിയിലേക്ക് തുറന്ന
വാഹനത്തില്‍ നിരവധി വാഹനങ്ങളുടെ
അകമ്പടിയോടെയാണ് പ്രവര്‍ത്തകര്‍
ജാഥാനായകരെ വേദിയിലേക്കാനയിച്ചത്.
സ്വീകരണ സമ്മേളനം
സ്ഥലം എം.എല്‍.എ
എന്‍.പി
മാധവന്‍ ഉദ്‌ഘാടനം ചെയ്‌തു.
മൊയ്‌തീന്‍
കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷം
വഹിച്ചു. ജില്ലാ
പഞ്ചായത്ത് മെമ്പര്‍
ശ്രീകുമാര്‍, നൗഷാദ്
തുടങ്ങിയവര്‍ സംബന്ധിച്ചു.
വൈകുന്നേരത്തോടെ
ജാഥാസംഘം ജില്ലയിലെ അവസാന
സ്വീകരണകേന്ദ്രമായ
മൂന്നുപീടികയിലെത്തി.
കോരിച്ചൊരിയുന്ന
മഴയത്തും പ്രവര്‍ത്തകര്‍
ആവേശത്തോടെ നേതാക്കളെ വരവേറ്റു.
യോഗം സമസ്‌ത
ജില്ലാ പ്രസിഡണ്ട് എസ്.എം.കെ
തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു.
ശറഫുദ്ദീന്‍
മൗലവി വേന്‍മനാട് അധ്യക്ഷം
വഹിച്ചു.
ശേഷം
യാത്രാസംഘം എറണാകുളം
ജില്ലയിലേക്ക് പ്രവേശിച്ചു.
ഇടപ്പള്ളി
അല്‍ അമീന്‍ പബ്ലിക് സ്‌കൂള്‍
ഓഡിറ്റോറിയത്തിലായിരുന്നു
യാത്രക്ക് സ്വീകരണം
ഏര്‍പെടുത്തിയിരുന്നത്.
സ്വീകരണയോഗം
സമസ്‌ത കേരള ജംഇയ്യത്തുല്‍
മുഅല്ലിമീന്‍ വൈസ് പ്രസിഡണ്ട്
എം.എം
മുഹ്‌യുദ്ദീന്‍ മൗലവി ആലുവ
ഉദ്‌ഘാടനം ചെയ്‌തു.
SKSSF ജില്ലാ
പ്രസിഡണ്ട് അഷ്‌റഫ് ഹുദവി
മുവാറ്റുപുഴ ആധ്യക്ഷനായിരുന്നു.
വിമോചനയാത്രയെ
കേരളത്തിലെ പൊതുജനം
ഏറ്റെടുത്തിട്ടുണ്ടെന്നും
ഈ ധര്‍മ യാത്രയുടെ പ്രാധാന്യം
പൊതുജനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും
ജാഥാ ക്യാപ്‌റ്റന്‍ അബ്ദുല്
ഹമീദ് ഫൈസി അമ്പലക്കടവ്
പറഞ്ഞു.
അബ്‌ദുല്‍
ഖാദിര്‍ ഫൈസി, എം.എം
അബൂബക്കര്‍ ഫൈസി, സിദ്ദീഖ്
ഫൈസി, അലി
മൗലവി അറക്കപ്പടി, കെ.കെ
ഇബ്രാഹീം ഹാജി പേക്കാപ്പള്ളി,
എം.എം
പരീത്, എ
ഇബ്രാഹിം കുട്ടി, മുഹമ്മദ്
ദാരിമി പട്ടിമറ്റം, സലാം
ഫൈസി അടിമാലി, അബ്‌ദുസ്സലാം
ഹാജി ചിറ്റേത്തുകര,
എന്‍.കെ
മുഹമ്മദ് ഫൈസി, എം.ബി
മുഹമ്മദ്, ഫൈസല്‍
കരുതപ്പടി, അലി
പായിപ്ര, സലാം
അയ്യമ്പ്രാത്ത് തുടങ്ങിയവര്‍
സംബന്ധിച്ചു.
യാത്രയുടെ
പത്താം ദിവസമായ ഇന്ന് സംഘം
ഉച്ചക്ക് മൂന്ന് മണിക്ക്
ഈരാറ്റുപേട്ട, വൈകിട്ട്
ഏഴു മണിക്ക് തൊടുപുഴ
എന്നിവിടങ്ങളില്‍ പര്യടനം
നടത്തും.
മൂന്നുപീടികയില്‍ വിമോചനയാത്രക്ക് ഊഷ്‌മള വരവേല്‍പ്
മൂന്നുപീടിക
: ആത്മീയത;
ചൂഷണത്തിനെതിരെ
ജിഹാദ് എന്ന പ്രമേയവുമായി
SKSSF സംസ്ഥാന
കമ്മിറ്റി നടത്തുന്ന
വിമോചനയാത്രക്ക് തൃശൂര്‍
ജില്ലയിലെ അവസാന കേന്ദ്രമായ
മൂന്നുപീടികയില്‍ ഊഷ്‌മള
വരവേല്‍പ്. വന്‍വാഹന
വ്യൂഹങ്ങളുടെ അകമ്പടിയോടെയാണ്
നേതാക്കളെ പ്രവര്‍ത്തകര്‍
വേദിയിലേക്ക് ആനയിച്ചത്.
യോഗം
സമസ്‌ത ജില്ലാ പ്രസിഡണ്ട്
എസ്.എം.കെ
തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു.
ശറഫുദ്ദീന്‍
മൗലവി വേന്‍മനാട് അധ്യക്ഷം
വഹിച്ചു. സത്താര്‍
പന്തല്ലൂര്‍, അബൂബക്‌ര്‍
ഫൈസി മലയമ്മ, സ്വലാഹുദ്ദീന്‍
ഫൈസി വല്ലപ്പുഴ തുടങ്ങിയവര്‍
പ്രമേയ പ്രഭാഷണം നിര്‍വ്വഹിച്ചു.
ജാഥാകാപ്‌റ്റന്‍
അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്
മറുപടി പ്രസംഗം നടത്തി.
ഓണംപിള്ളി
മുഹമ്മദ് ഫൈസി, നാസര്‍
ഫൈസി കൂടത്തായ്, അയ്യൂബ്
കൂളിമാട്, ഇസ്‌മാഈല്‍
ഹാജി എടച്ചേരി, ജാബിര്‍
എം.കെ
തൃക്കരിപ്പൂര്‍, സഈദ്
വല്ലപ്പുഴ, തുടങ്ങിയവര്‍
സംബന്ധിച്ചു.
വിമോചനയാത്രക്ക് കേച്ചേരിയില്‍ ഉജ്ജ്വല സ്വീകരണം
കേച്ചേരി
: ആത്മീയ
ചൂഷണത്തിനെതിരെ ജിഹാദ് എന്ന
മുദ്രാവാക്യവുമായി 18ന്
മംഗലാപുരത്ത് നിന്ന്
തുടങ്ങിയ SKSSF സംസ്ഥാന
കമ്മറ്റിയുടെ വിമോചന യാത്രക്ക്
കേച്ചേരിയില്‍ ഉജ്ജ്വല
സ്വീകരണം. ജില്ലയിലെ
പ്രമുഖ സ്വീകരണ കേന്ദ്രമായ
കേച്ചേരിയിലേക്ക് തുറന്ന
വാഹനത്തില്‍ നിരവധി
വാഹനാകമ്പടിയോടെയാണ്
ജാഥാനായകരെ വേദിയിലേക്കാനയിച്ചത്.
സ്വീകരണ
സമ്മേളനം സ്ഥലം എം.എല്‍.എ
എന്‍.പി
മാധവന്‍ ഉദ്‌ഘാടനം ചെയ്‌തു.
മൊയ്‌തീന്‍
കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷം
വഹിച്ചു. അബ്ദുല്‍
ഹമീദ് ഫൈസി അമ്പലക്കടവ്,
ഓണംപിള്ളി
മുഹമ്മദ് ഫൈസി, നാസര്‍
ഫൈസി കൂടത്തായ്, ജില്ലാ
പഞ്ചായത്ത് മെമ്പര്‍
ശ്രീകുമാര്‍, സത്താര്‍
പന്തല്ലൂര്‍, അബൂബക്‌ര്‍
ഫൈസി മലയമ്മ, സ്വലാഹുദ്ദീന്‍
ഫൈസി വല്ലപ്പുഴ, അയ്യൂബ്
കൂളിമാട്, ഇസ്‌മാഈല്‍
ഹാജി എടച്ചേരി, ജാബിര്‍
എം.കെ
തൃക്കരിപ്പൂര്‍, സഈദ്
വല്ലപ്പുഴ, നൗഷാദ്
തുടങ്ങിയവര്‍ സംബന്ധിച്ചു.
വിമോചന യാത്ര അലങ്കോലപ്പെടുത്താന്‍ കാന്തപരം വിഭാഗം ശ്രമം. അക്രമികള്‍ അറസ്റ്റില്‍. മുഴുവന്‍ ശാഖകളിലും പ്രതിഷേധ പ്രകടനം നടത്താന്‍ ആഹ്വാനം
തൃശൂര്‍,
കേച്ചേരി :
ആത്മീയത
ചൂഷണത്തിനെതിരെ ജിഹാദ് എന്ന
പ്രമേയത്തില്‍ SKSSF നടത്തുന്ന
വിമോചന യാത്രയെ ആസൂത്രിതമായി
അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച
കാന്തപുരം വിഭാഗം ചാരന്മാരെ
പ്രവര്‍ത്തകര്‍ പിടികൂടി.
യാത്രയുടെ
ഒമ്പതാം ദിവസമായ ഇന്നലെ
തൃശൂര്‍ ജില്ലയിലെ കേച്ചേരി
നല്‍കിയ സ്വീരണ സമ്മേളനത്തില്‍
വെച്ചാണ് സംഭവം.
ചെറുതുരുത്തിയില്‍
നിന്ന് കേച്ചേരിയിലേക്ക്
വരികയായിരുന്ന യാത്രയുടെ
വാഹന വ്യൂഹത്തിനിടയിലേക്ക്
ഇരച്ചു കയറാന്‍ ശ്രമിക്കുകയും
സ്വീകരണ വേദിയിലേക്ക്
കല്ലെറിയുകയും ചെയ്‌ത സംഘത്തെ
പ്രവര്‍ത്തകര്‍ പിടികൂടി
ചോദ്യം ചെയ്യുകയായിരുന്നു.
ആദ്യം ചോദ്യങ്ങളില്‍
നിന്ന് ഒഴിഞ്ഞ് മാറാന്‍
ശ്രമിച്ചെങ്കിലും പിന്നീട്
ഇവര്‍ തങ്ങള്‍ക്ക് പിന്നില്‍
പ്രവര്‍ത്തിച്ചവരെ കുറിച്ച്
വിശദമായി തുറന്നു പറഞ്ഞു.
യാത്രയുടെ
ദൃശ്യങ്ങള്‍ പകര്‍ത്താനും
യാത്ര അലങ്കോലപ്പെടുത്താനും
വഹാബ് സഖാഫി മമ്പാടാണ്
തങ്ങളെ പറഞ്ഞയച്ചതെന്ന്
പരസ്യമായി സ്റ്റേജില്‍ വന്ന്
പറഞ്ഞ സംഘം ചെയ്‌ത തെറ്റില്‍
സുന്നികളോട് മാപ്പ് ചോദിച്ചു.
വഹാബ് സഖാഫിയുടെ
സ്വകാര്യ സെല്‍ഫോണ്‍ അക്രമികളില്‍
നിന്ന് കണ്ടെത്തി.
വിഘടിത
ചാരപ്പണിയില്‍ സുന്നീ
പ്രവര്‍ത്തകര്‍ പ്രകോപിതരായെങ്കിലും
നേതാക്കളുടെ സംയമനാഹ്വാനം
പൂര്‍ണാര്‍ത്ഥത്തില്‍
അനുസരിച്ചതിനാല്‍ അനിഷ്‌ട
സംഭവങ്ങളൊന്നുമുണ്ടായില്ല.
ഇവരെ പിന്നീട്
പോലീസെത്തി അറസ്റ്റ് ചെയ്‌തു.
വിമോചന
യാത്ര തുടങ്ങിയതു മുതല്‍
പലവിധേനയും യാത്ര അലങ്കോലപ്പെടുത്താന്‍
കാന്തപുരം വിഭാഗം ശ്രമിച്ചിരുന്നു.
എന്നാല്‍
സുന്നീ പ്രവര്‍ത്തകരുടെ
പക്വമായ ഇടപെടല്‍ കാരണം എല്ലാം
നിശ്‌ഫലമാവുകയായിരുന്നു.
കാന്തപുരം
നടത്തുന്ന കേരളയാത്ര ജനം
തള്ളിയതിലുള്ള നിരാശയും
വിമോചന
യാത്രക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന
വന്‍ജനപിന്തുണയുമാണ് ഇവരെ
ഇത്തരം ആസൂത്രിത വിഘടന
പ്രവര്‍ത്തനങ്ങള്‍ക്ക്
പ്രേരിപ്പിക്കുന്നത്.
മാനവികത
പറഞ്ഞ് യാത്ര നടത്തുന്ന
കാന്തപുരം മറുഭാഗത്ത് ഇത്തരം
അസാംസാകാരിക പ്രവര്‍ത്തനങ്ങള്‍ക്ക്
നേതൃത്വം കൊടുക്കുന്നത്
ലജ്ജാകരമാണെന്ന് SKSSF
നേതാക്കള്‍
വാര്‍ത്താ സമ്മേളനത്തില്‍
പറഞ്ഞു. നേതാവിന്‍റെ
യാത്രയെ ജനം തള്ളിക്കളഞ്ഞതിന്
കാരണമന്വേഷിക്കേണ്ടത്
സ്വന്തം ചെയ്‌തകളിലാണ്.
സ്ഥാപിത
സാമ്പത്തിക അജണ്ടകള്‍ക്ക്
SKSSF തടസ്സമാവുന്നെന്ന
തിരിച്ചറിവില്‍നിന്നാണ്
ഇവര്‍ ഇത്തരം തരം താഴ്‌ന്ന
പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം
ചെയ്യുന്നത് നേതാക്കള്‍
പറഞ്ഞു.ഏറെ
കാലമായി സുന്നീ വിദ്യാര്‍ത്ഥീ
സമൂഹം ഇവരെ സഹിക്കുകയാണെന്നും
കേരളയാത്ര തിരുവനന്തപുരത്തെത്തണമെന്ന്
ആഗ്രഹമുണ്ടെങ്കില്‍ ഇത്തരം
ദുര്‍വൃത്തികളില്‍ നിന്ന്
മാറി നില്‍ക്കലായിരിക്കും
കാന്തപുരത്തിന് ആരോഗ്യകരമെന്നും
നേതാക്കള്‍ മുന്നറിയിപ്പ്
നല്‍കി. ഇതിന്
മുമ്പും വിവിധ ഗൂഢപ്രവര്‍ത്തനങ്ങള്‍ക്ക്
നേതൃത്വം കൊടുത്തിട്ടുള്ള
വഹാബ് സഖാഫിക്കെതിരെ നിയപരമായ
അന്വേഷണം നടത്തണമെന്ന്
നേത്‌ക്കള്‍ ആവശ്യപ്പെട്ടു.
സംഭവത്തില്‍
പ്രതിഷേധിച്ച് മുഴുവന്‍ശാഖകളിലും
പ്രതിഷേധ പ്രകടനം നടത്താന്‍
നേതാക്കള്‍ ആഹ്വാനം
ചെയ്‌തിട്ടുണ്ട്.
വാര്‍ത്താ
സമ്മേളനത്തില്‍ SKSSF ജനറല്‍
സെക്രട്ടറി ഒണമ്പിള്ളി
മുഹമ്മദ് ഫൈസി, നാസര്‍
ഫൈസി കൂടത്തായി, ഉസ്‌മാന്‍
കല്ലട്ടയില്‍ തുടങ്ങിയവര്‍
പങ്കെടുത്തു.
ആത്മീയ ചൂഷണത്തിനെതിരെ ജനങ്ങള്‍ മുന്നിട്ടിറങ്ങണം : എം.എം മുഹ്‌യുദ്ദീന്‍ മൗലവി
ഇടപ്പള്ളി
: സമൂഹത്തില്‍
വ്യാപിച്ചുകൊണ്ടിരിക്കുന്ന
ആത്മീയ ചൂഷണങ്ങളെ തിരിച്ചറിഞ്ഞ്
ധര്‍മത്തിന്‍റെ വക്താക്കളാകാന്‍
പൊതുജനം തയ്യാറാവണമെന്ന്
സമസ്‌ത കേരള ജംഇയ്യത്തുല്‍
മുഅല്ലിമീന്‍ സംസ്ഥാന വൈസ്
പ്രസിഡണ്ട് എം.എം
മുഹ്‌യുദ്ദീന്‍ മൗലവി പറഞ്ഞു.
ആത്മീയത:
ചൂഷണത്തിനെതിരെ
ജിഹാദ് എന്ന പ്രമേയവുമായി
SKSSF സംസ്ഥാന
കമ്മിറ്റി മംഗലാപുരം മുതല്‍
തിരുവനന്തപുരം വരെ നടത്തുന്ന
വിമോചന യാത്രക്ക് ഇടപ്പള്ളിയില്‍
നല്‍കിയ സ്വീകരണ സമ്മേളനം
ഉദ്‌ഘാടനം ചെയ്‌ത്
സംസാരിക്കുകയായിരുന്നു
അദ്ദേഹം. സാമ്പത്തിക
- വ്യാവസായിക
താല്‍പര്യങ്ങള്‍ക്ക് വേണ്ടി
മതത്തെയും ആത്മീയതയെയും പണയം
വെക്കുന്നത് വെച്ചുപൊറുപ്പിക്കാനവില്ലെന്നും
തെറ്റിദ്ധരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന
ആത്മീയതയുടെ യഥാര്‍ത്ഥ മുഖം
പൊതുജനത്തിന് മുമ്പില്‍
വരച്ചുകാണിക്കേണ്ടത് നമ്മുടെ
കടമയാണ്. അദ്ദേഹം
കൂട്ടിച്ചേര്‍ത്തു.
SKSSF ജില്ലാ
പ്രസിഡണ്ട് അഷ്‌റഫ് ഹുദവി
മുവാറ്റുപുഴ ആധ്യക്ഷനായിരുന്നു.
വിമോചനയാത്രയെ
കേരളത്തിലെ പൊതുജനം
ഏറ്റെടുത്തിട്ടുണ്ടെന്നും
ഈ ധര്‍മ യാത്രയുടെ പ്രാധാന്യം
പൊതുജനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും
ജാഥാ ക്യാപ്‌റ്റന്‍ അബ്ദുല്
ഹമീദ് ഫൈസി അമ്പലക്കടവ്
പറഞ്ഞു.
സത്താര്‍
പന്തല്ലൂര്‍, അബ്‌ദുല്‍
ഖാദിര്‍ ഫൈസി, എം.എം
അബൂബക്കര്‍ ഫൈസി, ജാബിര്‍
തൃക്കരിപ്പൂര്‍, സഈദ്
വല്ലപ്പുഴ, സിദ്ദീഖ്
ഫൈസി, അലി
മൗലവി അറക്കപ്പടി, കെ.കെ
ഇബ്രാഹീം ഹാജി പേക്കാപ്പള്ളി,
എം.എം
പരീത്, എ
ഇബ്രാഹിം കുട്ടി, മുഹമ്മദ്
ദാരിമി പട്ടിമറ്റം, സലാം
ഫൈസി അടിമാലി, അബ്‌ദുസ്സലാം
ഹാജി ചിറ്റേത്തുകര,
എന്‍.കെ
മുഹമ്മദ് ഫൈസി, എം.ബി
മുഹമ്മദ്, ഫൈസല്‍
കരുതപ്പടി, അലി
പായിപ്ര, സലാം
അയ്യമ്പ്രാത്ത് തുടങ്ങിയവര്‍
സംബന്ധിച്ചു.
വിമോചന യാത്ര; ചമ്രവട്ടത്ത് നിന്നും . . .
ജാമിഅഃ നൂരിയ്യ അറബിക് കോളേജ് ഗോള്‍ഡന്‍ ജൂബിലി; സംസ്ഥാന മുദര്‌രിസ് സമ്മേളനം മെയ് 9ന്
പെരിന്തല്‍മണ്ണ
: പട്ടിക്കാട്
ജാമിഅഃ നൂരിയ്യ അറബിക്
കോളേജ് ഗോള്‍ഡന്‍ ജൂബിലിയുടെ
ഭാഗമായി നടത്തപ്പെടുന്ന
സംസ്ഥാന മുദര്‌രിസ് സമ്മേളനം
മെയ് 9ന്
ബുധനാഴ്‌ച കാലത്ത് 11
മണിക്ക്
ജാമിഅഃ കോണ്‍ഫ്രന്‍സ് ഹാളില്‍
നടക്കും. സംസ്ഥാനത്തെ
പള്ളിദര്‍സുകളുടെ ശാക്തീകരണവുമായി
ബന്ധപ്പെട്ട സുപ്രധാന
ചര്‍ച്ചകള്‍ക്ക് സമ്മേളനം
വേദിയാകും.
മുസ്‌ലിം
കേരളത്തിന്‍റെ സാമൂഹിക
വൈജ്ഞാനിക മേഖലകളില്‍
പള്ളിദര്‍സുകളും മുദര്‌രിസുമാരും
സൃഷ്‌ടിച്ച പരിവര്‍ത്തനം
കൂടുതല്‍ ശക്തമാക്കാന്‍
പള്ളിദര്‍സുകളെ വ്യവസ്ഥാപിതവും
കാര്യക്ഷമവുമാക്കാനുള്ള
നടപടികള്‍ സമ്മേളനം രൂപം
നല്‍കും. പാണക്കാട്
ചേര്‍ന്ന സംഘാടക സമിതി
യോഗത്തില്‍ ജാമിഅഃ ജനറല്‍
സെക്രട്ടറി സയ്യിദ് സാദിഖലി
ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത
വഹിച്ചു പ്രിന്‍സിപ്പാള്‍
പ്രൊഫ. കെ.
ആലിക്കുട്ടി
മുസ്‌ലിയാര്‍, പി.പി
മുഹമ്മദ് ഫൈസി, ഹാജി
കെ. മമ്മദ്
ഫൈസി തുടങ്ങിയവര്‍ ചര്‍ച്ചയില്‍
പങ്കെടുത്തു.
വിമോചനയാത്രക്ക് പാലക്കാട് ഊഷ്‌മള വരവേല്‍പ്
പെരിന്തല്‍മണ്ണയിലെ സ്വീകരണ സമ്മേളനം |
പാലക്കാട്
: ആത്മീയത:
ചൂഷണത്തിനെതിരെ
ജിഹാദ് എന്ന പ്രമേയത്തില്‍
SKSSF നടത്തുന്ന
വിമോചന യാത്രക്ക് ജില്ലയില്‍
ആവേശകരമായ വരവേല്‍പ്പ്.
ആത്മീയ ചൂഷണം
അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി
സ്വീകരണ സ്ഥലങ്ങളില്‍ തടിച്ചു
കൂടിയ ആയിരങ്ങള്‍ സംഘടനയുടെ
ജന പിന്തുണയുടെ കൂടി തെളിവായി.
മേഖലാ
അതിര്‍ത്തികളില്‍ നൂറുകണക്കിന്
വാഹനങ്ങളുടെ അകമ്പടിയോടെയാണ്
പ്രവര്‍ത്തകന്‍മാര്‍ യാത്രയെ
സ്വീകരിച്ചാനയിച്ചത്.
ജാഥാ
ക്യാപ്‌റ്റന്‍ അബ്ദുല്
ഹമീദ് ഫൈസി അമ്പലക്കടവ്,
വൈസ്.
ക്യാപ്‌റ്റന്‍മാരായ
നാസ്വിര്‍ ഫൈസി കൂടത്തായി,
ഓണമ്പിള്ളി
മുഹമ്മദ് ഫൈസി, മുസ്ഥഫാ
മാസ്റ്റര്‍ മുണ്ടുപാറ,
സത്താര്‍
പന്തല്ലൂര്‍, അയ്യൂബ്
കൂളിമാട്, റഹീം
ചുഴലി തുടങ്ങിയവരാണ് യാത്രക്ക്
നേതൃത്വം നല്‍കുന്നത്.
ജില്ലയിലെ
ആദ്യ സ്വീകരണ കേന്ദ്രമായ
പട്ടാമ്പിയിലേക്ക് തുറന്ന
വാഹനത്തില്‍ നിരവധി വാഹനങ്ങളുടെ
അകമ്പടിയോടെയാണ് ജാഥാനായകരെ
വേദിയിലേക്കാനയിച്ചത്.
മുസ്‌ലിം ലീഗ്
പാലക്കാട് ജില്ലാ പ്രസിഡണ്ട്
സി.എ.എം
കരീം സാഹിബ് സ്വീകരണ സമ്മേളനം
ഉദ്‌ഘാടനം ചെയ്‌തു.
കെ.പി.സി
തങ്ങള്‍ അധ്യക്ഷം വഹിച്ചു.
അബ്ദുല്‍
ഹമീദ് ഫൈസി അമ്പലക്കടവ്,
നാസര്‍ ഫൈസി
കൂടത്തായ്, സത്താര്‍
പന്തല്ലൂര്‍, അയ്യൂബ്
കൂളിമാട്, ഇസ്‌മാഈല്‍
ഹാജി എടച്ചേരി, അബ്‌ദുല്ല
മാസ്റ്റര്‍, സയ്യിദ്
ഇമ്പിച്ചിക്കോയ തങ്ങള്‍,
സി.കെ.എം
സ്വാദിഖ് മുസ്‌ലിയാര്‍,
ടി.കെ.
മുഹമ്മദ്
കുട്ടി ഫൈസി, സി.
മുഹമ്മദലി
ഫൈസി, അബൂബക്‌ര്‍
ഫൈസി മലയമ്മ, ആനമങ്ങാട്
മുഹമ്മദ് കുട്ടി ഫൈസി,
ജാബിര്‍
തൃക്കരിപ്പൂര്‍, മുസ്‌ത്വഫ
അഷ്‌റഫി കക്കുപ്പടി,
അബ്‌ദുല്‍
ഖാദിര്‍ ഫൈസി, അബ്ദുര്‍റഹ്മാന്‍
ജിഫാരി, മുനീര്‍
അന്‍വരി തുടങ്ങിയവര്‍
സംബന്ധിച്ചു.
ചെര്‍പ്പുളശ്ശേരിയില്‍
ഏര്‍പ്പെടുത്തിയ സ്വീകരണം
അബ്‌ദുല്‍ ഖാദിര്‍ ഹൈതമി
സ്വീകരണ സമ്മേളനം ഉദ്‌ഘാടനം
ചെയ്‌തു. അബ്‌ദുല്‍
ഖാദര്‍ ഫൈസി അദ്ധ്യക്ഷത
വഹിച്ചു. നെല്ലായ
കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍,
ഖാജ ദാരിമി,
ബീരാന്‍ കുട്ടി
ഹാജി, ഹനീഫ
തൃക്കടീരി തുടങ്ങിയവര്‍
സംബന്ധിച്ചു.
വൈകീട്ട്
മൂന്നിന് മണ്ണാര്‍ക്കാട്
എത്തിയ യാത്രയെ സ്വീകരിക്കാന്‍
വന്‍ ജനാവലി തന്നെ എത്തിയിരുന്നു.
കനത്ത മഴയത്ത്
ആവേശം ചോരാതെ മഴ കൊണ്ടും
ജനങ്ങള്‍ സ്വീകരണ സമ്മേളനത്തില്‍
ആദ്യാന്തം വരെ സജീവമായി
പങ്കെടുത്തത് ഏറെ ശ്രദ്ധേയമായിരുന്നു.
ശക്തമായ മഴയും
കൂലം കുത്തിയൊഴുകുന്ന ജനാവലിയും
ഗതാഗതം ഏറെ നേരത്തേക്ക്
തടസ്സപ്പെടുത്തി.
സ്വീകരണയോഗം
അഡ്വ.എല്‍
ശംസുദ്ദീന്‍ ഉദ്‌ഘാടനം
ചെയ്‌തു.
തുടര്‍ന്ന
ആലത്തൂരില്‍ വന്‍ജനാവലിയുടെ
അകമ്പടിയോടെ പ്രവര്‍ത്തകര്‍
യാത്രയെ സ്വീകരിച്ചു.
ഖാജദാരിമി
ഉദ്‌ഘാടനം ചെയ്‌തു.
താജുദ്ദീന്‍
മാസ്റ്റര്‍, അശ്‌റഫി
മൗലവി തുടങ്ങി പ്രമുഖര്‍
സംബന്ധിച്ചു.
സമാപന
സമ്മേളനം ഒറ്റപ്പാലത്ത്
സയ്യിദ് ഇമ്പിച്ചിക്കോയ
തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു.
ശിഹാബുദ്ദീന്‍
ഫൈസി ലക്കിടി അദ്ധ്യക്ഷം
വഹിച്ചു. അബ്ബാസ്
ളാഹിരി, യൂസുഫ്
പത്തിരിപ്പാല, മുശ്‌താഖ്
ഒറ്റപ്പാലം, സിറാജുദ്ദീന്‍
ലക്കിടി തുടങ്ങിയവര്‍
സംബന്ധിച്ചു.
വ്യാജ മുടിയുടെ നാള്‍വഴികള്‍; കോട്ടക്കലില്‍ എക്സിബിഷന്‍ ഒരുക്കി
വിമോചനയാത്ര പ്രത്യേക പ്രോഗ്രാം ഇന്ന് രാത്രി കൈരളി പീപ്പിള്‍ ചാനലില്‍
'ആത്മീയത ചൂഷണത്തിനെതിരെ ജിഹാദ്' എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന 'വിമോചനയാത്ര'യുടെ പ്രത്യേക പ്രോഗ്രാം ഇന്ന് (27) രാത്രി 12 മണി മുതല്‍ 12 30 വരെ കൈരളി പീപ്പിള്‍ ചാനലില്‍ ഉണ്ടായിരിക്കും.
വിമോചനയാത്ര;ബഹ്‌റൈന്‍ SKSSFപര്യടനം ഇന്ന് ഹിദ്ദ്,മുഹറഖ്‌ഏരിയകളില്‍
മനാമ :“ആത്മീയത; ചുഷണത്തിന്നെതിരെജിഹാദ്”എന്ന പ്രമേയത്തില്‍എസ്.കെ.എസ്.എസ്.എഫ്‌കേന്ദ്ര കമ്മറ്റി നടത്തുന്ന വിമോചനയാത്രയുടെ ഭാഗമായി ബഹ്‌റൈനിലെഏരിയാകേന്ദ്രങ്ങളിലൂടെ ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ്‌സംഘടിപ്പിക്കുന്ന പ്രചരണ പര്യടനം ഇന്ന് (26, വ്യാഴം) ഹിദ്ദ്, മുഹറഖ്‌ഏരിയാകേന്ദ്രങ്ങളില്‍ നടക്കും.
രാത്രി 9.30 ന് ഹിദ്ദിലെയും 11.00 മണിക്ക്‌മുഹറഖിലെയുംസമസ്‌താലയങ്ങളിലാണ്‌ഏരിയാപര്യടനത്തിന് സ്വീകരണമേര്‍പ്പെടുത്തിയിരിക്കുന്നത്.
സമസ്‌തകേരളസുന്നീജമാഅത്ത് ബഹ്‌റൈന്‍ ഘടകവുമായിസഹകരിച്ച് നടക്കുന്ന പര്യടനം വിവിധ ഏരിയകളിലൂടെസഞ്ചരിച്ച്‌മാസാവസാനം മനാമയില്‍സമാപിക്കും.ഇന്നത്തെ പര്യടനത്തില്‍കെ.എം.എസ്‌മൌലവിമുഖ്യ പ്രഭാഷണം നടത്തും.
സി.കെ.പി.അലിമുസ്ല്യാര്‍, ഹംസ അന്‍വരി മോളൂര്‍, മുഹമ്മദലി ഫൈസി, ഉബൈദുല്ലറഹ്‌മാനി, അബ്‌ദുറസാഖ് നദ്‌വി, എസ്.എം. അബ്‌ദുല്‍വാഹിദ്, കുഞ്ഞഹമ്മദ് ഹാജി, ശഹീര്‍ കാട്ടാമ്പള്ളി, കളത്തില്‍മുസ്ഥഫ, ലത്വീഫ് പൂളപ്പൊയില്‍, മൌസല്‍ മൂപ്പന്‍ തിരൂര്‍തുടങ്ങിയവര്‍വിവിധ ഏരിയകളില്‍സംബന്ധിക്കും.
ബെളിഞ്ചയില്‍ സ്വലാത്ത് വാര്‍ഷികം ആരംഭിച്ചു
ബെളിഞ്ചം
: ബെളിഞ്ചം
ഹദ്ദാദ് നഗര്‍ ഹദ്ദാദ്
ജുമാമസ്‌ജിദില്‍ ആഴ്‌ചകള്‍തോറും
നടത്തിവരാറുളള സ്വലാത്ത്
മജ്‌ലീസിന്‍റെ വാര്‍ഷികത്തിനോടനുബന്ധിച്ച്
സംഘടിപ്പിക്കപ്പെട്ട മതപ്രഭാഷണ
പരിപാടി ബെളിഞ്ചം ഹദ്ദാദ്
നഗറില്‍ ആരംഭിച്ചു.
പരിപാടി
മുഹമ്മദ് മുസ്ലിയാരുടെ
അധ്യക്ഷതയില്‍ കുമ്പോല്‍
സയ്യിദ് കെ.എസ്.അലി
തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു.
ജമാഅത്ത്
ജനറല്‍ സെക്രട്ടറി റഷീദ്
ബെളിഞ്ചം സ്വാഗതം പറഞ്ഞു.
സമസ്‌തകേരള
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
ജില്ലാവൈസ് പ്രസിഡണ്ട്
ഇ.പി.ഹംസ്സത്ത്
സഅദി മുഖ്യപ്രഭാഷണം നടത്തി.
പൊസോളിഗ
അബ്‌ദുല്ല ഹാജി പതാക ഉയര്‍ത്തി.
ബി.പി.അബ്‌ദുല്‍റഹ്മാന്‍
പള്ളം, സാദിഖ്
മൗലവി, അബ്‌ദുല്‍
റഹ്മാന്‍ ദര്‍ഘാസ്,
ജി.ഹസ്സന്‍
കുഞ്ഞ്, ബി.എം.അഷ്‌റഫ്,
അബ്‌ദുള്‍
റഹ്മാന്‍ കുഞ്ഞിമുല സംബന്ധിച്ചു.
ഇന്ന് രാത്രി
മുഹമ്മദ് ഹനീഫ് നിസാമിയും
നാളെ രാത്രി സമസ്‌ത ദക്ഷിണകന്നഡ
ജില്ലപ്രസിഡണ്ട് എന്‍.പി.എം.സൈനുല്‍
ആബിദീന്‍ തങ്ങള്‍
കൂട്ടുപ്രാര്‍ത്ഥനയ്‌ക്ക്
നേതൃത്വം നല്‍കും.
പട്ടിക്കാട്
ജാമിയ്യ നൂരിയ്യ അറബിക്
കോളേജ് പ്രൊഫസര്‍ സലീം
ഫൈസി ഇര്‍ഫാനി മുഖ്യപ്രഭാഷണം
നടത്തും.
വിമോചന യാത്ര; കോട്ടക്കലിലില്‍ നിന്നും . . .
വിമോചന യാത്രക്ക് ചമ്രവട്ടത്ത് ഉജ്ജ്വല വരവേല്‍പ്
ചമ്രവട്ടം
: ആത്മീയത:
ചൂഷണത്തിനെതിരെ
ജിഹാദ് എന്ന മുദ്രാവാക്യമുയര്‍ത്തി
ഏപ്രില്‍ 18ന്
മംഗലാപുരത്ത് നിന്ന്
ആരംഭിച്ച SKSSF വിമോചന
യാത്രക്ക് ചമ്രവട്ടം
ജംഗ്‌ഷനില്‍ ഉജ്ജ്വല വരവേല്‍പ്.
നിരവധി വാഹനങ്ങളുടെ
അകമ്പടിയോടെ തുറന്ന വാഹനത്തില്‍
ജാഥാ നായകരെ സമ്മേളന വേദിയിലേക്ക്
ആനയിച്ചു.
സ്വീകരണ
സമ്മേളനം ചമ്രവട്ടത്ത്
സമസ്‌ത കേരള ജംഇയ്യത്തുല്‍
ഉലമ വൈസ് പ്രസിഡണ്ട്
ഇസ്‌മാഈല്‍ മുസ്‌ലിയാര്‍
ഉദ്‌ഘാടനം ചെയ്‌തു.
ബശീര്‍ ഫൈസി
ആനക്കര അധ്യക്ഷത വഹിച്ചു.
മുസ്‌ലിം ലീഗ്
മുന്‍സിപ്പല്‍ പ്രസിഡണ്ട്
അഹ്‌മദ് തങ്ങള്‍,
മുസ്‌ലിം
യൂത്ത് ലീഗ് ജില്ലാ വൈസ്
പ്രസിഡണ്ട് ഫൈസല്‍ തങ്ങള്‍,
അശ്‌റഫ്
കോക്കൂര്‍, തവനൂര്‍
മണ്ഡലം മുസ്‌ലിം യൂത്ത്
ലീഗ് പ്രസിഡണ്ട് ശിഹാബ്
തങ്ങള്‍ കാടഞ്ചേരി,
എം.എസ്.എഫ്
സ്‌റ്റൈറ്റ് വൈസ് പ്രസിഡണ്ട്
വി.കെ.എം
ശാഫി, മുസ്‌ലിം
യൂത്ത് ലീഗ് പൊന്നാനി മണ്ഡലം
പ്രസിഡണ്ട് മുജീബ് പൊന്നാനി,
പുറങ്ങ്
അബ്‌ദുല്ല മുസ്‌ലിയാര്‍,
പി.വി
മുഹമ്മദ് മൗലവി, ഖാസിം
ഫൈസി പോത്തന്നൂര്‍,
എ.കെ.കെ
മരക്കാര്‍, ജംഷീര്‍
തങ്ങള്‍, അബ്‌ദുറഹ്‌മാന്‍
ഫൈസി മറവഞ്ചേരി, ശഹീര്‍
അന്‍വരി പുറങ്ങ്, എം.എ
ഹസീബ് സംബന്ധിച്ചു.
വിമോചന യാത്രക്ക് നേരെ കുറ്റിപ്പുറം എസ്. ഐയുടെ അതിക്രമം
വളാഞ്ചേരി
: വളാഞ്ചേരി
ടൗണില്‍ വിമോചനയാത്രയെ
അനുഗമിച്ച വിഖായ വളണ്ടിയര്‍മാരുടെ
വാഹനങ്ങള്‍ക്ക് നേരെ
കുറ്റിപ്പുറം എസ്.
ഐയുടെ അതിക്രമം.
പ്രവര്‍ത്തകരുടെ
വാഹനങ്ങളുടെ കാറ്റൊഴിക്കാന്‍
ഇദ്ദേഹം നിര്‍ദേശം നല്‍കുകയായിരുന്നു.
സ്വീകരണ
സമ്മേളനത്തിന് സമീപം
നിര്‍ത്തിയിട്ടിരുന്ന
വാഹനങ്ങള്‍ക്ക് നേരെയാണ്
എസ്. ഐയുടെ
നിരുത്തരവാദപരമായ പെരുമാറ്റമുണ്ടായത്.
രോഷാകുലരായ
പ്രവര്‍ത്തകര്‍ കുറ്റിപ്പുറം
പോലീസ് സ്റ്റേഷനിലേക്ക്
പ്രതിഷേധ മാര്‍ച്ച് നടത്തി.
തെറ്റ്
സമ്മതിച്ച് എസ്. ഐ
പ്രവര്‍ത്തകര്‍ക്കു മുന്നില്‍
പരസ്യ മാപ്പ് പറയുകയും
അന്വേഷണം നടത്തി നടപടിയെടുക്കാമെന്ന്
സി. ഐ
ഉറപ്പ് നല്‍കുകയും ചെയ്‌തതിന്
ശേഷമാണ് പ്രവര്‍ത്തകര്‍
പിരിഞ്ഞ് പോയത്.
കുറ്റിപ്പുറം
എസ്. ഐയുടെ
നിരുത്തരവാദപരമായ പെരുമാറ്റത്തില്‍
SKSSF സംസ്ഥാന
കമ്മിറ്റി പ്രതിഷേധം
രേഖപ്പെടുത്തി.
ജനകീയ പ്രയാണമായി വിമോചന യാത്ര
മലപ്പുറം
: തീരദേശത്തെ
ഇളക്കി മറിച്ച SKSSF
വിമോചനയാത്രയുടെ
ജില്ലയിലെ രണ്ടാം ദിന പ്രയാണം
അക്ഷരാര്‍ഥത്തില്‍ ജനകീയ
പ്രതിഷേധമായി. നൂറു
കണക്കിന് വാഹനങ്ങളില്‍
പ്രവര്‍ത്തകര്‍ അകമ്പടി
സേവിച്ച പ്രയാണം ജില്ലയുടെ
പടിഞ്ഞാറന്‍ മേഖലയില്‍
സംഘടനയുടെ ശക്തിപ്രകടനം
കൂടിയായിരുന്നു. താനൂരില്‍
നിന്ന് തിരൂര്‍,
കോട്ടക്കല്‍,
വളാഞ്ചേരി,
പൊന്നാനി എന്നീ
സ്വീകരണ സ്ഥലങ്ങളിലേക്ക്
വിഖായ വളണ്ടിയര്‍മാരും
പ്രവര്‍ത്തകന്‍മാരും പ്രയാണത്തെ
അനുഗമിച്ചു.
ആത്മീയ
ചൂഷണം അനുവദിക്കില്ലെന്ന
പ്രഖ്യാപനവമായി സംഘടാകരുടെ
കണക്കുകൂട്ടലുകള്‍ തെറ്റിച്ച്
ആയിരങ്ങളാണ് സ്വീകരണ
കേന്ദ്രങ്ങളില്‍ ജാഥയെ
വരവേല്‍ക്കാന്‍ തടിച്ചു
കൂടിയത്. നട്ടുച്ച
വെയിലത്തും ആളുകള്‍ യാത്രയെ
സ്വീകരിക്കാന്‍ മണിക്കൂറുകള്‍
കാത്തു നിന്നു. യാത്രയെ
പൊതുസമൂഹം ഏറ്റെടുത്തു
എന്നതിന്‍റെ തെളിവാണ്
വന്‍ജനബാഹുല്യമെന്ന്
തിരൂരില്‍ സ്വീകണ സമ്മേളനം
ഉദ്‌ഘാടനം ചെയ്‌ത പാണക്കാട്
സയ്യിദ് റശീദലി ശിഹാബ്
തങ്ങള്‍ അഭിപ്രായപ്പെട്ടു.
തിരൂര്‍,
കോട്ടക്കല്‍,
വളാഞ്ചേരി
എന്നിവടങ്ങളിലെ സ്വീകരണ
സമ്മേളനം ഏറ്റുവാങ്ങി വിമോചന
യാത്ര തൃശൂര്‍ ജില്ലയിലെ
വടക്കേകാട് സമാപിച്ചു.
വിമോചന യാത്രക്ക് വളാഞ്ചേരിയില്‍ ഉജ്ജ്വല സ്വീകരണം
വളാഞ്ചേരി
: ആത്മീയത:
ചൂഷണത്തിനെതിരെ
ജിഹാദ് എന്ന മുദ്രാവാക്യമുയര്‍ത്തി
ഏപ്രില്‍ 18ന്
മംഗലാപുരത്ത് നിന്ന്
ആരംഭിച്ച SKSSF വിമോചന
യാത്രക്ക് വളാഞ്ചേരിയില്‍
ഉജ്ജ്വല സ്വീകരണം. അനവധി
വാഹനങ്ങളുടെ അകമ്പടിയോടെ
തുറന്ന വാഹനത്തില്‍ ജാഥാ
നായകരെ സമ്മേളന വേദിയിലേക്ക്
ആനയിച്ചു. സ്വീകരണ
സമ്മേളനം വളാഞ്ചേരി കമ്യൂണിറ്റി
ഹാളില്‍ എം.പി
മുസ്ഥഫല്‍ ഫൈസി ഉദ്‌ഘാടനം
ചെയ്‌തു. കെ.കെ.എസ്
തങ്ങള്‍ വെട്ടിച്ചിറ അധ്യക്ഷത
വഹിച്ചു. ഹുസൈന്‍
കോയ തങ്ങള്‍, എം.കെ
കൊടശ്ശേരി, സയ്യിദ്
കെ.സി.എ
തങ്ങള്‍, യൂത്ത്
ലീഗ് സംസ്ഥാന സെക്രട്ടറി
കെ.എം.
ഗഫൂര്‍,
ഇസ്‌മാഈല്‍
സഖാഫി തോട്ടുമുക്കം,
റഹീം മാസ്റ്റര്‍
ചുഴലി, മുസ്ഥഫ
അശ്‌റഫി കക്കുപ്പടി,
അബ്‌ദുറഹ്‌മാന്‍
ഫൈസി കൊടുമുടി, മുനീര്‍
ഹുദവി വിളയില്‍,
സ്വലാഹുദ്ദീന്‍
ഫൈസി വല്ലപ്പുഴ, സ്വലാഹുദ്ദീന്‍
ഫൈസി വെന്നിയൂര്‍ സംബന്ധിച്ചു.
ചൂഷണം പണ്ഡിതരുടെ ദൗത്യമല്ല : പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍
തിരൂര്‍
: മത
പണ്ഡിതന്മാര്‍ സമൂഹത്തെ
സമുദ്ധരിക്കേണ്ടവരാണെന്നും
കേവലം ഭൗതിക താല്‍പര്യങ്ങള്‍ക്ക്
വേണ്ടി ആത്മീയതയെ
കച്ചവടവല്‍കരിക്കുന്നവര്‍
കനത്ത വില നല്‍കേണ്ടിവരുമെന്നും
പാണക്കാട് റശീദലി ശിഹാബ്
തങ്ങള്‍. SKSSF സംസ്ഥാന
കമ്മിറ്റി സംഘടിപ്പിക്കുന്ന
വിമോചന യാത്രക്ക് തിരൂരില്‍
നല്‍കിയ സ്വീകരണ സമ്മേളനം
ഉദ്‌ഘാടനം ചെയ്യുകയായിരുന്നു
തങ്ങള്‍.
സമ്മേളനത്തില്‍
എം.പി
മുസ്ഥഫല്‍ ഫൈസി അധ്യക്ഷത
വഹിച്ചു. റഹ്‌മത്തുല്ല
ഖാസിമി മുത്തേടം, നാസ്വിര്‍
ഫൈസി കൂടത്തായി, ഓണംപിള്ളി
മുഹമ്മദ് ഫൈസി, ബശീര്‍
പനങ്ങാങ്ങര, എം.
അബ്‌ദുല്ലക്കുട്ടി,
ഇസ്‌മാഈല്‍
ഹാജി എടച്ചേരി, ഇബ്‌റാഹീം
കുട്ടി സംബന്ധിച്ചു.
SKSSF വിമോചനയാത്രക്ക് കോട്ടക്കലില്‍ പ്രൗഢഗംഭീര സ്വീകരണം
കോട്ടക്കല്‍
: ആത്മീയത:
ചൂഷണത്തിനെതിരെ
ജിഹാദ് എന്ന പ്രമേയവുമായി
SKSSF സംസ്ഥാനകമ്മിറ്റിയുടെ
നേതൃത്വത്തില്‍ മംഗലാപുരത്തു
നിന്നു പ്രയാണമാരംഭിച്ച
വിമോചനയാത്രക്ക് കോട്ടക്കലില്‍
പ്രൗഢഗംഭീര സ്വീകരണം നല്‍കി.
സമസ്‌തയുടെയും
പോഷകഘടകങ്ങളുടെയും ആഭിമുഖ്യത്തില്‍
എടരിക്കോട് നിന്നു നൂറുകണക്കിന്
വാഹനങ്ങളുടെ അകമ്പടിയോടെ
കോട്ടക്കല്‍ ബസ്‌സ്‌റ്റാന്റിലേക്ക്
വിമോചനയാത്രയെ ആനയിച്ചു.
ജില്ലാ പ്രസിഡണ്ട്
പാണക്കാട് സയ്യിദ് ഹമീദലി
ശിഹാബ് തങ്ങള്‍ സ്വീകരണ
സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു.
സ്വാഗതസംഘം
ചെയര്‍മാന്‍ എം.പി
മുഹമ്മദ് മുസ്‌ലിയാര്‍
അധ്യക്ഷത വഹിച്ചു.
വ്യാജമുടിയുടെ
നാള്‍വഴികള്‍ എന്ന പ്രമേയത്തില്‍
സമ്മേളന നഗരിയില്‍ ഒരുക്കിയ
എക്‌സിബിഷന്‍ സമസ്‌ത കേന്ദ്ര
മുശാവറ അംഗം പി.പി
മുഹമ്മദ് ഫൈസി ഉദ്‌ഘാടനം
ചെയ്‌തു. തോപ്പില്‍
കുഞ്ഞാപ്പുഹാജി ജാഥാക്യാപ്‌റ്റനെ
ഷാളണിയിച്ചു. സ്വാഗതസംഘം
കമ്മിറ്റിക്കു വേണ്ടി എം.പി
മുഹമ്മദ് മുസ്‌ലിയാര്‍
കടുങ്ങല്ലൂരും, ജില്ലാ
എസ്.ബി.വിക്കു
വേണ്ടി ആശിഖ് ഇന്ത്യനൂരും
ഹാരാര്‍പ്പണം നടത്തി.
സുന്നി
യുവജനസംഘം സംസ്ഥാന സെക്രട്ടറിമാരായ
അബ്ദുസ്സമദ് പൂക്കോട്ടൂര്‍,
റഹ്‍മത്തുല്ലാഹ്
ഖാസിമി മൂത്തേടം,
മുസ്‍ലിംയൂത്ത്
ലീഗ് ജില്ലാ പ്രസിഡണ്ട്
നൗഷാദ് മണ്ണിശ്ശേരി,
ജനറല്‍ സെക്രട്ടറി
ഉസ്‌മാന്‍ താമരത്ത്,
ഹസന്‍ സഖാഫി
പൂക്കോട്ടൂര്‍, ഇസ്‌മാഈല്‍
സഖാഫി തോട്ടുമുക്കം,
ആനമങ്ങാട്
മുഹമ്മദ്‌കുട്ടി ഫൈസി,
എം.എസ്.എഫ്
സംസ്ഥാന ട്രഷറര്‍ എന്‍.കെ
അഫ്‌സല്‍ റഹിമാന്‍,
പാണക്കാട്
സയ്യിദ് ഹാശിറലി ശിഹാബ്
തങ്ങള്‍, കെ.എം
സൈതലവി ഹാജി, ഇല്ലിക്കോട്ടില്‍
കുഞ്ഞലവി ഹാജി, ആശിഖ്
കുഴിപ്പുറം, യു.എ
മജീദ് ഫൈസി ഇന്ത്യനൂര്‍,
സയ്യിദ്
മുഈനുദ്ദീന്‍ ജിഫ്രി,
കെ.കെ
നാസര്‍, കാടാമ്പുഴ
മൂസഹാജി, സാജിദ്
മങ്ങാട്ടില്‍, കല്ലിങ്ങല്‍
സൈതാലിക്കുട്ടി, വി.
ഉസ്‌മാന്‍
ഫൈസി, അലി
കുളങ്ങര, ആത്വിഫ്
കുണ്ടുകുളം, സലീം
കാക്കത്തടം, സുലൈമാന്‍
മുസ്‌ലിയാര്‍ രണ്ടത്താണി,
ഹസൈന്‍ കുറുക,
റഊഫ് കാച്ചടിപ്പാറ
പ്രസംഗിച്ചു. ജാഥാ
ക്യാപ്‌റ്റന്‍ അബ്ദുല്
ഹമീദ് ഫൈസി അമ്പലക്കടവ്
മറുപടി പ്രസംഗം നടത്തി.
റവാസ് ആട്ടീരി
സ്വാഗതവും ജഅ്‌ഫര്‍ ഇന്ത്യനൂര്‍
നന്ദിയും പറഞ്ഞു.
Subscribe to:
Posts (Atom)