സമസ്ത കാസര്‍കോഡ് ജില്ലാ കമ്മറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചട്ടഞ്ചാല്‍ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സിന്റെ പ്രസിഡന്റായി ത്വാഖാ അഹ്മദ് മൗലവിയും, ജനറല്‍ സെക്രട്ടറിയായി യു.എം. അബ്ദുറഹിമാന്‍ മുസ്‌ലിയാരും തല്‍സ്ഥാനങ്ങളില്‍ തുടരാന്‍ തീരുമാനിച്ചു. ജില്ലയില്‍ സംഘടനയുടെയും മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സിന്റെയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും, ഭാരവാഹികളുടെ സംയുക്ത യോഗം ഉടനെ വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചു.
സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍, പി.പി. ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, കെ. ഉമര്‍ ഫൈസി മുക്കം, എ.വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ത്വാഖാ അഹ്മദ് മൗലവി, യു.എം. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, എം.എ. ഖാസിം മുസ്‌ലിയാര്‍, ഇ.കെ. മഹ്മൂദ് മുസ്‌ലിയാര്‍, സിദ്ദീഖ് നദ്‌വി ചേരൂര്‍, കെ.ടി അബ്ദുല്ല ഫൈസി, എം മൊയ്തു മൗലവി, ജലീല്‍ കടവത്ത്, ടി.ഡി. കബീര്‍, കെ. മുഹമ്മദ് സാലിഹ് മാസ്റ്റര്‍, എം. സുലൈമാന്‍ ഹാജി, ഇ അബൂബക്കര്‍ ഹാജി, ബേക്കല്‍ അബ്ദുല്ല കുഞ്ഞി എന്നിവര്‍ സംബന്ധിച്ചു.
- Samasthalayam Chelari