ചേളാരി: സമൂഹത്തിന്റെ നന്മയുടെ ഉറവിടങ്ങളായ വിദ്യാലയങ്ങളില്‍ വര്‍ഗീയ ചിന്തകള്‍ക്ക് ഇടം നല്‍കുന്നത് അപകടം വരുത്തുമെന്നും നിര്‍ബന്ധിത മത ആചാരം മറ്റു മതസ്ഥരെ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് അപകടകരമാണന്ന് സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി യോഗം അഭിപ്രായപെട്ടു. തൃശൂര്‍ ജില്ലയിലെ ചേര്‍പ്പില്‍ നടന്ന പാത പൂജ വിദ്യാര്‍ത്ഥികളിലേക്ക് അടിചേല്‍പ്പിച്ചതും മത വിശ്വാസത്തെ വൃണപെടുത്താന്‍ ശ്രമിച്ചതും പ്രതിഷേധാര്‍ഹമാണന്നും ഇത്തരം പ്രവണതകള്‍ക്ക് വിദ്യാലയങ്ങളെയും വിദ്യാര്‍ത്ഥികളെയും ഉപയോഗപെടുത്തുന്നത് ദുഃഖകരമാണന്നും യോഗം അഭിപ്രായപെട്ടു. വിദ്യാഭ്യാസ വകുപ്പിന്റെയും ബന്ധപെട്ട ഉദ്യോഗസ്തരുടെയും അനുവാദത്തോടെയാണോ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാലയങ്ങള്‍ വേദിയാകുന്നതെന്ന് വ്യക്തമാക്കണമെന്നും യോഗം ആവശ്യപെട്ടു. സംസ്ഥാന വൈസ്. പ്രസിഡണ്ട് സയ്യിദ് സ്വദഖത്തുള്ള തങ്ങള്‍ അരിമ്പ്ര അദ്ധ്യക്ഷനായി. എസ്.കെ.ജെ.എം.സി.സി മാനേജര്‍ എം.എ ഉസ്താദ് ചേളാരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി, റബീഉദ്ദീന്‍ വെന്നിയൂര്‍, റിസാല്‍ദര്‍ അലി ആലുവ, അജ്മല്‍ പാലക്കാട്, മുനാഫര്‍ ഒറ്റപ്പാലം, അസ്‌ലഹ് മുതുവല്ലൂര്‍, നാസിഫ് തൃശൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Samastha Kerala Jam-iyyathul Muallimeen