രാജിയാകാത്ത ആത്മാഭിമാനം; SKSSF അംഗത്വ പ്രചാരണം നാളെ (ബുധന്‍) മുതല്‍

കോഴിക്കോട്: എസ് കെ എസ് എസ് എഫ് അംഗത്വ പ്രചാരണ പരിപാടികള്‍ക്ക് നാളെ തുടക്കമാവും. ഡിസംബര്‍ 15 വരെ നടക്കുന്ന അംഗത്വ പ്രചാരണം ഓണ്‍ലൈന്‍ മുഖേനയാണ് സംവിധാനിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി കേരളം, കര്‍ണാടക, തമിഴ്‌നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ സംഘടനാ അദാലത്ത് പൂര്‍ത്തിയായി. അദാലത്തില്‍ പങ്കെടുത്ത അംഗീകൃത ശാഖകള്‍ക്ക് മാത്രമാണ് അംഗത്വപ്രചാരണത്തില്‍ പങ്കെടുക്കാന്‍ അവസരം. ഡിസംബര്‍ 16 മുതല്‍ പുതിയ ശാഖാ കമ്മിറ്റികള്‍ നിലവില്‍ വരും. ജനുവരി 15ന് മുമ്പ് ക്ലസ്റ്റര്‍ കമ്മിറ്റികളും 30 ന് മുമ്പ് മേഖലാ കമ്മിറ്റികളും ഫെബ്രുവരി ആദ്യവാരത്തില്‍ ജില്ലാ കമ്മിറ്റികളും നിലവില്‍ വരും. സംഘടനയുടെ സ്ഥാപകദിനമായ ഫെബ്രുവരി 19 ന് പുതിയ സംസ്ഥാന കമ്മിറ്റി നിലവില്‍ വരും.

അംഗത്വ പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന മേഖലാതല ഐ ടി കോ ഓഡിനേറ്റര്‍മാര്‍ക്കുള്ള പരിശീലന പരിപാടി സമാപിച്ചു. ഡിസംബര്‍ നാലിന് റിട്ടേര്‍ണിംഗ് ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം കോഴിക്കോട്ട് നടക്കും. ഈ വര്‍ഷത്തെ അംഗത്വ പ്രചാരണ പരിപാടി വന്‍വിജയമാക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. റഷീദ് ഫൈസി വെള്ളായിക്കോട്, ശഹീര്‍ പാപ്പിനിശ്ശേരി, ശഹീര്‍ ദേശമംഗലം, ഒ പി എം അശ്‌റഫ് കുറ്റിക്കടവ്, ബഷീര്‍ അസ്അദി നമ്പ്രം, ടി പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, ഫൈസല്‍ ഫൈസി മടവൂര്‍,മുഹമ്മദ് ഫൈസി കജ, ശഹീര്‍ അന്‍വരി പുറങ്ങ്, അയ്യൂബ് മുട്ടില്‍, ഷമീര്‍ ഫൈസി ഒടമല, സഹല്‍ പി എം ഇടുക്കി,സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, നിസാം ഓച്ചിറ, തുടങ്ങിയവര്‍ സംബന്ധിച്ചു.ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും താജുദ്ധീന്‍ ദാരിമി പടന്ന നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE

വഖഫ് നിയമനങ്ങൾ പി എസ് സി ക്ക് വിട്ട തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണം: സമസ്ത ഇസ്‌ലാമിക് സെന്റർ

റിയാദ്: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സി മുഖേനയാക്കുന്നത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ ധിക്കാരപരമായ നടപടിക്കെതിരെ സമസ്ത ഇസ്‌ലാമിക് സെന്റര്‍ സഊദി നാഷണല്‍ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. രാജ്യത്ത് ന്യുനപക്ഷങ്ങള്‍ക്ക് ഭരണഘടന അനുവദിച്ച അവകാശങ്ങള്‍ ഓരോന്നായി ഹനിക്കപ്പെടുന്ന പ്രവണത, വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ അസഹിഷ്ണുത സൃഷ്ടിക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നും, ദേശീയ തലത്തില്‍ തന്നെ മത ന്യൂനപക്ഷങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും വഖഫ് സ്വത്തുക്കള്‍ക്കുമെതിരെ വര്‍ഗീയ ശക്തികള്‍ക്ക് ആയുധം നല്‍കുന്ന വിവേചനപരമായ ഈ നടപടിയില്‍ നിന്നും സർക്കാർ പിന്മാറണമെന്നും സമസ്തയുടെ ഔദ്യോഗിക പ്രവാസി പോഷക ഘടകമായ സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണല്‍ കമ്മിറ്റി പ്രമേയത്തിലൂടെ കേരള സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

എസ് ഐ സി സഊദി ദേശീയ പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ അധ്യക്ഷത വഹിച്ച സിക്രട്ടറിമാരുടെ പ്രത്യേക യോഗത്തിൽ ഷാഫി ദാരിമി പുല്ലാര പ്രമേയം അവതരിപ്പിച്ചു. ജനറൽ സിക്രട്ടറി അബ്ദുറഹ്മാൻ അറക്കൽ സ്വാഗതവും വർക്കിങ് സിക്രട്ടറി റാഫി ഹുദവി നന്ദിയും പറഞ്ഞു.
- abdulsalam

എസ്‌ഐസി സർഗലയം ഒന്നാം ഘട്ടം പൂർത്തിയായി

ജുബൈൽ: സമസ്‌ത ഇസ്‌ലാമിക് സെന്റർ ജുബൈൽ സെൻട്രൽ കമ്മിറ്റി നടത്തുന്ന സർഗ്ഗലയം 2021, ഇസ്‌ലാമിക കലാമത്സരം ഒന്നാം ഘട്ടം പൂർത്തിയായി. ജുബൈൽ ഇസ്‌ലാമിക് സെന്ററിൽ നടന്ന പരിപാടിയുടെ ഉദ്ഘാടന സമ്മേളനം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഇബ്‌റാഹീം ദാരിമി ഉദ്ഘാടനം ചെയ്തു. റിലീഫ് വിംഗ് കൺവീനർ മുഹമ്മദ്‌ കുട്ടി മാവൂർ അധ്യക്ഷത വഹിച്ചു. ടാലന്റ് വിംഗ് കൺവീനർ നൗഷാദ് കെ എസ് പുരം സ്വാഗതം പറഞ്ഞു. ജുബൈൽ ദാറുൽ ഫൗസ് മദ്രസ വിദ്യാർത്ഥികൾക്കായി രണ്ടാം ഘട്ടം സർഗ്ഗലയം 2021, ഇസ്‌ലാമിക കലാമത്സരം അടുത്തയാഴ്ച അരങ്ങേറും.

യുവാക്കളുടെ കലാ പരിപാടികൾക്ക് ശേഷം വൈകീട്ട് നടന്ന പൊതുസമ്മേളനത്തിൽ ജുബൈൽ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ എക്‌സിക്യുട്ടീവ് അംഗം അബ്ദുറഊഫ് ഉദ്ഘാടനം ചെയ്തു. ഇബ്‌റാഹീം ദാരിമി അധ്യക്ഷത വഹിച്ചു. എസ് ഐ സി പുതിയ ദേശീയ കമ്മിറ്റികളിൽ ഇടം നേടിയ റാഫി ഹുദവി (എസ് ഐ സി സഊദി നാഷണൽ കമ്മിറ്റി വർക്കിങ് സിക്രട്ടറി, സുലൈമാൻ ഖാസിമി (ഉപദേശക സമിതി അംഗം), അബ്ദുസ്സലാം കൂടരഞ്ഞി (മീഡിയ വിംഗ് ചെയർമാൻ) എന്നിവരെ ആദരിച്ചു. അബ്ദുൽ ഹമീദ് ആലുവ, മുഹമ്മദ്‌ കുട്ടി മാവൂർ എന്നിവർ പൊന്നാട അണിയിച്ചു.

സെൻട്രൽ കമ്മിറ്റി പുറത്തിറക്കിയ ഈ വർഷത്തെ കലണ്ടർ അബ്ദുൽ റഊഫിന് നൽകി ഇബ്‌റാഹീം ദാരിമി പ്രകാശനം ചെയ്തു. ജനറൽ സിക്രട്ടറി മനാഫ് മാത്തോട്ടം സ്വാഗതവും വർക്കിങ് സിക്രട്ടറി മുഹമ്മദ്‌ ഇർജാസ് മൂഴിക്കൽ നന്ദിയും പറഞ്ഞു. ഓർഗനൈസിങ് സിക്രട്ടറി ഷജീർ കൊടുങ്ങല്ലൂർ, ടൗൺ ഏരിയ പ്രസിഡന്റ്നൗഫൽ നാട്ടുകല്ല് എന്നിവർ അവതാരകർ ആയിരുന്നു.

'വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട തീരുമാനം റദ്ദാക്കുക'. സമസ്ത മുതവല്ലി സംഗമത്തിന് അന്തിമ രൂപമായി - SMF

ചേളാരി: സംസ്ഥാന വഖഫ് ബോര്‍ഡിലേക്കുള്ള നിയമനങ്ങള്‍ പബ്ലിക് സര്‍വീസ് കമ്മീഷന് വിടാനുള്ള കേരള സര്‍ക്കാറിന്റെ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ, സമസ്ത കേരള മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വഖഫ് മുതവല്ലിമാരുടെയും മഹല്ല് - മദ്‌റസാ ഭാരവാഹികളുടെയും സംഗമം ഡിസംബര്‍ രണ്ടിന് രാവിലെ പത്ത് മണിക്ക് കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കും. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. എസ്.വൈ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറിയും സംഘാടക സമിതി ചെയര്‍മാനുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനാവും.

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രതിഷേധ പരിപാടികളുടെ പ്രഖ്യാപനവും സുന്നീ യുവ ജനസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ മുഖ്യ പ്രഭാഷണവും നിര്‍വഹിക്കും. എസ്.എം.എഫ്. സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ നയ വിശദീകരണ പ്രഭാഷണം നടത്തും.

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ പ്രസിഡന്റ് കോയ്യോട് ഉമര്‍ മുസ്‌ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡണ്ട് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ജനറല്‍ സെക്രട്ടറി വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, സമസ്ത കേരള മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ വയനാട്, സമസ്ത കേരള ജംഇയ്യത്തുല്‍ മുദര്‍രിസീന്‍ ജനറല്‍ സെക്രട്ടറി എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, സമസ്ത പ്രവാസി സെല്‍ പ്രസിഡന്റ് ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, എസ്.എം.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി യു മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, ട്രഷറര്‍ ഉമര്‍ ഫൈസി മുക്കം, ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുനാസര്‍ ഫൈസി കൂടത്തായി, എസ്.കെ.എം.എം.എ. ജനറല്‍ സെക്രട്ടറി അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, വര്‍ക്കിങ് സെക്രട്ടറി കെ.കെ.എസ്.തങ്ങള്‍ വെട്ടിച്ചിറ, സമസ്ത എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡണ്ട് ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദര്‍, ജനറല്‍ സെക്രട്ടറി മുസ്ഥഫ മാസ്റ്റര്‍ മുണ്ടുപാറ, എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, വഖഫ് ബോര്‍ഡ് മെമ്പര്‍ എം.സി.മായിന്‍ ഹാജി, സമസ്ത മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിക്കും.

ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന ആലോചനാ യോഗം കെ മോയിന്‍ കുട്ടി മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു. കൊട്ടപ്പുറം അബ്ദുല്ല മാസ്റ്റര്‍ അധ്യക്ഷനായി. യു മുഹമ്മദ് ശാഫി ഹാജി സ്വാഗതവും ഹംസ റഹ്മാനി കൊണ്ടിപറമ്പ് നന്ദിയും പറഞ്ഞു.
- SUNNI MAHALLU FEDERATION

ട്രന്റ് റിസോഴ്സ് ബാങ്ക് മൂന്നാമത് കോൺവൊക്കേഷൻ കോട്ടക്കലിൽ

എസ് കെ എസ് എസ് എഫ് വിദ്യാഭ്യാസ വിഭാഗമായ ട്രന്റിന്റെ പരിശീലകരുടെ കൂട്ടായ്മയായ ട്രന്റ് റിസോഴ്സ് ബാങ്കിന്റെ മൂന്നാമത് കോൺവൊക്കേഷൻ ജനുവരി 8, 9 തിയ്യതികളിൽ കോട്ടക്കൽ റഡ് ബ്രിക്സ് ഇന്റർനാഷണഷൽ സ്കൂളിൽ വെച്ച് നടക്കും. ഈ വർഷം ജില്ലാ സമിതികളുടെ നേതൃത്വത്തിൽ ബേഴ്സിക് കോഴ്സ് പൂർത്തിയാക്കിയ 235 പേരും സംസ്ഥാന സമിതിയുടെ കീഴിൽ അഡ്വാൻസ്, മാസ്റ്റർ കോഴ്സുകൾ പൂർത്തിയാക്കിയ 40 പേരുമാണ് നിശ്ചിത ചുമതലകൾ പൂർത്തിയാക്കിയ ശേഷം കോൺവൊകേഷനിൽ പങ്കെടുക്കുന്നത്. 2021 ൽ പുറത്തിറക്കിയ പരിശീലക മാന്വൽ പ്രകാരമുള്ള നിശ്ചിത ചുമതലകൾ പൂർത്തിയാക്കി നാഷണൽ ഫെലോയും ഇന്റർനാഷണൽ ഫെലോയും ആവുന്നതിന് തയ്യാറെടുക്കുന്നവരും കോൺവൊക്കേഷനിൽ പങ്കെടുക്കും.

കോൺവൊക്കേഷൻ പ്രഖ്യാപനം എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തലൂർ നിർവ്വഹിച്ചു. ആശിഖ് കുഴിപ്പുറം, ഡോ.മജീദ് കൊടക്കാട്, റഷീദ് കൊടിയൂറ, ഷാഫി ആട്ടീരി, ഡോ.എം അബ്ദുൾ ഖയ്യൂം, സയ്യിദ് ഹംദുള്ള തങ്ങൾ, ജിയാദ് എറണാംകുളം, സിദ്ധീഖുൽ അക്ബർ വാഫി, നൗഫൽ വാകേരി, പ്രൊഫ.സമീർ ഹംസ തിരുവനന്തപുരം, കെ കെ മുനീർ വാണിമേൽ, അനസ് പൂക്കോട്ടൂർ, സിദ്ധീഖ് മന്ന, മാലിക് ചെറുതുരുത്തി, ബാബു മാസ്റ്റർ പാലക്കാട്, നാസർ കൊല്ലം, ജംഷീർ വാഫി കൊടക്,നസീർ ലക്ഷദ്വീപ്, ഹസീം ആലപ്പുഴ, ഷാഹുൽ പഴുന്നാന്ന, അഷ്റഫ് മലയിൽ, ബഷീർ നാദാപുരം തുടങ്ങിയവർ പങ്കെടുത്തു.
- SKSSF STATE COMMITTEE

കേരള ത്വലബ കോൺഫറൻസ് ലോഗോ പ്രകാശനം ചെയ്‌തു

പെരിന്തൽമണ്ണ : എസ്. കെ. എസ്. എസ്. എഫ് ത്വലബ വിങ് സംസ്ഥാന സമിതി ' ചിന്തയുടെ ഉണർവു കാലം വീണ്ടെടുക്കാം ' എന്ന പ്രമേയത്തിൽ പെരിന്തൽമണ്ണ എം. ഇ. എ എഞ്ചിനീയറിംഗ് കോളേജ് ദൗറതുൽ ഹിക്മ നഗരിയിൽ ഡിസംബർ 11, 12 ദിവസങ്ങളിൽ നടക്കുന്ന കേരള ത്വലബ കോൺഫറൻസ് ലോഗോ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രഫസർ കെ. ആലിക്കുട്ടി മുസ്‌ലിയാർ പ്രകാശനം ചെയ്തു. ത്വലബ വിങ് സംസ്ഥാന വൈസ്‌ചെയർമാൻ സയ്യിദ് സിംസാറുൽ ഹഖ് തങ്ങൾ, സംസ്ഥാന ജനറൽ കൺവീനർ ഹബീബ്‌ വരവൂർ വർക്കിങ് കൺവീനർ തഖ്‌യുദ്ധീൻ ഫൈസി തുവ്വൂർ, ഹാഫിള് അബ്ദുറഹ്മാൻ തിരൂർക്കാട് വാഹിദ് നാട്ടുകാർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

എസ്.ഐ.സി. സഊദി നാഷണല്‍ കമ്മിറ്റി; സയ്യിദ് ഉബൈദുല്ല തങ്ങള്‍ പ്രസിഡണ്ട്

ചേളാരി: പ്രവാസ ലോകത്തെ സമസ്തയുടെ ആദ്യത്തെ ഔദ്യോഗിക പോഷക ഘടകമായ സമസ്ത ഇസ്‌ലാമിക് സെന്റര്‍ (എസ്.ഐ.സി) സഊദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ടായി സയ്യിദ് ഉബൈദുല്ല തങ്ങള്‍ അല്‍ ഹൈദ്രൂസി മേലാറ്റൂരും ജനറല്‍ സെക്രട്ടറിയായി അബ്ദുറഹിമാന്‍ അറക്കലും ട്രഷററായി ഇബ്രാഹീം ഓമശ്ശേരിയും ഉപദേശക സമിതി ചെയര്‍മാനായി അലവിക്കുട്ടി ഒളവട്ടൂരും തെരഞ്ഞെടുക്കപ്പെട്ടു. സയ്യിദ് അബ്ദുറഹിമാന്‍ തങ്ങള്‍ ജമലുല്ലൈലി (വര്‍ക്കിംഗ് പ്രസിഡണ്ട്), മുഹമ്മദ് റാഫി ഹുദവി പെരുമ്പിലാവ് (വര്‍ക്കിംഗ് സെക്രട്ടറി), സൈദലവി ഫൈസി പനങ്ങാങ്ങര (ഓര്‍. സെക്രട്ടറി) സൈദുഹാജി മൂന്നിയൂര്‍, ബഷീര്‍ ബാഖവി പറമ്പില്‍പീടിക, അബൂബക്കര്‍ ദാരിമി താമരശ്ശേരി, അബ്ദുന്നാസിര്‍ ദാരിമി കമ്പില്‍, ശറഫുദ്ദീന്‍ മുസ്‌ലിയാര്‍ ചെങ്ങളായി (വൈ.പ്രസിഡണ്ട്), മുനീര്‍ ഹുദവി ഉള്ളണം, അബ്ദുല്‍ ബാസിത് വാഫി മണ്ണാര്‍ക്കാട്, ഉസ്മാന്‍ എടത്തില്‍ കൊടുവള്ളി, ശാഫി ദാരിമി പുല്ലാര, മുനീര്‍ ഫൈസി മാമ്പുഴ (സെക്രട്ടറിമാര്‍), സൈനുല്‍ആബിദീന്‍ തങ്ങള്‍ മൊഗ്രാല്‍, ഓമാനൂര്‍ അബ്ദുറഹിമാന്‍ മൗലവി, യൂസുഫ് ഫൈസി ചെരക്കാപറമ്പ്, എന്‍.സി. മുഹമ്മദ് ഹാജി കണ്ണൂര്‍ (വൈ. ചെയര്‍മാന്‍), സുലൈമാന്‍ ഖാസിമി കാസര്‍ക്കോട്, അലി മൗലവി നാട്ടുകല്‍, ബശീര്‍ മാള, അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ ഏലംകുളം, ശിഹാബുദ്ദീന്‍ ഫൈസി വെള്ളുവങ്ങാട്, ശാക്കിര്‍ ഉലൂമി മണ്ണാര്‍ക്കാട്, അഹ്‌മദ് ഹാജി കാങ്കോള്‍ (അംഗങ്ങള്‍), വിവിധ വിംഗുകളുടെ ചെയര്‍മാന്‍ കണ്‍വീനര്‍മാര്‍: യഥാക്രമം അബ്ദുറഹിമാന്‍ ദാരിമി കോട്ടക്കല്‍, റശീദ് ദാരിമി അച്ചൂര്‍ (ദഅ്‌വ), അബ്ദുസ്സലാം കൂടരഞ്ഞി, ബഷീര്‍ പനങ്ങാങ്ങര (മീഡിയ), ശമീര്‍ കീയത്ത്, മുഖ്താര്‍ പി.ടി.പി കണ്ണൂര്‍ (റിലീഫ്), ഫരീദ് ഐക്കരപ്പടി, ദില്‍ഷാദ് കാടാമ്പുഴ (വിഖായ), അബ്ദുറഹിമാന്‍ പൂനൂര്‍, അശ്‌റഫ് അഴിഞ്ഞിലം (ടാലന്റ്), മുസ്തഫ ദാരിമി നിലമ്പൂര്‍, ബഷീര്‍ മാസ്റ്റര്‍ രാമനാട്ടുകര (റെയ്ഞ്ച്, മദ്‌റസ), ഡോ. ഷഫീഖ് ഹുദവി, ബഹാഉദ്ദീന്‍ റഹ്‌മാനി (പ്ലാനിംഗ്), അന്‍വര്‍ ഫള്ഫരി പടിഞ്ഞാറ്റുമുറി, ഹംസ ഫൈസി കാളികാവ് (മസ്‌ലഹത്ത്), സൈദ് ഹാജി മൂന്നിയൂര്‍, നിസാര്‍ ഫൈസി ചെറുകുളമ്പ് (ഫിനാന്‍സ്) സുബൈര്‍ ഹുദവി പട്ടാമ്പി (ഓഡിറ്റര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാരുടെ ഓണ്‍ലൈന്‍ യോഗത്തില്‍ വെച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അനുഗ്രഹപ്രഭാഷണം നടത്തി. സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ അദ്ധ്യക്ഷനായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്രമുശാവറ അംഗം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട് ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജറും എസ്.ഐ.സി. കോ ഓര്‍ഡിനേറ്ററുമായ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ ആമുഖ പ്രഭാഷണവും അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ ആശംസ പ്രസംഗവും നടത്തി. ചെയര്‍മാന്‍ അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി അബ്ദുറഹിമാന്‍ അറക്കല്‍ നന്ദിയും പറഞ്ഞു.

മുഹമ്മദ് ആസിമിനെ SKSBV ആദരിച്ചു

കോഴിക്കോട് : കിഡ്‌സ് റൈറ്റ്‌സ് ഫൗണ്ടേഷന്‍ ഫൈനലിസ്റ്റ് ഇടംപിടിച്ച മൂന്നാം സ്ഥാനം കരസ്ഥമാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ ഉജ്ജ്വലബാല്യം പുരസ്‌കാര ജേതാവ് അസീം മുഹമ്മദിനെ സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി ആദരിച്ചു. 39 രാജ്യങ്ങളില്‍ നിന്നുള്ള 169 നോമിനേഷനുകളില്‍ നിന്നാണ് മുഹമ്മദ് ആസിമിനെ ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞെടുത്തത്. ന്യൂസിലന്‍ഡ് സ്വദേശിക്കാണ് ഒന്നാം സ്ഥാനം ലഭിച്ചത്. സുന്നി ബാലവേദി സംസ്ഥാന ചെയര്‍മാന്‍ പി.ഹസൈനാര്‍ ഫൈസി, മുഹമ്മദ് ആസിമിന് ഉപഹാരം നല്‍കി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഷാഫി വയനാട്, ഫര്‍ഹാന്‍ മില്ലത്ത്, ജസീം ചേളാരി, ദിന്‍ഷാദ് ഫറോക്ക്, സയ്യിദ് റിഹാന്‍ തങ്ങള്‍, ഫര്‍വീസ് ദക്ഷിണ കന്നഡ, ഷമീല്‍ കള്ളിക്കൂടം സംബന്ധിച്ചു.
- Samastha Kerala Jam-iyyathul Muallimeen

ഓര്‍ഗനൈസര്‍മാരുടെ അഭിമുഖ പരീക്ഷ നാളെ (15-11-2021): സുന്നീ മഹല്ല് ഫെഡറേഷന്‍

ചേളാരി: സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി വിവിധ ജില്ലകളിലേക്ക് നിയമിക്കുന്ന ഓര്‍ഗനൈസര്‍മാരെ തെരഞ്ഞെടുക്കാനുള്ള അഭിമുഖ പരീക്ഷ നാളെ (15-11-2021) രാവിലെ 9 മുതല്‍ ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നടക്കും. സുന്നീ മഹല്ല് ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും കര്‍മപദ്ധതികള്‍ കൂടുതല്‍ ജനകീയമാക്കാനും ഉദ്ദേശിച്ചാണ് പുതിയ ജില്ലാ ഓര്‍ഗനൈസര്‍മാരെ നിയമിക്കുന്നത്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലേക്കാണ് നിയമനം. പ്രസ്തുത ജില്ലാ കമ്മിറ്റികളുടെ പ്രതിനിധികളും ജില്ലാ കമ്മിറ്റികള്‍ മുഖേന നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട കാന്‍ഡിഡേറ്റ്‌സും നാളെ രാവിലെ കൃത്യം 9 ന് ചെമ്മാട് ദാറുല്‍ ഹുദായില്‍ എത്തിച്ചേരണമെന്ന് എസ്.എം.എഫ്. സ്റ്റേറ്റ് കമ്മിറ്റി ഓഫീസില്‍ നിന്ന് അറിയിച്ചു.
- SUNNI MAHALLU FEDERATION

ഷാർജാ അന്താരാഷ്ട്ര പുസ്തകമേളയിൽ ബുക്പ്ലസ് പുസ്തകങ്ങൾ പ്രകാശനം ചെയ്തു

ഷാർജ:ഷാർജാ അന്താരാഷ്ട്ര പുസ്തകമേളയിൽ ബുക്പ്ലസ് പബ്ലിഷേഴ്സിന്റെ 41 പുതിയ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. ആൻമേരി ഷിമ്മലിൻ്റെ മുഹമ്മദ് അവൻ്റെ തിരുദൂതർ(വിവർത്തനം- എ.പി കുഞ്ഞാമു), ഡോ. അക്റം നദ് വിയുടെ അൽമുഹദ്ദിസാത് വിവർത്തനം, എം. നൗഷാദ് ഖവാലികളെക്കുറിച്ച് രചിച്ച സമാഏ ബിസ്മിൽ, നൂർദാൻ ദംലയുടെ മുത്തുനബിയോടൊപ്പം 365 ദിനങ്ങൾ എന്നിവയാണ് പ്രധാന പുസ്തകങ്ങൾ.

സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി, വി.ഡി സതീശൻ എം.എൽ.എ, എ.പി അബ്ദുൽ വഹാബ് എം.പി, ടി.എൻ പ്രതാപൻ എം.പി, രമേശ് ചെന്നിത്തല, ദുബൈ ബ്രിട്ടീഷ് യൂനിവേഴ്സിറ്റി വി.സി ഡോ. അബ്ദുല്ല ശംസി, ഷാർജാ യൂനിവേഴ്സിറ്റി ഹദീസ് വിഭാഗം തലവൻ ഡോ. അബുസ്സമീഅ അൽ അനീസ്, എൻ.പി ഹാഫിസ് മുഹമ്മദ്, നവാസ് പുനൂർ, സിംസാറുൽ ഹഖ് ഹുദവി, നൗഷാദ് പുഞ്ച, മുജീബ് ജൈഹൂൻ തുടങ്ങിയവർ വിവിധ വേളകളിൽ സംസാരിച്ചു.

സഫാരി ഗ്രൂപ്പ് ചെയർമാൻ സൈനുൽ ആബിദ്, സെയ്ഫ് ലൈൻ ഗ്രൂപ്പ് എം.ഡി അബൂബക്ർ കുറ്റിക്കോൽ, സൂപ്പി ഹാജി, അശ്റഫ് താമരശ്ശേരി, കരീം കക്കോവ്, ശരീഫ് ഹുദവി, അശ്റഫ് ഹുദവി, ശൗക്കത്ത് ഹുദവി, റഫീഖ് ഹുദവി, ശുക്കൂര്‍ ഹുദവി, സൈനുദ്ദീന്‌‍‍ ഹുദവി മാലൂര്‍, റഹീം ഹുദവി ഷൊര്‍ണ്ണൂര്‍, ഹസീബ് ഹുദവി, ശഫീഖ് ഹുദവി വെളിമുക്ക് തുടങ്ങിയവർ സംബന്ധിച്ചു.

ഗ്ലോബല്‍ ഓസ്‌ഫോജ്‌ന അഡ്‌ഹോക് കമ്മറ്റി രൂപീകരിച്ചു

ഗള്‍ഫ് മേഖലയടക്കമുള്ള വിവിധ രാജ്യങ്ങളില്‍ ജാമിഅഃ നൂരിയ്യഃയുടെ സന്ദേശ പ്രചാരണം ശക്തിപ്പെടുത്തുന്നതിന് ഗ്ലോബല്‍ ഓസ്‌ഫോജ്‌നക്ക് രൂപം നല്‍കി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓസ്‌ഫോജ്‌ന പ്രവാസി പ്രതിനിധികളുടെ യോഗത്തിലാണ് മൊയ്തീന്‍ കുട്ടി ഫൈസി അച്ചൂര്‍ ചെയര്‍മാനും ശംസുദ്ധീന്‍ ഫൈസി എടയാറ്റൂര്‍ കണ്‍വീനറുമായ ഗ്ലോബല്‍ ഓസ്‌ഫോജ്‌ന അഡ്‌ഹോക്‌ കമ്മറ്റിക്ക് രൂപം നല്‍കിയത്.

യോഗത്തില്‍ ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്, ഷംസുദ്ധീന്‍ ഫൈസി എടയാറ്റൂര്‍, അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള, സൈനുല്‍ ആബിദ് ഫൈസി (കുവൈത്ത്), മൊയ്തീന്‍ കുട്ടി ഫൈസി അച്ചൂര്‍, അലവിക്കുട്ടി ഫൈസി മുതുവല്ലൂര്‍, അസൈനാര്‍ ഫൈസി പാറമ്മല്‍ (യു.എ.ഇ), ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, മൊയ്തീന്‍ കുട്ടി ഫൈസി പന്തല്ലൂര്‍, അന്‍വര്‍ ഫൈസി കാഞ്ഞിരപ്പുഴ, അബ്്ദുറഹ്്മാന്‍ ഫൈസി വിളയൂര്‍, ബശീര്‍ ഫൈസി ചെരക്കാപറമ്പ്, അബ്്ദുല്‍ അസീസ് ഫൈസി വെള്ളില (സഊദി അറേബ്യ), ഹനീഫ ഫൈസി പരിയാപുരം (ഖത്തര്‍) പങ്കെടുത്തു.
- JAMIA NOORIYA PATTIKKAD

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സി. ക്ക് വിടാനുള്ള തീരുമാനം പ്രതിഷേധാര്‍ഹം: എസ്.എം.എഫ്

ചേളാരി: സംസ്ഥാന വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പബ്ലിക് സര്‍വീസ് കമ്മീഷന് വിടാനുള്ള കേരള സര്‍ക്കാറിന്റെ തീരുമാനം പ്രതിഷേധാര്‍ഹമാണെന്നും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍. വഖഫ് സ്വത്തുകള്‍ സംരക്ഷിക്കുന്നതിനും നിര്‍മാണാത്മകമായി വിനിയോഗിക്കുന്നതിനുമുള്ള ഏക സംവിധാനമായ വഖഫ് നിയമത്തിലാണ് അന്യായമായും നിയമവിരുദ്ധമായും സംസ്ഥാന സര്‍ക്കാര്‍ കൈ കടത്തിയിരിക്കുന്നത്. കേന്ദ്ര വഖഫ് നിയമമനുസരിച്ച് വഖഫ് ബോര്‍ഡില്‍ നിയമനം നടത്താന്‍ സംസ്ഥാന സര്‍ക്കാറിന് അനുമതിയില്ല. കെ.എസ്.ആര്‍. ചട്ടപ്രകാരമുള്ള സംവരണമോ റൊട്ടേഷനോ ബാധകമല്ലാത്ത വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സി.ക്ക് വിടുന്നത് ദുരൂഹമാണ്.

യോഗ്യതയും കാര്യക്ഷമതയും ഉറപ്പ് വരുത്താനാണ് വഖഫ് നിയമനം പി.എസ്.സി.ക്ക് വിടുന്നതെന്ന സര്‍ക്കാര്‍ ഭാഷ്യം കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണ്. രാജ്യത്ത് ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന വഖഫ് ബോര്‍ഡാണ് കേരളത്തിലേത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രതിനിധികളായ സയ്യിദ് ഉമറലി ശിഹാബ് തങ്ങളും സയ്യിദ് റശീദലി ശിഹാബ് തങ്ങളും ചെയര്‍മാന്‍മാരായിരുന്ന കാലത്താണ് സംസ്ഥാന വഖഫ് ബോര്‍ഡ് കൂടുതല്‍ സജീവവും സുശക്തവുമായത്. 48 ലക്ഷമുണ്ടായിരുന്ന ബോര്‍ഡിന്റെ വാര്‍ഷിക വരുമാനം 12 കോടിയാക്കി ഉയര്‍ത്തിയത് ബോര്‍ഡ് ഉദ്യോഗസ്ഥന്മാരുടെ ആത്മാര്‍ത്ഥതയുടെയും കാര്യക്ഷമതയുടെയും ഉദാഹരണമാണ്. കോഴിക്കോട് വഖഫ് ട്രൈബ്യൂണല്‍ സ്ഥാപിക്കാന്‍ ബോര്‍ഡില്‍ നിന്ന് കടം വാങ്ങിയ 54 ലക്ഷം രൂപ തിരിച്ച് നല്‍കാന്‍ പോലും ഇത് വരെ സര്‍ക്കാറിനായിട്ടില്ല. വഖഫ് ബോര്‍ഡ് ഗ്രാന്റിനായി അപേക്ഷ നല്‍കിയിട്ടും പരിഗണിക്കാന്‍ പോലും തയ്യാറാവാത്ത സര്‍ക്കാര്‍ ബോര്‍ഡിനെ നന്നാക്കാന്‍ ഇറങ്ങിയിരിക്കുന്നത് അപഹാസ്യമാണ്.

പി. എസ്.സി. വഖഫ് ബോര്‍ഡിലേക്ക് നിയമനം നടത്തുന്നത് മറ്റ് സര്‍ക്കാര്‍ സര്‍വീസുകളില്‍ ജനറല്‍ ക്വാട്ടയില്‍ നിന്നുള്ള മുസ്ലിം സമുദായത്തിന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തും. മുസ്ലിംകള്‍ക്ക് മാത്രം നിയമനമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഇത് ഭാവിയില്‍ കോടതികളില്‍ ചോദ്യം ചെയ്യപ്പെടാനും സമുദായാംഗങ്ങള്‍ അല്ലാത്തവര്‍ നിയമിക്കപ്പെടാനുമുള്ള സാഹചര്യമാണ് സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കുന്നത്. വഖഫ് അദാലത്തുകള്‍ സംഘടിപ്പിച്ച് രാഷ്ട്രീയപ്രേരിതമായി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, വര്‍ക്കിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സെക്രട്ടറിമാരായ ഹംസ ബിന്‍ ജമാല്‍ റംലി തൃശൂര്‍, വി.എ.സി. കുട്ടി ഹാജി പാലക്കാട്, സി.ടി.അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍, തോന്നക്കല്‍ ജമാല്‍ തിരുവനന്തപുരം എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
- SUNNI MAHALLU FEDERATION

ശംസുല്‍ ഉലമ അതുല്യനായ പണ്ഡിത പ്രതിഭ: സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍

കോഴിക്കോട്: ഇരുപതാം നൂറ്റാണ്ടുകണ്ട അതുല്യനായ പണ്ഡിത പ്രതിഭയാണ് ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍. ആഴത്തിലുള്ള അറിവും വിലായത്തും ഒരേ സമയം സമന്വയിച്ച പണ്ഡിതനാണ് ശംസുല്‍ ഉലമയെന്നും അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോ ഇടപെടലുകളിലും പിന്‍തലമുറക്ക് പഠിക്കാനേറെയുണ്ടെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവിച്ചു. ശംസുല്‍ ഉലമയുടെ ദീര്‍ഘകാലത്തെ സേവകനായിരുന്ന സി.കെ.കെ മാണിയൂര്‍ തയ്യാറാക്കിയ ശംസുല്‍ ഉലമയുടെ കൂടെ എന്ന പുസ്തകത്തിന്റെ പ്രകാശനകര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാര്‍ ഗോള്‍ഡ് കോ-ചെയര്‍മാനും വ്യവസായ പ്രമുഖനുമായ ഡോ.പി.എ ഇബ്‌റാഹീം ഹാജിക്ക് ആദ്യ കോപ്പി നല്‍കി സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പുസ്തകം പ്രകാശനം ചെയ്തു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. തുറമുഖം വകുപ്പ് മന്ത്രി അഹ്മദ് ദേവര്‍കോവില്‍ മുഖ്യാതിഥിയായി. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജന.സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. സമസ്ത സെക്രട്ടറി പി.പി ഉമര്‍ മുസ്‌ലിയാര്‍ പുസ്തക പരിചയം നടത്തി. എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ഉമര്‍ ഫൈസി മുക്കം, കെ.മോയിന്‍ കുട്ടി മാസ്റ്റര്‍, നാസര്‍ ഫൈസി കൂടത്തായി, ആര്‍.വി കുട്ടി ഹസന്‍ ദാരിമി, മൊയ്തു നിസാമി, റഷീദ് ബെളിഞ്ചം, ഉമര്‍ കോയ ഹാജി തിരൂര്‍ക്കാട്, ഇ.കെ ബാവ, സി.പി ഇഖ്ബാല്‍ സംബന്ധിച്ചു. അബ്ദുല്ലത്തീഫ് ഹുദവി പാലത്തുങ്കര നന്ദി പറഞ്ഞു.

SMF 'ലൈറ്റ് ഓഫ് മിഹ്‌റാബ്' കാമ്പയിന്‍ മഹല്ല് തലങ്ങളിലേക്ക്

ചേളാരി : സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ - സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്ത്ബാഅ് സംസ്ഥാന കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ലൈറ്റ് ഓഫ് മഹ്‌റാബ് കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ മഹല്ല് തലങ്ങളില്‍ ആരംഭിക്കുന്നു. ജില്ലാ, മേഖലാ സംഗമങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാണ് മഹല്ല് തല പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. മഹല്ലുകള്‍ കാലികമായി നേരിടുന്ന ആത്മീയവും ഭൗതികവുമായ വെല്ലുവിളികളെ സംബോധന ചെയ്യുന്ന കാമ്പയിന്റെ ഭാഗമായി ജനകീയ സംഗമങ്ങള്‍ സംഘടിപ്പിക്കുയും വിവിധ കര്‍മ പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്യും.

എല്ലാ മഹല്ലുകളിലും ലൈറ്റ് ഓഫ് മിഹ്‌റാബ് സംഗമങ്ങള്‍ നടക്കും. ആത്മീയതയാണ് പരിഹാരം, വിശ്വാസമാണ് അശ്വാസം, അവകാശങ്ങള്‍ക്കായി സാവേശം, ചരിത്രധ്വംസനത്തിനെതിരെ ജാഗ്രതയോടെ, ഉലമാ - ഉമറാ കരുത്തും കരുതലും എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. കാമ്പയിന്റെ ഭാഗമായി മഹല്ലുകളില്‍ പള്ളി ദര്‍സുകള്‍ സ്വദേശി ദര്‍സുകള്‍ ശക്തിപ്പെടുത്തുക, ഭൗതിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനും ഉദ്യോഗ പ്രാതിനിധ്യം ഉറപ്പ് വരുത്താനുമുള്ള പദ്ധതികള്‍ നടപ്പാക്കും. അധാര്‍മികതക്കെതിരെ ബോധവല്‍ക്കരണ യജ്ഞം, ആദര്‍ശ ബോധനം, ചരിത്ര ബോധനം നടത്തും. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കും. വിശ്വാസ വൈകല്യങ്ങള്‍ക്കും മത നിരാസ, നിര്‍മത പ്രവണതകള്‍ക്കും യുക്തിവാദത്തിനും സ്വതന്ത്ര ചിന്തകള്‍ക്കുമെതിരെ പ്രചരണം നടത്തും. മഹല്ല് തലങ്ങളില്‍ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍ മഹല്ല് ഭാരവാഹികളും ഖത്തീബ്മാരും മുന്നിട്ടിറങ്ങണമെന്ന് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, കാമ്പയിന്‍ സമിതി ചെയര്‍മാന്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കണ്‍വീനര്‍ നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
- SUNNI MAHALLU FEDERATION

ഷാർജ അന്താരാഷ്‌ട്ര പുസ്തക മേള:ഗൾഫ് സത്യധാര പവലിയൻ പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

ഷാർജ: ലോകത്തിലെ ഏറ്റവും മികച്ച പുസ്തകമേളയായ ഷാർജ അന്താരാഷ്ട്ര ബുക്ക് ഫെയറിൽ ഗൾഫ് സത്യധാര പവലിയൻ (Hall 7,Stall:ZD 10) എസ് കെ എസ് എസ് എഫ് കേരള സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

SKSSF UAE നാഷണൽ പ്രസിഡന്റ് സയ്യിദ് ശുഹൈബ് തങ്ങൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ സത്യധാര ചീഫ് എഡിറ്റർ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്,നവാസ് പുനൂർ (ചീഫ് എഡിറ്റർ സുപ്രഭാതം),ഷാർജ ഇന്ത്യൻ അസോസിയേഷന്‍ പ്രസിഡന്റ് ഇ പി ജോൺസൺ,മോഹൻകുമാർ (ഷാർജ ബുക്ക് അതോറിറ്റി എക്സ്റ്റേണൽ അഫേഴ്സ് എക്സിക്യൂട്ടിവ്), സൈനുൽ ആബിദ് (സഫാരി ഗ്രൂപ്പ്), അൻവർ നഹ (യു എ ഇ കെഎംസിസി),തൽഹത്ത്( ഫോറം ഗ്രൂപ്പ് ),എഎ കെ മുസ്തഫ,സുലൈമാൻ തുടിമ്മൽ (യുണിക് ഗ്രൂപ്പ്),ശിയാസ് സുൽത്താൻ (പബ്ലിഷർ ഗൾഫ് സത്യധാര),കബീർ ചാന്നങര,ടിവി നസീർ (ഷാർജ കെ എം സി സി),റസാഖ് വളാഞ്ചേരി,ഹൈദറലി ഹുദവി (ഗൾഫ് സത്യധാര) ശൗഖത്തലി ഹുദവി (ദുബൈ സുന്നി സെന്റർ), നൗഷാദ് ഫൈസി (അജ്മാൻ SKSSF),ജലീൽ എടകുളം (ദുബൈ SKSSF)ഹസൻ രാമന്തളി (വിഖായ),നുഹ്മാൻ തിരൂർ (സർഗലയ),മൊയ്തു സിസി,ഇസ്മാഈൽ ഹാജി എടച്ചേരി,ഒ കെ ഇബ്രാഹീം എന്നിവർ പങ്കെടുത്തു.

പവലിയന് നേതൃത്വം നൽകുന്ന ഷാർജ SKSSF ഭാരവാഹികളായ സുലമാൻ ബാവ,കരീം കൊളവയൽ,ഫൈസൽ പയ്യനാട്,എം പി കെ പള്ളംങ്കോട് ,ശാക്കിർ ഫറോക്ക്,റസീഫ് പുറക്കാട്,ശഫീഖ് ചെറൂര് ,സഫീർ ജാറംകണ്ടി,ടിപികെ ഹക്കീം തുടങ്ങിയവർ സംബന്ധിച്ചു.

തുടർച്ചയായി എഴാം തവണയാണ് ഗൾഫ് സത്യധാരയുടെ പവലിയൻ മേളയിൽ സാന്നിദ്ധ്യം അറിയിക്കുന്നത്. UAE എസ്.കെ.എസ്.എസ്.എഫ് നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ യു എ ഇ യിൽ നിന്നും പ്രസിദ്ധീകരിക്കുന്ന മാസികയാണ് ഗൾഫ് സത്യധാര.