ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാല പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന് ഹാദിയയുടെ ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഇന്‍സിജാം '18 ഗ്ലോബല്‍ മീറ്റ് ഈ മാസം 26 ന് വാഴ്സിറ്റി കാമ്പസില്‍ വെച്ച് നടക്കും.
ദാറുല്‍ഹുദാ ചാന്‍സര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷത വഹിക്കും.
ഗ്ലോബല്‍ മീറ്റിന്റെ ഭാഗമായി കുടുംബിനികള്‍ക്കും സഹ്റാവിയ്യകള്ക്കും പ്രത്യേക പരിപാടികള്‍, മുതിര്‍ന്ന കുട്ടികള്‍ക്കായി മോട്ടിവേഷന്‍ ക്ലാസ്, കൊച്ചുകുട്ടികള്‍ക്കായി കിഡ്സ് ഫണ്‍ എന്നിവയും നടക്കും.
- Darul Huda Islamic University