ജാമിഅഃ ജലാലിയ്യ സനദ്ദാന സമ്മേളനം 2019 മാര്‍ച്ച് 3ന്. സമ്മേളനത്തിന് സ്വാഗതസംഘമായി

മുണ്ടക്കുളം: ശംസുല്‍ ഉലമ മെമ്മോറിയല്‍ ഇസ്ലാമിക്ക് കോംപ്ലക്‌സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജാമിഅഃ ജലാലിയ്യയുടെ ഒന്നാം സനദ്ദാന സമ്മേളനം 2019 ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 3 വരെ നടക്കും. ഇരുപത്തി ഒന്ന്ജലാലി ബിരുദ ധാരികളും പതിനഞ്ച് ഹാഫിളീങ്ങള്‍ക്കുമാണ് സനദ് നല്‍കുന്നത്. സമ്മേളനത്തിന്റെ വിജയത്തിനായി 313 അംഗ സ്വാഗതസംഘം രൂപീകരിച്ചു. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ശൈഖുല്‍ ജാമിഅ കെ ആലിക്കുട്ടി മുസ്ലിയാര്‍, പി കെ കുഞ്ഞാലിക്കുട്ടി സാഹിബ് എന്നിവര്‍ മുഖ്യരക്ഷാധികാരികളായും.
സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ (ചെയര്‍മാന്‍) അബ്ദുല്‍ ഗഫൂര്‍ ദാരിമി മുണ്ടക്കുളം (ജനറല്‍ കണ്‍വീനര്‍) സൈന്‍ മൊയ്തീന്‍കുട്ടി ഹാജി (ട്രഷറര്‍) സിടി മുഹമ്മദ് നെടിയിരുപ്പ് (ചെയര്‍മാന്‍ ഫൈനാന്‍സ് കമ്മറ്റി) നാണി മുണ്ടപ്പലം (കണ്‍വീനര്‍ ഫൈനാന്‍സ് കമ്മറ്റി) സത്താര്‍ പന്തല്ലൂര്‍ (ചെയര്‍മാന്‍ പ്രോഗ്രാം കമ്മിറ്റി) അബ്ദുറഹ്മാന്‍ യമാനി ഫള്‌ലുറഹ്മാന്‍ ഫൈസി, കബീര്‍ മുതുപറമ്പ് (പബ്ലിസിറ്റി കമ്മിറ്റി) അലി ഹാജി തറയിട്ടാല്‍, കെപി ബാപ്പു ഹാജി (സ്റ്റയറിംഗ് കമ്മറ്റി) കെകെ മുനീര്‍ മാസ്റ്റര്‍, അഷ്‌റഫ് വാഫി മുണ്ടക്കുളം (സപ്ലിമെന്റ് കമ്മറ്റി) എന്നിവരെ കമ്മറ്റി ഭാരവാഹികളായും തെരഞ്ഞെടുത്തു.

സ്വാഗത സംഘ കണ്‍വന്‍ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഗഫൂര്‍ ദാരിമി മുണ്ടക്കുളം, എം. പി മുഹമ്മദ് ഫൈസി, ത്വയ്യിബ് ഫൈസി, ബി. എസ്. കെ തങ്ങള്‍, കെ. എസ് ഇബ്രാഹീം മുസ്ലിയാര്‍, അബ്ദുല്ലമാസ്റ്റര്‍ കൊട്ടപ്പുറം, കെ. പി ബാപ്പുഹാജി പ്രസംഗിച്ചു. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
- SMIC MUNDAKKULAM