ഭാരതീയം; സ്വാഗത സംഘ രൂപീകരണ കൺവെൻഷനും ജില്ലാ സെക്രട്ടറിയേറ്റും നാളെ

കൊരട്ടിക്കര: ഡിസംബർ 10ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ നായകത്വത്തിൽ നടക്കുന്ന ഭാരതീയം പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് വേണ്ടിയുള്ള സ്വാഗത സംഘ രൂപീകരണ കൺവെൻഷൻ നാളെ വൈകിട്ട് 4: 30ന് കൊരട്ടിക്കര മജ്ലിസുൽ ഫുർഖാനിൽ നടക്കും. ഓണമ്പിള്ളി മുഹമ്മദ് ഫൈസി കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് 6:30 ന് ജില്ലാ സെക്രട്ടറിയേറ്റ് ചേരുമെന്ന് എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് മഹറൂഫ് വാഫി ജനറൽ സെക്രട്ടറി അഡ്വ. ഹാഫിള് അബൂബക്കർ സിദ്ദീഖ്, ട്രഷറർ അമീൻ കൊരട്ടിക്കര എന്നിവർ അറിയിച്ചു.
- Adv. Hafiz Aboobacker Maliki