തൃശൂർ ജില്ലാ ഇബാദ് തസ്കിയത്ത് കോൺഫറൻസ് ശനിയാഴ്ച

കൊരട്ടിക്കര: സാമൂഹിക തിന്മകൾ പെരുകുകുകയും കൗമാരപ്രായക്കാർ മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിയുടെ കെണിവലയിലകപ്പെടുകയും മൊബൈൽ, ഇന്റർനെറ്റ് എന്നിവയോടുള്ള അമിതമായ ആസക്തി വർദ്ധിച്ചു വരുന്നതിന്റെ ഫലമായി കുട്ടികൾ വിദ്യാഭ്യാസത്തിൽ പിന്നോക്കമായി കൊണ്ടിരിക്കുകയും ചെയ്യുന്ന പുതിയ സാഹചര്യത്തിൽ യഥാർത്ഥ ജീവിത ലക്ഷ്യത്തിലേക്ക് അവരെ വഴിനടത്തുകയും ഉത്തമ തലമുറയെ കെട്ടിപ്പടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ എസ് കെ എസ് എസ് എഫ് ഉപവിഭാഗമായ ഇബാദ് സമിതിയുടെ തൃശൂർ ജില്ലാ ഘടകം സംഘടിപ്പിക്കുന്ന തസ്കിയത്ത് കോൺഫറൻസ് 03-11-2018 ശനിയാഴ്ച വൈകിട്ട് 4 മണി മുതൽ രാത്രി 11 മണിവരെ കൊരട്ടിക്കര അൽ ഫുർഖാൻ മജിലിസിൽ വെച്ച് നടക്കും.

നൂർ ഫൈസി ആനക്കര കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. ഇബാദ് ജില്ലാ ചെയർമാൻ സിദ്ധീഖ് ബദരി ക്യാമ്പ് നിയന്ത്രിക്കും. എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് മഹറൂഫ് വാഫി അധ്യക്ഷത വഹിക്കും. ഇബാദ് ജില്ലാ കൺവീനർ ഷിയാസ് അലി വാഫി ആമുഖ പ്രഭാഷണം നിർവഹിക്കും. 'ദഅ് വത്ത്' സെഷനിൽ അഹമ്മദ് വാഫി കക്കാട് ക്ലാസെടുക്കും.

വൈകിട്ട് ഏഴ് മണിക്ക് നടക്കുന്ന 'തസ്കിയത്ത്' സെഷനിൽ സലാം ഫൈസി ഒളവട്ടൂർ ക്ലാസെടുക്കും. എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടറി അഡ്വ ഹാഫിള് അബൂബക്കർ ആമുഖ പ്രഭാഷണം നിർവഹിക്കും. 9 മണിക്ക് നടക്കുന്ന 'ഖാഫില' സെഷനിൽ ഖാഫില സ്റ്റേറ്റ് കോ-ഓർഡിനേറ്റർ റഫീക്ക് ചെന്നൈ ക്ലാസെടുക്കും. എസ് കെ എസ് എസ് എഫ് ജില്ലാ വൈസ് പ്രസിഡണ്ട് സിദ്ധീഖ് ഫൈസി മങ്കര ആമുഖ പ്രഭാഷണം നിർവഹിക്കും.

എസ് കെഎസ്എസ്എഫ് ജില്ലാ ട്രഷറർ അമീൻ കൊരട്ടിക്കര, വർക്കിംഗ് സെക്രട്ടറി ഷാഹുൽ പഴുന്നാന, ജോയിന്റ് സെക്രട്ടറി അംജദ് ഖാൻ പാലപ്പിള്ളി തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിക്കും.

കോൺഫറൻസിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ നാളെ വൈകിട്ട് 5 മണിക്കകം 8075886051 എന്ന നമ്പറിൽ പേര്<> അഡ്രസ്<> മൊബൈൽ നമ്പർ എന്നിവ അയച്ചു രജിസ്ട്രേഷൻ നടത്തേണ്ടതാണ്.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur