നാല് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം; സമസ്ത മദ്‌റസകളുടെ എണ്ണം 9869 ആയി

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി നാല് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കിയതോടെ സമസ്തയുടെ മദ്‌റസകളുടെ എണ്ണം 9869 ആയി. ദാറുല്‍ ഉലൂം ഇസ്‌ലാമിക് സ്‌കൂള്‍ മദ്‌റസ സെവന്‍ത്ത് ബ്ലോക്ക്-കൃഷ്ണപുര, അല്‍ മദ്‌റസത്തുല്‍ മുളരിയ്യ ത്രാമ്മര്‍ (ദക്ഷിണ കന്നട), ഇശാഅത്തുല്‍ ഇസ്‌ലാം കട്ടത്തില, തൈ്വബ എജ്യുക്കേഷണല്‍ മദ്‌റസ ബേര്‍ക്ക (കാസറകോട്) എന്നീ മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കര്‍ണ്ണാടക സംസ്ഥാനത്തെ മദ്‌റസകള്‍ക്ക് ഏപ്രില്‍ മാസത്തെ മധ്യവേനല്‍ അവധിക്കു പകരം ഒക്ടോബര്‍ 15 മുതല്‍ 21 കൂടിയ ദിവസങ്ങളില്‍ അവധി നല്‍കാന്‍ തീരുമാനിച്ചു.

സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. പ്രൊഫ.കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പി.പി. ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട്, എം.എ. ഖാസിം മുസ്‌ലിയാര്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, കെ.ടി.ഹംസ മുസ്‌ലിയാര്‍, എം.എം. മുഹ്‌യദ്ദീന്‍ മൗലവി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, കെ. ഉമര്‍ ഫൈസി മുക്കം, എ.വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ഡോ.എന്‍.എ.എം. അബ്ദുല്‍ഖാദിര്‍, എം.സി. മായിന്‍ ഹാജി, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍, പി. ഇസ്മായീല്‍ കുഞ്ഞുഹാജി മാന്നാര്‍ പ്രസംഗിച്ചു. മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
- Samasthalayam Chelari