ദുബൈ സുന്നി സെന്‍ററിന്‍റെ പുതിയ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു
ദുബൈ : ദുബൈ സുന്നി സെന്‍റര്‍ പുതിയ ഓഫീസ് ദുബൈ ദേര നൈഫിലെ ഫാമിലി സൂപ്പര്‍ മാര്‍ക്കറ്റ് ബില്‍ഡിങ്ങില്‍ പ്രവര്‍ത്തനമാരംഭിച്ചു. വിശദവിവരങ്ങള്‍ക്ക് ദുബൈ സുന്നി സെന്‍റര്‍ ഭാരവാഹികളുമായി ബന്ധപ്പെടുക.
തീവ്രവാദ പ്രവര്‍ത്തനങ്ങളെ ഒറ്റക്കെട്ടായി ചെറുക്കണം -സാദിഖലി ശിഹാബ്തങ്ങള്
ദിക്റ് ദുആ സദസ്സ്
സമസ്ത പൊതുപരീക്ഷ മൂല്യനിര്‍ണയ ക്യാമ്പ് തുടങ്ങി
ശംസുല്‍ ഉലമ അക്കാദമിയില്‍ യുവസംഗമം ഇന്ന് (31-07-2010)
സഅദ്ബ്‌നുമുആദ് മസ്ജിദ് ഉദ്ഘാടനം ചെയ്തു
മിസാല്‍ 2010 സംസ്ഥാന അവാര്‍ഡ് ഫരീദ് റഹ്മാനിക്ക്
ഫരീദ് റഹ്മാനി കാളികാവ് മഹല്ലിനുകീഴിലെ യഅഖുബി മസ്ജിദ് ഖതീബാണ്. മസ്ജിദിനുകീഴില്‍ പരീക്ഷ നടത്തി മികച്ച 100 കുട്ടികളെ കണ്ടെത്തി സിവില്‍സര്‍വീസ് പരീക്ഷയ്ക്ക് പ്രാപ്തരാക്കുക, കെ.ടി. മാനുമുസ്‌ലിയാര്‍ സ്മാരക സെന്റര്‍ ആരംഭിച്ച് സ്മാര്‍ട്ട് ക്ലാസ്‌റൂം, പി.എസ്.സി പരീക്ഷാപരിശീലനം, ഖുര്‍ആന്‍ പഠനക്ലാസ് എന്നിവ നടത്തുക, 60 വയസ്സ് തികഞ്ഞ നിര്‍ധനര്‍ക്ക് പള്ളി കേന്ദ്രീകരിച്ച് പെന്‍ഷന്‍ സമ്പ്രദായം ഏര്‍പ്പെടുത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് റഹ്മാനിക്ക് അവാര്‍ഡ്.
എസ്.കെ.എസ്.എസ്.എഫ് മീറ്റ് ദ ലീഡര്‍
വയനാട് ജില്ലാ എസ്.കെ.എസ്.എസ്.എഫ്. ശിഹാബ് തങ്ങളെ അനുസ്മരിച്ചു
'തെറ്റിനെ നേരിടേണ്ടത് തെറ്റ് കൊണ്ടല്ല മറിച്ച് ശരി കൊണ്ടാണ്'-ഹമീദലി തങ്ങള്‍
വ്രതം സഹന സമരത്തിന്‍റെ ആത്മീയ വഴി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍
കുവൈത്ത് സിറ്റി : സമാഗതമാവുന്ന വിശുദ്ധ റമദാനില്‍ വ്രതം സഹന സമരത്തിന്‍റെ ആത്മീയ വഴി എന്ന പ്രമേയത്തില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന റമദാന്‍ കാന്പയിന്‍ ആചരിക്കാന്‍ കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചു. കാന്പയിന്‍റെ ഉദ്ഘാടനവും സകാത്ത് വിശദീകരണ സമ്മേളനവും ജൂലൈ 30 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് അബ്ബാസിയ്യ റിഥം ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. ഖുര്‍ആന്‍ ഹിഫ്ള് മത്സരങ്ങള്‍, മതപ്രഭാഷണ പരന്പര, കുടുംബ സംഗമം, ദുആ സമ്മേളനം, ദിക്റ് വാര്‍ഷികം, റിലീഫ് നെറ്റ്‍വര്‍ക്ക് തുടങ്ങിയ പരിപാടികള്‍ കാന്പയിന്‍റെ ഭാഗമായി നടക്കും. ആഗസ്റ്റ് 27 ന് അബ്ബാസിയ്യ ദാറുത്തര്‍ബിയ്യ മദ്റസയില്‍ വെച്ച് നടക്കുന്ന ഇഫ്താര്‍ മീറ്റില്‍ സുന്നി യുവജന സംഘം സംസ്ഥാന ജന. സെക്രട്ടറി പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്‍ലിയാര്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
അബ്ബാസിയ്യ ദാറുത്തര്‍ബിയ്യ മദ്റസയില്‍ ചേര്‍ന്ന യോഗത്തില്‍ ആക്ടിംഗ് പ്രസിഡന്‍റ് ഉസ്‍മാന്‍ ദാരിമി അധ്യക്ഷ്യം വഹിച്ചു. ശംസുദ്ദീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. മുഹമ്മദലി പുതുപ്പറന്പ് സ്വാഗതവും അബ്ദുല്‍ ശുക്കൂര്‍ എടയാറ്റൂര്‍ നന്ദിയും പറഞ്ഞു.
ശിഹാബ് തങ്ങള്‍ കാലം കണ്ടറിഞ്ഞ മനുഷ്യസ്നേഹി : ഹാഫിള് ജാഫര്‍ വാഫി എം.എ.
ദമ്മാം : പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ മാനുഷിക നന്മകള്‍ക്ക് വേണ്ടി ജീവിച്ച മഹാമനുഷ്യനായിരുന്നുവെന്നും കേരള സമൂഹത്തില്‍ സമാധാനാന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണെന്നും അദ്ദേഹത്തിന്‍റെ വിയോഗം ലോക ജനതക്ക് കനത്ത നഷ്ടം സൃഷ്ടിച്ചുവെന്നും ജിദ്ദ അല്‍നൂര്‍ സ്കൂള്‍ ലക്ചറും ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ പ്രവര്‍ത്തകനുമായ ഹാഫിള് ജാഫര്‍ വാഫി എം.എ. അഭിപ്രായപ്പെട്ടു. സുന്നി യുവജന സംഘം ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സി.എം. കുട്ടി സഖാഫി കാവനൂര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ ഹാജി ആനമങ്ങാട് അധ്യക്ഷത വഹിച്ചു. സി.എച്ച് മൗലവി, സുലൈമാന്‍ ഫൈസി വാളാട്, മുജീബ് ഫൈസി കക്കുപ്പടി, അബൂത്വാഹിര്‍ ഫൈസി മഞ്ചേരി, സിദ്ദീഖ് അസ്ഹരി കാസര്‍ക്കോട്, ഇബ്റാഹീം ദാരിമി ബെളിഞ്ച, ഖാസിം ദാരിമി കാസര്‍ക്കോട്, സൈതലവി ഹാജി താനൂര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കബീര്‍ ഫൈസി പുവ്വത്താണി സ്വാഗതവും അഹ്‍മദ് കുട്ടി തേഞ്ഞിപ്പലം നന്ദിയും പറഞ്ഞു.
-കബീര്‍ ഫൈസി-
ദുബൈ SKSSF അവധിക്കൂടാരം 30 ന് ഹംരിയ്യ മദ്റസയില്‍
ദുബൈ : എസ്.കെ.എസ്.എസ്.എഫ്. ദുബൈ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തുന്ന അവധിക്കാല വിജ്ഞാന സഹവാസ ക്യാന്പ് അവധിക്കൂടാരം (അജ്യുടൈന്‍മെന്‍റ് പ്രോഗ്രാം) ജൂലൈ 30ന് വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ ഹംരിയ്യ മദ്റസയില്‍ വെച്ച് നടക്കും.
സ്റ്റുഡന്‍റ്സ് അവൈര്‍നസ് പ്രോഗ്രാം, പേഴ്സണാലിറ്റി ഡവലപ്മെന്‍റ്, പ്രശ്നോത്തരി, സര്‍ഗ്ഗവിരുന്ന്, സംവാദം തുടങ്ങിയ വിവിധ സെക്ഷനുകളെ പ്രതിനിധീകരിച്ച് ജഅ്ഫര്‍ മാസ്റ്റര്‍, ഷക്കീര്‍ കോളയാട്, വാജിദ് റഹ്‍മാനി, ശറഫുദ്ദീന്‍ ഹുദവി എന്നിവര്‍ ക്ലാസ്സെടുക്കും. ദുബൈ സുന്നി സെന്‍ററിന്‍റെ കീഴിലുള്ള വിവിധ മദ്റസകളില്‍ നിന്നായി നൂറോളം വിദ്യാര്‍ത്ഥികള്‍ ക്യാന്പില്‍ പങ്കെടുക്കും. ഫോണ്‍ 0507848515, 0559917389
ദുബൈ സുന്നി സെന്‍ററില്‍ നടന്ന പ്രോഗ്രാം കമ്മിറ്റി മീറ്റിങ്ങില്‍ അബ്ദുല്‍ ഹക്കീം ഫൈസി അധ്യക്ഷത വഹിച്ചു. വാജിദ് റഹ്‍മാനി, ഹുസൈന്‍ ദാരിമി, അബ്ദുല്ല റഹ്‍മാനി, മന്‍സൂര്‍ മൂപ്പന്‍, യൂസുഫ് കാലടി അബ്ദുല്‍ കരീം എടപ്പാള്‍, എം.ബി.എ. ഖാദര്‍ ചന്തേര എന്നിവര്‍ പ്രസംഗിച്ചു. അഡ്വ. ശറഫുദ്ദീന്‍ പൊന്നാനി സ്വാഗതവും ശറഫുദ്ദീന്‍ പെരുമളാബാദ് നന്ദിയും പറഞ്ഞു
- ശറഫുദ്ദീന്‍ പെരുമളാബാദ് -
സാജിഹുസമീര്‍ അല്‍ അസ്ഹരിമികച്ച ഇമാം കാളികാവ് മാതൃകാ മഹല്ല്
മച്ചംപാടി യുണിറ്റ് എസ് കെ എസ് എസ് എഫ്
ഖാസിയുടെ മരണം: അലസത വെടിഞ്ഞ് അന്വേഷണം വേഗത്തിലാക്കണം
കുവൈറ്റ് സുന്നി കൌണ്‍സില്‍ ഖൈത്താന്‍ ബ്രാഞ്ച് ഭാരവാഹികള്
ഇസ്ലാമിക് സെന്റര്‍ ഉദ്ഘാടനം ചെയ്തു
തീവ്ര ഭീകര പ്രസ്ഥാനങ്ങളെ കരുതിയിരിക്കണമെന്നും യുവാക്കള്‍ ഇത്തരം പ്രസ്ഥാനങ്ങളിലേക്ക് ചെന്നെത്തുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സി.എച്ച്.ബാപ്പുഫൈസി അധ്യക്ഷതവഹിച്ചു. വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ ചടങ്ങില്‍ ആദരിച്ചു.
എം.പി.മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, ആശിഖ് കുഴിപ്പുറം, സി.പി.സൈനുദ്ദീന്‍, പി.പി.എസ്.എ.തങ്ങള്‍, തറമ്മല്‍ അഹമ്മദ്ഹാജി, ഇ.കെ.സി.കുഞ്ഞിമുഹമ്മദ് ഹാജി, കോഴിക്കോടന്‍ അഹമ്മദ്കുട്ടി ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രാര്‍ഥനാ സംഗമത്തോടെ പൂക്കോട്ടൂര്‍ ഹജ്ജ് ക്യാമ്പിന്‌സമാപനം
വൈകീട്ട് നാലിന് നടന്ന പ്രാര്‍ഥനാസംഗമത്തിന് എ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ഥനാസംഗമത്തിന് നേതൃത്വം നല്‍കി.
സയ്യിദ് ഫസല്‍ തങ്ങള്‍, കാളാവ് പി. സൈതലവി മുസ്‌ലിയാര്‍, മഹര്‍ മുസ്തഫ, കെ. മോയിന്‍കുട്ടി, വീരാന്‍കുട്ടി, വീരാന്‍കുട്ടിഹാജി പൊട്ടിച്ചിറ, പി.പി.മുഹമ്മദ് മൗലവി, പി.എം.കുഞ്ഞാലന്‍ ഹാജി, ഇല്ലിക്കല്‍ മൂസഹാജി, കരുമ്പില്‍ ബാപ്പുഹാജി, അഡ്വ. അബ്ദുറഹിമാന്‍ കാരാട്ട്, മൊയ്തീന്‍ ബാപ്പു മേല്‍മുറി എന്നിവര്‍ സംബന്ധിച്ചു
മുഖ്യമന്ത്രിയുടെ പ്രസ്താവന ഖേദകരം -സമസ്ത
ഇസ്ലാം നിര്‍ബന്ധിച്ച് പ്രചരിപ്പിക്കാവുന്നതല്ല, പ്രചരിപ്പിച്ചിട്ടുമില്ല. ഏതെങ്കിലും വ്യക്തികളുടെ പക്കല്‍നിന്ന് കണ്ടെത്തുന്ന ലഘുലേഖകളോ രേഖകളോ ആധാരമാക്കി ഒരു സമുദായത്തെ മുറിവേല്പിക്കുന്ന പരാമര്‍ശങ്ങള്‍ ഉത്തരവാദപ്പെട്ട പദവികളിലിരിക്കുന്നവരില്‍ നിന്നുണ്ടാകുന്നത് ഖേദകരമാണ്.
മുഖ്യമന്ത്രിയുടെ പ്രസ്താവന അനവസരത്തിലും അപക്വവുമാണെന്നും ഇത് തിരുത്തണമെന്നും സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരും ജനറല്‍സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരും പറഞ്ഞു.
സുന്നി യുവജനസംഘം സംസ്ഥാന ജനറല്‍സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍, സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് സി.കെ.എം.സാദിഖ് മുസ്‌ലിയാര്‍ എന്നിവരും മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു.
ശിഹാബ് തങ്ങള്‍ അനുസ്മരണ സെമിനാര്‍ 30ന്
റിയാദ് : തന്‍റെ പരിശുദ്ധ ധന്യജീവിതം കൊണ്ട് ഒരുകാലഘട്ടത്തെ തന്നിലേക്ക് ആവാഹിച്ചെടുത്ത് ശാന്തിയും സമാധാനവും സാഹോദര്യവും രാജ്യത്തിന്‍റെ നിലനില്‍പ്പിന് അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞു നെറികേടില്‍ നിന്നും നേരിന്‍റെ ദിശയിലേക്ക് നൌഖ തുഴഞ്ഞ മര്‍ഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരില്‍ 30-07-2010 വെള്ളിയാഴ്ച രാത്രി 7 മണിക്ക് എസ്.വൈ.എസ്. റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴില്‍ അനുസ്മരണ യോഗവും സെമിനാറും സംഘടിപ്പിക്കുന്നു.
പാണ്ഡിത്യത്തിന്‍റെ കൊടുമുടിയിലും പരമാധികാരത്തിന്‍റെ കരുത്തിലും വിനയത്തിന്‍റെ തനി സ്വരൂപമായി സംഘര്‍ഷ വഴിയില്‍ സംയമനത്തിന്‍റെ ശാന്തിദൂതനായി വികാരത്തിനെതിരെ വിവേകത്തിന്‍റെ മുന്നറിയിപ്പുകാരനായി നിരാലംബരില്‍ ആലംബത്തിന്‍റെ ആശ്രയമായി നിറഞ്ഞു നിന്ന ആ ജീവിത ദര്‍ശനത്തിനു പ്രസക്തിയേറുന്പോള്‍ മത രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് ശിഹാബ് തങ്ങള്‍ ദര്‍ശനം എന്ന വിഷയത്തിലായിരിക്കും സെമിനാര്‍. ഇത് സംബന്ധമായി നടന്ന യോഗത്തില്‍ ശാഫി ദാരിമി അധ്യക്ഷത വഹിച്ചു. ബഷീര്‍ ഫൈസി പനങ്ങാങ്ങര, സൈതലവി ഫൈസി, മുഹമ്മദാലി ഫൈസി മോളൂര്‍, അബ്ബാസ് ഫൈസി, നൌഷാദ് ഹുദവി എന്നിവര്‍ സംസാരിച്ചു. നൌഷാദ് അന്‍വരി സ്വാഗതവും സുബൈര്‍ ഹുദവി നന്ദിയും പറഞ്ഞു.
ഭീകരവാദം സൃഷ്ടിക്കുന്നവര്‍ ഭീരുക്കള്‍ -പാണക്കാട് സാദിഖലി ശിഹാബ്തങ്ങള്
അക്രമം ഉണ്ടാക്കി ഇരുളില്‍ ഓടിമറയുന്നവരാണ് തീവ്രവാദികള്‍. ചോദ്യപേപ്പര്‍ വിവാദവുമായി അധ്യാപകന്റെ കൈ വെട്ടുക വഴി തീവ്രവാദികള്‍ അധ്യാപകനെതിരെ ഉയര്‍ന്ന ജനവികാരം സഹതാപമാക്കി മാറ്റുകയാണ് ചെയ്തത്. അധ്യാപകന്‍ ചെയ്ത തെറ്റിനേക്കാള്‍ വലിയ തെറ്റാണ് തീവ്രവാദികള്‍ ചെയ്തത്. തെറ്റിനെ തെറ്റുകൊണ്ടല്ല നേരിടേണ്ടത് -അദ്ദേഹം പറഞ്ഞു.
ക്വാട്ട വര്‍ധിപ്പിക്കാന്‍ സാധ്യത കുറവെന്ന് മന്ത്രി അഹമ്മദ് പൂക്കോട്ടൂര്‍ ഹജ്ജ് ക്യാമ്പിന് തുടക്കം
ഈ വര്‍ഷം ക്വാട്ട വര്‍ധിപ്പിക്കാനുള്ള സാധ്യത കുറവാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് താന്‍ മന്ത്രിയായി ചുമതലയേറ്റപ്പോള്‍ 82,000 ആയിരുന്നു ക്വാട്ട. പിന്നീട് സൗദി മന്ത്രാലയത്തില്‍ സമ്മര്‍ദംചെലുത്തി മൂന്നുതവണയായി ക്വാട്ട വര്‍ധിപ്പിച്ചാണ് 1,10,000 ആയതെന്നും അഹമ്മദ് പറഞ്ഞു.
ഹജ്ജ് സബ്‌സിഡിയുടെ പേരില്‍ നടക്കുന്ന വിവാദങ്ങള്‍ അനാവശ്യമാണ്. വിമാന യാത്രക്കൂലിയില്‍ മാത്രമാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. ഹജ്ജ് യാത്രക്കാരെ അയക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണിപ്പോള്‍. ഇത് രാജ്യത്തിനും മുസ്‌ലിം സമുദായത്തിനും അഭിമാനകരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പരിശുദ്ധ ഹജ്ജ് കര്‍മത്തിന്റെ പവിത്രത അവിടെ എത്തിയാല്‍ മാത്രമേ മനസ്സിലാകൂവെന്ന് ചടങ്ങില്‍ അധ്യക്ഷതവഹിച്ച പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. ജീവിതത്തില്‍ ഒരു തവണ ഹജ്ജ്‌ചെയ്യാന്‍ നിര്‍ബന്ധിതരാണ് മുസ്‌ലിം ജനസമൂഹം. പാപം ഇല്ലതാക്കാനുള്ളഅവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. മുനവ്വറലി ശിഹാബ് തങ്ങള്‍, റഹ്മത്തുള്ള ഖാസിമി മൂത്തേടം, പി.കെ. മായിന്‍ഹാജി, എം.എല്‍.എമാരായ കെ.മുഹമ്മദുണ്ണി ഹാജി, അഡ്വ. എം.ഉമ്മര്‍, പി.ഉബൈദ്, ജില്ലാകളക്ടര്‍ എം.സി.മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു. പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, പ്രൊഫ. എ.കെ. അബ്ദുള്‍ഹമീദ് എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി.
ഹജ്ജ് ഗൈഡിന്റെ പ്രകാശനം കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, ഓമാനൂര്‍ അബ്ദുറഹിമാന് നല്‍കിയും ഹജ്ജ് സി.ഡിയുടെ പ്രകാശനം പ്രൊഫ. അബ്ദുള്‍ഹമീദ് മണ്ണാര്‍മല ഹംസ ഹാജിക്ക് നല്‍കിയും നിസ്‌കാര സി.ഡി പ്രകാശനം മമ്മുട്ടി, ലത്തീഫ് ഹാജിക്ക് നല്‍കിയും നിര്‍വഹിച്ചു.
തുടര്‍ന്ന് നടന്ന ഹജ്ജ് പഠനക്യാമ്പിന് അബ്ദുസമദ് പൂക്കോട്ടൂര്‍ നേതൃത്വംനല്‍കി.
ഹജ്ജ് യാത്രയ്ക്ക് പോകുന്നവര്‍ക്കുവേണ്ടി ഹജ്ജ് ക്യാമ്പ് പ്രസിദ്ധീകരണ വിഭാഗം പുറത്തിറക്കിയ 'യാത്രാസഹായി' എന്ന കൈപ്പുസ്തകവും ഹജ്ജ് കിറ്റും ക്യാമ്പിലെത്തിയവര്‍ക്ക് വിതരണംചെയ്തു.
ക്യാമ്പിന്റെ സമാപനദിവസമായ ഞായറാഴ്ച രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ക്ലാസ് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും. വൈകീട്ട് നാലിന് നടക്കുന്ന സമാപന ദുആ സമ്മേളനത്തിന് അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ നേതൃത്വംനല്‍കും.
ശിഹാബ്തങ്ങള്‍ അനുസ്മരണവും ദുആ മജ്‌ലിസും
യുവതലമുറ സമസ്‌തക്ക് കരുത്തേകണം: സൈനുല്‍ ഉലമ ചെറുശ്ശേരി ഉസ്താദ്
സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, മുക്രി സുലൈമാന്‍ ഹാജി. എന്‍.എ. സുലൈമാന്‍, ബായിക്കര അബ്‌ദുല്ലക്കുഞ്ഞി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഖലീല്‍ ഹസനി, അമാന്‍ കോളിയാട്, നവാസ് പള്ളിക്കാല്‍, ശിഹാബുദ്ദീന്‍ പള്ളിക്കാല്‍, ശഹീദ് മൗലവി, ഇഖ്‌ബാല്‍ മൗലവി, അഷ്‌റഫ് മര്‍ദ്ദള പ്രസംഗിച്ചു. ബഷീര്‍ ദാരിമി തളങ്കര സ്വാഗതവും ഹാരിസ് ദാരിമി നന്ദിയും പറഞ്ഞു.
ജാമിഅ ശരീഅത്ത് കോളേജ് 28ന് തുറക്കും
പൂക്കോട്ടൂര് ഹജ്ജ്ക്യാമ്പ് ഇന്ന് തുടങ്ങും (24-07-2010)
ഇന്ന് രാവിലെ ഒമ്പതിന് കേന്ദ്ര റെയില്വേ സഹമന്ത്രി ഇ. അഹമ്മദ് ഉദ്ഘാടനംചെയ്യും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള് അധ്യക്ഷത വഹിക്കും. ഹജ്ജ് ഗൈഡ് പ്രകാശനം ജില്ലാകളക്ടര് എം.സി. മോഹന്ദാസ് നിര്വഹിക്കും. ഹാജിമാര്ക്കുള്ള ഉപഹാരങ്ങള് പി.കെ. കുഞ്ഞാലിക്കുട്ടി വിതരണംചെയ്യും.
പതിനായിരത്തോളം ഹാജിമാര്ക്ക് ഇരിക്കാന് വിശാലമായ പന്തല് ഒരുക്കിയിട്ടുണ്ട്. 50 അടി ഉയരമുള്ള പന്തല്, ക്ലോസ് സര്ക്യൂട്ട് ടി.വി എന്നിവ ഒരുക്കിയതായി ഭാരവാഹികള് പത്രസമ്മേളനത്തില് അറിയിച്ചു. ക്യാമ്പിന്റെ നടത്തിപ്പിന് 1001 അംഗ സ്വാഗതസംഘമാണ് പ്രവര്ത്തിക്കുന്നത്.
ക്യാമ്പില് പങ്കെടുക്കുന്നവര്ക്ക് താമസസൗകര്യവും ഭക്ഷണവും , മെഡിക്കല് സെന്റര്, ആംബുലന്സ് സൗകര്യം, സ്ത്രീകള്ക്കും പുരുഷന്മാര്ക്കും പ്രത്യേക നമസ്കാരഹാള് തുടങ്ങിയവയെല്ലാം സജ്ജമാക്കിയിട്ടുണ്ട്.
ദേശീയപാത 213ല് മലപ്പുറത്തിനും കൊണ്ടോട്ടിക്കും ഇടയില് അറവങ്കര, പൂക്കോട്ടൂര് സ്റ്റോപ്പുകളില് എത്തുന്നവര്ക്ക് ഖിലാഫത്ത് കാമ്പസിലേക്ക് സൗജന്യ വാഹനസൗകര്യം ഒരുക്കിയിട്ടുണ്ട്. കെ.എസ്.ആര്.ടി.സി ബസ്സുകള്ക്ക് ക്യാമ്പ് ദിവസങ്ങളില് പൂക്കോട്ടൂരില് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ടെന്നും ഭാരവാഹികള് അറിയിച്ചു.
കഴിഞ്ഞവര്ഷം ഹജ്ജ്ക്യാമ്പില് 6751 ഹാജിമാര് പങ്കെടുത്തിരുന്നുവെന്ന് ഭാരവാഹികള് പറഞ്ഞു. ക്യാമ്പ് സംബന്ധിച്ച വിശദവിവരങ്ങള്ക്ക് ഫോണ്: 0483 2771819, 9288040603.
പത്രസമ്മേളനത്തില് സയ്യിദ് സ്വാദിഖലി ശിഹാബ്തങ്ങള്, അബ്ദുസ്സമദ് പൂക്കോട്ടൂര്, കെ.പി. ഉണ്ണീതുഹാജി, അഡ്വ. കാരാട്ട് അബ്ദുറഹിമാന്, എം. മൊയ്തീന്ബാപ്പു, ഇല്ലിക്കല് മൂസഹാജി, പി.പി. മുഹമ്മദ്മൗലവി, കരുമ്പില് മുഹമ്മദ്ഹാജി തുടങ്ങിയവര് പങ്കെടുത്തു.
പാറപ്പള്ളി മഖാം ഉറൂസ്
പള്ളിദര്‍സുകള്‍ കാലത്തിന്റെ വിളക്കുമാടങ്ങള്‍- പ്രൊ. ആലിക്കുട്ടി മുസ്‌ല്യാര്‍
ശിഹാബ്തങ്ങള് അനുസ്മരണവും പ്രാര്‍ഥനാ സദസ്സും നടത്തി
സ്ഥലം ഖാസി വാവാട് മൊയ്തീന്‍കുട്ടിമുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഉനൈസ് ഫൈസി കാളികാവ് പ്രാര്‍ഥന നടത്തി. നാസര്‍ ഫൈസി കൂടത്തായി അധ്യക്ഷത വഹിച്ചു. എ.കെ.കാതിരിഹാജി, പി.ആലിക്കുട്ടിഹാജി, ഒ.പി.എം. അഷ്‌റഫ്, പി.കെ.അന്‍വര്‍, ഷമീര്‍ പുറായില്‍ എന്നിവര്‍ പ്രസംഗിച്ചു. മുനീര്‍ കൂടത്തായ് സ്വാഗതവും പി. ജാബിര്‍ നന്ദിയും പറഞ്ഞു.
ശിഹാബ് തങ്ങളെക്കുറിച്ച് അറബിയില്‍ ഗവേഷണ പ്രബന്ധം
എന്‍.ഐ.എ കോളേജ് വിദ്യാര്‍ഥി യൂണിയന്‍ ശിഹാബ് തങ്ങള്‍ അനുസ്മരണവും പ്രാര്‍ഥനാസദസ്സും നടത്തി
എ.പി. അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനംചെയ്തു. ഇബ്രാഹിം ബാഖവി വാവൂര്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വംനല്‍കി. ഹസന്‍ ശരീഫ് വാഫി അനുസ്മരണ പ്രഭാഷണം നടത്തി. എം. സവാദ്, എ.കെ. മുസ്തഫ, ഫളല്‍, ഫാറൂഖ്, ശിഹാബുദ്ദീന്‍, ഷൗക്കത്തലി, മുഹമ്മദ് അലി എന്നിവര്‍ പ്രസംഗിച്ചു.
മദ്റസ റൈഡ് ആസൂത്രിതം
പാപ്പിനിശ്ശേരി വെസ്റ്റ് : പ്രവാചകനെ ചോദ്യപ്പേപ്പറിലൂടെ അവഹേളിച്ച കോളേജ് അധ്യാപകന്‍റെ കാടത്തപരമായ സമീപനത്തിലും ഇതിന്‍റെ മറവില്‍ അധ്യാപകന്‍റെ കൈ വെട്ടിയ ദൗര്‍ഭാഗ്യകരമായ സംഭവത്തിലും പാപ്പിനിശ്ശേരി റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സമാപന ജനറല്‍ബോഡി യോഗം ശക്തിയായി പ്രതിശേധിച്ചു. ഇതിന്‍റെ മറവില്‍ സമാധാനത്തിന്‍റെ ഗേഹങ്ങളായ ആരാധനാലയങ്ങളും മദ്റസകളും മറ്റ് മത സ്ഥാപനങ്ങളും റൈഡ് നടത്തി മത ചിഹ്നങ്ങളും മത പണ്ഡിതന്മാരെയും നേതാക്കളെയും വിശിഷ്യാ മുസ്‍ലിം സമുദായത്തെയും തീവ്രവാദികളായും ഭാകരവാദികളായും മുദ്രകുത്തി സംശയത്തിന്‍റെ നിഴല്‍ നിര്‍ത്തുകയും അതുവഴി പോലീസ് ഉദ്യോഗസ്ഥ രാഷ്ട്രീയ നേതാക്കളുടെയും ഹിഡന്‍ അജണ്ട നടപ്പിലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും യോഗം വിലയിരുത്തി. ഇത്തരം പ്രവണതകള്‍ മഹല്ല് കമ്മിറ്റി ഭാരവാഹികളും സമുദായത്തിലെ ഉത്തരവാദപ്പെട്ടവും കരുതിയിരിക്കണമെന്നും ഖുര്‍ആനും ഹദീസും ദുര്‍വ്യാഖ്യാനം ചെയ്ത് തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന തീവ്രചിന്താഗതിയിലുള്ള പ്രസ്ഥാനങ്ങള്‍ അവസാനിപ്പിക്കണമെന്നും പ്രമേയത്തിലൂടെ യോഗം ആവശ്യപ്പെട്ടു. കെ.ഹംസ മൗലവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ബി.യൂസഫ് ബാഖവി ഉദ്ഘാടനം ചെയ്തു. മുഹ്‍യദ്ദീന്‍ ഫൈസി, കരീം ഫൈസി, അബ്ദുല്‍ ഖാദര്‍ അസ്അദി പ്രസംഗിച്ചു. കെ.വി. ഇബ്റാഹീം മൗലവി സ്വാഗതവും റഈസ് അസ്അദി നന്ദിയും പറഞ്ഞു.
സിയാറത്ത് ടൂര്‍ സംഘടിപ്പിക്കുന്നു
തേഞ്ഞിപ്പലം : എസ്.കെ.എസ്.എസ്.എഫ്. ചേളാരി പള്ളിപ്പടി യൂണിറ്റ് 06-08-2010 ന് രാവിലെ 6 മണിക്ക് സിയാറത്ത് ടൂര്‍ സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 9961285804
സമസ്ത പൊതുപരീക്ഷക്കുള്ള യു.എ.ഇ.യിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ദുബൈ : സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്‍റെ കീഴില്‍ നടക്കുന്ന അഞ്ച്, ഏഴ്, പത്ത് ക്ലാസുകളിലെ പൊതുപരീക്ഷകള്‍ക്ക് 24-07-2010 ശനിയാഴ്ച യു.എ.ഇ. യിലെ വിവിധ മദ്റസകളില്‍ തുടക്കമാവും. യു.എ.ഇ യിലെ വിവിധ എമിറേറ്റുകളിലെ പതിനൊന്ന് സെന്‍ററുകളിലായി എഴുന്നൂറോളം കുട്ടികളാണ് ഈ വര്‍ഷം പൊതുപരീക്ഷയെഴുതുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 8 മണി മുതല്‍ വൈകുന്നേരം 3 മണി വരെ രണ്ട് ഷിഫ്റ്റുകളായാണ് പരീക്ഷ നടക്കുന്നത്. പൊതുപരീക്ഷയുടെ സുഗമമായ നടത്തിപ്പിന്നായി യു.എ.ഇ. റെയിഞ്ചിന് കീഴില്‍ 16 സൂപ്രവൈസര്‍മാരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇതിന്നായി സൂപ്രവൈസര്‍മാര്‍ക്ക് നല്‍കുന്ന പ്രത്യേക ട്രൈനിംഗ് ക്യാന്പ് നാളെ (22-7-2010 വെള്ളിയാഴ്ച) ഉച്ചക്ക് മൂന്ന് മണി മുതല്‍ ദുബൈ സുന്നി സെന്‍ററിന്‍റെ ദേര ഓഫീസ് ഹാളില്‍ നടക്കും. പൊതുപരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളെ പരീക്ഷാ കേന്ദ്രങ്ങളില്‍ കൃത്യ സമയത്ത് എത്തിക്കുന്നതിന് രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്ന് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ യു.എ.ഇ. റെയിഞ്ച് ഭാരവാഹികളായ കെ.എം. കുട്ടി ഫൈസി അച്ചൂര്‍, സഅദ് ഫൈസി, എം.എ. റഹ്‍മാന്‍ ഫൈസി, എം.കെ. അബ്ദുന്നാസര്‍ മൗലവി എന്നിവര്‍ അറിയിച്ചു.
രാജ്യസ്‌നേഹം മുറുകെപ്പിടിക്കണം- റഹ്മത്തുല്ല ഖാസിമി
മിന്‍ത്വഖ മഹല്ല് ഫെഡറേഷന്‍ താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച മഹല്ല് നേതൃസംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വാവാട് പി.കെ. കുഞ്ഞിക്കോയ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. വി. ഉസ്സയിന്‍ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.ടി. അബൂബക്കര്‍ സ്വാഗതവും കെ.സി. മുഹമ്മദ് നന്ദിയും പറഞ്ഞു.
പൂക്കോട്ടൂര്‍ ഹജ്ജ് ക്യാമ്പ്; കെ.എസ്.ആര്.ടി.സി സ്റ്റോപ്പ് അനുവദിച്ചു
ഹജ്ജ് ക്യാമ്പ് 24 ന് രാവിലെ ഒമ്പതിന് കേന്ദ്ര റെയില്വേ സഹമന്ത്രി ഇ. അഹമ്മദ് ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര് ക്യാമ്പിന് നേതൃത്വം നല്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്നിന്ന് 10,000-ത്തോളം ഹാജിമാര് ക്യാമ്പില് പങ്കെടുക്കും. ഹജ്ജിന്റെ സമ്പൂര്‍ണ വിവരണവും പ്രധാന കര്മങ്ങളുടെ പ്രായോഗിക പരിശീലനവും ക്യാമ്പില് നല്കും. പങ്കെടുക്കുന്ന ഹാജിമാര്ക്ക് സൗജന്യ താമസവും ഭക്ഷണസൗകര്യവും ഒരുക്കിയിട്ടുണ്ട്. അടിയന്തര ചികിത്സാ സഹായവും ലഭ്യമാണ്. ക്യാമ്പിനായി പൂക്കോട്ടൂരില് എത്തുന്നവരെ ക്യാമ്പിലെത്തിക്കുന്നതിന് വാഹന സൗകര്യമൊരുക്കും. 10,000 പേര്ക്കിരിക്കാവുന്ന പന്തലിന്റെ നിര്മാണം പൂര്ത്തിയായി വരുന്നു. ഇതുവരെയായി 6000-ത്തോളം ഹാജിമാര് ക്യാമ്പില് രജിസ്റ്റര്‍ ചെയ്തതായി ഭാരവാഹികള് അറിയിച്ചു. പങ്കെടുക്കുന്നവര്‍ 0483 2771819, 2771859 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ, എ.എം. കുഞ്ഞാന്ഹാജി, കെ.പി. ഉണ്ണീതുഹാജി എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങള് നടത്തുന്നത്.