Showing posts with label Riyadh. Show all posts
Showing posts with label Riyadh. Show all posts

അബ്ദുസ്സമദ് പൂക്കോട്ടൂരിനെതിരെ അന്യായമായി പോലീസ് കേസ്; സമസ്ത ഇസ്‌ലാമിക് സെന്റർ ശക്തമായി പ്രതിഷേധിച്ചു

റിയാദ്: സമസ്ത യുവജന വിഭാഗം നേതാവും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ നിശ്ചയിച്ച, സമസ്ത ഇസ്‌ലാമിക് സെന്റർ (എസ്‌ഐസി) സഊദി നാഷണൽ കമ്മിറ്റി സമിതി കോർഡിനേറ്റർ കൂടിയായ അബ്ദുസ്സമദ് പൂക്കോട്ടൂരിനെതിരെ അന്യായമായി കേസ് ചുമത്തിയ പോലീസ് നടപടിക്കെതിരെ സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. തെന്നല പഞ്ചായത്ത് മുസ്‌ലിം കോ-ഓഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച വഖഫ് സംരക്ഷണ പൊതുയോഗത്തില്‍ കൊവിഡ് നിയമം ലംഘിച്ചെന്ന് കാണിച്ചാണ് അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഉള്‍പ്പെടെ 13 പേര്‍ക്കെതിരെ തിരൂരങ്ങാടി പൊലീസ് കേസെടുത്തത്. 200 പേര്‍ പങ്കെടുത്തതിനും മൈക്ക് ഉപയോഗിച്ചതിനുമാണ് കേസ്. വാഹനത്തില്‍ ഉച്ചഭാഷിണി ഉപയോഗിക്കാനും പൊതുസമ്മേളനത്തിന് പ്രത്യേകമായും അനുമതി ലഭിച്ചിരുന്നു.

തികച്ചും അച്ചടക്കത്തോടെയും പൂർണ്ണ അനുമതിയുടെയും നടന്ന പരിപാടിയിൽ നേതാക്കൾക്കെതിരെ കേസ് ചുമത്തിയത് നീതീകരിക്കാനാവില്ല. ഇതിലും വലിയ കൊവിഡ് പ്രോട്ടോകോൾ ലംഘനങ്ങൾ രാഷ്ട്രീയ പാർട്ടികളിൽ നിന്നും സർക്കാർ ഭാഗത്തു നിന്ന് തന്നെയും ഉണ്ടായിട്ടും ആർക്കെതിരെയും നടപടികൾ എടുത്തിട്ടില്ല. കൊവിഡ് മാനദണ്ഡം പാലിക്കാതെ നടന്ന സി.പി.എം സമ്മേളനങ്ങള്‍ക്കോ ബി.ജെ.പി സമ്മേളനങ്ങള്‍ക്കോ എതിരെ തിരൂരങ്ങാടിയില്‍ പോലീസ് കേസുകൾ എടുത്തിട്ടില്ല. തലപ്പാറയില്‍ നടന്ന സി.പി.എം ഏരിയ സമ്മേളനത്തിനെതിരെയും തെന്നല പഞ്ചായത്ത് ഓഫിസിലേക്ക് നടന്ന സി.പി.എം മാര്‍ച്ചിനെതിരെയും കേസെടുക്കാതെയാണ് സമസ്ത നേതാവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

തികച്ചും അച്ചടക്കത്തോടെയും നിയമാനുസൃതമായും മാത്രം പരിപാടികൾക്ക് നേതൃത്വം നൽകിയവർക്കതിരെ കേസുകൾ ചുമത്തുന്നത് സമുദായത്തെ ഭയപ്പെടുത്തി മൂലക്കിരുത്താമെന്ന ഗൂഡ തന്ത്രത്തിന്റെ ഭാഗമാണിതെന്ന് സംശയിക്കുന്നു. അത്തരം നിലപാടുകൾക്കെതിരെ സമൂഹം ശക്തമായി പ്രതികരിക്കുമെന്നും ഇത്തരം നിലപാടുകൾ ജനാധിപത്യ സംവിധാനങ്ങളിൽ ഭൂഷണമല്ലെന്നും കേസുകൾ പിൻവലിക്കാൻ സർക്കാർ സന്നദ്ധമാകണമെന്നും സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ അധ്യക്ഷത വഹിച്ചു.

ജനുവരി അഞ്ചിന് വൈകീട്ട് 7.45ന് പൂക്കിപറമ്പിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ പങ്കെടുത്തതിനാണ് അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഖാദര്‍ ഖാസിമി, ഷരീഫ് വടക്കയില്‍, ടി.വി. മൊയ്തീന്‍, പി.കെ. റസാഖ്, സിദ്ദീഖ് ഫൈസി ഷേക്ക്, സിദ്ദീഖ് ഫൈസി വാളക്കുളം, ബാവ ഹാജി, മജീദ്, ഹംസ ചീരങ്ങന്‍, പി.കെ. ഷാനവാസ്, ഹംസ വെന്നിയൂര്‍ എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന ഇരുനൂറോളം പേര്‍ക്കെതിരെയും തിരൂരങ്ങാടി പോലീസ് കേസ് ചുമത്തിയത്.
- abdulsalam

പ്രവാസി ദ്രോഹ നടപടികളിൽ നിന്ന് സർക്കാരുകൾ പിന്മാറണം: സമസ്‌ത ഇസ്‌ലാമിക് സെന്റർ

റിയാദ്: വിദേശത്തുനിന്ന് വരുന്നവർക്ക് നിർബന്ധിത ഹോം ക്വാറന്റൈൻ വ്യവസ്ഥകൾ ഉൾപ്പെടെയുള്ള പ്രവാസികളെ ദ്രോഹിക്കുന്ന നടപടികളിൽ നിന്ന് സർക്കാറുകൾ പിന്മാറണമെന്ന് സമസ്‌ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി സെക്രട്ടേറിയറ്റ് ആവശ്യപ്പട്ടു. കൊവിഡ് വ്യാപനത്തിന്റെ പേരിലാണ് ഇത്തരമൊരു നിർദേശം സർക്കാരുകൾ മുന്നോട്ട് വെച്ചത്. എന്നാൽ, വ്യാപകമായി സർക്കാർ ആഘോഷങ്ങളും പരിപാടികളും യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് നടക്കുന്നത്. പാർട്ടി സമ്മേളനങ്ങളും ഫുട്ബോൾ മേളകളും ഉദ്ഘാടന മാമാങ്കങ്ങളും യാതൊരു നിയന്ത്രണവുമില്ലാതെ നടത്താൻ അനുവദിക്കുമ്പോൾ ശക്തമായ മുൻകരുതലുകളും, ടെസ്റ്റുകൾക്കും വിധേയമായി എത്തുന്ന പ്രവാസികളെയാണ് വീടുകളിൽ തളച്ചിടാൻ നിർബന്ധിക്കുന്നത്. മണിക്കൂറുകൾക്കുളിൽ വിവിധ കൊവിഡ് പരിശോധനകളും ബൂസ്റ്റർ ഡോസുമടക്കം വാക്‌സിനുകളും എടുത്ത് എത്തുന്ന പ്രവാസികൾക്ക് മാത്രമായി ഏഴു ദിവസ നിർബന്ധ ക്വാറന്റൈൻ എന്നത് ബുദ്ധി ശൂന്യമാണെന്നും പ്രവാസികളെ ദ്രോഹിക്കുന്ന നടപടികൾ മാത്രമാണെന്നും പ്രസ്‌താവനയിൽ വ്യക്തമാക്കി.

കേന്ദ്ര മാർഗനിർദേശ പ്രകാരം വിദേശ രാജ്യങ്ങളിൽ നിന്ന് സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാർക്കും ഏഴു ദിവസം നിർബന്ധിത ഹോം ക്വാറന്റൈൻ ഏർപ്പെടുത്തുമെന്ന തീരുമാനം പുന:പരിശോധിക്കണമെന്നും ഇത്തരം നടപടികൾ സ്വീകരിക്കുമ്പോൾ വേണ്ട മുൻകരുതൽ സംസ്ഥാന സർക്കാർ തന്നെ മാതൃകാപരമായി നടപ്പിലാക്കാൻ ശ്രമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കുറഞ്ഞ ദിവസത്തേക്ക് മാത്രം നാട്ടിൽ വരുന്ന പ്രവാസികളെ ഇത് തീർത്തും നിരാശരാക്കുന്നതാണ്. സ്വന്തം നാട്ടിലേക്ക് വരുന്നതിൽ നിന്ന് പോലും ഇവരെ ഇത് പിന്തിരിപ്പിക്കാൻ കാരണമാകും.

നമ്മുടെ നാട്ടിൽ കൊവിഡ് വ്യാപനത്തിന് കാരണക്കാർ പ്രവാസികളാണ് എന്ന രീതിയിൽ പ്രവാസി സമൂഹത്തെ രണ്ടായി തരം തിരിച്ചു കാണുന്ന സർക്കാരുകളുടെ സമീപനം അത്യന്തം ഖേദകരവും പ്രതിഷേധാർഹമാണെന്നും പ്രവാസികളെ എന്നും രണ്ടാം കിട പൗരന്മാരായി കണ്ടു അശാസ്ത്രീയ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നത് തുടരുന്ന സർക്കാരിന്റെ ഈ പീഡന നയത്തിനെതിരെ മുഴുവന്‍ പ്രവാസി സമൂഹവും ശക്തമായി രംഗത്ത് വരണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ അധ്യക്ഷത വഹിച്ചു. വർക്കിങ് സിക്രട്ടറി മുഹമ്മദ് റാഫി ഹുദവി ഉദ്ഘാടനം ചെയ്‌തു. സൈതലവി ഫൈസി പ്രാർത്ഥന നിർവ്വഹിച്ചു. ട്രഷറർ ഇബ്‌റാഹീം യുകെ, ബഷീർ ബാഖവി, സൈദലവി ഫൈസി, ഉസ്‌മാൻ ഇടത്തിൽ, അബ്‌ദുറഹ്‌മാൻ പൂനൂർ, അബ്‌ദുസ്സലാം കൂടരഞ്ഞി, ബാസ്വിത് വാഫി, അബ്ദുറഹ്മാൻ ദാരിമി, മുനീർ ഹുദവി, സയ്യിദ് ജമലുല്ലൈലി തങ്ങൾ, ഫരീദ് ഐക്കരപ്പടി, ശറഫുദ്ധീൻ മുസ്ല്യാർ, മുസ്തഫ ദാരിമി എന്നിവർ സംസാരിച്ചു. ജനറൽ സിക്രട്ടറി അബ്‌ദുറഹ്‌മാൻ മൗലവി അറക്കൽ സ്വാഗതവും അബൂബക്കർ താമരശ്ശേരി നന്ദിയും പറഞ്ഞു.
- abdulsalam

വഖഫ് നിയമനങ്ങൾ പി എസ് സി ക്ക് വിട്ട തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണം: സമസ്ത ഇസ്‌ലാമിക് സെന്റർ

റിയാദ്: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സി മുഖേനയാക്കുന്നത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ ധിക്കാരപരമായ നടപടിക്കെതിരെ സമസ്ത ഇസ്‌ലാമിക് സെന്റര്‍ സഊദി നാഷണല്‍ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. രാജ്യത്ത് ന്യുനപക്ഷങ്ങള്‍ക്ക് ഭരണഘടന അനുവദിച്ച അവകാശങ്ങള്‍ ഓരോന്നായി ഹനിക്കപ്പെടുന്ന പ്രവണത, വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ അസഹിഷ്ണുത സൃഷ്ടിക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നും, ദേശീയ തലത്തില്‍ തന്നെ മത ന്യൂനപക്ഷങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും വഖഫ് സ്വത്തുക്കള്‍ക്കുമെതിരെ വര്‍ഗീയ ശക്തികള്‍ക്ക് ആയുധം നല്‍കുന്ന വിവേചനപരമായ ഈ നടപടിയില്‍ നിന്നും സർക്കാർ പിന്മാറണമെന്നും സമസ്തയുടെ ഔദ്യോഗിക പ്രവാസി പോഷക ഘടകമായ സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണല്‍ കമ്മിറ്റി പ്രമേയത്തിലൂടെ കേരള സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

എസ് ഐ സി സഊദി ദേശീയ പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ അധ്യക്ഷത വഹിച്ച സിക്രട്ടറിമാരുടെ പ്രത്യേക യോഗത്തിൽ ഷാഫി ദാരിമി പുല്ലാര പ്രമേയം അവതരിപ്പിച്ചു. ജനറൽ സിക്രട്ടറി അബ്ദുറഹ്മാൻ അറക്കൽ സ്വാഗതവും വർക്കിങ് സിക്രട്ടറി റാഫി ഹുദവി നന്ദിയും പറഞ്ഞു.
- abdulsalam

ബാബരി മസ്ജിദ്; കോടതി വിധി അപഹാസ്യം

റിയാദ്: ഇന്ത്യന്‍ മതേതരത്വത്തിന് തീരാ കളങ്കമേല്‍പിച്ച ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട ലഖ്‌നോ പ്രത്യേക സി.ബി.ഐ കോടതി വിധി അപഹാസ്യവും മതേതര ഇന്ത്യയുടെ അന്തസിന് നിരക്കാത്തതുമാണെന്ന് സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി ദേശീയ കമ്മിറ്റി പ്രസ്താവിച്ചു. കോടതി വിധി ഇന്ത്യൻ മതേതരത്വത്തിന്റെ ആത്മാവിനേറ്റ ഇരട്ട പ്രഹരമാണെന്നും ഇന്ത്യൻ നീതി പീഠം പോലും സത്യങ്ങളെ കണ്ണടച്ച് കബളിപ്പിക്കുകയാണെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി.

മസ്ജിദ് നിന്നിരുന്ന സ്ഥലത്ത് ക്ഷേത്ര നിര്‍മ്മാണത്തിന് നേരത്തെ അവസരം ഒരുക്കിയത് തന്നെ രാജ്യത്തെ മതേതര സമൂഹത്തെ അങ്ങേയറ്റം വേദനിപ്പിച്ചിരുന്നു. 28 വർഷത്തിന് ശേഷം, ഇപ്പോൾ മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികള്‍ ഗൂഡാലോചന നടത്തിയതിനും മറ്റും തെളിവില്ലെന്ന് കാണിച്ചു പ്രതികളെ വെറുതെ വിടുകയാണെന്നുമുള്ള ഇന്നത്തെ കോടതിയുടെ വിധി ഇന്ത്യയുടെ മതേതരത്വത്തിന് കളങ്കമുണ്ടാക്കിയെന്നും നീതിയുടെ കണിക ജനാധിപത്യ ഇന്ത്യയിൽ നിന്നും എടുത്തു കളയപ്പെട്ടുവെന്ന തരത്തിലേക്ക് അധഃപതിച്ചുവെന്നും ദേശീയ പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഹൈദ്രൂസി മേലാറ്റൂർ, ജനറൽ സിക്രട്ടറി അളവിക്കുട്ടി ഒളവട്ടൂർ, വർക്കിങ് സിക്രട്ടറി അബ്ദുറഹ്മാൻ മൗലവി അറക്കൽ എന്നിവർ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
- abdulsalam

ആഗോള ഖത്മുൽ ഖുർആൻ, ഗ്ലോബൽ പ്രതിനിധി സംഗമത്തിന്‌ ഉജ്ജ്വല സമാപനം

പരീക്ഷണങ്ങളെ അതിജയിക്കാൻ ദൈവീക മാർഗ്ഗത്തിലേക്ക് മടങ്ങുക: സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ

റിയാദ്: വിശുദ്ധ റമദാൻ മാസത്തിലെ അവസാന വെള്ളിയാഴ്ച രാവ്, സഊദിയിലെ സമസ്ത ഇസ്ലാമിക് സെന്ററിന്റെ നേതൃത്വത്തിൽ, ആഗോള തലത്തിൽ സംഘടിപ്പിക്കപ്പെട്ട ഓൺലൈൻ ഖത്മുൽ ഖുർആൻ പ്രാർത്ഥനാ വേദിയും, ഗ്ലോബൽ പ്രതിനിധിസംഗമവും ശ്രദ്ധേയമായി. എസ്‌ഐസി സഊദി ദേശീയാടിസ്ഥാനത്തിൽ നടത്തിയ ''പവിത്ര മാസം പരീക്ഷണങ്ങൾക്ക് പരിഹാരം'' എന്ന റമദാൻ കാമ്പയിൻ സമാപനത്തോടനുബന്ധിച്ചു നടന്ന, ഖത്മുമൽഖുർആൻ പ്രാർത്ഥനക്കു സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയതങ്ങൾ നേതൃത്വം നൽകി.

മതവിഷയങ്ങളില്‍ കോടതി ശ്രദ്ധാപൂര്‍വ്വം ഇടപെടണം: SKIC സൗദി നാഷണല്‍ സംഗമം

റിയാദ്: മതവിഷയങ്ങളില്‍ കോടതി ഇടപെടലുകള്‍ ശ്രദ്ധാപൂര്‍വ്വമാകണമെന്നും, ഭരണഘടന അവകാശങ്ങള്‍ സംരക്ഷിക്കാനെന്ന രൂപത്തില്‍ വരുന്ന കോടതി വിധികള്‍, തെരുവുകള്‍ പ്രതിഷേധ ഭൂമിയാകുന്നത് കാണാതെ പോകരുതെന്നും എസ്. കെ. ഐ. സി സൗദി നാഷണല്‍ സംഗമം ആവശ്യപ്പെട്ടു. കോടതി വിധികളെ അനുകൂലിക്കാന്‍

മുസ്തഫ ബാഖവി പെരുമുഖത്തിന് എസ് കെ ഐ സിയുടെ യാത്ര മംഗളം

റിയാദ്: ഒരുപതിററാണ്ട് റിയാദിന്റെ മതസാംസ്‌കാരിക രംഗത്ത് നിറഞ്ഞ് നിന്ന മുസ്തഫ ബാഖവി പെരുമുഖത്തിന് റിയാദ് എസ് കെ ഐ സിയുടെ നേതൃത്വത്തില്‍ യാത്ര മംഗളം നല്‍കി. ആത്മാര്‍ത്ഥതയും സൗമ്യതയും നിറഞ്ഞ മുസ്തഫ ബാഖവിയുടെ പ്രവര്‍ത്തങ്ങളെ കുറിച്ച് പ്രാസംഗീകര്‍ വാചാലരായി. കാണാമറയത്തും ഹൃദയങ്ങളില്‍ നിലകൊളളുന്ന

SKIC റിയാദ് നിശാ ക്യാമ്പ് സംഘടിപ്പിച്ചു

റിയാദ്: പ്രവാസത്തിലെ പ്രതിസന്ധ്യകളില്‍ അസ്വതരാകരുതെന്നും സംഭവിക്കുന്നതെല്ലാം സൃഷ്ടാവിന്റെ ഹിതങ്ങള്‍ മാത്രമാണന്നും ഏതിലും നന്മപ്രതീക്ഷിക്കണമെന്നും എസ് കെ ഐ സി റിയാദ് നിശാ ക്യാമ്പ് ഉണര്‍ത്തി. മാറികൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍ മനസ്സലാക്കി ആവശ്യമായ മുന്‍കരുതലുകളെടുത്ത് ആത്മവിശ്വാസത്തോടെ

പ്രളയക്കെടുതി; സമസ്ത പുനരധിവാസ പദ്ധതിക്ക് റിയാദ് SKIC തുക കൈമാറി

കോഴിക്കോട് : പ്രളയക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് സമസ്ത രൂപീകരിച്ച പുനരധി വാസ പദ്ധതി ഫണ്ടിലേക്ക് റിയാദ് എസ്.

സമസ്ത പുനരധിവാസ പദ്ധതി ഫണ്ട്; റിയാദ് എസ്. വൈ. എസ് ആദ്യഗഡു കൈമാറി

ചേളാരി: പ്രളയക്കെടുതിക്ക് ഇരയായവരുടെ പുനരധിവാസത്തിനും മറ്റും സമസ്ത രൂപീകരിച്ച പുനരധിവാസ പദ്ധതി ഫണ്ടിലേക്ക് സുന്നി യുവജന സംഘം റിയാദ് കമ്മിറ്റി നല്‍കുന്ന തുകയുടെ ആദ്യഗഡു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ക്ക് കൈമാറി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍

SKIC തര്‍ബിയത്ത് ക്യാമ്പ് സംഘടിപ്പിച്ചു

റിയാദ്: പ്രവാചക പാഠങ്ങള്‍ പാലിച്ച് കുടുംബ ജീവിതം മാതൃകാപരമാക്കണമെന്നും, എങ്കില്‍ മാത്രമേ ഉത്തമ പൗരന്മാരുളള ഉത്തമ സമൂഹമുണ്ടാകുകയുളളുവെന്നും എസ്. കെ. ഐ. സി റിയാദ് തര്‍ബിയത്ത് ക്യാമ്പ് അഭിപ്രായപ്പെട്ടു. ശാഫി ദാരിമി പാങ്ങ് അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട് ഉദ്ഘാടനം ചെയ്തു. മുസ്തഫ ബാഖവി പെരുമുഖം മുഖ്യപ്രഭാഷണം നടത്തി. എസ്. കെ. ഐ. സിയുടെ ഭാഗമായ വാദീനൂര്‍ ഹജ്ജ് രജിസ്‌ട്രേഷന്‍ ഉദ്ഘാടനം എന്‍. സി. മുഹമ്മദ് ഹാജി കണ്ണൂര്‍ നിര്‍വഹിച്ചു. ബഷീര്‍ ഫൈസി ചുങ്കത്തറ, അബ്ദുറഹ്മാന്‍ ഹുദവി, സലീം വാഫി മൂത്തേടം, എം. ടി. പി മുനീര്‍ അസ്അദി, അലവിക്കുട്ടി ഒളവട്ടൂര്‍, ശമീര്‍ പുത്തൂര്‍ പ്രസംഗിച്ചു. അബ്ദുറസാഖ് വളക്കൈ, മുഹമ്മദലി ഹാജി, ഉമര്‍ കോയ ഹാജി, അബൂബക്കര്‍ ഹാജി ബ്ലാത്തൂര്‍, സലീം വാഫി തവനൂര്‍, ബഷീര്‍ താമരശ്ലേരി, മുഹ്‌സിന്‍ വാഫി, ജുനൈദ് മാവൂര്‍, ഇബ്‌റാഹീം സുബ്ഹാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഹബീബുളള പട്ടാമ്പി സ്വാഗതവും ഇഖ്ബാല്‍ കാവനൂര്‍ നന്ദിയും പറഞ്ഞു.
- Alavikutty Olavattoor - Al-Ghazali

സമസ്ത പൊതുപരീക്ഷ സൗദി തല റാങ്ക് വിജയികള്‍

റിയാദ്: എസ്. കെ. ഐ. എം. വി ബോഡ് നടത്തിയ പൊതുപരീക്ഷയില്‍ അഞ്ചാം ക്ലാസില്‍ സഈദ മുഹമ്മദ് ഇല്ലിക്കല്‍ (മദ്രസത്തുല്‍ ആലമിയ്യ അല്‍-നൂര്‍, ജിദ്ദ), ഏഴാം ക്ലാസില്‍ ഷംല റഫീഖ് മച്ചിങ്ങല്‍ (മദ്രസത്തുല്‍ ആലമിയ്യ അല്‍-നൂര്‍, ജിദ്ദ), നജ മറിയം ഏ. കെ (തര്‍ബിയ്യത്തുല്‍ ഇസ്‌ലാം മദ്രസ ദമ്മാം), പത്താം ക്ലാസ്സില്‍ ഷബ ബഷീര്‍ ഏ. ടി (റായത്തുല്‍ ഇസ്‌ലാം മദ്രസ്സ, റിയാദ്) എന്നിവര്‍ സൗദി തല ഫസ്‌ററ് റാങ്ക് നേടി. 
അഞ്ചാം ക്ലാസില്‍ അജ്മല്‍ സലാം (മദ്രസത്തുല്‍ ആലമിയ്യ അല്‍-നൂര്‍, ജിദ്ദ), ഏഴാം ക്ലാസില്‍ ഫാത്വിമ സഫ (അല്‍-മദ്രസത്തുല്‍ ബുഖാരി, മക്ക) രണ്ടാം റാങ്ക് നേടി. 
അഞ്ചാം ക്ലാസില്‍ ഫാത്വിമ ഹുദ (റായത്തുല്‍ ഇസ്‌ലാം മദ്രസ്സ, റിയാദ്), ഏഴാം ക്ലാസില്‍ ആയിഷ ഫിദ അബ്ദുല്‍ റഹ്മാന്‍ (മദ്രസത്തുല്‍ ആലമിയ്യ അല്‍-നൂര്‍, ജിദ്ദ) മൂന്നാം റാങ്കും സൗദി തല മൂന്നാം റാങ്കും നേടി. 
വിജയികളെ എസ്. കെ. ഐ. സി സൗദി നാഷണല്‍ കമ്മിററി അഭിനന്ദിച്ചു. വിജയികള്‍ക്ക് എസ്. കെ. ഐ. സി ഷീല്‍ഡും ഗോള്‍ഡ് മെഡലും നല്‍കുമെന്ന് സൗദി നാഷണല്‍ കമ്മിറ്റിഭാരവാഹികളായ അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, അലവിക്കുട്ടി ഒളവട്ടൂര്‍, അബ്ദുറഹ്മാന്‍ മൗലവി ഓമാനൂര്‍, സൈദു ഹാജി മൂന്നിയൂര്‍ അറിയിച്ചു. 
- Alavikutty Olavattoor - Al-Ghazali

ഇരകളുടെ ജാതിയും മതവും നോക്കി നീതി നടപ്പാക്കരുത്: എസ് കെ ഐ സി ഖുര്‍ആന്‍ സംഗമം

റിയാദ്: പിഞ്ചുബാലികയെ പിച്ചിചീന്തികൊലപ്പെടുത്തിയത് പോലും ന്യായീ കരിക്കുകയും റോഡുവികസനം സ്ത്രീപീഡനം തുടങ്ങി ഏതിലും വര്‍ഗീയ തയും തിവ്രവാദവും കണ്ടെത്തുകയും ചെയ്യുന്ന പ്രവണത അപലനീയമാണെന്ന് എസ് കെ ഐസി ഖുര്‍ആന്‍ കാമ്പയിന്‍ സമാപനസംഗമം ഉണര്‍ത്തി. ചെയ്തത് എന്താണെന്ന് നോക്കാതെ ഇരകളുടെ ജാതിയും മതവും നോക്കി നീതിയും അനീതിയും വിധിക്കുന്ന നിലപാടുകക്കെതിരെ ഖുര്‍ആന്‍ സ്വീകരിച്ച നീതിയുടെ നിലപാടുകള്‍ തുടങ്ങിയവ വര്‍ത്തമാനത്തോട് പങ്കുവെക്കലാണ് ഖുര്‍ആന്‍ കാമ്പയിന്റെ ലക്ഷ്യമെന്നും സംഗമം അഭിപ്രായപ്പെട്ടു. 'ഖുര്‍ആന്‍ രക്ഷയുടെ സല്‍സരണി' യെന്ന പ്രമേയത്തില്‍ എസ് കെ ഐസി സൗദി നാഷണല്‍ തലത്തില്‍ നടത്തുന്ന ഖുര്‍ആന്‍ കാമ്പയിന്റെ റിയാദ് തല സമാപന സംഗമം അബൂബക്കര്‍ ഫൈസി ചെങ്ങമനാട് ഉല്‍ഘാടനം ചെയ്തു. ശാഫി ദാരിമി അധ്യക്ഷത വഹിച്ചു. മുനീര്‍ ഫൈസി മമ്പാട് മഖ്യപ്രഭാഷണം നിര്‍വഹിച്ചു. അലവിക്കുട്ടി ഒളവട്ടൂര്‍, അശറഫ് തങ്ങള്‍ ചെട്ടിപ്പടി, സുലൈമാന്‍ ഹുദവി ഊരകം, സി പി മുസ്തഫ, പി വി അബ്ദുറഹ്മാന്‍, മുഹമ്മദ് കോയ തങ്ങള്‍, അബൂബക്കര്‍ ദാരിമി പുല്ലാര, അബ്ദുറഹ്മാന്‍ ഫറോഖ് തുടങ്ങിയവര്‍ പ്രസംഗിച്ചു. യഹ്‌യ സഫ മക്ക, അബ്ദു റഹമാന്‍ മയ്യില്‍, ശംസുദ്ദീന്‍ ജീപാസ്, എന്‍ സി മുഹമ്മദ് ഹാജി കണ്ണൂര്‍, റസാഖ് വളകൈ, ബഷീര്‍ ചേലമ്പ്ര, റഷീദ് അബൂസക്കി, മുഹമ്മദലി ഹാജി, എം ടി പി മുനീര്‍ അസ്അദി, സമദ് പെരുമുഖം, അബ്ദുളള ഫൈസി, മുഹമ്മദ് വടകര, അക്ബര്‍ വേങ്ങാട്ട്, ഷമീര്‍ പൂത്തൂര്‍, ഇഖ്ബാല്‍ കാവനൂര്‍, മന്‍സൂര്‍ വാഴക്കാട്, ജുനൈദ് മാവൂര്‍ ഷിഫ്‌നാസ് കൊടുങ്ങല്ലൂര്‍ തുടങ്ങിയവര്‍ ഖുര്‍ആന്‍ ബുക്ക് ടെസ്‌ററ് വിജയികള്‍ക്കുളള സര്‍ട്ടിഫിക്കററുകളും ഷീല്‍ഡും സമമ്മാനങ്ങളും നല്‍കി. ഖുര്‍ആന്‍ ഹാഫിളുകളായ അജ്മല്‍ റഷീദ്, ഫാത്വിമ റഷീദ്, സിയ ഷുക്കുര്‍, ഫാത്വിമ അശറഫ് തുടങ്ങിയവരെ ആദരിച്ചു. ഖുര്‍ആന്‍ ബുക്ക് ടെസ്‌ററ് റിയാദ് സോണില്‍ ഷിഫ അശറഫ്, സുമയ്യ മുസ്തഫ, സുഹൈമ മുനീര്‍, തുടങ്ങിവരും റിയാദ് പ്രോവിന്‍സില്‍ സല്‍മ മുഹമ്മദ്, അഫീഫ അലി, തസ്‌ലീന ശരീഫ്, സുമയ്യ അബ്ദുല്‍ കരീം, ഉമ്മുല്‍ കുല്‍സൂം ഹബീബുളള, ആയിശ സാജിത, റഹ്മത്ത് അശറഫ്, റസീന, സുമയ്യ തുടങ്ങിയവരും റാങ്ക് ജേതാക്കളായി. ഇശല്‍ സംഗമത്തിന് അബ്ദുറഹ്മാന്‍ ഹുദവി സി പി നാസര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി, ഹബീബ് പട്ടാമ്പി സ്വാഗവും മഷ്ഹൂദ് കൊയ്യോട് നന്ദിയും പറഞ്ഞു. ഫോട്ടൊ: ഉല്‍ഘാടനം അബൂബക്കര്‍ ഫൈസി ചെങ്ങമനാട് 
- Aboobacker Faizy

'ഖുര്‍ആന്‍ രക്ഷയുടെ സല്‍സരണി' എസ് കെ ഐ സി ഖുര്‍ആന്‍ കാമ്പയിന്‍ 2018

റിയാദ് : ഖുര്‍ആന്‍ ദര്‍ശനം സമൂഹത്തില്‍ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യ ത്തില്‍ എസ് കെ ഐ സി സൗദി തല ഖുര്‍ആന്‍ കാമ്പയിന്‍ 2018 ആചരി ക്കുന്നു. 'ഖുര്‍ആന്‍ രക്ഷയുടെ സല്‍സരണി'യെന്ന പ്രമേയത്തിന്റെ മൂന്നാം ഘട്ട മായ എസ് കെ ഐ സി ഖുര്‍ആന്‍ കാമ്പയിന്‍ 2018 ന്റെ റിയാദ് തല സമാപനം 2018 ഏപ്രില്‍ 21 വ്യാഴം രാത്രി 8. 30ന് നൗഫ ഓഡറേറാറിയത്തിനടുത്തുളള ഓഡിറേറായത്തില്‍ നടക്കുന്നു. മതസാംസ്‌ക്കാരിക രംഗത്തെ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുന്ന സമാപന സംഗമത്തിലേക്ക് താങ്കളെയും കുടുംബത്തേയും സ്‌നേഹ പൂര്‍വ്വം ക്ഷണിക്കുന്നു. കാമ്പയിന്റെ ഭാഗമായി 'ഫത്ത്ഹു റഹ്മാന്‍ ഫീ തഫ്‌സീരില്‍ ഖുര്‍ ആന്‍' എന്ന പ്രശസ്ത ഖുര്‍ആന്‍ വ്യാഖ്യാനത്തിന്റെ ഇരുപത്തിയാര്‍, ഇരുപത്തിയേഴ് ജുസ്ഉകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. പുസ്തകത്തെ അടി സ്ഥനമാക്കി സെന്‍ട്രല്‍, പ്രൊവിന്‍സ് പരീക്ഷകള്‍ നടന്നു. ആയി രത്തി അഞ്ഞുറോളം ആളുകള്‍ റിയാദില്‍ പങ്കാളികളായി. പരീക്ഷ വിജയി കള്‍ക്ക് സ്വര്‍ണ മെഡല്‍ അടക്കമുളള സമ്മാനങ്ങളും സര്‍ട്ടിഫിക്കററുകളും നല്‍കും. 
- Aboobacker Faizy

അലവിക്കുട്ടി ഒളവട്ടൂരിന്റെ മാതാവ് നിര്യാതയായി

റിയാദ്: എസ് കെ ഐ സി സൗദി നാഷണല്‍ ജനറല്‍ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂരിന്റെ മാതാവ് ആലങ്ങാട് പരേതനായ അയ്യന്‍ കുയ്യന്‍ ബീരാന്‍ കുട്ടി ഭാര്യ ബീഫാത്തിമ ഹജ്ജുമ നിര്യാതയായി.ഖബറടക്കം ഇന്ന് രാവിലെ 11 മണിക്ക് ആലങ്ങാട് ഹസ്സന്‍ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടക്കും. റിയാദിലെ മയ്യിത്ത് നിസ്‌ക്കാരം വെളളി രാത്രി 10.15 ന് ബത്ത്ഹ ശിഫ അല്‍ ജസീറ ഓഡിറേറാറിയത്തില്‍ നടക്കും. മഹതിയുടെ മരണത്തില്‍ എസ് കെ ഐ സി സൗദി നാഷണല്‍ കമ്മിററി അനുശോചിക്കുകയും, സൗദിയിലെ എസ് കെ ഐ സി സെന്ററുകളിലും ഇതര കൂട്ടായമകളിലും മയ്യിത്ത് നിസ്‌ക്കാരം നടത്തണമെന്നും എസ് കെ ഐ സി സൗദി നാഷണല്‍ കമ്മിററി ഭാരവാഹികളായ അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, സെയ്തു ഹാജി മുന്നിയൂര്‍, ഉബൈദുല്ല തങ്ങള്‍ മേലാററൂര്‍, സുബൈര്‍ ഹുദവി കൊപ്പം തുടങ്ങിയവര്‍ അഭ്യര്‍ത്ഥിച്ചു. 
- Aboobacker Faizy 

SKIC റിയാദ്; ഖുര്‍ആന്‍ കാമ്പയിന്‍ സമാപിച്ചു

റിയാദ്: മുസ്‌ലിം പേരുകളില്‍ അറിയപ്പെടുന്ന സംഘടനകളുടെതായി പുറത്ത് വരുന്ന വാര്‍ത്തകള്‍ ഇസ്‌ലാമിനേയും ഖുര്‍ആനിനെയും തെററിധരിക്കാന്‍ കാരണമാകുന്നുണ്ടന്നും ഖുര്‍ആന്‍ മുന്‍ഗാമികള്‍ നല്‍കിയ വ്യാഖ്യാനമടക്കം പ്രചരിപ്പിക്കലാണ് ഇവക്ക് പരിഹാരമെന്നും ഖുര്‍ആന്‍ കാമ്പയിന്‍ എസ് കെ ഐ സി റിയാദ് സമാപന സംഗമം അ'ിപ്രായപ്പെട്ടു. നസീഹത്ത് സെഷനില്‍ ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി 'ഖുര്‍ആന്‍ വഴി കാണിക്കുന്നു' മുസ്തഫ ബാഖവി പെരുമുഖം 'ആഗതമാകുന്ന റമളാന്‍' എന്നീ വിഷയ ങ്ങളില്‍ ഉല്‍ബോധനം നടത്തി. സമാപന സംഗമം മുഹമ്മദ് ഹനീഫ് ഉല്‍ഘാടനം ചെയ്തു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, അലവിക്കുട്ടി ഒളവട്ടൂര്‍, റസാഖ് വളകൈ, ഇഖാബാല്‍ കാവനൂര്‍, ജുനൈദ് മാവൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഖുര്‍ആന്‍ എക്‌സാം, ഖുര്‍ആന്‍ പാരായണം ഹിഫ്ദ് ക്വിസ്സ് വിജയികള്‍ക്ക് എന്‍ സി മുഹമ്മദ് , അബ്ദു റഹ്മാന്‍ ഫറോഖ്, സമദ് പെരുമുഖം, എം ടി പി മുനീര്‍ അസ്അദി, സലീം വാഫി, നൗഫല്‍ വാഫി, ഉമര്‍ കോയ യൂണി വേഴ്‌സിററി, ബഷീര്‍ ചേലമ്പ്ര, അബ്ദുല്ല മൗലവി, അലി വയനാട്, മുഹമ്മദലി ഹാജി തുടങ്ങിയവര്‍ സമ്മാനങ്ങളും സര്‍ട്ടി ഫിക്കററുകളും നല്‍കി.ശാഫി ദാരിമി പാങ്ങ് അധ്യക്ഷത വഹിച്ചു. ഹബീബുളള സ്വാഗതവും മഷ്ഹൂദ് നന്ദിയും പറഞ്ഞു. ബുര്‍ദ മജ്‌ലിസിന് അബ്ബാസ് ഫൈസി, അബ്ദുറഹ്മാന്‍ ഹുദവി, സിറാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ശമീര്‍, മുഖ്ത്താര്‍, ഗഫൂര്‍, കുഞ്ഞു മുഹമ്മദ് ഹാജി,അബ്ദു സലാം മുസ്തഫ തുടങ്ങിയവര്‍ സംഗമം നിയന്ത്രിച്ചു. നാഷണല്‍ തല എക്‌സാം സെപ്തംബര്‍ അവസാന വാരം നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 
ഫോട്ടൊ : സമാപന സംഗമത്തില്‍ അബൂബക്കര്‍ ഫൈസി ചെങ്ങമനാട് പ്രസംഗിക്കുന്നു. 
- Aboobacker Faizy

SKIC റിയാദ് സംഘടിപ്പിച്ച ഖുര്‍ആന്‍ പരീക്ഷ; വിജയികളെ പ്രഖ്യാപിച്ചു

റിയാദ്: സമസ്ത കേരള ഇസ്‌ലാമിക് സെന്റര്‍ റിയാദ് പ്രൊവിന്‍സ് അടിസ്ഥാനത്തില്‍ നടത്തിയ ഖുര്‍ആന്‍ പരീക്ഷയിലെ വിജയികളെ പ്രഖ്യാപിച്ചു. റിയാദ് പ്രൊവിന്‍സിലെ വിവിധ സെട്രല്‍ കമ്മിററികള്‍ നടത്തിയ സെന്‍ട്രല്‍ തല പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരാണ് പ്രൊവിന്‍സ് തല പരീക്ഷയില്‍ പങ്കെടുത്തത്. സല്‍മ മുഹമ്മദ് ഒന്നാം സ്ഥാനവും ഹൈറുന്നിസ സിറാജ്, അഫീഫഅലി രണ്ടാം സ്ഥാനവും തസ്‌ലീന ശരീഫ് മൂന്നാം സ്ഥാനവും നേടി. ഉമ്മു കുല്‍സു ഹബീബ്, ആയിശ സാജിത, ശിഫ അശറഫ്, ഷഹ്‌ല മുനീബ, സലീന നാസര്‍, സിയാന മുഹമ്മദ്, സബിത ദില്‍ഷാര്‍, മന്‍സൂറ റഫീഖ്, റജിത ജാബിര്‍, സുബൈദ ബഷീര്‍, ഹംദിയ തുടങ്ങിയവര്‍ എ പ്‌ളസും നാഷണല്‍ തല പരീക്ഷയിലേക്ക് അര്‍ഹതയും നേടി. സെപ്തംബര്‍ അവസാന വാരം സൗദി യിലെ തെരെഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ നാഷണല്‍ തല പരീക്ഷ നടക്കും സമസ്ത കേരള ജംഇത്തുല്‍ ഉല മസെക്രട്ടറിയായിരുന്ന മര്‍ഹും കെ വി മുഹമ്മദ് മുസ്‌ലിയാരുടെ 'ഫത്തഹു റഹ്മാന്‍ ഫീ തഫ്‌സീരില്‍ ഖുര്‍ആന്‍' എന്ന ഖുര്‍ആന്‍ വ്യഖ്യാനത്തെ അടിസ്ഥാനമാക്കിയാണ് പരീക്ഷകള്‍ നടന്നത്. റിയാദ് പ്രൊവിന്‍സില്‍ ആയിരത്തിഅഞ്ഞൂര്‍ ആളുകള്‍ പരീക്ഷകളില്‍ പങ്കാളികളായി. വിജയികളെ എസ് കെ ഐ സി റിയാദ് പ്രൊവിന്‍സ്, സെന്‍ട്രല്‍ കമ്മിററി നേതാക്കളായ എന്‍ സി മുഹമ്മദ്, റസാഖ് വളകൈ, ശാഫി ദാരിമി, ഹബീബുളള, മുസ്തഫ ബാഖവി അബ്ദു റഹ്മാന്‍ ഫറോഖ്, അലവിക്കുട്ടി ഒളവട്ടൂര്‍ അശറഫ് മൗലവി മുഹമ്മദ് രാജ തുടങ്ങിയവര്‍ അനുമോദിച്ചു 
- Aboobacker Faizy

സി പി എം വര്‍ഗീയതക്ക് ചുട്ടുപിടിക്കരുത്: എ സ് കെ ഐ സി

റിയാദ്: സി പി എം മൂന്ന് പതിററാണ്ട് ഭരിച്ച പശ്ചിമ ബംഗാളില്‍ പോലും സി പി എമിനെ മൂന്നാം സ്ഥാനത്തേക്ക് തളളി പശുരാഷ്ട്രീയം രണ്ടാം സ്ഥാനത്തേക്ക് കടന്നു വരുമ്പോഴും സി പി എമിന് കഴിഞ്ഞ തെരെഞ്ഞെടുപ്പിനേക്കാള്‍ ഒരുലക്ഷം വോട്ട് കുടുതല്‍ നല്‍കിയ മലപ്പുറം തെരെഞ്ഞെടുപ്പിനെ അഭിനന്ദിക്കേണ്ടതിനു പകരം നൂനപക്ഷ വര്‍ഗീയത കണ്ടെത്താനുളള ശ്രമം പ്രതിഷേധാര്‍ഹമാണന്ന് എസ്.കെ.ഐ.സി സഊദി നാഷണല്‍ കമ്മിററി നേതാക്കള്‍ പറഞ്ഞു. ഹൈദരലിതങ്ങളെ സ്വാമി ആദിത്യനാഥിനോട് ഉപമിച്ച പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവനയും കടകം പിളളിയുടെ വിലയിരുത്തലും വര്‍ഗീതക്ക് ചുട്ടു പിടിക്കലാണെന്നും മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്ത് ഹിന്ദുക്കള്‍ ഭീതിയിലാണെന്ന സംഘപരിവാര്‍ പ്രചരണം അടിസ്ഥാന രഹിതമാണെന്ന് മലപ്പുറം തെരെഞ്ഞെടുപ്പ് തെളിയിക്കുന്നുവെന്നും എസ് കെ ഐ സി സൗദി നാഷണല്‍ കമ്മിററി ഭാരവാഹികളായ അബൂ ബക്കര്‍ ഫൈസി ചെങ്ങമനാട്, അലവിക്കുട്ടി ഒളവട്ടൂര്‍, സെയ്തു ഹാജി മുന്നിയൂര്‍, അബ്ദുറഹ്മാന്‍ മൗലവി ഓമാനൂര്‍ തുടങ്ങിയവര്‍ പ്രസ്താവിച്ചു.
- Aboobacker Faizy

SKIC ആയിരം രോഗികളെ സഹായിക്കും

റിയാദ്: സൗദിയില്‍ മത സാംസ്‌ക്കാരിക ജീവകാരുണ്യ രംഗത്തെ സജീവ സാനിധ്യമായ എസ് കെ ഐ സി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ സഹചാരി എസ് കെ ഐ സി സൗദി എന്ന പേരില്‍ ഏകീകരിക്കാന്‍ തീരുമാനിച്ചു. ജീവ കാരുണ്യരംഗത്ത് കൂടുതല്‍ പങ്കാളിയാകുന്നതിന്റെ ഭാഗമായി ഈ വര്‍ഷം മുതല്‍ വൃക്ക കാന്‍സര്‍ രോഗികളായ ആയിരം ആളുകള്‍ക്ക് പ്രതിമാസം ആയിരം രൂപ വീതം നല്‍കുന്ന 'സഹചാരി കാരുണ്യത്തിനൊരു കൈതാങ്ങ്' എന്ന ചികത്സ സഹായ പദ്ധതി നടപ്പാക്കും. സമൂഹം നല്‍കുന്ന സഹായം പൂര്‍ണമായും അര്‍ഹര്‍ക്ക് ലഭിക്കാനാവശ്യമായ സംവിധാനങ്ങള്‍ ചെയ്യുമെന്നും, എസ് കെ ഐ സി സെന്‍ട്രല്‍ കമ്മിററികള്‍ നടത്തുന്ന വിഭവസമാഹരണത്തില്‍ സഹകരിക്കണമെന്നും എസ് കെ ഐ സി സൗദി നാഷണല്‍ കമ്മിററി ഭാരവാഹികളായ അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, അലവിക്കുട്ടി ഒളവട്ടുര്‍, സെയ്തു ഹാജി മുന്നിയൂര്‍ തുടങ്ങിയവര്‍ അറിയിച്ചു.
- Aboobacker Faizy

സമസ്ത ജനറല്‍ സെക്രട്ടറികെ ആലിക്കുട്ടി മുസ്‌ലിയാരെ ആദരിച്ചു

റിയാദ്: സമസ്ത ജനറല്‍ സെക്രട്ടറിയായതിനു ശേഷം റിയാദിലെത്തിയ ശൈഖുല്‍ ജാമിഅ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ക്ക് പൗരസ്വീകരണം നല്‍കി. റിയാദിലെ മത രാഷ്ട്രീയ, സാംസ്‌ക്കാരിക രംഗത്തെ പ്രഗത്ഭ വ്യക്തികള്‍ പൗരസ്വീകരണത്തില്‍ പങ്കെടുത്തു. അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളെ നല്ലരൂപത്തില്‍ ഉപയോഗപ്പെടുത്തണമെന്നും പൂര്‍വീകരുടെ നന്മകള്‍ പിന്തുടരാന്‍ പ്രേരിതമാകും വിധം ഭാവി തലമുറയെ സംസ്‌ക്കരിക്കണമെന്നും ആലിക്കുട്ടി മുസ്‌ലിയാര്‍ ഉണര്‍ത്തി. കെ. എം. സി. സി സഊദി നാഷണല്‍ കമ്മിററി ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട് ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട് അധ്യക്ഷത വഹിച്ചു. മോഡേണ്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് ഹനീഫ്, എസ്. കെ. ഐ. സി നാഷണല്‍ കമ്മിററി ജനറല്‍ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂര്‍, സൈതലവി ഫൈസി (എസ്. വൈ. എസ്) ഹമീദ് വാണിന്മേല്‍ (ചന്ദ്രിക) സുലൈമാന്‍ ഹുദവി (മലയാളം ന്യൂസ്) നാസര്‍ കാരന്തൂര്‍ (ഏഷ്യാനെററ്) അബൂബക്കര്‍ ഹാജി ബ്ലാത്തൂര്‍ തുടങ്ങിയവര്‍ ആശംസ പ്രസംഗം നടത്തി. മുസ്തഫ ബാഖവി (എസ്. കെ. ഐ. സി) അസീസ് വാഴക്കാട് (എസ്. വൈ. എസ്) മൊയ്തീന്‍ കോയ (കെ. എം. സി. സി), മൊയ്തീന്‍ കുട്ടി തെന്നല (ദാറുല്‍ ഹുദ), ശമീര്‍ പുത്തൂര്‍ (കെ. ഡി. എം. എഫ്) സുബൈര്‍ ഹുദവി (ഹാദിയ) അബ്ദുല്‍ സലാം തൃക്കരിപ്പൂര്‍ (മൊട്ടമ്മല്‍ മുസ്‌ലിം ജമാഅത്ത്), ശംസുദ്ധീന്‍ പെരുമ്പട്ട (തൃക്കരിപ്പൂര്‍ സംയുക്ത മുസ്‌ലിം ജമാഅത്ത്) മുഹമ്മദ് കളപ്പാറ (കാസര്‍ഗോഡ് സംയുക്ത മുസ്‌ലിം ജമാഅത്ത്), ശരീഫ് തോടാര്‍ (ദാറുന്നൂര്‍ കാശിപട്ണ മംഗലാപുരം), മാള മുഹ്‌യുദ്ദീന്‍ (ദാറുറഹ്മ തൊഴിയൂര്‍) മുഹമ്മദ് ഉപ്പള (പി. യു. എ കോളേജ്), ആശ മുസ്തഫ തുടങ്ങിയവര്‍ ഷാളണയിച്ച് ആദരിച്ചു. കോയാമു ഹാജി, അഹമ്മദ് കുട്ടി തേനുങ്ങല്‍, ഹബീബുളള പട്ടാമ്പി, മുഹമ്മദ് കോയ തങ്ങള്‍, ഇബ്രാഹീം സുബ്ഹാന്‍, ഇഖ്ബാല്‍ കാവനൂര്‍, ബശീര്‍ ഫൈസി തുടങ്ങിയവര്‍ പങ്കെടുത്തു. അബൂബക്കര്‍ ഫൈസി വെളളില സ്വാഗതവും എന്‍. സി. മുഹമ്മദ് കണ്ണൂര്‍ നന്ദിയും പറഞ്ഞു.
ഫോട്ടൊ: സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ ആലിക്കുട്ടി മുസ്ലിയാര്‍ പ്രസംഗിക്കുന്നു.
- A. K. RIYADH