മനാമ: സമസ്‌ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈന്‍ കേന്ദ്ര കമ്മിറ്റിയുടെ മേല്‍ നോട്ടത്തില്‍ ബഹ്‌റൈന്‍ റൈഞ്ചിലെ ഒമ്പത് മദ്‌റസകളുടെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനാമ ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ ഹയര്‍ സെക്കണ്ടറി മദ്‌റസയുടെ 20 ാം വാര്‍ഷികാഘോഷം വിപുലമായ പരിപാടികളോടെ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
2015 ജൂണ്‍ 5 മുതല്‍ ആഗസ്റ്റ് 29 വരെ നീണ്ടു നില്‍ക്കുന്ന ത്രൈമാസ കാമ്പയിനില്‍ പ്രമുഖ പണ്ഡിതരും നേതാക്കളും സംബന്ധിക്കും
സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 7499–ാം അംഗീകാരം ലഭിച്ച മദ്‌റസ 1995 മുതലാണ് ഔദ്യോഗികമായി സമസ്‌തയുടെ കീഴില്‍ പ്രവര്‍ത്തനമാരംഭിച്ചത്. മനാമയുടെ ഹൃദയ ഭാഗത്ത് ഗോള്‍ഡ് സിറ്റിക്ക് സമീപം വിശാലമായ സൌകര്യത്തോടെ 1 മുതല്‍ 12 വരെ ക്ലാസ്സുകളിലായി 300 ഓളം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ പഠനം നടത്തി കൊണ്ടിരിക്കുന്നു പത്ത് അധ്യാപകര്‍ എം.സി. മുഹമ്മദ് മുസ്‌ലിയാരുടെ നേതൃത്വത്തില്‍ സേവനം ച്ചെയ്‌തു കൊണ്ടിരിക്കൂന്നു. മദ്‌റസയോടനൂബന്‍ഡിച്ച് പ്രഗത്‌ഭനായ ഹാഫിളിന്റെ നേതൃത്വത്തില്‍ ഹിഫ്‌ള് ക്കോഴ്സും നടന്നു വരുന്നുണ്ടെന്നും പത്ര ക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 39828718 ബന്ധപ്പെടുക.