ബാക്കപ്പ് കോഴ്‌സ് ആരംഭിച്ചു

കോഴ്‌സിന്റെ സംസ്ഥാന തല ലോഞ്ചിംഗിന് പട്ടാമ്പി ഓങ്ങല്ലൂരിലെ അല്‍ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വേദിയായി. പ്രായവും പഠന മേഖലയും അടിസ്ഥാനമാക്കി കരിയര്‍ മോട്ടിവേഷന്‍, വ്യക്തിത്വ വികാസം, പഠന രീതികള്‍, പരീക്ഷാ മുന്നൊരുക്കം എന്നീ വിഷയങ്ങള്‍ ഉള്‍കൊള്ളിച്ചാണ് ആബ്ള്‍ കോഴ്‌സ് രൂപകല്‍പന ചെയ്തത്. രണ്ടു മണിക്കൂര്‍ വീതമുള്ള നാലു മൊഡ്യൂളുകളാണ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടി തയ്യാറാക്കിയ കോഴ്‌സിലുള്ളത്. സ്വന്തം കഴിവുകള്‍ തിരിച്ചറിയാനും അഭിരുചിക്കനുസരിച്ച് കരിയര്‍ തെരഞ്ഞെടുക്കാനും വിദ്യാര്‍ഥികളെ സഹായിക്കുന്ന രീതിയിലാണ് കോഴ്‌സിന്റെ രൂപം. കോഴ്‌സ് നടപ്പിലാക്കാന്‍ താല്‍പര്യമുള്ള സ്‌കൂളുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മഹല്ല് കമ്മിറ്റികള്‍ ബന്ധപ്പെടുക 9895456842
- Darul Huda Islamic University