റിയാദ്: ഏക സിവിൽ കോഡ് മുസ്‌ലിംകളെ മാത്രമല്ല, മറ്റു മതസ്ഥരെയും ബാധിക്കുന്നതാണെന്നും ഇത് കൊണ്ട് വരാനുള്ള നീക്കം അപലപനീയം ആണെന്നും സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി. നാനാ ജാതി വിശ്വാസികൾ അവരുടെ വിശ്വാസം പാലിച്ച് ഐക്യത്തോടെ ജീവിക്കുന്ന രാജ്യത്ത് ഇത് അപ്രയോഗികം ആണെന്നും നിർബന്ധപൂർവ്വം ഏകസിവിൽ കോഡ് കൊണ്ട് വരണമെന്ന് ആഗ്രഹിക്കുന്നവർ രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിടാനുള്ള ശ്രമം നടത്തുകയാണെന്നും എസ് ഐ സി നാഷണൽ കമ്മിറ്റി ജനാധിപത്യ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.
വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നിവ മതനിയമത്തിൽ വരുന്നതാണ്. എന്നാൽ, ഏക സിവിൽ കോഡ് ഇതിനെതിരാണ്. വിവാഹം പോലുള്ള വിഷയങ്ങളിൽ മതപരമായ നിയമങ്ങളുണ്ട്. അത് പാലിക്കപ്പെട്ടില്ലെങ്കിൽ വിവാഹം മതപരമായി സാധൂകരിക്കപ്പെടില്ല. ഓരോ മതങ്ങൾക്കും അവരുടേതായ നിയമങ്ങളുണ്ട്. അതിനാൽ മറ്റു മതങ്ങൾക്കും ഏക സിവിൽ കോഡിനോട് യോജിക്കാനാവില്ലെന്നും ജനാധിപത്യ വിശ്വാസികൾ നാനാത്വത്തിൽ ഏകത്വമെന്ന ഇന്ത്യയുടെ അഖണ്ഡത ഊട്ടി ഉറപ്പിക്കാൻ ഒരുമിക്കണമെന്നും കമ്മിറ്റി ആഹ്വാനം ചെയ്തു.
ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള നീക്കങ്ങൾക്കെതിരെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നടത്തുന്ന നീക്കങ്ങൾ വിജയിപ്പിക്കാൻ ഏവരും കർമ്മ രംഗത്തിറങ്ങണം. സമസ്തയുടെ ആഹ്വാനം വിജയിപ്പിക്കാൻ വേണ്ട പദ്ധതികൾ കൈകൊള്ളാൻ, നാഷണൽ തലത്തിലും നടപടികൾ കൈകൊള്ളാൻ പ്രവിശ്യ, സെൻട്രൽ കമ്മിറ്റി കൾക്ക് നിർദേശം നൽകിയതായും നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഹൈദറൂസി ജിദ്ദ, ജനറൽ സിക്രട്ടറി അറക്കൽ അബ്ദുറഹ്മാൻ മൗലവി, ട്രഷറർ ഇബ്‌റാഹീം ഓമശേരി എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
- abdulsalam
റിയാദ്: സമസ്ത യുവജന വിഭാഗം നേതാവും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ നിശ്ചയിച്ച, സമസ്ത ഇസ്‌ലാമിക് സെന്റർ (എസ്‌ഐസി) സഊദി നാഷണൽ കമ്മിറ്റി സമിതി കോർഡിനേറ്റർ കൂടിയായ അബ്ദുസ്സമദ് പൂക്കോട്ടൂരിനെതിരെ അന്യായമായി കേസ് ചുമത്തിയ പോലീസ് നടപടിക്കെതിരെ സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. തെന്നല പഞ്ചായത്ത് മുസ്‌ലിം കോ-ഓഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച വഖഫ് സംരക്ഷണ പൊതുയോഗത്തില്‍ കൊവിഡ് നിയമം ലംഘിച്ചെന്ന് കാണിച്ചാണ് അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഉള്‍പ്പെടെ 13 പേര്‍ക്കെതിരെ തിരൂരങ്ങാടി പൊലീസ് കേസെടുത്തത്. 200 പേര്‍ പങ്കെടുത്തതിനും മൈക്ക് ഉപയോഗിച്ചതിനുമാണ് കേസ്. വാഹനത്തില്‍ ഉച്ചഭാഷിണി ഉപയോഗിക്കാനും പൊതുസമ്മേളനത്തിന് പ്രത്യേകമായും അനുമതി ലഭിച്ചിരുന്നു.
തികച്ചും അച്ചടക്കത്തോടെയും പൂർണ്ണ അനുമതിയുടെയും നടന്ന പരിപാടിയിൽ നേതാക്കൾക്കെതിരെ കേസ് ചുമത്തിയത് നീതീകരിക്കാനാവില്ല. ഇതിലും വലിയ കൊവിഡ് പ്രോട്ടോകോൾ ലംഘനങ്ങൾ രാഷ്ട്രീയ പാർട്ടികളിൽ നിന്നും സർക്കാർ ഭാഗത്തു നിന്ന് തന്നെയും ഉണ്ടായിട്ടും ആർക്കെതിരെയും നടപടികൾ എടുത്തിട്ടില്ല. കൊവിഡ് മാനദണ്ഡം പാലിക്കാതെ നടന്ന സി.പി.എം സമ്മേളനങ്ങള്‍ക്കോ ബി.ജെ.പി സമ്മേളനങ്ങള്‍ക്കോ എതിരെ തിരൂരങ്ങാടിയില്‍ പോലീസ് കേസുകൾ എടുത്തിട്ടില്ല. തലപ്പാറയില്‍ നടന്ന സി.പി.എം ഏരിയ സമ്മേളനത്തിനെതിരെയും തെന്നല പഞ്ചായത്ത് ഓഫിസിലേക്ക് നടന്ന സി.പി.എം മാര്‍ച്ചിനെതിരെയും കേസെടുക്കാതെയാണ് സമസ്ത നേതാവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
തികച്ചും അച്ചടക്കത്തോടെയും നിയമാനുസൃതമായും മാത്രം പരിപാടികൾക്ക് നേതൃത്വം നൽകിയവർക്കതിരെ കേസുകൾ ചുമത്തുന്നത് സമുദായത്തെ ഭയപ്പെടുത്തി മൂലക്കിരുത്താമെന്ന ഗൂഡ തന്ത്രത്തിന്റെ ഭാഗമാണിതെന്ന് സംശയിക്കുന്നു. അത്തരം നിലപാടുകൾക്കെതിരെ സമൂഹം ശക്തമായി പ്രതികരിക്കുമെന്നും ഇത്തരം നിലപാടുകൾ ജനാധിപത്യ സംവിധാനങ്ങളിൽ ഭൂഷണമല്ലെന്നും കേസുകൾ പിൻവലിക്കാൻ സർക്കാർ സന്നദ്ധമാകണമെന്നും സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ അധ്യക്ഷത വഹിച്ചു.
ജനുവരി അഞ്ചിന് വൈകീട്ട് 7.45ന് പൂക്കിപറമ്പിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ പങ്കെടുത്തതിനാണ് അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഖാദര്‍ ഖാസിമി, ഷരീഫ് വടക്കയില്‍, ടി.വി. മൊയ്തീന്‍, പി.കെ. റസാഖ്, സിദ്ദീഖ് ഫൈസി ഷേക്ക്, സിദ്ദീഖ് ഫൈസി വാളക്കുളം, ബാവ ഹാജി, മജീദ്, ഹംസ ചീരങ്ങന്‍, പി.കെ. ഷാനവാസ്, ഹംസ വെന്നിയൂര്‍ എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന ഇരുനൂറോളം പേര്‍ക്കെതിരെയും തിരൂരങ്ങാടി പോലീസ് കേസ് ചുമത്തിയത്.
- abdulsalam
റിയാദ്: വിദേശത്തുനിന്ന് വരുന്നവർക്ക് നിർബന്ധിത ഹോം ക്വാറന്റൈൻ വ്യവസ്ഥകൾ ഉൾപ്പെടെയുള്ള പ്രവാസികളെ ദ്രോഹിക്കുന്ന നടപടികളിൽ നിന്ന് സർക്കാറുകൾ പിന്മാറണമെന്ന് സമസ്‌ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി സെക്രട്ടേറിയറ്റ് ആവശ്യപ്പട്ടു. കൊവിഡ് വ്യാപനത്തിന്റെ പേരിലാണ് ഇത്തരമൊരു നിർദേശം സർക്കാരുകൾ മുന്നോട്ട് വെച്ചത്. എന്നാൽ, വ്യാപകമായി സർക്കാർ ആഘോഷങ്ങളും പരിപാടികളും യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് നടക്കുന്നത്. പാർട്ടി സമ്മേളനങ്ങളും ഫുട്ബോൾ മേളകളും ഉദ്ഘാടന മാമാങ്കങ്ങളും യാതൊരു നിയന്ത്രണവുമില്ലാതെ നടത്താൻ അനുവദിക്കുമ്പോൾ ശക്തമായ മുൻകരുതലുകളും, ടെസ്റ്റുകൾക്കും വിധേയമായി എത്തുന്ന പ്രവാസികളെയാണ് വീടുകളിൽ തളച്ചിടാൻ നിർബന്ധിക്കുന്നത്. മണിക്കൂറുകൾക്കുളിൽ വിവിധ കൊവിഡ് പരിശോധനകളും ബൂസ്റ്റർ ഡോസുമടക്കം വാക്‌സിനുകളും എടുത്ത് എത്തുന്ന പ്രവാസികൾക്ക് മാത്രമായി ഏഴു ദിവസ നിർബന്ധ ക്വാറന്റൈൻ എന്നത് ബുദ്ധി ശൂന്യമാണെന്നും പ്രവാസികളെ ദ്രോഹിക്കുന്ന നടപടികൾ മാത്രമാണെന്നും പ്രസ്‌താവനയിൽ വ്യക്തമാക്കി.
കേന്ദ്ര മാർഗനിർദേശ പ്രകാരം വിദേശ രാജ്യങ്ങളിൽ നിന്ന് സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാർക്കും ഏഴു ദിവസം നിർബന്ധിത ഹോം ക്വാറന്റൈൻ ഏർപ്പെടുത്തുമെന്ന തീരുമാനം പുന:പരിശോധിക്കണമെന്നും ഇത്തരം നടപടികൾ സ്വീകരിക്കുമ്പോൾ വേണ്ട മുൻകരുതൽ സംസ്ഥാന സർക്കാർ തന്നെ മാതൃകാപരമായി നടപ്പിലാക്കാൻ ശ്രമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കുറഞ്ഞ ദിവസത്തേക്ക് മാത്രം നാട്ടിൽ വരുന്ന പ്രവാസികളെ ഇത് തീർത്തും നിരാശരാക്കുന്നതാണ്. സ്വന്തം നാട്ടിലേക്ക് വരുന്നതിൽ നിന്ന് പോലും ഇവരെ ഇത് പിന്തിരിപ്പിക്കാൻ കാരണമാകും.
നമ്മുടെ നാട്ടിൽ കൊവിഡ് വ്യാപനത്തിന് കാരണക്കാർ പ്രവാസികളാണ് എന്ന രീതിയിൽ പ്രവാസി സമൂഹത്തെ രണ്ടായി തരം തിരിച്ചു കാണുന്ന സർക്കാരുകളുടെ സമീപനം അത്യന്തം ഖേദകരവും പ്രതിഷേധാർഹമാണെന്നും പ്രവാസികളെ എന്നും രണ്ടാം കിട പൗരന്മാരായി കണ്ടു അശാസ്ത്രീയ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നത് തുടരുന്ന സർക്കാരിന്റെ ഈ പീഡന നയത്തിനെതിരെ മുഴുവന്‍ പ്രവാസി സമൂഹവും ശക്തമായി രംഗത്ത് വരണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ അധ്യക്ഷത വഹിച്ചു. വർക്കിങ് സിക്രട്ടറി മുഹമ്മദ് റാഫി ഹുദവി ഉദ്ഘാടനം ചെയ്‌തു. സൈതലവി ഫൈസി പ്രാർത്ഥന നിർവ്വഹിച്ചു. ട്രഷറർ ഇബ്‌റാഹീം യുകെ, ബഷീർ ബാഖവി, സൈദലവി ഫൈസി, ഉസ്‌മാൻ ഇടത്തിൽ, അബ്‌ദുറഹ്‌മാൻ പൂനൂർ, അബ്‌ദുസ്സലാം കൂടരഞ്ഞി, ബാസ്വിത് വാഫി, അബ്ദുറഹ്മാൻ ദാരിമി, മുനീർ ഹുദവി, സയ്യിദ് ജമലുല്ലൈലി തങ്ങൾ, ഫരീദ് ഐക്കരപ്പടി, ശറഫുദ്ധീൻ മുസ്ല്യാർ, മുസ്തഫ ദാരിമി എന്നിവർ സംസാരിച്ചു. ജനറൽ സിക്രട്ടറി അബ്‌ദുറഹ്‌മാൻ മൗലവി അറക്കൽ സ്വാഗതവും അബൂബക്കർ താമരശ്ശേരി നന്ദിയും പറഞ്ഞു.
- abdulsalam
റിയാദ്: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സി മുഖേനയാക്കുന്നത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ ധിക്കാരപരമായ നടപടിക്കെതിരെ സമസ്ത ഇസ്‌ലാമിക് സെന്റര്‍ സഊദി നാഷണല്‍ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. രാജ്യത്ത് ന്യുനപക്ഷങ്ങള്‍ക്ക് ഭരണഘടന അനുവദിച്ച അവകാശങ്ങള്‍ ഓരോന്നായി ഹനിക്കപ്പെടുന്ന പ്രവണത, വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ അസഹിഷ്ണുത സൃഷ്ടിക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നും, ദേശീയ തലത്തില്‍ തന്നെ മത ന്യൂനപക്ഷങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും വഖഫ് സ്വത്തുക്കള്‍ക്കുമെതിരെ വര്‍ഗീയ ശക്തികള്‍ക്ക് ആയുധം നല്‍കുന്ന വിവേചനപരമായ ഈ നടപടിയില്‍ നിന്നും സർക്കാർ പിന്മാറണമെന്നും സമസ്തയുടെ ഔദ്യോഗിക പ്രവാസി പോഷക ഘടകമായ സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണല്‍ കമ്മിറ്റി പ്രമേയത്തിലൂടെ കേരള സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
എസ് ഐ സി സഊദി ദേശീയ പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ അധ്യക്ഷത വഹിച്ച സിക്രട്ടറിമാരുടെ പ്രത്യേക യോഗത്തിൽ ഷാഫി ദാരിമി പുല്ലാര പ്രമേയം അവതരിപ്പിച്ചു. ജനറൽ സിക്രട്ടറി അബ്ദുറഹ്മാൻ അറക്കൽ സ്വാഗതവും വർക്കിങ് സിക്രട്ടറി റാഫി ഹുദവി നന്ദിയും പറഞ്ഞു.
- abdulsalam
ജുബൈൽ: സമസ്‌ത ഇസ്‌ലാമിക് സെന്റർ ജുബൈൽ സെൻട്രൽ കമ്മിറ്റി നടത്തുന്ന സർഗ്ഗലയം 2021, ഇസ്‌ലാമിക കലാമത്സരം ഒന്നാം ഘട്ടം പൂർത്തിയായി. ജുബൈൽ ഇസ്‌ലാമിക് സെന്ററിൽ നടന്ന പരിപാടിയുടെ ഉദ്ഘാടന സമ്മേളനം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഇബ്‌റാഹീം ദാരിമി ഉദ്ഘാടനം ചെയ്തു. റിലീഫ് വിംഗ് കൺവീനർ മുഹമ്മദ് കുട്ടി മാവൂർ അധ്യക്ഷത വഹിച്ചു. ടാലന്റ് വിംഗ് കൺവീനർ നൗഷാദ് കെ എസ് പുരം സ്വാഗതം പറഞ്ഞു. ജുബൈൽ ദാറുൽ ഫൗസ് മദ്രസ വിദ്യാർത്ഥികൾക്കായി രണ്ടാം ഘട്ടം സർഗ്ഗലയം 2021, ഇസ്‌ലാമിക കലാമത്സരം അടുത്തയാഴ്ച അരങ്ങേറും.
യുവാക്കളുടെ കലാ പരിപാടികൾക്ക് ശേഷം വൈകീട്ട് നടന്ന പൊതുസമ്മേളനത്തിൽ ജുബൈൽ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ എക്‌സിക്യുട്ടീവ് അംഗം അബ്ദുറഊഫ് ഉദ്ഘാടനം ചെയ്തു. ഇബ്‌റാഹീം ദാരിമി അധ്യക്ഷത വഹിച്ചു. എസ് ഐ സി പുതിയ ദേശീയ കമ്മിറ്റികളിൽ ഇടം നേടിയ റാഫി ഹുദവി (എസ് ഐ സി സഊദി നാഷണൽ കമ്മിറ്റി വർക്കിങ് സിക്രട്ടറി, സുലൈമാൻ ഖാസിമി (ഉപദേശക സമിതി അംഗം), അബ്ദുസ്സലാം കൂടരഞ്ഞി (മീഡിയ വിംഗ് ചെയർമാൻ) എന്നിവരെ ആദരിച്ചു. അബ്ദുൽ ഹമീദ് ആലുവ, മുഹമ്മദ് കുട്ടി മാവൂർ എന്നിവർ പൊന്നാട അണിയിച്ചു.
സെൻട്രൽ കമ്മിറ്റി പുറത്തിറക്കിയ ഈ വർഷത്തെ കലണ്ടർ അബ്ദുൽ റഊഫിന് നൽകി ഇബ്‌റാഹീം ദാരിമി പ്രകാശനം ചെയ്തു. ജനറൽ സിക്രട്ടറി മനാഫ് മാത്തോട്ടം സ്വാഗതവും വർക്കിങ് സിക്രട്ടറി മുഹമ്മദ് ഇർജാസ് മൂഴിക്കൽ നന്ദിയും പറഞ്ഞു. ഓർഗനൈസിങ് സിക്രട്ടറി ഷജീർ കൊടുങ്ങല്ലൂർ, ടൗൺ ഏരിയ പ്രസിഡന്റ്നൗഫൽ നാട്ടുകല്ല് എന്നിവർ അവതാരകർ ആയിരുന്നു.
ചേളാരി: പ്രവാസ ലോകത്തെ സമസ്തയുടെ ആദ്യത്തെ ഔദ്യോഗിക പോഷക ഘടകമായ സമസ്ത ഇസ്‌ലാമിക് സെന്റര്‍ (എസ്.ഐ.സി) സഊദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ടായി സയ്യിദ് ഉബൈദുല്ല തങ്ങള്‍ അല്‍ ഹൈദ്രൂസി മേലാറ്റൂരും ജനറല്‍ സെക്രട്ടറിയായി അബ്ദുറഹിമാന്‍ അറക്കലും ട്രഷററായി ഇബ്രാഹീം ഓമശ്ശേരിയും ഉപദേശക സമിതി ചെയര്‍മാനായി അലവിക്കുട്ടി ഒളവട്ടൂരും തെരഞ്ഞെടുക്കപ്പെട്ടു. സയ്യിദ് അബ്ദുറഹിമാന്‍ തങ്ങള്‍ ജമലുല്ലൈലി (വര്‍ക്കിംഗ് പ്രസിഡണ്ട്), മുഹമ്മദ് റാഫി ഹുദവി പെരുമ്പിലാവ് (വര്‍ക്കിംഗ് സെക്രട്ടറി), സൈദലവി ഫൈസി പനങ്ങാങ്ങര (ഓര്‍. സെക്രട്ടറി) സൈദുഹാജി മൂന്നിയൂര്‍, ബഷീര്‍ ബാഖവി പറമ്പില്‍പീടിക, അബൂബക്കര്‍ ദാരിമി താമരശ്ശേരി, അബ്ദുന്നാസിര്‍ ദാരിമി കമ്പില്‍, ശറഫുദ്ദീന്‍ മുസ്‌ലിയാര്‍ ചെങ്ങളായി (വൈ.പ്രസിഡണ്ട്), മുനീര്‍ ഹുദവി ഉള്ളണം, അബ്ദുല്‍ ബാസിത് വാഫി മണ്ണാര്‍ക്കാട്, ഉസ്മാന്‍ എടത്തില്‍ കൊടുവള്ളി, ശാഫി ദാരിമി പുല്ലാര, മുനീര്‍ ഫൈസി മാമ്പുഴ (സെക്രട്ടറിമാര്‍), സൈനുല്‍ആബിദീന്‍ തങ്ങള്‍ മൊഗ്രാല്‍, ഓമാനൂര്‍ അബ്ദുറഹിമാന്‍ മൗലവി, യൂസുഫ് ഫൈസി ചെരക്കാപറമ്പ്, എന്‍.സി. മുഹമ്മദ് ഹാജി കണ്ണൂര്‍ (വൈ. ചെയര്‍മാന്‍), സുലൈമാന്‍ ഖാസിമി കാസര്‍ക്കോട്, അലി മൗലവി നാട്ടുകല്‍, ബശീര്‍ മാള, അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ ഏലംകുളം, ശിഹാബുദ്ദീന്‍ ഫൈസി വെള്ളുവങ്ങാട്, ശാക്കിര്‍ ഉലൂമി മണ്ണാര്‍ക്കാട്, അഹ്‌മദ് ഹാജി കാങ്കോള്‍ (അംഗങ്ങള്‍), വിവിധ വിംഗുകളുടെ ചെയര്‍മാന്‍ കണ്‍വീനര്‍മാര്‍: യഥാക്രമം അബ്ദുറഹിമാന്‍ ദാരിമി കോട്ടക്കല്‍, റശീദ് ദാരിമി അച്ചൂര്‍ (ദഅ്‌വ), അബ്ദുസ്സലാം കൂടരഞ്ഞി, ബഷീര്‍ പനങ്ങാങ്ങര (മീഡിയ), ശമീര്‍ കീയത്ത്, മുഖ്താര്‍ പി.ടി.പി കണ്ണൂര്‍ (റിലീഫ്), ഫരീദ് ഐക്കരപ്പടി, ദില്‍ഷാദ് കാടാമ്പുഴ (വിഖായ), അബ്ദുറഹിമാന്‍ പൂനൂര്‍, അശ്‌റഫ് അഴിഞ്ഞിലം (ടാലന്റ്), മുസ്തഫ ദാരിമി നിലമ്പൂര്‍, ബഷീര്‍ മാസ്റ്റര്‍ രാമനാട്ടുകര (റെയ്ഞ്ച്, മദ്‌റസ), ഡോ. ഷഫീഖ് ഹുദവി, ബഹാഉദ്ദീന്‍ റഹ്‌മാനി (പ്ലാനിംഗ്), അന്‍വര്‍ ഫള്ഫരി പടിഞ്ഞാറ്റുമുറി, ഹംസ ഫൈസി കാളികാവ് (മസ്‌ലഹത്ത്), സൈദ് ഹാജി മൂന്നിയൂര്‍, നിസാര്‍ ഫൈസി ചെറുകുളമ്പ് (ഫിനാന്‍സ്) സുബൈര്‍ ഹുദവി പട്ടാമ്പി (ഓഡിറ്റര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാരുടെ ഓണ്‍ലൈന്‍ യോഗത്തില്‍ വെച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അനുഗ്രഹപ്രഭാഷണം നടത്തി. സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ അദ്ധ്യക്ഷനായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്രമുശാവറ അംഗം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട് ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജറും എസ്.ഐ.സി. കോ ഓര്‍ഡിനേറ്ററുമായ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ ആമുഖ പ്രഭാഷണവും അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ ആശംസ പ്രസംഗവും നടത്തി. ചെയര്‍മാന്‍ അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി അബ്ദുറഹിമാന്‍ അറക്കല്‍ നന്ദിയും പറഞ്ഞു.
റിയാദ്: കൊവിഡ് പ്രോട്ടോകോളിന്റെ പേരിൽ നാട്ടിലെത്തുന്ന പ്രവാസികളെ ദുരിതത്തിലാക്കുന്ന സർക്കാർ നിലപാടുകൾ ഏറെ ദുഃഖകരവും നീതീകരിക്കാനാവത്തതുമാണെന്നും സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി പറഞ്ഞു. മണിക്കൂറുകൾക്കുള്ളിൽ വിവിധ തരത്തിലുള്ള കൊവിഡ് ടെസ്റ്റുകൾക് വിധേയമാകുന്ന പ്രവാസികൾ ഇന്ത്യൻ പൗരന്മാർ തന്നെയാണെന്നും എന്നാൽ, നാട്ടിൽ ഇല്ലാത്ത പ്രോട്ടോകോൾ പ്രാബല്യത്തിൽ വരുത്തി സർക്കാർ നടത്തുന്ന ഈ ചൂഷണം അംഗീകരിക്കാൻ ആകില്ലെന്നും നാഷണൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യക്ക് പുറത്ത് വിവിധ രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് ഗൾഫ് പ്രവാസികളെ രണ്ടാം തരം പൗരന്മാരായി കണക്കാണുന്നതിന് സമാനമാണെന്ന് പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി.
പ്രവാസികൾ ജോലി ചെയ്യുന്ന രാജ്യങ്ങളിൽ 72 മണിക്കൂറിനകം ചെയ്‌ത ടെസ്റ്റ് റിപ്പോർട്ടുകൾ എയർ സുവിധ പോർട്ടൽ വഴി അപ്‌ലോഡ് ചെയ്യണമെന്നും മാത്രമല്ല, ഇതിന്റെ കോപ്പിയും കയ്യിൽ കരുതണമെന്നും എന്നാൽ മാത്രമേ യാത്രക്ക് അനുമതി നല്കുകയുള്ളുവെന്നും നാട്ടിലെ വിമാനത്താവളങ്ങളിലെത്തിയാൽ 1800 ഓളം രൂപ മുടക്കി വീണ്ടും ടെസ്റ്റ് ചെയ്യണമെന്നുമുള്ള കേന്ദ്ര സർക്കാറിന്റെ പുതിയ നിബന്ധനകൾ പ്രവാസികളെ ദുരിതത്തിലാക്കിയിരിക്കുന്നുവെന്നതിന് തെളിവാണ് ആദ്യ ദിനത്തിൽ തന്നെ വിമാനത്താവളങ്ങളിൽ ഉയർന്ന പ്രതിഷേധം. ഇപ്പോൾ നാട്ടിലേക്ക് മടങ്ങി വരുന്ന പ്രവാസികളിൽ ഭൂരിഭാഗവും ജോലി നഷ്ടപെട്ടും യാത്രാവിലക്ക് മൂലം ജോലിചെയ്യുന്ന രാജ്യങ്ങളിലേക്ക് എത്താൻ സാധിക്കാത്തവരുമാണ്. ശൂന്യമായ കൈകളുമായി എത്തുന്ന ഇത്തരം പ്രവാസികളെയും കുടുംബങ്ങളെയുമാണ് മണിക്കൂറുകൾക്കകം രണ്ട് പി സി ആർ ടെസ്റ്റുകൾക്ക് വിധേയരാക്കി ക്രൂരത കാണിക്കുന്നത്. യാത്ര ചെയ്യാനുള്ള ടിക്കറ്റിനു പോലും അന്യരെ ആശ്രയിക്കേണ്ട ഗതികേടിലാണ് പല പ്രവാസികളും. പ്രവാസി കുടുംബങ്ങളുടെ പ്രയാസങ്ങൾ സർക്കാരുകൾ കണ്ടില്ലെന്ന് നടിക്കുകയാണ്. ഈ പ്രവണത അവസാനിപ്പിക്കണം. പ്രവാസികൾക്ക് മാന്യമായ പരിഗണന സർക്കാരുകളുടെ ഭാഗത്ത് നിന്നും ഉണ്ടാകണം.
പ്രവാസികൾക്ക് കടുത്ത അവഗണന ഉണ്ടായിട്ടും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഇതിനെതിരെ പ്രതികരിക്കാത്തത് ലജ്‌ജാകരമാണ്. പ്രവാസികളുടെ പ്രശ്നങ്ങൾക്കെതിരെ ശബ്ദിക്കാൻ പ്രവാസികൾ അല്ലാതെ ആരും തന്നെ ഇല്ലെന്ന അവസ്ഥയാണ്. ഇന്ത്യക്ക് പുറത്ത് ആയത് കൊണ്ട് പ്രത്യക്ഷ സമര പരിപാടികൾ നടത്തുന്നതിൽ പ്രവാസികൾക്ക് പരിമിതികളുണ്ട്. ഇത് മുതലെടുത്താണ് പ്രവാസികൾക്കെതിരെ ഇത്തരത്തിൽ അംഗീകരിക്കാൻ സാധിക്കാത്ത ഓരോ നടപടികളുമായി സർക്കാരുകൾ രംഗത്തെത്തുന്നത്. ഇതിനെതിരെ പ്രവാസി സംഘടനകൾ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും വിവേചനത്തിനെതിരെ ശക്തമായി രംഗത്തിറങ്ങണമെന്നും സമസ്‌ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഹൈദ്രൂസി മേലാറ്റൂർ, ജനറൽ സിക്രട്ടറി അലവിക്കുട്ടി ഒളവട്ടൂർ, വർക്കിങ് സിക്രട്ടറി അബ്‌ദുറഹ്‌മാൻ മൗലവി അറക്കൽ എന്നിവർ പ്രസ്‌താവനയിൽ പറഞ്ഞു.
- abdulsalam
റിയാദ്: ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് കൊവിഡ് ടെസ്റ്റ് നടത്തണമെന്ന കേരള സർക്കാർ നടപടി പ്രവാസികളോടുള്ള ക്രൂരമായ നടപടിയെന്ന് സമസ്‌ത ഇസ്‌ലാമിക് സെന്റർ സഊദി ദേശീയ കമ്മിറ്റി ആരോപിച്ചു. വന്ദേ ഭാരത് മിഷൻ വഴി വരുന്നവർക്ക് ഇല്ലാത്ത കൊവിഡ് രോഗ സാധ്യത എന്തടിസ്ഥാനത്തിലാണ് ചാർട്ടേഡ് വിമാനത്തിൽ വരുന്നവർകുണ്ടാകുകയെന്നു സർക്കാർ വ്യക്തമാക്കണം. തീർത്തും വിവേചന പരവും നിരുത്തരവാദിത്ത പരവുമായ സമീപനമാണ് കേരള സർക്കാരിന്റെ ചാർട്ടേഡ് വിമാനങ്ങൾക്ക് കൊവിഡ് ടെസ്റ്റ് നിർബന്ധമാണെന്ന പ്രസ്‌താവനയിലൂടെ പുറത്ത് വന്നത്. ഇത് തീർത്തും രാഷ്ട്രീയ ലക്‌ഷ്യം വെച്ചും ദുരുദ്ദേശപരമായ സമീപനങ്ങളിലൂടെയുമാണ് ഇങ്ങനെ ഒരു രീതി നടപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നതെന്നും എസ്‌ഐസി കുറ്റപ്പെടുത്തി.
റിയാദ്: സമസ്‌ത ഇസ്‌ലാമിക് സെന്ററിന് കീഴിൽ സഊദി ദേശീയ തലത്തിൽ പ്രവർത്തിച്ചു വരുന്ന വിഖായ ആശ്രയം ഹെൽപ് ഡെസ്‌ക് പ്രവർത്തനം പതിനായിരങ്ങൾക്ക് ആശ്വാസമാകുന്നു. സഊദിയിൽ മൂന്നു സോണുകളിലായി പ്രവർത്തിക്കുന്ന ആശ്രയം ഹെൽപ്പ് ഡെസ്‌ക് ഇതിനകം തന്നെ നിരവധി പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്. ജിദ്ധ, റിയാദ്, ഈസ്റ്റേൺ എന്നീ സോണുകളിൽ നാൽപതോളം സെന്റർ കമ്മിറ്റികളിൽ ആരോഗ്യം, മെഡിക്കൽ, ലീഗൽ എന്നീ വിഭാഗങ്ങളിലായാണ് പ്രവർത്തനം.
റിയാദ്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സഊദിയിലെ ഔദ്യോഗിക സംഘടനയായ സമസ്ത ഇസ്‌ലാമിക് സെന്റർ ലോഗോ പ്രകാശിതമായി. കേന്ദ്ര കമ്മിറ്റി ആഹ്വാനപ്രകാരം വിവിധ തലത്തിൽ നിന്നും ലഭിച്ച നിരവധി ലോഗോയിൽ നിന്നും നാഷണൽ കമ്മിറ്റിക്ക് കീഴിലെ പ്രത്യേക ജൂറി അംഗങ്ങളായ സിയാദ് ഹുദവി മുണ്ടേരി സുഹൈൽ ഹുദവി
മദീന: സമസ്ത തൊണ്ണൂറാം വാര്‍ഷിക സമ്മേളനോപഹാരമായ സമസ്തക്ക് പ്രവാസ ലോകത്ത് ഒരു പേരില്‍ സംഘടന എന്ന സംവിധാനത്തിന് പരിശുദ്ധ മദീനയില്‍ വെച്ച് തുടക്കമായി. സൗദിയുടെ വിവിധ മേഘലകളില്‍ വ്യത്യസ്ഥ ലേബലുകളില്‍ നടത്തിയ കര്‍മ്മ പദ്ധതികള്‍ ഏകോപിച്ച് കൊണ്ട് സമസ്ത ഇസ്‌ലാമിക് സെന്റര്‍ എന്ന പേരില്‍