ബശീർ ഫൈസി ദേശമംഗലം സമസ്ത തൃശൂർ ജില്ലാ വർക്കിംഗ് സെക്രട്ടറി

ചെന്ദ്രപിന്നി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ തൃശൂർ ജില്ലാ വർക്കിംഗ് സെക്രട്ടറിയായി ബശീർ ഫൈസി ദേശമംഗലത്തെ തിരഞ്ഞെടുത്തു. SKSSF മുൻ ജില്ലാ പ്രസിഡന്റും നിലവിൽ SKSSF സംസ്ഥാന സീനിയർ വൈസ് പ്രെസിഡന്റുമാണ് അദ്ദേഹം. അംബേദ്ക്കർ നാഷണൽ അവാർഡ്, മുസന്ന കെഎംസിസി അവാർഡ്, ജംഇയ്യത്തുൽ മുഅല്ലിമീൻ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ചെന്ദ്രാപ്പിന്നി സമസ്ത ഓഫീസിൽ നടന്ന യോഗത്തിൽ തലപ്പിള്ളി താലൂക് കമ്മറ്റി വിഭജനം, പ്രവർത്തന പദ്ധതി ചർച്ച എന്നിവ നടന്നു. ചാവക്കാട് ഹിജ്‌റ കോണ്ഫറൻസ് നടത്താൻ ഉപ സമിതിയെ നിയോഗിച്ചു. ജില്ലയിൽ സൂപ്രഭാതം ക്യാമ്പയിൻ വിജയിപ്പിക്കാൻ ആഹ്വാനം ചെയ്തു. ഹജ്ജിന് പോകുന്ന ചെറുവാളൂർ ഉസ്താദിനു യാത്രയയപ്പ് നൽകി. പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ ബാ അലവി തങ്ങൾ ആദ്യക്ഷത വഹിച്ചു. ചെറുവാളൂർ ഹൈദ്രോസ് മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്തു. പിടി കുഞ്ഞഹമ്മദ് മുസ്‌ലിയാർ, അബ്ദുൽ കരീം ഫൈസി, ഹുസ്സൈൻ ദാരിമി, നാസർ ഫൈസി തിരുവത്ര, ഇല്യാസ് ഫൈസി, മുഹമ്മദ് കുട്ടി ബാഖവി, സിദ്ധീഖ് മുസ്‌ലിയാർ, മുജീബ് റഹ്‌മാൻ ദാരിമി, മുഹമ്മദ് ഫൈസി, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ഉമർ ഫൈസി സ്വാഗതവും, ബശീർ ഫൈസി ദേശമംഗലം നന്ദി യും പറഞ്ഞു.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur