തേഞ്ഞിപ്പലം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മദ്റസാ മുഅല്ലിംകള്‍ക്ക് നല്‍കിവരുന്ന മുഅല്ലിം പെന്ഷന് 24 പേര്‍ക്ക് കൂടി അനുവദിച്ചു. സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് കെ. കെ. ഇബ്റാഹീം മുസ്ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എസ്. കെ. ജെ. എം. സി. സി. നിര്‍വ്വാഹക സമിതി യോഗമാണ് പെന്ഷന് അനുവദിച്ചത്.
ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ഉദ്ഘാടം ചെയ്തു. ഡോ. എന്‍. എ. എം. അബ്ദുല്‍ ഖാദിര്‍, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, പി. ഹസ്സന് മുസ്ലിയാര് വണ്ടൂര്‍, മൊയ്തീന് മുസ്ലിയാര് പുറങ്ങ്, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, കെ. ടി. ഹുസൈന്‍കുട്ടി മൗലവി മലപ്പുറം, സി. മുഹമ്മദലി ഫൈസി പാലക്കാട്, പി. കെ. അബ്ദുല്‍ ഖാദര്‍ ഖാസിമി മലപ്പുറം വെസ്റ്റ്, അബ്ദുസ്സമദ് മുട്ടം, പി. ഹസൈനാര്‍ ഫൈസി കോഴിക്കോട്, എസ്. എം. ഹംസ മുസ്ലിയാര് ചിക്മഗ്ളുരു, സയ്യിദ് ഹുസൈന് തങ്ങള്‍ കാസര്‍കോഡ്, എം. എം. ഇമ്പിച്ചിക്കോയ മുസ്ലിയാര് വയനാട്, എ. എം. ശരീഫ് ദാരിമി ഗൂഡല്ലൂര്‍, കെ. എല്‍ ഉമര്‍ ദാരിമി ദക്ഷിണ കന്നഡ, വി. എം. ഇല്യാസ് ഫൈസി തൃശൂര്‍, പി. കെ. ശറഫുദ്ദീന്‍ ബാഖവി കന്യാകുമാരി, അബ്ദുല്‍ ഖാദിര്‍ മന്നാനി, ശറഫുദ്ദീന്‍ ബാഖവി കൊല്ലം സംസാരിച്ചു. കൊടക് അബ്ദുറഹിമാന് മുസ്ലിയാര് സ്വാഗതവും എം. എ. ചേളാരി നന്ദിയും പറഞ്ഞു.
- Samastha Kerala Jam-iyyathul Muallimeen