സുന്നി ബാലവേദി സില്‍വര്‍ ജൂബിലി; ഉമ്മക്കൊരു സ്‌നേഹ സമ്മാനം
ചേളാരി: 'നന്മകൊണ്ട് നാടൊരുക്കാം വിദ്യകൊണ്ട് കൂടുതീര്‍ക്കാം' എന്ന പ്രമേയവുമായി ഡിസംബര്‍ 24,25,26 തിയ്യതികളില്‍ മലപ്പുറം ബൈത്തുല്‍ ഹിക്മയില്‍ വെച്ച് സംഘടിപ്പിക്കുന്ന സില്‍വര്‍ ജൂബിലി സമ്മേളനത്തിന് മുന്നോടിയായി യൂണിറ്റ് തലങ്ങളില്‍ സംഘടിപ്പിക്കുന്ന 'ഉമ്മക്കൊരു സ്‌നേഹ സമ്മാനം' മാതൃസ്‌നേഹ ദിനാചരണം ഡിസംബര്‍ 2ന് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കും. മാതൃസ്‌നേഹത്തിന്റെ പ്രാധാന്യത്തെയും മാതാവിനോടുള്ള സ്‌നേഹബന്ധം നിലനിര്‍ത്തേണ്ട അനിവാര്യതയും വിളംബരം ചെയ്യുകയാണ് മാതൃസ്‌നേഹ ദിനാചരണത്തിന്റെ ലക്ഷ്യം. പുതുതലമുറയുടെ ഹൃദയങ്ങളില്‍ മാതൃസ്‌നേഹത്തിന്റെ സന്ദേശം പ്രതിഷ്ടിക്കുന്നതോടൊപ്പം സമ്മേളന സന്ദേശവും പരിപാടിയില്‍ കൈമാറ്റം ചെയ്യപ്പെടും. യൂണിറ്റ് തലങ്ങളില്‍ സംഘടിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി ഓരോ വിദ്യാര്‍ത്ഥിയും തങ്ങളുടെ മാതാവിന് വൈവിധ്യങ്ങളായ സമ്മാനം നല്‍കും. മദ്‌റസാ കമ്മിറ്റി ഭാരവാഹികളുടെയും ഉസ്താദുമാരുടെയും എസ്.കെ.എസ്.ബി.വി. പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ 'ഉമ്മയുടെ നന്മ' എന്ന വിഷയത്തില്‍ പ്രഭാഷണവും നടക്കും.
മാതൃസ്‌നേഹ ദിനാചരണം മുഴുവന്‍ യൂണിറ്റ് കേന്ദ്രങ്ങളിലും സംഘടിപ്പിക്കണമെന്നും ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി, ട്രഷറര്‍ ഫുആദ് വെള്ളിമാട്കുന്ന് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
- Samastha Kerala Jam-iyyathul Muallimeen