നവമ്പര്‍ 1 ന് എസ്.കെ.എസ്.എസ്.എഫ് മെമ്പര്‍ഷിപ്പ് ഡേ

മലപ്പുറം: 'വിമോചനത്തിന്‍ പോരിടങ്ങളില്‍ സാഭിമാനം' എന്ന മുദ്രാവാക്യവുമായി എസ്.കെ.എസ്.എസ്.എഫ് ആചരിക്കു അംഗത്വ കാമ്പയിന്റെ ഭാഗമായി ജില്ലയിലെ 26 മേഖലകളില്‍ നിന്നും 179 ക്ലസ്റ്ററുകളിലൂടെ 2134 ശാഖകളിലേക്ക് മെമ്പര്‍ഷിപ്പ് വിതരണം നടന്നു 
നവമ്പര്‍ 1 ന് യൂണിറ്റ് തലങ്ങളില്‍ മേഖല, ജില്ലാ, സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ മെമ്പര്‍ഷിപ്പ് ഡേ ആചരിക്കും. വൈകീട്ട് 26 കേന്ദ്രങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെ'വര്‍ക്കുള്ള അംഗത്വ വിതരണം പാണക്കാട് വെച്ച് നടക്കും
യോഗത്തില്‍ ആശിഖ് കുഴിപ്പുറം അദ്ധ്യക്ഷത വഹിച്ചു. സത്താര്‍ പന്തല്ലൂര്‍ ഉല്‍ഘാടനം ചെയ്തു. ശഹീര്‍ അന്‍വരി പുറങ്ങ്, ഖയ്യൂം കടമ്പോട്, ശിഹാബ് കുഴിഞ്ഞൊളം, ജലീല്‍ ഫൈസി അരിമ്പ്ര, പി.ടി.ജലീല്‍ പ'ര്‍ക്കുളം, ജഅ്ഫര്‍ ഫൈസി പഴമള്ളൂര്‍ പ്രസംഗിച്ചു. റഫീഖ് അഹമ്മദ് തിരൂര്‍ സ്വാഗതവും ശമീര്‍ ഫൈസി ഒടമല നന്ദിയും പറഞ്ഞു.

ഈദ്‌ ദിനത്തില്‍ ബഹ്‌റൈന്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംഘടിപ്പിച്ച സ്റ്റഡി ടൂര്‍ നവ്യാനുഭവമായി


മനാമ: ഈദ് ആഘോഷത്തിനിടെ തങ്ങളുടെ പോറ്റമ്മയായ രാജ്യത്തിന്റെ ചരിത്രവും നേര്‍കാഴ്ചകളും തേടി ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ്. സംഘടിപ്പിച്ച ഈദ് സ്റ്റഡി ടൂര്‍ പുത്തന്‍ അനുഭവമായി. വിവിധ മേഖലകളില്‍ തൊഴിലിനൊപ്പം പഠനവും തുടരുന്ന ചരിത്ര കുതുകികളടങ്ങുന്ന ഒരു സംഘമാണ് ഈദ് ദിനത്തില്‍ ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫിന്റെ ബാനറില്‍ പുറപ്പെട്ട സ്റ്റഡി ടൂറില്‍ പങ്കാളികളായത്. 
ഈദ് നിസ്‌കാരത്തിന്റെയും മുലാഖാത്തിന്റെയും ശേഷം സിയാറത്തോടെ ആരംഭിച്ച യാത്ര ആദ്യമായി ചെന്നെത്തിയത് മനാമ ഫോര്‍ട്ടിലായിരുന്നു. തലസ്ഥാനത്തിന്റെ പേരില്‍ തന്നെയുള്ള ഈ ഫോര്‍ട്ടിനൊപ്പം ഇതര ഫോര്‍ട്ടുകളെ കുറിച്ചുമുള്ള വിവരണം എസ്.കെ.എസ്.എസ്.എഫ് ട്രന്റ് അസി. ചെയര്‍മാനും ടൂര്‍ ഗൈഡുമായ മുഹമ്മദ് മാസ്റ്റര്‍ നല്‍കിയപ്പോള്‍ സന്ദര്‍ശകര്‍ക്കിത് പുത്തനനുഭവമായി. വിജ്ഞാനവും വിനോദവും പകര്‍ന്ന യാത്രക്കിടയില്‍ ആത്മീയാനുഭൂതി പകര്‍ന്ന് മഖ് ബറ സിയാറത്തുകളും ഉണ്ടായിരുന്നു.
സ്റ്റഡി ടൂര്‍ സംബന്ധമായ കൂടുതല്‍ ഫോട്ടോ
കള്‍ക്ക്  ഫൈസ് ബുക്കിലെ bahrainSKSSF
 ഗ്രൂപ്പ്  സന്ദര്‍ശിക്കുക 
അതാതു പ്രദേശങ്ങളെക്കുറിച്ചറിയുന്ന വിവിധ ഏരിയാ പ്രതിനിധികളുടെയും ഗൈഡുകളുടെയും നിര്‍ദ്ദേശങ്ങളോടെ ബഹ്‌റൈന്റെ ചരിത്ര പ്രസിദ്ധമായ നിരവധി കേന്ദ്രങ്ങളിലൂടെ യാത്ര തുടര്‍ന്ന സംഘം രാത്രി ഏറെ വൈകിയാണ് മനാമയില്‍ തിരിച്ചത്തിയത്. ബഹ്‌റൈന്‍ സമസ്ത കേരള സുന്നി ജമാഅത്ത് കോര്‍ഡിനേറ്ററും ഇബാദ് ചെയര്‍മാനുമായ അബ്ദു റസാഖ് നദ്‌വി അമീര്‍ (യാത്രാ നായകന്‍) ആയിരുന്നു.
വിവിധ ഏരിയ പ്രതിനിധികള്‍ക്കൊപ്പം സംഘടനാ സാരഥികളായ കെ.എം.എസ്. മൗലവി, കളത്തില്‍ മുസ്തഫ, ശഹീര്‍ കാട്ടാമ്പള്ളി, ഉബൈദുല്ല റഹ്മാനി, മുഹമ്മദ് മാസ്റ്റര്‍ കൊട്ടാരത്ത്, മജീദ് ചോലക്കോട്, ബഷീര്‍ സാഹിബ്, മൗസല്‍ മൂപ്പന്‍ തിരൂര്‍, ശജീര്‍ പന്തക്കല്‍, മുഹമ്മദ്, നവാസ് കൊല്ലം, അഫ്‌സല്‍ മേലാറ്റൂര്‍ എന്നിവരും നേതൃത്വം നല്‍കി.

എസ്.കെ.എസ്.എസ്.എഫ് കലണ്ടര്‍ പുറത്തിറങ്ങി


ജാമിഅ ദാറുസ്സലാം നന്തി വാര്‍ഷിക സനാദ് ദാന മഹാ സമ്മേളനം നവംബര്‍ 15,16,17,18 തിയ്യതികളില്‍


SKSSF കാസര്‍കോട് ജില്ലാ ആദര്‍ശ സമ്മേളനം നവമ്പര്‍ ഒന്നിന്

കാസര്‍കോട്: ജിന്നും മുജാഹിദും പരിണാമങ്ങളുടെ ഒരു നൂറ്റാണ്ട് എന്ന പ്രമേയവുമായി നവംബര്‍ മുതല്‍ ജനവരി വരെ എസ്.കെ.എസ്.എസ്.എഫ്. സംഘടിപ്പിക്കുന്ന ആദര്‍ശ കാമ്പയിനിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ ആദര്‍ശ സമ്മേളനം നവമ്പര്‍ ഒന്നിന് വൈകിട്ട് നാലിന് കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡിന് സമീപത്ത് സംഘടിപ്പിക്കാന്‍ എസ്.കെ.എസ്.എസ്.എഫ്. ജില്ലാ സെക്രട്ടേറിയറ്റ്‌യോഗം തീരുമാനിച്ചു. പരിപാടിയില്‍ സംസ്ഥാന ഇസ്തിഖാമ കമ്മിറ്റി ചെയര്‍മാന്‍ സലിം ഫൈസി ഇര്‍ഫാനി എല്‍.സി.ഡി. ക്ലിപ്പിങ് സഹിതം വിഷയം അവതരിപ്പിക്കും. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഹാരിസ് ദാരിമി ബെദിര, എം.എ.ഖലീല്‍, ഹാഷിം ദാരിമി ദേലമ്പാടി. മുഹമ്മദ് ഫൈസി കജ, ഹബീബ് ദാരിമി പെരുമ്പട്ട, കെ.എം.ശറഫുദ്ദീന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

SKSSF ദുബൈ സ്റ്റേറ്റ് കമ്മിറ്റി ഈദ് മീറ്റ് സംഘടിപ്പിച്ചു


ദുബൈ : എസ്.കെ.എസ്.എസ്.എഫ് ദുബൈ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈദ് മീറ്റ് ദുബൈ സുന്നി സെന്റര്‍ മദ്രസ്സയില്‍ സംഘടിപ്പിച്ചു. നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഷുഹൈബ് തങ്ങള്‍ ഉത്ഘാടനം ചെയ്തു. ദുബൈ സുന്നി സെന്റര്‍ വൈസ് പ്രസിഡന്റ് ഉസ്താദ് അബ്ദുസ്സലാം ബാഖവി മുഖ്യ പ്രഭാഷണം നടത്തി. മദ്രസ്സ വിദ്യാര്‍ഥികളുടെ കലാമത്സരങ്ങള്‍, പൂര്‍ വ്വ വിദ്യര്‍ഥികളുടെ ബുര്‍ദ്ദ ആലാപനം എന്നിവ ശ്രദ്ധയാകര്‍ഷിച്ചു. ജന: സെക്രട്ടറി മന്‍സൂര്‍ മൂപ്പന്‍ സ്വാഗതവും അബ്ദുല്ല റഹ്മാനി നന്ദിയും പറഞ്ഞു.അബ്‌ദുള്ള കുണ്ടറ ചര്‍ച-യില്‍ പങ്കെടുത്തു.

കോണ്‍ഗ്രസ്‌ മുസ്‌ലിം സമുദായത്തെ അവഗണിച്ചു: എസ്‌.കെ.എസ്‌.എസ്‌.എഫ്‌

കോഴിക്കോട്‌: കേന്ദ്രമന്ത്രിസഭാ പുന:സംഘടനയില്‍ കോണ്‍ഗ്രസ്സ്‌ കേരള മുസ്‌ലിംകളെ പൂര്‍ണ്ണമായും അവഗണിചെന്ന്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്‌ഥാന സെക്രെട്ടിയേറ്റ്‌ കുറ്റപെടുത്തി. സമുദായിക സന്തുലിത വാദമുയര്‍ത്തി കേരളീയ സമൂഹത്തില്‍ ഉയര്‍ന്നുവന്ന സമ്മര്‍ദ ഗ്രൂപ്പുകള്‍ കീഴടങ്ങിയാതാണ്‌ പുതിയ മന്ത്രിമാരെ നിര്‍ണയിച-തിലൂടെ വ്യക്തമാകുന്നത്‌. ലോക്‌സഭാ,രാജ്യസഭ,നിയമസഭ തെരെഞ്ഞെടുപ്പുകളിലെ സ്‌ഥാനാര്‍ത്ഥി നിര്‍ണയത്തിലെല്ലാം മുസ്ലിം സമുദായത്തോട്‌ വിവേചനപരമായ നിലപാട്‌ സ്വീകരിച- കോണ്‍ഗ്രസ്സ്‌ കേരളത്തിലെ ഏഴ്‌ കേന്ദ്രമാന്ത്രിമാരില്‍ മുസ്ലിം സമുദായത്തെ പരിഗണിക്കാത്തത്‌ പാര്‍ട്ടിയുടെ മതേതര പാരമ്പര്യത്തിന്‌ മങ്ങലേല്‍പിക്കുന്നതാണ്‌ സമുദായിക സന്തുലിതാവസ്‌ഥയുടെ പേര്‌ പറഞ്ഞ്‌ ബഹളമുണ്ടാക്കുന്ന കേരളത്തിലെ സാംസ്‌കാരിക നേത്രത്വം ഈ കാര്യത്തില്‍ എന്തു പറയുന്നു എന്ന്‌ അറിയാന്‍ താല്‍പര്യമുണ്ടെന്ന്‌ യോഗം അഭിപ്രായപെട്ടു. പ്രസിഡണ്ട്‌ പാണക്കാട്‌ സയ-ിദ്‌ അബ-ാസലി ശിഹാബ്‌ തങ്ങള്‍ അധ്യക്ഷത വഹിച-ു
നാസര്‍ ഫൈസി കൂടത്തായി, ബഷീര്‍ പനങ്ങാങ്ങര, അലി കെ വയനാട്‌, സിദ്ദീഖ്‌ ഫൈസി വെണ്മണല്‍, ഹബീബ്‌ ഫൈസി കോട്ടോപാടം, റഹീം ചുഴലി, നവാസ്‌ പാനൂര്‍, സൈദലവി റഹ്‌മാനി, അബ്‌ദുള്ള കുണ്ടറ ചര്‍ച-യില്‍ പങ്കെടുത്തു. ജന:സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി സ്വാഗതവും അയ-ൂബ്‌ കൂളിമാട്‌ നന്ദിയും പറഞ്ഞു.

ഹാജിമാര്‍ മടക്കയാത്രക്കൊരുങ്ങുന്നു...ഇന്ത്യയിലേക്കുള്ള ആദ്യവിമാനം നവംബര്‍ 1ന്, കേരളത്തിലേക്ക് 16 ന്‌

മക്ക: ഹജ്ജിന്റെ സുകൃതവുമായി തീര്‍ഥാടകര്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചുതുടങ്ങി. ഇന്ത്യയിലേക്കുള്ള ആദ്യവിമാനം നവംബര്‍ ഒന്നിനാണ്. ഇതോടെ പതിമൂന്ന് നഗരങ്ങള്‍ വഴി 1.70 ലക്ഷം ഇന്ത്യന്‍ തീര്‍ഥാടകരുടെ മടക്കയാത്ര ആരംഭിക്കും.
ഹജ്ജ് കമ്മിറ്റി വഴിയുള്ള മലയാളികളുടെ ആദ്യവിമാനം 16ന് മദീനയില്‍ നിന്നാണ്. ഇതിനുമുമ്പ് ഇവര്‍ക്ക് മദീന സന്ദര്‍ശനത്തിന് അവസരം നല്‍കുംവിധത്തിലാണ് യാത്ര ക്രമീകരിച്ചിട്ടുള്ളത്.
തീര്‍ഥാടകരെല്ലാം കഴിഞ്ഞ ബുധനാഴ്ച വിശുദ്ധ ഹജ്ജ് കര്‍മത്തിനായി മിനയില്‍ തമ്പടിച്ചിരുന്നു. 31.6 ലക്ഷം തീര്‍ഥാടകര്‍ ഹജ്ജിന്റെ ചടങ്ങുകള്‍ സമാധാനത്തോടെ പൂര്‍ത്തിയാക്കി.
മിനയിലെ ചടങ്ങുകള്‍ക്ക് ശേഷം മക്കയിലെത്തിച്ചേര്‍ന്നതോടെ രണ്ടുമൂന്നു ദിവസമായി ആളൊഴിഞ്ഞ മക്ക നഗരി വീണ്ടും ജനസമുദ്രമായി. ഭൂരിഭാഗം ഹാജിമാരും ഇന്നലെ രാത്രിയോടെത്തന്നെ മിനയിലെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. അവശേഷിക്കുന്നവര്‍ ഇന്നലെയും മിനയില്‍ താമസിച്ചു.
ഇന്ന് അസ്തമയത്തിനുമുമ്പായി മിന താഴ്‌വാരത്തോട് വിടപറയും. ഇതോടെ ഈ വര്‍ഷത്തെ ഹജ്ജിന് പരിസമാപ്തിയായി. പിശാചിന്റെ പ്രതീകമായ മൂന്ന് ജംറകളിലും ഇന്നലെയും ഹാജിമാര്‍ കല്ലേറ് കര്‍മം നടത്തി. ഇന്നലെ മധ്യാഹ്‌നത്തിന് മുമ്പുതന്നെ ജംറക്ക് ചുറ്റും തീര്‍ഥാടകതിരക്ക് അനുഭവപ്പെട്ടു.
ധൃതിപിടിച്ച് കര്‍മം നടത്തിയാലുണ്ടാകുന്ന അപകടസാധ്യത ഇല്ലാതാക്കുന്നതിന് വിപുലമായ സൗകര്യങ്ങളാണ് ഇന്നലെയും ഒരുക്കിയത്.
രാവിലെ മുതല്‍ തന്നെ കല്ലേറ് കര്‍മത്തിനുള്ള തയ്യാറെടുപ്പുമായി ഹാജിമാരുടെ സംഘങ്ങള്‍ മിനയിലെ ക്യാമ്പില്‍ കഴിയുകയായിരുന്നു.
മിനയില്‍നിന്ന് മക്കയിലേക്കുള്ള തീര്‍ഥാടകരുടെ വാഹനവ്യൂഹം രൂപപ്പെട്ടതിനാല്‍ ഹജ്ജ് ക്യാമ്പില്‍ രാത്രി വളരെ വൈകിയാണ് പലരും എത്തിച്ചേര്‍ന്നത്.
പ്രായമുള്ളവരും രോഗികളും ബസിനെ ആശ്രയിക്കുമ്പോള്‍ മറ്റു പലരും കാല്‍നടയായി തുരങ്കങ്ങള്‍വഴി മസ്ജിദുല്‍ ഹറാമില്‍ എത്തിച്ചേര്‍ന്നു.

എസ്.കെ.എസ്.എസ്.എഫ് കക്കാട് ശാഖ ഇശല്‍നിലാവും ഖവാലിയും നടത്തി


261020121012 copy.jpgകക്കാട്:ബലിപെരുന്നാള്‍ സുദിനത്തില്‍ എസ്.കെ.എസ്.എസ്.എഫ് കക്കാട് ശാഖ കമ്മിറ്റി ഇശല്‍നിലാവും ഖവാലിയും നടത്തി.കക്കാട് ജി.എം.യു.പി സ്കൂളില്‍ വെച്ചു നടന്ന ചടങ്ങ് എസ്.വൈ.എസ് പ്രസിഡന്റ് സയ്യിദ് അബ്ദു റഹ്മാന്‍ ജിഫ്രി തങ്ങള്‍ ഉല്‍ഘാടനം ചെയ്തു.ഒ.അബ്ദു റഹീം മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി.പി.അഹമ്മദ് ഫൈസി കക്കാട് മുഖ്യപ്രഭാഷണം നടത്തി.സമസ്ത പൊതുപരീക്ഷ റാങ്ക് ജേതാക്കളായ മിഫ്താഹുല്‍ ഉലൂം മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് മഹല്ല് പ്രസിഡന്റ് ഇ.വി.അബ്ദു റഹ്മാന്‍ കുട്ടി ഹാജി ഉപഹാരം നല്‍കി. ഇഖ്‌ബാല്‍ കല്ലുങ്ങള്‍(മുസ്ലിംലീഗ്‌),കെ.എം.മൊയ്തീന്‍(ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍),കെ.കെ.മന്‍സൂര്‍(പഞ്ചായത്ത് മെമ്പര്‍),വടക്കന്‍ റഷീദ്(കോണ്‍ഗ്രസ്),അബ്ദുല്‍ ഗഫൂര്‍.കെ.എം(സി.പി.എം),അബ്ദുല്‍ കരീം തടത്തില്‍(ഐ.എന്‍.എല്‍),അബ്ദു റഹീം.കെ(പി.ഡി.പി) ആശംസകളര്‍പ്പിച്ചു.സാദിഖ്.ഒ സ്വാഗതവും മന്‍സൂര്‍.ഒ നന്ദിയും പറഞ്ഞു.

ഷാര്‍ജ skssk കണ്ണൂര്‍ ജില്ലഅഡ-ഹോക് കമ്മിറ്റി നിലവില്‍ വന്നു.

ഷാര്‍ജ : skssk കണ്ണൂര്‍ ജില്ല അഡ ഹോക്ക് കമ്മിറ്റി നിലവില്‍ വന്നു.പ്രവര്‍ത്തക കണ്‍ വെന്‍ ഷന്‍ പ്രസിഡന്റ് സയിദ് ശുഹൈബ് തങ്ങള്‍ ഭാരവാഹികലെ പ്രഖ്യാപിച്ചു. റഷീദ് മുണ്ടേരി - ചെയര്‍മാന്‍, അഹമ്മദ് പാലത്തുങ്കര- ജനറല്‍ കണ്‍വീനര്‍ ,നൌഫല്‍ പുതിയതെരു കണ്‍വീനര്‍ , ഇബ്രാഹിം തളിപ്പറമ്പ് , ശരീഫ്‌ പരിയാരം, റൗഫ്‌ ദാരിമി , ശകീര്‍ കുപ്പം , യാക്കൂബ് മാങ്കടവ് , റാഷിദ്‌ - മെമ്പര്‍മാര്‍ . ജില്ല പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നവംബര്‍ - 2 ന് ഷാര്‍ജ്ജ ഇസ്ലാമിക്ക് കള്‍ച്ചറല്‍ സെന്റരില്‍ നടക്കും. കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : റഷീദ് മുണ്ടേരി ::055-7627096

സുന്നി കൗണ്‍സില്‍ ' ഈദ്‌ നിലാവ്-2012' ഇസ്ലാമിക കഥാ പ്രസംഗം ശ്രദ്ധേയമായി


കുവൈത്ത്:  കുവൈത്ത് കേരള സുന്നി മുസ്ലിം കൗണ്‍സില്‍ സംഘടിപ്പിച്ച ഈദ്‌ നിലാവ് 2012 സമാപിച്ചു. കേരളത്തിലെ വേദികളില്‍ സുപ്രസിദ്ധി നേടിയ കാഥികന്‍ സുബൈര്‍ തോട്ടിക്കലും,പിന്നണിയില് മാസ്റ്റര് മുഹമ്മദലിയും മാസ്റ്റര് മുഹമ്മദ്‌ ശഫീഖും ഇമ്പമാര്‍ന്നസ്വര മാധുരിയില് അണിനിരന്നപ്പോള്‍ സദസ്സിനു ആവേശമായി. ‘പരീക്ഷണാഗ്നിയിലെ ഇണപ്രാവുകള്‍’ എന്ന വിഷയത്തില് ഇസ്ലാമിക കഥാ പ്രസംഗം അവതരിപ്പിച്ചു.
പ്രവാചകന് അയ്യുബ് നബി(അ)യുടെയും മഹതി റഹ്മത്ത് ബീവിയുടെയുംജീവിതത്തിലെ നേരിട്ട പരീക്ഷണങ്ങളെയും അവര് അതിനെ അതിജയിച്ചതിന്റേയും കഥകള്‍ കാഥികന് വശ്യമായ ശൈലിയില് വരച്ചു കാട്ടി. ആധുനിക ജീവിത ശൈലിയില് വന്ന ജാഡകളെയും സാംസ്കാരിക അധ:പതനങ്ങളെയും തന്‍റെ ഹാസ്യ ശൈലിയില് പ്രേക്ഷകരെ ശ്രദ്ധ ക്ഷണിക്കാന് കാഥികനു സാധിച്ചു. ഏതൊരു ആപത്ഘട്ടത്തിലും അല്ലാഹുവിന്‍റെ സ്മരണ കൈവിടാതെ ആരാധനയിലും, പാപമോചനത്തിലും, ക്ഷമയിലും ശ്രദ്ധ കേന്ദ്രീകരിച്ച് പൂര്‍ണ്ണമായും അല്ലാഹുവിന്‍റെ പ്രീതി നേടിയ അയ്യqബ് നബി(അ)യുടെ ജീവിതം ഏതൊരാള്‍ക്കും മാത്ര്കയാക്കാന് വേണ്ടതാണെന്ന് സദസ്സിനെ ബോധ്യപ്പെടുത്തി. കഥാ പ്രസംഗത്തിനു ശേഷം ഫായിസ് മെറ്റമ്മല്‍ & പാര്ട്ടി അറേബ്യന്‍ ദഫ് അവതരിപ്പിച്ചു.
വലിയ പെരുന്നാള്‍ ദിനത്തില് ഫര്‍വാനിയ പാകിസ്ഥാന് ഇംഗ്ലീഷ് അക്കാദമി സ്കൂളില് സംഘടിപ്പിച്ച പരിപാടിയില് അബ്ദുല്സലാം ഉസ്താദ് അധ്യക്ഷത വഹിച്ചു. പി.കെ.എം.കുട്ടി ഫൈസി പ്രാര്‍ഥനക്ക് നേത്ര്ത്വം നല്‍കി. സയ്യിദ് ഗാലിബ് അല്-മശ്ഹൂര് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഈദ് നിലാവ് 2012 സപ്ലിമെന്റ് തിബാ ബിസിനെസ് ഗ്രൂപ് മാനേജര് മുഹമ്മദ് റോഷനു നല്‍കി അബ്ദുല്സലാം ഉസ്താദ് നിര്‍വഹിച്ചു. സിദ്ധീഖ് വലിയകത്ത്, ശറഫുദ്ധീന് കണ്ണേത്ത്, അബ്ദുല്‍ ഫത്താഹ് തയ്യില്‍, കെ.വി. മുഹമ്മദ്‌കുഞ്ഞി മാസ്റ്റര്, ബഷീര്‍ ബാത്ത തുടങ്ങി വിവിധ സംഘടനാ നേതാക്കള്‍ സംബന്ധിച്ചു. ഹംസ ബാഖവി സ്വാഗതവും ശംസുദ്ധീന്‍ മൗലവി നന്ദിയും പറഞ്ഞു. നസീര്‍ ഖാന്‍, ആബിദ് അല്‍ഖാസിമി,മുഹമ്മദലി ബാഖവി, ഇസ്മായില്‍ ഹുദവി, ഇസ്മായില്‍ ബേവിഞ്ച, അന്‍വര്‍ കവ്വായി,മരക്കാരുട്ടി ഹാജി, നാസര്‍ കോടൂര്‍, മിസ്‌അബ്, ഗഫൂര്‍, അബ്ദുല്ല മുല്ല, മുജീബ് റഹ്മാന്‍,ഹംസ കരിങ്കപ്പാറ തുടങ്ങിയവര്‍ പരിപാടിക്ക് നേത്രത്വം നല്‍കി.

മുസ്‌ലിംകള്‍ അധികം നേടിയെന്നോ? സംവാദത്തിന് തയ്യാര്‍--:::------ ഇ ടി മുഹമ്മദ് ബഷീര്‍

ജാതി-മത രാഷ്ട്രീയത്തിലൂടെ കേരളത്തിലെ സാമുദായിക ബന്ധത്തിന്റെ ദിശ തെററുമെന്ന വാദം ശരിയല്ല. ദിശ തെറ്റിക്കാനുള്ള നീക്കങ്ങള്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്നുണ്ടെങ്കിലും അക്കാര്യത്തില്‍ പേടിക്കേണ്ടതില്ല. കേരളത്തിന്റെ നന്മയും സാമൂഹിക സാഹചര്യവും അതിനു വഴിയൊരുക്കുമെന്ന് വിശ്വസിക്കാനാവുകയില്ല.
സജീവ മത-ജാതി പ്രവര്‍ത്തനങ്ങളുടെ അരങ്ങാണ് കേരളം. അതൊരിക്കലും പരസ്പര യോജിപ്പിനു തടസ്സമായിട്ടില്ല. അതാണു നമ്മുടെ ചരിത്രം. ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയും തങ്ങളുടെ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുന്നതോടൊപ്പം സഹവര്‍ത്തിത്വത്തിന്റേതായ വലിയൊരു മേഖല ഇവിടെ യാഥാര്‍ഥ്യമാക്കപ്പെട്ടിട്ടുണ്ട്. വിശ്വസംസ്‌ക്കാരത്തിന്റെ സംഗമഭൂമി എന്നു പറയും പോലെ വൈവിധ്യമാര്‍ന്ന വിശ്വാസകൂട്ടായ്മകള്‍ കേരളത്തെ ശക്തിപ്പെടുത്തുകയും സൗന്ദര്യവത്കരിക്കുകയും ചെയ്തിട്ടുണ്ട്.
ജാതി വ്യവസ്ഥ വളരെയേറെ ആഴത്തില്‍ തന്നെയുണ്ട് കേരളത്തില്‍. പക്ഷെ, അതു നമ്മുടെ ഗതിമാറ്റില്ലെന്നു പറയുന്നതിന് ് കാരണം കേരളത്തിന്റെ ചരിത്രം പരിശോധിക്കുന്നതിനാലാണ്. നമ്മുടെ രാഷ്ട്രീയ പ്രബുദ്ധത തന്നെയാണു ഇക്കാര്യത്തില്‍ വലിയ ആത്മവിശ്വാസം പകരുന്നത്.
രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ അടിസ്ഥാനത്തില്‍ ജാതിചിന്തകളെ മറികടക്കുന്നതാണ് കേരളത്തിന്റെ നാളിതുവരെയുള്ള അനുഭവം. എന്നാല്‍ ജാതി-മത ചിന്തകളെ ചെറുതായി കാണേണ്ട കാര്യവുമില്ല. കാരണം കേരളത്തിന്റെ നാനോന്മുഖമായ വികാസത്തില്‍ ഇവ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. വിദ്യാഭ്യാസ പുരോഗതിയിലും മുന്നേറ്റത്തിലും ക്രിസ്ത്യന്‍ മിഷിനറിമാരും ശ്രീനാരായണ ഗുരുവും കെ.എം സീതിസാഹിബുമൊക്കെ വഹിച്ച പങ്ക് എണ്ണപ്പെട്ടതും അത്ഭുതകരവുമാണ്. ഇവരെല്ലാം ചെയ്തതാണ് ഇവിടുത്തെ പുരോഗതി. എന്നാല്‍ വോട്ടിങ് പാറ്റേണ്‍ ഇക്കാര്യം കൊണ്ടു മാറില്ല. ഇപ്പോള്‍ അനഭിലഷണീയമായ ചില അജണ്ടകള്‍ ഇവിടെ വര്‍ക്കു ചെയ്യുന്നുണ്ട്. അതിനാലാണ് അനവസരകരം എന്ന് തോന്നിയേക്കാവുന്ന ചില ചോദ്യങ്ങള്‍ നമുക്ക് ചോദിക്കേണ്ടി വരുന്നത്. ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ ചില ജാതി കാര്‍ഡുകള്‍ ഫലിച്ചിട്ടുണ്ട്. കേരളത്തില്‍ അത്തരത്തിലുള്ളവ ഇന്നേ വരെ വിജയിച്ചിട്ടില്ല. അത്തരമൊരു നീക്കം കേരളത്തില്‍ പരീക്ഷിക്കാന്‍ ചിലര്‍ കിണഞ്ഞു ശ്രമിച്ചു വരികയാണ്.
ഇതിനെ ചെറുതായി കാണാന്‍ പറ്റില്ല. തെറ്റായ ഒരു മുദ്രാവാക്യം ഇവിടെ വളര്‍ന്നു വരുന്നുണ്ട്. മുസ്്‌ലിംകള്‍ എന്തോ വാരിക്കൂട്ടുന്നുണ്ടെന്നും ഹിന്ദുക്കള്‍ക്ക് ഒന്നും കിട്ടുന്നില്ലെന്നുമുള്ള പ്രചാരണമാണത്. എല്ലാ തരക്കാരുമുള്ള തികഞ്ഞ ബഹുസ്വരതയുള്ള നാടാണ് നമ്മുടേത്. ഹിന്ദു, ക്രിസ്ത്യന്‍, മുസ്‌ലിം. എല്ലാവര്‍ക്കും നീതി കിട്ടണം. എല്ലാവരും പരസ്പരം ഒന്നിച്ചുപോവണം.

ഓസ്ഫോജ്ന യു.എ.ഇ തല പണ്ഡിത ക്യാമ്പ് നവംബര്‍ 9 –ന്

അബുദാബി : പട്ടിക്കാട് ജാമി അ നൂരിയ ഗോള്‍ഡന്‍ ജൂബിലി സമ്മേളനത്തോടനുബന്ധിച്ച് ജാമിഅ പൂര്‍വ വിദ്യാര്‍ഥി സംഘടന "ഓസ്ഫോജ്ന" യു.എ.ഇ നാഷണല്‍ കമ്മിറ്റി അബുദാബി ഇസ്ലാമിക് സെന്ററില്‍ വെച്ച് സംഘടിപ്പികുന്ന പണ്ഢിത ക്യാമ്പ് 2012 നവംബര്‍ 9 ലേക്ക് (വെള്ളി) മാറ്റിയതായി ഭാരവാഹികള്‍ അറിയിച്ചു. സമസ്തയുടെ അഗീകാരത്തില്‍ കേരളത്തില്‍ ഉള്ള മുഴുവന്‍സ്ഥാപനങ്ങളിലേയും പണ്ഡിതന്ന്മാര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. ഓണ്‍ലൈന്‍ രാജിസ്ട്രഷന്‍ www.dubaiskssf.com സന്ദര്‍ശിക്കുക

ഹജ്ജ് വേളയില്‍ മക്കയിലെ വിവിധ ഭാഗങ്ങള്‍ നിരീക്ഷിക്കാന്‍ ക്യാമറകള്‍

ലോകമെങ്ങും ബലിപെരുന്നാള്‍ സമുചിതം ആഘോഷിച്ചു

മക്കതുല്‍ മുകര്‍ റമ(തവാഫ് വേള ) 
മദീനത്തു നബവിയില്‍ 
ബൈതുല്‍ മുഖദസ്സില്‍
ഹൈദരാബാദ്

യുനെസ്കോ ഹെറിറ്റജ് സൈറ്റ് 

അഫ്ഗാനിസ്ഥന്റെ ഒരു ഭാഗം

ബോസ്നിയന്‍ പള്ളിക്ക് പുറത്ത് 

ജകാര്‍ത്ത (ഒന്ന്)

കിര്‍ഗിസ്ഥാന്‍ 

ലാഗോസ് 


പാരിസിലെ പള്ളിക്ക് പുറത്ത് 
സെന്‍റ് പീറ്റെര്സ് ബര്‍ഗ് പള്ളിക്ക് പുറത്ത് 

ടുണിഷ്യ 

ബാഗ്ലൂര്‍  

ജകാര്‍ത്ത 

മോസ്കോ 

കാട് മണ്ടു 
മലേഷ്യ

പാക്കിസ്ഥാന്‍ 


നൈജീരിയ