SKIC - SYS റിയാദ് ശരീഅത്ത് ഐക്യദാര്‍ഡ്യ സംഗമം ശ്രദ്ധേയമായി

റിയാദ്: സദാചാര തകര്‍ച്ചക്ക് കാരണമാകുന്ന നിലപാടുകള്‍ നിയമപീഠവും ഭരണകൂടവും സ്വീകരിക്കരുതെന്ന് എസ്. കെ. ഐ. സി, എസ്. വൈ. എസ് ശരീഅത്ത് ഐക്യദാര്‍ഢ്യസംഗമം ആവശ്യപ്പെട്ടു. അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നവരുടെ അത്താണിയാകേണ്ടവരില്‍ അവിശ്വാസം പരക്കുന്നത് അരക്ഷിതാവസ്ഥ വളര്‍ത്തുമെന്നും സംഗമം ആശങ്ക പ്രകടിപ്പിച്ചു.

സൈതലവി ഫൈസി പനങ്ങാങ്ങര അദ്യക്ഷത വഹിച്ചു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട് ഉദ്ഘാടനം ചെയ്തു. ''മുത്തലാഖ്'' എന്ന വിഷയത്തില്‍ റഊഫ് ഹുദവി ശഖ്‌റ യൂണിവേഴ്‌സിറ്റി, 'സ്വവര്‍ഗ രതി, വിവാഹേതര ലൈംഗികത' എന്ന വിഷയത്തില്‍ ബഹാഉദ്ധീന്‍ നദ്‌വി പൂവ്വാട്ട് പറമ്പല്‍വിഷയാവതരണം നടത്തി.

സലീം വാഫി തവനൂര്‍ പ്രമേയാവതരണം നടത്തി. സത്താര്‍ താമരത്ത് (കെ. എം. സി. സി), ഉബൈദ് എടവണ്ണ (മീഡിയ) ആശംസകള്‍നേര്‍ന്നു. അലവിക്കുട്ടി ഒളവട്ടൂര്‍, കോയാമു ഹാജി കൊട്ടപ്പുറം, ഹബീബുള്ള പട്ടാമ്പി, അബൂബക്കര്‍ ഫൈസി വെള്ളില, അബ്ദുറസ്സാഖ് വളക്കൈ, സുബൈര്‍ ഹുദവി വെളിമുക്ക് പങ്കെടുത്തു. സിറജുദ്ധീന്‍ മാസ്റ്റര്‍ സ്വാഗതവും, അബ്ദുറഹ്മാന്‍ ഫറോക്ക് നന്ദിയും പറഞ്ഞു.
- Alavikutty Olavattoor - Al-Ghazali