തിരുവനന്തപുരം: ദാറുല്‍ഹുദാ ഇസ്്‌ലാമിക് സര്‍വകലാശാലയുടെ ആറാമത് കാമ്പസിനു തലസ്ഥാന നഗരിയില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ തറക്കല്ലിട്ടു. തിരുവനന്തപുരം നെടുമങ്ങാട് താലൂക്കിലെ പനവൂര്‍ പൂല്ലമാലയിലുള്ള വാഴ്‌സിറ്റിയുടെ രണ്ടേക്കര്‍ സ്ഥലത്താണ് പുതിയ കാമ്പസ് വരുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് വഴ്‌സിറ്റി നേരിട്ടുനടത്തുന്ന മറ്റൊരു കാമ്പസ് സ്ഥാപിക്കുന്നത്. മത വിദ്യാഭ്യാസ ശാക്തീകരണ രംഗത്ത് ദാറുല്‍ഹുദാ നടപ്പിലാക്കുന്ന പദ്ധതികള്‍ മാതൃകാപരമാണെന്നും രാജ്യവ്യാപകമായുള്ള ദാറുല്‍ഹുദായുടെ വിദ്യാഭ്യാസ മുന്നേറ്റങ്ങള്‍ക്ക് കരുത്തു പകരണമെന്നും തങ്ങള്‍ പറഞ്ഞു. കാമ്പസ് ശിലാസ്ഥാപന ചടങ്ങിനു ശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് മുസ്്‌ലിംകളുടെ സാംസ്‌കാരികവും സാമൂഹികവുമായ മുന്നേറ്റത്തിന് വിദ്യാഭ്യാസ നവോത്ഥാനം മാത്രമാണ് പോംവഴി. മതേതര കാഴ്ചപ്പാടും ക്രിയാത്മക ചിന്തകളുമുള്ള തലമുറയെ വളര്‍ത്തിയെടുക്കലാണ് ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥക്ക് പരിഹാര മാര്‍ഗമെന്നും തങ്ങള്‍ പറഞ്ഞു.
വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. ഷാജഹാന്‍ ദാരിമി പനവൂര്‍ ആമുഖ ഭാഷണം നിര്‍വ്വഹിച്ചു. നൗഷാദ് ബാഖവി ചിറയിന്‍കീഴ്, ഡോ. പി. നസീര്‍, തങ്കനാട് ജയന്‍, നവാസ് മന്നാനി, സത്താര്‍ പന്തല്ലൂര്‍, ഹബീബ് ഫൈസി കൊട്ടേപ്പാടം, ബീമാപള്ളി റശീദ്, തോന്നക്കല്‍ ജമാല്‍, അബ്ദുല്‍ റഹീം ബാഖവി, ഷാജഹാന്‍ കൊട്ടറ, ലാല്‍ വെള്ളാഞ്ചിറ, എസ്. എന്‍. പുരം ജലാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. യു. ശാഫി ഹാജി ചെമ്മാട് സ്വാഗതവും ഷാനവാസ് മാസ്റ്റര്‍ കണിയാപുരം നന്ദിയും പറഞ്ഞു. ചടങ്ങില്‍ ദാറുല്‍ഹുദാ മാനേജിംഗ് കമ്മിറ്റി ഭാരവാഹികളും ഹുദവി പ്രതിനിധികളും സംബന്ധിച്ചു.
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി വാഴ്‌സിറ്റിയുടെ 23 യു. ജി കോളേജുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിനു പുറത്ത് ആന്ധ്രപ്രദേശിലെ പുങ്കനൂര്‍, പശ്ചിമ ബംഗാളിലെ ഭീര്‍ഭൂം ജില്ലയിലെ ഭീംപൂര്‍, ആസാമിലെ ബൈശ, ഉത്തര കര്‍ണാടകയിലെ ഹാംഗല്‍ എന്നിവിടങ്ങളില്‍ ഓഫ് കാമ്പസുകളും മുംബൈ, കര്‍ണാടകയിലെ കാശിപ്ടണ, മാടന്നൂര്‍ എന്നിവിടങ്ങളില്‍ അഫിലിയേറ്റഡ് കോളേജുകളും പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ വര്‍ഷം മഹാരാഷ്ട്രയിലെ വഡോളിയില്‍ വാഴ്‌സിറ്റിയുടെ അഞ്ചാമത് കാമ്പസിനും തറക്കല്ലിട്ടിരുന്നു.
ഫോട്ടോ: ദാറുല്‍ ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ ആറാമത് കാമ്പസിന് തിരുവനന്തപുരം ജില്ലയിലെ പനവൂര്‍ പുല്ലാമലയില്‍ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ തറക്കല്ലിടുന്നു
- Darul Huda Islamic University