പ്രളയക്കെടുതി; സമസ്ത മദ്‌റസ പാഠപുസ്തകങ്ങള്‍ നല്‍കി

ചേളാരി: മഹാ പ്രളയത്തിലും ഉരുള്‍പൊട്ടലിലും പെട്ട് മദ്‌റസ പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ വക പാഠപുസ്തകങ്ങള്‍ പ്രളയ ബാധിതരായ എറണാകുളം, തൃശൂര്‍ ജില്ലയിലെ വിവിധ മദ്‌റസകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 3,57,165 രൂപയുടെ മദ്‌റസ പാഠപുസ്തകങ്ങളാണ് സമസ്ത നല്‍കിയത്.
പ്രളയക്കെടുതിക്കിരയായവരെ പുനരധിവസിപ്പിക്കുന്നതിനും തകര്‍ന്നതും കേടുപാടുകള്‍ പറ്റിയതുമായ പള്ളികളും മദ്‌റസകളും മറ്റും പുനഃസ്ഥാപിക്കുന്നതിലേക്കുമായി സമസ്ത രൂപീകരിച്ച പുനരധിവാസ പദ്ധതി ഫണ്ടിന്റെ വിനിയോഗത്തിന് പ്രളയ ബാധിത പ്രദേശങ്ങളുടെ പരിശോധന റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ സമിതി യോഗം ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കും. മദ്‌റസ വിദ്യാര്‍ത്ഥികള്‍ മുഖേന പത്ത് രൂപ വീതം സമാഹരിക്കാനും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം തീരുമാനിച്ചിട്ടുണ്ട്.
- Samasthalayam Chelari