വിഖായ വളണ്ടിയർമാർക്കുള്ള അനുമോദന സമ്മേളനം 15 ന് തിരൂർ

കോഴിക്കോട്: കേരളത്തിന്റെയും കർണാടകയുടേയും വിവിധ ഭാഗങ്ങളിലുണ്ടായ ഉരുൾ പൊട്ടലിലും പ്രളയത്തിലും രക്ഷാപ്രവർത്തനങ്ങൾ നടത്തിയ വിഖായ വളണ്ടിയർമാരെ അനുമോദിക്കുന്നു. എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സെപ്തംബർ 15ന് ശനിയാഴ്ച ഉച്ചക്ക് 2.30 ന് തിരൂർ വാഗൺ ട്രാജഡി ഹാളിൽ നടക്കുന്ന പരിപാടിയിൽ വിഖായ ആക്ടീവ് മെമ്പർമാരെയും മറ്റു വിഖായ അംഗങ്ങളെയും അനുമോദിക്കും. സമസ്തയുടേയും കീഴ്ഘടകങ്ങളുടേയും നേതാക്കൾക്കു പുറമെ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും പൗരപ്രമുഖരും പരിപാടിയിൽ സംബന്ധിക്കും. ആദ്യഘട്ട രക്ഷാപ്രവർത്തനത്തിലും തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനത്തിലും രണ്ട് സംസ്ഥാനങ്ങളിലായി 3200 വിഖായ വളണ്ടിയർമാർ പങ്കെടുത്തിരുന്നു. അനുമോദന സമ്മേളത്തിൽ വളണ്ടിയർമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടക്കും.
- SKSSF STATE COMMITTEE