SKSSF ക്യാമ്പസ് വിംഗ് സംസ്ഥാന ലീഡേർസ് മീറ്റ് 'ഡിബറ്റ്' സമാപിച്ചു

പാലക്കാട് : SKSSF ക്യാമ്പസ് വിംഗ് സംസ്ഥാന ലീഡേർസ് മീറ്റ് 'ഡിബറ്റ്' സമാപിച്ചു. മണ്ണാർക്കാട് ഇസ്ലാമിക് സെന്ററില്‍ വെച്ച് നടന്ന ക്യാമ്പ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. SKSSF സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ, ഹബീബ് ഫൈസി കോട്ടോപാടം, ഡോ. എം. അബ്ദുൾ ഖയ്യൂം, മുജ്തബ ഫൈസി ആനക്കര, ശരീഫ് പൊന്നാനി, ശമീർ ഫൈസി, ഹംസ റഹ്മാനി, അസ്കർ മാസ്റ്റർ, ഫാരിസ് പി യു, റിയാസ് വെളിമുക്ക്, സിറാജ് ഇരിങ്ങല്ലൂർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ക്യാമ്പസ് വിംഗ് ചെയർമാൻ അസ്ഹർ യാസീൻ അധ്യക്ഷത വഹിച്ചു. കൺവീനർ ബാസിത് മുസ്ലിയാരങ്ങാടി സ്വാഗതവും ട്രഷറർ അബ്ഷർ നദ്‌വത്ത് നന്ദിയും പറഞ്ഞു. മുനീർ മോങ്ങം, യാസീൻ വാളക്കുളം, അബ്ദുൽ ഹസീബ് തൂത, ഹുജ്ജത്തുള്ള കണ്ണൂർ, അഹ്മദ് സ്വാലിഹ് തൃശൂർ, അംജദ് എടവണ്ണപ്പാറ, റിസ ആരിഫ് കണ്ണൂർ, ബിലാൽ അരികാടി, സമീർ കണിയാപുരം, മുഷ്താക് മണ്ണാർക്കാട് സംബന്ധിച്ചു.

- SKSSF STATE COMMITTEE