പ്രളയക്കെടുതി: സമസ്ത പുനരധിവാസ പദ്ധതി; വിവരശേഖരം നടത്തും

ചേളാരി: പ്രളയക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിനും കേടുപാടുകള്‍ പറ്റിയ പള്ളികളും മദ്‌റസകളും പുനര്‍നിര്‍മ്മിക്കുന്നതിലേക്കും സമസ്ത രൂപീകരിച്ച പ്രളയക്കെടുതി പുനരധിവാസ പദ്ധതി ഫണ്ട് വിനിയോഗത്തിന് വിവരശേഖരം നടത്താന്‍ ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സമസ്ത പുനരധിവാസ പദ്ധതി സബ് കമ്മിറ്റി യോഗം തീരുമാനിച്ചു.
പ്രത്യേകം തയ്യാറാക്കിയ ഫോര്‍മാറ്റ് ഉപയോഗിച്ച് മുഫത്തിശുമാര്‍ മുഖേനയാണ് ദുരന്തത്തിനിരയായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് ശേഖരിക്കുക. റിപ്പോര്‍ട്ട് ലഭിച്ച ഉടനെ സമിതിയോഗം ചേര്‍ന്ന് ഫണ്ട് വിനിയോഗ കര്‍മ്മ പദ്ധതിക്ക് അന്തിമരൂപം നല്‍കാനും യോഗം തീരുമാനിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം. ടി. അബ്ദുല്ല മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ. ഉമര്‍ ഫൈസി മുക്കം, എം. എം. മുഹ്‌യുദ്ധീന്‍ മൗലവി, എം. സി. മായിന്‍ ഹാജി, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ഡോ. എന്‍. എ. എം. അബ്ദുല്‍ഖാദിര്‍, സത്താര്‍ പന്തല്ലൂര്‍, കാളാവ് സൈതലവി മുസ്‌ലിയാര്‍, വി. പി. പൂക്കോയ തങ്ങള്‍, ഡോ. അബ്ദുറഹിമാന്‍ ഒളവട്ടൂര്‍, ഹംസ ഹാജി മൂന്നിയൂര്‍ പ്രസംഗിച്ചു. കണ്‍വീനര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട് സ്വാഗതവും, മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
- Samasthalayam Chelari