പി. കെ ശാഫി ഹുദവിക്ക് അറബി സാഹിത്യത്തില്‍ ഡോക്ടറേറ്റ്

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയിലെ ഡിഗ്രി വിഭാഗം ലക്ചറര്‍ പി. കെ ശാഫി ഹുദവിക്ക് കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നു അറബിക് സാഹിത്യത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു. അറബി സാഹിത്യത്തിലെ പഠന ശിക്ഷണ രീതികള്‍ എന്ന വിഷയത്തിലായിരുന്നു ഗവേഷണം. കാലിക്കറ്റ് സര്‍വകലാശാലയിലെ അറബിക് വിഭാഗം മേധാവി ഡോ. ഇ. അബ്ദുല്‍ മജീദിനു കീഴിലായിരുന്നു ഗവേഷണം.

വെളിമുക്ക് പാലക്കല്‍ സ്വദേശി പരേതനായ പി. കെ അസൈനാര്‍ മുസ്ലിയാര്‍-ഫാതിമ ദമ്പതികളുടെ മകനാണ് ശാഫി ഹുദവി. വെളിമുക്ക് സ്വദേശി കെ. ടി സ്വഫിയയായണ് ഭാര്യ. മക്കള്‍ മുഹമ്മദ് സഈദ്, ഫാതിമ ശിഫ.
ദാറുല്‍ഹുദാ സര്‍വകലാശാലാ അധികൃതരും സ്റ്റാഫ് കൗണ്‍സിലും വിദ്യാര്‍ത്ഥികളും ശാഫി ഹുദവിയെ അനുമോദിച്ചു.

ഫോട്ടോ: കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നു അറബിക് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ പി. കെ ശാഫി ഹുദവി വെളിമുക്ക്
- Darul Huda Islamic University