- SKSSF STATE COMMITTEE
സംസ്ഥാന പ്രഭാഷക സംഗമം നാളെ
കോഴിക്കോട്: സമസ്ത സംഘടനാ ഭാരവാഹികളും പ്രവർത്തകരുമായ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട പ്രാഭാഷകരുടെ സംഗമം നാളെ (ശനി) ഉച്ചക്ക് ഒരു മണിക്ക് കോഴിക്കോട് കല്ലായി റോഡിലെ കിംഗ് ഫോർട്ട് ഹോട്ടലിൽ നടക്കും. സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പാണക്കാട് അധ്യക്ഷത വഹിക്കും. അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദു സമദ് പൂക്കോട്ടൂർ, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സത്താർ പന്തല്ലൂർ ചർച്ചകൾക്ക് നേതൃത്വം നൽകും. ആനുകാലിക വിഷയങ്ങളിൽ ഗഹന ചർച്ചകൾ നടക്കുന്ന പരിപാടി എസ്. കെ. എസ്. എസ്. എഫ് സ്പീക്കേഴ്സ് ഫോറം സംസ്ഥാന സമിതിയാണ് സംഘടിപ്പിക്കുന്നത്.
- SKSSF STATE COMMITTEE
- SKSSF STATE COMMITTEE