ലക്ഷദ്വീപില്‍ മാംസ നിരോധനനിയമം നടപ്പാക്കല്‍ കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണം: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍

ചേളാരി: ലക്ഷദ്വീപ് പ്രദേശങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ മാംസ നിരോധനമടക്കമുള്ള നിയമങ്ങള്‍ അടിച്ചേല്‍പിക്കുവാനുള്ള ശ്രമം മതേതരത്വത്തിനും പ്രാദേശിക പരമ്പരാഗത സംസ്‌കൃതിക്കും കടകവിരുദ്ധമായതിനാല്‍ ഇത്തരം നിയമങ്ങള്‍ നടപ്പില്‍ വരുത്തുന്നതില്‍ നിന്ന് ഉടന്‍ പിന്തിരിയണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ നിര്‍വ്വാഹകസമിതി യോഗം കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

ചേളാരി സമസ്താലയത്തില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.ടി. അബ്ദല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി മൊയ്തീന്‍കുട്ടി ഫൈസി വാക്കോട് സ്വാഗതം പറഞ്ഞു. കെ.കെ.ഇബ്രാഹീം മുസ്‌ലിയാര്‍ കോഴിക്കോട്, ടി. മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, ഡോ. എന്‍.എ.എം.അബ്ദുല്‍ ഖാദിര്‍, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, എം.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക്, എം.എ.ചേളാരി, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി മലപ്പുറം വെസ്റ്റ്, ഹുസൈന്‍കുട്ടി മൗലവി പുളിയാട്ടുകുളം, അബ്ദുസ്സ്വമദ് മൗലവി മുട്ടം, പി. ഹസൈനാര്‍ ഫൈസി കോഴിക്കോട്, ബി.എസ്.കെ. തങ്ങള്‍ എടവണ്ണപ്പാറ, സി. മുഹമ്മദലി ഫൈസി പാലക്കാട്, അശ്‌റഫ് ഫൈസി വയനാട്, ഹംസക്കോയ തങ്ങള്‍ ലക്ഷദ്വീപ്, അയ്യൂബ് മൗലവി ബാംഗ്ലൂര്‍, അബ്ദുല്‍ കരീം മൗലവി ഇടുക്കി, ഇസ്മാഈല്‍ ഫൈസി, ഇല്‍യാസ് ഫൈസി, ശരീഫ് ദാരിമി നീലഗിരി, അശ്‌റഫ് ബാഖവി തിരുവനന്തപുരം, എ. അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ കോട്ടയം, അബ്ദുല്‍ ലത്വീഫ് ദാരിമി കര്‍ണാടക പ്രസംഗിച്ചു.
- Samastha Kerala Jam-iyyathul Muallimeen