പൊന്നാനി: എസ് കെ എസ് എസ് എഫ് പൊന്നാനി ക്ലസ്റ്റർ സ്നേഹസ്പർശം ഇന്ന് (തിങ്കൾ) വൈകീട്ട് അഞ്ചിന് ഗവ. താലൂക്ക് ആസ്പത്രിയിൽ നടക്കും. രോഗികൾക്കൊപ്പം സാന്ത്വന സ്പർശവുമായി സന്ദർശനവും ഭക്ഷണം വിതരണവും നടത്തും. പൊന്നാനി മഖ്ദൂം എം പി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. അഡ്വ. ടി കെ ഷറഫുദ്ദീൻ മുഖ്യാതിഥിയാകും. രാത്രി ഒമ്പതിന് ബറാഅത്ത് ദിന ആത്മീയ സംഗമം നടക്കും. റമളാൻ പ്രഭാഷണം, ഇബാദ് ക്യാമ്പ്, കരിയർ ശിൽപശാല, കുരുന്നുകൂട്ടം ക്യാമ്പ് എന്നിവ സംഘടിപ്പിക്കും. ആനപ്പടി തഅലീമുൽ ഇസ്ലാം മദ്റസയിൽ നടന്ന യോഗം സംസ്ഥാന കൗൺസിലർ റഫീഖ് പുതുപൊന്നാനി ഉദ്ഘാടനം ചെയ്തു. ഇ കെ ജുനൈദ് അധ്യക്ഷത വഹിച്ചു. പി പി എ ജലീൽ, നൗഫൽ ഹുദവി, കെ അബൂബക്കർ, വി എ ഗഫൂർ, എ എം ശൗക്കത്ത്, വി. സിറാജുദ്ദീൻ, കെ വി കഫീൽ, മുനീർ, കെ കെ സമദ് പ്രസംഗിച്ചു.
- CK Rafeeq
ശാഹിദ് തിരുവള്ളൂരിനെ SKSSF ട്രെന്റ് അനുമോദിച്ചു
കോഴിക്കോട്: ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഷാഹിദ് തിരുവള്ളൂരിനെ എസ്. കെ. എസ്. എസ് എഫ് ട്രെന്റ് സംസ്ഥാന കമ്മിറ്റി അനുമോദിച്ചു. കോഴിക്കോട് ഇസ്ലാമിക് സെന്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന കമ്മിറ്റി ജന:സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ ഉപഹാര സമര്‍പ്പണം നടത്തി. ട്രെന്റ് ചെയര്‍മാന്‍ അബ്ദുറഹീം ചുഴലി അധ്യക്ഷത വഹിച്ചു. ഡോ : അബ്ദുല്‍മജീദ് കൊടക്കാട്, ഒ. പി എം അഷ്‌റഫ്, സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, കെ. കെ മുനീര്‍ പ്രസംഗിച്ചു. കണ്‍വീനര്‍ റഷീദ് കോടിയൂറ സ്വാഗതവും ഖയ്യൂം കടമ്പോട് നന്ദിയും പറഞ്ഞു. സലാല എസ്. കെ. എസ്. എഫിന്റെ സഹകരണത്തോടെ ട്രെന്റ് സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ അറബിക് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തി വരുന്ന സിവില്‍ സര്‍വീസ് പ്രൊജക്ടായ 'മഫാസ്' ന്റെ കോര്‍ഡിനേറ്ററാണ് ഷാഹിദ്. മെയ് 2ന് രാവിലെ പത്ത് മണിക്ക് കോഴിക്കോട് വെച്ച് വിപുലമായ സ്വീകരണ ചടങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എസ്. കെ. എസ്. എസ്. എസ്. എഫിന് കീഴിലെ വിവിധ സിവില്‍ സര്‍വീസ് പദ്ധതികളായ സ്റ്റെപ്, മഫാസ്, സ്മാര്‍ട്ട് എന്നിവയിലെ വിദ്യാര്‍ത്ഥികള്‍ ഷാഹിദുമായി സംവദിക്കും. പ്രമുഖ നേതാക്കളും വിദ്യാഭ്യാസ വിചക്ഷണരും സ്വീകരണ പരിപാടിയില്‍ പങ്കെടുക്കും.
ഫോട്ടോ കാപ്ഷന്‍: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഷാഹിദ് തിരുവള്ളൂരിനുള്ള ട്രെന്റിന്റെ ഉപഹാരം എസ്. കെ. എസ് എസ് എഫ് സംസ്ഥാന ജന:സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ സമ്മാനിക്കുന്നു.
- SKSSF STATE COMMITTEE

കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ ഫഹാഹീൽ മേഖല സാരഥി സംഗമം സംഘടിപ്പിച്ചു
കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ ഫഹാഹീൽ മേഖല കമ്മറ്റിക്ക് കീഴിൽ ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. യൂണിറ്റ് - മേഖലാ ഭാരവാഹികൾ പങ്കെടുത്ത സാരഥി സംഗമം ഇസ്‌ലാമിക് കൗൺസിൽ കേന്ദ്ര പ്രസിഡന്റ് ശംസുദ്ധീൻ ഫൈസി ഉദ്ഘാടനം ചെയ്തു. ആദർശ ക്‌ളാസിൽ "സംഘടന സംഘാടനം" എന്ന വിഷയത്തിൽ ഗഫൂർ ഫൈസി പൊന്മളയും മോട്ടിവേഷൻ ക്ലാസ്സിൽ "Attitude and Leadership" എന്ന വിഷയത്തിൽ ശിഹാബ് മാസ്റ്റർ നീലഗിരിയും അവതരിപ്പിച്ചു.
മേഖല പ്രസിഡന്റ് സലാം പെരുവള്ളൂർ അധ്യക്ഷത വഹിച്ച പരിപാടിയിൽ കേന്ദ്ര നേതാക്കളായ മുഹമ്മദലി ഫൈസി, ഇസ്മായിൽ ഹുദവി, നാസർ കോഡൂർ എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി ഫൈസൽ ചാനെത്ത് സ്വാഗതവും റഷീദ് മസ്താൻ നന്ദിയും പറഞ്ഞു.
Photo: ഇസ്‌ലാമിക് കൗൺസിൽ ഫഹാഹീൽ മേഖല സംഘടിപ്പിച്ച സാരഥി സംഗമം കേന്ദ്ര പ്രസിഡന്റ് ശംസുദ്ധീൻ ഫൈസി ഉദ്ഘാടനം ചെയ്യുന്നു.
- Media Wing - KIC Kuwait
Photo: ഇസ്ലാമിക് കൗൺസിൽ ഫഹാഹീൽ മേഖല സംഘടിപ്പിച്ച സാരഥി സംഗമം കേന്ദ്ര പ്രസിഡന്റ് ശംസുദ്ധീൻ ഫൈസി ഉദ്ഘാടനം ചെയ്യുന്നു.
- Media Wing - KIC Kuwait
SKSSF ദേളി യൂണിറ്റ് സൗജന്യ അക്കു പങ്ക്ചർ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ദേളി: എസ് കെ എസ് എസ് എഫ് ദേളി ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചൗക്കി നാച്ചുറൽ ഹെൽത്ത് കേറിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പ്രകൃതി ദത്ത അക്കുപങ്ക്ചർ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. മാറാ രോഗനത്തിൽ പകച്ചു നിൽക്കുന്ന ആധുനിക ലോകത്തെ പുത്തൻ പ്രതീക്ഷയായ ഈ ചികിത്സാ രീതി ആംഗലേയ ചികിത്സ കഴിഞ്ഞാൽ ലോകത്തെമ്പാടും ആളുകൾ സ്വീകരിക്കുന്ന ചികിത്സാരീതിയാണ് അക്കുപങ്ക്ചർ, പ്രവാചക സ്രേഷ്ടർ പഠിപ്പിച്ച ചികിത്സാരീതിയാണ് ഇ ചികിത്സ അനുവർത്തിച്ചു പോകുന്നത്. പ്രതേക തരം കപ്പുകൾ ഉപയോഗിച്ച് കൊണ്ട് കൊമ്പ് വെച്ച് ദുഷിച്ച രക്തം കുറച്ചു ശരീരത്തിലെ പ്രധാന ആന്തരിക അവയവങ്ങളുടെ പ്രവർത്തന ഭാരം കുറച്ചു പ്രധിരോധ ശേഷിയും ആരോഗ്യവും നിലനിർത്തുന്ന അക്കുപങ്ക്ചർ ചികിത്സയുടെ സൗജന്യ മെഡിക്കൽ ക്യാമ്പ് വളരെ ഉപകാരപ്രദമായി. അക്കുപങ്ക്ചർ തെറാപ്പിസ്റ്റുമാരായ അബ്ദുറഷീദ് എം ഡി, ശാഹുൽ ഹമീദ് എം ഡി, ധനജയൻ എം ഡി, നാദിർഷ എം ഡി, ആമിന ഷാജഹാൻ എം ഡി നേതൃത്വം നൽകി. മെഹ്മൂദ് ദേളിയുടെ അധ്യക്ഷതയിൽ ദേളി ബദർ ജമാഅത്ത് ഖത്തീബ് അബ്ദുൽ റഹ്‌മാൻ ബാഖവി ഉദ്‌ഘാടനം ചെയ്തു. ക്‌ളാസ്സുകൾക്കു സുനീർ മുക്കവും അഷ്‌റഫ് പൂവിലും നേതൃത്വം നൽകി.
- Abdul Samad Deli
- Abdul Samad Deli
സമസ്ത: പൊതുപരീക്ഷക്ക് ഇന്ന് തുടക്കം
ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പൊതുപരീക്ഷക്ക് ഇന്ന് തുടക്കം. കേരളത്തിനകത്തും പുറത്തുമായി സമസ്തയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന 9808 മദ്‌റസകളില്‍നിന്നുള്ള 2,36,627 വിദ്യാര്‍ത്ഥികളാണ് പൊതുപരീക്ഷയില്‍ പങ്കെടുക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ മദ്‌റസ പൊതുപരീക്ഷയായാണ് സമസ്തയുടെ പൊതുപരീക്ഷ അറിയപ്പെടുന്നത്. 9441 സൂപ്രവൈസര്‍മാരെയും 137 സൂപ്രണ്ടുമാരെയും ഇതിന് വേണ്ടി നിയോഗിച്ചിട്ടുണ്ട്. 6909 സെന്ററുകളാണ് പരീക്ഷാര്‍ത്ഥികള്‍ക്ക് വേണ്ടി ഒരുക്കിയിട്ടുള്ളത്. മുന്‍ഷത്തേക്കാള്‍ 13,476 കുട്ടികള്‍ ഈ വര്‍ഷം അധികമായി പരീക്ഷക്കിരിക്കുന്നുണ്ട്.
സൂപ്രവൈസര്‍മാര്‍ക്കുള്ള പരിശീലനം ഇന്നലെ അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വെച്ച് നടന്നു.
- Samasthalayam Chelari
- Samasthalayam Chelari
വഖഫ് ട്രിബ്യൂണല്‍ നിയമനം; സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി
കോഴിക്കോട്: വഖഫ് ട്രിബ്യൂണല്‍ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. കേരള സര്‍ക്കാര്‍ 2018 മാര്‍ച്ച് 12ന് പ്രസിദ്ധീകരിച്ച ജി.ഒ.(പി) നമ്പര്‍ 12/2018 ആര്‍.ഡി.നോട്ടിഫിക്കേഷന്‍ പ്രകാരം കോഴിക്കോട് വഖഫ് ട്രിബ്യൂണല്‍ അംഗങ്ങളായി നിയമിക്കപ്പെട്ടവര്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ എതിര്‍ചേരിയില്‍ പ്രവര്‍ത്തിക്കുന്നവരും അവരുടെ പോഷക സംഘടനകളുടെ പ്രധാന ഭാരവാഹികളും നിരന്തരമായി വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തി പ്രശ്‌നങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നവരുമാകയാല്‍ പ്രസ്തുത നിയമനം പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സമസ്ത നേതാക്കള്‍ ആവശ്യപ്പെട്ടു.
9808 മദ്‌റസകള്‍, ഏഴായിരത്തോളം മഹല്ലുകള്‍, മറ്റു നിരവധി സ്ഥാപനങ്ങള്‍ എന്നിവക്ക് നേതൃത്വം നല്‍കിവരുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേരളത്തിലെ ഏറ്റവും വലിയ പണ്ഡിത സഭയാണ്. മുസ്‌ലിം സമുദായത്തിലെ മഹാഭൂരിപക്ഷവും ഈ പണ്ഡിതസഭയെ അംഗീകരിച്ച് ജീവിക്കുന്നവരാണ്. എന്നിരിക്കെ, മുസ്‌ലിം സമുദായത്തിലെ ഒരു ചെറിയ ന്യൂനപക്ഷ വിഭാഗത്തെ മാത്രം പ്രതിനിധീകരിക്കുകയും സമസ്തയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യുന്ന വിഭാഗത്തിന്റെ പ്രതിനിധികളെ മാത്രം വഖഫ് ട്രിബ്യൂണലായി നിയമിക്കുന്ന പക്ഷം നീതി നിഷേധവും പക്ഷപാതപരമായ സമീപനവും ഉണ്ടാവുമെന്നും അത് ദൂരവ്യാപകമായ ഭവിഷ്യത്തുകള്‍ക്ക് ഇടവരുത്തുമെന്നും, ആയതിനാല്‍ പ്രസ്തുത നിയമനം പുനഃപരിശോധിക്കണമെന്നും നിഷ്പക്ഷവും നീതിപൂര്‍വ്വവുമായ തീരുമാനങ്ങള്‍ കൈകൊള്ളാന്‍ അനുയോജ്യരായ നിയമ വിദഗ്ദരെ വഖഫ് ട്രിബ്യൂണലായി നിയമിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. അനുഭാവ പൂര്‍വ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍, സമസ്ത സെക്രട്ടറി പി.പി. ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കെ. ഉമര്‍ ഫൈസി മുക്കം, സുന്നി യുവജന സംഘം സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മെമ്പര്‍ എം.സി. മായിന്‍ ഹാജി, സമസ്ത ലീഗല്‍ സെല്‍ ചെയര്‍മാന്‍ പി.എ. ജബ്ബാര്‍ ഹാജി, വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, അഡ്വ: മുഹമ്മദ് ത്വയ്യിബ് ഹുദവി എന്നിവരാണ് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തത്.

സമസ്ത: പൊതുപരീക്ഷ നാളെ തുടങ്ങും; 2,36,627 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും
ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ നടക്കുന്ന പൊതുപരീക്ഷ 28, 29 തിയ്യതികളില്‍ നടക്കും. 9808 മദ്‌റസകളില്‍ നിന്ന് 2,36,627 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് പൊതുപരീക്ഷ.
കേരളത്തിന് പുറമെ തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടക, അന്തമാന്‍, ലക്ഷദ്വീപ് പ്രദേശങ്ങളിലും, മലേഷ്യ, യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, ഖത്തര്‍, സഊദി അറേബ്യ എന്നീ വിദേശരാഷ്ട്രങ്ങളിലുമായി 6909 സെന്ററുകളാണ് പൊതുപരീക്ഷക്ക് വേണ്ടി ഒരുക്കിയിട്ടുള്ളത്.
അഞ്ചാം ക്ലാസില്‍ 57,435 ആണ്‍കുട്ടികളും, 54,856 പെണ്‍കുട്ടികളുമുള്‍പ്പെടെ 1,12,291 കുട്ടികളും, 7-ാം ക്ലാസില്‍ 42,547 ആണ്‍കുട്ടികളും, 44,366 പെണ്‍കുട്ടികളുമുള്‍പ്പെടെ 86,913 കുട്ടികളും, 10-ാം ക്ലാസില്‍ 15,573 ആണ്‍കുട്ടികളും, 17,272 പെണ്‍കുട്ടികളുമുള്‍പ്പെടെ 32,845 കുട്ടികളും, പ്ലസ്ടു ക്ലാസ്സില്‍ 2,141 ആണ്‍കുട്ടികളും, 2,437 പെണ്‍കുട്ടികളുമുള്‍പ്പെടെ 4,578 കുട്ടികളുമാണ് ഈ വര്‍ഷം പൊതുപരീക്ഷക്കിരിക്കുന്നത്.
അഞ്ചാം ക്ലാസില്‍ 67 സെന്ററുകളും, ഏഴാം ക്ലാസില്‍ 111 സെന്ററുകളും, പത്താം ക്ലാസില്‍ 121 സെന്ററുകളും, പ്ലസ്ടു ക്ലാസില്‍ 66 സെന്ററുകളും ഈ വര്‍ഷം വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13,476 കുട്ടികളും വര്‍ദ്ധിച്ചിട്ടുണ്ട്.
പരീക്ഷാ മേല്‍നോട്ടത്തിന് 137 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ സൂപ്രണ്ടുമാരെയും 9441 സൂപ്രവൈസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. സ്‌കൂള്‍വര്‍ഷ സിലബസ് പ്രകാരം പ്രവര്‍ത്തിക്കുന്ന മദ്‌റസകളില്‍ മാര്‍ച്ച് 31, ഏപ്രില്‍ 1 തിയ്യതികളിലായിരുന്നു പൊതുപരീക്ഷ.
പരീക്ഷാ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട സൂപ്രണ്ടുമാര്‍ക്കുള്ള പരിശീലനം സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ അദ്ധ്യക്ഷനായി. കെ.പി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, കെ.സി. അഹ്മദ് കുട്ടി മൗലവി, കെ.എച്ച്. കോട്ടപ്പുഴ പ്രസംഗിച്ചു.
ചേളാരി: ഏപ്രില്‍ 28, 29 തിയ്യതികളില്‍ നടക്കുന്ന പൊതുപരീക്ഷയുടെ ചോദ്യപേപ്പര്‍ വിതരണവും സൂപ്രവൈസര്‍മാര്‍ക്കുള്ള പരിശീലനവും ഇന്ന് (വെള്ളിയാഴ്ച) വൈകുന്നേരം 3 മണിക്ക് അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വെച്ച് നടക്കും. പൊതുപരീക്ഷക്ക് നിയോഗിക്കപ്പെട്ട സൂപ്രവൈസര്‍മാര്‍ കൃത്യസമയത്ത് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എത്തണമെന്നും, പരീക്ഷ നടത്തിപ്പിന് വേണ്ട എല്ലാ സൗകര്യങ്ങളും മദ്‌റസ കമ്മിറ്റി ഭാരവാഹികള്‍ ചെയ്തുകൊടുക്കണമെന്നും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാബോര്‍ഡ് ചെയര്‍മാന്‍ എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ അറിയിച്ചു.
ഫോട്ടോ അടിക്കുറിപ്പ്: സമസ്ത പൊതുപരീക്ഷാ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട സൂപ്രണ്ടുമാര്‍ക്കുള്ള പരിശീലനം സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു.

ചോദ്യപേപ്പര്‍ വിതരണം ഇന്ന്

ദാറുല്‍ഹുദാ സെക്കന്‍ററിയിലേക്ക് മെയ് 5 മുതല്‍ അപേക്ഷിക്കാം
ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയിലെയും ഇതര യു.ജി കോളേജുകളിലേയും സെക്കന്‍ററി ഒന്നാം വര്‍ഷത്തിലേക്ക് മെയ് 5 മുതല്‍ അപേക്ഷിക്കാം.
സമസ്തയുടെ അഞ്ചാം ക്ലാസ് പൊതുപരീക്ഷ പാസ്സായവരോ ഈ വര്‍ഷത്തെ പൊതുപരീക്ഷയില്‍ വിജയം പ്രതീക്ഷിക്കുന്നവരോ ആയ, ജൂണ്‍ 5 ന് പതിനൊന്നര വയസ്സ് കവിയാത്ത ആണ്‍കുട്ടികള്‍ക്കാണ് സെക്കന്‍ററിയിലേക്ക് അപേക്ഷിക്കാന്‍ അവസരം.
സമസ്തയുടെ ഏഴാം ക്ലാസ് പാസായവരും ജൂണ്‍ 5 ന് പതിമൂന്നര വയസ്സ് കവിയാത്തവരുമായ പെണ്‍കുട്ടികള്‍ക്ക് ദാറുല്‍ഹുദായുടെ ഫാഥിമാ സഹ്‌റാ ഇസ്‌ലാമിക് വനിതാ കോളേജിലേക്കും മദ്‌റസാ മൂന്നാം ക്ലാസ് പാസായ ജൂണ്‍ 5 ന് ഒമ്പത് വയസ്സ് കവിയാത്ത ആണ്‍കുട്ടികള്‍ക്ക് വാഴ്‌സിറ്റിക്കു കീഴിലുള്ള മമ്പുറം സയ്യിദ് അലവി മൌലദ്ദവീല ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജിലേക്കും അപേക്ഷിക്കാം.
മൊറോക്കോ ആസ്ഥാനമായുള്ള ഫെഡറേഷന്‍ ഓഫ് ദ യൂനിവേഴ്‌സിറ്റീസ് ഓഫ് ദ ഇസ് ലാമിക് വേള്‍ഡിലും ഈജിപ്ത് ആസ്ഥാനമായ ലീഗ് ഓഫ് ദ ഇസ് ലാമിക് യൂനിവേഴ്‌സിറ്റീസിലും അംഗത്വമുള്ള ദാറുല്‍ഹുദാക്ക് കേരളത്തില്‍ 22 യു.ജി കോളേജുകളും കേരളത്തിനു പുറത്ത് കര്‍ണാടക, സീമാന്ധ്ര, ആസാം, വെസ്റ്റ് ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ഓഫ് കാമ്പസുകളും കര്‍ണാടകയിലെ മാടന്നൂര്‍, കാശിപട്ണ, മഹാരാഷ്ട്രയിലെ ഭീവണ്ടി എന്നിവിടങ്ങളില്‍ യു.ജി കോളേജുകളുമുണ്ട്.
മുഴുവന്‍ അപേക്ഷകളും വാഴ്‌സിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റി (www.dhiu.in)ലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദ വിവരങ്ങള്‍ക്ക് 04942463155, 2464502, 460575 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
- Darul Huda Islamic University
- Darul Huda Islamic University
'ആസക്തിക്കെതിരെ ആത്മ സമരം' SKSSF റമളാന്‍ കാമ്പയിന്‍
കോഴിക്കോട്: വിപുലമായ ആതമ സംസ്‌കരണ പദ്ധതികളും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുമായി എസ് കെ എസ് എസ് എഫ് സംസ്ഥാന
വ്യാപകമായി റമളാന്‍ കാമ്പയിന്‍ നടത്തും. 'ആസക്തിക്കെതിരെ ആത്മ സമരം' എന്ന പ്രമേയവുമായി നടത്തുന്ന കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങല്‍ കൈപറ്റയില്‍ മെയ് 10 ന് നടക്കും. ഖുര്‍ആന്‍, ഹദീസ് പഠനത്തിന് റമളാന്‍ കാലയളവില്‍ ശാഖാ തലങ്ങളില്‍ വിപുലമായ പദ്ധതികള്‍ക്ക് രൂപം നല്‍കി. ക്ലസ്റ്റര്‍ തലങ്ങളില്‍ സക്കാത്ത് സെമിനാറുകള്‍ സംഘടിപ്പിക്കും. ജില്ലാ മേഖല തലങ്ങളില്‍ ഇഫ്ത്വാര്‍ മീറ്റുകള്‍, നിര്‍ധന കടുംബങ്ങള്‍ക്ക് കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സിലുമായി സഹകരിച്ച് ഇഫ്ത്വാര്‍ ക്വിറ്റ് വിതരണം, നിര്‍ധനരായ മതാധ്യാപകര്‍ക്ക് പെരുന്നാള്‍ പുടവ വിതരണം, നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണം തുടങ്ങിയവ വിപുലമായി സംസ്ഥാന തലത്തില്‍ നടത്തും. കാമ്പസ് വിംഗിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്വിസ്സ് മത്സരവും സര്‍ഗലയയുടെ ആഭിമുഖ്യത്തില്‍ മേഖല ജില്ല സംസ്ഥാനതലത്തില്‍ ഖുര്‍ആന്‍ പാരായണ മത്സരവും സംഘടിപ്പിക്കും. ആഷിഖ് കുഴിപ്പുറം കണ്‍വീനറും സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍, അഹ്മദ് ഫൈസി കക്കാട് എന്നിവര്‍ അംഗങ്ങളായി കാമ്പയിന്‍ നടത്തിപ്പിന് ഉപസമിതി രൂപീകരിച്ചു.
- SKSSF STATE COMMITTEE
- SKSSF STATE COMMITTEE
എസ് വൈ എസ് മാറഞ്ചേരി പഞ്ചായത്ത് പ്രവർത്തക സംഗമം സംഘടിപ്പിച്ചു
പൊന്നാനി: എസ് വൈ എസ് മാറഞ്ചേരി പഞ്ചായത്ത് പ്രവർത്തക സംഗമം
പുറങ്ങ് ഇർശാദുൽ ഇസ്ലാം മദ്റസയിൽ അബ്ദുൽ ജലീൽ റഹ് മാനി ഉദ്ഘാടനം ചെയ്തു. പുറങ്ങ് അബ്ദുല്ല മുസ്ലിയാർ അധ്യക്ഷത വഹിച്ചു. പ്രവർത്തകന്റെ ബാധ്യതകളെക്കുറിച്ച് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ ക്ലാസെടുത്തു. വി. കെ മുഹമ്മദ് മുസ്ലിയാർ, ഉമർദാരിമി, കുഞ്ഞിമുഹമ്മദ് മുസ്ലിയാർ, ശഹീർ അൻവരി പുറങ്ങ്, റസാഖ് എ എം നഗർ, ബാവ കാഞ്ഞിരമുക്ക്, ബാസിത്ത് പുറങ്ങ്, ശമീം, ജാസിർ, ഉസ്മാൻ, സിറാജുദ്ധീൻ വാഫി പ്രസംഗിച്ചു.
ഫോട്ടോ: മാറഞ്ചേരി പഞ്ചായത്ത് എസ് വൈ എസ് പ്രവർത്തക സംഗമത്തിൽ അബ്ദുസമദ് പൂക്കോട്ടൂർ പ്രസംഗിക്കുന്നു.
- CK Rafeeq
ഫോട്ടോ: മാറഞ്ചേരി പഞ്ചായത്ത് എസ് വൈ എസ് പ്രവർത്തക സംഗമത്തിൽ അബ്ദുസമദ് പൂക്കോട്ടൂർ പ്രസംഗിക്കുന്നു.
- CK Rafeeq
SKSSF പ്രവാസികൾക്ക് മാർഗ നിർദേശ ക്യാമ്പ് സംഘടിപ്പിക്കും
കോഴിക്കോട്: വിദേശ രാജ്യങ്ങളിൽ നിന്നും തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികൾക്ക് എസ് കെ എസ് എസ് എഫ് പ്രവാസി വിംഗ് മാർഗ നിർദ്ദേശ ക്യാമ്പ് സംഘടിപ്പിക്കും. പ്രവാസികളുടെ പുനരധിവാസം, വിവിധ തൊഴിൽ സംരംഭങ്ങൾ, സർക്കാർ, സർക്കാറേതര ക്ഷേമ പദ്ധതികൾ ക്യാമ്പിൽ പരിചയപ്പെടുത്തും. പങ്കെടുക്കാൻ താത്പര്യമുള്ളവർ പേര്, വിലാസം, ഫോൺ നമ്പർ എന്നിവ 9895757751 എന്ന നമ്പറിൽ ഏപ്രിൽ 30ന് മുമ്പ് വാട്ട്സ്ആപ്പ് ചെയ്യണമെന്ന് കൺവീനർ പി. എം റഫീഖ് അഹ്മദ് അറിയിച്ചു.
- https://www.facebook.com/SKSSFStateCommittee/posts/2060368664221456
- https://www.facebook.com/SKSSFStateCommittee/posts/2060368664221456
നീറ്റ് ഡ്രസ് കോഡ് 2018; മതവസ്ത്രങ്ങൾ വിലക്കില്ലെന്ന് SKSSF
ഈ നിർദ്ദേശം എല്ലാ പരീക്ഷ സെന്റർ അധികൃതരും കർശനമായി പാലിക്കണമെന്നും, പ്രത്യേക വസ്ത്രം ധരിക്കേണ്ട വിദ്യാർത്ഥികൾ പരീക്ഷ ദിവസം 8. 30 ന് മുൻപായി തന്നെ പരീക്ഷാ സെന്ററിൽ എത്താൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും എസ്. കെ. എസ്. എസ്. എഫ് ക്യാമ്പസ് വിംഗ് അറിയിച്ചു. സുരക്ഷ ക്രമീകരണങ്ങളോട് വിയോജിപ്പില്ലെന്നും, എന്നാൽ പരിശോധനയുടെ പേരിൽ വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കരുതെന്നും ക്യാമ്പസ് വിംഗ് പ്രസ്താവിച്ചു.
- https://www.facebook.com/SKSSFStateCommittee/posts/2057938187797837
ഡോ. കഫീല്‍ ഖാന്‍; എസ് കെ എസ് എസ് എഫ് ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി
കോഴിക്കോട്: ഉത്തര്‍പ്രദേശിലെ ഖോരക്പൂരില്‍ ആതുരസേവന രംഗത്ത് ത്യാഗപൂര്‍ണമായ സേവനം കാഴ്ചവെച്ച ഡോ. കഫീല്‍ഖാനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച സംഭവത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ ജയിലില്‍ കഴിയുകയാണ് ഡോ. കഫീല്‍ ഖാന്‍. ബാബാ റാഘവ് ദാസ് ആശുപത്രിയില്‍ എഴുപത് കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച സംഭവത്തിലാണ് കഫീല്‍ഖാനെ കുറ്റക്കാരനെന്ന് മുദ്രകുത്തി അധികൃതര്‍ ജയിലിലടച്ചത്. ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ പിടയുന്നത് കണ്ടപ്പോള്‍ പുറത്തുനിന്നും ഉടനടി ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച് മരണസംഖ്യ കുറച്ച ഡോക്ടര്‍ കഫീല്‍ ഖാന്‍ എട്ട് മാസമായി ഇപ്പോള്‍ ജയിലിലാണ്. ജീവന്‍ രക്ഷിച്ച് ഹീറോ ആകാന്‍ ശ്രമിച്ചെന്ന കുറ്റത്തിന് യോഗി ആദിത്യനാഥും കൂട്ടരും ചേര്‍ന്ന് ജയിലിലടച്ച ഡോ. കഫീല്‍ ഖാന്റെ മോചനത്തിന് അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് തങ്ങള്‍ പരാതിയില്‍ പറഞ്ഞു.
- SKSSF STATE COMMITTEE
- SKSSF STATE COMMITTEE
12 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം; സമസ്ത മദ്‌റസകളുടെ എണ്ണം 9808 ആയി
കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി 12 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9808 ആയി.
അല്‍അമീന്‍ മദ്‌റസ - സാഗര, (ശിമോഖ), ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ - പുരുഷാരകട്ടെ (ദക്ഷിണ കന്നഡ), നൂറുല്‍ ഹുദാ മദ്‌റസ - അണിയാരം (കണ്ണൂര്‍), മദ്‌റസത്തുല്‍ ഇഖ്‌റ - കുറുമ്പൊയില്‍ (കോഴിക്കോട്), ദാറുസ്സലാം ബ്രാഞ്ച് മദ്‌റസ - അത്താണിപീടിക, ദാറുസ്സലാം ബ്രാഞ്ച് മദ്‌റസ - പള്ളിത്താഴം (പാലക്കാട്), ഇര്‍ശാദുസ്വിബ്‌യാന്‍ മദ്‌റസ - എടക്കുളം സൗത്ത്, ഇഖ്‌റ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മദ്‌റസ - വളാഞ്ചേരി, മിസ്ബാഹുല്‍ ഹുദാ മദ്‌റസ - ജൂബിലി റോഡ് പെലക്കാട് (മലപ്പുറം), ഹിദായത്തുല്‍ ഇസ്‌ലാം സ്‌കൂള്‍ മദ്‌റസ - കണ്ടന്തറ, മദ്‌റസത്തുല്‍ ഹുദാ - ചെത്തിക്കോട്, മദ്‌റസത്തുല്‍ അഫ്‌നാന്‍ - തങ്ങള്‍ നഗര്‍ (എറണാകുളം) എന്നീ മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്. പ്രസിഡന്റ് പി. കെ. പി. അബ്ദുസ്സലാം മുസ്‌ലിയാര്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം. ടി. അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സി. കെ. എം. സ്വാദിഖ് മുസ്‌ലിയാര്‍, പി. പി. ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്, എം. എ. ഖാസിം മുസ്‌ലിയാര്‍, കെ. ടി. ഹംസ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, എം. എം. മുഹ്‌യദ്ദീന്‍ മൗലവി, ഡോ. എന്‍. എ. എം. അബ്ദുല്‍ഖാദിര്‍, ടി. കെ. പരീക്കുട്ടി ഹാജി, എം. സി. മായിന്‍ ഹാജി, എം. പി. എം. ഹസ്സന്‍ ശരീഫ് കുരിക്കള്‍, കെ. എം. അബ്ദുല്ല മാസ്റ്റര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, പി. എ. ജബ്ബാര്‍ ഹാജി, പിണങ്ങോട് അബൂബക്കര്‍ പ്രസംഗിച്ചു. മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.

SKJMCC 60-ാം വാര്‍ഷികം പ്രഖ്യാപന സമ്മേളനത്തില്‍ നിന്ന്
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ 60-ാം വാര്‍ഷികം പ്രഖ്യാപന സമ്മേളനം കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുലൈലി ഉദ്ഘാടനം ചെയ്യുന്നു.
- Mahboob Maliyakkal
- Mahboob Maliyakkal
കുവൈത്ത് നാഷണൽ സർഗലയം; ഫഹാഹീൽ ചാമ്പ്യന്മാര്‍
അബ്ബാസിയ: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ സംഘടിപ്പിച്ച കുവൈത്ത് നാഷണൽ സർഗലയം സമാപിച്ചു. അബ്ബാസിയ്യ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇസ്ലാമിക് കൗൺസിലിന്റെ വിവിധ മേഖലാ ടീമുകൾ തമ്മിൽ മാറ്റുരച്ചതിൽ 173 പോയിന്റുമായി ഫഹാഹീൽ മേഖലാ ടീം ചാമ്പ്യന്മാരായി, 140 പോയിന്റുമായി ഫർവാനിയ ടീം രണ്ടാം സ്ഥാനവും 110 പോയിന്റുമായി അബ്ബാസിയ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ജൂനിയർ, സീനിയർ, ജനറൽ, ഹിദായ എന്നീ നാല് വിഭാഗങ്ങളിലായി അമ്പതിൽ പരം മത്സരയിനങ്ങൾ നാല് വേദികളിലായാണ് നടന്നത്. ഖിറാഅത്ത്, ഹിഫ്ള്, ബാങ്ക്, വഅള്, മലയാള ഗാനം, അറബി ഗാനം, പടപ്പാട്ട്, ഭക്തി ഗാനം, ക്വിസ്, പ്രബന്ധം, അനൗൺസ്മെൻറ്, ചിത്ര രചന, അറബി മലയാളം ഇംഗ്ലീഷ് ഉറുദു പ്രസംഗങ്ങൾ, ട്രാൻസ്ലേഷൻ, പോസ്റ്റർ ഡിസൈനിങ്, ദഫ് പ്രദർശനം, ബുർദാലാപനം തുടങ്ങി വിവിധ കലാ വിഭാഗങ്ങളിൽ കഴിവ് തെളിയിക്കുന്നതായിരുന്ന പ്രകടനമായിരുന്നു. സഹദ് ഫർവാനിയ (ജൂനിയർ), മുഹമ്മദ് ബിൻ ഫാറൂഖ് മാവിലാടം ഫഹാഹീൽ (സീനിയർ), ഇസ്മായിൽ വള്ളിയോത്ത് അബ്ബാസിയ(ജനറൽ), അമീൻ മുസ്‌ലിയാർ ഫഹാഹീൽ(ഹിദായ) എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി. വിജയികൾക്ക് ട്രോഫിയും സര്ടിഫിക്കറ്റും സമ്മാനിച്ചു.
ഇസ്ലാമിക് കൗൺസിൽ മെമ്പർഷിപ് കാമ്പയിനിലൂടെ ഏറ്റവും കൂടുതൽ മെമ്പര്മാരെ ചേർത്ത മേഖലക്കും (ഫഹാഹീൽ), യൂനിറ്റിനുമുള്ള (അബു ഹലീഫ) ട്രോഫിയും വേദിയിൽ വിതരണം ചെയ്തു. ഇസ്ലാമിക് കൗൺസിൽ നേതാക്കളായ ശംസുദ്ധീൻ ഫൈസി, ഉസ്മാൻ ദാരിമി, അബ്ദുൽ ഗഫൂർ ഫൈസി, ഇസ്മായിൽ ഹുദവി, മുഹമ്മദലി ഫൈസി, മുസ്തഫ ദാരിമി, മുഹമ്മദലി പുതുപ്പറമ്പ്, ഇല്യാസ് മൗലവി, ഇഖ്‌ബാൽ ഫൈസി, നാസർ കോഡൂർ, ആബിദ് ഫൈസി, കരീം ഫൈസി, ഹക്കീം മൗലവി, E. S. അബ്ദുറഹിമാൻ ഹാജി, കുഞ്ഞഹമ്മദ് കുട്ടി ഫൈസി, അബ്ദുല്ലത്തീഫ് എടയൂർ, ഇഖ്‌ബാൽ മാവിലാടം തുടങ്ങിയവരും സ്വാഗത സംഘം ഭാരവാഹികളായ ശിഹാബ് മാസ്റ്റർ, ഇസ്മായിൽ വെള്ളിയോത്ത്, ആദിൽ മംഗഫ്, അബ്ദു കുന്നുംപുറം, സലാം പെരുവള്ളൂർ, ഫൈസൽ ചാനെത്, ഫാസിൽ കരുവാരക്കുണ്ട്, അഷ്‌റഫ് ദാരിമി, മനാഫ് മൗലവി, ശറഫുദ്ധീൻ കുഴിപ്പുറം നേതൃത്വം നൽകി.
Photo caption: ഇസ്ലാമിക് കൗൺസിൽ സംഘടിപ്പിച്ച കുവൈത്ത് നാഷണൽ സർഗലയത്തിൽ ചാമ്പ്യന്മാരായ ഫഹാഹീൽ മേഖലക്കുള്ള ട്രോഫി സമ്മാനിക്കുന്നു.

ഇന്ത്യയെ ഇനിയും വിഭജിക്കരുത്; SKSSF രാജ്യ രക്ഷാ സദസ്സുകൾ 10 കേന്ദ്രങ്ങളിൽ
തിരൂർ: സംഘ് പരിവാർ ഭീകരക്കെതിരെ "ഇന്ത്യയെ ഇനിയും വിഭജിക്കരുത് " എന്ന പ്രമേയത്തിൽ മെയ് 2 മുതൽ 11 വരെ ജില്ലയിലെ 10 കേന്ദ്രങ്ങളിൽ എസ്. കെ. എസ്. എസ്. എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മറ്റി രാജ്യ രക്ഷാ സദസ്സുകൾ സംഘടിപ്പിക്കും.
രാഷ്ട്രീയ- സാമൂഹിക മേഖലയിലെ പ്രമുഖർ ഓരോ കേന്ദ്രങ്ങളിലും പരിപാടി ഉദ്ഘാടനം ചെയ്യും.
വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ ഓരോ സദസ്സുകളിലും സംവദിക്കും.
തീവ്ര നിലപാടുകളിലൂടെ സംസ്ഥാനത്ത് വർഗീയ കലാപങ്ങൾ സൃഷ്ടിക്കാനുള്ള സംഘ് പരിവാർ അജണ്ടകൾ പൊതു സമൂഹത്തിൽ തുറന്ന് കാണിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യാപകമായി എസ് കെ എസ് എസ് എഫ് നടത്തുന്ന ബഹുജന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് രാജ്യ രക്ഷാ സദസ്സുകൾ സംഘടിപ്പിക്കുന്നത്.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീൻ ഹസനി തങ്ങൾ അധ്യക്ഷത വഹിച്ചു. സയ്യിദ് റഷീദ് അലി തങ്ങൾ പാണ്ടിമുറ്റം, സയ്യിദ് ശാക്കിർ തങ്ങൾ വെട്ടിച്ചിറ
ശാഫി മാസ്റ്റർ ആട്ടീരി, മുഹമ്മദലി പുളിക്കൽ, ശംസുദ്ദീൻ ഫൈസി കുണ്ടൂർ ശാക്കിർ ഫൈസി കാളാട്, മൊയ്തീൻ കുട്ടി മൗലവി കരേക്കാട്, ജലീൽ വേങ്ങര, മുഹമ്മദ് കുട്ടി കുന്നുംപുറം പ്രസംഗിച്ചു.
- CK Rafeeq
- CK Rafeeq
സംഘ് പരിവാറിന് വേണ്ടി പ്രതിഷേധം നടത്തുന്നവരെ ഒറ്റപ്പെടുത്തുക: SKSSF
കോഴിക്കോട്: ജമ്മുവിലെ പെൺകുട്ടിക്കെതിരെ നടന്ന നിഷ്ഠൂരമായ കൊലപാതകത്തെ തുടർന്ന് രാജ്യത്ത് ഉയർന്ന് വരുന്ന പ്രതിഷേധങ്ങളെ വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നവരെ കരുതിയിരിക്കണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സംഘ് പരിവാർ അക്രമികൾക്ക് തെരുവിലിറങ്ങാൻ അവസരം നൽകുന്ന പ്രകോപന ശൈലിയിൽ നിന്ന് സമുദായത്തിന്റെ ലേബലിൽ വരുന്ന തീവ്ര സംഘടനകൾ പിൻമാറണം. സംഘ് പരിവാറിനെതിരെ ബഹുജനങ്ങൾ ഒരുമിക്കുമ്പോൾ അവർക്കിടയിൽ ശൈഥില്യമുണ്ടാക്കുവാനാണ് ഇത്തരക്കാർ ശ്രമിക്കുന്നത്. സമൂഹ്യ മാധ്യമങ്ങളും മറ്റും മറയാക്കി സംഘ് പരിവാറിന് വേണ്ടി പ്രകോപിതരായ ആൾക്കൂട്ടത്തെ ഇവർ തെരുവിലിറക്കുകയാണ്. സമുദായ സൗഹാർദം തകർത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന ഇത്തരം സംഘങ്ങൾക്ക് സാമൂഹ്യ ബഹിഷ്കരണം ഏർപ്പെടുത്തണമെന്ന് യോഗം അഭിപ്രായപ്പെട്ടു. 'ഇന്ത്യയെ ഇനിയും വിഭജിക്കരുത് ' എന്ന മുദ്രാവാക്യമുയർത്തി മെയ് ഒന്ന് മുതൽ പത്ത് വരെ ദശദിന ബോധവത്കരണം നടത്തും. സംസ്ഥാന വ്യാപകമായി തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ രാജ്യരക്ഷാ സദസ്സുകൾ സംഘടിപ്പിക്കും.
- https://www.facebook.com/SKSSFStateCommittee/posts/2057906574467665
- https://www.facebook.com/SKSSFStateCommittee/posts/2057906574467665
ബറാഅത്ത് രാവ് ഏപ്രില്‍ 30 തിങ്കളാഴ്ച്ച
കോഴിക്കോട്: ശഅ്ബാന്‍ മാസപ്പിറവി ദര്‍ശനവുമായി ബന്ധപ്പെട്ട് ഖാസിമാരായ ഞങ്ങളുടെ അന്വേഷണത്തില്‍ യാതൊരുവിവരവും ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ ശഅ്ബാന്‍ ഒന്ന് ഏപ്രില്‍ 18 ബുധനാഴ്ച്ചയാണെന്ന് നേരെത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് ഏപ്രില്‍ 16ന് തിങ്കളാഴ്ച്ച പൊന്നാനിയില്‍ മാസപ്പിറവി കണ്ടിരുന്നുവെന്ന വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ശഅ്ബാന്‍ ഒന്ന് ഏപ്രില്‍ 17 ചൊവ്വാഴ്ച്ചയും ബറാഅത്ത് രാവ് ഏപ്രില്‍ 30 തിങ്കളാഴ്ച്ച രാത്രിയും ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.
- QUAZI OF CALICUT
- QUAZI OF CALICUT
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഡയമണ്ട് ജൂബിലി; പ്രഖ്യാപന സമ്മേളനം കോഴിക്കോട്ട്
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന വിവിധ പദ്ധതികളുടെ പ്രഖ്യാപനവും ഉദ്ഘാടന സമ്മേളനവും 23 നു തിങ്കളാഴ്ച രാവിലെ 11 മണിക്ക് കോഴിക്കോട് ടൗണ്‍ ഹാളില്‍ വെച്ച് നടക്കും. സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ പാണക്കാട്, പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, സി. കെ. എം. സ്വാദിഖ് മുസ്‌ലിയാര്‍, പി. കെ. പി. അബ്ദുസ്സലാം മുസ്‌ലിയാര്‍, എം. കെ. രാഘവന്‍ എം. പി, എം. കെ. മുനീര്‍ എം. എല്‍. എ. , എം. ടി. അബ്ദുല്ല മുസ്‌ലിയാര്‍, ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട്, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സംസാരിക്കും. സമസ്ത മുശാവറ അംഗങ്ങള്‍, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ്, സുന്നി യുവജനസംഘം, മഹല്ല് ഫെഡറേഷന്‍, മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ്. കെ. എസ്. എസ്. എഫ്, എസ്. ബി. വി. , ജംഇയ്യത്തുല്‍ മുദര്‍രിസീന്‍, ജംഇയ്യത്തുല്‍ മുഫത്തിശീന്‍, ജംഇയ്യത്തുല്‍ ഖുത്വബാഅ്, സുന്നി എംപ്ലോയീസ് അസോസിയേഷന്‍, അസ്മി തുടങ്ങിയ സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുക്കും.
- Samastha Kerala Jam-iyyathul Muallimeen
- Samastha Kerala Jam-iyyathul Muallimeen
ബറാഅത്ത് രാവ് മെയ് 1 ചൊവ്വാഴ്ച്ച
കോഴിക്കോട്: മാസപ്പിറവി കാണാത്തതിന്റെ അടിസ്ഥാനത്തില്‍ റജബ് 30 പൂര്‍ത്തീകരിച്ച് ഏപ്രില്‍ 18 ബുധനാഴ്ച്ച ശഅ്ബാന്‍ ഒന്നാണെന്നും അതനുസരിച്ച് മെയ് 1 ചൊവ്വാഴ്ച്ച അസ്തമിച്ച രാത്രി ബറാഅത്ത് രാവായിരിക്കുമെന്നും ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.
- QUAZI OF CALICUT
- QUAZI OF CALICUT
മണ്‍മറഞ്ഞ മഹാന്മാരെ വിസ്മരിക്കരുത്: അബ്ദുസ്സമദ് സമദാനി
തൃശൂര്‍: രാജ്യത്തിനും സമുദായത്തിനും വേണ്ടി ഒരു പുരുഷായുസ്സ് മുഴുവന്‍ ഉഴിച്ച് വെച്ച മഹാന്മാരായ നേതാക്കളെ മറന്ന് പോകുന്നത് ഏറെ ദുഖകരമാണന്ന് എം പി അബ്ദുസ്സമദ് സമദാനി പറഞ്ഞു. അത്തരം പ്രവണത ഇന്ന് വ്യാപകമായി കൊണ്ടിരിക്കുകയാണ്. അവരെ ഓര്‍ക്കുന്നതിലൂടെയും അവരുടെ മാതൃകകള്‍ പുതുതലമുറ പകര്‍ത്തുന്നതിലൂടെയും മാത്രമേ ലോകജനതയുടെ നിലനില്‍പ്പ് തന്നെ സാധ്യമാകുകയുള്ളൂ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മറ്റി സഘടിപ്പിച്ച നാട്ടിക ഉസ്താദ് അനുസ്മരണവും ദുആ സമ്മേളനവും ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്രമമില്ലാത്ത പോരാളിയായിരുന്നു നാട്ടിക ഉസ്താദ്. പോരാട്ടത്തിന്റെ മധ്യത്തിലാണ് അദ്ദേഹം നമ്മോട് വിട പറഞ്ഞത്. മധുരിക്കുന്ന നര്‍മ്മത്തിലൂടെ വിഷയത്തെ അവതരിപ്പിക്കാനും അനുവാചകരുടെ മനസ്സിലേക്ക് അവ സന്നിവേശിപ്പിക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു. ശരീഅത്ത് സംരക്ഷണത്തിന് വേണ്ടയുള്ള അക്ഷീണമായ പോരാട്ടമായിരുന്നു നാട്ടിക ഉസ്താദിന്റെ പ്രസക്തിയെ പൂര്‍ണ്ണമായും സമുദായത്തെ ബോധ്യപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥമായ പരിശ്രമം മൂലം ശരീഅത്തിന്റെ ശത്രുക്കള്‍ മാളത്തില്‍ ഒൡക്കുന്ന കാഴ്ചയാണ് നാം കണ്ടത്. ചാട്ടുളി പോലുള്ള അദ്ദേഹത്തിന്റെ വാഗ്‌ധോരണി സമുദായത്തിന് ഏറെ മുതല്‍ക്കൂട്ടായിരുന്നുവെന്നും നേരെത്തെയുള്ള അദ്ദേഹത്തിന്റെ വിടവാങ്ങള്‍ സമുദായത്തിന് ഏറെ നഷ്ടമുണ്ടാക്കിയെന്നും സമദാനി പറഞ്ഞു. അനുസ്മരണത്തോടനുബന്ധിച്ച് ത്വലബാ വിംഗ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ആദര്‍ശ പ്രസംഗ മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവര്‍ക്കുളള ട്രോഫി അബ്ദുസ്സമദ് സമദാനി സമ്മാനിച്ചു.
എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് മെഹ്‌റൂഫ് വാഫി അദ്ധ്യക്ഷത വഹിച്ചു. എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ബഷീര്‍ ഫൈസി ദേശമംഗലം മുഖ്യപ്രഭാഷണം നടത്തി. എസ് എം എഫ് ജില്ലാ വൈസ് പ്രസിഡന്റ് ടി എസ് മമ്മി സാഹിബ്, എസ് എം എഫ് ജില്ലാ സെക്രട്ടറി ഹംസ ബിന്‍ ജമാല്‍ റംലി, മദ്രസ്സാ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ത്രീസ്റ്റാര്‍ കുഞ്ഞിമുഹമ്മദ് ഹാജി, ജംഇയ്യത്തുല്‍ ഖുത്വബാഅ ജില്ലാ സെക്രട്ടറി ഇസ്മായീല്‍ റഹ്മാനി, സിദ്ധീഖ് ബദ്‌രി, ഷെഹീര്‍ ദേശമംഗലം, സിദ്ദീഖ് ഫൈസി മങ്കര, ഷാഹുല്‍ പഴുന്നാന, തുടങ്ങിയവര്‍ സംസാരിച്ചു. എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടറി അഡ്വ: ഹാഫിള് അബൂബക്കര്‍ സിദ്ധീഖ് സ്വാഗതവും ജോയിന്റെ സെക്രട്ടറി അംജദ് ഖാന്‍ നന്ദിയും പറഞ്ഞു.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

കാശ്മീര്‍ ബാലികയുടെ കൊലപാതകം, ഫാസിസത്തിന്റെ ക്രൂരമുഖം വെളിവാകുന്നു: നാസര്‍ ഫൈസി കൂടത്തായി
കോഴിക്കോട്: ജനാതിപത്യ ഇന്ത്യക്ക് തന്നെ അപമാനവും രാജ്യത്തിന്റെ മതേതര മുഖത്തിന് വെല്ലുവിളിയുമായ കാശ്മീരില്‍ കൊല ചെയ്യപെട്ട പിഞ്ചു ബാലികയുടെ കൊലപാതകത്തിലൂടെ ഇന്ത്യയിലെ ഫാസിസത്തിന്റെ ക്രൂര മുഖമാണ് വെളിവാകുന്നതെന്നും ഭരണകൂടം ഇത്തരം ക്രൂര കൃത്യങ്ങള്‍ക്ക് നേരെ മൗനം പാലിക്കുന്നത് ദു:ഖകരമാണന്നും സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി അഭിപ്രായപെട്ടു. എസ്. കെ. എസ്. ബി. വി സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാര്‍ത്ഥന കൊണ്ട് ഇത്തരം ക്രൂര കൃത്യങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. എസ്. കെ. ജെ. എം. സി. സി സംസ്ഥാന വൈസ്. പ്രസിഡണ്ട് കെ. കെ ഇബ്രാഹിം മുസ്ലിയാര്‍ അദ്ധ്യക്ഷനായി. അസൈനാര്‍ ഫൈസി ഫറോഖ്, ഒ. പി അഷ്റഫ്, അഫ്‌സല്‍ രാമന്തളി, ഫുഹാദ് വെള്ളിമാട്കുന്ന്, സ്വദഖത്തുള്ള തങ്ങള്‍ അരിമ്പ്ര, മുഹ്‌സിന്‍ ഓമശ്ശേരി, സ്വാലിഹ് അസ്ഹരി, എ. ടി മുഹമ്മദ് മാസ്റ്റര്‍, സലിം, ഫര്‍ഹാന്‍ മില്ലത്ത്, അജ്‌വദ്, സഹല്‍ നല്ലളം, മുനീബ് പേരാമ്പ്ര തുടങ്ങിയവര്‍ സംസാരിച്ചു.
- Samastha Kerala Jam-iyyathul Muallimeen
- Samastha Kerala Jam-iyyathul Muallimeen
സമസ്ത: സ്‌കൂള്‍വര്‍ഷ പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു വിജയം 91.80%
ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് സ്‌കൂള്‍ വര്‍ഷ കലണ്ടര്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന മദ്‌റസകളില്‍ മാര്‍ച്ച് 31, ഏപ്രില്‍ ഒന്ന് തിയ്യതികളില്‍ നടത്തിയ പൊതുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളില്‍ രജിസ്തര്‍ ചെയ്ത 13,152 വിദ്യാര്‍ത്ഥികളില്‍ 12,847 പേര്‍ പരീക്ഷക്കിരുന്നതില്‍ 11,794പേര്‍ വിജയിച്ചു (91.80 ശതമാനം). കേരളം, കര്‍ണാടക, തമിഴ്‌നാട്, ലക്ഷ ദ്വീപ്, കുവൈത്ത്, ഖത്തര്‍, സഊദി അറേബ്യ എന്നിവിടങ്ങളിലായി 231 സെന്ററുകളിലാണ് പരീക്ഷ നടന്നത്.
അഞ്ചാം ക്ലാസില്‍ പരീക്ഷക്കിരുന്ന 6790 പേരില്‍ 5931 പേര്‍ പാസായി 87.35 ശതമാനം. 11 ടോപ് പ്ലസും, 245 ഡിസ്റ്റിംഗ്ഷനും, 1,032 ഫസ്റ്റ് ക്ലാസും, 861 സെക്കന്റ് ക്ലാസും, 3,782 തേര്‍ഡ്ക്ലാസും ലഭിച്ചു. ഏഴാം ക്ലാസില്‍ പരീക്ഷക്കിരുന്ന 4,833 പേരില്‍ 4,760 പേര്‍ വിജയിച്ചു. 98.49 ശതമാനം. 44 ടോപ് പ്ലസും, 904 ഡിസ്റ്റിംഗ്ഷനും, 1,742 ഫസ്റ്റ് ക്ലാസും, 794 സെക്കന്റ് ക്ലാസും, 1,276 തേര്‍ഡ്ക്ലാസും ലഭിച്ചു. പത്താം ക്ലാസില്‍ പരീക്ഷക്കിരുന്ന 1,195 പേരില്‍ 1,074 പേര്‍ വിജയിച്ചു. 89.87 ശതമാനം. ഒരു ടോപ് പ്ലസും, 44 ഡിസ്റ്റിംഗ്ഷനും, 161 ഫസ്റ്റ് ക്ലാസും, 154 സെക്കന്റ് ക്ലാസും, 714 തേര്‍ഡ്ക്ലാസും ലഭിച്ചു. പ്ലസ്ടു ക്ലാസില്‍ പരീക്ഷക്കിരുന്ന 29 പേരും വിജയിച്ചു. 100 ശതമാനം. 3 ഡിസ്റ്റിംഗ്ഷനും, 9 ഫസ്റ്റ് ക്ലാസും, 4 സെക്കന്റ് ക്ലാസും, 13 തേര്‍ഡ്ക്ലാസും ലഭിച്ചു.
ഈ വര്‍ഷം മുതല്‍ റാങ്കിന് പകരം എല്ലാ വിഷയങ്ങള്‍ക്കും 97 ശതമാനവും അതിന് മുകളിലും മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് 'ടോപ് പ്ലസ്' പദവിയാണ് ലഭിക്കുക. ജനറല്‍ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന മദ്‌റസകളിലെ പൊതുപരീക്ഷ ഈ മാസം 28, 29 തിയ്യതികളിലാണ് നടക്കുന്നത്. പൊതുപരീക്ഷാ ഫലവും, മാര്‍ക്ക് ലിസ്റ്റും www.samastha.info, www.result.samastha.info എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കുന്നതാണ്. പുനര്‍മൂല്യ നിര്‍ണയത്തിനുള്ള അപേക്ഷ 2018 ഏപ്രില്‍ 25 വരെ സ്വീകരിക്കുമെന്ന് പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.

കത്‌വ, ഇന്നാവോ സംഭവം: പ്രകടമായത് വര്‍ഗീയവാദികള്‍ക്കും ഭരണകൂടത്തിനുമെതിരെയുള്ള ജനരോഷം: സമസ്ത
കോഴിക്കോട്: ജമ്മുകാശ്മീരിലെ കത്‌വയില്‍ എട്ടുവയസ്സുകാരി ആസിഫ ബാനുവിനെ പീഢിപ്പിച്ച് കൊലപ്പെടുത്തിയ വര്‍ഗീയവാദികള്‍ക്കെതിരെയും അതിന്കൂട്ടുനിന്ന ഭരണ കൂടത്തോടുമുള്ള ഉയര്‍ന്ന ജനരോഷമാണ് കഴിഞ്ഞദിവസങ്ങളില്‍ രാജ്യത്ത് പ്രകടമായതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാരും പ്രസ്താവനയില്‍ പറഞ്ഞു.
കത്‌വയില്‍ എട്ടു വയസ്സുകാരി ആസിഫയുടെയും ഉത്തര്‍പ്രദേശിലെ ഇന്നാവോയില്‍ പതിനെട്ടുവയസ്സുകാരിയുടെയും പീഢനകൊലപാതകം ലോകരാജ്യങ്ങള്‍ക്കു മുമ്പില്‍ ഇന്ത്യയെ നാണം കോടുത്തിയ സംഭവങ്ങളാണ്.
എല്ലാവിധ മാനുഷിക മൂല്യങ്ങളും കാറ്റില്‍പറത്തി വര്‍ഗീയ വിധ്വംസക ശക്തികള്‍ നാട്ടില്‍ ചെയ്തുകൊണ്ടിരിക്കുന്ന തെമ്മാടിത്ത പരമ്പരയിലെ ഒടുവിലത്തെ സംഭവമാണ് ജമ്മുകാശ്മീരിലെ കത്ത്‌വയില്‍ കണ്ടത്. ഭരണാധികാരികളുടെ നിസ്സംഗതയും അക്രമകാരികളോടുള്ള മൃദുസമീപനവുമാണ് ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. ഇനിയൊരു കത്‌വയും ഇന്നാവോയും രാജ്യത്ത് ആവര്‍ത്തിച്ചുകൂടാ.
വര്‍ഗീയവാദികളെ നിലക്കുനിര്‍ത്താന്‍ അധികൃതര്‍ തയ്യാറാവണം. പ്രതികൂല സാഹചര്യം മുതലെടുത്ത് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ചില ഛിദ്രശക്തികളുടെ ശ്രമങ്ങള്‍ പൊതുജനങ്ങള്‍ തിരിച്ചറിയണമെന്നും അവര്‍ പറഞ്ഞു.

ഇരകളുടെ ജാതിയും മതവും നോക്കി നീതി നടപ്പാക്കരുത്: എസ് കെ ഐ സി ഖുര്‍ആന്‍ സംഗമം
റിയാദ്: പിഞ്ചുബാലികയെ പിച്ചിചീന്തികൊലപ്പെടുത്തിയത് പോലും ന്യായീ കരിക്കുകയും റോഡുവികസനം സ്ത്രീപീഡനം തുടങ്ങി ഏതിലും വര്‍ഗീയ തയും തിവ്രവാദവും കണ്ടെത്തുകയും ചെയ്യുന്ന പ്രവണത അപലനീയമാണെന്ന് എസ് കെ ഐസി ഖുര്‍ആന്‍ കാമ്പയിന്‍ സമാപനസംഗമം ഉണര്‍ത്തി. ചെയ്തത് എന്താണെന്ന് നോക്കാതെ ഇരകളുടെ ജാതിയും മതവും നോക്കി നീതിയും അനീതിയും വിധിക്കുന്ന നിലപാടുകക്കെതിരെ ഖുര്‍ആന്‍ സ്വീകരിച്ച നീതിയുടെ നിലപാടുകള്‍ തുടങ്ങിയവ വര്‍ത്തമാനത്തോട് പങ്കുവെക്കലാണ് ഖുര്‍ആന്‍ കാമ്പയിന്റെ ലക്ഷ്യമെന്നും സംഗമം അഭിപ്രായപ്പെട്ടു.
'ഖുര്‍ആന്‍ രക്ഷയുടെ സല്‍സരണി' യെന്ന പ്രമേയത്തില്‍ എസ് കെ ഐസി സൗദി നാഷണല്‍ തലത്തില്‍ നടത്തുന്ന ഖുര്‍ആന്‍ കാമ്പയിന്റെ റിയാദ് തല സമാപന സംഗമം അബൂബക്കര്‍ ഫൈസി ചെങ്ങമനാട് ഉല്‍ഘാടനം ചെയ്തു. ശാഫി ദാരിമി അധ്യക്ഷത വഹിച്ചു. മുനീര്‍ ഫൈസി മമ്പാട് മഖ്യപ്രഭാഷണം നിര്‍വഹിച്ചു. അലവിക്കുട്ടി ഒളവട്ടൂര്‍, അശറഫ് തങ്ങള്‍ ചെട്ടിപ്പടി, സുലൈമാന്‍ ഹുദവി ഊരകം, സി പി മുസ്തഫ, പി വി അബ്ദുറഹ്മാന്‍, മുഹമ്മദ് കോയ തങ്ങള്‍, അബൂബക്കര്‍ ദാരിമി പുല്ലാര, അബ്ദുറഹ്മാന്‍ ഫറോഖ് തുടങ്ങിയവര്‍ പ്രസംഗിച്ചു. യഹ്‌യ സഫ മക്ക, അബ്ദു റഹമാന്‍ മയ്യില്‍, ശംസുദ്ദീന്‍ ജീപാസ്, എന്‍ സി മുഹമ്മദ് ഹാജി കണ്ണൂര്‍, റസാഖ് വളകൈ, ബഷീര്‍ ചേലമ്പ്ര, റഷീദ് അബൂസക്കി, മുഹമ്മദലി ഹാജി, എം ടി പി മുനീര്‍ അസ്അദി, സമദ് പെരുമുഖം, അബ്ദുളള ഫൈസി, മുഹമ്മദ് വടകര, അക്ബര്‍ വേങ്ങാട്ട്, ഷമീര്‍ പൂത്തൂര്‍, ഇഖ്ബാല്‍ കാവനൂര്‍, മന്‍സൂര്‍ വാഴക്കാട്, ജുനൈദ് മാവൂര്‍ ഷിഫ്‌നാസ് കൊടുങ്ങല്ലൂര്‍ തുടങ്ങിയവര്‍ ഖുര്‍ആന്‍ ബുക്ക് ടെസ്‌ററ് വിജയികള്‍ക്കുളള സര്‍ട്ടിഫിക്കററുകളും ഷീല്‍ഡും സമമ്മാനങ്ങളും നല്‍കി. ഖുര്‍ആന്‍ ഹാഫിളുകളായ അജ്മല്‍ റഷീദ്, ഫാത്വിമ റഷീദ്, സിയ ഷുക്കുര്‍, ഫാത്വിമ അശറഫ് തുടങ്ങിയവരെ ആദരിച്ചു. ഖുര്‍ആന്‍ ബുക്ക് ടെസ്‌ററ് റിയാദ് സോണില്‍ ഷിഫ അശറഫ്, സുമയ്യ മുസ്തഫ, സുഹൈമ മുനീര്‍, തുടങ്ങിവരും റിയാദ് പ്രോവിന്‍സില്‍ സല്‍മ മുഹമ്മദ്, അഫീഫ അലി, തസ്‌ലീന ശരീഫ്, സുമയ്യ അബ്ദുല്‍ കരീം, ഉമ്മുല്‍ കുല്‍സൂം ഹബീബുളള, ആയിശ സാജിത, റഹ്മത്ത് അശറഫ്, റസീന, സുമയ്യ തുടങ്ങിയവരും റാങ്ക് ജേതാക്കളായി. ഇശല്‍ സംഗമത്തിന് അബ്ദുറഹ്മാന്‍ ഹുദവി സി പി നാസര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി, ഹബീബ് പട്ടാമ്പി സ്വാഗവും മഷ്ഹൂദ് കൊയ്യോട് നന്ദിയും പറഞ്ഞു.
ഫോട്ടൊ: ഉല്‍ഘാടനം അബൂബക്കര്‍ ഫൈസി ചെങ്ങമനാട്
- Aboobacker Faizy
- Aboobacker Faizy
കാശ്മീര്‍ ബാലികയുടെ കൊലപാതകം; എസ്.കെ.എസ്.ബി.വി. പ്രതിഷേധകൂട്ടം ഇന്ന്
ചേളാരി: കാശ്മീരില്‍ നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ട പിഞ്ചുബാലികയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചും കുരുന്നുകള്‍ക്ക് നേരെ ഫാസിസ്റ്റുകള്‍ നടത്തുന്ന നിഷ്ഠൂര അക്രമത്തിനെതിരെയും എസ്.കെ.എസ്.ബി.വി. സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന അക്രമ വിരുദ്ധ പ്രതിഷേധക്കൂട്ടം ഇന്ന് വൈകിട്ട് 3 മണിക്ക് കോഴിക്കോട് അരയിടത്ത് പാലത്തിന് സമീപം നടക്കും. എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി ഉദ്ഘാടനം ചെയ്യും. റശീദ് ഫൈസി വെള്ളായിക്കോട്, കെ.കെ.ഇബ്‌റാഹീം മുസ്‌ലിയാര്‍, അസൈനാര്‍ ഫൈസി, സയ്യിദ് സ്വദഖത്തുല്ല തങ്ങള്‍ ജമലുല്ലൈലി, അഫ്‌സല്‍ രാമന്തളി, ഫുആദ് വെള്ളിമാട്കുന്ന്, മുഹ്‌സിന്‍ ഓമശ്ശേരി, എ.ടി.മുഹമ്മദ് മാസ്റ്റര്‍, സ്വാലിഹ് അസ്ഹരി, മുനീബ് പേരാമ്പ്ര, ഫര്‍ഹാന്‍ മില്ലത്ത് തുടങ്ങിയവര്‍ സംബന്ധിക്കും.
- Samastha Kerala Jam-iyyathul Muallimeen
- Samastha Kerala Jam-iyyathul Muallimeen
'ഖുര്‍ആന്‍ രക്ഷയുടെ സല്‍സരണി' എസ് കെ ഐ സി ഖുര്‍ആന്‍ കാമ്പയിന്‍ 2018
റിയാദ് : ഖുര്‍ആന്‍ ദര്‍ശനം സമൂഹത്തില്‍ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യ ത്തില്‍ എസ് കെ ഐ സി സൗദി തല ഖുര്‍ആന്‍ കാമ്പയിന്‍ 2018 ആചരി ക്കുന്നു.
'ഖുര്‍ആന്‍ രക്ഷയുടെ സല്‍സരണി'യെന്ന പ്രമേയത്തിന്റെ മൂന്നാം ഘട്ട മായ എസ് കെ ഐ സി ഖുര്‍ആന്‍ കാമ്പയിന്‍ 2018 ന്റെ റിയാദ് തല സമാപനം 2018 ഏപ്രില്‍ 21 വ്യാഴം രാത്രി 8. 30ന് നൗഫ ഓഡറേറാറിയത്തിനടുത്തുളള ഓഡിറേറായത്തില്‍ നടക്കുന്നു. മതസാംസ്‌ക്കാരിക രംഗത്തെ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുന്ന സമാപന സംഗമത്തിലേക്ക് താങ്കളെയും കുടുംബത്തേയും സ്‌നേഹ പൂര്‍വ്വം ക്ഷണിക്കുന്നു.
കാമ്പയിന്റെ ഭാഗമായി 'ഫത്ത്ഹു റഹ്മാന്‍ ഫീ തഫ്‌സീരില്‍ ഖുര്‍ ആന്‍' എന്ന പ്രശസ്ത ഖുര്‍ആന്‍ വ്യാഖ്യാനത്തിന്റെ ഇരുപത്തിയാര്‍, ഇരുപത്തിയേഴ് ജുസ്ഉകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. പുസ്തകത്തെ അടി സ്ഥനമാക്കി സെന്‍ട്രല്‍, പ്രൊവിന്‍സ് പരീക്ഷകള്‍ നടന്നു. ആയി രത്തി അഞ്ഞുറോളം ആളുകള്‍ റിയാദില്‍ പങ്കാളികളായി. പരീക്ഷ വിജയി കള്‍ക്ക് സ്വര്‍ണ മെഡല്‍ അടക്കമുളള സമ്മാനങ്ങളും സര്‍ട്ടിഫിക്കററുകളും നല്‍കും.
- Aboobacker Faizy
- Aboobacker Faizy
പ്രാര്‍ത്ഥനാ നിര്‍ഭരമായി ദാറുല്‍ഹുദാ മിഅ്‌റാജ് സമ്മേളനം
ഹിദായ നഗര്‍: റജബ് മാസത്തെ വിശുദ്ധമായ ഇരുപത്തിയേഴാം രാവില്‍ പ്രാര്‍ത്ഥനാ നിര്‍ഭരമായി ദാറുല്‍ഹുദാ മിഅ്‌റാജ് സമ്മേളനം. വര്‍ഷംതോറും മിഅ്‌റാജ് രാവിനോടനുബന്ധിച്ച് നടത്താറുള്ള പ്രാര്‍ത്ഥനാ സമ്മേളനം ഇന്നലെ വാഴ്‌സിറ്റി കാമ്പസില്‍ കോഴിക്കോട് ഖാസിയും ദാറുല്‍ഹുദാ വൈസ് പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ ഉദ്ഘാടനം ചെയ്തു.
പ്രതിസന്ധിഘട്ടങ്ങളില്‍ വിശ്വാസിയുടെ ആയുധം പ്രാര്‍ത്ഥനയാണെന്നും സഹനവും ദൈവ സാമീപ്യവും ആര്‍ജിച്ചവര്‍ക്ക് ഏതു പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്യാനാകുമെന്നും തങ്ങള്‍ പറഞ്ഞു. രാജ്യത്ത് മുസ്‌ലിം ന്യൂനപക്ഷത്തിനു നേരെയുള്ള അതിക്രമങ്ങള്‍ ആശങ്കാജനകമാണെന്നും ഫാസിസ്റ്റ് ഭീകരതക്കെതിരെ ജാതി മത ഭേദമന്യെ സര്‍വരും പ്രതിരോധങ്ങള്‍ തീര്‍ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദാറുല്‍ഹുദാ വി. സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷത വഹിച്ചു. മുഹമ്മദ് മുനീര്‍ ഹുദവി പാതിരമണ്ണ മിഅ്‌റാജ് ദിന സന്ദേശപ്രഭാഷണം നടത്തി. തുടര്‍ന്ന് നടന്ന പ്രാര്‍ത്ഥനാ സദസ്സിന് സമസ്ത കേന്ദ്ര മുശാവറാംഗം വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്‍ നേതൃത്വം നല്‍കി.
വി. പി അബ്ദുല്ലക്കോയ തങ്ങള്‍, സി. എച്ച് ബാപ്പുട്ടി മുസ് ലിയാര്‍, എ. മരക്കാര്‍ മുസ്‌ലിയാര്‍, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, സൈദാലിക്കുട്ടി ഫൈസി കോറാട്, ശാഹുല്‍ഹമീദ് തങ്ങള്‍ ജമലുല്ലൈല്‍, കാടേരി മുഹമ്മദ് മുസ്‌ലിയാര്‍, കെ. എം സൈദലവി ഹാജി കോട്ടക്കല്‍, എം. എ മുഹമ്മദ് ചേളാരി, പി. എം മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ കെ. സി മുഹമ്മദ് ബാഖവി കീഴിശ്ശേരി, സി. യൂസുഫ് ഫൈസി മേല്‍മുറി, ഹസന്‍കുട്ടി ബാഖവി കീഴിശ്ശേരി, ഇബ്രാഹീം ഫൈസി തരിശ് സംബന്ധിച്ചു. യു, ശാഫി ഹാജി ചെമ്മാട് സ്വാഗതവും പി. ഇസ്ഹാഖ് ബാഖവി നന്ദിയും പറഞ്ഞു.
വൈകീട്ടു അസര്‍ നമസ്‌കാരാനന്തരം നടന്ന ഖുര്‍ആന്‍ പാരായണ ദിക്‌റ് ദുആ മജ്‌ലിസിനു കോഴിക്കോട് വലിയ ഖാസി സയ്യിദ് അ്ബ്ദുന്നാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് നേതൃത്വം നല്‍കി.
caption: ദാറുല്‍ഹുദാ ഇസ് ലാമിക് യൂനിവേഴ്സിറ്റിയില്‍ നടന്ന മിഅ്റാജ് ദിന പ്രാര്‍ത്ഥനാ സമ്മേളനം കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ ഉദ്ഘാടനം ചെയ്യുന്നു.
- Darul Huda Islamic University
- Darul Huda Islamic University
ഇമാമക്ക് പുതിയ ഭാരവാഹികള്‍
തളങ്കര: മാലിക് ദീനാര്‍ ഇസ് ലാമിക് അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഇമാമയുടെ വരുന്ന രണ്ട് വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന സമിതിയെ തെരെഞ്ഞെടുത്തു. ഖലീല്‍ ഹുദവി കല്ലായം പ്രസിഡന്റായും സ്വാദിഖ് ഹുദവി ആലംപാടിയെ ജനറല്‍ സെക്രട്ടറി ആയും തെരെഞ്ഞെടുക്കപ്പെട്ടു, അഫ്‌സല്‍ എം എസ് ഹുദവി ട്രഷററും, സയ്യിദ് മുഹന്നദ് ഹുദവി കോഡിനേറ്ററുമാണ്.
മറ്റു ഭാരവാഹികള്‍: മന്‍സൂര്‍ ഹുദവി മുള്ളേരിയ(സീനിയര്‍ വൈസ് പ്രസിഡന്‍്), മുനീര്‍ ഹുദവി തോടാര്‍,സുഹൈല്‍ ഹുദവി ബെളിഞ്ചം (വൈസ് പ്രിസിഡന്റ്), സനദ് ഹുദവി അഡൂര്‍, ലുഖ്മാന്‍ മാലികി ഉളിയത്തടുക്ക (ജോ.സെക്രട്ടറി)ലുഖ്മാന്‍ മാലികി ഉളിയത്തടുക്ക, ഇബ്‌റാഹീം ഹുദവി ബെളിഞ്ചം (ഫൈനാന്‍ഷ്യല്‍ സെക്രട്ടറി). ഇന്നലെ അക്കാദമി ക്യാമ്പസില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡിയിലാണ് പുതിയ ഭാരവാഹികള്‍ ചുമതലയേറ്റത്.
- imama mdia
- imama mdia
ഹാദിയ റമദാന്‍ പ്രഭാഷണം മെയ് 22 മുതല്‍
ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ് ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയക്കു കീഴില്‍ നടത്തുന്ന അഞ്ചാമത് റമദാന്‍ പ്രഭാഷണ പരമ്പര മെയ് 22, 23, 24, 26, 27 തിയ്യതികളില്‍ ഹിദായ നഗരില്‍ വെച്ച് നടക്കും. രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെയായിരിക്കും പ്രഭാഷണം. സിംസാറുല്‍ഹഖ് ഹുദവി, മുസ്ഥ്വഫ ഹുദവി ആക്കോട് എന്നിവര്‍ വിവിധ ദിവസങ്ങളില്‍ പ്രഭാഷണം നടത്തും.
- Darul Huda Islamic University
- Darul Huda Islamic University
Labels:
Darul-Huda-Islamic-University,
Hadiya,
Kerala,
Malappuram
മധ്യമേഖലാ പ്രവര്‍ത്തക സംഗമം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
പട്ടിക്കാട്: സമസ്ത ആദര്‍ശ കാമ്പയിന്റെ ഭാഗമായി നടക്കുന്ന മധ്യമേഖലാ പ്രവര്‍ത്തക സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മൂവായിരം പ്രതിനിധികള്‍ പങ്കെടുക്കുന്ന പരിപാടി നാളെ (വ്യാഴം) രാവിലെ 8.30 ആരംഭിക്കും. പ്രാദേശിക സംഘാടക സമിതി യോഗം കാര്യങ്ങള്‍ വിലയിരുത്തി. അബ്ദുല്ല ഫൈസി വെട്ടത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു. ടി. ഹംസ മുസ്്‌ലിയാര്‍, കെ.വി ഹമീദ്, മുത്തുക്കോയ തങ്ങള്‍ പട്ടിക്കാട്, ശംസുദ്ധീന്‍ ഫൈസി, റശീദ് ഫൈസി നാട്ടുകല്‍, സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട് പ്രസംഗിച്ചു. പി.എ അസീസ് പട്ടിക്കാട് സ്വാഗതവും പി. ഹനീഫ് നന്ദിയും പറഞ്ഞു.
- JAMIA NOORIYA PATTIKKAD
- JAMIA NOORIYA PATTIKKAD
മദ്‌റസാധ്യാപകര്‍ക്ക് 15 ലക്ഷം രൂപ ധനസഹായം നല്‍കി
തേഞ്ഞിപ്പലം: സമസ്തയുടെ അംഗീകൃത മദ്‌റസകളില്‍ സേവനമനുഷ്ഠിക്കുന്ന അദ്ധ്യാപകര്‍ക്കായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മുഅല്ലിം ക്ഷേമനിധിയില്‍ നിന്ന് ഏപ്രില്‍ മാസത്തില്‍ പതിനഞ്ച് ലക്ഷത്തി എഴുപത്തി ആറായിരത്തി നാനൂറ് രൂപ സഹായധനം അനുവദിച്ചു. വിവാഹാവശ്യാര്‍ത്ഥം 34 പേര്‍ക്ക് 5,21,700 രൂപയും ഭവനനിര്‍മാണാര്‍ത്ഥം 42 പേര്‍ക്ക് 4,77,700 രൂപയും ചികിത്സാ സഹായമായി 11 പേര്‍ക്ക് 1,07,000 രൂപയും അടിയന്തിര സഹായമായി 15,000 രൂപയും, പ്രസവ സഹായമായി 86 പേര്‍ക്ക് 4,30,000 രൂപയും, വിധവാ സഹായമായി 15,000 രൂപയും കിണര്‍, കക്കൂസ് നിര്‍മാണ സഹായമായി 10,000 രൂപയും കൂടി മൊത്തം 15,76,400 രൂപയാണ് സഹായമായി നല്‍കിയത്.
മുഅല്ലിം ക്ഷേമനിധി ചെയര്‍മാന്‍ സി. കെ. എം. സ്വാദിഖ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം. എം. മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, കെ. കെ. ഇബ്രാഹീം മുസ്‌ലിയാര്‍ കോഴിക്കോട്, ഡോ. എന്‍. എ. എം. അബ്ദുല്‍ ഖാദിര്‍, എം. എ. ചേളാരി, ഹുസൈന്‍കുട്ടി മൗലവി പുളിയാട്ടുകുളം എന്നിവര്‍ സംസാരിച്ചു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സ്വാഗതവും കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.
- Samastha Kerala Jam-iyyathul Muallimeen
- Samastha Kerala Jam-iyyathul Muallimeen
ജാമിഅ ജലാലിയ്യ ഒന്നാം സനദ്ദാന 12-ാം വാര്‍ഷികാഘോഷ ഉദ്ഘാടന സമ്മേളനം ഏപ്രില്‍ 12 ന്
കൊണ്ടോട്ടി: മുണ്ടക്കുളം ശംസുല്‍ ഉലമാ മെമ്മോറിയല്‍ ഇസ്ലാമിക് കോംപ്ലക്‌സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജാമിഅ ജലാലിയ്യ യുടെ ഒന്നാം സനദ് ദാനവും ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന കര്‍മ്മപരിപാടികളോടു കൂടി ആഘോഷിക്കുന്ന കോംപ്ലക്‌സിന്റെ 12-ാം വാര്‍ഷകാഘേഷ ഉദ്ഘാനവും ഈമാസം 12 ന് ജലാലിയ്യ നഗറില്‍ വെച്ച് നടക്കും.
അഫിലിയേറ്റഡ് കോളേജ് ഉദ്ഘാടനം, ബദര്‍ അനുസ്മരണം, സ്വാതന്ത്യ ദിനാഘോഷ പരിപാടികള്‍, മത സൗഹൃത സംഗമം, ഹിജ്‌റ സംഗമം, ഉറൂസുകള്‍, മെമ്പേഴ്‌സ് മീറ്റ്, ശംസുല്‍ ഉലമായുടെ ജ്ഞാന ലോകം ജില്ലാ തല സെമിനാറുകള്‍, വാര്‍ഷിക മത പ്രഭാഷണങ്ങള്‍, ഫാമിലി മീറ്റ്, മഹല്ല് തല സെമിനാറുകള്‍, തുടങ്ങി വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന വിവിധയിനം കര്‍മ്മ പരിപാടികളും സമ്മേളനത്തില്‍ പ്രഖ്യാപിക്കും.
സമ്മേളനത്തിനോട് അനുബന്ധിച്ച് നടക്കുന്ന മെഹ്ഫില്‍ ആര്‍ട്‌സ് ഫെസ്റ്റ് ഏപ്രില്‍ 9 ന് സയ്യിദ് മാനുതങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കും അഫിലിയേറ്റഡ് ഹിഫ്‌ള് കോളേജ്കളുടെ മത്സരങ്ങള്‍ 9-ാം തിയ്യതിയും ജാമിഅ ജലാലിയ്യ വിദ്യാര്‍ത്ഥികളുടെ ഫെസ്റ്റ് 10, 11, 12 തിയ്യതികളിലും നടക്കും.
സ്ഥാപനത്തിലേക്കുള്ള അഡ് മിഷന് വേണ്ടി 9496 446 093, 9847 232 786 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
- SMIC MUNDAKKULAM
- SMIC MUNDAKKULAM
ദാറുല്‍ഹുദാ മിഅ്‌റാജ് പ്രാര്‍ത്ഥനാ സമ്മേളനം 13 ന്
ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലാ കാമ്പസില്‍ മിഅ്‌റാജ് രാവിനോടനുബന്ധിച്ച് നടത്താറുള്ള പ്രാര്‍ത്ഥനാ സമ്മേളനം 13 ന് വെള്ളിയാഴ്ച നടക്കും.
വെള്ളിയാഴ്ച അസ്വര്‍ നമസ്‌കാരാനന്തരം നടക്കുന്ന ഖുര്‍ആന്‍ പാരായണത്തിനും സ്വലാത്ത് ദുആക്കും കോഴിക്കോട് വലിയ ഖാസി സയ്യിദ് അബ്ദുന്നാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും.
മഗ്‌രിബ് നമസ്‌കാരാനന്തരം നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനം കോഴിക്കോട് ഖാസിയും ദാറുല്‍ഹുദാ വൈസ് പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ്‌ക്കോയ തങ്ങള്‍ ജമലുല്ലൈല്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ വി. സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷത വഹിക്കും.
അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ അനുഗ്രഹഭാഷണം നടത്തും. മുഹമ്മദ് മുനീര്‍ ഹുദവി പാതിരമണ്ണ മിഅ്‌റാജ് സന്ദേശപ്രഭാഷണം നിര്‍വഹിക്കും. തുടര്‍ന്ന് നടക്കുന്ന പ്രാര്‍ത്ഥനാ സദസ്സിന് സമസ്ത കേന്ദ്ര മുശാവറാംഗം വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്‍ നേതൃത്വം നല്‍കും.
- Darul Huda Islamic University
- Darul Huda Islamic University
സമസ്ത ആദര്‍ശ പ്രചാരണ കാമ്പയിന്‍; മധ്യ മേഖല സംഗമം ഏപ്രില്‍ 12 ന് പട്ടിക്കാട്
ചേളാരി: 2018 ജനുവരി മുതല്‍ മെയ് വരെ ആചരിച്ചുവരുന്ന സമസ്ത ആദര്‍ശ പ്രചാരണ കാമ്പയിന്റെ ഭാഗമായി ഏപ്രില്‍ 12 വ്യാഴാച പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ വെച്ച് നടത്തുന്ന മധ്യമേഖല സംഗമത്തിന് അന്തിമ രൂപമായി. ത്യശൂര്‍, പാലക്കാട് നീലഗിരി, മലപ്പൂറം എന്നീ ജില്ലകളാണ് മധ്യമേഖല പരിധിയില്‍പെടുന്ന ജില്ലകള്‍. മഹല്ല്, സ്ഥാപന ഭാരവാഹികള്‍, ഖാസി, ഖത്തീബ്, സദര്‍ മുഅല്ലിം സമസ്തയുടെയും പോഷക സംഘടനകളുടെയും സംസ്ഥാന, ജില്ലാ, മണ്ഢലം, മേഖലാ കൗണ്‍സിലര്‍മാരാണ് സംഗമത്തില്‍ പങ്കെടുക്കുക. രാവിലെ 8.30 ന് റജിസ്‌ട്രേഷന്‍ ആരഭിക്കും. 8.45 ന് കോഴിക്കോട് ഖാസിയും എസ്. വൈ. എസ് ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് മുഹമ്മദ് കോയതങ്ങള്‍ ജമലുല്ലൈലി പതാക ഉയര്‍ത്തും. 9 മണിക്ക് ഉല്‍ഘാടന സമ്മേളനം നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷനാകും. ജനറല്‍ കണ്‍വീനര്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ സ്വാഗതം പറയും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടിമുസ്‌ലിയാര്‍, ട്രഷറര്‍ സി. കെ. എം. സ്വാദിഖ് മുസ്‌ലിയാര്‍, സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ എസ്. എം. കെ. തങ്ങള്‍ ത്യശൂര്‍ എന്നിവര്‍ പ്രഭാഷണം നടക്കും.
11 മണിക്ക് നേര്‍മാഗത്തിന്റെ സത്യസാക്ഷ്യം സമസ്ത സെക്രട്ടറി പി. പി. ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട് അവതരിപ്പിക്കും. എം. പി. മുസ്തഫല്‍ ഫൈസി ആമുഖ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 12 മണിക്ക് വ്യതിയാനത്തിന്റെ അനന്തരഫലങ്ങള്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം. ടി. അബ്ദുല്ല മുസ്‌ലിയാര്‍ അവതരിപ്പിക്കും. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ആമുഖ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് ശേഷം 2.30 ന് സമസ്ത ശതാബ്തിയിലേക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട് അവതരിപ്പിക്കും. സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ ആമുഖ പ്രഭാഷണം നടത്തും. 3.30 ന് ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി കര്‍മ്മപദ്ധതി അവതരിപ്പിക്കും. വൈകു: 4 മണിക്ക് സമസ്ത കേന്ദ്ര മുശാവ അംഗം പി. കുഞ്ഞാണി മുസ്‌ലിയാര്‍ സമാപന സന്ദേശം നല്‍കും. സലീം എടക്കര നന്ദി പറയും.

ശൈഖ് രിഫാഇയുടെ ജീവിതം മാതൃകാപരം: കെ. ആലിക്കുട്ടി മുസ്‌ലിയാര്‍
പട്ടിക്കാട്: കഴിഞ്ഞ ദിവസം അന്തരിച്ച കുവൈത്തിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും രിഫാഈ ആത്മീയ സരണിയിലെ മാര്‍ഗദര്‍ശിയുമായിരുന്ന ശൈഖ് യൂസുഫ് ഹാഷിം രിഫാഇയുടെ ജീവിതം പുതു തലമുറക്ക് വലിയ മാതൃകയായിരുന്നുവെന്ന് സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. കേരളീയ സമൂഹത്തോട് ഏറെ അടുത്തിടപഴകിയിരുന്ന ശൈഖ് രിഫാഈ കുവൈത്തിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്കും മറ്റും ഒരു ആശ്രയ കേന്ദ്രമായിരുന്നു. ആത്മീയ മേഖലകളിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വ്യത്യസ്ത മുസ്‌ലിം ജന വിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നെന്ന് അദ്ദേഹം അനുസ്മരിച്ചു.
ജാമിഅഃ നൂരിയ്യയില്‍ നടന്ന രിഫാഈ അനുസമരണ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാമിഅഃ നൂരിയ്യഃ സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ഇ. ഹംസ ഫൈസി അല്‍ ഹൈതമി, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ, എ. ടി മുഹമ്മദലി ഹാജി, എ. അബ്ദുപ്പ ഹാജി, ഉമറുല്‍ ഫാറൂഖ് ഹാജി, എം. അബൂബക്കര്‍ സംസാരിച്ചു.
Photo: പട്ടിക്കാട് ജാമിഅഃ നൂരിയ്യയില്‍ നടന്ന ശൈഖ് യൂസുഫ് ഹാശിം രിഫാഇ അനുസ്മരണം സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ. ഹംസ ഫൈസി, സുലൈമാന്‍ ഫൈസി, മുഹമ്മദലി ശിഹാബ് ഫൈസി, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, പി. കുഞ്ഞാണി മുസ്‌ലിയാര്‍, ളിയാഉദ്ദീന്‍ ഫൈസി സമീപം

Subscribe to:
Posts (Atom)