ജൂനിയര്‍ ഫെസ്റ്റ് സെക്കണ്ടറി ബി സോണ്‍ മാമ്പുഴ ജേതാക്കള്‍

ജാമിഅഃ ജൂനിയര്‍ കോളേജസ് വിദ്യാര്‍ത്ഥികളുടെ കലാസാഹിത്യ മത്സരം ജാമിഅഃ ജൂനിയര്‍ ഫെസ്റ്റ് സെക്കണ്ടറി ബി സോണ്‍ മത്സരത്തില്‍ അല്‍ഹസനാത്ത് മാമ്പുഴ ജേതാക്കള്‍. മൂന്ന് വിഭാഗങ്ങളായി പതിനാല് സ്ഥാപനങ്ങങില്‍ നിന്നും അഞ്ഞൂറോളം പ്രതിഭകളാണ് മാറ്റുരച്ചത്. സബ്ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ ഓവറോളും ജൂനിയര്‍ വിഭാഗത്തില്‍ റണ്ണറപ്പും അല്‍ഹസനാത്ത് അറബിക്ക് കോളേജ് മാമ്പുഴയും ജൂനിയര്‍ വിഭാഗം ചാമ്പ്യന്‍ഷിപ്പും സബ്ജൂനിയര്‍ റണ്ണറപ്പും തൃപ്പനച്ചി ഉസ്താദ് സ്മാരക കോളേജ് കൊടിമരംവും സീനിയര്‍ റണ്ണറപ്പ് ദാറുല്‍ ഇഹ്‌സാന്‍ പരിയങ്ങാടും കരസ്ഥമാക്കി. എഴുപതോളം ഇനങ്ങളിലായിരുന്നു മത്സരം. മാമ്പുഴ അല്‍ ഹസനാത്ത് വിദ്യാര്‍ത്ഥി ഇര്‍ഫാന്‍. കെ സബ്് ജൂനിയര്‍, മുഹമ്മദ് റബീഹ് ദാറുല്‍ ഇഹ്‌സാന്‍ പരിയങ്ങാട് ജൂനിയര്‍, സല്‍മാന്‍ ഫാരിസ് ദാറുല്‍ ഇഹ്്‌സാന്‍ പരിയങ്ങാടും റാഷിദ് അല്‍ ഹസനാത്താമാമ്പുഴയും സീനിയര്‍ എന്നീവിഭാഗങ്ങളില്‍ കലാപ്രതിഭകളായി. വിജയികള്‍ക്ക് പ്രശസ്ത കവി ശ്രീ. ഒ. എം കരുവാരക്കുണ്ട് അവാര്‍ഡുകള്‍ സമ്മാനിച്ചു. പി. സൈദാലി മുസ്്‌ലിയാര്‍, ഹംസ റഹ്്മാനി കൊണ്ടിപ്പറമ്പ്, കുഞ്ഞിമുഹമ്മദ് ബാഖവി ചാഴിയോട്, കുഞ്ഞു ഹാജി, കമ്മുട്ടി ഹാജി പ്രസംഗിച്ചു


ഫോട്ടാ: ജാമിഅ ജൂനിയര്‍ ഫെസ്റ്റ് ജേതാക്കളായ അല്‍ ഹസനാത്ത് മാമ്പുഴ ടീം
- JAMIA NOORIYA PATTIKKAD