ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി ഓര്‍മപുസ്തകം പുറത്തിറങ്ങുന്നു

ഹിദായ നഗര്‍: സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജന.സെക്രട്ടറിയും ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ മാനേജിങ് കമ്മിറ്റി ജന.സെക്രട്ടറിയുമായിരുന്ന ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജിയുടെ ഓര്‍മ പുസ്തകം 'ജീവിതദാനം' പുറത്തിറങ്ങുന്നു.
10 ന് ബുധനാഴ്ച നടക്കുന്ന ദാറുല്‍ഹുദായുടെ ബിരുദദാന സമ്മേളനത്തില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പുസ്തകം പ്രകാശനം ചെയ്യും.
കേരളത്തില്‍ മഹല്ല് സംവിധാനം ശക്തിപ്പെടുത്തുന്നിതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും സുന്നി മഹല്ല് ഫെഡറേഷന്റെ രൂപീകരണകാലം മുതല്‍ തന്റെ മരണം വരെ സംഘടനയുടെ മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ വ്യക്തിജീവിതം, കുടുംബം, ആത്മീയ വഴികള്‍, സംഘാടനം, സൂക്ഷ്മത, ഉദാരത, തീര്‍പ്പുകള്‍, രാഷ്ട്രീയം തുടങ്ങി കുഞ്ഞാപ്പുഹാജിയുടെ ജീവിത യാത്രയെ സമഗ്രമായി പ്രതിപാദിക്കുന്നതാണ് കൃതി.
പട്ടിക്കാട് ജാമിഅ നൂരിയ്യ, വളവന്നൂര്‍ ബാഫഖി യതീംഖാന എന്നിവയുടെ നേതൃനിരയിലുണ്ടായിരുന്ന അദ്ദേഹം കേരളത്തിലെ ഒട്ടനവധി മത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്കു ശക്തിപകര്‍ന്ന വ്യക്തിയായിരുന്നു.
- Darul Huda Islamic University