SKSBV സില്‍വര്‍ ജൂബിലി; റെയ്ഞ്ച് നേതൃസംഗമം ഇന്ന് (20-10-2018)
ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന റെയ്ഞ്ച് എസ്. കെ. എസ്. ബിവി. ചെയര്‍മാന്‍, കണ്‍വീനര്‍മാരുടെ സംസ്ഥാനതല നേതൃസംഗമം ഇന്ന് ചേളാരി സമസ്താലയത്തില്‍ നടക്കും. പ്രസ്തുത പരിപാടിയില്‍ സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് റാജിഅലി ശിഹാബ് തങ്ങള്‍, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, ഡോ. എന്‍. എ. എം. അബ്ദുല്‍ ഖാദര്‍, എം. എ. ചേളാരി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, മഅ്മൂന്‍ ഹുദവി വണ്ടൂര്‍, അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക്, കെ. കെ. ഇബ്‌റാഹീം മുസ്‌ലിയാര്‍, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, കെ. ടി. ഹുസൈന്‍ കുട്ടി മൗലവി, ഹസൈനാര്‍ ഫൈസി ഫറോക്ക്, അബ്ദുസ്സമദ് മുട്ടം, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, റശീദ് ഫൈസി വെള്ളായിക്കോട്, ശഫീഖ് മണ്ണഞ്ചേരി, അഫ്‌സല്‍ രാമന്തളി, സയ്യിദ് സദഖത്തുല്ല തങ്ങള്‍, ഫുആദ് വെള്ളിമാട്കുന്ന്, റബീഉദ്ദീന്‍ വെന്നിയൂര്‍, ശഫീഖ് മണ്ണഞ്ചേരി, റിസാല്‍ദര്‍ അലി ആലുവ, യാസര്‍ അറഫാത്ത് ചെര്‍ക്കള, മുബശ്ശിര്‍ വയനാട് തുടങ്ങിയവര്‍ സംബന്ധിക്കും.
സംസ്ഥാന യോഗം ഇന്ന്
ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന ഭാരവാഹികളുടെയും പ്രവര്‍ത്തക സമിതി അംഗങ്ങളുടെയും സുപ്രധാന യോഗം ഇന്ന് ഉച്ചക്ക് 2 മണിക്ക് ചേളാരി സമസ്താലയത്തില്‍ വെച്ച് നടക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി അറിയിച്ചു.
- Samastha Kerala Jam-iyyathul Muallimeen