പാഠപുസ്തക ശില്പശാല നടത്തി

കുവൈത്ത് : സമസ്ത കേരളാ ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന്റെ നവീകരിച്ച സിലബസ് പ്രകാരമുള്ള മദ്രസ പാഠപുസ്തക പരിശീലന ശില്പശാല നടന്നു. അബാസിയ റിഥം ഓഡിറ്റോറിയം, മംഗഫ് മലബാർ ഓഡിറ്റോറിയം, ഫർവാനിയ മെട്രോ ഹാൾ എന്നിവിടങ്ങളിലായി മൂന്നു ദിവസങ്ങളിലായി നടന്ന പരിപാടിക്കു സമസ്ത വിദ്യാഭ്യാസ ബോർഡ് മുഫത്തിശ് അലവി ഫൈസി ചുള്ളിക്കോട് നേതൃത്വം നൽകി. സമസ്ത കേരള കുവൈത്ത് റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീന്റെ കീഴിൽ സംഘടിപ്പിച്ച ശില്പശാലയിൽ അബ്ബാസിയ, ഫഹാഹീൽ, സാൽമിയ മദ്രസകളിൽ നിന്നുള്ള അധ്യാപകർ പങ്കെടുത്തു.

സമാപന സെക്ഷനിൽ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് അബ്ദുൽ ഹമീദ് അൻവരിയുടെ അധ്യക്ഷതയിൽ ഇസ്‌ലാമിക് കൗൺസിൽ പ്രസിഡന്റ് ശംസുദ്ധീൻ ഫൈസി ഉദ്ഘാടനം നിർവഹിച്ചു. അലവി ഫൈസി ചുള്ളിക്കോട്, അബ്ദുൽ ഗഫൂർ ഫൈസി സംസാരിച്ചു. സൈനുൽ ആബിദ് ഫൈസി സ്വാഗതവും അബ്ദുൽ കരീം ഫൈസി നന്ദിയും പറഞ്ഞു.
ഫോട്ടോ: സമസ്ത കേരള കുവൈത്ത് റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീന്റെ കീഴിൽ സംഘടിപ്പിച്ച മദ്രസ പാഠപുസ്തക പരിശീലന ശില്പശാല സമാപന സെക്ഷനിൽ സമസ്ത വിദ്യാഭ്യാസ ബോർഡ് മുഫത്തിശ് അലവി ഫൈസി ചുള്ളിക്കോട് സംസാരിക്കുന്നു.
- Media Wing - KIC Kuwait