വിഖായ ഇലക്ട്രീഷ്യൻ ടീം സേവനത്തിനിറങ്ങും

കോഴിക്കോട്: പ്രളയ ദുരന്തമേഖലകളിലെ വീടുകളിൽ വൈദ്യുതി പുനസ്ഥാപിക്കുന്നതിന് വേണ്ടി എസ് കെ എസ് എസ് എഫ് സന്നദ്ധ വിഭാഗമായ വിഖായ ഇലക്ട്രീഷ്യൻ ടീമിനെ സേവനത്തിനിറക്കും. പ്രളയബാധിത പ്രദേശങ്ങളിലെ വീടുകളിലെ തകരാറിലായ ഇലക്ടിക്കൽ ജോലികൾ സൗജന്യമായി പരിചയ സമ്പന്നരായ വിഖായ വളണ്ടിയർമാർ നിർവ്വഹിക്കും.

ഗവേഷക വിദ്യാര്‍ത്ഥി മഹ്മൂദ് ഹുദവിക്ക് നെതര്‍ലന്റ്‌സില്‍ രണ്ടുകോടി രൂപയുടെ ഗ്രാന്‍ഡ്

ആംസ്റ്റര്‍ഡാം(നെതര്‍ലാന്റ്‌സ്): ഗവേഷണ പഠനത്തിന് ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലാ പൂര്‍വ വിദ്യാര്‍ത്ഥി ഡോ. മഹ്മൂദ് ഹുദവി കൂരിയക്ക് ഡച്ച് കൗണ്‍സിലിന്റെ രണ്ടു കോടി രൂപയുടെ ഗ്രാന്‍ഡ്. നെതര്‍ലന്റസിലെ ലെയ്ഡന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നു ഗവേഷണ പഠനത്തിനാണ് ഡച്ച് ഭരണകൂടത്തിനു കീഴിലുളള ഡച്ച് നാഷണല്‍ റിസേര്‍ച്ച് കൗണ്‍സി (എന്‍.ഡബ്ലി.ഒ)ലിന്റെ ഗ്രാന്‍ഡ് അനുവദിച്ചത്.

കെയര്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ ദഅ്‌വാ ഡിപ്പാര്‍ട്ട്‌മെന്റിനു കീഴില്‍ കൗമാര വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന 'കെയര്‍' പരിശീലന ക്യാംപിന് തത്പരരായ മഹല്ലുകളില്‍ നിന്നു അപക്ഷേകള്‍ ക്ഷണിച്ചു. 15 നും 20 നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ വിഷയങ്ങള്‍ ഉള്‍കൊള്ളിച്ച് ബോധവത്കരണ ക്ലാസുകളാണ് കെയര്‍ പദ്ധതിയില്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. തല്‍പരരായ മഹല്ല് ഭാരവാഹികള്‍ 9895836699, 8593070163 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
- Darul Huda Islamic University

മുത്തലാഖ് ആക്ട്, 2019 : സമസ്തയുടെ കേസ് ഓഗസ്റ്റ് 19-ലേക്ക് മാറ്റി

കോഴിക്കോട്: മുത്തലാഖ് ആക്ട്, 2019 ചോദ്യം ചെയ്ത് കൊണ്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത കേസ് ഓഗസ്റ്റ് ഒമ്പതാം തിയ്യതിയില്‍ നിന്നും ഓഗസ്റ്റ് 19-ലേക്ക് മാറ്റി.
- Samasthalayam Chelari

മലേഷ്യയിലെ രാജ്യാന്തര ഡിബേറ്റ് ചാമ്പ്യന്‍ഷിപ്പ്; ദാറുല്‍ഹുദാ ടീമിന് മികച്ച വിജയം

ദാറുല്‍ഹുദാ വിദ്യാര്‍ത്ഥി ആശിഖുര്‍റഹ്മാന്‍ മികച്ച ഡിബേറ്റര്‍
തിരൂരങ്ങാടി: മലേഷ്യയിലെ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നടന്ന രാജ്യാന്തര അറബിക് ഡിബേറ്റ് ചാമ്പയന്‍ഷിപ്പില്‍ ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലാ ടീമിന് മികച്ച വിജയം. ദക്ഷിണേഷ്യയില വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇരുപതോളം യൂനിവേഴ്‌സിറ്റികളിലെ അറബിക് ഡിബേറ്റ് ക്ലബ്ബുകള്‍ തമ്മില്‍ മാറ്റുരച്ച ചാമ്പ്യന്‍ഷിപ്പില്‍ ദാറുല്‍ഹുദാ ടീം മൂന്നാം സ്ഥാനം നേടി. ദാറുല്‍ഹുദാ ടീമംഗമായ ആശിഖുര്‍റഹ്മാന്‍ കാളിക്കാവിനെ

ഇന്ത്യ എങ്ങോട്ട്? SKSSF ടീക് ടോക് കോഴിക്കോട്ട്

കോഴിക്കോട്: രാജ്യത്തെ വർത്തമാന സാഹചര്യങ്ങൾ വിശകലനം ചെയ്യുന്നതിന് വേണ്ടി എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ഇന്ത്യ എങ്ങോട്ട്? എന്ന വിഷയത്തിൽ 10ന് ശനിയാഴ്ച കോഴിക്കോട്ട് ടീക് ടോക് (TEEK TALK) സംഘടിപ്പിക്കും. ഇൻക്ലൂസീവ് ഇന്ത്യ എന്ന മുദ്രാവാക്യവുമായി സ്വാതന്ത്ര്യ ദിനത്തിൽ രാജ്യവ്യാപകമായി ഇരുനൂറ് കേന്ദ്രങ്ങളിൽ സംഘടന നടത്തുന്ന ഫ്രീഡം സ്ക്വയറിന്റെ മുന്നോടിയായാണ് വൈകിട്ട് 3 മണിക്ക് കിംഗ് ഫോർട്ട് ഹോട്ടലിൽ പരിപാടി സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ ഭരണഘടനയും ബഹുസ്വരതയും കടുത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ ക്രിയാത്മക സംഭാഷണങ്ങളിലൂടെ ബഹുജന ശ്രദ്ധ ക്ഷണിക്കുകയാണ് പരിപാടി ലക്ഷ്യമാക്കുന്നത്. വിവിധ മേഖലകളിലുള്ള പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും.
- SKSSF STATE COMMITTEE

SKJMCC അറുപതാം വാര്‍ഷികം; ജില്ലാതല സുവനീര്‍ മത്സരം നടത്തും

തേഞ്ഞിപ്പലം: ഡിസംബര്‍ 27, 28, 29 തിയ്യതികളില്‍ കൊല്ലം ആശ്രാമ മൈതാനിയില്‍ വെച്ച് നടത്തുന്ന അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസ്ഥാനം, പ്രവര്‍ത്തനം, ജില്ലാ ഘടകങ്ങളുടെ പ്രവര്‍ത്തനങ്ങള്‍, ഭാരവാഹികള്‍, ജില്ലയിലെ റെയ്ഞ്ചുകള്‍, ഭാരവാഹികള്‍, ജില്ലയിലെ മത-ഭൗതിക സ്ഥാപനങ്ങള്‍, ജീവിക്കുന്നവരും മണ്‍മറഞ്ഞവരുമായ സമസ്തയുടെ നേതാക്കള്‍ തുടങ്ങിയവയുടെ ലഘുവിവരമടങ്ങിയ ക്രൗണ്‍ 1/4 വലിപ്പത്തില്‍ 96-128 പേജിലൊതുങ്ങുന്ന രൂപത്തില്‍ അതത് ജില്ലാ കമ്മിറ്റികള്‍ പ്രിന്റ് ചെയ്തു നാല് കോപ്പി വീതം മത്സരത്തിനായി സെപ്തംബര്‍ 30ന് ചേളാരി ഓഫീസില്‍ എത്തിക്കേണ്ടതാണെന്ന് ജനറല്‍ കണ്‍വീനര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അറിയിച്ചു.
- Samastha Kerala Jam-iyyathul Muallimeen

വിദ്യാഭ്യാസമാണ് ന്യൂനപക്ഷ ശാക്തീകരണത്തിന്റെ അടിസ്ഥാനം: മലപ്പുറം ജില്ലാ കലക്ടര്‍

തിരൂരങ്ങാടി: ന്യൂനപക്ഷ ശാക്തീകരണത്തിന്റെ ആദ്യ പടി ആരംഭിക്കേണ്ടത് വിദ്യാഭ്യാസ പ്രക്രിയയിലൂടെയാണെന്നും അതിനു വേണ്ടിയുള്ള ശ്രമങ്ങളാണ് സമൂഹത്തില്‍ നിന്നുണ്ടാവേണ്ടതെന്നും മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്. ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ വിദ്യാര്‍ത്ഥി യൂണിയന്‍ ഡി.എസ്.യുവിന്റെ പുതിയ സമിതിയുടെ പ്രവര്‍ത്തനോദ്ഘാടനത്തോടനുബന്ധിച്ച് ന്യൂനപക്ഷ ശാക്തീകരണം എന്ന വിഷയത്തില്‍ നടത്തിയ അക്കാദമിക് സെമിനാറില്‍ മുഖ്യാതിഥിയായി സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിവില്‍ സര്‍വീസ് എന്നത് അസാധ്യമായി കാണേണ്ടതില്ല. കഠിനാധ്വാനത്തോടൊപ്പം സാമൂഹിക പ്രതിബന്ധതയുണ്ടാകുമെന്ന ദൃഢപ്രതിജ്ഞയുമുണ്ടായാല്‍ നിഷ്പ്രയാസം കരഗതമാക്കാന്‍ കഴിയുന്നതാണ്.

SKSSF നാഷണൽ ഡെലിഗേറ്റ്സ് കോൺഫറൻസ്; ന്യൂ ഡൽഹിയിൽ ദേശീയ സംഗമത്തിന് വൻ ഒരുക്കം

ന്യൂ ഡൽഹി: മലയാളി സമൂഹത്തിന്റെ വിദ്യാഭ്യാസ സാമൂഹിക ശാക്തീകരണ സംരംഭങ്ങൾക്ക് ദേശീയ തലത്തിൽ ഇടം പിടിക്കുവാനും നൂതന പദ്ധതികളുടെ പ്രഖ്യാപനങ്ങൾക്ക് കാതോർക്കുന്ന എസ് കെ എസ് എസ് എഫ് നാഷണൽ ഡെലിഗേറ്റ്സ് കോൺഫറൻസിന് ഒരുക്കങ്ങൾ ആരംഭിച്ചു. ആഗസ്റ്റ് 30, 31 തിയ്യതികളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന പ്രതിനിധികളെ സ്വീകരിക്കുവാനും സമ്മേളന പരിപാടികൾ വൻ വിജയമാക്കുവാനും വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നും മുൻകൂട്ടി രജിസ്റ്റർ ചെയ്ത പ്രതിനിധികളാണ് കോൺഫറൻസിൽ സംബന്ധിക്കുക.

മുത്തലാഖ്; സമസ്ത വീണ്ടും സുപ്രീം കോടതിയില്‍

കോഴിക്കോട്: മുത്തലാഖ് ക്രിമിനല്‍വല്‍ക്കരിച്ച് കൊണ്ട് ലോകസഭയും രാജ്യസഭയും പാസാക്കിയ ബില്ലിന് ഇന്ത്യന്‍ പ്രസിഡണ്ട് അംഗീകാരം നല്‍കിയതിനെ തുടര്‍ന്ന് നിലവില്‍ വന്ന മുത്തലാഖ് ആക്ടിനെ ചോദ്യം ചെയ്ത് കൊണ്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സുപ്രിം കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ക്ക് വേണ്ടി അഡ്വ. സുല്‍ഫീക്കര്‍ അലി പി. എസ് ആണ് പെറ്റീഷന്‍ ഫയല്‍ ചെയ്തത്. ആര്‍ട്ടിക്കിള്‍ 14, 15, 21, 25 പ്രകാരം ഇന്ത്യന്‍ ഭരണ ഘടന രാജ്യത്തെ പൗരന്മാര്‍ക്ക് ഉറപ്പ് നല്‍കിയ മതസ്വാതന്ത്ര്യം, തുല്ല്യത, വിവേചനമില്ലായ്മ, വ്യക്തി സ്വാതന്ത്ര്യ സംരക്ഷണം തുടങ്ങിയ മൗലികാവശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ് മുത്തലാഖ് ആക്റ്റിലൂടെ കേന്ദ്ര ഭരണകൂടം നടത്തിയിരിക്കുന്നതെന്നാണ് സമസ്തയുടെ വാദം.

നേരത്തെ ഇന്ത്യന്‍ പ്രസിഡണ്ട് പുറപ്പെടുവിച്ച മുത്തലാഖ് ഓര്‍ഡിനന്‍സുകള്‍ക്കെതിരെ രണ്ട് തവണ സമസ്ത

മതേതര കക്ഷികള്‍ ഉത്തരവാദിത്വം നിര്‍വ്വഹിക്കണം: SKSSF

കോഴിക്കോട്: ഇന്ത്യയില്‍ മത ന്യൂനപക്ഷങ്ങള്‍ ഗൗരവതരമായ വെല്ലുവിളികള്‍ നേരിടുന്ന ഘട്ടത്തില്‍ മതേതര ജനാധിപത്യ കക്ഷികള്‍ തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഭരണകൂടം മൗലികാവകാശത്തില്‍ പോലും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി കൈകടത്തുന്ന സാഹചര്യമുണ്ടായപ്പോള്‍ മതേതര കക്ഷികള്‍ യോജിച്ച് നില്‍ക്കാന്‍ തയ്യാറാവാതെ അലംഭാവം കാണിച്ചത് തങ്ങളില്‍ വിശ്വാസമര്‍പ്പിച്ച ജനതയോടുള്ള വഞ്ചനയാണ്. മുത്തലാഖ് ബില്ലിന്‍മേല്‍ എന്‍ ഡി എ കക്ഷികളില്‍ പോലും അഭിപ്രായ വ്യത്യാസമുണ്ടായിട്ടു കൂടി അത് വേണ്ട വിധം ഉപയോഗപ്പെടുത്താനോ പ്രതിപക്ഷ കക്ഷികളില്‍ ഏകീകരണത്തിന് ശ്രമം നടത്താനോ ബന്ധപ്പെട്ടവര്‍ തയ്യാറാവാത്തത് പ്രതിഷേധാര്‍ഹമാണ്. രാജ്യത്തെ പ്രബല ന്യൂനപക്ഷമായ മുസ് ലിംകളെ നിയമക്കുരുക്കിലാക്കിയും ഭയപ്പെടുത്തിയും കീഴടക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍

മുഹമ്മദ് റഫീഖ് ഹുദവിക്ക് ഡോക്ടറേറ്റ്

തിരൂരങ്ങാടി: ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്‍ഡ് ഫോറീന്‍ ലാംഗ്വേജസ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് മുഹമ്മദ് റഫീഖ് ഹുദവി പൂക്കൊളത്തൂരിന് അറബിക് സാഹിത്യത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു. മാര്‍മഡ്യൂക് പിക്താളിന്റെയും അബ്ദുല്ല യൂസുഫലിയുടെയും ഖൂര്‍ആന്‍ വിവര്‍ത്തനങ്ങള്‍: ഒരു വിമര്‍ശന പഠനം എന്ന വിഷയത്തില്‍ പ്രൊഫ. റാശിദ് നസീം നദ്‌വിക്കു കീഴിലായിരുന്നു ഗവേഷണം.

കെ.ടി. അബ്ദുല്‍ ഗഫൂര്‍ ഹുദവിക്ക് അറബി സാഹിത്യത്തില്‍ ഡോക്ടറേറ്റ്

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ത്ഥിയും മുന്‍ അധ്യാപകനുമായിരുന്ന കെ.ടി അബ്ദുല്‍ ഗഫൂര്‍ ഹുദവി പൊന്മളക്ക് ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു കേന്ദ്ര സര്‍വകലാശാലയില്‍ നിന്നു അറബി ഭാഷാശാസ്ത്രത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു. 'അറബീ പദസഞ്ചയത്തിലെ നവപദരൂപീകരണവും അറബീവത്കരണവും ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍' എന്ന വിഷയത്തില്‍ പ്രൊഫസര്‍ ബഷീര്‍ അഹ്മദ് ജമാലിക്ക് കീഴിലായിരുന്നു ഗവേഷണം.

വിദ്യാർത്ഥിനികളെ തെരുവിലെ കാഴ്ചവസ്തുവാക്കരുത്: SKSSF കാമ്പസ്‌ വിംഗ്‌

കോഴിക്കോട്‌: പൊതുവഴികളിലെ കാഴ്ച വസ്തുക്കളാക്കി വിദ്യാർത്ഥിനികളെ തരംതാഴ്ത്തുന്ന സംസ്കാര ശൂന്യമായ നടപടികളിൽ നിന്ന് വിദ്യാർത്ഥി സംഘടനകൾ മാറി നിൽക്കണമെന്ന് എസ് കെ എസ് എസ് എഫ് കാമ്പസ് വിംഗ്‌. മത ബോധമുള്ള വിദ്യാർത്ഥിനികൾ കലാലയങ്ങളിലെ ഇത്തരം സംഘങ്ങളിൽ നിന്ന് മാറി നിൽക്കണം. മത ചിഹ്നങ്ങളുപയോഗിച്ച്‌ നൃത്തമാടുന്ന സംസ്കാരം ആരുടെ ഭാഗത്ത്‌ നിന്നുണ്ടായാലും എതിർക്കപ്പെടേണ്ടതാണെന്നും യോഗം അഭിപ്രായപ്പെട്ടു.

ക്ലബ്‌ നിലവാരത്തിലേക്ക്‌ ക്യാമ്പസ് സംഘടനകൾ അധ:പതിക്കരുത്. മൈലാഞ്ചി കൈകളിൽ കൊടികളേന്തിയുള്ള,