സുപ്രഭാതം ഓണ്‍ലൈന്‍ എഡിഷന്‍ ഉദ്ഘാടനം ഇന്ന്

സുപ്രഭാതം ചെയര്‍മാന്‍ കോട്ടുമല ടി.എം ബാപ്പുമുസ്‌ലിയാര്‍,
ജനറല്‍ കണ്‍വീനര്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കണ്‍വീനര്‍
മുസ്തഫ മുണ്ടുപാറ, മാനേജിംഗ് എഡിറ്റര്‍ നവാസ് പൂനൂര്‍ എന്നിവര്‍
 പത്ര സമ്മേളനത്തിൽ
കോഴിക്കോട്: മലയാളികളുടെ കാത്തിരിപ്പിന് വിരാമമിട്ട് സുപ്രഭാതം വിടരുകയായി. ഇനി മലയാളിയെ വിളിച്ചുണര്‍ത്താനും വിളികേള്‍ക്കാനും സുപ്രഭാതമുണ്ടാവും. ഇഖ്‌റഅ് പബ്ലിക്കേഷന്‍ പുറത്തിറക്കുന്ന സുപ്രഭാതം ദിനപത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷന്‍ ഉദ്ഘാടനംഇന്ന് രാവിലെ 10ന് പത്രത്തിന്റെ രക്ഷാധികാരി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുമെന്ന് ഇഖ്‌റഅ് പബ്ലിക്കേഷന്‍സ് ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്്‌ലിയാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സുപ്രഭാതം ദിനപത്രം ഓഗസ്റ്റ് 31ന് രാവിലെ 10ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മലയാളത്തിന് സമര്‍പ്പിക്കും. സപ്തംബര്‍ ഒന്ന് മുതല്‍ പത്രം വായനക്കാരുടെ കൈകളിലെത്തും.
ഓഗസ്റ്റ് ഒന്നിന് പത്രം പുറത്തിറക്കാനായിരുന്നു തീരുമാനം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ജൂണില്‍ വിപുലമായ പ്രചരണം നടത്തി. കണക്കു കൂട്ടലുകള്‍ തെറ്റിച്ച ഈ പ്രചരണം വരിക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടാക്കി. കോഴിക്കോട് ഒരു എഡിഷനോടെ തുടങ്ങാനായിരുന്നു തീരുമാനമെങ്കിലും, മൂന്നും പിന്നീട് അഞ്ചും ഇപ്പോള്‍ ആറും എഡിഷന്‍ തുടങ്ങേണ്ടി വന്നു. ഏജന്‍സി സംവിധാനങ്ങള്‍ പൂര്‍ത്തിയാവാത്തതിനാല്‍ പത്രം വായനക്കാരില്‍ എത്തിക്കാന്‍ സാധിക്കാത്തത് കാരണമാണ് ഓഗസ്റ്റ് ഒന്നില്‍ നിന്ന് സപ്തംബര്‍ ഒന്നിലേക്ക് നീട്ടിയത്. അത്യാധുനിക ന്യൂസ്‌പേപ്പര്‍ മാനേജ്‌മെന്റ് സിസ്റ്റമായ ന്യൂസ് റാപ്പ് സംവിധാനമാണ് പത്രത്തില്‍ ഉപയോഗിക്കുന്നത്.
വിവിധ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ച് പരിചയ സമ്പന്നരായ പ്രമുഖ പത്രപ്രവര്‍ത്തകര്‍ സുപ്രഭാതത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ മേല്‍നോട്ടം വഹിക്കുന്ന സുപ്രഭാതത്തിന്റെ എഡിറ്റര്‍ ഇന്‍ ചാര്‍ജ് ആകാശവാണിയുടെയും ദൂരദര്‍ശന്റെയും മുന്‍ ഡയരക്ടറും കോളമിസ്റ്റുമായ സി.പി രാജശേഖരന്‍ ആണ്.
വാര്‍ത്താ സമ്മേളനത്തില്‍ ഇഖ്‌റഅ് പബ്ലിക്കേഷന്‍സ് കണ്‍വീനര്‍ മുസ്തഫ മുണ്ടുപാറ, ജനറല്‍ കണ്‍വീനര്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സുപ്രഭാതം മാനേജിംഗ് എഡിറ്റര്‍ നവാസ് പൂനൂര്‍ എന്നിവര്‍ പങ്കെടുത്തു.

അബൂദാബി SKSSF മലപ്പുറം ജില്ല സംഘടിപ്പിക്കുന്ന മജ്ലിസുന്നൂര്‍ നാളെ (ആഗസ്റ്റ് 1)

- PM Shafi Vettikkattiri

SKSSF ഉദുമ യൂണിറ്റ് പെരുന്നാള്‍ സപ്ലിമെന്റ് പ്രകാശനം ചെയ്തു

ഉദുമ : എസ്.കെ.എസ്.എസ്.എഫ് ഉദുമ ശാഖാ കമ്മിറ്റി അല്‍ ബിഷാറ പെരുന്നാള്‍ സപ്ലിമെന്റ് ഉദുമ ടൗണ്‍ ജുമാ മസ്ജിദ് ഖതീബ് അബൂബക്കര്‍ ഹനീഫി അജ്മാന്‍ കമ്മിറ്റി പ്രസിഡണ്ട് അബ്ബാസ് വലിയവളപ്പിലിന് നല്‍കി പ്രകാശനം ചെയ്തു. പ്രകാശന ചടങ്ങ് ഹമീദലി നദ്‌വി ഫൈസി ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ ഹനീഫി അധ്യക്ഷത വഹിച്ചു. ജൗഹര്‍ വലിയവളപ്പില്‍, ഹുസൈന്‍ മാങ്ങാട്, കെ. എസ് അബ്ദുല്ല, ഇബ്രാഹിം വലിയവളപ്പില്‍, ഹമീദ് വി. വി, അഷ്‌റഫ് മുക്കുന്നോത്ത്, നസീര്‍ ഇ. കെ, ഹമീദ് കുണ്ടടുക്കം, ഫൈസല്‍ ഉദുമ, ഇര്‍ശാദ് കുണ്ടടുക്കം, സമീര്‍ മൂലയില്‍, വാഹിദ് വലിയവളപ്പില്‍, മനാഫ് മൂലയില്‍, ഫഹദ്, ബാസിത്ത് ഉദുമ, യൂസുഫ് റൊമാന്‍സ്, ഷാനവാസ് ബക്കര്‍, ശെരീഫ് അഷ്‌റഫ് ഉദുമ തുടങ്ങിയവര്‍ സംബന്ധിച്ചു.
- mansoor d m

സുപ്രഭാതം ഓണ്‍ലൈന്‍ എഡിഷന്‍ ഉദ്‌ഘാടനം നാളെ; ട്രയല്‍ പ്രിന്റിംഗ്‌ ആഗസ്റ്റ്‌ 31 വരെ തുടരും

കോഴിക്കോട്‌: സുപ്രഭാതം ദിനപത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷന്‍ നാളെ കാലത്ത്‌ 10.മണിക്ക്‌ ബഹു.പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ നിര്‍വ്വഹിക്കും. അതേസമയം വരിക്കാരുടെ ക്രമാധീതമായ വര്‍ദ്ധനവിനെ തുടര്‍ന്നുണ്ടായ സാങ്കേതിക തടസ്സങ്ങള്‍ പരിഗണിച്ച്‌ പ്രിന്റ്‌ എഡിഷന്‍ ആഗസ്റ്റ്‌ 31 മുതലാണ്‌ ആരംഭിക്കുക. അതു വരെ ട്രയല്‍ പ്രിന്റിംഗ്‌ തുടരുമെന്ന്‌ ഓഫീസ്‌ വൃത്തങ്ങള്‍ അറിയിച്ചു.
നേരത്തെ പ്രഖ്യാപിച്ചതു പ്രകാരം പത്രത്തിന്റെ പ്രിന്റ്‌ എഡിഷന്‍ ആഗസ്റ്റ്‌ ഒന്നു മുതല്‍ ആരംഭിക്കേണ്ടതായിരുന്നു. തുടക്കത്തില്‍ മൂന്നൂ എഡിഷനുകളിലായി മൂന്നൂ ലക്ഷം വരിക്കാരെ ഉദ്ധേശിച്ചുള്ള പ്രവര്‍ത്തനങ്ങളാണ്‌ ബന്ധപ്പെട്ടവര്‍ നടത്തിയത്‌. ഇതിനായി ഓരോ മദ്രസ്സാ പരിധിയില്‍ നിന്നും 30 മാസ വരിക്കാരെയും 10 വാര്‍ഷിക വരിക്കാരുമടക്കം 40തില്‍ ചുരുങ്ങാത്ത വരിക്കാരെ ചേര്‍ക്കണമെന്ന സര്‍ക്കുലറും ഇഖ്‌റഅ²്‌ പബ്ലിക്കേഷന്‍സ്‌ മദ്‌റസാ റൈഞ്ചുകള്‍ തോറും നല്‍കിയിരുന്നു. 
എന്നാല്‍ പ്രവര്‍ത്തകരുടെയും പൊതു ജനങ്ങളുടെയും വര്‍ദ്ധിച്ച ആവേശം, ഇത്‌ മദ്രസകള്‍ തോറും 40 തിനു പകരം നൂറൂം അതിലേറെയുമായി ഉയര്‍ന്നു. (ഒടുവില്‍ റിപ്പോര്‍ട്ട്‌ കിട്ടുമ്പോള്‍ വരിക്കാരുടെ എണ്ണം 3 ലക്ഷത്തില്‍ നിന്നും 5 ലക്ഷത്തിലേറെയായി ഉയര്‍ന്നിട്ടുണ്ട്‌(വിദേശ രാജ്യങ്ങളില്‍ നിന്നു വരിക്കാരായവര്‍ക്കു പുറമെയാണിത്‌).
ഇതോടെ ആഗസ്റ്റ്‌ ഒന്നിനു പുറത്തിറക്കിയാല്‍ പത്രം എല്ലാ വരിക്കാര്‍ക്കും ഒരേ സമയം എത്തിക്കാന്‍ കഴിയില്ലെന്നു വന്നതോടെ എഡിഷനുകളുടെ എണ്ണം 3 ല്‍ നിന്നും 6 ആക്കി ഉയര്‍ത്തി. ഇപ്പോള്‍ കോഴിക്കോട്‌, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നുള്ള എഡിഷനുകളോടെയാണ്‌ പത്രം ആരംഭിക്കാനിരിക്കുന്നത്‌. ഇതിനുള്ള തിരക്കിട്ട നീക്കങ്ങളാണ്‌ ഇപ്പോള്‍ നടക്കുന്നത്‌.
“അത്യാധുനിക സംവിധാനങ്ങളോടെയുള്ള സജ്ജീകരണങ്ങളും മെഷിനറികളുമാണ്‌ ഇതിനായി ഉപയോഗപ്പെടുത്തുന്നത്‌ എന്നതിനാല്‍ മിനിമം ഒരു മാസത്തേക്കെങ്കിലും ട്രയല്‍ പ്രിന്റിംഗ്‌ തുടരേണ്ടതുണ്ടെന്ന്‌ സുപ്രഭാതം ചെയര്‍മാനും സമസ്‌ത സെക്രട്ടറിയുമായ ശൈഖുനാ കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാര്‍ www.skssfnews.com നോട്‌ പറഞ്ഞു. ഈ കാല താമസം വലിയൊരു കാര്യമല്ല, ഇത്ര മാത്രം വരിക്കാരില്ലാഞ്ഞിട്ടും മലയാളത്തിലെ രണ്ടു സാമൂദായിക പത്രങ്ങളില്‍ ഒന്ന്‌ മൂന്നു മാസവും മറ്റൊന്ന്‌ രണ്ടു മാസവും ട്രയല്‍ പ്രിന്റിംഗ്‌ നടത്തിയാണ്‌ പുറത്തിറങ്ങിയതെന്ന്‌” പത്രങ്ങളുടെ പേരുകള്‍ ഉദ്ധരിച്ചു കൊണ്ടദ്ധേഹം വ്യക്തമാക്കി. ഇതു സംബന്ധിച്ച കൂടുതല്‍ വിശദീകരണങ്ങള്‍ താന്‍ ഓണ്‍ലൈന്‍ എഡിഷനിലൂടെ നല്‍കുമെന്നും അദ്ധേഹം പറഞ്ഞു.

സന്ദര്‍ശകര്‍ക്ക് www.skssfnews.com ന്‍റെ ഈദുല്‍ ഫിത്വര്‍ ആശംസകള്‍

ഐക്യത്തിനും സമാധാനത്തിനും വേണ്ടി പ്രവര്‍ത്തിക്കുക: തങ്ങള്‍

മലപ്പുറം: മാനവരാശിയുടെ ഐക്യത്തിനും സമാധാനത്തിനും വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഓരോ വിശ്വാസിയും പ്രതിജ്ഞ പുതുക്കേണ്ട പുണ്യദിനമാണ് ഈദുല്‍ ഫിത്വര്‍ എന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു.റമസാന്‍ വ്രതാനുഷ്ഠാനം മനുഷ്യന് നല്‍കിയ ജീവിത പാഠങ്ങളെ ആയുസ്സുടനീളം കാത്ത് സൂക്ഷിക്കാന്‍ കഴിയണം.
അചഞ്ചലമായ ദൈവവിശ്വാസത്തിന്റെയും സഹജീവി സ്‌നേഹത്തിന്റെയും മാതൃകയായി വ്യക്തിയെ പരിവര്‍ത്തിപ്പിച്ച പുണ്യവ്രതത്തിന്റെ സമാപനം കുറിക്കുന്ന ആഘോഷമാണ് ഈദുല്‍ഫിത്വര്‍. നന്മയുടെ നിലാവ് തെളിയുന്ന സുദിനം.
മത, ജാതി, പ്രാദേശികമായ എല്ലാ വിഭാഗീയതകളും വൈരവും വെടിഞ്ഞ് മനുഷ്യന്‍ ഒന്നാണ് എന്ന സാഹോദര്യ സന്ദേശത്തിന്റെ പ്രചാരകരാവാന്‍ തങ്ങള്‍ ആഹ്വാനം ചെയ്തു. കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാന്‍ മുന്‍കൈ എടുക്കണം. ദരിദ്രര്‍ക്കും രോഗികള്‍ക്കും ആശ്രയമാവണം. വ്യക്തിയുടെയും സമൂഹത്തിന്റെയും ദേശത്തിന്റെയും സ്വാതന്ത്ര്യവും പരമാധികാരവും പരിപാലിക്കേണ്ടത് ആധുനിക ജനതയുടെ കടമയാണ്. അധികാര മേല്‍ക്കോയ്മക്കായി മനുഷ്യരെ കൊന്നു തള്ളുന്ന പ്രാകൃത ഗോത്ര സംസ്‌കാരത്തിന്റെ ഭയാനകമായ ഇരുട്ടിലേക്കാണ് പുതിയ കാലം പോകുന്നത്.
ഫലസ്തീനില്‍ നടക്കുന്ന നരമേധങ്ങള്‍ മനുഷ്യനെക്കുറിച്ചുള്ള എല്ലാ സങ്കല്‍പങ്ങളും തകര്‍ക്കുന്നവയാണ്.

പെരുന്നാള്‍ ആഘോഷങ്ങളില്‍ മിതത്വം പാലിക്കുക : സമസ്ത

കോഴിക്കോട് : മാനവ സമൂഹത്തിന് സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശവുമായി വന്നത്തിയ ചെറിയപെരുന്നാള്‍ സുദിനത്തിലെ ആഘോഷങ്ങള്‍ റംസാന്‍ നല്‍കിയ ആത്മീയ ചൈതന്യം നഷ്ടപ്പെടാതെ സൂക്ഷിക്കണമെന്നും, മിതത്വം പാലിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ആനക്കര സി.കോയക്കുട്ടി മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ട്രഷറര്‍ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍ എന്നിവര്‍ പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു. ഗസ്സയില്‍ പീഢനമനുഭവിക്കുന്നവര്‍ക്ക് സമാധാനത്തിനായി പ്രാര്‍ത്ഥിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. 
റമളാന്‍ വൃതം നല്‍കിയ ആത്മീയ ചൈതന്യം കാത്തുസൂക്ഷിക്കാന്‍ സമൂഹം തയ്യാറാവണമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാരും ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാരും പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു.
- Samasthalayam Chelari

കഷ്ടപ്പെടുന്നവർക്കു സാന്ത്വനം പകരുക: സൈനുൽ ഉലമ

കോഴിക്കോട് : പീഡനങ്ങളും ദാരിദ്ര്യവും മുഖേന കഷ്ടപ്പെടു അനേകായിരങ്ങള്‍ക്ക് സാന്ത്വനം പകരാന്‍ നാം തയ്യാറാവണമെന്ന് സമസ്ത ജനറല്‍ സെക്രട്ടറി സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍ പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു.
സൈനുൽ ഉലമയുടെ പെരുന്നാൾ സന്ദേശത്തിന്റെ പൂർണ രൂപം:
പവിത്രമായ റമദാന്‍ ദിനരാത്രങ്ങള്‍ക്ക് സമാപ്തി കുറിച്ച് ഒരിക്കല്‍ കൂടി ഈദുല്‍ഫിത്വര്‍ സമാഗതമായിരിക്കുു. വിശ്വാസി ഹൃദയങ്ങള്‍ സ്ഫുടം ചെയ്‌തെടുക്കാനുള്ള സമര്‍പ്പണ വേളയാണ് റമദാന്‍ സമ്മാനിച്ചത്. വ്രതാനുഷ്ടാനത്തിലൂടെയും മറ്റും നാം നേടിയെടുത്ത കരുത്ത് തുടര്‍ ജീവിതത്തില്‍ പകര്‍ത്താനുള്ള പ്രതിജ്ഞാവേളയാണ് പെരുാള്‍ സുദിനം.
മാനവഹൃദയങ്ങളില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ സാധിക്കണം. പരസ്പര സ്‌നേവും സൗഹൃദവും കൈമാറ്റം ചെയ്യപ്പെടാത്തതാണ് അഭിനവ ലോകം അഭിമുഖീകരിക്കു വലിയ പ്രതിസന്ധി. പീഡനങ്ങളും ദാരിദ്ര്യവും മുഖേന കഷ്ടപ്പെടു അനേകായിരങ്ങള്‍ക്ക് സാന്ത്വനം പകരാന്‍ നാം തയ്യാറാവണം. ഇല്ലായ്മകളില്‍ കഷ്ടത അനുഭവിക്കു അസംഖ്യം സഹോദരങ്ങള്‍ക്ക് തുണയായി മാറേണ്ടവരാണ് നാം.

ബഹ്റൈനിൽ സമസ്‌ത ജിദ്‌ഹഫ്‌സ്‌ ഏരിയ കമ്മറ്റിയുടെ പെരുന്നാള്‍ നിസ്‌കാരം

സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ബഹ്‌റൈന്‍ ജിദ്‌ഹഫ്‌സ്‌ കമ്മറ്റിയുടെ കീഴില്‍ ബഹ്‌റൈനിലെ അല്‍ശബാബ്‌ ഇന്റോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പെരുന്നാള്‍ നിസ്‌കാരത്തിന് കോ ഓര്‍ഡിനേറ്റര്‍ ഉമറുല്‍ ഫാറൂഖ്‌ ഹുദവി ഖുതുബ നടത്തുന്നു. (നിലവില്‍ നമസ്‌കാര സൌകര്യങ്ങളില്ലാത്ത) ഇവിടെ ആയിരക്കണക്കിന്‌ വിശ്വാസികളാണ്‌ പങ്കെടുത്തത്‌.

ഈദുല്‍ ഫിത്വറിനു മുമ്പ്‌ ഫിത്വര്‍ സകാത്ത്‌ നല്‍കുക


 വിശ്വാസികളെല്ലാം ഇന്ന്‌ ഈദുല്‍ ഫിത്വര്‍ ആഘോഷിക്കാ നുള്ള തിരക്കിലാണ്‌. ഇത്തരുണത്തില്‍ ഈദുല്‍ ഫിത്വറിന്റെ സുപ്രധാന ഭാഗവും ഏറെ പ്രാധാന്യമേറിയതും അതേ സമയം മിക്കവരും വിസ്‌മരിക്കുന്നതുമായ ഫിത്വര്‍ സകാത്തിനെ കുറിച്ചുള്ള ചില കര്‍മ്മ ശാസ്‌ത്ര വശങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നത്‌ നന്നായിരിക്കും.
ഹിജ്‌റ രണ്‌ടാംവര്‍ഷമാണ്‌ ശരീരത്തിന്റെ സകാത്തായി അറിയപ്പെടുന്ന ഫിത്വര്‍ സകാത്ത്‌ നിര്‍ബന്ധമാക്കപ്പെട്ടത്‌. ഇസ്‌ലാമിലെ ഖണ്‌ഡിത പ്രമാണമായ ഇജ്‌മാഅ്‌ മുഖേന സ്‌ഥിരപ്പെട്ട താണ്‌ ഈ സകാത്തെന്നു ഇബ്‌നു മുന്‍ദിര്‍ (റ) ഉദ്ധരിച്ചിട്ടുണ്‌ട്‌. (തുഹ്‌ഫ : 3/305)
എന്നാല്‍, മറ്റു സകാത്തുകള്‍ പോലെ തന്നെ ഫിത്വര്‍ സകാത്തും ചില പണക്കാരുടെ മാത്രം ബാധ്യതയാണെന്ന ധാരണയാണ്‌ പലര്‍ക്കുമുള്ളത്‌. വാസ്‌തവത്തില്‍ പെരുന്നാള്‍ ദിനത്തിലെ ചിലവ്‌ കഴിച്ച്‌ സ്വന്തമായി എന്തെങ്കിലും മിച്ചം വരുന്നവര്‍ക്കെല്ലാം ഈ സകാത്ത്‌ ബാധകമാണെന്നാണ്‌ യാഥാര്‍ത്ഥ്യം. പണ്‌ഢിതരും ഖാസിമാരും പലവുരു ഇക്കാര്യം ഉണര്‍ത്താറുണ്ടെങ്കിലും ചെറിയൊരു ശതമാനം വിശ്വാസികള്‍ ഇന്നും ഇതേ കുറിച്ച്‌ ബോധവാ•ാരായിട്ടില്ലെന്നത്‌ ഖേദകരമാണ്‌. 
ഫിത്വര്‍ സകാത്തിന്റെ ഉദ്ദേശം
മനുഷ്യന്റെ ശാരീരിക ആത്മീയ ശുദ്ധീകരണമാണ്‌ ഫിത്വര്‍ സകാത്ത്‌ കൊണ്‌ടുദ്ദേശിക്കുന്നത്‌. അതു കൊണ്ടു തന്നെ, ശരീരവുമായി ബന്ധപ്പെട്ട ഒരു സകാത്തായതിനാല്‍ ഇവിടെ ധനമുള്ളവനെന്നോ ഇല്ലാത്തവനെന്നോ ഉള്ള പരിഗണന ഈ സകാത്തിലില്ല. 
ഇതര സകാത്തുകളുടെ നേട്ടമായി എടുത്തുപറയുന്ന ദാരിദ്ര്യവും നിര്‍ദ്ധനതയും ഇല്ലാതാക്കുന്ന ഒരുവ്യവസ്‌ഥ എന്നതു ഇതുകൊണ്ടുള്ള ഉദ്ദേശവുമല്ല. അിറച്ച്‌ ചില നിബന്ധനകള്‍ക്ക്‌ വിധേയമായി എല്ലാശരീരത്തിനും ഇത്‌ ബാധകമാണ്‌. ഇത്‌ ബാധ്യതപ്പെട്ടവര്‍തന്നെ ഇതിന്റെ അവകാശികളും ആവാം.
ഇമാം ഷാഫിഈ (റ) യുടെ ഗുരുവര്യര്‍ ഇമാംവകീഅ്‌ (റ) പ്രസ്‌താവിച്ചു: നിസ്‌കാരത്തില്‍ വരുന്ന ന്യൂനതകള്‍ക്ക്‌ സഹ്‌വിന്റെ സുജൂദ്‌ പരിഹാരമാകുന്നത്‌ പോലെ റമദാന്‍ നോമ്പില്‍ സംഭവിക്കുന്ന ന്യൂനതകള്‍ക്ക്‌ പരിഹാരമാണ്‌ ഫിത്വ്‌ര്‍ സകാത്ത്‌. നോമ്പുകാരനു ശുദ്ധീകരണമാണ്‌ ഫിത്വ്‌ര്‍ സക്കാത്തെന്ന നബിവചനം ഇതിനു ബലംനല്‍കുന്നു. (തുഹ്‌ഫ : 3/305,ഫത്‌ഹുല്‍ മുഈന്‍ പേജ്‌:171).
ഇവിടെ നോമ്പില്‍ വരുന്ന വീഴ്‌ചകള്‍ പരിഹരിക്കുന്നതിനു വേണ്‌ടിയാണ്‌ ഫിത്വ്‌ര്‍ സകാത്ത്‌ നിര്‍ബന്ധമാക്കിയത്‌ എന്ന ഉദ്ദേശ്യമല്ല, പ്രത്യുത, ഫിത്വ്‌ര്‍ സകാത്തു നല്‍കുന്നതിലൂടെ ഈ കാര്യവും കൂടി നടക്കുമെന്നുമാത്രം. ഇപ്രകാരം പണ്‌ഢിത•ാര്‍ വിശദീകരിച്ചിട്ടുമുണ്ട്‌. കാരണം നോമ്പില്ലാത്ത കുട്ടിക്കും ഫിത്വ്‌ര്‍ സകാത്ത്‌ നിര്‍ബന്ധമാണല്ലൊ!.
സകാത്ത്‌ ബാധ്യതയുള്ളവര്‍

ഗള്‍ഫ് രാജ്യങ്ങളില്‍ ഈദുല്‍ ഫിത്വര്‍ ആഘോഷിച്ചു; കേരളത്തിൽ ഇന്ന്


മദീനയിലെ ഈദ് നിസ്കാരം 
റിയാദ്: സ്വന്തം വീടുകളില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട് ദുരിതങ്ങളുടെ ദൈന്യതയില്‍ കഴിയുന്ന അറബ് മുസ്‌ലിം സഹോദരങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കണമെന്ന് പ്രപഞ്ചനാഥനോട് കേണപേക്ഷിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ ഈദുല്‍ഫിത്വര്‍ ആഘോഷിച്ചു. ഒമാനൊഴികെയുള്ള ഗള്‍ഫ്, അറബ് രാജ്യങ്ങളില്‍ ഇന്നലെയായിരുന്നു ഈദുല്‍ ഫിത്വര്‍. സൂര്യോദയത്തിന് ശേഷം ഒരുമണിക്കൂറിനുള്ളില്‍ നിസ്‌കാരങ്ങള്‍ പൂര്‍ത്തിയാക്കി ഇമാമുമാര്‍ ഖുതുബയിലേക്ക് പ്രവേശിച്ചു.
ഖുതുബയുടെ അവസാനം ഗസ്സയിലും സിറിയയിലും ഇറാഖിലും മറ്റും വ്രണിത മനസ്സുമായി കഴിയുന്ന മുസ്‌ലിം സഹോദരങ്ങള്‍ക്ക് പ്രത്യേകിച്ചും ലോക മുസ്‌ലിംകള്‍ക്ക് പൊതുവായും സുദീര്‍ഘമായ പ്രാര്‍ഥനകളുയര്‍ന്നു.മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ 25 ലക്ഷം പേരും മസ്ജിദുന്നബവിയില്‍ പത്ത് ലക്ഷം പേരുമാണ് നിസ്‌കാരത്തിനെത്തിയത്.
മക്കയിൽ  നിന്ന് 
മക്ക ഹറമില്‍ പള്ളിയുടെ എല്ലാ നിലകളും പുതുതായി തുറന്ന കിങ് അബ്ദുല്ല വികസന ഭാഗവും മുറ്റങ്ങളും സമീപത്തെ റോഡുകളും നിറഞ്ഞു കവിഞ്ഞിരുന്നു. 
കഴിഞ്ഞ ഒരാഴ്ചയായി മനസ്സും ശരീരവും അല്ലാഹുവിലര്‍പ്പിച്ച് റമസാനിന്റെ അവസാന രാവുകളെ സുകൃതങ്ങളില്‍ സജീവമാക്കിയ നിര്‍വൃതിയില്‍ പെരുന്നാള്‍ നിസ്‌കാരത്തില്‍ കൂടി പങ്കെടുത്ത് സ്ഫുടം ചെയ്‌തെടുത്ത മനസ്സുമായാണ് എല്ലാവരും ഹറമിനോട് യാത്ര പറഞ്ഞത്. സഊദി കിരീടാവകാശി അമീര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസും രണ്ടാം കിരീടാവകാശി അമീര്‍ മുഖ്‌രിനും മന്ത്രിമാരും രാജകുടുംബാംഗങ്ങളില്‍ പ്രമുഖരും നിസ്‌കാരത്തിന് ഹറമിലെത്തി.

മൈത്രിയുടെ വിളക്കുകള്‍ തെളിയുന്ന ഈദ് -- പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ എഴുതുന്നു..


വിശ്വാസികള്‍ക്ക് അനുവദനീയമായ രണ്ട് ആഘോഷ ദിനങ്ങളാണ് പെരുന്നാളുകള്‍. ഈദുല്‍ഫിത്വറും ഈദുല്‍ അസ്ഹായും (ചെറിയപെരുന്നാളും ബലിപെരുന്നാളും). റമസാനില്‍ നോമ്പനുഷ്ഠിച്ച് വ്യക്തി ജീവിതം ശുദ്ധീകരിക്കാന്‍ അവസരം നല്‍കിയ പ്രപഞ്ചനാഥനോടുള്ള നന്ദിപ്രകടനമാണ് ഈദുല്‍ഫിത്വര്‍. ദൈവീക കല്‍പന പ്രകാരം പുത്രനെ ബലിനല്‍കാന്‍ സന്നദ്ധനായ ഹസ്രത്ത് ഇബ്രാഹിം നബി (അ)യുടെ സമര്‍പ്പണ സന്നദ്ധതയെ സ്മരിക്കുന്ന വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്റെ അനുബന്ധമാണ് ഈദുല്‍ അസ്ഹാ.
ഇസ്‌ലാമിലെ കര്‍മാനുഷ്ഠാനങ്ങളായ നമസ്‌ക്കാരത്തിന്റെയും സകാത്തിന്റെയും നോമ്പിന്റെയും ഹജ്ജിന്റെയും അന്തസ്സത്ത തന്നെ; 'എല്ലാം അല്ലാഹുവിനുള്ളതാണ്' എന്ന വിശ്വാസ പ്രമാണമാണ്. 'എന്റെ ആരാധനകളും കര്‍മങ്ങളും ജീവിതവും മരണവും നാഥാ നിനക്കുള്ളതാണ്' എന്ന സമര്‍പ്പണം. അല്ലാഹു നല്‍കിയ ജീവിതം എന്ന അനുഗ്രഹത്തിന് പ്രതിഫലമായി അര്‍പ്പിക്കുന്നത്.
മനുഷ്യന്‍ എന്നത് ഒരു അഹങ്കാര പദമല്ലെന്നും അടിമുടി പരിശോധിച്ചാല്‍ തന്റേതെന്ന് അവകാശപ്പെടാന്‍ ഒരു തരിമ്പുപോലും ദേഹ പ്രകൃതിയില്‍ സ്വന്തമായി ഇല്ലാത്ത അതീവ ദുര്‍ബലനും ദരിദ്രനുമായ ജീവിയാണെന്നും മറ്റുള്ള മേന്മകളും പ്രൗഢികളുമെല്ലാം ദൈവത്തിന്റെ ഔദാര്യം കൊണ്ടു മാത്രമാണെന്നും ആരാധനാ കര്‍മ്മങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.
അതോടൊപ്പം പ്രപഞ്ചത്തിലെ ഏറ്റവും അനുഗൃഹീതമായ ജീവിവര്‍ഗം മനുഷ്യരാണെന്നും നന്മയും തിന്മയും വേര്‍തിരിക്കാനുള്ള വിവേചനബുദ്ധി ലഭിച്ചു എന്നത് തന്നെ മനുഷ്യന്റെ ഏറ്റവും വലിയ മഹത്വമാണെന്നും തിരിച്ചറിയപ്പെടുകയും ചെയ്യുന്നു. സര്‍വശക്തനായ പ്രപഞ്ച സ്രഷ്ടാവ് മനുഷ്യനു നല്‍കിയ അനുഗ്രഹങ്ങളെക്കുറിച്ച് ആത്മ പരിശോധന ചെയ്യാന്‍ ലഭിക്കുന്ന ഏറ്റവും മഹത്തായ അവസരമാണ് റമസാന്‍.

പെരുന്നാള്‍ ദിനത്തില്‍ പ്രാര്‍ത്ഥന സദസ്സുകള്‍ സംഘടിപ്പിക്കുക : SKSSF

കോഴിക്കോട് : ഈദുല്‍ഫിത്വര്‍ ദിനത്തില്‍ എസ്.കെ.എസ്. എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ ശാഖാതലങ്ങളില്‍ പ്രാര്‍ത്ഥനാ സദസ്സുകള്‍ സംഘടിപിക്കാന്‍ സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസിയും പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു.
- SKSSF STATE COMMITTEE

ഒമാനൊഴികെ ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ പെരുന്നാള്‍; കേരളത്തിൽ ചൊവ്വാഴ്ച

മക്ക: ഒമാനൊഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ പെരുന്നാള്‍. സൗദിയില്‍ മാസപ്പിറ ദൃശ്യങ്ങള്‍ കണ്ടതോടെയാണ് യു എ ഇ അടക്കമുള്ള രാജ്യങ്ങളില്‍ നാളെ ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുന്നത്. ഇരുമ്പത്തിയൊമ്പത് നോമ്പ് പൂര്‍ത്തിയാക്കിയാണ് ഗള്‍ഫ് രാജ്യങ്ങള്‍ നാളെ പെരുന്നാളാഘോഷിക്കുന്നത്. ഒമാനില്‍ മറ്റെന്നാളായിരിക്കും പെരുന്നാളെന്ന് ഒമാന്‍ മതകാര്യവകുപ്പ് അറിയിച്ചു.
അതേ സമയം, കേരളത്തിൽ എവിടെയും ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ റമസാന്‍ 30 പൂര്‍ത്തിയാക്കി കേരളത്തില്‍ ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ചയായിരിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കോഴിക്കോട് വലിയ ഖാദി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ എന്നിവർ അറിയിച്ചു.

ശവ്വാല്‍ മാസപ്പിറവി അറിയിക്കുക

കോഴിക്കോട് : ഇന്ന് (ഞായറാഴ്ച) റമളാന്‍ 29 ന് ശവ്വാല്‍ മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (0483 2836700), സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ (0483 2710146), കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ (9447172149, 9447317112) എന്നിവര്‍ അറിയിച്ചു.
- Samastha Kerala Jam-iyyathul Ulama / QUAZI OF CALICUT

ഹെല്‍പ്പ് ഡെസ്‌ക്

കോഴിക്കോട് : മാസപ്പിറവി സംബന്ധമായ വിവരങ്ങള്‍ കൈമാറാന്‍ കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ പ്രത്യേക ഹെല്‍പ്പ് ഡെസ്‌ക് സൗകര്യം ഉണ്ടായിരിക്കും. ബന്ധപ്പെടേണ്ട നമ്പര്‍ 0495 2700177, 0495 2700751.
- SKSSF STATE COMMITTEE

മദ്‌റസാധ്യാപകര്‍ക്ക് 40 ലക്ഷം രൂപ സര്‍വ്വീസ് ആനുകൂല്യം അനുവദിച്ചു

തേഞ്ഞിപ്പലം : സമസ്തയുടെ അംഗീകൃത മദ്‌റസകളില്‍ സേവനമനുഷ്ഠിക്കുന്ന അദ്ധ്യാപകര്‍ക്കായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ വര്‍ഷത്തിലൊരിക്കല്‍ നല്‍കിവരുന്ന സര്‍വ്വീസ് ആനുകൂല്യം വിതരണമാരംഭിച്ചു. അപേക്ഷകരില്‍ നിന്നും തെരഞ്ഞെടുത്ത അധ്യാപകര്‍ക്കായി 40 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. സമസ്തയുടെ ചേളാരിയിലുള്ള കേന്ദ്ര ഓഫീസ്, മലപ്പുറം സുന്നി മഹല്‍, എടരിക്കോട് മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസ, കണ്ണൂര്‍ ഇസ്‌ലാമിക് സെന്റര്‍, കോഴിക്കോട് മുഅല്ലിം സെന്റര്‍, കല്‍പറ്റ ജില്ലാ ഓഫീസ്, കാസര്‍കോഡ്, തൃശൂര്‍ എം.ഐ.സി, പാലക്കാട് ചെര്‍പുളശ്ശേരി എന്നിവിടങ്ങളിലാണ് വിതരണം നടക്കുന്നത്. മുഅല്ലിം സര്‍വ്വീസ് റജിസ്റ്ററുമായി വന്ന് ബന്ധപ്പെട്ടവര്‍ തുക കൈപറ്റണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡണ്ട് സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍  അറിയിച്ചു.
- Samastha Kerala Jam-iyyathul Muallimeen

സമസ്ത: പൊതുപരീക്ഷ 2014; ബഹ്‌റൈനില്‍ 96.15% വിജയം

 മനാമ : സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 2014 ജൂണ്‍ 7, 8 തിയ്യതികളില്‍ കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടക, മഹാരാഷ്ട്ര, ലക്ഷദ്വീപുകള്‍, അന്തമാന്‍, യു.എ.ഇ., ഒമാന്‍, ബഹ്‌റൈന്‍, മലേഷ്യ, സഊദി അറേബ്യ എന്നിവിടങ്ങളിലെ മദ്‌റസകളിലെ 5,7,10,+2 ക്ലാസുകളില്‍ നടത്തിയ പൊതുപരീക്ഷയില്‍ രജിസ്റ്റര്‍ ചെയ്ത 2,24,007 വിദ്യാര്‍ത്ഥികളില്‍ 2,16,379 പേര്‍ പരീക്ഷക്കിരുന്നവരില്‍ 2,03,125 പേര്‍ വിജയിച്ചു (93.87%).
ബഹ്‌റൈനില്‍ 5-ാം തരത്തില്‍ 58 കുട്ടികള്‍ പരീക്ഷക്കിരുന്നതില്‍ 57 കുട്ടികള്‍ (98.28%) വിജയിച്ചു. ഏഴാം തരത്തില്‍ 40 കുട്ടികള്‍ പരീക്ഷക്കിരുന്നതില്‍ 38 കുട്ടികള്‍ (95.00%) വിജയിച്ചു. പത്താം തരത്തില്‍ 5 കുട്ടികള്‍ പരീക്ഷക്കിരുന്നതില്‍ എല്ലാവരും (100%) വിജയിച്ചു.
അഞ്ചാം തരത്തില്‍ മനാമ ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ മദ്‌റസ(7499)യിലെ ഫാത്തിമ ജുഹൈന D/o അബ്ദുല്‍ജബ്ബാര്‍ 362 മാര്‍ക്ക് നേടി ഒന്നാം സ്ഥാനവും, ഹൂറ തഅ്‌ലീമുല്‍ ഖുര്‍ആന്‍ മദ്‌റസ (8444)യിലെ ഖദീജ D/o അബ്ദുല്ല 357 മാര്‍ക്ക് നേടി രണ്ടാം സ്ഥാനവും, മനാമ ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ മദ്‌റസ(7499)യിലെ നജാ ഫാത്വിമ D/o മുഹമ്മദ് 338 മാര്‍ക്ക് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഏഴാം തരത്തില്‍ മനാമ ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ മദ്‌റസ(7499)യിലെ നഹ്‌ല D/o അബ്ദുല്ലത്തീഫ് കെ 345 മാര്‍ക്ക് നേടി ഒന്നാം സ്ഥാനവും, ഈസ്റ്റ് റിഫ മജ്‌ലിസുതഅ്‌ലീമുല്‍ ഖുര്‍ആന്‍ മദ്‌റസ(8136)യിലെ നഹിദ

ഫിത്വ്‌ര്‍ സകാത്തിന്റെ കര്‍മ്മശാസ്ത്രം

ഹിജ്‌റ രണ്ടാംവര്‍ഷമാണ്‌ ഫിത്വര്‍ സകാത്ത്‌ നിര്‍ബന്ധമാക്കപ്പെട്ടത്‌. നിബന്ധനകള്‍ക്ക്‌ വിധേയമായി ശരീരത്തിന്റെ പരിശുദ്ധിക്ക്‌ വേണ്ടി നല്‍കപ്പെടുന്ന വസ്‌തു എന്നാണ്‌ ഫിത്വ്‌ര്‍ സകാത്തിന്റെ ശര്‍ഈ അര്‍ത്ഥം. ഇസ്‌ലാമിലെ ഖണ്‌ഡിത പ്രമാണമായ ഇജ്‌മാഅ്‌ മുഖേന സ്ഥിരപ്പെട്ടത്താണ്‌ ഈ സകാത്തെന്നു ഇബ്‌നു മുന്‍ദിര്‍ (റ) ഉദ്ധരിച്ചിട്ടുണ്ട്‌. (തുഹ്‌ഫ : 3/305)

മനുഷ്യന്റെ ശാരീരിക ആത്മീയ ശുദ്ധീകരണമാണ്‌ ഇതു കൊണ്ടുദ്ദേശിക്കുന്നത്‌. ശരീരവുമായി ബന്ധപ്പെട്ട സകാത്തായതിനാല്‍ ധനത്തിന്റെയും ധനികന്റെയും പരിഗണന ഇതിലില്ല. ദാരിദ്ര്യവും നിര്‍ദ്ധനതയും ഇല്ലാതാക്കുന്ന ഒരുവ്യവസ്ഥയും ഇതുകൊണ്ടുദ്ദേശമില്ല. ചില നിബന്ധനകള്‍‍ക്ക്‌ വിധേയമായി എല്ലാശരീരത്തിനും ഇത്‌ ബാധകമാണ്‌. ഇത്‌ ബാധ്യതപ്പെട്ടവര്‍തന്നെ ഇതിന്റെ അവകാശികളും ആവാം.
ഇമാം ഷാഫിഈ (റ) യുടെ ഗുരുവര്യര്‍ ഇമാംവകീഅ്‌ (റ) പ്രസ്‌താവിച്ചു: നിസ്‌കാരത്തില്‍ വരുന്ന ന്യൂനതകള്‍ക്ക്‌ സഹ്‌വിന്റെ സുജൂദ്‌ പരിഹാരമാകുന്നത്‌ പോലെ റമദാന്‍ നോമ്പില്‍ സംഭവിക്കുന്ന ന്യൂനതകള്‍ക്ക്‌ പരിഹാരമാണ്‌ ഫിത്വ്‌ര്‍ സകാത്ത്‌. നോമ്പുകാരനു ശുദ്ധീകരണമാണ്‌ ഫിത്വ്‌ര്‍ സക്കാത്തെന്ന നബിവചനം ഇതിനു ബലംനല്‍കുന്നു. (തുഹ്‌ഫ : 3/305,ഫത്‌ഹുല്‍ മുഈന്‍ പേജ്‌:171).
നോമ്പില്‍ വരുന്ന വീഴ്‌ചകള്‍ പരിഹരിക്കുന്നതിനു വേണ്ടിയാണ്‌ ഫിത്വ്‌ര്‍ സകാത്ത്‌ നിര്‍ബന്ധമാക്കിയത്‌ എന്നല്ല ഇപ്പറഞ്ഞതിന്റെ ഉദ്ദേശ്യം. പ്രത്യുത,ഫിത്വ്‌ര്‍ സകാത്തു നല്‍കുന്നതിലൂടെ ഈകാര്യം നടക്കുമെന്നുമാത്രം. നോമ്പില്ലാത്ത കുട്ടികള്‍ക്ക്‌ വരെഫിത്വ്‌ര്‍ സകാത്ത്‌ നിര്‍ബന്ധമാണല്ലോ.

പ്ലസ്ടു ബാച്ച് അനുവദിച്ചത് ആശ്വാസകരം : SKSSF

കോഴിക്കോട് : സംസ്ഥാനത്തെ ഉപരിപഠന രംഗത്തെ അനിശ്ചിതാവസ്ഥക്ക് പരിഹാരമായി പുതിയ പ്ലസ്ടു സ്‌കൂളുകളും ബാച്ചുകളും അനുവദിച്ച സര്‍ക്കാര്‍ നടപടി ആശ്വാസകരമാണെന്ന് SKSSF സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മലബാറില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ഹയര്‍ സെക്കണ്ടറി വിദ്യഭ്യാസ രംഗത്തെ പ്രതിസന്ധിക്ക് ഒരു പരിധിവരെ ഇതിലൂടെ പരിഹാരമായിരിക്കുകയാണ്. ഈ പരിഹാര നടപടിയെ വിവാദത്തില്‍ കുരുക്കി തടയിടാനുള്ള ചില തത്പര കക്ഷികളുടെ ശ്രമത്തെ അതിജയിക്കാന്‍ ഇച്ഛാശക്തി പ്രകടിപ്പിച്ച വിദ്യഭ്യാസ മന്ത്രിയെ യോഗംപ്രത്യേകം അഭിനന്ദിച്ചു. യോഗത്തില്‍ സിദ്ദീഖ് ഫൈസി വെണ്‍മണല്‍, അബ്ദുല്‍ സലാം ദാരിമി കിണവക്കല്‍, ആര്‍.വി.എ സലാം, സുബുലുസ്സലാം വടകര, ജാബിര്‍ ഹുദവി, അബ്ദു റഹീം ചുഴലി, അയ്യൂബ് കൂളിമാട്, കെ.എം ഉമര്‍ ദാരിമി സല്‍മാറ, ആശിഖ് കുഴിപ്പുറം, പരീത് കുഞ്ഞ് എറണാകുളം, റഷീദ് ഫൈസി വെള്ളായിക്കോട് എന്നിവര്‍ സംബന്ധിച്ചു. ജന.സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി സ്വാഗതവും സത്താര്‍ പന്തലൂര്‍ നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE

ബഹ്റൈന്‍ SKSSF ഈദ് സുദിനത്തില്‍ കഥാപ്രസംഗം സംഘടിപ്പിക്കുന്നു

മനാമ : SKSSF ബഹ്‌റൈന്‍ ഈദ് സുദിനത്തില്‍ ഇസ്‌ലാമിക കഥാപ്രസംഗം സംഘടിപ്പിക്കുന്നു. കേരളീയ സമാജത്തില്‍ രാത്രി 8:30 നു നടക്കുന്ന പരിപാടിയില്‍ പ്രമുഖ കാഥികനും SKSSF സ്റ്റേറ്റ് സെക്രട്ടറിയേറ്റ് അംഗവുമായ കെ.എന്‍.എസ് മൗലവി തിരുവമ്പാടി 'കണ്ണീരില്‍ കുതിര്‍ന്ന ഖബറിടം' എന്ന കഥ അവതരിപ്പിക്കും. കേരളത്തിലും ഗള്‍ഫ് മേഖലയിലും നിരവധി സ്റ്റേജുകളില്‍ ഇസ്‌ലാമിക കഥാപ്രസംഗരംഗത്ത് തന്റേതായ ശൈലിയിലൂടെ ജനമനസ്സുകളില്‍ ഇടംപിടിച്ച കഥാഅവതാരകനാണദ്ദേഹം. പിന്നണിയില്‍ പ്രമുഖ ഗായകരായ ഷമീര്‍ പേരാമ്പ്ര, അജ്മല്‍ റോശന്‍ എടപ്പാള്‍ എന്നിവര്‍ അണിനിരക്കും. പരിപാടിയുടെ ഉദ്ഘാടനം സമസ്ത കേരള സുന്നീ ജമാഅത്ത് പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ നിര്‍വഹിക്കും. സ്ത്രീകള്‍ക്ക് പ്രത്യേകം സൗകര്യമുണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പരിപാടിയിലേക്ക് എത്തിച്ചേരാന്‍ വിവിധ ഏരിയകളില്‍ നിന്ന് വാഹനസൗകര്യം ഉണ്ടായിരിക്കും. വിശദവിവരങ്ങള്‍ക്ക് 33413570, 34364462 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
- Samastha Bahrain

SKSSF കാസറഗോഡ് ജില്ലാ പഞ്ചദിന റമളാന്‍ പ്രഭാഷണത്തിന് ഭക്തി നിര്‍ഭര സമാപ്തി

കാസറഗോഡ് : പരിശുദ്ധ റമളാനിലലെ അവസാന നിമിഷങ്ങളെ ദിവ്യ മുഹൂര്‍ത്തങ്ങളില്‍ നിമഗ്നമാക്കി SKSSF പഞ്ചദിന റമളാന്‍ പ്രഭാഷണ പരമ്പര ഭക്തി നിര്‍ഭരമായി. കൂട്ടുപ്രാര്‍ത്ഥനക്ക് ദക്ഷിണ കന്നട ജില്ലാ സമസ്ത പ്രസിഡണ്ട് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ കൂട്ടു പ്രാര്‍ത്ഥനക്ക് നേതൃത്ത്വം നല്‍കി. സ്വാഗത സംഘം ചെയര്‍മാന്‍ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, ചെര്‍ക്കള അബ്ദുല്ല, പൂക്കോയ തങ്ങള്‍ ചന്തേര, എം എസ് തങ്ങള്‍ മദനി, അബ്ബാസ് ഫൈസി പുത്തിഗെ, പി.എസ് ഇബ്രാഹിം ഫൈസി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, അബൂബക്കര്‍ സാലൂദ് നിസാമി, SKSSF ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ചെര്‍ക്കള അഹ്മദ് മുസ്ലിയാര്‍, അബ്ബാസ് ഫൈസി പുത്തിഗെ, സ്വാലിഹ് മുസ്ലിയാര്‍ ചൗക്കി, അലി ഫൈസി, ഹാഷിം ദാരിമി ദേലംപാടി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ടി.എ മുഹമ്മദ് കുഞ്ഞി തുരുത്തി, ഇ. കെ അബൂബക്കര്‍ നിസാമി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, എസ്.പി സ്വലാഹുദ്ദീന്‍, സലാം ഫൈസി പേരാല്‍, സി.പി മൊയ്തു മൗലവി, മഹ്മൂദ് ദേളി, സിദ്ധീഖ് അസ്ഹരി പാത്തൂര്‍, ഹമീദ് ഹാജി ചൂരി, കെ.എം സൈനുദ്ദീന്‍ ഹാജി കൊല്ലമ്പാടി, റഷീദ് ബെളിഞ്ച, അഷ്‌റഫ് റഹ്മാനി ചൗക്കി, സുബൈര്‍ ദാരിമി പൈക്ക, യൂനുസ് ഫൈസി കാക്കടവ്, അശ്‌റഫി ഫൈസി കിന്നിങ്കാര്‍, നാസര്‍ സഖാഫി, ഫാറൂഖ് കൊല്ലമ്പാടി, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, യു. ബഷീര്‍ ഉളിയത്തടുക്ക, ഹാരിസ് ഗ്വാളിമുഖം, സുബൈര്‍ നിസാമി, ഹമീദ് ഫൈസി കൊല്ലം പാടി, സിദ്ധീഖ് ബെളിഞ്ച മുനീര്‍ ഫൈസി ഇടിഎടുക്ക, റഷീദ് മൗലവി ചാലക്കുന്ന്, സിദ്ദീഖ് മണിയൂര്‍ എന്നിവര്‍ സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee

SKSSF കാസര്‍ഗോട് ജില്ലാ പഞ്ചദിന റമളാന്‍ പ്രഭാഷണം പതിനായിരങ്ങളുടെ സംഗമത്തോടെ സമാപിച്ചു

കാസറഗോട് : സ്വര്‍ഗസരണിയിലേക്ക് നീതി സാരത്തോടെ എന്ന പ്രമേയത്തില്‍ SKSSF കാസര്‍ഗോട് ജില്ലാ കമ്മിറ്റി ജൂലൈ 20 മുതല്‍ 24 വരെ കാസറഗോട് പുതിയ ബസ്റ്റാന്റ് പരിസരം ടി. കെ. എം ബാവാ മുസ്ലിയാര്‍ നഗറില്‍ സംഘടിച്ച റമളാന്‍ പ്രഭാഷണം പരിശുദ്ധ റമളാനിലലെ അവസാന നിമിഷങ്ങളെ ദിവ്യ മുഹൂര്‍ത്തങ്ങളില്‍ നിമഗ്നമാക്കി പഞ്ചദിന റമളാന്‍ പ്രഭാഷണ പരമ്പര ഭക്തി നിര്‍ഭരമായി. ആത്മീയ ജ്ഞാനിയങ്ങള്‍ നുകരാനും പ്രാര്‍ത്ഥനകളില്‍ പങ്കാളികളാവാനും പതിനായിരങ്ങള്‍ ഭക്തസാന്ദമായ ബാവ മുസ്‌ലിയാര്‍ നഗറിലേക്ക് എത്തിയത്. സമാപന സംഗമം സുന്നിയുവജന സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് ഉദ്ഘാടനം ചെയ്തു. SKSSF സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെടിയാര്‍ അദ്ധ്യക്ഷത വഹിച്ചു. എം. എസ് തങ്ങള്‍ മദനി പ്രാരംഭ പ്രാര്‍ത്ഥന നടത്തി. SKSSF ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന സ്വാഗതം പറഞ്ഞു. ദക്ഷിണ കേരളാ സമസ്ഥ ജംഇയത്തുല്‍ ഉലമാ പ്രസിഡന്റ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുകൈ കൂട്ടുപ്രാര്‍ത്ഥന നടത്തി. പട്ടിക്കാട് ജാമിഅ നൂരിയയില്‍ നിന്ന് ഒന്നാം റാങ്ക് നേടിയ മുസമ്മില്‍ ഫൈസിക്ക് സുന്നി മഹല്‍ ഫെഡ്‌റേഷന്‍ ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല അവാര്‍ഡ് നല്‍കി. ടി. കെ. പൂകോയ തങ്ങള്‍ ചന്തേര, ചെര്‍ക്കള അഹ്മദ് മുസ്ലിയാര്‍, അബ്ബാസ് ഫൈസി പുത്തിഗെ, സ്വാലിഹ് മുസ്ലിയാര്‍ ചൗക്കി, പി. എസ് ഇബ്രാഹിം ഫൈസി, അബൂബക്കര്‍ സാലൂദ് നിസാമി, SKSSF ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, അലി ഫൈസി, ഹാഷിം ദാരിമി ദേലംപാടി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ടി. എ മുഹമ്മദ് കുഞ്ഞി തുരുത്തി, ഇ. കെ അബൂബക്കര്‍ നിസാമി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, എസ്. പി സ്വലാഹുദ്ദീന്‍, സലാം ഫൈസി പേരാല്‍, സി. പി മൊയ്തു മൗലവി, മഹ്മൂദ് ദേളി, സിദ്ധീഖ് അസ്ഹരി പാത്തൂര്‍, ഹമീദ് ഹാജി ചൂരി, കെ. എം സൈനുദ്ദീന്‍ ഹാജി കൊല്ലമ്പാടി, റഷീദ് ബെളിഞ്ച, അഷ്‌റഫ് റഹ്മാനി ചൗക്കി, സുബൈര്‍ ദാരിമി പൈക്ക, യൂനുസ് ഫൈസി കാക്കടവ്, , അശ്‌റഫി ഫൈസി കിന്നിങ്കാര്‍, നാസര്‍ സഖാഫി, ഫാറൂഖ് കൊല്ലമ്പാടി, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, യു. ബഷീര്‍ ഉളിയത്തടുക്ക, ഹാരിസ് ഗ്വാളിമുഖം, സുബൈര്‍ നിസാമി, ഹമീദ് ഫൈസി കൊല്ലം പാടി, സിദ്ധീഖ് ബെളിഞ്ച മുനീര്‍ ഫൈസി ഇടിഎടുക്ക, റഷീദ് മൗലവി ചാലക്കുന്ന്, സിദ്ദീഖ് മണിയൂര്‍ എന്നിവര്‍ സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee

ഗസ്സ നീ തനിച്ചല്ല; അല്‍ ഹുദാ കമ്മറ്റിയുടെ നേത്യത്വത്തില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചു

കാപ്പാട് : അല്‍ ഹുദാ കമ്മറ്റിയുടെ നേത്യത്വത്തില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചു. അല്‍ ഹുദാ കാമ്പസില്‍ നിന്നാരംഭിച്ച റാലി കാപ്പാട് അങ്ങാടിയില്‍ ഐക്യദാര്‍ഢ്യ സംഗമത്തോടെ സമാപിച്ചു. ജനറല്‍ സെക്രട്ടറി പി.കെ.കെ. ബാവ ഉദ്ഘാടനം ചെയ്തു. റാലിക്ക് അക്കാദമി പ്രിന്‍സിപ്പള്‍ അബ്ദുല്‍ ഹമീദ് ബാഖവി, എ ഒ സ്വാദിഖ് ഹസനി മൂരാട്, അഹമ്മദ് ബാഖവി, ശാക്കിര്‍ ഹസനി, അബ്ദുറഹ്മാന്‍ ബാഖവി, സിറാജുദ്ദീന്‍ നദ്‌വി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇസ്രാഈലി നരനായാട്ടില്‍ ഇരകളാകപ്പെടുന്ന ഫലസ്തീനികള്‍ക്കൊപ്പം നില്‍ക്കാന്‍ ലോകജനത തയ്യാറാകണമെന്ന് ഐക്യദാര്‍ഢ്യ സംഗമം അഭിപ്രായപ്പെട്ടു. മര്‍ദ്ദകനെയും മര്‍ദ്ദിതനെയും ഒരു പോലെ കാണുന്ന ഇന്ത്യന്‍ ഭരണകൂടത്തിന്റെ നിലപാട് അതിന്റെ മഹത്തായ പാരമ്പര്യത്തിന് എതിരാണ്. ഇസ്രാഈലിന്റെ കിരാത ചെയ്തികള്‍ക്കെതിരെ വിരലനക്കാന്‍ ലോകരാഷ്ട്രങ്ങള്‍ തയ്യാറാവണം. സയണിസത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്താരാഷ്ട്ര ഗൂഢാലോചന തിരിച്ചറിയണമെന്നും സംഗമം ആവശ്യപ്പെട്ടു. ശറഫുദ്ദീന്‍ ഹസനി, സ്വിദ്ദീഖ് പൂവ്വാട്ട്പറമ്പ്, ശബീര്‍ കാക്കുനി സംസാരിച്ചു.
- ainul huda kappad

ഇരു ഹറമുകളും നിറഞ്ഞൊഴുകി റമദാനിലെ അവസാന ജുമുഅ

മദീന: റമദാനിലെ അവസാന ജുമുഅ നമസ്കാരത്തില്‍ ഇരുഹറമുകളിലും തീര്‍ഥാടക ലക്ഷങ്ങള്‍ പങ്കെടുത്തു. മക്കയില്‍ മസ്ജിദുല്‍ ഹറാമില്‍ സ്വദേശികളും വിദേശികളും ഉംറ തീര്‍ഥാടകരുമടക്കം 25 ലക്ഷത്തിലധികമാളുകള്‍ നമസ്കാരത്തില്‍ പങ്കെടുത്തതായാണ് കണക്ക്. വ്യാഴാഴ്ച 27ാം രാവിന് ഹറമിലത്തെിയ ആഭ്യന്തര തീര്‍ഥാടകരിലധികവും വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തില്‍ പങ്കെടുത്തശേഷമാണ് വിടവാങ്ങിയത്. 
വിടപറയുന്ന റമദാനിലെ പുണ്യങ്ങള്‍ നേടാന്‍ കഴിയാത്തവന്‍ ദൗര്‍ഭാഗ്യവാനാണെന്ന് ഇമാം ശൈഖ് ഡോ. സുഊദ് അല്‍ശുറൈം പറഞ്ഞു. ഖുര്‍ആനിക ഉപദേശങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിക്കാനും ദാനധര്‍മങ്ങള്‍ വര്‍ധിപ്പിക്കാനും സുവര്‍ണാവസരമായ റമദാനിലെ ദിനരാത്രങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയാത്തവന് പിന്നെ എപ്പോഴാണ് അതിന് സാധിക്കുകയെന്നും ഇമാം ചോദിച്ചു.
മദീനയിലെ മസ്ജിദുന്നബവിയില്‍ അഞ്ചു ലക്ഷത്തിലധികമാളുകള്‍ ജുമുഅ നമസ്കാരത്തില്‍ പങ്കെടുത്തു. ജുമുഅ ഖുതുബക്കും നമസ്കാരത്തിനും ശൈഖ് സ്വലാഹ് അല്‍ബദീര്‍ നേതൃത്വം നല്‍കി.

ഇരുപത്തി ഏഴാം രാവ്‌: 40 ലക്ഷത്തിലധികം പേർ ഒഴുകിയെത്തി..ഹറമുകള്‍ നിറഞ്ഞുകവിഞ്ഞു

27 -ആം  രാവും അവസാന വെള്ളിയാഴ്‌ചയും ഒന്നിച്ചെത്തുന്നത്‌ 53 വര്‍ഷത്തിന്‌ ശേഷം 
മക്ക: ലൈലതുല്‍ ഖദറിന്റെ പ്രതീക്ഷിത രാവുകളിലൊന്നായ ഇന്നലെ ഇരുഹറമുകളിലേക്ക്‌ വിശ്വാസികളുടെ അണമുറിയാത്ത പ്രവാഹം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നുമായി നാല്‍പത്‌ ലക്ഷത്തിലധികം പേരാണ്‌ ഇരുഹറമുകളിലേക്കും ഒഴുകിയെത്തിയത്‌. 
സുരക്ഷ വിഭാഗങ്ങളും ഹറം കാര്യ സമിതിയും എല്ലാ തയ്യാറെടുപ്പുകളും നടത്തിയതിനാല്‍ ഹറമിലെത്തിയവര്‍ക്ക്‌ കര്‍മ്മങ്ങള്‍ സുഗമമായി ചെയ്യാനും പ്രാര്‍ഥനകളില്‍ പങ്കെടുക്കാനും സാധിച്ചു.
ഇന്നലെ മഗ്‌രിബ്‌ നിസ്‌കാരത്തോടെ തന്നെ മസ്‌ജിദുല്‍ ഹറാമും മുറ്റങ്ങളും നിറഞ്ഞുകവിഞ്ഞെന്ന്‌ സിവില്‍ ഡിഫന്‍സ്‌ അറിയിച്ചു.
നിസ്‌കരിക്കാന്‍ സമീപത്തെ പള്ളികളിലേക്ക്‌ പോകണമെന്ന്‌ മൊബൈലുകള്‍ വഴി അവര്‍ സന്ദേശം അയച്ചുകൊണ്ടിരുന്നു. റമസാനിലെ അവസാനത്തെ വെള്ളിയാഴ്‌ചയായ ഇന്നത്തെ ജുമുഅയില്‍ കൂടി പങ്കെടുത്ത ശേഷമേ ഹറമിലെ ജനബാഹുല്യത്തിന്‌ ശമനമുണ്ടാവുകയുള്ളൂ. ഇരുപത്തി ഏഴാം രാവും അവസാന വെള്ളിയാഴ്‌ചയും ഒന്നിച്ചെത്തുന്നത്‌ 53 വര്‍ഷത്തിന്‌ ശേഷമാണെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്‌.
പള്ളിയിലേക്കും തിരിച്ചുമുള്ള ആളുകളുടെ നീക്കങ്ങള്‍ സുരക്ഷാസേന പ്രത്യേകമായി നിരീക്ഷിക്കുന്നുണ്ട്‌. തറാവീഹ്‌, തഹജ്ജുദ്‌ നിസ്‌കാരങ്ങള്‍ക്ക്‌ പ്രത്യേകം ഉദ്യോഗസ്ഥരെയാണ്‌ നിയമിച്ചിരിക്കുന്നത്‌. മസ്‌ജിദുല്‍ ഹറാമിന്റെ എല്ലാ ഭാഗങ്ങളിലും നിരവധി സിവില്‍ ഡിഫന്‍സ്‌,

ഇരുപത്തേഴാം രാവിന്റെ പുണ്യം തേടി മമ്പുറത്ത് വിശ്വാസി പ്രവാഹം..

മമ്പുറം/തിരൂരങ്ങാടി: ഇരുപത്തേഴാം രാവും വ്യാഴാഴ്ച സ്വലാത്തും ഒന്നിച്ചു വന്നതോടെ മമ്പുറത്തേക്ക് വിശ്വാസി പ്രവാഹം. മമ്പുറം തങ്ങളുടെ കാലത്ത് തുടങ്ങി, ഇന്നും മുറതെറ്റാതെ നടന്നു വരുന്ന സ്വലാത്തിന് വന്‍ ജനാവലിയാണ് പങ്കെടുത്തത്. ദൂരദിക്കുകളില്‍ നിന്നു പോലും നേരത്തെ തന്നെ വിശ്വാസികളെത്തിയിരുന്നു. ആത്മീയ നിര്‍വൃതിയില്‍ കടലുണ്ടിപ്പുഴപോലും ലയിച്ചു.
മമ്പുറം മഖാമിലെ സ്വലാത്തിന്ന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മമ്പുറം ഖുതുബുസമാന്‍ സയ്യിദ് അലവി തങ്ങള്‍ അന്ത്യവിശ്രമം കൊള്ളുന്ന മഖാം ശരീഫില്‍ എല്ലാ വ്യാഴാഴ്ച്ചകളിലും മഗ്‌രിബ് നമസ്‌കാരത്തിന്ന് ശേഷം രാത്രിയിലാണ് സ്വലാത്തും ദുആയും നടക്കുന്നത്. ഇരുപത്തേഴാം രാവും വ്യാഴാഴ്ച രാവും ഒന്നിച്ചെത്തിയതോടെ വിശ്വാസികള്‍ക്ക് ഇരട്ട സന്തോഷമായിരുന്നു.
മമ്പുറം തങ്ങള്‍ എന്നറിയപ്പെടുന്ന സയ്യിദ് അലവി തങ്ങളുടെ അമ്മാവനും ഭാര്യ പിതാവുമായ സയ്യിദ് ഹസ്സന്‍ ജിഫ്രി തങ്ങളുടെ ഖബറിടത്തില്‍ 200 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയതാണ് വ്യാഴാഴ്ച്ചകളിലെ സ്വലാത്തും പ്രാര്‍ത്ഥനയും എന്നാണ് ചരിത്രം. പ്രതികൂല കാലാവസ്ഥയോ, ബുദ്ധിമുട്ടുകളോ, പ്രയാസങ്ങളോ ഇന്ന് വരെ സ്വലാത്തിന്ന് തടസമായിട്ടില്ല. മഴക്കാലത്ത് മഖാമിന്ന് ചുറ്റും വെള്ളം നിറഞ്ഞിരിക്കുന്ന സമയങ്ങളില്‍ പോലും സ്വലാത്ത് നടക്കും.
സ്വലാത്ത് നടക്കുന്നതിനാല്‍ വെള്ളിയാഴ്ച്ച രാവ് ദിവസം മറ്റൊരു പരിപാടിയും മമ്പുറത്തും പരിസരങ്ങളിലും സംഘടിപ്പിക്കാറില്ല. സ്വലാത്തിന് പുറമേ മഖാമില്‍ ഖത്തം ദുആയും നടന്നു വരുന്നു. ഖുര്‍ആന്‍ പാരായണം നടത്തുന്നതിനായി മുമ്പ് 40 സ്ഥിരം മുല്ലമാര്‍ ഉണ്ടായിരുന്നു.

സുപ്രഭാതം; സി.പി.ആര്‍ രാജി വെച്ചുവെന്ന വാര്‍ത്ത വ്യാജം

കോഴിക്കോട്: സുപ്രഭാതം എഡിറ്റര്‍ ഇന്‍ ചാര്‍ജ്‌ സി.പി രാജശേഖരന്‍ സുപ്രഭാതത്തില്‍ നിന്ന്‌ രാജിവെച്ചുവെന്ന വാര്‍ത്ത അസംബന്ധമാണെ്‌ ഇഖ്‌റഅ്‌ പബ്ലിക്കേഷന്‍സ്‌ ഓഫീസ്‌ അറിയിച്ചു. 
സുപ്രഭാതം ദിനപത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങളില്‍ സി.പി.ആര്‍ സജീവമാണ്‌.  പത്ര പ്രസിദ്ധീകരണത്തില്‍ അസൂയാലക്കളായ തല്‍പര കക്ഷികള്‍ നടത്തുന്ന ഇത്തരം ദുഷ്ര്‌പചാരണങ്ങളില്‍ ആരും വഞ്ചിതരാവരുതെന്നും ഓഫീസ്‌ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്‌. 
അതേ സമയം സുപ്രഭാതം ഓഫീസില്‍ പത്രപ്രവര്‍ത്തനത്തില്‍ സജീവമായിരിക്കുന്ന സി.പി.ആര്‍ ന്റെ ഫോട്ടോ സഹിതമുള്ള വാര്‍ത്ത സുപ്രഭാതത്തിന്റെ ഔദ്യോഗിക ഫൈസ്‌ബുക്ക്‌പേജില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്‌. 

റമളാന്‍ ദിനരാത്രങ്ങള്‍ വിശ്വാസിക്ക് വിജയപാത ഒരുക്കുന്നു : ഫക്രുദ്ദീന്‍ തങ്ങള്‍

ബഹ്‌റൈന്‍ : ഇഹത്തിലും പരത്തിലും ഗുണം നേടിയെടുക്കാന്‍ പരിശ്രമിക്കുന്നവനാണ് വിശ്വാസികളില്‍ ഏറ്റവും ഉത്തമനെന്നും ഇസ്‌ലാമിന്റെ അനുഷ്ടാനങ്ങള്‍ പഠിപ്പിക്കുന്നത് ഈ ധര്‍മബോധമാണെന്നു റമളാന്‍ മാസത്തിന്റെ ദിനരാത്രങ്ങള്‍ വിശ്വസിക്ക് ഈ വിജയ പാതയാണൊരുക്കുന്നെതെന്നും സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ദീന്‍ തങ്ങള്‍ പ്രസ്താവിച്ചു. സമസ്ത ബഹ്‌റൈന്‍ മനാമ മദ്‌റസ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഇഫ്ത്താര്‍ സംഗമത്തില്‍ ഉല്‍ബോധനം നടത്തുകയായിരുന്നു അദ്ദേഹം. മുഹമ്മദ് മുസ്ലിയാര്‍ എടവണ്ണാപ്പാറ, അന്‍സാര്‍ അന്‍വരി കൊല്ലം, കെ എം സി സി പ്രസിഡന്റ് എസ്. വി ജലീല്‍, ജന സെക്രട്ടറി ഹസൈനാര്‍ കളത്തിങ്കല്‍, റഫീക്ക് മലബാര്‍ ഗോള്‍ഡ്, സിയാദ് തങ്ങള്‍ ദുബൈ ഗോള്‍ഡ്, എം പി റിയാസ് ഫരീദ & ബൂ അലി ഗ്രൂപ്പ്, ഷംസുദ്ധീന്‍ വെള്ളികുളങ്ങര ചന്ദ്രിക, തേവലക്കര ബാദ്ഷ, റഫീക്ക് അബ്ദുള്ള തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുല്‍ വാഹിദ്, കുഞ്ഞ്മുഹമ്മദ് ഹാജി, കളത്തില്‍ മുസ്തഫ, ശഹീര്‍ കട്ടാംപള്ളി, ഉമറുല്‍ ഫാറൂക്ക് ഹുദവി,മൂസ മൗലവി, എന്നിവര്‍ നേതൃത്വം നല്‍കി.
- Samastha Bahrain

ദാറുല്‍ ഹുദാ ഡിഗ്രി, സെക്കന്ററി ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു

മലപ്പുറം : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലും അഫിലിയേറ്റഡ് കോളേജുകളിലുമായി നടന്ന വാര്‍ഷിക പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഡിഗ്രി ഫൈനലില്‍ മുഹമ്മദ് ബഷീര്‍ പി കെ കോടൂര്‍ (സബീലുല്‍ ഹിദായ പറപ്പൂര്‍) ഒന്നാം സ്ഥാനം നേടി.  റാഷിഖ് ഒ പി കൊടുവള്ളി (ദാറുല്‍ ഹുദാ കാമ്പസ്)  രണ്ടും മഹ്‌റൂഫ് എം എ കാസര്‍കോട് (മാലിക് ദീനാര്‍ തളങ്കര) മൂന്നും റാങ്കുകള്‍ നേടി. സീനിയര്‍ സെക്കന്ററി ഫൈനലില്‍  ഹസന്‍ റസാ മുബൈ (ഉര്‍ദു വിഭാഗം, ദാറുല്‍ ഹുദാ കാമ്പസ്) ഒന്നാം റാങ്ക് നേടി. മുഹമ്മദ് റാഷിദ് എന്‍ എന്‍ നീലേശ്വരം (മാലിക് ദീനാര്‍ തളങ്കര) രണ്ടും ഖമറുല്‍ ഫാരിസ് പൂക്കിപ്പറബ് (ദാറുല്‍ ഹുദാ കാമ്പസ്) മൂന്നും റാങ്കുകള്‍ നേടി. സെക്കന്‍ഡറി ഫൈനലില്‍ സൈനുല്‍ആബിദീന്‍ എ ടി കെ കാസര്‍കോട് (ദാറുല്‍ ഇര്‍ഷാദ് ഉദുമ), മുഹമ്മദ് സാലിം കെ വളവന്നൂര്‍ (സബീലുല്‍ ഹിദായ പറപ്പൂര്‍) മുഹമ്മദ് സ്വഫ് വാന്‍ കെ വേങ്ങര (ദാറുല്‍ ഹുദാ കാമ്പസ്)  എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ കരസ്ഥമാക്കി. വിശദ വിവരം ദാറുല്‍ ഹുദാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
- Darul Huda Islamic University

ഇസ്‌ലാംഓണ്‍വെബ് സൗജന്യ സകാത്ത് കണ്‍സല്‍ട്ടന്‍സി ഒരുക്കുന്നു

മലയാളത്തിലെ പ്രമുഖ ഇസ്‌ലാമിക വെബ്പോര്‍ട്ടല്‍ ഇസ്‌ലാംഓണ്‍വെബ് ഡോട്ട് നെറ്റ് (www.islamonweb.net) സൌജന്യ സകാത്ത് കണ്സല്‍ട്ടന്‍സി സൌകര്യം ഒരുക്കുന്നു. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇതു പ്രയോജനപ്പെടുത്താം. വ്യക്തി സ്വത്തുക്കള്‍, കൂട്ട് സ്വത്തുക്കള്‍, ബിസിനസ് സംരംഭങ്ങള്‍, ഓഹരികളും മറ്റും നിക്ഷേപങ്ങള്‍  തുടങ്ങി സകാത്ത് ബാധകമായ എല്ലാ ഇനങ്ങളിലും നല്‍കപ്പെടേണ്ട സകാത്ത് സംബന്ധിച്ച കൃതമായ വിവരങ്ങള്‍ക്ക് ഇത് വഴി ലഭ്യമാകും.
ഇസ്ലാമിന്‍റെ അടിസ്ഥാന സ്തംഭങ്ങളിൽ സുപ്രധാനമായ ഒരു അനുഷ്ടാനമാണ് സക്കാത്ത്. സമൂഹത്തിന്‍റെ സാമ്പത്തിക ഭദ്രതയ്ക്കും ഭക്ഷ്യ സുരക്ഷയ്ക്കും  ഇസ്ലാം അനുശാസിക്കുന്ന ബാധ്യതാ നിര്‍വ്വഹണമാണത്. സാമ്പത്തിക ഭദ്രതയുള്‍ളവരും കച്ചവട സംരംഭങ്ങളിൽ ഏര്‍പ്പെട്ടുവരുന്നവരും മറ്റുമായി സക്കാത്ത് നിര്‍ബന്ധമായി നിര്‍വഹിക്കേണ്ട സമൂഹത്തിലെ നല്ലൊരു വിഭാഗം അജ്ഞതയോ അശ്രദ്ധയോ മൂലമോ മനപ്പൂര്‍വ്വം തന്നെയോ ഈ നിര്‍ബന്ധ ബാധ്യത നിറവേറ്റുന്നതിൽ ഗുരുതരമായ അലംഭാവം കാണിക്കുന്നു.
ഈ സാഹചര്യത്തിലാണ് ഇസ്‌ലാംഓണ്‍വെബ് സൗജന്യ സകാത്ത് കണ്സല്‍ട്ടന്‍സി സൌകര്യം ഒരുക്കുന്നത്. താല്‍പര്യമുള്‍ളവര്‍ക്ക് ഓണ്‍വെബ് ഫത്‍വാ ബോഡ് കണക്കുകള്‍ പരിശോധിച്ച് സകാത് നിര്‍ണ്ണയിച്ച് വിശദീകരിച്ചുതരും. രജിസ്റ്റര്‍ ചെയ്യാന്‍ info@islamonweb.net, islamonweb.net@gmail.com എന്നീ ഇമെയില്‍ വിലാസങ്ങളില്‍ ബന്ധപ്പെടാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് www.islamonweb.net സന്‍ദര്‍ശിക്കുക. 
കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ഇസ്‌ലാംഓണ്‍വെബിന്‍റെ ഓണ്‍ലൈന്‍ സംശയ നിവാരണ വിഭാഗത്തില്‍ സാകാത്തുമായി ബന്ധപ്പെട്ട് ഒട്ടനവധി ചോദ്യങ്ങളാണ് ദിവസും ലഭിക്കുന്നത്. അറിവില്ലായ്മ മൂലം കൃതമായി സകാത്ത് വിതരണം നടത്താത്ത പലര്‍ക്കും പുതിയ സംരംഭം ഏറെ പ്രയോജനം ചെയ്യും. 
- Majeed Cholackode

KIC സംഘടിപ്പിച്ച മുസ്തഫ ഹുദവി ആക്കോടിന്റെ റമദാന്‍ പ്രഭാഷണം ശ്രദ്ധേയമായി

കുവൈത്ത് സിറ്റി : 'വിശുദ്ധ റമദാന്‍; സുകൃതമൊരുക്കാം, സല്‍വൃത്തരാകാം' എന്ന പ്രമേയവുമായി കുവൈത്ത് ഇസ്‌ലാമിക് സെന്റര്‍ ആചരിച്ചു വരുന്ന റമദാന്‍ കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച യുവ പണ്ഡിതനും പ്രമുഖ പ്രഭാഷകനുമായ മുസ്തഫ ഹുദവി ആക്കോടിന്റെ റമദാന്‍ പ്രഭാഷണം സമാപിച്ചു. അബ്ബാസിയ സെന്‍ട്രല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കുവൈത്തിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. സയ്യിദ് നാസര്‍ മശ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇസ്‌ലാമിക് സെന്റര്‍ ചെയര്‍മാന്‍ ശംസുദ്ധീന്‍ ഫൈസിയുടെ അദ്ധ്യക്ഷത വഹിച്ചു. കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഹംസ ബാഖവി ആശംസാ പ്രസംഗം നിര്‍വഹിച്ചു. മുസ്തഫ ഹുദവി 'വിശുദ്ധ റമദാന്‍; സുകൃതമൊരുക്കാം, സല്‍വൃത്തരാകാം' എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. സുപ്രഭാതം ദിനപത്രം കുവൈത്ത് കോ ഓഡിനേറ്റര്‍ ഹംസ ദാരിമി പത്രം പരിചയപ്പെടുത്തി. ഹംസ പയ്യന്നൂര്‍, സിദ്ധീഖ് വലിയകത്ത് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. പ്രസിഡന്റ് ഉസ്മാന്‍ ദാരിമി സ്വാഗതവും ട്രഷറര്‍ ഇ.എസ് അബ്ദുറഹിമാന്‍ ഹാജി നന്ദിയും പറഞ്ഞു.
വ്യാഴായ്ച നടന്ന പ്രഭാഷണം വൈസ് പ്രസിഡന്റ് മുസ്തഫ ദാരിമിയുടെ അദ്ധ്യക്ഷതയില്‍ വൈസ് ചെയര്‍മാന്‍ സിദ്ധീഖ് ഫൈസി കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. സുന്നി കൗണ്‍സില്‍ പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് കുട്ടി ഫൈസി, കെ.എം.സി.സി. പ്രസിഡന്റ് ഷറഫുദ്ധീന്‍ കണ്ണേത്ത്, കെ.കെ.എം.എ വര്‍ക്കിംഗ് പ്രസിഡന്റ് എ.പി അബ്ദുല്‍ സലാം തുടങ്ങിയവര്‍ പ്രസംഗിച്ചു. മുസ്തഫ ഹുദവി 'കടമകള്‍ക്കിടയിലെ പ്രവാസി' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ ഫൈസി സ്വാഗതവും സെക്രട്ടറി അബ്ദുല്‍ കരീം ഫൈസി നന്ദിയും പറഞ്ഞു. കഷ്ടതയനുഭവിക്കുന്ന ഫലസ്തീന്‍ ജനതക്കുവേണ്ടി പ്രത്യേക പ്രാര്‍ത്ഥനാ സംഘടിപ്പിച്ചു. ഇസ്‌ലാമിക് സെന്റര്‍ നേതാക്കളായ മുജീബ് റഹ്മാന്‍ ഹൈതമി, അബ്ദുല്‍ ലത്തീഫ് എടയൂര്‍, രായിന്‍ കുട്ടി ഹാജി, ഇഖ്ബാല്‍ മാവിലാടം, റസാഖ് ദാരിമി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 
- kuwait islamic center iclamic center

പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ അപകടത്തില്‍ മരണപ്പെട്ട കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ചു

അബ്ബാസലി ശിഹാബ് തങ്ങള്‍
പ്രാര്‍ത്ഥന നടത്തുന്നു
കാസര്‍ഗോഡ് : നെല്ലിക്കുന്ന് വാഹനാപകടത്തില്‍ മരിച്ച സജ്ജാദ്, മുബാരിഷ്, അഫ്‌റാഖ് എന്നിവരുടെ വീടുകള്‍ SKSSF സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ചു. സുന്നി യുവജന സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗെ, SKSSF ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന എന്നിവരും തങ്ങളോടൊപ്പമുണ്ടായിരുന്നു.
- Secretary, SKSSF Kasaragod Distict Committee

വിശ്വാസി മനസ്സുകളില്‍ ആത്മീയാനുഭൂതി പകര്‍ന്ന് മജ്‌ലിസുന്നൂര്‍ സദസ്സ്

കാസര്‍ഗോഡ് : SKSSF കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ബാവ മുസ്ലിയാര്‍ നഗറില്‍ സംഘടിപ്പിക്കുന്ന റമളാന്‍ പ്രഭാഷണ പരമ്പരയോടനുബന്ധിച്ച നടന്ന മജ്‌ലിസുന്നൂര്‍ സദസ്സ്  ആത്മീയ ചൈതന്യം നുകര്‍ന്ന് വിശ്വാസി മനസ്സുകളില്‍ ദിവ്യാനുഭൂതി പകര്‍ന്നു. കേരളക്കരയിലെ പള്ളികളിലും വീടുകളിലും സര്‍വ്വസാധാരണമായി കൊണ്ടിരിക്കുന്ന മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സ് ജില്ലയില്‍ വ്യാപിക്കാനുള്ള പ്രഖ്യാപനമായി പരിപാടി. പരിഷ്‌കൃത ലോകക്രമത്തിലെ മൂല്യച്യുതിയും ധര്‍മ്മശോഷണവും മറികടന്ന് സല്‍കൃത സമൂഹത്തിന്റെ വീണ്ടെടുപ്പിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മഹാന്മായ ശൈഖുമാരുടെ ആത്മീയാനുമതിയോടെ നടത്താന്‍ നിര്‍ദേശിച്ചതാണ് മജ്‌ലീസുന്നൂര്‍. ആയിരങ്ങള്‍ പങ്കെടുത്ത മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സിന് ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ നേതൃത്വം നല്‍കി. 
പ്രഭാഷണ പരമ്പരയുടെ മൂന്നാം ദിന പരിപാടി സമസ്ത കേന്ദ്ര മുശാവറാ അംഗം എം.എ ഖാസിം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഹാഷിം ദാരിമി ദേലംപാടി അധ്യക്ഷത വഹിച്ചു. കുമ്മനം നിസാമുദ്ദീന്‍ അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. സ്വാഗത സംഘം ചെയര്‍മാന്‍ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, അബ്ബാസ് ഫൈസി പുത്തിഗെ, ഹംസത്തു സഅദി, പി.എസ് ഇബ്രാഹിം ഫൈസി, അബ്ബാസ് ഫൈസി ചേരൂര്‍, SKSSF സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, അബൂബക്കര്‍ സാലൂദ് നിസാമി, ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, എസ്.പി സ്വലാഹുദ്ദീന്‍, മഹ്മൂദ് ദേളി, കെ.എം സൈനുദ്ദീന്‍ ഹാജി കൊല്ലമ്പാടി, അശ്‌റഫ് മിസ്ബാഹി, സിറാജുദ്ദീന്‍ ഖാസിലേന്‍, ഫാറൂഖ് കൊല്ലമ്പാടി,  മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, റഷീദ് ബെളിഞ്ച, യു. ബഷീര്‍ ഉളിയത്തടുക്ക, ഹനീഫ് തങ്ങള്‍ ചേരൂര്‍, സിദ്ധീഖ് ബെളിഞ്ച എന്നിവര്‍ സംബന്ധിച്ചു. സി.പി മൊയ്തു മൗലവി സ്വാഗതവും അശ്‌റഫി ഫൈസി കിന്നിങ്കാര്‍ നന്ദിയും പറഞ്ഞു.
- Secretary, SKSSF Kasaragod Distict Committee

മത ചിഹ്നങ്ങള്‍ വിലക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ സമരം : SKSSF ക്യാമ്പസ്‌ വിംഗ്‌

കോഴിക്കോട്‌ : മത ചിഹ്നങ്ങള്‍ക്ക്‌ വിലക്കേര്‍പ്പെടുത്തുന്ന വിദ്യാഭ്യാസ-തൊഴില്‍ സ്ഥാപനങ്ങള്‍ക്കെതിരെ ശക്ത്മായ സമരം സംഘടിപ്പിക്കുമെന്ന് SKSSF ക്യാമ്പസ്‌ വിംഗ്‌. മുസ്ലിം മത വിശ്വാസ പ്രകാരമുള്ള മഫ്ത ധരിക്കുന്നതില്‍ നിന്നും, താടി നീട്ടി വളര്‍ത്തുന്നതില്‍ നിന്നും വിദ്യാര്‍ഥികളെയും ഉദ്യോഗസ്ഥരെയും വിലക്കുന്ന ചില സ്ഥാപനങ്ങള്‍ ഉച്ചക്ക്‌ നിസ്കരിക്കുവാന്‍ സമയം പോലും അനുവദിക്കുന്നില്ല. രാജ്യ താല്‍പര്യത്തിനും വ്യക്തി സ്വാതന്ത്ര്യത്തിനും വിരുദ്ധമായുള്ള ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനാനുമതി സര്‍ക്കാര്‍ റദ്ദാക്കണം. സ്വകാര്യ സ്ഥാപനങ്ങള്‍ മത സ്വാതന്ത്ര്യത്തില്‍ കൈ കടത്തരുത്‌. മുസ്ലിം ന്യൂനപക്ഷത്തിന്റെ ആനുകൂല്യങ്ങള്‍ വരെ കൈക്കലാക്കുന്ന സ്ഥാപനങ്ങള്‍ ഇത്തരം രീതികളുമായി മുന്നോട്ട്‌ പോകുന്നത്‌ പ്രതിഷേധാര്‍ഹമാണ്. ചില ഉദ്യോഗസ്ഥ മേഖലയില്‍ മത സ്വാതന്ത്ര്യം അനുവധിക്കാത്തത്‌ അത്തരം മേഖലകളില്‍ നിന്നും ന്യൂനപക്ഷത്തെ മാറ്റി നിര്‍ത്താനുള്ള അജണ്ടയുടെ ഭാഗമാണോ എന്ന് സംശയിക്കണം. മത ചിഹ്നങ്ങള്‍ വിലക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബഹിഷ്കരിക്കാന്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും തയ്യാറാകുമെന്നും, ഇത്‌ മറ്റൊരു ചേരി തിരിവിനു കാരണമാകുമെന്നും, അതിനാല്‍ രാജ്യ താല്‍പര്യത്തെ മുന്‍ നിര്‍ത്തി മത സ്വാതന്ത്ര്യം അനുവദിക്കുന്ന സമീപനം ബന്ധപ്പെട്ടവര്‍ കൈക്കൊള്ളണമെന്നും ക്യാമ്പസ്‌ വിംഗ്‌ പ്രസ്താവിച്ചു. യോഗത്തില്‍ സത്താര്‍ പന്തലൂര്‍, ഷബിന്‍ മുഹമ്മദ്‌, ജനറല്‍ കൺവീനര്‍ മുനീര്‍ പി.വി, ബഷീര്‍ ഹുദവി, മുഹമ്മദ്‌ സാദിഖ്‌, സലീം തുടങ്ങിയവര്‍ സംസാരിച്ചു.
SKSSF STATE COMMITTEE

SKSSF വേങ്ങര മേഖല ഫലസ്തീന്‍ ഐക്യദാര്‍ഢ്യവും ഇഫ്താര്‍വിരുന്നും സംഘടിപ്പിച്ചു

വേങ്ങര : വേങ്ങര മേഖല SKSSF കമ്മറ്റിക്ക് കീഴില്‍ ഫലസ്തീന്‍ ജനതക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും തസ്‌കിയത്ത് ക്യാമ്പും ഇഫ്താര്‍വിരുന്നും സംഘടപ്പിച്ചു. നെല്ലിപ്പറമ്പ് മലബാര്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ഒ.കെ കുഞ്ഞിമാനു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. നിയാസ് വാഫി അധ്യക്ഷതവഹിച്ചു. ഹസ്ബുള്ള ബദ്‌രി, അമാനുള്ള റഹ്മാനി, സി.എച്ച് ശരീഫ് ഹുദവി, ഇസ്ഹാഖ് മാസ്റ്റര്‍ തുടങ്ങിയര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. മജ്‌ലിസുന്നൂറിനും പ്രാര്‍ഥനക്കും ഇസ്മായീല്‍ ഫൈസി കിടങ്ങയം നേതൃത്വം നല്‍കി. ഇഫ്താറിന് ജാഫര്‍ ഓടക്കല്‍, ജലീല്‍ ചാലില്‍കുണ്ട്, നൗഫല്‍ മാസ്റ്റര്‍, അഷ്‌കര്‍ കുറ്റാളൂര്‍, ഹസീബ് ഓടക്കല്‍, നൗഫല്‍ മമ്പീതി, സൈവുദ്ധീന്‍ പാലച്ചിറമാട് നേതൃത്വം നല്‍കി.
- നിയാസ് വാഫി / haseeb odakkal

സാംസ്‌കാരികാധിനിവേശം മൂല്യശോഷണത്തിന് കാരണമാക്കി : അബ്ബാസലി ശിഹാബ് തങ്ങള്‍

SKSSF സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
കാസര്‍ഗോഡ് : വളര്‍ന്നുവരുന്ന തലമുറയില്‍ നിന്ന് പൈതൃകവും പാരമ്പര്യവും എടുത്തുമാറ്റപ്പെട്ടുക്കൊണ്ടിരിക്കുകയാണെന്നും യുവതയില്‍ മാറ്റം കൊണ്ടുവന്ന സാംസ്‌കാരിധിനിവേശമാണ് മൂല്യശോഷണത്തിന്റെയും ധര്‍മച്യുതിയുടെയും കാരണമെന്ന് SKSSF സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍. ആത്മീയ സരണിയാണ് മനശാന്തിയും സമാധാനവും സാധ്യമാക്കുന്നതെന്നും ഭൗതിക ഭ്രമങ്ങളില്‍ നിന്ന് മാറിനില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വര്‍ഗ്ഗസരണിയിലേക്ക് നീതിസാരത്തോടെ എന്ന പ്രമേയത്തില്‍ SKSSF ജില്ലാ കമ്മിറ്റി കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡിലെ ബാവ മുസ്ലിയാര്‍ നഗറില്‍ സംഘടിപ്പിക്കുച്ച റമളാന്‍ പ്രഭാഷണ രണ്ടാം ഘട്ടപരമ്പരയുടെ രണ്ടാം ദിവസപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിപാടിയില്‍ SYS ജില്ലാ ജനറല്‍ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗെ അധ്യക്ഷത വഹിച്ചു. കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി മുഖ്യപ്രഭാഷണം നടത്തി. SYS ജില്ലാ പ്രസിഡണ്ട് എം.എ ഖാസിം മുസ്ലിയാര്‍, സ്വാഗതസംഘം ചെയര്‍മാന്‍ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, സമസ്ത ജില്ലാ മുശാവറ അംഗം സ്വാലിഹ് മുസ്ലിയാര്‍ ചൗക്കി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, SKSSF സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, അബൂബക്കര്‍ സാലൂദ് നിസാമി, ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ഹാഷിം ദാരിമി ദേലംപാടി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, സി. ബി ബാവ ഹാജി, എസ്.പി സ്വലാഹുദ്ദീന്‍, ടി.എച്ച് അബ്ദുല്‍ ഖാദിര്‍ ഫൈസി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, മഹ്മൂദ് ദേളി, സുബൈര്‍ നിസാമി, കെ.എം സൈനുദ്ദീന്‍ ഹാജി കൊല്ലമ്പാടി, താജുദ്ദീന്‍ ചെമ്പരിക്ക, യു. സഹദ് ഹാജി, എം. എ ഖലീല്‍, റഷീദ് ബെളിഞ്ച, മുഹമ്മദ് കുഞ്ഞി തുരുത്തി, യു. ബഷീര്‍ ഉളിയത്തടുക്ക, അബൂബക്കര്‍ ബാഖവി തുരുത്തി, സിദ്ദീഖ് ബെളിഞ്ച, യൂനുസ് ഫൈസി കാക്കടവ്, ജമാല്‍ ദാരിമി, ഹാരിസ് ഗ്വാളിമുഖം, അബ്ദുല്‍ റഊഫ് ഫൈസി, നാസര്‍ സഖാഫി, ലത്തീഫ് കൊല്ലമ്പാടി, റഷീദ് ചാലക്കുന്ന് എന്നിവര്‍ സംബന്ധിച്ചു. അബ്ദുല്‍ സലാം ഫൈസി സ്വാഗതവും മുഹമ്മദ് ഫൈസി കജ നന്ദിയും പറഞ്ഞു.
- Secretary, SKSSF Kasaragod Distict Committee

ഗസയിലെ കൂട്ടക്കുരുതി; റമളാന്‍ പ്രഭാഷണവേദി ഐക്യദാര്‍ഢ്യസദസ്സായി

കാസര്‍ഗോഡ് : ഫലസ്തീനിലെ ഗസയില്‍ തുടരുന്ന ജൂതസയണിസ്റ്റുകളുടെ ഏകപക്ഷീയ കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ചും ഫലസ്തീന്‍ ജനതക്ക് വേണ്ടി പ്രാര്‍ത്ഥിച്ചും SKSSF കാസര്‍ഗോഡ് ജില്ലാ റമളാന്‍ പ്രഭാഷണവേദി ഫല്‌സ്തീന്‍ ഐക്യദാര്‍ഢ്യസദസ്സായി. ഗസയിലെ നരനായാട്ട് അടിയന്തിരമായി നിര്‍ത്തലാക്കാന്‍ ഐക്യ രാഷ്ട്രസഭ നേരിട്ടിടപെടണമെന്നും ഫലസ്തീന്‍ ജനതക്ക് ജീവന്‍സുരക്ഷാ സംവിധാനങ്ങളൊരുക്കണമെന്നും വേദി ആവശ്യപ്പെട്ടു. ഫലസ്തീന്‍ ജനതക്ക് വേണ്ടി SKSSF സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥിച്ചു.
- Secretary, SKSSF Kasaragod Distict Committee

ഫലസ്തീന്‍ വിഷയത്തില്‍ ഐക്യ രാഷ്ട്ര സഭ ഇടപെടണം : SKIC അല്‍ഖസീം

ബുറയിദ : ഫലസ്തീന്‍ വിഷയത്തില്‍ ഐക്യ രാഷ്ട്ര സഭ ഇടപെട്ടു കൊണ്ട് പശ്ചിമേഷ്യയില്‍ ശാശ്വത സമാധാനത്തിനും പ്രശന പരിഹാരത്തിനും മുന്കയ്യെടുക്കണമെന്ന് SKIC അല്‍-ഖസീം സെന്‍ട്രല്‍ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പരിശുദ്ധ റമളാന്‍ മാസത്തില്‍ പോലും പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് നേരെ ക്രൂരത വിനോദമാക്കിയ ഇസ്രായേല്‍ സയനിസറ്റ് ചെയ്തികളെ നമുക്കൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. മലാലക്ക് വേണ്ടി വാവിട്ടുകരഞ്ഞു സിന്ദാബാദ് വിളിച്ചവര്‍ ഫലസ്തീനികള്‍ക്ക് നേരെ നടത്തുന്ന ക്രൂരത കണ്ടില്ലെണ്ണ്‍ നടിക്കുന്നത് വിരോധാഭാസമാണ്. അക്രമവും അരാജകത്വവും സൃഷ്ടിച്ചു സമാധാനത്തിന്‍റെ വേരുകളറുക്കുന്ന കാട്ടലക്കൂട്ടങ്ങള്‍ക്ക് ഓശാന പാടുന്ന ഐക്യ രാഷ്ട്ര സഭയും അമേരിക്കയടക്കമുള്ള വന്‍ശക്തികളും കാണിക്കുന്ന നിസ്സംഗത ദുരൂഹത ഉണര്‍ത്തുന്നതാണ്. ഇവ്വിഷയത്തില്‍ പലതും ചെയ്യമായിരുന്നിട്ടും മുസ്ലിം രാഷ്ട്രങ്ങള്‍ക്കിടയിലെ മൌനം മര്‍ദ്ദകര്‍ക്കൊരു ധൈര്യമാവുന്നുണ്ടോ എന്നും കൂട്ടി വായിക്കേണ്ടിയിരിക്കുന്നു. യോഗത്തില്‍ മുഹമ്മദലി ഹാജി ആനമങ്ങാട് അധ്യക്ഷത വഹിച്ചു. മുഹമ്മദ്‌ മുസ്ലിയാര്‍ പന്തിപ്പൊയില്‍, ഇസ്മായില്‍ ഹാജി എന്നിവര്‍ സംസാരിച്ചു. യൂസുഫ് ഫൈസി പരതൂര്‍ സ്വാഗതവും സൈദ്‌ ചെട്ടിപ്പടി നന്ദിയും പറഞ്ഞു.
- Abdula Muhammed

റമാളാന്‍ ഉറുദിയുടെ മാധുര്യവുമായി കുട്ടി പ്രഭാഷണ പരമ്പര

സഹല്‍ കുറുവന്തേരി ലൈലത്തുല്‍ ഖദ്ര്‍
വിഷയാവതരണം നടത്തുന്നു
കടമേരി : റമളാന്റെ പുണ്യദിനങ്ങളത്രയും സുകൃതങ്ങളില്‍ കഴിഞ്ഞ് കൂടുകയെന്നത് പ്രവാചകാധ്യാപനമാണ്. അറിവ് പകരുകയും പകര്‍ത്തുകയും ചെയ്യുകയെന്നത് ഇത്തരം നന്മകളില്‍ ഏറെ പവിത്രവുമാണ്. റമളാന്‍ ഒന്ന് മുതല്‍ പള്ളികളും മദ്രസകളും കേന്ദ്രീകരിച്ച് മതസംഘടനകളും സന്നദ്ധ സംഘടനകളും നടത്തുന്ന മതപഠന ക്ലാസുകള്‍ ഏറെ പ്രാധാന്യത്തോടെയാണ് വിശ്വാസികള്‍ ഉള്‍കൊള്ളുന്നത്. കൂടാതെ പള്ളികള്‍ കേന്ദ്രീകരിച്ചുള്ള ഉറുദിയുടെ മാസ്മരികത ഒന്ന് വേറെതന്നെയാണ്. അറബിക് കോളേജുകളിലും പള്ളി ദര്‍സുകളിലും ഓതിപ്പഠിക്കുന്ന മതവിദ്യാര്‍ത്ഥികള്‍ പ്രസംഗ പരിശീലനത്തിന്റെ കളരിയായി റമളാന്‍ ഉറുദി ഉപയോഗപ്പെടുത്തുന്നു. ഒപ്പം ശ്രോതാക്കള്‍ നല്‍കുന്ന പാരിതോഷികം വരും കാലങ്ങളിലെ തുടര്‍ പഠന ചെലവിന് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. പക്ഷെ റമളാന്‍ ഉറുദി ഒരു കാംമ്പയിനായി ആചരിക്കുകയും പാരിതോഷികം സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന അപൂര്‍വ്വ സാഹചര്യമാണ് കടമേരി റഹ്മാനിയ്യ അറിക് കോളേജിലെ ബോര്‍ഡിംഗ് മദ്രസ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയിരിക്കുന്നത്. സത്യസരണിയിലേക്ക് നീതി സാരത്തോടെ എന്ന പ്രമേയത്തില്‍ റയ്യാന്‍ റമളാന്‍ കാംമ്പയില്‍ ആചരിക്കുന്ന യൂണിറ്റ് SKSBV ലക്ഷ്യമിടുന്നത് കുരുന്നു പ്രതിഭകളുടെ സര്‍ഗ പരിപോഷണമാണ്. പ്രഭാത - പ്രദോഷ നിസ്‌കാരങ്ങള്‍ ഒഴികെ എല്ലാ നിസ്‌കാരങ്ങള്‍ക്ക് ശേഷവും പത്തും പതിനഞ്ചും പ്രായമായ കുരുന്നുകള്‍ ആവേശം വിതറുന്ന പ്രഭാഷണമാണ് നടത്തുന്നത്. നാട്ടുകാരും അധ്യാപകരും മുന്നൂറോളം വിദ്യാര്‍ത്ഥികളും ഈ കുട്ടിപ്രഭാഷണ പരമ്പരക്ക് സ്ഥിരം ശ്രോതാക്കളാകുന്നു. വലിയ മത പ്രഭാഷണ വേദികളില്‍ പ്രകടമാകുന്ന പ്രസംഗ ചാരുതയും വിഷയ ഗാംഭീര്യവും ഈ കുരുന്നു പ്രഭാഷകരെ ശ്രദ്ദേയമാക്കുന്നു. തഖ്‌വ, ഖുര്‍ആന്‍, റമളാന്‍, ആത്മ സംസ്‌കരണം, ബന്ധങ്ങള്‍, യുവത്വം, സന്താന പരിപാലനം, മര്‍ദിതന്റെ പക്ഷം, ലൈലത്തുല്‍ ഖദ്ര്‍ തുടങ്ങിയ ആനുകാലിക വിഷയങ്ങളില്‍ കുട്ടി പ്രഭാഷകര്‍ തീപ്പൊരി പ്രഭാഷണം നടത്തുമ്പോള്‍ വിശുദ്ധ റമളാനിന്റെ പകലുകള്‍ ഇനിയും ദീര്‍ഘിപ്പിച്ചു കിട്ടിയിരുന്നെങ്കിലെന്നാണ് ശ്രോതാക്കളുടെ ആഗ്രഹം.
- Rahmaniya Katameri

ലൈലത്തുല്‍ ഖദ്ര്‍; വിധി നിര്‍ണയത്തിന്റെ അനുഗ്രഹീത രാവ്

മനുഷ്യാരംഭം മുതല്‍ അല്ലാഹു അവതരിപ്പിച്ച് തുടങ്ങിയ മാര്‍ഗ ദര്‍ശനത്തിന്റെ അവസാന പതിപ്പാണ് മുഹമ്മദ് നബി (സ) ക്ക് അവതരിപ്പിച്ച് കൊടുത്ത വിശുദ്ധ ഖുര്‍ആന്‍. പ്രവാചക ഹൃദയത്തില്‍ ജിബ്‌രീല്‍ മാലാഖ പരിശുദ്ധ ഖുര്‍ആനുമായി ആദ്യമായി പറന്നിറങ്ങിയത് ഒരു രാത്രിയിലായിരുന്നു. ആ രാത്രിയെ അനുഗ്രഹത്തിന്റെയും വിധി നിര്‍ണയത്തിന്റെയും രാത്രിയായി അല്ലാഹു നിശ്ചയിച്ചു. അക്കാര്യം ഖുര്‍ആനിലൂടെ പ്രഖ്യാപിക്കുകയും ചെയ്തു.
'അനുഗ്രഹീതമായ ഒരു രാവിലാണ് നാമിത് അവതരിപ്പിച്ചത്. ഇതുവഴി നാം ഒരു മുന്നറിയിപ്പ് നല്‍കുകയായിരുന്നു. കാര്യങ്ങളെല്ലാം ആ രാത്രിയിലാണ് നമ്മുടെ ഉത്തരവനുസരിച്ച് തീരുമാനിക്കപ്പെടുന്നത്. ദൈവ ദൂതന്‍മാരെ അയക്കുന്നത് നാം തന്നെയാണ്. നിന്റെ നാഥനില്‍നിന്നുള്ള കാരുണ്യമാണത്. എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണവന്‍ (വി.ഖു. 44: 3-6).


ആ രാത്രി റമസാന്‍ മാസത്തിലാണന്ന് ഖുര്‍ആന്‍ മറ്റൊരിടത്ത് പറയുന്നു (2: 185). 'ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠമാണ് ആ രാത്രി. മാലാഖമാരും പരിശുദ്ധാത്മാവും ആ രാവില്‍ അവരുടെ രക്ഷിതാവിന്റെ അനുമതിയോടെ സര്‍വ്വ നിശ്ചയങ്ങളുമായി ഇറങ്ങിവരും. സമാധാനത്തിന്റേതാണാരാവ്. പ്രഭാതം പുലരുവോളം' (97: 3-5). വിധി നിര്‍ണയത്തിന്റെയും ആസൂത്രണത്തിന്റെയും പദവിയുടെയും മൂല്യത്തിന്റെയും ശക്തിയുടെയും രാത്രി എന്നൊക്കെ അര്‍ത്ഥം കൊടുക്കാവുന്നതാണ് 'ലൈലത്തുല്‍ ഖദ്ര്‍' എന്ന വാചകത്തിന്.
മനുഷ്യ ജീവിതത്തിന് അതിന്റെ ആത്യന്തികമായ വിജയത്തിലേക്ക് വഴി തുറന്നു കിട്ടിയ രാത്രി. അനുഭൂതിപൂരകമായ സ്വര്‍ഗ പൂങ്കാവനങ്ങളില്‍ മനുഷ്യന് നിത്യാനന്ദത്തിന്റെ ശാശ്വത ജീവിതത്തിന് വഴിയൊരുങ്ങിയ രാത്രി. അത് അനുഗ്രഹത്തിന്റേതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ദൈവീക കാരുണ്യം പ്രവഹിപ്പിച്ച് ആകാശം ഭൂമിയെ മാറോടണച്ചപ്പോള്‍ അതിലൂടെ മനുഷ്യാത്മാവ് തന്റെ രക്ഷിതാവിന്റെ ഉത്തുംഗ സവിധത്തിലെത്തിച്ചേര്‍ന്ന മഹോന്നത രാത്രി.

സുപ്രഭാതം; ഓഫീസ്‌ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു... ട്രയല്‍ പ്രിന്റിംഗ്‌ ആരംഭിച്ചു

സുപ്രഭാതം ഓഫീസില്‍ ഇന്ന്‌ ആരംഭിച്ച ട്രയല്‍ പ്രിന്റിംഗ്‌ ദൃശ്യങ്ങള്‍..

ഇഖ്‌റഅ് പബ്ലിക്കേഷന്‍സ് ചെയര്‍മാനും സമസ്ത സെക്രട്ടറി യുമായ ശൈഖുനാ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ സുപ്രഭാതം ദിനപ്പത്രം എഡിറ്റോറിയല്‍ ഡസ്‌ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. - 
ഇന്ന്‌ രാവിലെ 11ന് നടന്ന ചടങ്ങ് ഇഖ്‌റഅ് പബ്ലിക്കേഷന്‍സ് ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍മാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, മാനേജിംഗ് എഡിറ്റര്‍ നവാസ് പൂനൂര്‍, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എ.സജീവന്‍ എന്നിവര്‍ പങ്കെടുത്തു. പത്രത്തിന്റെ ട്രയല്‍ കോപ്പി പ്രിന്റിംഗും ഇതോടൊപ്പം നടന്നു.
കൂടുതല്‍ ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും സുപ്രഭാതം ദിനപത്രത്തിന്റെ ഔദ്യോഗിക ഫൈസ്‌ ബുക്ക്‌ പേജ് സന്ദർശിക്കുക. Facebook  പേജിലെത്താനും like ചെയ്യാനും ഇവിടെ click  ചെയ്യുക

SKSSF കാസറഗോഡ് ജില്ല രണ്ടാം ഘട്ട റമളാന്‍ പ്രഭാഷണത്തിന് പ്രൗഡോജ്വല തുടക്കം

കാസറഗോഡ് : സ്വര്‍ഗ്ഗ സരണിയിലേക്ക് നീതി സാരത്തോടെ എന്ന പ്രമയത്തില്‍ എസ്.കെ.എസ്.എസ്.എഫ് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റമളാന്‍ കാമ്പയിന്റെ ഭാഗമായുള്ളരണ്ടാം ഘട്ട  റമളാന്‍ പ്രഭാഷണത്തിന്ന് കാസറഗോട് പുതിയ ബസ്റ്റാണ്ട് ടി.കെ.എം ബാവ മുസ്‌ലിയാര്‍ നഗറില്‍ പ്രൗഡോജ്വല തുടക്കം. പരിപാടിയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിന്‍#് ഖാസി ത്വാഖാ അഹ്മദ് മ#ൗലവി ഉദ്ഘാടനം ചെയ്തു. പണ്ഡിതന്‍മാര് തെറ്റുകള്‍ കണ്ടാല്‍ ശക്തമായി എതിര്‍ക്കണമെന്നും നന്മക്കായി എന്നും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. തെറ്റുകള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാന്‍ പണ്ഡിതന്‍മാര്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്.കെ.എസ്.എസ്.എഫ ജില്ല പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അദ്ധ്യക്ഷത വഹിച്ചു. ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. കഥ പറയുന്ന കഅ#്ബ എന്ന വിഷയത്തില്‍ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഖത്തര്‍ ഇബ്രാഹീം ഹാജി പതാക ഉയര്‍ത്തി. സലാം ദാരിമി ആലംപാടി, ഇബ്രാഹീം ഫൈസി ജെഡിയാര്‍,,സാലിം മുസ്‌ലിയാര്‍ ചെര്‍ക്കള അഹ്മദ് മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദര്‍ ഫൈസി, ഇബ്രാഹീം ഫൈസി പള്ളങ്കോട്, ഹാശിം ദാരിമി ദേലംപാടി, മൊയിദീന്‍ കുഞ്ഞി ചെര്‍ക്കള, അബ്ദുസലാം ഫൈസി പേരാല്‍, ഹമീദ് ഫൈസി കൊല്ലംപാടി, സി.ബി അബ്ദുല്ല ഹാജി, സിദ്ദീഖ് നദ്‌വി ചേരൂര്‍, സാലൂദ് നിസാമി,റഷീദ് ബെളിഞ്ചം, ബഷീര്‍ ദാരിമി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, എസ്.പി സലാഹുദ്ദീന്‍, യു. ബശീര്‍ ഉളിയത്തടുക്ക, മുഹമ്മദ് കുഞ്ഞി തുരുത്തി, അബൂബക്കര്‍ ബാഖവി, സുഹൈര്‍ അസ്ഹരി, മഹ്മൂദ് ദേളി, മുഹമ്മദ് ഫൈസി കജ,സി.പി മൊയിദു മൗലവി,എം.എ ഖലീല്‍, സുബൈര്‍ നിസാമി, അഷ്‌റഫ് ഫൈസി, സി. അബ്ദുല്ല കുഞ്ഞി ഹാജി ചാല, സിദ്ദീഖ് അസ്ഹരി, യൂസുഫ് വെടിക്കുന്ന്, അശ്‌റഫ് മിസ്ബാഹി ചിത്താരി,യു സഅദ് ഹാജി,  ലത്തീഫ് ചെര്‍ക്കള, സിറാജ് ഖാസിലൈന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു,
ഇന്ന് എസ്.വൈ.എസ് ജില്ലാ പ്രസിഡന്‍് അബ്ബാസ് ഫൈസി പുത്തിഗെയുടെ അധ്യക്ഷതയില്‍ അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സൃഷ്ടിയും സൃഷ്ടാവും എന്ന വിശയത്തില്‍ പ്രഗത്ഭ വാഗ്മി കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി മുഖ്യപ്രഭാഷണം നടത്തും.

നെല്ലിക്കുന്ന് അപകട മരണത്തില്‍ SKSSF റമളാന്‍ പ്രഭാഷണ സദസ്സ് അനുശോചിച്ചു.
കാസര്‍ഗോഡ് ; ഇന്നലെ നെല്ലിക്കുന്നിലുണ്ടായ മൂന്ന് വിദ്യാര്‍ത്ഥികളുടെ അപകട മരണത്തില്‍ എസ.്‌കെ.എസ്.എസ്.എഫ് റമളാന്‍ പ്രഭാഷണ സദസ്സ്  പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും അനുശോച്ചനം രേഖപ്പെടുത്തുകയും ചെയ്തു.   
- Secretary, SKSSF Kasaragod Distict Committee

അക്കാദമിക് സഹകരണം; സൈതൂന യൂനിവേഴ്‌സിറ്റിയും ദാറുല്‍ ഹുദായും കൈകോര്‍ക്കുന്നു

ടുനീഷ്യയിലെ സൈതൂന യൂനിവേഴ്‌സിറ്റിയും ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയും തമ്മില്‍ അക്കാദമിക മേഖലയിലെ പരസ്പര സഹകരണത്തിനു ധാരണ. തുനീഷ്യയിലെ പര്യടനത്തിനിടയില്‍  ദാറുല്‍ ഹുദാ വൈസ്ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സൈതൂന സര്‍വകലാശാല അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് സഹകരണത്തിന് ധാരണയായത്. 
സൈതൂന യൂനിവേഴ്‌സിറ്റി കാമ്പസില്‍ നടന്ന ചടങ്ങില്‍  റെക്ടര്‍ പ്രൊഫ. ഡോ. അബ്ദുല്‍ ജലീല്‍ സാലിമും  ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. അധ്യാപക-വിദ്യാര്‍ത്ഥി കൈമാറ്റം, ഗവേഷണം, അക്കാദമിക് സഹകരണം തുടങ്ങിയ മേഖലകളിലാണ് ഇരു സര്‍വകലാശാലകളും ധാരണയിലെത്തിയത്.
ഇസ്‌ലാമിക സര്‍വകലാശാലകളുടെ അന്തര്‍ദേശീയ കൂട്ടായ്മകളായ ലീഗ് ഓഫ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റീസ്, ഫെഡറേഷന്‍ ഓഫ് ദി യൂനിവേഴ്‌സിറ്റീസ് ഓഫ് ദി ഇസ്‌ലാമിക് വേള്‍ഡ് എന്നിവയില്‍ ദാറുല്‍ ഹുദാക്ക് അംഗത്വമുണ്ട്. മലേഷ്യയിലെ ഇന്റര്‍ നാഷണല്‍ ഇസ്‌ലാമിക്  യൂനിവേഴ്‌സിറ്റി, ഇറാനിലെ അല്‍ മുസ്ഥഫ ഇന്റര്‍നാഷനല്‍ യൂനിവേഴ്‌സിറ്റി, സുഡാനിലെ ഉമ്മുദുര്‍മാന്‍ യൂനിവേഴ്‌സിറ്റി, ലിബിയയിലെ അല്‍ഫാതിഹ് യൂനിവേഴ്‌സിറ്റി തുടങ്ങി നിരവധി വിദേശ സര്‍വകലാശാലകളുമായി ദാറുല്‍ ഹുദാ നേരത്തെ തന്നെ എം.ഒ.യു ബന്ധം സ്ഥാപിച്ചിട്ടുണ്ട്.
- Darul Huda Islamic University

ക്രൂരതകള്‍ക്കെതിരെ മൗനം പാലിക്കുന്നത് പൈശാചികത : റഹ്മാനിയ്യ SKSBV

കടമേരി : മാനുഷിക പരിഗണനകള്‍ പോലും നല്‍കാതെ ഫലസ്തീനിലെ ഗാസതെരുവീഥികളില്‍ രക്തപ്പുഴ തീര്‍ക്കുന്ന സയണിസ്റ്റ് -ജൂത നെറികേടിനെതിരെ ഒരക്ഷരം ഉരിയാടാത്ത അന്താരാഷ്ട്ര നീതിനിര്‍വ്വഹണ ഘടകങ്ങളും ഇന്ത്യന്‍ ഭരണാധികാരികളും തുല്ല്യതയില്ലാത്ത വിവേചനങ്ങളാണ് കാണിക്കുന്നതെന്നും ക്രൂരതകള്‍ക്കെതിരെ മൗനം പാലിക്കുന്ന ഇത്തരം പ്രവണതകള്‍ അതിപൈശാചികതയും അപലപനീയവുമാണെന്ന് റഹ്മാനിയ്യ ബോര്‍ഡിംഗ് മദ്രസയില്‍ നടന്ന 'സേവ് ഗാസ' ഫലസ്തീന്‍ ഐക്യദാര്‍ഡ്യ സംഗമം അഭിപ്രായപ്പെട്ടു. യൂണിറ്റ് എസ്.കെ.എസ്.ബി.വിയാണ് പരിപാടി സംഘടിപ്പിച്ചത്. ഗാസയിലെ പിഞ്ചുകുഞ്ഞുങ്ങളോട് പോലും ക്രൂരതകള്‍ കാണിക്കുന്ന സയണിസ്റ്റ് ശൈലിയെ വിമര്‍ശിക്കാന്‍ ധൈര്യം കാണിക്കാത്ത ഭരണാധികാരികള്‍ ഏതു നാടിന്റെയും ആപത്താണെന്ന് സംഗമം അഭിപ്രായപ്പെട്ടു. സദര്‍മുഅല്ലിം കെ മൊയ്തു ഫൈസി നിട്ടൂര്‍ ഉദ്ഘാടനം ചെയ്തു. ഫായിസ് എസ്.കെ.പി കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. ശാഹിദ് ചോയിമഠം ഐക്യദാര്‍ഢ്യ സന്ദേശ പ്രഭാഷണം നടത്തി. നാസര്‍ നദ്‌വി ശിവപുരം, നാസര്‍ ബാഖവി, സുഹൈല്‍ റഹ്മാനി, മുഹമ്മദ് റഹ്മാനി തരുവണ, ബദ്‌റുദ്ദീന്റഹ്മാനി, സിദ്ദീഖ് റഹ്മാനി, അബൂബക്കര്‍ ദാരിമി, ശുഐബ്  ദാരിമി, അനസ് മാസ്റ്റര്‍, റഊഫ് മാസ്റ്റര്‍, മുജീബ് മാസ്റ്റര്‍, റാശിദ് മാസ്റ്റര്‍ ചീക്കോന്ന്, സാലിഹ് മൗലവി, മുഹമ്മദലി മാസ്റ്റര്‍, നിയാസ് മാസ്റ്റര്‍, സഹല്‍ കുറ്റിയാടി പ്രസംഗിച്ചു. ഫഹദ് റഹ്മാന്‍ ബാലുശ്ശേരി സ്വാഗതവും നബീല്‍ നിട്ടൂര്‍ നന്ദിയും പറഞ്ഞു.
- Rahmaniya Katameri

കാസര്‍കോട് ജില്ലയിലെ സഹചാരി ഫണ്ട് പ്രഭാഷണ നഗരിയില്‍ സ്വീകരിക്കും

കാസര്‍കോട് : ജില്ലയിലെ മഹല്ലുകളില്‍ നിന്നും സ്വരൂപിച്ച സഹചാരി ഫണ്ട് നാളെ കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് നടക്കുന്ന റമളാന്‍ പ്രഭാഷണ നഗരിയില്‍ സ്വീകരിക്കും. അതിന് വേണ്ടി പ്രഭാഷണ വേദിയില്‍ പ്രത്യേകം കൗണ്ടര്‍ സജ്ജീകരിക്കുമെന്നും പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന, സെക്രട്ടറി ഹാരിസ് ദാരിമി ബെദിര അറിയിച്ചു.
- Secretary, SKSSF Kasaragod Distict Committee

ഫലസ്തീന്‍: സാമ്രാജ്യത്വ ഗൂഢാലോചനയുടെ രക്തസാക്ഷി : പിണങ്ങോട് അബൂബക്കര്‍

 ധ്യേഷ്യയിലെ ചോരച്ചാലുകളൊഴുകുന്ന പ്രദേശമായി ഫലസ്തീന്‍ ചരിത്രത്തില്‍ ഇടം നേടി.
സാര്‍വദേശീയ രംഗത്ത് നടന്ന നിന്ദ്യമായ ഗൂഢാലോചനയില്‍ പിറന്നതാണ് ഇസ്രയേല്‍ രാഷ്ട്രം. ഗാസയില്‍ നിന്ന് ഉയരുന്നത് താല്‍ക്കാലിക രോധനമല്ല,. അര നൂറ്റാണ്ടായി തുടരുന്ന കൊടും വഞ്ചനയുടെ കഥനങ്ങളാണ്; ഒപ്പം അടുത്തൊന്നും അവസാനിക്കാനിടയില്ലാത്ത അപമാനങ്ങളും.
നൈലിന്റെ നാട്ടിലൊരു ജൂതരാജ്യം എന്നതിനെക്കാളധികം, മുസ്‌ലിംകള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള മധ്യേഷ്യയില്‍ ഒരു ഇടനിലക്കാരനെന്ന കച്ചവടക്കണ്ണാണ് വന്‍ രാഷ്ട്രങ്ങളെ മഥിച്ച നയതന്ത്ര വിചാരമെന്ന് വേണം മനസ്സിലാക്കാന്‍.
1948 മെയ് 14 (യഹൂദ വര്‍ഷമായ അബ്രാനി: 5708 അയാര്‍ 5 ശനി) ഇസ്രയേല്‍ ഔദ്യോഗികമായി നിലവില്‍ വന്നു. ടെല്‍അവീവില്‍ ഈ പ്രഖ്യാപനം നടത്തുമ്പോള്‍ നിഷേധിക്കപ്പെട്ടത് പരശ്ശതം ലക്ഷം ഫലസ്തീനികളുടെ ജന്മാവകാശമായിരുന്നു.
1882 മുതല്‍ തുടങ്ങിയ ഗൂഢാലോചനയുടെ വിജയം കൂടിയായിരുന്നു ഈ ജൂത രാഷ്ട്രം. ഉസ്മാനികളില്‍നിന്ന് ബ്രിട്ടന്‍ ഈജിപ്ത് അധിനിവേശം നടത്തിയ ഈ വര്‍ഷം തന്നെയാണ് ഒന്നാമത്തെ ജൂത കുടിയേറ്റവും നടന്നത്. 1870-കളില്‍ ഫലസ്തീനില്‍ 5000 യഹൂദികള്‍ മാത്രമാണ് താമസിച്ചിരുന്നത്. രണ്ടാം കുടിയേറ്റം നടന്ന 1885-ല്‍ 12,000 ആയി ഉയര്‍ന്നു അവരുടെ ജനസംഖ്യ. 1914 ആയപ്പോഴേക്കും 85,000 ആയി ഉയരുകയായിരുന്നു.
1923-കളിലാണ് മൂന്നാമത്തെ കുടിയേറ്റം നടന്നത്. 1924-1931 ലും വ്യാപകമായ യഹൂദ വരവുകളുണ്ടായി. 1932-39 കളിലും ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് യഹൂദ കുടുംബങ്ങള്‍ ഫലസ്തീനിലേക്ക് പ്രവഹിച്ചു.
ഏകദേശം, രണ്ടു ലക്ഷത്തിലധികം ഫലസ്തീനികളെ ജന്മസ്ഥാനില്‍നിന്ന് മൃഗീയമായി പുറത്താക്കുകയും വധിക്കുകയും ചെയ്തുകൊണ്ടായിരുന്നു ഈ 'സയണിസ്റ്റ് സംഗമം' സാധിച്ചത്. 1917 നവംബറില്‍ ബ്രിട്ടീഷ് രാജാവ് യഹൂദ രാഷ്ട്രത്തിനു തന്റെ പങ്ക് വാഗ്ദത്തം ചെയ്തിരുന്നു.

കൊടുങ്ങല്ലൂര്‍ വാഫി ഓര്‍ബിറ്റ് സംഘടിപ്പിക്കുന്ന അവാര്‍ഡ് ദാനവും പ്രമേയ പ്രഭാഷണവും ജുലൈ 20 ന്

- saalu ka

SKSSF കാസര്‍ഗോഡ് ജില്ല രണ്ടാം ഘട്ട റമളാന്‍ പ്രഭാഷണം നാളെ തുടങ്ങും; ഖാസി ത്വാഖാ അഹമ്മദ് മൗലവി ഉല്‍ഘാടനം ചെയ്യും

കാസര്‍ഗോഡ് : സ്വര്‍ഗ സരണിയിലേക്ക് നീതി സാരത്തോടെ എന്ന പ്രമേയത്തല്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന റംസാന്‍ കമ്പിന്റെ ഭാമായി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന രണ്ടാം ഘട്ട റമളാന്‍ പ്രഭാഷണം നാളെ മുതല്‍ 5 ദിവസങ്ങളിലായി കസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്റ് പരിസരം ടി. കെ. എം. ബാവ മുസ് ലിയാര്‍ നഗറില്‍ തുടക്കം കുറിക്കും. രാവിലെ 8.30 ന് സ്വാഗത സംഘം ചെയര്‍മാന്‍ ഖത്തര്‍ ഇബ്രാഹീം ഹാജി കളനാട് പതാക ഉയര്‍ത്തും. തുടര്‍ന്ന് SKSSF ജില്ലാ പ്രസിഡണ്ട് താജുന്‍ ദാരിമി പടന്നയുടെ അധ്യക്ഷതയില്‍ സമസ്ത കേരള ജില്ലാ പ്രസിഡണ്ട് ഖാസി ത്വാഖ അഹമ്മദ് മൗലവി ഉല്‍ഘാടനം ചെയ്യും. കഥ പറയുന്ന കഅ്ബ എന്ന വിഷയത്തില്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തും. SKSSF ജില്ലാ ജന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറയും. 21 ന് സൃഷ്ടാവും സൃഷ്ടിയും എന്ന വിഷയത്തില്‍ കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവിയും 22ന് ഫാഷന്‍ യുഗത്തിലെ മുസ്‌ലിം സ്ത്രീ എന്ന വിഷയത്തില്‍ കുമ്മനം നിസാമുദ്ദീന്‍ അസ്ഹരിയും 23ന് നന്മയുള്ള മനസ്സ് എന്ന വിഷയത്തില്‍ നൗഷാദ് ബാഖവി ചിറയിന്‍കീഴും 24 ന് കരണയുടെ നേട്ടം കനിവിന്റെ സന്ദേശം എന്ന വിഷയത്തില്‍ ഹാഫിള് കബീര്‍ ബാഖവി കാഞ്ഞാറും പ്രഭാഷണം നടത്തും. വിവിധ ദിവസങ്ങളില്‍, പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കുമെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ ഖത്തര്‍ ഇബ്രാഹീം ഹാജി കളനാട്, SKSSF കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്നയും ജന. സെക്രട്ടറി ഹാരിസ് ദാരിമി ബെദിരയും വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. 
- Secretary, SKSSF Kasaragod Distict Committee