നഗര സൗന്ദര്യത്തിന് വര്‍ണ്ണം നല്‍കി 'വിഖായ'യുടെ കനോലി കനാല്‍ ശുചീകരണം

കോഴിക്കോട്: നഗര സൗന്ദര്യത്തിന് മാറ്റ് കൂട്ടി നൂറുകണക്കിന് എസ് കെ എസ് എസ് എഫ് വിഖായ വളണ്ടിയര്‍മാര്‍ കനോലി കനാല്‍ ശുചീകരിച്ചു. കാലത്ത് എട്ട് മണിയോടെ ആയിരത്തോളം വരുന്ന വിഖായ വളണ്ടിയര്‍ നെല്ലിക്കാപുളി പാലം മുതല്‍ പുതിയ പാലം വരേയുള്ള കനോലി കനാല്‍ സര്‍വ്വ സന്നാഹങ്ങളോടെ ശുചീകരണം ആരംഭിച്ചു. നഗരസഭാ കൗണ്‍സിലര്‍മാർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, സംഘടനാ നേതാക്കൾ എന്നിവരുടെ നേതൃത്വത്തില്‍ ഓരോ ബാച്ചുകളായാണ് വളണ്ടിയര്‍മാര്‍ സേവനത്തിനറങ്ങിയത്. നഗര ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം സന്നദ്ധ പ്രവര്‍ത്തകര്‍ കനോലി കനാല്‍ ശുചീകരണത്തിനിറങ്ങുത്. ബോട്ടുകള്‍, ഫയര്‍ ഫോഴ്‌സ്, മേഡിക്കല്‍ ടീം, സഹചാരി ആംബുലന്‍സ് തുടങ്ങിയ സംവിധാനങ്ങളും കോര്‍പ്പറേഷന്‍ വാഹനങ്ങളും മറ്റും സഹായത്തിനെത്തി.

സരോവരം ബയോ പാര്‍ക്ക് പരിസരത്ത് നടന്ന പരിപാടിയില്‍ കോഴിക്കോട് ജില്ല കലക്ടര്‍ സാംബ ശിവ റാവു അധ്യക്ഷത വഹിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എസ് കെ എസ് എസ് എഫ് സംസ്ഥാന ജന. സെക്രട്ടറി സത്താര്‍ പന്തലൂര്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ സ്ഥിരം സമിതി ചെയര്‍മാന്‍ മാരായ കെ. വി. ബാബുരാജ്, ടി വി ലളിത പ്രഭ, എം രാധാകൃഷ്ണന്‍, അനിത രാജന്‍, സയ്യദ് മുബഷിര്‍ ജമലുല്ലൈലി തങ്ങള്‍, മുസ്തഫ മുണ്ടുപാറ, കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ ഉഷാദേവി ടീച്ചര്‍, ശോഭ, നവ്യ ഹരിദാസ്, ബീന രാജന്‍, ശീജ, ജിഷ ഗിരീഷ്, സലീന, ഷഹീദ, കറ്റാടത്ത് ഹാജറ, കെ. സി ശോഭിത, കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍മാരായ ഡോ. ആര്‍ എസ് ഗോപകുമാര്‍, എം എം ഗോപാലന്‍, കുഞ്ഞാലന്‍ കുട്ടി ഫൈസി, എഞ്ചി. മാമുക്കോയ ഹാജി, ടി. പി. സുബൈര്‍ മാസ്റ്റര്‍, ഒ പി എം അഷ്‌റഫ്, ജലീല്‍ ഫൈസി അരിമ്പ്ര, സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട് എന്നിവര്‍ സംസാരിച്ചു.

വിഖായ ചെയര്‍മാന്‍ സലാം ഫറൂക്ക് സ്വാഗതവും, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ബിജു രാജ് നന്ദിയും പറഞ്ഞു.


ഫോട്ടോ അടിക്കുറിപ്പ്: എസ് കെ എസ് എസ് എഫ് വിഖായ നടത്തിയ കനോലി കനാൽ ശുചീകരണം കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.
- SKSSF STATE COMMITTEE