കാസറകോട്
: ഖുര്‍ആന്‍ ആത്മ
നിര്‍വൃതിയുടെ സാഫല്യം എന്ന
പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്
കാസറകോട് ജില്ലാ കമ്മിറ്റി
സംഘടിപ്പിക്കുന്ന റമളാന്‍
കാമ്പയിന്റെ ഭാഗമായി നടക്കുന്ന
റമളാന്‍ പ്രഭാഷണം കാസറകോട്
പുതിയ ബസ്റ്റാന്റിന് സമീപത്ത്
പ്രത്യേകം സജ്ജമാക്കിയ മര്‍ഹൂം
ഖാസി ടി.കെ.എം.ബാവ
മുസ്ലിയാര്‍ നഗറില്‍ ആരംഭിച്ചു.
മൂന്ന് ദിവസങ്ങളിലായി
നടക്കുന്ന പ്രഭാഷണത്തില്‍
ഹാഫിള് ഇ.പി അബൂബക്കര്‍
ഖാസിമി പത്തനാപുരം ഇന്ന്
സ്വര്‍ഗ്ഗം നേടാന്‍ നിറ
കണ്ണുകളോടെ റബ്ബിലേക്ക് എന്ന
വിഷയവും നാളെ വ്യാഴാഴ്ച്ച
കീച്ചേരി അബ്ദുല്‍ ഗഫൂര്‍
മൗലവി മിസ്സ്ഡ്‌കോള്‍+ഇന്റര്‍നെറ്റ്
=ഒളിച്ചോട്ടം എന്ന
വിഷയവും അവതരിപ്പിച്ച് റമളാന്‍
പ്രഭാഷണം നടത്തും.സ്ത്രീകള്‍ക്ക്
പ്രത്യേക സ്ഥല സൗകര്യങ്ങള്‍
ഒരുക്കിയിട്ടുണ്ട്.പ്രഭാഷണം
രാവിലെ 9 മണിക്ക്
ആരംഭിക്കുന്നു.പരിപാടിയുടെ
മുന്നോടിയായി മര്‍ഹൂം ഖാസി
സി.എം.അബ്ദുല്ല
മുസ്ലിയാരുടെ മഖാം സിയാറത്തിന്ന്
മംഗലാപുരം-കീഴൂര്‍
സംയുക്ത ഖാസി ത്വാഖ അഹമ്മദ്
മുസ്ലിയാര്‍ നേതൃത്വം നല്‍കി.
സ്വാഗതസംഘം ചെയര്‍മാന്‍
ഖത്തര്‍ ഇബ്രാഹിം ഹാജി പതാക
ഉയര്‍ത്തി.റമളാന്‍
പ്രഭാഷണം ജില്ലാ പ്രസിഡണ്ട്
താജുദ്ദീന്‍ ദാരിമിയുടെ
അധ്യക്ഷതയില്‍ സമസ്ത പ്രസിഡണ്ട്
ശൈഖുനാ ആനക്കരകോയക്കുട്ടി
മുസ്ലിയാര്‍ ഉല്‍ഘാടനം
ചെയ്തു.ജനറല്‍
സെക്രട്ടരി റഷീദ് ബെളിഞ്ചം
സ്വാഗതം പറഞ്ഞു.ജില്ലാ
കമ്മിറ്റിയുടെ ശംസുല്‍ ഉലമാ
സ്മാരക അവാര്‍ഡ് നേടിയ പൈവളിക
അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ക്ക്
സമസ്ത പ്രസിഡണ്ടും ജില്ലാതല
ഖുര്‍ആന്‍ പാരായണ മത്സരത്തില്‍
വിജയിച്ചവര്‍ക്ക് മദ്രസാ
മാനേജ്‌മെന്റ് അസോസിയേഷന്‍
സംസ്ഥാന വൈസ് പ്രസിഡണ്ട്
മെട്രോ മുഹമ്മദ് ഹാജി അവാര്‍ഡും
പി.ബി.അബ്ദുറസാഖ്
എം.എല്‍.എ
ക്യാഷ് അവാര്‍ഡും നല്‍കി.ടി.കെ.പൂക്കോയ
തങ്ങള്‍ ചന്തേര,കെ.ടി.
അബ്ദുല്ല ഫൈസി,അബ്ബാസ്
ഫൈസി പുത്തിഗ, ഇബ്രാഹിം
ഫൈസി ജെഡിയാര്‍,സയ്യിദ്
ഹാദി തങ്ങള്‍ മൊഗ്രാല്‍,
പി.എസ്.ഇബ്രാഹിം
ഫൈസി പള്ളങ്കോട്,ടി.കെ.സി.അബ്ദുല്‍
ഖാദര്‍ ഹാജി,ബഷീര്‍
ദാരിമി തളങ്കര,ഹാഷിം
ദാരിമി ദേലമ്പാടി, സുഹൈര്‍
അസ്ഹരി പള്ളങ്കോട്,ഹാരിസ്
ദാരിമി ബെദിര, സി.പി.മൊയ്തു
മൗലവിചെര്‍ക്കള,യു.സഹദ്
ഹാജി,മുഹമ്മദ്
കുഞ്ഞി തുരുത്തി,പാദൂര്‍
കുഞ്ഞാമു ഹാജി,മൊയ്തീന്‍
കൊല്ലമ്പാടി,മുഹമ്മദ്
ഹാജി ചെര്‍ക്കള,എസ്.പി
സലാഹുദ്ദീന്‍,യു.ബഷീര്‍ഉളിയത്തടുക്ക,മുനീര്‍
പൊടിപ്പള്ളം,എം.എ
ഖലീല്‍,അഷ്‌റഫ്
മിസ്ബാഹി ചിത്താരി,എ.എ.സിറാജുദ്ദീന്‍,ഹമീദ്
ഫൈസി കൊല്ലമ്പാടി,ടി.പി.അലി
ഫൈസി,കണ്ണൂര്‍
അബ്ദുല്ല മാസ്റ്റര്‍,
മൊയ്തീന്‍ ചെര്‍ക്കള,ലത്തീഫ്
കൊല്ലമ്പാടി, സുബൈര്‍
നിസാമികളത്തൂര്‍,,മഹ്മൂദ്‌ദേളി,ആലിക്കുഞ്ഞി
ദാരിമി,സിദ്ദിഖ്
ബെളിഞ്ചം,ഇര്‍ഷാദ്
ഹുദവി ബെദിര,അഷ്‌റഫ്
ഫൈസി കിന്നിങ്കാര്‍,ഫാറൂഖ്
കൊല്ലമ്പാടി,റഷീദ്
ചാലക്കുന്ന്,അബൂബക്കര്‍
സാലൂദ് നിസാമി തുടങ്ങിയവര്‍
സംബന്ധിച്ചു.ഇന്ന്
സുന്നി യുവജന സംഘം എം.എ.ഖാസിം
മുസ്ലിയാര്‍ പ്രാരംഭ പ്രാര്‍ത്ഥന
നടത്തും.സമസ്ത
പൊതുപരീക്ഷയില്‍ റാങ്ക്
നേടിയവര്‍ക്ക് വിവിധ നേതാക്കള്‍
അവാര്‍ഡ് സമ്മാനിക്കും.നാളെ
ഓലമുണ്ടൊവ് എം.എസ്.തങ്ങള്‍
മദനി പ്രാരംഭ പ്രാര്‍ത്ഥനയും
സമസ്ത ദക്ഷിണ കന്നട ജില്ലാ
പ്രസിഡണ്ട് എന്‍.പി.എം.സയ്യിദ്
സൈനുല്‍ ആബിദീന്‍ തങ്ങള്‍
സമാപന കൂട്ടുപ്രാര്‍ത്ഥനക്കും
നേതൃത്വം നല്‍കും.
- Secretary, SKSSF Kasaragod Distict Committee