SKSSF TREND കെ. എ. എസിന് തീവ്ര പരിശീലനം നൽകുന്നു

കോഴിക്കോട്: എസ്. കെ. എസ്. എസ്. എഫ് ട്രെൻറ് കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷക്കുള്ള റസിഡൻഷ്യൽ പരിശീലനം നൽകുന്നു. ഒക്ടോബർ 7 ന് വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന സെലക്ഷൻ ടെസ്റ്റിലൂടെ തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സ്കോളർഷിപ്പോട് കൂടെ വിദഗ്ധ സിവിൽ സർവ്വീസ് പരിശീലകരുടെ നേതൃത്വത്തിൽ റസിഡൻഷ്യൽ പരിശീലനം നൽകും. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും. അപേക്ഷിക്കേണ്ട അവസാന തിയതി - സെപ്തംബർ 30. കൂടുതൽ വിവരങ്ങൾക്ക് 9061808111.
- SKSSF STATE COMMITTEE

മുഅല്ലിം ഡേ നാളെ (15-09-2019); വിജയിപ്പിക്കുക

തേഞ്ഞിപ്പലം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ആഭിമുഖ്യത്തില്‍ വര്‍ഷാവര്‍ഷം നടക്കുന്ന മുഅല്ലിംഡേ - മദ്‌റസാ അധ്യാപക ദിനാചരണം നാളെ (15-09-2019 ഞായര്‍) സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 9968 മദ്‌റസകളിലായി നടക്കും. മഹല്ല് മഖ്ബറ സിയാറത്ത്, രക്ഷിതാക്കള്‍ - സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന മഹല്ല് സംഗമം, വിശ്വ ശാന്തിക്ക് മതവിദ്യ, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതിന്റെ നിറവില്‍ എന്ന വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പഠനക്ലാസ്സ്,

SKJMCC അറുപതാം വാര്‍ഷികം; സംസ്ഥാന നേതൃ സംഗമം 16-ന് പാണക്കാട്

തേഞ്ഞിപ്പലം: വിശ്വ ശാന്തിക്ക് മത വിദ്യ എന്ന പ്രമേയത്തില്‍ ഡിസംബര്‍ 27, 28, 29 തിയ്യതികളില്‍ കൊല്ലം ആശ്രാമം മൈതാനിയില്‍ കെ. ടി. മാനു മുസ്‌ലിയാര്‍ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ അറുപതാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ പ്രചരണഭാഗമായി സംസ്ഥാന നേതൃസംഗമം ഈ മാസം 16-ന് തിങ്കളാഴ്ച 2 മണിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ പാണക്കാട് മര്‍വ ഓഡിറ്റോറിയത്തില്‍ നടക്കും. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങള്‍, വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍,

പ്രളയക്കെടുതി; ഒരുവീട് നിര്‍മ്മിച്ചു നല്‍കും. സൗഹൃദം പുതുക്കി ഹാജിമാരുടെ സംഗമം

കോഴിക്കോട്: ഈ വര്‍ഷം പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ച് നാട്ടില്‍ തിരിച്ചെത്തിയ ഹാജിമാരുടെ സംഗമം കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ നടന്നു. പരിശുദ്ധ ഹജ്ജ് വേളയില്‍ കേരളത്തിലുണ്ടായ പ്രളയത്തിലും ഉരുള്‍പൊട്ടലിലും ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് കേരള ഹജ്ജ് കമ്മിറ്റിയുടെ അഭ്യര്‍ത്ഥന പ്രകാരം 25 ലക്ഷത്തില്‍പരം രൂപ ഹാജിമാര്‍ സംഭാവന നല്‍കിയിരുന്നു. ഇതിനു പുറമെയാണ് പ്രളയക്കെടുതിക്കിരയായവരില്‍ ഏറ്റവും അര്‍ഹരായ ഒരു വ്യക്തിക്ക് നേരിട്ട് വീട് നിര്‍മ്മിച്ചു കൊടുക്കാന്‍ ഹാജിമാരുടെ സംഗമം തീരുമാനിച്ചത്.

വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി SKSSF ന് ദേശീയ സമിതി

നൂറുൽ ഹുദാ നൂർ ചെയർമാൻ, ഡോ. കെ. ടി ജാബിർ ഹുദവി കൺവീനർ

കോഴിക്കോട്: ദേശീയ തലത്തിൽ സമസ്തയുടെ സന്ദേശം വ്യാപിപ്പിക്കുന്നതിനും വിദ്യാഭ്യാസ സാമൂഹിക ശാക്തീകരണത്തിന് നേതൃത്വം നൽകുന്നതിനുമായി എസ് കെ എസ് എസ് എഫ് പുതിയ സമിതി രൂപീകരിച്ച് പ്രവർത്തനമാരംഭിക്കും. വിവിധ സംസ്ഥാനങ്ങളിൽ നടത്തിവരുന്ന പൈലറ്റ് പ്രൊജക്ടുകളുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്താണ് പുതിയ വിംഗിനും പ്രവർത്തന പദ്ധതിക്കും സംഘടന മുന്നിട്ടിറങ്ങിയിട്ടുള്ളത്.

കേരള ത്വലബ കോണ്‍ഫറന്‍സ് നവംബര്‍ 29-30ന്‌ മലപ്പുറത്ത്

കോഴിക്കോട്: എസ്. കെ. എസ്. എസ്. എഫ് ട്രൈസനേറിയത്തിന്റെ ഭാഗമായി കേരള ത്വലബ കോണ്‍ഫറന്‍സ് നവംബര്‍ 29, 30 തീയതികളില്‍ റൗളത്തുനവവി നഗര്‍ മലപ്പുറം പടിഞ്ഞാറ്റുമുറി ഫള്ഫരി ക്യാമ്പസില്‍ വെച്ച് നടക്കും. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പ്രഖ്യാപനം നിര്‍വഹിച്ചു. വേങ്ങര ബദ് രിയ്യ കോളേജില്‍ സംഘടിപ്പിച്ച പ്രഖ്യാപനസമ്മേളനം സയ്യിദ് ഫഖ്റുദ്ധീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി അദ്ധ്യക്ഷത വഹിച്ചു.

ന്യൂനപക്ഷങ്ങളെ ദേശ വിരുദ്ധരായി കാണരുത്: അബ്ബാസലി ശിഹാബ് തങ്ങൾ

തിരൂരങ്ങാടി: രാജ്യത്തെ മത ന്യൂനപക്ഷങ്ങളെ ദേശ വിരുദ്ധരായി കാണരുതെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ. ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 181 -ാമത് ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് ഇന്നലെ നടന്ന മമ്പുറം തങ്ങൾ അനുസ്മര പ്രഭാഷണ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.

SKSSF ക്ലസ്റ്റർ സമ്മേളനങ്ങൾ നടത്തുന്നു

കോഴിക്കോട്: എസ് കെ എസ് എസ് എഫ് ട്രൈസനേറിയത്തിന്റെ ഭാഗമായി അഞ്ഞൂറ് കേന്ദ്രങ്ങളിൽ ക്ലസ്റ്റർ സമ്മേളനം നടത്തും. നിലപാടുകളുടെ കരുത്ത്, വ്യതിയാനങ്ങളുടെ തിരുത്ത് എന്ന പ്രമേയവിശദീകരണമാണ് സമ്മേളനങ്ങളിൽ നടക്കുക. സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ നടക്കുന്ന സമ്മേളനങ്ങൾ വൻ വിജയമാക്കാൻ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പ്രവർത്തകരോട് അഭ്യർത്ഥിച്ചു.

ഹാജിമാരുടെ സംഗമം ഞായറാഴ്ച (08-09-2019)

കോഴിക്കോട്: ഈ വര്‍ഷം പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ച് നാട്ടില്‍ തിരിച്ചെത്തിയ ഹാജിമാരുടെ സംഗമം 08-09-2019 (ഞായറാഴ്ച) ഉച്ചയ്ക്കു ശേഷം 2.30ന് കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തില്‍വെച്ച് നടക്കും. സംഗമത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഹാജിമാര്‍ കവര്‍ നമ്പറിലുണ്ടായിരുന്ന മറ്റു ഹാജിമാരെയും കൂട്ടി കോഴിക്കോട് ഫ്രാന്‍സിസ് റോഡിലുള്ള സുപ്രഭാതം ഓഡിറ്റോറിയത്തില്‍ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് കോ-ഓഡിനേറ്റര്‍ ഡോ. എം. പി. ബഷീര്‍ അറിയിച്ചു. ഫോണ്‍ നമ്പര്‍: 9496431253
- Samasthalayam Chelari

മുഅല്ലിം ദിനാചരണം; സംസ്ഥാനതല ഉദ്ഘാടനം 13ന് മാടായിയില്‍

തേഞ്ഞിപ്പലം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ആഭിമുഖ്യത്തില്‍ വര്‍ഷാവര്‍ഷം നടത്തിവരുന്ന മദ്‌റസാ അധ്യാപക ദിനാചരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഈമാസം 13-ന് ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് കണ്ണൂര്‍ ജില്ലയിലെ മാടായി റെയിഞ്ചിലെ വെങ്ങര (മുട്ടം) റഹ്മാനിയ സെക്കന്‍ഡറി മദ്രസയില്‍ നടക്കും. സമസ്ത മുശാവറ അംഗങ്ങള്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സ്റ്റേറ്റ്, ജില്ലാ ഭാരവാഹികള്‍ പങ്കെടുക്കും.

മമ്പുറം മഖാമില്‍ മൗലിദ് സദസ്സുകള്‍ക്ക് തുടക്കമായി

തിരൂരങ്ങാടി: 181-ാമത് മമ്പുറം ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് നടക്കുന്ന മൂന്ന് ദിവസത്തെ ഉദ്‌ബോധനമൗലിദ് സദസ്സുകള്‍ക്ക് തുടക്കമായി. ഇന്നലെ വൈകീട്ട് മഗ്രിബ് നമസ്‌കാരാനന്തരം നടന്ന പരിപാടിയില്‍ ഹസന്‍ കുട്ടി ബാഖവി കിഴിശ്ശേരി ഉദ്‌ബോധന പ്രഭാഷണം നടത്തി. മമ്പുറം ഖത്തീബ് വി. പി അബ്ദുല്ലക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. മമ്പുറം തങ്ങളുടെ ജീവിതം പരാമര്‍ശിക്കുന്ന മമ്പുറം മൗലിദുകളാണ് പാരായണം ചെയ്യുന്നത്.

SKJMCC അറുപതാം വാര്‍ഷികം; പതിനായിരം ബാലക്ലബ് രൂപികരിക്കും

തേഞ്ഞിപ്പലം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സെപ്തംബര്‍ മുപ്പതിന് മുമ്പായി സമസ്തയുടെ 9968 മദ്‌റസകളിലും ബാലക്ലബ് രൂപികരിക്കും. മദ്‌റസ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡണ്ട്, സദര്‍ മുഅല്ലിം, എസ്.കെ.എസ്.എസ്.എഫ്, എസ്.കെ.എസ്.ബി.വി ഘടകങ്ങളില്‍ നിന്ന് മൂന്ന് വീതം പ്രതിനിധികളെ ഉള്‍കൊള്ളിച്ചാണ് ക്ലബ്ബിന് രൂപം നല്‍കുക. യൂണിറ്റ് ചെയര്‍മാന്‍, കണ്‍വീനര്‍ എന്നിവരെ ഉള്‍പ്പെടുത്തി റെയിഞ്ച് തലത്തിലും റെയിഞ്ച് ചെയര്‍മാന്‍, കണ്‍വീനര്‍ എന്നിവരെ ഉള്‍പ്പെടുത്തി ജില്ലാ തലത്തിലും ജില്ലാ ചെയര്‍മാന്‍, കണ്‍വീനര്‍ മാരെ ഉള്‍പ്പെടുത്തിയാണ് സംസ്ഥാന തലത്തിലും കമ്മിറ്റിക്ക് രൂപം നല്‍കുക.