സമസ്ത പുനരധിവാസ പദ്ധതി ഫണ്ട്; റിയാദ് എസ്. വൈ. എസ് ആദ്യഗഡു കൈമാറി

ചേളാരി: പ്രളയക്കെടുതിക്ക് ഇരയായവരുടെ പുനരധിവാസത്തിനും മറ്റും സമസ്ത രൂപീകരിച്ച പുനരധിവാസ പദ്ധതി ഫണ്ടിലേക്ക് സുന്നി യുവജന സംഘം റിയാദ് കമ്മിറ്റി നല്‍കുന്ന തുകയുടെ ആദ്യഗഡു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ക്ക് കൈമാറി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍
സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, എം. ടി. അബ്ദുല്ല മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, മുഹമ്മദ് കോയ തങ്ങള്‍ ചെട്ടിപ്പടി, കെ. കോയാമു ഹാജി, മുഹമ്മദ് വേങ്ങര, ഹമീദ് ക്ലാരി, ആരിഫ് ബാഖവി കാസര്‍ഗോഡ്, നൗഷാദലി ഹുദവി പനങ്ങാങ്ങര, അബൂബക്കര്‍ കാടപ്പടി തുങ്ങിയവര്‍ സംബന്ധിച്ചു.
ഫോട്ടോ: സമസ്ത പുനരധിവാസ പദ്ധതി ഫണ്ടിലേക്ക് സുന്നി യുവജന സംഘം റിയാദ് കമ്മിറ്റി നല്‍കുന്ന തുകയുടെ ആദ്യഗഡു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ക്ക് കൈമാറുന്നു.
- Samasthalayam Chelari