ബെദിര : എസ് കെ എസ് എസ് എഫ് ബെദിര ബികെ ഗ്രൗണ്ട് ചാല ഉസ്മാന്‍ നഗറില്‍ സംഘടിപ്പിക്കുന്ന ആദര്‍ശ സമ്മേളനം ഇന്ന് വൈകുന്നേരം സമസ്ത ജില്ലാ പ്രസിഡന്റും ചെമ്പരിക്ക മംഗലാപുരം ഖാസിയുമായ ത്വാഖാ അഹ്മദ് മൗലവി ഉദ്ഘാടനം ചെയ്യും. എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി, അഡ്വ. ഹനീഫ് ഇര്‍ഷാദി അല്‍ഹുദവി ദേലംപാടി ആദര്‍ശവിശദീകരണം നടത്തും. ഖലീല്‍ ഹസനി വയനാട് നീതി ബോധത്തിന് നിതാന്ത ജാഗ്രത എന്ന ഗ്രാന്റ് ഫിനാലെ പ്രമേയം വിശകലനം ചെയ്യും.
മഹല്ല് ഖത്തീബ് അഹ്മദ് ദാരിമി, ജമാഅത്ത് പ്രസിഡന്റ് ബി.എം.എ മുഹമ്മദ് ഹാജി, സി.എ അബ്ദുല്ല കുഞ്ഞി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഹാരിസ് ദാരിമി ബെദിര, ഫാറൂഖ് കൊല്ലമ്പാടി, ലത്തീഫ് കൊല്ലമ്പാടി, റഷീദ് മൗലവി ചാലക്കുന്ന്, അബ്ദുല്ല ചാല, സിദ്ദീഖ് എന്‍.എം, സ്വലാഹുദ്ദീന്‍ ബെദിര, ഹമീദ് സി.എ ചുടുവളപ്പില്‍, ഇര്‍ഷാദ് ഹുദവി ബെദിര, റഷീദ് ബെദിര, സലീം ബികെ, റാഷിദ് ബിഎംസി, ഹാരിസ്, അഷ്‌റഫ് യമാനി, സാലിം ബെദിര, ശാക്കിര്‍, ഫൈസല്‍ സംബന്ധിക്കും.
മൂന്നാം ദിവസമായ ഇന്നലെ ജലീല്‍ റഹ്മാനി വാണിയന്നൂര്‍ പ്രവാചകനെ അറിയുക എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.
അഞ്ചാം ദിവസമായ നാളെ സമര്‍പ്പിത യൗവനം ഖുര്‍ആനില്‍ എന്ന വിഷയത്തില്‍ അഫ്‌സല്‍ ഖാസിമി കൊല്ലവും പ്രഭാഷണം നടത്തും. സയ്യിദ് ഫസല്‍ തങ്ങള്‍ കുന്നുങ്കൈ കുട്ടുപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. സമാപന സമ്മേളന സമ്മേളനത്തില്‍ യഹ്‌യ ബാഖവി കണ്ണൂര്‍ പ്രഭാഷണം നടത്തും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഇജാസത്ത് പ്രകാരം നടത്തുന്ന മജ്‌ലിസുന്നര്‍ സംഗമത്തിന് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ നേതൃത്വം നല്‍കും.
- Secretary, SKSSF Kasaragod Distict Committee